UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4136

പട്ടികജാതിക്കാര്‍ക്ക് ധനസഹായം

ശ്രീ. കെ. രാധാകൃഷ്ണന്‍

,, കെ. വി. വിജയദാസ്

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, ബി. സത്യന്‍

()പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങുന്നതിനും വീടുവയ്ക്കുന്നതിനും എന്തു തുക ധനസഹായമായി നല്‍കുന്നുണ്ടെന്ന് അറിയിക്കാമോ; ഈ നിരക്കില്‍ എല്ലാ ഭവനരഹിതര്‍ക്കും സഹായം നല്‍കാനുളള ഫണ്ട് തന്നാണ്ടിലെ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ടോ;

(ബി)സ്വന്തമായി സ്ഥലവും വീടും ഇല്ലാത്തതിനാല്‍ കൂട്ടുകുടുംബമായി കഴിയുന്ന പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക് വസ്തുവും വീടും നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(സി)പട്ടികജാതിക്കാര്‍ക്ക് സ്വയംതൊഴില്‍ പരിശീലനത്തിനും സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും എന്തെല്ലാം സഹായങ്ങളാണ് പട്ടികജാതി വികസന വകുപ്പ് വഴി നടപ്പിലാക്കി വരുന്നത് എന്ന് വ്യക്തമാക്കുമോ ?

4137

സ്വയംപര്യാപ്തഗ്രാമങ്ങള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, വി.ഡി. സതീശന്‍

,, പി.സി. വിഷ്ണുനാഥ്

,, സി.പി. മുഹമ്മദ്

()പട്ടികജാതി സമുദായങ്ങള്‍ക്ക് പ്രാമുഖ്യമുള്ള പ്രദേശങ്ങളുടെ അടിസ്ഥാന സൌകര്യവികസനത്തിനായി സ്വയംപര്യാപ്തഗ്രാമങ്ങള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ;

(ബി)പ്രസ്തുത ഗ്രാമങ്ങളില്‍ എന്തെല്ലാം സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നത്;

(സി)ഇതുവഴി ഓരോ ഗ്രാമത്തിനും എന്തെല്ലാം ധനസഹായങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നത്?

4138

പലക്കാട് ജില്ലയില്‍ മെഡിക്കല്‍ കോളേജ്

ശ്രീ.എം. ഹംസ

()പാലക്കാട് ജില്ലയില്‍ ഒരു മെഡിക്കല്‍ കോളേജ് ആരംഭിക്കുവാന്‍ പട്ടികജാതി വികസന വകുപ്പ് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന് എന്തു തുക ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; ഇതിനാവശ്യമായ തുക ഏതു ഫണ്ടില്‍ നിന്നാണ് ലഭ്യമാക്കുന്നത്; ഇതിനാവശ്യമായ സ്ഥലം എവിടെയാണ് കണ്ടെത്തിയിട്ടുള്ളത് ;

(ബി)പ്രസ്തുത കോളേജ് ആരോഗ്യ വകുപ്പിന് കൈമാറുവാന്‍ ഉദ്ദേശ്യമുണ്ടോ; കോളേജിന്റെ നിത്യ ചെലവുകള്‍ക്കുള്ള തുക എങ്ങനെ സമാഹരിക്കുവാനാണ് ഉദ്ദേശിക്കുന്നത്;

(സി)പ്രസ്തുത മെഡിക്കല്‍ കോളേജില്‍ പട്ടികജാതിക്കാര്‍ക്ക് സംവരണം നല്‍കാന്‍ ആലോചിക്കുന്നുണ്ടോ; മെഡിക്കല്‍ കോളേജിന് സ്വകാര്യ പങ്കാളിത്തമില്ലെന്ന് ഉറപ്പുവരുത്തുമോ ;

(ഡി)പ്രസ്തുത മെഡിക്കല്‍ കോളേജ് ഏതുവര്‍ഷം പൂര്‍ണ്ണമായ രീതിയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും പ്രതിവര്‍ഷം എന്തു തുക ചെലവു വരുമെന്നും അറിയിക്കുമോ;

