UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4724

സമ്പൂര്‍ണ്ണ നിര്‍മ്മല്‍ സ്റേറ്റ് പദവി

ശ്രീ. ബെന്നി ബെഹനാന്‍

'' സി.പി. മുഹമ്മദ്

'' കെ. മുരളീധരന്‍

'' ഹൈബി ഈഡന്‍

()സംസ്ഥാനത്തെ സമ്പൂര്‍ണ്ണ നിര്‍മ്മല്‍ സ്റേറ്റ് പദവിയിലാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന കര്‍മ്മ പരിപാടികള്‍ എന്തൊക്കെ യാണെന്ന് വ്യക്തമാക്കുമോ;

(ബി)മാലിന്യ സംസ്ക്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിയ്ക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

4725

ഗ്രാമ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം സുതാര്യവും ജനോപകാരപ്രദവുമാക്കുന്നതിനുള്ള നടപടികള്‍

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, സി. എഫ്. തോമസ്

,, മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

()ഗ്രാമ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം സുതാര്യവും കൂടുതല്‍ജനോപകാരപ്രദവുമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)പഞ്ചായത്തുകള്‍ക്ക് ധനവിനിയോഗം സംബന്ധിച്ച് കൂടുതല്‍ അധികാരം, കൂടുതല്‍ ജീവനക്കാരുടെ നിയമനം, സ്വന്തമായിട്ടുള്ളതും കൂടുതല്‍ സൌകര്യങ്ങളുള്ളതും സുരക്ഷിതവുമായ കെട്ടിടങ്ങള്‍ തുടങ്ങിയവ അടിയന്തിരമായി അനുവദിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

4726

ഗ്രാമപഞ്ചായത്തുകള്‍ക്ക് ലഭിച്ചിട്ടുള്ള വിദേശസഹായം

ശ്രീ. സി. ദിവാകരന്‍

ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ എന്തെങ്കിലും വിദേശസഹായം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആരില്‍ നിന്ന് എത്രയെന്ന് വ്യക്തമാക്കാമോ?

4727

പഞ്ചായത്തുകളില്‍ ഹരിത സാങ്കേതിക കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നടപടി

ശ്രീ. മോന്‍സ് ജോസഫ്

()സംസ്ഥാനത്ത് ഹരിത സാങ്കേതിക കേന്ദ്രങ്ങള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി)നടപ്പ് സാമ്പത്തികവര്‍ഷം ഏതൊക്കെ പഞ്ചായത്തുകളിലാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; പ്രസ്തുത പദ്ധതിക്കുവേണ്ടി കൃഷി വകുപ്പിന്റെ സാങ്കേതികസഹായം ലഭ്യമാണോയെന്ന് വിശദമാക്കുമോ;

(സി)ഹരിത സാങ്കേതിക കേന്ദ്രം പദ്ധതിക്ക് എത്ര കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്; ഈ പദ്ധതിക്ക് കേന്ദ്രസഹായം ലഭ്യമാണോ?

4728

പഞ്ചായത്തുതല പഞ്ചവത്സര പദ്ധതികള്‍

ശ്രീ. സാജൂപോള്‍

()കേരളത്തിലെ പഞ്ചായത്തുകളില്‍ പഞ്ചവത്സര പദ്ധതികള്‍ ഏത് വര്‍ഷം മുതല്‍ നിലവില്‍ വരും

(ബി)ഭരണ സമിതിയില്‍ മാറ്റം വന്നാല്‍ പദ്ധതിയില്‍ മാറ്റം വരുത്താന്‍ പുതിയ ഭരണ സമിതിക്ക് അധികാരം ഉണ്ടാകുമോ എന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയ്ക്കായി എത്ര തുക ഖജനാവില്‍ നിന്നും നീക്കി വെക്കുമെന്നും ഏതൊക്കെ മേഖലകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതെന്നും വ്യക്തമാക്കുമോ?

