UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4631

അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് സോണ്‍

ശ്രീ. വി. റ്റി. ബല്‍റാം

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

()കാര്‍ഷികമേഖലയെ സംരക്ഷിക്കുന്നതിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്;

(ബി)ഇതിനായി അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് സോണ്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(സി)പ്രത്യേക മേഖലയ്ക്കുവേണ്ടി സ്പെഷ്യല്‍ സോണുകള്‍ സ്ഥാപിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടോ?

4632

കാര്‍ഷിക രംഗത്തെ വളര്‍ച്ച

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കേരളത്തില്‍ കാര്‍ഷിക രംഗത്തുള്ള വളര്‍ച്ച പ്രതീക്ഷിക്കുന്ന തരത്തിലുള്ളതാണോയെന്ന് വിലയിരുത്തിയിട്ടുണ്ടോ ;

(ബി)എങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലെപോലെയുള്ള വളര്‍ച്ച ഉണ്ടാവാതിരിക്കുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ ;

(സി)കാര്‍ഷിക രംഗത്ത് നടപ്പിലാക്കുന്ന പദ്ധതികളുടെ ആസൂത്രണം, നിര്‍വ്വഹണം, ഉദ്യോഗസ്ഥരുടെ മനോഭാവം എന്നിവയില്‍ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ ;

(ഡി)എങ്കില്‍ ഇത് സംബന്ധിച്ച ചര്‍ച്ചയും, വിശദമായ കാര്‍ഷികനയവും രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

4633

ഹൈടെക് ഫാമിംഗ്

ശ്രീ. ഷാഫി പറമ്പില്‍

,, വി. റ്റി. ബല്‍റാം

,, . റ്റി. ജോര്‍ജ്

,, സി. പി. മുഹമ്മദ്

()സംസ്ഥാനത്ത് ഹൈടെക് ഫാമിംഗ് രീതി വ്യാപിപ്പിക്കുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;

(ബി)ആരോഗ്യത്തിന് ഹാനികരമല്ലാത്ത പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിച്ചു ഓരോ കുടുംബത്തിന്റെയും സ്വയംപര്യാപ്ത ലക്ഷ്യമിടുന്ന രീതിയില്‍ പ്രസ്തുത രീതി പ്രയോജനപ്പെടുത്തുമോ;

(സി)സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികളുടെ സഹകരണം ഇതിനു വേണ്ടി ഉപയോഗപ്പെടുത്തുമോ ?

4634

ദേശീയ ബയോഗ്യാസ് വികസന പരിപാടി

ശ്രീ. എം. ചന്ദ്രന്‍

,, കെ. സുരേഷ് കുറുപ്പ്

,, സാജുപോള്‍

,, ആര്‍. രാജേഷ്

()കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ബയോഗ്യാസ് വികസന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 2011-12 ല്‍ അനുവദിക്കപ്പെട്ട വിഹിതം എത്രയാണ്;

(ബി)ഈ പരിപാടി സംബന്ധിച്ച വിലയിരുത്തല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ; വിവരങ്ങള്‍ വിശദമാക്കാമോ;

(സി)ഈ പദ്ധതിയുടെ കീഴില്‍ ഓരോ ഗുണഭോക്താവിനും സാമ്പത്തിക സഹായം നല്‍കിയിരുന്നുവോ;

(ഡി)ഈ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയത് ഏതെങ്കിലും ഏജന്‍സികള്‍ മുഖെനയാണോ; വിശദമാക്കുമോ ?

