UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4327

ഭൂനികുതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാന രൂപീകരണത്തിനുശേഷം ഏതെല്ലാം കാലയളവില്‍ സംസ്ഥാനത്ത് ഭൂനികുതി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന്വിശദമാക്കാമോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് ഭൂനികുതി വര്‍ദ്ധിപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(സി)എങ്കില്‍ സെന്റ് ഒന്നിന് എത്ര രൂപയാണ് വര്‍ദ്ധിപ്പിച്ചതെന്ന് വെളിപ്പെടുത്താമോ ?

4328

ഭൂമിയുടെ വില പുനര്‍നിര്‍ണ്ണയം

ശ്രീ. കെ. എന്‍. . ഖാദര്‍

() ഭൂമിയുടെ വില പുനര്‍നിര്‍ണ്ണയം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) വില നിര്‍ണ്ണയത്തെത്തുടര്‍ന്ന് പല പ്രദേശങ്ങളിലും ക്രയവിക്രയം തടസ്സപ്പെട്ടിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) രജിസ്ട്രേഷന്‍ ഫീസ് കുറയ്ക്കുവാനും, ഭൂമിയുടെ വില ന്യായമായ തരത്തില്‍ പുതുക്കി നിശ്ചയിക്കുവാനും എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(ഡി)ഇല്ലെങ്കില്‍ അപ്രകാരം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

4329

സര്‍ക്കാര്‍ ഭൂമി കയ്യേറ്റം

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര ഹെക്ടര്‍ റവന്യൂ ഭൂമിയില്‍ പുതുതായി കൈയ്യേറ്റം നടന്നിട്ടുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്;

(ബി)പുതുതായി ഉണ്ടായ കൈയ്യേറ്റം പൂര്‍ണ്ണമായും ഒഴിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം വെളിപ്പെടുത്തുമോ;

(സി)മുന്‍ സര്‍ക്കാരിന്റെ കാലത്ത് കൈയ്യേറ്റം ഒഴിപ്പിച്ച് സര്‍ക്കാര്‍ അധീനതയിലാക്കിയ ഭൂമിയില്‍ വീണ്ടുംകൈയ്യേറ്റം നടന്നതായുളള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)മുന്‍പ് ഒഴിപ്പിക്കല്‍ നടന്ന ഭൂമി വീണ്ടും കൈയ്യേറിയവരെ ഒഴിപ്പിച്ച് ഭൂമി തുടര്‍ന്നും സര്‍ക്കാരിന്റെ കൈവശത്തിലിരിക്കുന്നുവെന്ന് ഉറപ്പുവരുത്തിയോ എന്നും വ്യക്തമാക്കുമോ?

4330

ഭൂമി കയ്യേറ്റം ഒഴിപ്പിക്കല്‍

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, പി. ബി. അബ്ദുള്‍ റസാക്

,, സി. മമ്മൂട്ടി

,, സി. മോയിന്‍കുട്ടി

()സര്‍ക്കാര്‍ ഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ മുന്‍സര്‍ക്കാര്‍ സ്വീകരിച്ചു വന്നതില്‍ നിന്നും വ്യത്യസ്തമായ സമീപനം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഭൂമി കയ്യേറ്റങ്ങള്‍ക്കും അത് നിയമാനുസൃതമാക്കി മാറ്റുന്ന കാര്യത്തിലും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതായ ആരോപണങ്ങള്‍ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് അന്വേഷിച്ച് വിശദവിവരം നല്‍കാമോ;

(സി)ശേഷിക്കുന്ന സര്‍ക്കാര്‍ ഭൂമി കയ്യേറുന്ന സാഹചര്യം ഒഴിവാക്കാന്‍ എന്തു മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി)മുന്‍സര്‍ക്കാരിന്റെ കാലത്തും, ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷവും എത്ര വീതം ഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചിട്ടുണ്ടെന്നതിന്റെ വിശദവിവരം നല്‍കാമോ ?

4331

റവന്യൂ അദാലത്തുകള്‍

ശ്രീമതി ഗീതാ ഗോപി

()മുന്‍വര്‍ഷം സംസ്ഥാനത്ത് എത്ര റവന്യൂ അദാലത്തുകള്‍ നടത്തിയെന്ന് വെളിപ്പെടുത്താമോ;

(ബി)റവന്യൂ അദാലത്തുകള്‍ കൂടുതല്‍ നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി)ഇല്ലെങ്കില്‍ ഇക്കാര്യം പരിഗണിക്കുമോ ?