()മെഡിക്കല്‍ കോളേജിന് ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ അംഗീകാരം ലഭ്യമാക്കിയിട്ടുണ്ടോ; പൂരോഗതി വ്യക്തമാക്കാമോ;

(എഫ്)അഞ്ച് വര്‍ഷം കൊണ്ട് എത്ര കുട്ടികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം നേടാനാവുമെന്നും ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റാഫ്, ഇതര സ്റാഫംഗങ്ങള്‍ എന്നീ വിഭാഗത്തില്‍ എത്ര ജീവനക്കാര്‍ ആവശ്യമായി വരുമെന്നും ഓരോ ഇനത്തിലും എത്രപേര്‍ വേണ്ടിവരുമെന്നും വ്യക്തമാക്കാമോ; ബ്രേക്ക് ഈവന്‍ എന്നത്തേയ്ക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ ?

4139

പാലാക്കാട് നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജ്

ശ്രീ. . കെ. ബാലന്‍

()പാലക്കാട് നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജിന് 2011-12 വാര്‍ഷിക ബജറ്റില്‍ തുക നീക്കിവച്ചിരുന്നുവോ; ഇല്ലെങ്കില്‍ കോളേജ് ആരംഭിക്കാനുള്ള ഫണ്ട് എവിടെനിന്നും ലഭ്യമാക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)2011-12 വാര്‍ഷിക ബജറ്റില്‍ പട്ടികജാതി വകുപ്പിന് നീക്കിവച്ച ഫണ്ടില്‍ മെഡിക്കല്‍ കോളേജിനായി തുക വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ; ഇല്ലെങ്കില്‍ ഏതെല്ലാം ഹെഡുകളില്‍ ചെലവാകാതിരുന്ന തുകയാണ് ഇതിനായി വിനിയോഗിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത മെഡിക്കല്‍ കോളേജ് ഏതു വകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും ജീവനക്കാര്‍ ഏത് വകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും ശമ്പളം ഏത് വകുപ്പ് മുഖേന നല്‍കുമെന്നും വ്യക്തമാക്കുമോ;

(ഡി)കോളേജിന് മെഡിക്കല്‍ കൌണ്‍സിലിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്നും ഏതു അദ്ധ്യയനവര്‍ഷം മുതല്‍ ക്ളാസ്സുകള്‍ ആരംഭിക്കുമെന്നും വ്യക്തമാക്കുമോ;

()എസ്.സി-എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം, ഫീസ് എന്നീ ഇനത്തില്‍ എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്; സംസ്ഥാനത്ത് ആകെ ലഭിക്കുന്ന സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ പ്രസ്തുത കോളേജില്‍ ഈ വിഭാഗത്തിന് ലഭിക്കുമോ; വ്യക്തമാക്കുമോ?

4140

പട്ടികജാതി വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന റോഡുകള്‍

ശ്രീമതി കെ. കെ. ലതിക

()പട്ടികജാതി വകുപ്പ് റോഡുകള്‍ നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിക്കാറുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)എങ്കില്‍ ആയതിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;

(സി)കുറ്റ്യാടി മണ്ഡലത്തില്‍ തിരുവളളൂര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതിക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന അംബേദ്കര്‍ കോളനിയിലേയ്ക്കുളള റോഡിന് ഫണ്ട് അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

4141

പട്ടികജാതി വകുപ്പിന്റെ കീഴില്‍ മെഡിക്കല്‍ കോളേജ്

ശ്രീ. ബെന്നി ബെഹനാന്‍

,, വര്‍ക്കല കഹാര്‍

,, പി. . മാധവന്‍

,, വി. പി. സജീന്ദ്രന്‍

()പട്ടികജാതി വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് മെഡിക്കല്‍ കോളേജ് തുടങ്ങുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ എവിടെ;

(ബി)മെഡിക്കല്‍ കോളേജ് തുടങ്ങുവാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ആയതിന്റെ പ്രാരംഭ പ്രവൃത്തികള്‍ക്കായി തുക അനുവദിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

4142

കോര്‍പ്പസ് ഫണ്ട് അനുവദിക്കപ്പെട്ട പ്രവൃത്തികള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍( തൃക്കരിപ്പൂര്‍)

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കോര്‍പ്പസ് ഫണ്ട് വഴി ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?