4635

നഗരഹരിത പദ്ധതി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

()സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നഗരഹരിത പദ്ധതി ആരംഭിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതി ഏതെല്ലാം ജില്ലകളിലാണ് നടപ്പാക്കുന്നതെന്നും, പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ;

(സി)നഗരഹരിത പദ്ധതി എല്ലാ ജില്ലകളിലും ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

4636

കാര്‍ഷിക യന്ത്രങ്ങളുടെ ഫലപ്രദമായ ഉപയോഗം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്കായി ആധുനിക കാര്‍ഷിക യന്ത്രങ്ങളുടെ പലപ്രദമായ ഉപയോഗം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളത് ;

(ബി)ഇത്തരം യന്ത്രങ്ങളെ സംബന്ധിച്ച ഒരു ബോധവല്‍ക്കരണ പരിപാടി സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്നതിന് തയ്യാറാകുമോ ;

(സി)സര്‍ക്കാര്‍ സബ്സിഡിയോടെ അര്‍ഹതയുള്ള കര്‍ഷകര്‍ക്ക് ഇവ ലഭ്യമാക്കുന്നതിന് സ്ഥിരം സ്റോറുകള്‍ ആരംഭിക്കുന്നതിനുള്ള നടപടിയുണ്ടാകുമോ ?

4637

കൃഷിയുടെ ആധുനികവല്‍ക്കരണം

ശ്രീ. മുല്ലക്കര രത്നാകരന്‍

,, പി. തിലോത്തമന്‍

,, വി. ശശി

ശ്രീമതി ഇ. എസ്. ബിജിമോള്‍

കൃഷിയുടെ ആധുനികവല്‍ക്കരണത്തിലൂടെ നടപ്പാക്കുന്ന ഹൈടെക് കൃഷിക്കായി കൃഷിക്കാര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് എത്തിച്ചുകൊടുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

4638

പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സീഡ്-വെന്‍ഡിംഗ് മെഷീനുകള്‍

ശ്രീ. പി. ഉബൈദുള്ള

()സംസ്ഥാനത്തെ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സീഡ്-വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ എവിടെയെല്ലാമാണ് മെഷീനുകള്‍ സ്ഥാപിക്കുന്നതെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കുമോ;

(സി)ഇങ്ങനെ വിതരണം ചെയ്യുന്ന വിത്തുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ;

(ഡി)എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും സീഡ്-വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

4639

അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് വരുന്ന പഴം, പച്ചക്കറികള്‍

ശ്രീ. ബാബു. എം. പാലിശ്ശേരി

() അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് വരുന്ന പഴം, പച്ചക്കറികള്‍ എന്നിവയില്‍ ശരീരത്തിന് ഹാനികരമാകും വിധത്തില്‍ കീടനാശിനിയുടെ അംശങ്ങള്‍ ഉണ്ട് എന്ന മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇത് പരിശോധിച്ച് കണ്ടെത്തുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ ആണ് സംസ്ഥാനത്ത് നിലവിലുളളത്; വിശദാംശം വ്യക്തമാക്കുമോ ;

(സി)കീടനാശിനിയുടെ അംശം കൂടുതലായി കണ്ടെത്തുന്ന പച്ചക്കറികള്‍ അതിര്‍ത്തിയില്‍ നിന്നുതന്നെ തിരിച്ചയ യ്ക്കുന്നതിനുളള നടപടി സ്വീകരിക്കുമോ ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ ?

4640

പഴങ്ങളുടെ വിലക്രമാതീതമായി വര്‍ദ്ധിക്കുന്നത്

ശ്രീ. ബാബു എം. പാലിശ്ശേരി

()സംസ്ഥാനത്ത് പഴങ്ങളുടെ വിലക്രമാതീതമായി കുതിച്ചുയരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)2011 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പ്രധാന പഴവര്‍ഗ്ഗങ്ങളായ ആപ്പിള്‍, ഓറഞ്ച്, മുന്തിരി, പൈനാപ്പിള്‍, മൈസൂര്‍ പഴം, നേന്ത്രപ്പഴം എന്നിവയുടെ വിലയെത്രയായിരുന്നു; 2012 ല്‍ ഈ മാസങ്ങളില്‍ വില എത്രയായിരുന്നു;

(ബി)പഴവര്‍ഗ്ഗങ്ങളുടെ വിലകയറ്റം തടയുന്നതിനും അവ സാധാരണക്കാര്‍ക്കുകൂടി വാങ്ങി ഭക്ഷിക്കുവാന്‍ കഴിയുന്നതരത്തില്‍ വില നിയന്ത്രിച്ചു നിര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ; സ്വീകരിക്കുമെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