4332

ഭൂപരിധി നിര്‍ണ്ണയം

ശ്രീമതി കെ.കെ. ലതിക

()കേരള ഭൂപരിഷ്കരണ നിയമം അനുസരിച്ച് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഭൂപരിധിയില്‍ സര്‍ക്കാര്‍ ആര്‍ക്കെങ്കിലും ഇളവ് അനുവദിച്ച് ഉത്തരവായിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ;

(സി)ഉണ്ടെങ്കില്‍ ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?

4333

മോഡല്‍ വില്ലേജ് ഓഫീസുകള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ബെന്നി ബെഹനാന്‍

,, ഷാഫി പറമ്പില്‍

,, കെ. മുരളീധരന്‍

()സംസ്ഥാനത്ത് മോഡല്‍ വില്ലേജുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)നിലവിലുള്ള വില്ലേജ് ഓഫീസുകള്‍ മോഡല്‍ വില്ലേജ് ഓഫീസുകളാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?

4334

എല്ലാ പഞ്ചായത്തുകളിലും വില്ലേജ് ഓഫീസ്

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വി.ഡി. സതീശന്‍

,, കെ. മുരളീധരന്‍

,, പി.. മാധവന്‍

()വില്ലേജ് ഓഫീസുകളില്ലാത്ത എല്ലാ പഞ്ചായത്തുകളിലും വില്ലേജ് ഓഫീസ് രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)ഒന്നിലേറെ വില്ലേജ് ഓഫീസുകള്‍ ഒരു സ്ഥലത്ത് പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി)ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദീകരിക്കുമോ ?

4335

വില്ലേജ് ഓഫീസുകളുടെ കമ്പ്യൂട്ടര്‍വത്ക്കരണം

ശ്രീ.പുരുഷന്‍ കടലുണ്ടി

()വില്ലേജ് ഓഫീസുകളുടെ കമ്പ്യൂട്ടറൈസേഷനുവേണ്ടി ഏതെങ്കിലും പ്രത്യേക സോഫ്റ്റ് വെയറുകള്‍ തയ്യാറാക്കപ്പെട്ടിട്ടുണ്ടോ;

(ബി)എത്ര വില്ലേജുകളില്‍ ഈ സോഫ്ട് വെയര്‍ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)എത്ര വില്ലേജുകളില്‍ ഇപ്പോള്‍ കമ്പ്യൂട്ടര്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി)കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിന് വില്ലേജ് ഓഫീസ് ജീവനക്കാരില്‍ എത്ര പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

4336

വില്ലേജ് ഓഫീസുകളുടെ കമ്പ്യൂട്ടര്‍വത്ക്കരണം

ശ്രീ. സി. എഫ്. തോമസ്

,, തോമസ് ഉണ്ണിയാടന്‍

,, മോന്‍സ് ജോസഫ്

()വില്ലേജ് ഓഫീസുകളിലെ കമ്പ്യൂട്ടര്‍വത്കരണം പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)ഇല്ലെങ്കില്‍ എന്ന് പ്രസ്തുത പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കും; വിശദമാക്കാമോ;

(സി)ജനങ്ങള്‍ക്ക് ഏതൊക്കെ സേവനങ്ങളാണ് പ്രസ്തുത സംവിധാനം മുഖേന കാലതാമസം കൂടാതെ ലഭ്യമാകുന്നത് എന്ന് വ്യക്തമാക്കാമോ ?

4337

വില്ലേജ് ഓഫീസില്‍ അടയ്ക്കുന്ന വസ്തുക്കരം ഒണ്‍ലൈന്‍വഴിയാക്കുന്നത്

ശ്രീ. . സി. ബാലകൃഷ്ണന്‍

()വില്ലേജ് ആഫീസുകളില്‍ ജനങ്ങള്‍ക്ക് വസ്തുവിന്റെ കരം എത്ര മണിവരെ ഒടുക്കാനുള്ള സൌകര്യമുണ്ടെന്നുള്ളത് വ്യക്തമാക്കാമോ ;

(ബി)വസ്തുക്കരം 5 മണിവരെ സ്വീകരിക്കാനുള്ള നിര്‍ദ്ദേശം നല്‍കുമോ ;

(സി)വസ്തുക്കരം ഓണ്‍ലൈന്‍ ആയി അടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമോയെന്ന് വ്യക്തമാക്കാമോ ?