4729

ഹരിതഗ്രാമം-ശുചിത്വഗ്രാമം പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ഹരിതഗ്രാമം-ശുചിത്വഗ്രാമം പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തു കള്‍ക്ക് അനുവദിച്ചിട്ടുള്ള തുക എത്രയെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ;

(സി)ഏതെങ്കിലും ഗ്രാമപഞ്ചായത്തുകള്‍ പ്രസ്തുത ആവശ്യത്തിനായി കൂടുതല്‍ തുക ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വെളിപ്പെടുത്തുമോ;

(ഡി)പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും, മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശുചിത്വമാക്കുന്നതിനും ഗ്രാമപഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ യെന്ന് വ്യക്തമാക്കാമോ?

4730

ശുചിത്വമിഷന്‍

ശ്രീ. ബി സത്യന്‍

()ശുചിത്വമിഷന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്; വിശദമാക്കാമോ;

(ബി)ശുചിത്വമിഷന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യവകുപ്പു മായി ചേര്‍ന്ന് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്; വിശദമാക്കാമോ?

4731

പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ പദ്ധതികള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ വിഭാവനം ചെയ്യുന്ന മിക്ക പദ്ധതികളും, പ്രാദേശികമായ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിക്കാതെയുള്ളവയാകയാല്‍, മിക്കപ്പോഴും അപ്രായോഗിക മായിത്തീരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

(ബി)അതതു പ്രദേശത്തിന്റെ ഭൌതികസാഹചര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി പ്രദേശത്തിനു യോജ്യമായ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങളെ സഹായിക്കു ന്നതിന് വേണ്ടി മാത്രമായി വിദഗ്ദ്ധ സമിതികള്‍ നിലവിലുണ്ടോ;

(സി)ഇല്ലായെങ്കില്‍ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് അത്തരം സമിതികളുടെ ബ്ളോക്ക്/ജില്ല അടിസ്ഥാനത്തിലുള്ള രൂപീകരണ ത്തിന് ശ്രമമുണ്ടാകുമോ?

4732

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലോകബാങ്ക് സഹായം

ശ്രീ. സി. ദിവാകരന്‍

()തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലോകബാങ്ക് മുഖേന 2011-12 വര്‍ഷത്തില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് സഹായം ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ഈ ഇനത്തില്‍ എത്ര കോടി രൂപ സഹായം ലഭിച്ചുവെന്നും എത്ര തുക വിനിയോഗിച്ചുവെന്നും വ്യക്തമാക്കാമോ ?

4733

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലുളള അറവുശാലകള്‍

ശ്രീ.മോന്‍സ് ജോസഫ്

()സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുളള അറവുശാലകള്‍ ആധുനികവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(ബി)എല്ലാ പഞ്ചായത്തുകളിലും അറവു ശാലകള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ ; അനധികൃത അറവു ശാലകളെ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

4734

ഗ്രാമപഞ്ചായത്ത് നികുതി പിരിവ്

ശ്രീ.വി.ശശി.

()ഗ്രാമപഞ്ചായത്തുകളുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളായ വിവിധയിനം നികുതികള്‍, ഫീസുകള്‍ തുടങ്ങിയവ സമയ ബന്ധിതമായി സമാഹരിക്കാത്തതിനാലും കാലാനുസൃതമായി നികുതികളും ഫീസുകളും പുതുക്കാത്തതിനാലും നികുതി നഷ്ടം സംഭവിച്ചിട്ടുളളതായി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നഷ്ടം ഒഴിവാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

(ബി)നികുതിയും ഫീസും സമാഹരിക്കുന്നതിന് നിയോഗിക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ ഉദ്യോഗസ്ഥര്‍ ആരെല്ലാമെന്ന് വ്യക്തമാക്കാമോ;

(സി)നികുതി പിരിക്കുന്നതിനായി ഗ്രാമപഞ്ചായത്തിലെ പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ടോ ;

(ഡി)പ്യൂണ്‍ തസ്തികയിലെ ജീവനക്കാര്‍ക്ക് നികുതി പിരിവ് നടത്തിയതിന്റെ അടിസ്ഥാനത്തില്‍ നല്‍കി വരുന്ന പ്രൊമോഷന്‍ പുന:സ്ഥാപിക്കാനുളള നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ ?