4641

സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന പഴവര്‍ഗ്ഗങ്ങള്‍

ശ്രീ. എം. . വാഹീദ്

,, എം. പി. വിന്‍സെന്റ്

,, പി. സി. വിഷ്ണുനാഥ്

()സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന പഴവര്‍ഗ്ഗങ്ങള്‍ വിദേശത്ത് കയറ്റി അയക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ട് ;

(ബി)പഴവര്‍ഗ്ഗങ്ങള്‍ സൂക്ഷിക്കുന്നതിന് ഗോഡൌണുകളും കോള്‍ഡ് സ്റോറേജുകളും പണിയുന്നകാര്യം ആലോചിക്കുമോ ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നു ?

4642

ഫലശ്രീ’ പദ്ധതി

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖാന്തിരം എത്ര പഞ്ചായത്തുകളില്‍ സൌജന്യമായി വിത്തും വളവും നല്‍കുന്ന ‘ഫലശ്രീ’ പദ്ധതി നടപ്പിലാക്കി ;

(ബി)ഈ സാമ്പത്തിക വര്‍ഷം എത്ര പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ?

4643

ഒരു വീട്ടില്‍ ഒരു മാവ് പദ്ധതി

ശ്രീ. കെ. കെ. നാരായണന്‍

()സംസ്ഥാനത്ത് ഒരു വീട്ടില്‍ ഒരു മാവ് പദ്ധതി ഏതെങ്കിലും പഞ്ചായത്തില്‍ നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്തുമോ?

4644

കര്‍ഷകര്‍ക്ക് കിസാന്‍ പാസ് ബുക്ക്

ശ്രീ. എളമരം കരീം

()കര്‍ഷകര്‍ക്ക് കിസാന്‍ പാസ് ബുക്ക് നല്‍കുന്ന നടപടികളുടെ പുരോഗതി അറിയിക്കുമോ;

(ബി)ഏതെല്ലാം ജില്ലകളിലെ കര്‍ഷകര്‍ക്കാണ് കിസാന്‍ പാസ് ബുക്ക് നല്‍കാന്‍ ആരംഭിച്ചിരിക്കുന്നത്;

(സി)കിസാന്‍ പാസ് ബുക്ക് നിയമത്തിന്‍കീഴിലുള്ള ചട്ടങ്ങള്‍ രൂപീകരിച്ചുവോ; എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)കിസാന്‍ പാസ് ബുക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കായി 2011-12-ലെ പുതുക്കിയ ബഡ്ജറ്റില്‍ എത്ര തുകയാണ് വകയിരുത്തിയിരുന്നത്; ഇതില്‍ എത്ര രൂപാ ചെലവഴിച്ചുവെന്നറിയിക്കാമോ?

4645

കര്‍ഷകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന പദ്ധതികള്‍

ശ്രീ. ..അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

കണക്കെണിയില്‍ പെടാതിരിക്കാന്‍ കര്‍ഷകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന എന്തൊക്കെ പദ്ധതികളാണ് ആസൂത്രണം ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

4646

കാര്‍ഷികവിളകളില്‍ കര്‍ഷകര്‍ക്ക് മിനിമം വരുമാനം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()കാര്‍ഷിക വിളകളില്‍ നിന്നും കര്‍ഷകര്‍ക്ക് മിനിമം വരുമാനം ലഭ്യമാകുന്നു എന്നുറപ്പുവരുത്തുവാന്‍ പുതിയതായി എന്തു നടപടിയാണ് സ്വീകരിച്ചിട്ടുളളത് ; എങ്കില്‍ ആയതിന്റെ വിശദാംശം അറിയിക്കുമോ ;

(ബി)ഇതുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളെ പരിഗണിക്കുന്നതിനുളള മാനദണ്ഡം വ്യക്തമാക്കാമോ;

(സി)എത്ര തുകയാണ് അനുബന്ധ പദ്ധതിയ്ക്ക് പ്രതിവര്‍ഷം ചെലവ് പ്രതീക്ഷിക്കുന്നത് ;

(ഡി)ഈ തുക എങ്ങനെ കണ്ടെത്തുവാനാണ് ഇപ്പോള്‍ ഉദ്ദേശിച്ചിട്ടുളളത് ?