4143

പട്ടികജാതിവകുപ്പില്‍നിന്ന് ധനസഹായം

ശ്രീ. വി. ശിവന്‍കുട്ടി

()പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഹൃദ്രോഗം, കാന്‍സര്‍, മസ്തിഷ്കരോഗം എന്നിവയുടെ ചികിത്സയ്ക്കായി ധനസഹായം നല്‍ര്‍കുന്നതിനുള്ള പദ്ധതികള്‍ നിലവിലുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ ?

4144

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായുള്ള പുതിയ പദ്ധതികള്‍

ശ്രീ. സി. എഫ്. തോമസ്

'' റ്റി. യു. കുരുവിള

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പട്ടികജാതി വിദ്യാര്‍ത്ഥികളെ സഹായിക്കുവാന്‍ എന്തൊക്കെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി)പ്രസ്തുത ആവശ്യത്തിലേയ്ക്കായി പുതുതായി എന്തെങ്കിലും പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

4145

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍

ശ്രീ. വി. ശശി

()എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് എ+, എ ഗ്രേഡുകള്‍ ലഭിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 2013-14 വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കുള്ള പരിശീലനത്തിനായി ഏതെല്ലാം സ്ഥലങ്ങളിലാണ് കോച്ചിംഗ് സെന്ററുകള്‍ ആരംഭിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത സെന്ററുകളുടെ പ്രവര്‍ത്തനത്തിനായി 2011-12 സാമ്പത്തിക വര്‍ഷത്തില്‍ എത്ര ലക്ഷം രൂപ ചെലവാക്കിയെന്ന് പറയാമോ;

(സി)പുതിയ കോച്ചിംഗ് സെന്ററുകള്‍ ആരംഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ വിശദീകരിക്കാമോ;

(ഡി)ചിറയില്‍കീഴ് താലൂക്കില്‍ ഇത്തരത്തില്‍ ഒരു സെന്റര്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

4146

എയ്ഡഡ് പ്രൊഫഷണല്‍ കോളേജുകളിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്റൈപ്പന്റ്, ലംപ്സം ഗ്രാന്റ്

ശ്രീ. വി. ശശി

()എയ്ഡഡ് പ്രൊഫഷണല്‍ കോളേജുകളില്‍ മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്റൈപ്പന്റ്, ലംപ്സം ഗ്രാന്റ് എന്നിവ നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)ഇതു സംബന്ധിച്ച അപേക്ഷകളോ പരാതികളോ ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

4147

ബാബു വിജയനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, കെ. അജിത്

()പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ സംബന്ധിച്ച് പഠനം നടത്തിയ ബാബു വിജയനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത ശുപാര്‍ശകള്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ടോ;

(സി)മൂന്ന് വര്‍ഷം കൂടുമ്പോള്‍ ആനുകൂല്യം വര്‍ദ്ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ടോ; അതിന്‍പ്രകാരം അവസാനമായി ആനുകൂല്യം വര്‍ദ്ധിപ്പിക്കേണ്ടിയിരുന്നത് എന്നാണ്; യഥാസമയം വര്‍ദ്ധിപ്പിക്കാന്‍ കഴിയാതെ പോയതിനുള്ള കാരണം വ്യക്തമാക്കുമോ;

(ഡി)മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോഴുണ്ടായിരിക്കുന്ന വര്‍ദ്ധന കുറവാണെന്ന ആക്ഷേപം പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