4338

ഗോള്‍ഫ് ക്ളബ്ബിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ്

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലായ ഗോള്‍ഫ് ക്ളബ്ബിന്റെ സ്ഥലം വീണ്ടും നടത്തിപ്പുകാര്‍ക്ക് വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)ഗോള്‍ഫ് ക്ളബ്ബ് കേസുമായി ബന്ധപ്പെട്ട നടപടികള്‍ മന:പൂര്‍വ്വം വൈകിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഈ ആക്ഷേപത്തിന്മേലുള്ള ഗവണ്‍മെന്റിന്റെ നിലപാട് വ്യക്തമാക്കുമോ;

(ഡി)ഗോള്‍ഫ് ക്ളബ്ബ് ഏറ്റെടുക്കല്‍ നടപടി നിലനില്‍ക്കുന്നതല്ലെന്നും ക്ളബ്ബ് മുന്‍ ഭാരവാഹികള്‍ക്ക് വിട്ടുകൊടുക്കുന്നതിന ്നിയമപരമായ തടസ്സങ്ങളില്ലെന്നും കാണിച്ച് നിയമവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോ?

4339

ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍സുമായുള്ള പാട്ടക്കരാര്‍

ഡോ. ടി. എം.തോമസ് ഐസക്

ശ്രീ.കോലിയക്കോട്എന്‍.കൃഷ്ണന്‍ നായര്‍

,, കെ. കെ. ജയചന്ദ്രന്‍

,, പി. ടി. . റഹീം

()ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍സ് സംസ്ഥാനത്ത് അനധികൃതമായി റവന്യൂ ഭൂമി കൈവശം വച്ചിട്ടുണ്ടോ; എങ്കില്‍ എത്ര ഏക്കര്‍ ഭൂമി, എവിടെയെല്ലാം എന്ന് വിശദമാക്കാമോ;

(ബി)ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍സ് പാട്ടക്കരാറിന്റെ കാലാവധി കഴിഞ്ഞതിനുശേഷം അനധികൃതമായി ഭൂമി കൈവശം വച്ചുവരുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി)അനധികൃതമായി കൈവശം വച്ചിട്ടുള്ള ഭൂമിയെ സംബന്ധിച്ച് അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ ഇതിനകം കൈക്കൊണ്ട നടപടികള്‍ വിശദമാക്കാമോ?

4340

അവകാശികള്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ ലഭ്യമാക്കുന്നതിലെ കാലതാമസം

ശ്രീ. കെ. അജിത്

()ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ഗുണഭോക്താവ് മരണപ്പെടുമ്പോള്‍ അവകാശികള്‍ക്ക് കുടിശ്ശിക തുക കൈപ്പറ്റുന്നതിന് നിയമാനുസൃത അവകാശ സര്‍ട്ടിഫിറ്റ് നല്കുന്നതിന് ഗസറ്റ് വിജ്ഞാപനം നടത്തുന്നതിലുളള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കുറഞ്ഞ തുക ലഭിക്കുന്നതിനുപോലും കാലതാമസം നേരിടുന്നകാര്യം പരിശോധിക്കുമോ;

(സി)ഇപ്രകാരമുളള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ 10000/ (പതിനായിരം) രൂപ വരെയുളള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്കുന്നതിന് ബന്ധപ്പെട്ട തഹസീല്‍ദാര്‍മാരെ ചുമതലപ്പെടുത്തുന്നകാര്യം പരിഗണിക്കുമോ എന്ന് അറിയിക്കുമോ;

(ഡി)കുറഞ്ഞ തുകകള്‍ക്ക് നിയമാനുസൃത സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തഹസീല്‍ദാരെ ചുമതലപ്പെടുത്തിയാല്‍ ഗസറ്റ് വിജ്ഞാപനത്തിനുളള കാലതാമസവും അധികച്ചെലവുംകുറയുമെന്നകാര്യവും പരിഗണിക്കുമോ?

4341

റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്നും തുക അനുവദിച്ച കോഴിക്കോട് ജില്ലയിലെ പ്രവൃത്തികള്‍

ശ്രീ. . കെ. ശശീന്ദ്രന്‍

()കോഴിക്കോട് ജില്ലയില്‍ 2010-2011 വര്‍ഷങ്ങളില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്നും എത്ര പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി)പ്രസ്തുത പ്രവൃത്തികളില്‍ എത്രയെണ്ണം പൂര്‍ത്തീകരിച്ചുവെന്ന് അറിയിക്കാമോ;

(സി)പ്രസ്തുത കാലയളവില്‍ നിയോജമകണ്ഡല അടിസ്ഥാനത്തില്‍ അനുവദിയ്ക്കപ്പെട്ട പ്രവൃത്തികളും തുകയും വെളിപ്പെടുത്താമോ?