4735

വാണിജ്യ കെട്ടിടങ്ങളുടെ നികുതി വര്‍ദ്ധനവ്

ശ്രീ.കെ. രാജു

()പ്ളിന്ത് ഏരിയായുടെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന പുതിയ നികുതി നിര്‍ദ്ദേശ പ്രകാരം വാണിജ്യ കെട്ടിടങ്ങള്‍ക്ക് വീടുകളെക്കാള്‍ 20 ഇരട്ടിയോളം നികുതി നിശ്ചയിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വാണിജ്യ കെട്ടിടങ്ങളുടെ നികുതിക്ക് പരിധി ഏര്‍പ്പെടുത്തിയിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതൊഴിവാക്കുവാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുവാന്‍ കഴിയുന്നതെന്ന് വ്യക്തമാക്കുമോ ?

4736

പഞ്ചായത്തുകള്‍ നല്‍കുന്ന ഉടമസ്ഥത/താമസ സര്‍ട്ടിഫിക്കറ്റുകളില്‍ പഴയ നമ്പര്‍കൂടി രേഖപ്പടുത്തണമെന്ന ആവശ്യം

ശ്രീ. പുരുഷന്‍ കടലുണ്ടി

()നടപ്പു വര്‍ഷം കെട്ടിട നികുതി രജിസ്റര്‍ പുതുക്കുന്ന ഗ്രാമ പഞ്ചായത്തുകള്‍ നല്‍കുന്ന ഉടമസ്ഥത/താമസ സര്‍ട്ടിഫിക്കറ്റുകളില്‍ പുതുക്കിയ നമ്പര്‍ മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റു രേഖകളിലെ വിവരങ്ങളുമായി ഈ നമ്പര്‍ പൊരുത്തപ്പെടാത്തതിനാല്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി)ഗ്രാമ പഞ്ചായത്തുകള്‍ നല്‍കുന്ന ഉടമസ്ഥത/താമസ സര്‍ട്ടിഫിക്കറ്റുകളില്‍ പഴയതും പുതിയതുമായ രണ്ടു നമ്പറുകളും രേഖപ്പെടുത്തണമെന്ന് നിര്‍ദ്ദേശം നല്‍കുമോ?

4737

ജനനമരണ രേഖകളുടെ കമ്പ്യൂട്ടര്‍വത്ക്കരണം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, അന്‍വര്‍ സാദത്ത്

,, ബെന്നി ബെഹനാന്‍

,, ഹൈബി ഈഡന്‍

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനനമരണ രേഖകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)പ്രസ്തുത കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തീകരിക്കുന്നതിന് ഒരു പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്ന കാര്യം പരിഗണിക്കുമോയെന്നും ഇത് എന്ന് പൂര്‍ത്തിയാക്കാനാകുമെന്നും വ്യക്തമാക്കുമോ?

4738

ജനന-മരണ സര്‍ട്ടിഫിക്കറ്റുകളിലെ തെറ്റു തിരുത്തല്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()ആശുപത്രിരേഖകളിലെ തെറ്റുകള്‍ കാരണം ജനന-മരണ സര്‍ട്ടിഫിക്കറ്റുകളിലുണ്ടാകുന്ന തെറ്റുകള്‍ തിരുത്തുന്നതിന് ഇപ്പോള്‍ എന്തെല്ലാം നടപടിക്രമങ്ങളാണ് നിലവിലുള്ളത്;

(ബി)ഇത് സംബന്ധമായ ഉത്തവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

(സി)ആശുപത്രിരേഖകളിലെ തെറ്റുകള്‍ കാരണം ജനന-മരണ സര്‍ട്ടിഫിക്കറ്റുകളില്‍ വന്ന തെറ്റുകള്‍ തിരുത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും, കുറഞ്ഞ സമയംകൊണ്ട് തിരുത്തി നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?