4148

ലംപ്സംഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ശ്രീമതി ഗീതാ ഗോപി

()സംസ്ഥാനത്തെ പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ലംപ്സംഗ്രാന്റ് മറ്റു പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ലംപ്സംഗ്രാന്റ് തുകയേക്കാള്‍ കുറവാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ തുക വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

4149

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസാനുകൂല്യം

ഡോ. കെ. ടി. ജലീല്‍

()പാലക്കാട് ജില്ലയിലെ പടിഞ്ഞാറങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന മൈനോറിറ്റി ആര്‍ട്സ്& സയന്‍സ് കോളേജില്‍ പഠിച്ചിരുന്ന പട്ടികജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വകുപ്പ് മുഖേന സാമ്പത്തിക സഹായം മുന്‍കാലങ്ങളില്‍ അനുവദിച്ചിരുന്നോ; ഉണ്ടെങ്കില്‍ ഏതുവര്‍ഷം വരെയാണ് അനുവദിച്ചിരുന്നത്;

(ബി)ഇപ്പോള്‍ ഫൈനല്‍ വര്‍ഷത്തില്‍ ജേര്‍ണലിസം പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഇതേ ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)കഴിഞ്ഞ മൂന്നുവര്‍ഷവും സര്‍ക്കാരില്‍ നിന്നും ഫീസ് ആനുകൂല്യം ലഭ്യമാകുമെന്ന് പ്രതീക്ഷിച്ച് പഠനം നടത്തുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

4150

ചാലക്കുടി വി.ആര്‍.പുരം ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ പുതിയ കോഴ്സ്

ശ്രീ. ബി. ഡി. ദേവസ്സി

()പട്ടികജാതി വകുപ്പിന്റെ കീഴിലുള്ള വി. ആര്‍ പുരം വനിതാ ഐ.റ്റി.ഐ യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡ് അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത ഐ.റ്റി.ഐ യില്‍ കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)കൂടുതല്‍ കോഴ്സുകള്‍ നടത്തുന്നതിനാവശ്യമായ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

4151

കോട്ടയം മധുരവേലിയിലെ ഗവണ്‍മെന്റ് ഐ. ടി. .യില്‍ പുതിയ കോഴ്സുകള്‍

ശ്രീ. മോന്‍സ് ജോസഫ്

()പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന കോട്ടയം മധുര വേലിയിലെ ഗവണ്‍മെന്റ് ഐ. ടി. .യില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)മധുരവേലി ഐ. ടി. .യുടെ ഭൌതിക സാഹചര്യം വര്‍ദ്ധിപ്പിക്കുന്നതിന് വകുപ്പുതലത്തില്‍ നടപടി സ്വീകരിക്കുമോ;

(സി)പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഐ. ടി. .കള്‍ ആധുനികവല്‍ക്കരിക്കുവാന്‍ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

4152

നാദാപുരം മണ്ഡലത്തില്‍ പ്രീമെട്രിക് ഹോസ്റല്‍

ശ്രീ. . കെ. വിജയന്‍

()കോഴിക്കോട് ജില്ലയില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര പ്രീമെട്രിക് ഹോസ്റലുകളുണ്ട് ;

(ബി)നാദാപുരം മണ്ഡലത്തില്‍ എവിടെയെങ്കിലും പട്ടികജാതിവകുപ്പ് പ്രീമെട്രിക് ഹോസ്റലിനായി സ്ഥലം വാങ്ങിയിട്ടുണ്ടോ ;

(സി)ഉണ്ടെങ്കില്‍ പ്രസ്തുത സ്ഥലത്തിന്റെ സര്‍വ്വേനമ്പര്‍, വിസ്തൃതി, വില എന്നിവ വ്യക്തമാക്കാമോ ;

(ഡി)പ്രസ്തുത സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടെങ്കില്‍ വിശദമാക്കാമോ ?