4647

കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനം

ശ്രീ. . . അസീസ്

()സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ പുനഃസംഘടി പ്പിച്ചിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ എന്നാണ് പുനഃസംഘടിപ്പിച്ചതെന്നും ആരൊക്കെയാണ് പുതിയ അംഗങ്ങളെന്നും വ്യക്തമാക്കുമോ ;

(സി)കമ്മീഷന്‍ അംഗങ്ങളില്‍ കാര്‍ഷിക, കര്‍ഷക സംഘടനകളുമായി ബന്ധമുളളവര്‍ (ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിരുന്നവര്‍) ആരൊക്കെയാണ് എന്നും, ഏതൊക്കെയാണ് സംഘടനകള്‍ എന്നും വെളിപ്പെടുത്തുമോ ;

(ഡി)കാര്‍ഷിക, കര്‍ഷക സംഘടനകളുമായി ബന്ധമില്ലാത്ത ആരെയെങ്കിലും കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗമായി നിയമിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആരാണെന്നും, നിയമിക്കാനുണ്ടായ സാഹചര്യം എന്താണെന്നും വ്യക്തമാക്കുമോ ?

4648

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പദ്ധതി

ശ്രീ. എം. പി. വിന്‍സെന്റ്

,, . പി. അബ്ദുളളക്കുട്ടി

,, ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

()ഭൂമിയുളള ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനുളള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി)ഈ പദ്ധതി പ്രകാരം ഏതൊക്കെ കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്;

(സി)ഈ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ ?

4649

കാലിവളര്‍ത്തല്‍, ചെറുകിട കൃഷി എന്നിവയ്ക്ക് പ്രോത്സാഹനം

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, സി. മോയിന്‍കുട്ടി

,, പി. ഉബൈദുള്ള

,, വി.എം ഉമ്മര്‍ മാസ്റര്‍

()കാലി വളര്‍ത്തല്‍ ഉപജീവനമാര്‍ഗ്ഗമായി കൂടുതല്‍ ആളുകള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉപതൊഴിലെന്ന നിലയില്‍ കാലിവളര്‍ത്തല്‍ നടത്തിയിരുന്നവര്‍ അതില്‍ നിന്നു പിന്‍മാറിക്കൊണ്ടിരിക്കുന്നതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്യുമോ;

(ബി)ഗ്രാമങ്ങളില്‍പ്പോലും, ജീവിതസൌകര്യങ്ങളുടെ ലഭ്യത വര്‍ദ്ധിച്ചു വരുന്നതിനനുസരിച്ച്, ഉപതൊഴിലുകള്‍ ഉപേക്ഷിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇതു മൂലം കാര്‍ഷിക മേഖലയില്‍ കൃഷി ഭൂമികളുടെ ഫലപുഷ്ടി കുറയുന്നതു കൊണ്ട് ആ രംഗത്തും ഉല്‍പ്പാദനനഷ്ടം വരുന്നുണ്ടെന്ന കാര്യം പരിഗണിക്കുമോ;

(ഡി)ഉപതൊഴിലായി ഇപ്പോഴുഠ കാലി വളര്‍ത്തലിലും, ചെറുകിട കൃഷിയിലും തുടരുന്നവരെ അതില്‍ പിടിച്ചു നിര്‍ത്തുന്നതിനും കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും സഹായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് കുറ്റമറ്റ രീതിയില്‍ നടപ്പാക്കുമോ?