4739

ജനന-മരണ സര്‍ട്ടിഫിക്കറ്റുകളുടെ ഡിജിറ്റലൈസേഷന്‍

ശ്രീ. മോന്‍സ് ജോസഫ്

()സംസ്ഥാനത്ത് ജനന മരണ സര്‍ട്ടിഫിക്കറ്റ് കാലതാമസം കൂടാതെ ലഭ്യമാക്കാന്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ബി)15 വയസ്സിന് താഴെയുളള കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റിലെ പേരില്‍ മാറ്റം വരുത്തുന്നതിന് ആവശ്യമായ വ്യവസ്ഥകളും നടപടിക്രമങ്ങളും വ്യക്തമാക്കാമോ;

(സി)സംസ്ഥാനത്ത് ജനന സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ക്കാര്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

4740

രജിസ്റര്‍ ചെയ്യുന്ന ദിവസം തന്നെ ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റര്‍ ചെയ്യുന്ന ദിവസം തന്നെ ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാന്‍ തക്കവിധമുള്ള ഉത്തരവ് അടിയന്തിരമായി പുറപ്പെടുവിക്കുമോ?

4741

ഓണ്‍ലൈന്‍ വഴി വിവാഹ രജിസ്ട്രേഷന്‍

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

()സംസ്ഥാനത്ത് വിവാഹ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം ജില്ലകളിലാണ് വിവാഹ രജിസ്ട്രേഷന്‍ ഓണ്‍ ലൈന്‍ വഴിയാക്കാത്തതെന്ന് വ്യക്തമാക്കുമോ;

(സി)വയനാട്ടിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചു കഴിഞ്ഞിട്ടും വിവാഹ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടപ്പാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

4742

പൌരാവകാശരേഖ പുതുക്കല്‍ സംവിധാനം

ശ്രീ. പുരുഷന്‍ കടലുണ്ടി

()പൌരാവകാശരേഖ പുതുക്കുന്നത് സംബന്ധിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായ എന്തെങ്കിലും നിയമവ്യവസ്ഥ യുണ്ടോ ; എങ്കില്‍ പ്രസ്തുത വ്യവസ്ഥ എന്താണ് ; എന്നറിയിക്കുമോ ;

(ബി)ഇപ്രകാരം തദ്ദേശഭരണസ്ഥാപനങ്ങള്‍ പൌരാവകാശരേഖ പുതുക്കി പ്രസിദ്ധീകരിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് എന്തെങ്കിലും സംവിധാനമുണ്ടോ ; ഇല്ലെങ്കില്‍ ഇതു സംബന്ധിച്ച ചുമതല പെര്‍ഫോമന്‍സ് ഓഡിറ്റ് സംവിധാനത്തിന് നല്‍കുമോ ?

4743

ദേശീയ സാമൂഹ്യ സഹായ പദ്ധതിയുടെ പ്രയോജനം അര്‍ഹതപ്പെട്ടവര്‍ക്ക്ലഭിക്കാന്‍ നടപടി

ശ്രീമതി കെ.എസ് സലീഖ

()ദേശീയ സാമൂഹ്യ സഹായ പദ്ധതിയുടെ പ്രയോജനം അര്‍ഹരായവര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ നിയോഗിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി നിലവില്‍ എത്ര ശതമാനം ഫണ്ടാണ് വിനിയോഗിക്കുന്നത്; ആയത് എത്ര ശതമാനമായി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്;

(സി)'ആശ്രയ പദ്ധതി' സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടപ്പില്‍ വരുത്തിയിട്ടുണ്ടോ; പദ്ധതി നടപ്പില്‍ വരുത്താത്ത പഞ്ചായത്തുകള്‍ക്കെതിരെ എന്തെല്ലാം നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു എന്നും പ്രസ്തുത പദ്ധതിയിലൂടെ അര്‍ഹതപ്പെട്ടവരെ കണ്ടു പിടിച്ച് ആനുകൂല്യം അര്‍ഹരായവര്‍ക്ക് ഉറപ്പാക്കാന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുമോ; വിശദാംശം വ്യക്തമാക്കുമോ;