4342

കോട്ടയത്ത് റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ വകയിരുത്തിയ തുക

ശ്രീ. കെ. അജിത്

()കോട്ടയം ജില്ലയ്ക്കായി റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ 2011-2012 വര്‍ഷം എത്ര തുകയാണ് വകയിരുത്തിയതെന്ന് വ്യക്തമാക്കുമോ ;

(ബി)2011-2012 വര്‍ഷം കോട്ടയം ജില്ലയ്ക്കായി വകയിരുത്തിയ റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ ;

(സി)2011-2012 വര്‍ഷം റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ വൈക്കം നിയോജക മണ്ലത്തില്‍ എത്ര രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ ?

4343

പുഴ - നീര്‍ത്തട വികസന പദ്ധതി

പ്രൊഫ. സി. രവീന്ദ്രനാഥ്

()പുഴകളുടെ മലിനീകരണം തടയുന്നതിന് ശാസ്ത്രീയമായ പുഴ-നീര്‍ത്തട വികസന പദ്ധതി മുഖേന സാധിക്കുമെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ അപ്രകാരമുള്ള പരിപാടിയുടെ മാസ്റര്‍ പ്ളാന്‍ തയ്യാറാക്കാന്‍ ശ്രമിക്കുമോ ?

4344

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ ലംഘനം

ശ്രീ. ബാബു എം. പാലിശ്ശേരി

()നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് സംസ്ഥാനത്ത് പല സ്ഥലങ്ങളിലും വ്യാപകമായ തോതില്‍ നിലം നികത്തിയെടുക്കുന്നത് റവന്യൂ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

(ബി)ഇതു സംബന്ധിച്ച് എത്ര കേസ്സുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?

4345

ദുരന്ത നിവാരണ അതോറിറ്റി

ശ്രീ. ജോസഫ് വാഴക്കന്‍

,, വി. ഡി. സതീശന്‍

,, അന്‍വര്‍ സാദത്ത്

()സംസ്ഥാനത്തെ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)ഇതിനായി ഒരു പദ്ധതിക്ക് രൂപം നല്‍കി കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിക്കുന്നതിന് ഉദ്ദേശ്യമുണ്ടോ;

(സി)എങ്കില്‍ എന്തെല്ലാം നടപടികള്‍ ഇതിനോടകം എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

4346

സംയോജിത നീര്‍ത്തട പദ്ധതി

ശ്രീ. അന്‍വന്‍ സാദത്ത്

,, പി. . മാധവന്‍

,, ലൂഡി ലൂയിസ്

,, സി. പി. മുഹമ്മദ്

()സംയോജിത നീര്‍ത്തട പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(ബി)പ്രസ്തുത പദ്ധതിയുടെ കാലാവധി ഉയര്‍ത്തുന്നതിന് കേന്ദ്ര ഗവണ്‍മെന്റുമായി നടത്തിയ ചര്‍ച്ചകളില്‍ ധാരണയായിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി)പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ തീര്‍ക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

(ഡി)പദ്ധതി പ്രകാരം കുടിശ്ശിക തുക കൊടുത്തു തീര്‍ക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

4347

ഭൂസംരക്ഷണ സേന

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, പാലോട് രവി

,, വര്‍ക്കല കഹാര്‍

,, സി. പി. മുഹമ്മദ്

()സംസ്ഥാനത്ത് ഭൂസംരക്ഷണ സേന നിലവില്‍ വന്നിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ബി)ഇവരുടെ പ്രധാന കര്‍ത്തവ്യങ്ങളും ഉത്തരവാദിത്വങ്ങളും എന്തെല്ലാമാണ് ;

(സി)ഭൂസംരക്ഷണ സേനയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുവാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ ?

4348

റെലീസ് പദ്ധതി

ശ്രീ. സി. പി. മുഹമ്മദ്

,, സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

()റെലീസ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(ബി)ഭൂമി സംബന്ധമായിട്ടുള്ള റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ സുതാര്യമാക്കുന്നതിനായി എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ തയ്യാറാക്കിയിട്ടുള്ളത് ;

(സി)സംസ്ഥാനത്ത് എവിടെയൊക്കെയാണ് പ്രസ്തുത പദ്ധതിക്ക് തുടക്കമിട്ടിട്ടുള്ളത് എന്ന് അറിയിക്കുമോ ;

(ഡി)സംസ്ഥാനമാകെ ഇത് നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ ?