4650

നാദാപുരം മണ്ഡലത്തില്‍ നിറവ് പദ്ധതി

ശ്രീ. . കെ. വിജയന്‍

()നിറവ് പദ്ധതിയ്ക്കുവേണ്ടി ഇതുവരെയായി ചെലവഴിച്ച തുക എത്ര ; മണ്ഡലം തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ ;

(ബി)നാദാപുരം മണ്ഡലത്തില്‍ നിറവ് പദ്ധതി നടപ്പിലാക്കുന്നതിന് വിവിധ വകുപ്പുകളിലായി ജീവനക്കാര്‍ ഇല്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഉണ്ടെങ്കില്‍ ഇതുവരെയായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ ?

4651

കാര്‍ഷിക കടാശ്വാസ കമ്മീഷന്” നാദാപുരം മണ്ഡലത്തില്‍ നിന്നും ലഭിച്ച അപേക്ഷകള്‍

ശ്രീ. . കെ. വിജയന്‍

()അഞ്ചു വര്‍ഷത്തിനുള്ളില്‍ “കാര്‍ഷിക കടാശ്വാസ കമ്മീഷന്” നാദാപുരം മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;

(ബി)ഇതില്‍ എത്ര അപേക്ഷകള്‍ തീര്‍പ്പാക്കിയെന്നും എത്ര രൂപയുടെ ആനുകൂല്യം ലഭിച്ചു എന്നും പഞ്ചായത്ത് തിരിച്ച് കണക്ക് ലഭ്യമാക്കാമോ ?

4652

കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണന കേന്ദ്രം

ശ്രീ. ജോസ് തെറ്റയില്‍

()കാലടിയില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനകേന്ദ്രവും മരച്ചീനി സംസ്കരണത്തിനുള്ള കേന്ദ്രവും തുറക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?

4653

കാര്‍ഷിക തൊഴിലുറപ്പ് പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' വി. ഡി. സതീശന്‍

'' ലൂഡി ലൂയിസ്

'' . പി. അബ്ദുള്ളക്കുട്ടി

()കാര്‍ഷിക മേഖലയില്‍ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ ;

(ബി)ഏതൊക്കെ മേഖലയിലാണ് പദ്ധതി ഉപയോഗപ്പെടുത്താനുദ്ദേശിക്കുന്നത് ;

(സി)ഇതിനുവേണ്ടി എതെല്ലാം നടപടികള്‍ എടുക്കാനുദ്ദേശിക്കുന്നുണ്ട് ?

4654

നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നല്‍കുന്ന കാര്‍ഷിക വായ്പകള്‍

ശ്രീ. വി.ഡി. സതീശന്‍

,, കെ.അച്ചുതന്‍

,, വി.റ്റി.ബല്‍റാം

,, പാലോട് രവി

()നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നല്‍കുന്ന കാര്‍ഷിക വായ്പകള്‍ പൂര്‍ണ്ണമായും പലിശരഹിതമാക്കാന്‍ എന്തെല്ലാം നടപടികളാണ് എടുത്തിട്ടുളളത് ; വിശദമാക്കാമോ ;

(ബി)പലിശയിനം സര്‍ക്കാരിന്റെ വിഹിതമായി കണക്കാക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി)ഇതുമൂലം എന്തെല്ലാം ആനുകൂല്യങ്ങളാണ് കര്‍ഷകര്‍ക്ക് സബ്സിഡിയായി ലഭിക്കുന്നത് ;

(ഡി)ഇതിന് എന്ന് മുതല്‍ പ്രാബല്യമുണ്ടെന്ന് വ്യക്തമാക്കുമോ ?

4655

പലിശരഹിത കാര്‍ഷിക വായ്പ

ശ്രീ. എം. പി. വിന്‍സെന്റ്

()കേരളത്തിലെ കര്‍ഷകര്‍ക്ക് പലിശരഹിത കാര്‍ഷിക വായ്പ നല്‍കുന്ന പദ്ധതി നിലവിലുണ്ടോ;

(ബി)പരമാവധി എത്ര തുകയാണ് ഈ ഇനത്തില്‍ വായ്പ നല്‍കുന്നത്;

(സി)കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ പരിഗണിച്ച ആകെ പരാതികള്‍ എത്ര ; ഇതില്‍ എത്ര പരാതികള്‍ തീര്‍പ്പു കല്പിച്ചു; ഇതില്‍ എത്ര പരാതികള്‍ തീര്‍പ്പാക്കാനുണ്ട് ; വ്യക്തമാക്കാമോ ?