4744

..വൈ. ഭവനനിര്‍മ്മാണം-അധികവിഹിതം

ശ്രീ. ജി. സുധാകരന്‍

()പുറക്കാട് ഗ്രാമപഞ്ചായത്ത് 2011-12 വര്‍ഷത്തില്‍ ഭവനനിര്‍മ്മാണത്തിന് എത്ര ഗുണഭോക്താക്കളെ തെരഞ്ഞെടുത്തുവെന്ന് അറിയിക്കുമോ ;

(ബി)പ്രസ്തുത പദ്ധതിയുടെ അധിക വിഹിതമായി എത്ര തുക ബ്ളോക്ക് പഞ്ചായത്തിന് പുറക്കാട് ഗ്രാമപഞ്ചായത്ത് നല്‍കേണ്ടതുണ്ട് ;

(സി)സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പുറക്കാട് ഗ്രാമപഞ്ചായത്തിന് പ്രസ്തുത തുക ഒടുക്കാന്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നകാര്യം പരിഗണനയിലുണ്ടോ ;എന്നറിയിക്കുമോ;

(ഡി)ഇത്തരത്തില്‍ ആവശ്യം ഉന്നയിച്ച് പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമര്‍പ്പിച്ച നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ ?

4745

.എം.എസ് ഭവന പദ്ധതി ലക്ഷ്യം കാണാതെ പോയതിന്റെ കാരണം

ശ്രീ.രാജു എബ്രഹാം

()മുന്‍ സര്‍ക്കാരിന്റ കാലത്ത് രൂപീകരിച്ച ഇ.എം.എസ്. ഭവന പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ ;

(ബി)സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച പ്രസ്തുത ഭവന പദ്ധതി ലക്ഷ്യം കാണാതെ പോയതിന്റെ കാരണം എന്താണെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി ഗ്രാമപഞ്ചായത്തുകള്‍ക്ക് ബന്ധപ്പെട്ട ബാങ്കുകളില്‍ നിന്നും ലഭിച്ച വായ്പയുടെ പലിശ സര്‍ക്കാര്‍ നല്‍കുമെന്ന പ്രഖ്യാപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറാന്‍ തീരുമാനിച്ച് ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ; ഇങ്ങനെ ഒരു ഉത്തരവ് ഇറക്കാനിടയായ സാഹചര്യം വ്യക്തമാക്കുമോ;

(ഡി)ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് അധികാരത്തില്‍ എത്തിയ പുതിയ ഭരണ സമിതികള്‍ ഇ.എം.എസ്. സമ്പൂര്‍ണ്ണ് പാര്‍പ്പിട പദ്ധതി നടപ്പാക്കാതിരുന്നതിന് സര്‍ക്കാര്‍ ഉത്തരവ് കാരണമായിട്ടുണ്ടോ ;

()വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുന്നതിനായി എന്ത് നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

4746

.എം.എസ്.ഭവന പദ്ധതി പ്രകാരം നിര്‍മ്മിച്ചു നല്കിയ വീടുകള്‍

ശ്രീ.കെ.കെ.നാരായണന്‍

().എം.എസ്. ഭവന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ ജില്ല തിരിച്ചും പഞ്ചായത്ത് തിരിച്ചും ഉളള കണക്ക് പ്രത്യേകം പ്രത്യേകം വിശദമാക്കാമോ;

(ബി)ഇതില്‍ എത്ര വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും എത്ര വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുണ്ടെന്നും വിശദമാക്കാമോ ?

4747

പകര്‍ച്ചവ്യാധികള്‍ തടയാന്‍ പഞ്ചായത്തുകള്‍ സ്വീകരിച്ച നടപടി

ശ്രീ. റ്റി.വി. രാജേഷ്

()പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മാലിന്യ സംസ്ക്കരണം ഫലപ്രദമായി നടത്തുന്നതിന് പഞ്ചായത്തുകള്‍ മുഖേന എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ:

(ബി)പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതു തടയാന്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്തുകള്‍ മുഖേന എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ?