4349

വെള്ളക്കെട്ട് സംബന്ധിച്ച് വെട്ടിയാര്‍ സുരേന്ദ്രദാസിന്റെ പരാതി

ശ്രീ. ആര്‍. രാജേഷ്

വെളളക്കെട്ടിനെ തുടര്‍ന്ന് വീടും കിണറും ഇടിഞ്ഞുനശിക്കുന്നത് സംബന്ധിച്ച് മാവേലിക്കര, വെട്ടിയാര്‍ ഹരി മന്ദിരത്തില്‍ സുരേന്ദ്രദാസ് നല്‍കിയ പരാതിയില്‍ നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഇത് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

4350

കയര്‍ ജിയോ ടെക്സ്റയില്‍

ശ്രീ. ജി. സുധാകരന്‍

,, സി. കെ. സദാശിവന്‍

,, എസ്. ശര്‍മ്മ

,, കെ. വി. അബ്ദുള്‍ ഖാദര്‍

()കയര്‍ ജിയോ ടെക്സ്റയിലിനെ ഒരു നിര്‍മ്മാണ സാമഗ്രിയായി അംഗീകരിച്ച് പൊതുമരാമത്ത് മാന്വലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ ;

(ബി)മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണം, കനാലുകളുടെ തീരങ്ങള്‍ ബലപ്പെടുത്തല്‍, മണ്ണൊലിപ്പു തടയല്‍ തുടങ്ങിയവയ്ക്ക് കയര്‍ ജിയോ ടെക്സ്റയില്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള ഉത്തരവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നോ ;

(സി)പ്രസ്തുത ഉല്പന്നത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ ?

4351

മൂല്യവര്‍ദ്ധിത കയര്‍ ഉത്പന്നങ്ങള്‍

ശ്രീ. മോന്‍സ് ജോസഫ്

,, സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

,, തോമസ് ഉണ്ണിയാടന്‍

മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ കൂടുതലായി ഉല്പാദിപ്പിച്ച് കയര്‍ ഉല്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് വിശദീകരിക്കുമോ?

4352

മലപ്പുറം ജില്ലയിലെ റിവര്‍ മാനേജ്മെന്റ് ഫണ്ട്

ശ്രീ. കെ. മുഷമ്മദുണ്ണി ഹാജി

2010-11, 2011-12 വര്‍ഷങ്ങളില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ടിലേക്ക് മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍നിന്ന് ലഭിച്ച തുകയും, ഈ പഞ്ചായത്തുകളിലെ വിവിധ പദ്ധതികള്‍ക്ക് ഫണ്ടില്‍ നിന്ന് വിനിയോഗിച്ച തുകയും വിശദമാക്കുമോ?

4353

ഒന്‍പതാം ശമ്പള പരിഷ്കരണ കമ്മീഷന്റെ ശുപാര്‍ശ

ശ്രീ. പി. തിലോത്തമന്‍

ഒന്‍പതാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുള്ള ജില്ലാ റവന്യൂ ഓഫീസര്‍ തസ്തികയിലേയ്ക്ക് സെക്രട്ടേറിയറ്റില്‍ നിന്നും ഡെപ്യൂട്ടി സെക്രട്ടറിമാരെ നിയമിക്കുവാന്‍ ആലോചനയുണ്ടോ; എങ്കില്‍ ഇത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?

4354

കുടിയേറ്റ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം

ശ്രീ. . ചന്ദ്രശേഖരന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. പി. തിലോത്തമന്‍

,, കെ. രാജു

()1977 ജനുവരി ഒന്നിനുമുമ്പ് കുടിയേറിയ എല്ലാ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ പട്ടയം നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(ബി)2011 മെയ് മാസത്തിനുമുമ്പ് എത്ര കുടിയേറ്റ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കിയെന്നും ഇനി എത്രപേര്‍ക്ക് നല്‍കാനുണ്ട് എന്നും വിശദമാക്കുമോ;

(സി)ഇവര്‍ക്കുള്ള പട്ടയം എന്ന് നല്‍കുവാന്‍ കഴിയുമെന്ന് വെളിപ്പെടുത്തുമോ?