4656

കര്‍ഷകന് കാര്‍ഷിക വായ്പ പരമാവധി ലഭ്യമാക്കുന്നതിന് നടപടി

ശ്രീ. ..അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അഗ്രിക്കള്‍ച്ചര്‍ ഗോള്‍ഡ് ലോണ്‍ ബാങ്കുകള്‍ നല്‍കുന്നതിന് ഒരു കര്‍ഷകന് പരമാവധി തുക നിശ്ചയിച്ചിട്ടുണ്ടോ ; എങ്കില്‍ പരമാവധി തുക കാനറാബാങ്ക്, സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ നിശ്ചയിച്ചിട്ടുളളത് എത്രയാണെന്ന് വ്യക്തമാക്കാമോ;

(ബി)പിതാവിന്റെയോ, മാതാവിന്റെയോ പേരിലുളള വസ്തുവില്‍ കര്‍ഷകന്‍ കൃഷി ചെയ്യുകയാണെങ്കില്‍ കാനറാ ബാങ്ക് കര്‍ഷകന് 50,000 രൂപ മാത്രമായി അഗ്രിക്കള്‍ച്ചര്‍ ഗോള്‍ഡ് ലോണ്‍ നല്‍കുന്ന സമീപനം മാറ്റി 3 ലക്ഷം രൂപയെങ്കിലും ലോണ്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(സി)കാനറാ ബാങ്കില്‍ നിന്നും കര്‍ഷകന് അഗ്രിക്കള്‍ച്ചര്‍ ഗോള്‍ഡ് ലോണ്‍ ലഭ്യമാക്കുന്നതിന് കര്‍ഷകന്‍ എന്തൊക്കെ രേഖകള്‍ സമര്‍പ്പിക്കണമെന്ന് വ്യക്തമാക്കുമോ?

4657

രാസവളങ്ങള്‍ക്ക് വിലവര്‍ദ്ധന

ശ്രീ. കെ. വി. വിജയദാസ്

()കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ മൂലം ഭീമമായ തോതില്‍ രാസവളങ്ങള്‍ക്ക് വിലവര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ നെല്‍കൃഷിക്കാര്‍ക്ക് 50% സബ്സിഡി നല്‍കിക്കൊണ്ട് രാസവളങ്ങള്‍ സഹകരണ സംഘങ്ങളിലൂടെയും കൃഷി ഭവനുകളിലൂടെയും വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ; എങ്കില്‍ വിശദാംശം നല്‍കുമോ ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ;

(ബി) ഇക്കാര്യത്തില്‍ ഒരു കാര്‍ഷിക നയം രൂപീകരിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ?

4658

കാര്‍ഷിക വിളകള്‍ക്ക് ആവശ്യമായ രാസവളങ്ങള്‍

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()സംസ്ഥാനത്ത് കാര്‍ഷിക വിളകള്‍ക്ക് ആവശ്യമായ രാസവളങ്ങള്‍ക്ക് കൃത്രിമക്ഷാമം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കര്‍ഷകര്‍ക്ക് രാസവളങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(സി)യൂറിയ ഉള്‍പ്പെടെയുള്ള രാസവളങ്ങളില്‍ യഥാസമയം കര്‍ഷകര്‍ക്ക് ലഭ്യമാക്കാത്തത് കൃഷിയെ സാരമായി ബാധിക്കുന്നുണ്ടോ; വിശദമാക്കുമോ?