4153

കായംകുളം അസംബ്ളി മണ്ഡലത്തിലെ പോസ്റ് മെട്രിക് ഹോസ്റല്‍

ശ്രീ. സി.കെ. സദാശിവന്‍

()കായംകുളം അസംബ്ളി മണ്ഡലത്തില്‍ അനുവദിച്ച പോസ്റ് മെട്രിക് ഹോസ്റലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഭരണാനുമതി ലഭിച്ച്, കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് നിര്‍മ്മാണചുമതല നല്‍കിയിട്ടും എന്തെല്ലാം പോരായ്മയുടെ പേരിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്;

(സി)പ്രസ്തുത പോരായ്മകള്‍ സ്കെച്ച്, എസ്റിമേറ്റ് എന്നിവയ്ക്ക് അനുമതി നല്‍കിയ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നോ; എങ്കില്‍ ആയത് മുന്‍കൂട്ടി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പ്പെടുത്തിയിരുന്നോ; വിശദാംശം വ്യക്തമാക്കാമോ; പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഇടയാക്കിയ സാഹചര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ റിപ്പോര്‍ട്ട് വസ്തുതാപരമാണോ എന്ന് പരിശോധിച്ച്, ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(ഡി)കായംകുളം അസംബ്ളി മണ്ഡലത്തിലും ഈ മണ്ഡലത്തോട് ചേര്‍ന്നു കിടക്കുന്ന ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി മണ്ഡലങ്ങളിലും പഠിക്കുന്ന പട്ടികജാതി കുടുംബത്തില്‍പ്പെട്ട കുട്ടികളുടെ എണ്ണം വ്യക്തമാക്കാമോ? ഇവര്‍ക്ക് ഈ ഹോസ്റല്‍ പ്രയോജനപ്പെടുമോ ?

4154

വെള്ളായണി അയ്യന്‍കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍

ശ്രീ. കെ. കെ. നാരായണന്‍

()വെള്ളായണി അയ്യന്‍കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളിലെ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി മുന്‍സര്‍ക്കാരിന്റെ കാലത്തു നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം പ്രവര്‍ത്തികള്‍ക്ക് എത്ര തുക ചെലവഴിച്ചുവെന്ന് അറിയിക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും; അതിനായി എന്തു ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ?

4155

'വിജ്ഞാന്‍ വാടി'

ശ്രീ. .. അസീസ്

'' കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്ത് "വിജ്ഞാന്‍ വാടി'' പദ്ധതി ഏതെല്ലാം സ്ഥലങ്ങളി ലാണ് നടപ്പിലാക്കിയത്;

(ബി)ഈ പദ്ധതിയിന്‍ കീഴില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനാവശ്യമായ പരിശീലനം പ്രസ്തുത പദ്ധതിയിലൂടെ നല്കാന്‍ ഉദ്ദേശി ക്കുന്നുണ്ടോ ; വ്യക്തമാക്കുമോ?

4156

ഉദുമ നിയോജക മണ്ഡലത്തിലെ വിജ്ഞാന്‍വാടികള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്തെ തെരെഞ്ഞെടുക്കപ്പെട്ട പട്ടികജാതി കോളനികളില്‍ 'വിജ്ഞാന്‍വാടി' പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ കാസര്‍ഗോഡ് ജില്ലയില്‍ ഏതൊക്കെ പട്ടികജാതി കോളനികളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ; ഇതിനായി എന്തു തുക ചെലവഴിച്ചു എന്ന് അറിയിക്കാമോ;

(സി)മേല്‍പദ്ധതി ഉദുമ നിയോജകമണ്ഡലത്തിലെ ഏതെല്ലാം പട്ടികജാതി കോളനികളില്‍ നടപ്പിലാക്കണമെന്നാണ് സ്ഥലം എം.എല്‍.എ ആവശ്യപ്പെട്ടിട്ടുള്ളത്;

(ഡി)പ്രസ്തുത കോളനിയില്‍ വിജ്ഞാന്‍വാടി പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ന് നടപ്പിലാക്കുമെന്ന് അറിയിക്കാമോ?