4355

ഭൂരഹിതരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുവാന്‍ കര്‍മ്മപദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, കെ.മുരളീധരന്‍

,, പി.സി.വിഷ്ണുനാഥ്

,, പി..മാധവന്‍

()ഭൂരഹിതരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുവാന്‍ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കൈവശമുളള ഭൂമി അര്‍ഹരായ അപേക്ഷകര്‍ക്ക് വിതരണം ചെയ്യുന്ന കാര്യം പരിഗണിക്കുമോ ;

(ബി)സ്വകാര്യ ഭൂമി വിലക്കെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കുന്ന കാര്യം പരിഗണിക്കുമോയെന്നു വ്യക്തമാക്കുമോ?

4356

പന്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ ഭൂമി

ശ്രീ. ബാബു എം. പാലിശ്ശേരി

()പന്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ ഭൂമി അനധികൃതമായി കൈവശം വെച്ചിരുന്നവര്‍ ആസമയത്ത് പ്രസ്തുത ഭൂമിയില്‍ നിന്നും വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ചു മാറ്റപ്പെട്ടിട്ടുണ്ടോ എന്ന് വിശദമാക്കുമോ;

(ബി)എങ്കില്‍ അതിന്റെ വിശദാംശം വിശദമാക്കുമോ?

4357

പട്ടയ ദുര്‍വിനിയോഗം തടയാന്‍ നടപടി

ശ്രീമതി കെ. എസ്. സലീഖ

() നടപ്പ് വര്‍ഷം എത്ര പേര്‍ക്ക് പട്ടയം നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് ; ജില്ല തിരിച്ച് വ്യക്തമാക്കുമോ .

(ബി) പട്ടയം ദുര്‍വിനിയോഗം ചെയ്യുന്നതു തടയാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി) അനധികൃതമായി ഭൂമി കയ്യേറുന്നവര്‍ക്കെതിരെ എപ്രകാരമുളള നടപടിയ്ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കി വരുന്നതെന്ന് വ്യക്തമാക്കുമോ ?

4358

തൃശ്ശൂര്‍ ജില്ലയിലെ പാടശേഖരങ്ങള്‍ നികത്തല്‍

ശ്രീ. ബി. ഡി. ദേവസ്സി

()തൃശ്ശൂര്‍ ജില്ലയില്‍ മണ്ണ് ഭൂമാഫിയകള്‍ വന്‍തോതില്‍ മണ്ണ് കുഴിച്ചെടുക്കുന്നതും, പാടശേഖരങ്ങള്‍ മണ്ണിട്ട് നികത്തുന്നതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതിനെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ?

4359

ചടയമംഗലം നിയോജക മണ്ഡലത്തിലുള്ള നിലങ്ങള്‍ നികത്തുന്നതുമായി ബന്ധപ്പെട്ട പരാതികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

ചടയമംഗലം നിയോജക മണ്ഡലത്തിലുള്ള വില്ലേജുകളിലെ വിവിധ പ്രദേശങ്ങളില്‍ നിലങ്ങള്‍ നികത്തുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ എത്രയെണ്ണത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആയതില്‍ എത്ര കേസ്സുകള്‍ ഇപ്പോള്‍ നിലവിലുണ്ട് എന്നും വ്യക്തമാക്കുമോ ?

4360

റവന്യൂ വനം വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()മുപ്പൈനാട് പഞ്ചായത്തിലെ കടച്ചിക്കുന്ന് പ്രദേശത്തെ റവന്യൂ-വനം വകുപ്പുകളുടെ നേതൃത്വത്തിലുള്ള ജോയിന്റ് വെരിഫിക്കേഷന്റെ പുരോഗതി വിശദമാക്കുമോ ;

(ബി)പ്രസ്തുത ജോയിന്റ് വെരിഫിക്കേഷന്‍ ആരംഭിച്ചതെന്നാണെന്ന് വെളിപ്പെടുത്തുമോ ;

(സി)ജോയിന്റ് വെരിഫിക്കേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?