4748

മുപ്പതു മൈക്രോണില്‍ താഴെ കനമുള്ള പ്ളാസ്റിക് ഉല്‍പ്പന്നങ്ങളുടെ നിരോധനം

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

()മുപ്പത് മൈക്രോണില്‍ താഴെ കനമുളള പ്ളാസ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചിട്ടും ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമോ;

(ബി)മുപ്പത് മൈക്രോണില്‍ താഴെയുള്ളവ മുപ്പത്തൊന്ന് മൈക്രോണ്‍ എന്ന് മുദ്രവച്ച് വില്‍പ്പന നടത്തുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

4749

ഗ്രാമപഞ്ചായത്തുകളിലെ മാലിന്യ സംസ്ക്കരണ പദ്ധതി

ശ്രീ. വി.ഡി. സതീശന്‍

'' പാലോട് രവി

'' പി.. മാധവന്‍

'' റ്റി.എന്‍. പ്രതാപന്‍

()സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ മാലിന്യ സംസ്ക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; എങ്കില്‍ അറിയിക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശി ക്കുന്നത് ; വ്യക്തമാക്കുമോ;

(ഡി)എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രസ്തുത പദ്ധതി വ്യാപിപ്പി ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

4750

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()ശുചീകരണ പ്രവര്‍ത്തനം നടത്തുന്നത് സംബന്ധിച്ച് പഞ്ചായത്തുകള്‍ക്ക് എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി)മേല്‍ നിര്‍ദ്ദേശങ്ങള്‍ എല്ലാ പഞ്ചായത്തുകളും കൃത്യമായി പാലിക്കുന്നില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം പഞ്ചായത്തുകള്‍ക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

4751

പഞ്ചായത്ത് വകുപ്പിലെ സ്ഥലംമാറ്റമാനദണ്ഡങ്ങള്‍

ശ്രീ. കെ. കെ. നാരായണന്‍

()പഞ്ചായത്തുവകുപ്പില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ മറികടന്ന് ഏതെങ്കിലും സ്ഥലമാറ്റം ഒരു വര്‍ഷത്തിനിടയില്‍ നടന്നിട്ടുണ്ടോ ;

(ബി)എങ്കില്‍ ഏതെല്ലാം സ്ഥലമാറ്റങ്ങളാണെന്ന് വ്യക്തമാക്കാമോ ?

4752

പഞ്ചായത്ത് ഓഫീസുകളില്‍ ജീവനക്കാരുടെ അപര്യാപ്തത

ശ്രീ. എം. ഉമ്മര്‍

()പഞ്ചായത്ത് ഓഫീസുകളിലെ ജീവനക്കാരുടെ അപര്യാപ്തതമൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രേഖകള്‍ നല്‍കുന്നതില്‍ നേരിടുന്ന കാലതാമസം പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി)ഫ്രണ്ട്സ് കേന്ദ്രങ്ങളുടെ സേവനത്തിലൂടെ സമയബന്ധിതമായി പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ പഞ്ചായത്തുകള്‍ക്ക് സാധിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?

4753

പഞ്ചായത്തുകളുടെ ഗ്രേഡിങ്ങും ജീവനക്കാരുടെ പുനര്‍വിന്യാസവും

ശ്രീ.കെ. അജിത്

()കേരളത്തിലെ പഞ്ചായത്തുകളെ ഗ്രേഡ് തിരിച്ച് വ്യത്യാസപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഗ്രേഡിംഗിനായി ഏതു മാനദണ്ഡമാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;

(ബി)ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ഒരേ ജോലിഭാരവുമുള്ളതായ പഞ്ചായത്തുകളില്‍ ജീവനക്കാരുടെ എണ്ണം വ്യത്യസ്തമായി നിലനില്‍ക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇതു പരിഹരിക്കുവാനായി പഞ്ചായത്തുകളെ തരംതിരിച്ച് ജീവനക്കാരെ പുനര്‍വിന്യസിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