4659

ഓരോ വര്‍ഷവും ആവശ്യമായ പ്രധാന രാസവളങ്ങള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

()സംസ്ഥാനത്ത് ഓരോ വര്‍ഷവും ആവശ്യമായ പ്രധാന രാസവളങ്ങളായ പൊട്ടാഷ്, യൂറിയ, ഫാക്ടംഫോസ് എന്നിവയുടെ അളവ് എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ;

(ബി)കേന്ദ്ര സര്‍ക്കാര്‍ ഈ രാസവളങ്ങളുടെ വില ഇടയ്ക്കിടെ കൂട്ടുന്നതുമൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇതു പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ?

4660

രാസവളങ്ങളുടെ വിലവര്‍ദ്ധന

ശ്രീ. പി. റ്റി. . റഹീം

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. എം. ഹംസ

,, സി. കൃഷ്ണന്‍

()സംസ്ഥാനത്ത് കൃഷിക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന എല്ലാ രാസവളങ്ങള്‍ക്കും വീണ്ടും കുത്തനെ വില കൂട്ടിയതായി സര്‍ക്കാരിനറിയാമോ;

(ബി)എഫ്..സി.ടി വില്‍ക്കുന്ന പൊട്ടാഷിന് ചാക്ക് ഒന്നിന് എത്ര വില ഇപ്പോള്‍ കൂട്ടിയിട്ടുണ്ട്; മറ്റ് വളങ്ങളുടെ കഴിഞ്ഞ മൂന്ന് വര്‍ഷം മുന്‍പുണ്ടായിരുന്ന വിലയും ഇപ്പോഴത്തെ വിലയും സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)യൂറിയ വളം കൃഷിക്കാരന് ആവശ്യത്തിന് എവിടെയും കിട്ടാനില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

4661

അടയ്ക്ക വിലയിടിവ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് അടയ്ക്കയുടെ വില എത്രയായിരുന്നു;

(ബി)ഇപ്പോള്‍ വിപണിയില്‍ എത്രയാണ് വില;

(സി)ഇത്തരത്തില്‍ വിലയിടിവ് വരാനുണ്ടായ കാരണം പരിശോധിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ;

()ആയത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

4662

അടയ്ക്കാ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍

ശ്രീ.എന്‍.. നെല്ലിക്കുന്ന്

,, റ്റി.. അഹമ്മദ് കബീര്‍

,, പി.കെ. ബഷീര്‍

,, കെ.എം. ഷാജി

()സംസ്ഥാനത്തെ അടയ്ക്കാ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അടയ്ക്കയുടെ വിലയിടിവ് മൂലം കര്‍ഷകര്‍ അനുഭവിക്കുന്ന ഭീമമായ നഷ്ടം പരിഹരിച്ചുനല്‍കാന്‍ ഒരു പാക്കേജിന് രൂപം നല്‍കുമോ;

(സി)കര്‍ഷകരുടെ കടബാദ്ധ്യതയുടെ പലിശയ്ക്ക് ഇളവു നല്‍കുകയും, ലോണ്‍ തുക തിരിച്ചടയ്ക്കുന്നതിന് മോറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്യുമോ;

(ഡി)അടയ്ക്കാ മരങ്ങള്‍ക്കുള്ള കീടബാധ നിയന്ത്രിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

4663

ജാതികര്‍ഷകര്‍

ശ്രീ.ജോസ് തെറ്റയില്‍

()ജാതി കര്‍ഷകരെ സഹായിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത് ;

(ബി)എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

4664

തേനീച്ച കര്‍ഷകര്‍

ശ്രീ. . കെ. വിജയന്‍

()സംസ്ഥാനത്തെ തേനീച്ച കര്‍ഷകരെ സഹായിക്കാന്‍ എന്തൊക്കെ പദ്ധതികളാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത് ;

(ബി)തേന്‍ വിപണനവും, ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കര ണത്തിനും വേണ്ടി ഹണി മിഷന്‍ സ്ഥാപിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ എവിടെ വരെയായി എന്ന് അറിയിക്കുമോ ?