4361

ബാലുശ്ശേരിയിലെ കോവിലകം താഴെ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പ്രവൃത്തി

ശ്രീ.പുരുഷന്‍ കടലുണ്ടി

()ബാലുശ്ശേരി അസംബ്ളി മണ്ഡലത്തിലെ കോവിലകം താഴെ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പ്രവൃത്തി കൊയിലാണ്ടി താലൂക്കിലെ ഏതേത് വില്ലേജുകളിലെ ഏതേതു സര്‍വ്വെ നമ്പറുകളില്‍പ്പെട്ട ഭൂമിയിലാണ് നടക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)പാലത്തിനും അപ്രോച്ച് റോഡിനും വേണ്ടി വേര്‍തിരിച്ച സ്ഥലം ഏതെങ്കിലും വ്യക്തികളുടെ ഉടമസ്ഥതയിലുളളതാണോയെന്നു വെളിപ്പെടുത്താമോ;

(സി)എങ്കില്‍ വ്യക്തികളുടെ പേരും വിലാസവും പ്രവൃത്തി സ്ഥലത്ത് ഉള്‍പ്പെട്ട ഭൂമിയുടെ അളവും അറിയിക്കാമോ?

4362

ഇടിമിന്നലേറ്റ് മരണപ്പെട്ടവര്‍ക്ക് ധനസഹായം

ശ്രീ. ബാബു എം. പാലിശ്ശേരി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇടിമിന്നലേറ്റ് എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ട് എന്നതിന്റെ കണക്ക് ലഭ്യമാക്കുമോ;

(ബി)ഇടിമിന്നലേറ്റ് മരിച്ചവരുടെ ആശ്രിതര്‍ക്ക് എത്ര രൂപയാണ് ആശ്വാസ ധനസഹായമായി നല്‍കി വരുന്നത് എന്ന് വ്യക്തമാക്കുമോ;

(സി)ഇടിമിന്നല്‍ ഏല്‍ക്കുന്നതു തടയുന്നതിന്റെ ഭാഗമായി ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ?

4363

വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച തുക

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് ഓരോ മണ്ഡലത്തിലും വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ നിന്നും എത്ര തുക അനുവദിച്ചെന്ന് വിശദമാക്കാമോ ;

(ബി)മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച ഏതെല്ലാം മണ്ഡലങ്ങളിലെ വെളളപ്പൊക്ക ദുരിതാശ്വാസ നിധിയുടെ എത്ര തുകയുടെ ആനുകൂല്യം റദ്ദ് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ?

4364

പ്രകൃതി ക്ഷോഭംമൂലം തകരാറിലായ റോഡുകളുടെ പുനരുദ്ധാരണം

ശ്രീ. പി. റ്റി.. റഹിം

()പ്രകൃതി ക്ഷോഭം മൂലം തകരാറിലായ റോഡുകളുടെ പുനരുദ്ധാരണത്തിന് ഡിസാസ്റര്‍മാനേജ്മെന്റ് വകുപ്പ് അനുവദിക്കുന്ന തുക ഉപയോഗപ്പെടുത്തേണ്ട കാലാവധി എത്രയാണ്;

(ബി)പ്രസ്തുത കാലാവധി കണക്കാക്കുന്നത് സര്‍ക്കാര്‍ ഉത്തരവ് തീയതി മുതലാണോ അതോ സാങ്കേതികാനുമതി ലഭിക്കുന്നത് മുതലാണോ എന്നത് വ്യക്തമാക്കുമോ;

(സി)ഓഫീസ് നടപടി മൂലമുളള കാലതാമസംകൊണ്ട് പലപ്രവൃത്തികളും നഷ്ടമാകുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)നിലവിലെ കാലപരിധിയില്‍ മാറ്റം വരുത്തണമെന്ന് കോഴിക്കോട് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടിട്ടുണ്ടോ; ഗൈഡ് ലൈനില്‍ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കുമോ?

4365

കേന്ദ്രത്തില്‍ നിന്നുള്ള പ്രകൃതിക്ഷോഭ രിതാശ്വാസ സഹായം

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രകൃതി ക്ഷോഭ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും എത്ര തുക സഹായം ലഭിച്ചുഎന്ന് വെളിപ്പെടുത്തുമോ;

(ബി)പ്രകൃതിക്ഷോഭത്തില്‍ എന്ത് തുകയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കിയിട്ടുണ്ട്;

(സി)പ്രകൃതി ക്ഷോഭത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് ഏത് ജില്ലയ്ക്കാണെന്ന് വെളിപ്പെടുത്തുമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രകൃതി ക്ഷോഭദുരിതാശ്വാസത്തിനായി ഓരോ ജില്ലയ്ക്കും എത്ര തുക വീതം അനുവദിച്ചു എന്ന് വെളിപ്പെടുത്തുമോ?