4754

പഞ്ചായത്തുകളിലെ വര്‍ദ്ധിച്ചുവരുന്ന ജോലിഭാരം പരിഹരിക്കാന്‍ നടപടി

ശ്രീ. സി. ദിവാകരന്‍

()പഞ്ചായത്തുകളുടെ വര്‍ദ്ധിച്ചുവരുന്ന ജോലിഭാരത്തിനനുസരണമായി പഞ്ചായത്ത് ഓഫീസുകളില്‍ ജീവനക്കാരുടെ കുറവ് ഉണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

(ബി)ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ ?

4755

ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

()ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥരുടെ പേരും, അവര്‍ വഹിക്കുന്ന ചുമതലകള്‍ സംബന്ധിച്ച വിവരങ്ങളും, ഓഫീസിലെ ഹാജര്‍ നിലയും പൊതുജനങ്ങള്‍ക്ക് മനസ്സിലാകും വിധം പരസ്യ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ ഇപ്രകാരം ബോര്‍ഡ് സ്ഥാപിയ്ക്കുന്നതിന് നിര്‍ദ്ദേശിക്കുമോ;

(ബി)നിലവില്‍ നിര്‍ദ്ദേശമുണ്ടെങ്കില്‍ അപ്രകാരം ബോര്‍ഡ് സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും അവ പരിപാലിക്കുന്നുണ്ടെന്നും പരിശോധിച്ച് ഉറപ്പാക്കാന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കാമോ ?

4756

ചെങ്കള,കുമ്പള പഞ്ചായത്തുകളിലെ അക്കൌണ്ടന്റ് തസ്തിക

ശ്രീ. എന്‍..നെല്ലിക്കുന്ന്

()കാസര്‍കോട് ജില്ലയിലെ ഫസ്റ് ഗ്രേഡ് പഞ്ചായത്തുകളായ ചെങ്കള, കുമ്പള ഗ്രാമപഞ്ചായത്തുകളില്‍ അക്കൌണ്ടന്റ് തസ്തിക നിലവില്‍ ഉണ്ടായിരുന്നോ എന്നും എന്തു കാരണത്താലാണ് പ്രസ്തു തസ്തികകള്‍ ഒഴിവായിപോയത് എന്നും അറിയിക്കുമോ ;

(ബി)നിലവില്‍ അക്കൌണ്ടന്റിന്റെ ജോലി ഏതു രീതിയിലാണ് നടത്തിവരുന്നത് എന്ന് വിശദീകരിക്കുമോ ?

4757

പഞ്ചായത്ത് വകുപ്പില്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമനം ലഭിച്ചവര്‍

ശ്രീ. അന്‍വര്‍ സാദത്ത്

()പഞ്ചായത്ത് വകുപ്പില്‍ 01.01.2006 മുതല്‍ നാളിതുവരെ സ്പോര്‍ട്സ് ക്വാട്ടയില്‍ സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമനം ലഭിച്ചവര്‍ ആരെല്ലാമാണ്;

(ബി)ഇവരില്‍ നിലവില്‍ ആക്ടീവ് സ്പോര്‍ട്സില്‍ തുടരുന്നവര്‍ ആരെല്ലാമെന്ന് വെളിപ്പെടുത്തുമോ;

(സി)ഇപ്രകാരം നിയമനം ലഭിക്കുകയും നിലവില്‍ ആക്ടീവ് സ്പോര്‍ട്സില്‍ തുടരാതെ ഇരിക്കുകയും ചെയ്യുന്നവരെ റഗുലര്‍ തസ്തികയിലേയ്ക്ക് ക്രമപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

4758

കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ റോഡുകളില്‍ നിക്ഷേപിക്കുന്നത് തടയാന്‍ നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()വ്യക്തികളും സ്ഥാപനങ്ങളും കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ റോഡുകളില്‍ നിക്ഷേപിക്കുന്നതു മൂലം റോഡുകള്‍ തകരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അവ റോഡില്‍ നിന്ന് നീക്കം ചെയ്യാതിരിക്കുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