4665

കൃഷിവകുപ്പിന്റെ ഫാമുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്ത് കൃഷിവകുപ്പിന്റെ കീഴില്‍ എത്ര ഫാമുകള്‍ ഉണ്ട്; ഓരോന്നിന്റെയും വിസ്തീര്‍ണ്ണം എത്ര ഉണ്ടെന്ന് വിശദമാക്കാമോ;

(ബി)ഈ ഫാമുകളുടെ സ്ഥലം സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയിട്ടുണ്ടോയെന്ന് വകുപ്പ് പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

4666

ഫാം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ കീഴിലുള്ള ഫാം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതിന്സര്‍ക്കാര്‍ എതെങ്കിലും സമിതിയെ നിയോഗിച്ചിരുന്നുവോ ; എങ്കില്‍ എന്നാണ് നിയോഗിച്ചതെന്ന് വെളിപ്പെടുത്താമോ ;

(ബി)ഈ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവോ ; എങ്കില്‍ എന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് വെളിപ്പെടുത്താമോ ;

(സി)ഈ സമിതിയുടെ റിപ്പോര്‍ട്ടില്‍ എന്തെല്ലാം ശുപാര്‍ശകളാണ് ഉള്ളതെന്ന് വിശദമാക്കാമോ ;

(ഡി)ഇവയില്‍ ഏതെല്ലാം ശുപാര്‍ശകള്‍ ഇതിനകം നടപ്പിലാക്കിയെന്ന് വെളിപ്പെടുത്താമോ ?

4667

കാര്‍ഷിക മേഖലയില്‍ ലക്ഷം യുവജനങ്ങള്‍ക്കുള്ള തൊഴില്‍ദാന പദ്ധതികള്‍

ശ്രീ. കെ. രാജു

()സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ ലക്ഷം യുവജനങ്ങള്‍ക്കുള്ള തൊഴില്‍ദാന പദ്ധതിയില്‍ അംഗമായിട്ടുള്ളവര്‍ക്ക് നിലവില്‍ കൃഷി വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികളില്‍ എന്തൊക്കെ മുന്‍ഗണനകളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതിയില്‍ അംഗമായിരിക്കെ, തെരഞ്ഞെടുത്ത തൊഴിലില്‍ വ്യാപൃതരായ സമയത്ത് അപകടവും അംഗവൈകല്യവും സംഭവിച്ചതിനുള്ള ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയിട്ടുള്ളവരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ; ഇതില്‍ ആനുകൂല്യം ലഭിക്കാത്ത അപേക്ഷകര്‍ എത്ര എന്ന് വ്യക്തമാക്കുമോ?

4668

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് സൌജന്യമായി വൈദ്യുതി

ശ്രീ. കെ. ദാസന്‍

സംസ്ഥാനത്ത് ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് സൌജന്യമായി വൈദ്യുതി നല്‍കുന്നതിന് എന്തെങ്കിലും പദ്ധതി നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം നല്‍കാമോ?

4669

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വായ്പകള്‍

ശ്രീ. കെ. അജിത്

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളിയ വകയില്‍ കേരളത്തിലാകെ എത്ര രൂപ ചെലവായിട്ടുണ്ടെന്നും അതില്‍ എത്ര കര്‍ഷക കുടുബങ്ങള്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ ?

4670

കടക്കെണിമൂലം കര്‍ഷകരുടെ ആത്മഹത്യ

ശ്രീ. എളമരം കരീം

'' എസ്. ശര്‍മ്മ

'' പി. ശ്രീരാമകൃഷ്ണന്‍

ശ്രീമതി പി. അയിഷാപോറ്റി

()സംസ്ഥാനത്തെ കൃഷിക്കാരുടെ സ്ഥിതി വീണ്ടും വളരെ പരിതാപകരമായിരിക്കുന്നതും കടക്കെണിമൂലം കര്‍ഷകരുടെ ആത്മഹത്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കര്‍ഷക ആത്മഹത്യ തടയുന്നതിന് കാര്‍ഷിക രംഗത്ത് സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.