4366

കൊട്ടാരക്കരയിലെ വില്ലേജ് ഓഫീസുകളില്‍ ലഭിച്ച പട്ടയത്തിനുള്ള അപേക്ഷകള്

ശ്രീമതി പി. അയിഷാ പോറ്റി

()കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട വിവിധ വില്ലേജ് ആഫീസുകള്‍ വഴി ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത അപേക്ഷകളില്‍ പട്ടയം ലഭിക്കാന്‍ യോഗ്യരായി കണ്ടെത്തിയവരുടെ പേരും വിലാസവും വെളിപ്പെടുത്തുമോ;

(സി)ഇവര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ സ്വീകരിച്ച നടപടി ക്രമങ്ങള്‍ വിശദമാക്കുമോ?

4367

അത്തിക്കയം മടന്തമണ്‍ തെക്കേത്തൊട്ടിയിലെ കുടുംബങ്ങള്‍ക്ക് പട്ടയം

ശ്രീ. രാജു എബ്രഹാം

()റാന്നി താലൂക്കിലെ അത്തിക്കയം മടന്തമണ്‍ തെക്കേത്തൊട്ടിയില്‍ എത്ര കുടുംബങ്ങള്‍ക്കാണ് അവരുടെ കൈവശ ഭൂമിക്ക് പട്ടയം ലഭിക്കാനുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സ്ഥലത്ത് ജോയിന്റ് സര്‍വ്വേ പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

(സി)പട്ടയം നല്‍കുന്നതിന് എന്തൊക്കെ തടസ്സങ്ങളാണ് ഇവിടെ നിലവിലുള്ളതെന്നും ഇതു സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് പൂര്‍ത്തീകരിക്കാനുള്ളതെന്നും വ്യക്തമാക്കാമോ ;

(ഡി)ഇവിടെ പട്ടയം നല്‍കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ ?

4368

എളങ്കുന്നപ്പുഴ വില്ലേജിലെ കുടുംബങ്ങള്‍ക്ക് പട്ടയം

ശ്രീ. എസ്. ശര്‍മ്മ

()വൈപ്പിന്‍ മണ്ഡലത്തിലെ എളങ്കുന്നപ്പുഴ വില്ലേജില്‍ കാലാകാലങ്ങളായി താമസിച്ചു വരുന്നവര്‍ക്ക് പട്ടയം ലഭിക്കാത്തതു മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇവര്‍ക്ക് പട്ടയം നല്‍കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി)ഇവര്‍ക്ക് പട്ടയം ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?

4369

വി.ആര്‍.പുരം വെറ്റിലപ്പാറ പട്ടികജാതി കോളനി നിവാസികളുടെ പട്ടയം

ശ്രീ. ബി.ഡി ദേവസ്സി

()വി.ആര്‍ പുരം പട്ടികജാതി കോളനി നിവാസികളുടേയും, വെറ്റിലപ്പാറ എക്സ് സര്‍വ്വീസ്മെന്‍ കോളനി സൊസൈറ്റിയുടേയും അപേക്ഷകളില്‍ പട്ടയം അനുവദിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത അപേക്ഷകര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ?

4370

റാന്നി താലൂക്കിലെ ആലിമുക്കിലെ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി

ശ്രീ. രാജുഎബ്രഹാം

()റാന്നി താലൂക്കിലെ ആലിമുക്കിലെ കൈവശക്കാരായ 200ലധികം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(ബി)പട്ടയം നല്‍കുന്നതിനായി ഇനിയും എന്തൊക്കെ നടപടികളാണ് പൂര്‍ത്തീകരിക്കാനുള്ളത്; അതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)നാളിതുവരെ എത്ര കുടുംബങ്ങളുടെ അപേക്ഷകള്‍ വില്ലേജാഫീസില്‍ ലഭിച്ചിട്ടുണ്ട്; ഇനിയും എത്ര കുടുംബങ്ങള്‍ കൂടി അപേക്ഷ നല്‍കാനുണ്ട്;

(ഡി)പ്രസ്തുത അപേക്ഷ ലഭിച്ചതിനുശേഷം എന്തൊക്കെ നടപടിക്രമങ്ങള്‍ സ്വീകരിച്ചാണ് പട്ടയം നല്‍കാന്‍ കഴിയുക എന്നത് സംബന്ധിച്ച വിവരം വെളിപ്പെടുത്തുമോ;

()എന്ന് ഇവര്‍ക്ക് പട്ടയം നല്‍കാന്‍ കഴിയുമെന്ന് പ്രഖ്യാപിക്കാന്‍ കഴിയുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.