4759

തെരുവ് നായ്ക്കളെ നിയന്ത്രിക്കാന്‍ നടപടി

ശ്രീ.പി. തിലോത്തമന്‍

()തെരുവുനായ്ക്കള്‍ കാല്‍നടക്കാരെയും ഇരുചക്രവാഹനയാത്രക്കാരെയും കന്നുകാലികളെയും ആക്രമിക്കുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയോ മരണത്തിനിടയാക്കുകയോ ചെയ്യുന്ന സംഭവങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനും അവയുടെ വംശവര്‍ദ്ധന തടയുന്നതിനും നടപടികള്‍ എടുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വൈമുഖ്യം കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് എന്തെങ്കിലും നിയമതടസ്സം ഉണ്ടോ എന്നും വ്യക്തമാക്കുമോ;

(ഡി)എങ്കില്‍ പൊതുജനങ്ങള്‍ക്ക് കടുത്ത ഭീഷണിയുയര്‍ത്തുന്ന ഇക്കാര്യത്തില്‍ എന്തു നടപടി കൊണ്ടു പരിഹാരം ഉണ്ടാക്കുവാനാണ് ശ്രമിക്കുന്നത് എന്നു പറയാമോ ?

4760

ത്രിതല പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തില്‍ നീന്തല്‍ പരിശീലനം ഉള്‍പ്പെടുത്താന്‍ നടപടി

ശ്രീ. രാജു എബ്രഹാം

()ത്രിതല പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട മേഖലകള്‍ തിരിച്ചിട്ടുണ്ടോ എന്നും മേഖലകള്‍ ഏതൊക്കെ എന്നും, എത്ര ശതമാനം വീതമാണ് ഓരോ മേഖലയ്ക്കും നീക്കി വെയ്ക്കപ്പെട്ടിട്ടുളളത് എന്നും വ്യക്തമാക്കാമോ;

(ബി)ഇങ്ങനെയുളള ഓരോ മേഖലയിലും, മാന്‍ഡേറ്ററിയായി ഉള്‍പ്പെടുത്തേണ്ട പദ്ധതികളും പദ്ധതി നടത്തിപ്പിനായി നീക്കിവെയ്ക്കേണ്ട വിഹിതം എത്ര ശതമാനവും എന്ന് സര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കിയിട്ടുണ്ടോ; എങ്കില്‍ അവ എന്തൊക്ക എന്നും നിശ്ചയിക്കപ്പെട്ടിട്ടുളള ശതമാനം എത്ര എന്നും വ്യക്തമാക്കാമോ;

(സി)നീന്തല്‍ അറിയാത്തതുമൂലം നിരവധി പേര്‍ ഓരോ വര്‍ഷവും മുങ്ങിമരിക്കുന്നതിനാല്‍ സേവന മേഖലയിലുള്‍പ്പെടുത്തി നിര്‍ബന്ധമായും ചെയ്യേണ്ടുന്ന പ്രോജക്ടുകളുടെ പട്ടികയില്‍ നീന്തല്‍ പരിശീലനം ഉള്‍പ്പെടുത്താനും അതിന് സേവന മേഖലയ്ക്ക് അനുവദിക്കുന്ന ശതമാനത്തിന്റെ നിശ്ചിത ശതമാനം മാനഡേറ്ററി ആക്കി നീക്കിവെയ്ക്കാനും സര്‍ക്കാര്‍ തയ്യാറാകുമോ; ഇതു സംബന്ധിച്ച എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)പഞ്ചായത്തിന്റെ പരിധിയില്‍വരുന്ന സ്കൂളുകളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നീന്തല്‍ പരിശീലനം ലഭിക്കുംവിധം പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിയില്‍ ഇത് ഒരു മാന്‍ഡേറ്ററി ഇനമായി ഉള്‍പ്പെടുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.