4157

പട്ടികജാതി സങ്കേതങ്ങളില്‍ വനിതകളുടെ സ്വയംസഹായ സംഘങ്ങള്‍

ശ്രീ. കെ. വി. വിജയദാസ്

()പട്ടികജാതി സങ്കേതങ്ങളില്‍ വനിതകളുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് രൂപം നല്‍കി അവ മുഖേന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാട, മുയല്‍, ആട്(ഝഞഏ) പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലത്തിലെ പട്ടികജാതി സങ്കേതങ്ങള്‍ പ്രസ്തുത പദ്ധതിയ്ക്കായി തെരഞ്ഞെടുക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?

4158

പട്ടികജാതി പിന്നോക്ക സമുദായങ്ങള്‍ക്ക് സഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡം

ശ്രീ. . എം. ആരിഫ്

()പട്ടികജാതി പിന്നോക്ക സമുദായങ്ങള്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്നതെന്നും ആയത് ലഭിക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്നും വ്യക്തമാക്കാമോ;

(ബി)പട്ടികജാതി-പിന്നോക്ക സമുദായങ്ങള്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ വഴി നടപ്പിലാക്കുന്നത്; ആയത് ലഭിക്കുന്നതിനുള്ള മാനദണ്ഡമെന്താണെന്ന് വ്യക്തമാക്കാമോ?

4159

പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍

ശ്രീ. വി. ഡി. സതീശന്‍

,, സി. പി. മുഹമ്മദ്

,, ലൂഡി ലൂയിസ്

,, എം. . വാഹീദ്

()പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കാന്‍ എന്തൊക്കെ നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നത്;

(ബി)ഇതിനായി ജില്ലാ - താലൂക്ക്തല ഓഫീസുകള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

4160

പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്നുള്ള വായ്പ

ശ്രീ. വി.പി സജീന്ദ്രന്‍

,, അന്‍വര്‍ സാദത്ത്

,, പി.. മാധവന്‍

,, ലൂഡി ലൂയിസ്

()സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്ത് കുടിശ്ശിക വരുത്തിയ ഗുണഭോക്താക്കള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കുമോ?

4161

മണ്‍പാത്ര നിര്‍മ്മാണത്തിന് കളിമണ്ണ് ലഭ്യമാക്കാന്‍ നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനി കോട്ടത്തറയില്‍ താമസിക്കുന്ന പരമ്പരാഗതമായി മണ്‍പാത്രനിര്‍മ്മാണം നടത്തുന്ന കുംബാര കോളനി നിവാസികള്‍ക്ക് പാത്രനിര്‍മ്മാണത്തിന് ആവശ്യമായ കളിമണ്ണ് ലഭിക്കാത്തതുമൂലം തൊഴിലില്ലാതെ പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കളിമണ്ണ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി)വകുപ്പിന്റ കീഴില്‍ കളിമണ്‍കൊണ്ടുള്ള നൂതനമായ കരകൌശലവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് പരിശീലനം നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിലവിലുണ്ടോ ; എങ്കില്‍ അവയുടെ വിലാസം, ഫോണ്‍നമ്പര്‍ സഹിതം ലഭ്യമാക്കാമോ ;

(ഡി)പ്രസ്തുത പരിശീലനം നേടുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെന്ന് വിശദമാക്കാമോ ?

4162

ടൂറിസം രംഗത്തെ മനുഷ്യവിഭവശേഷിയുടെ അപര്യാപ്തത

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

,, പാലോട് രവി

,, സണ്ണി ജോസഫ്

()ടൂറിസം രംഗത്തെ മനുഷ്യവിഭവശേഷിയുടെ അപര്യാപ്തത പരിഹരിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുളളത്;

(ബി)ഇതിനായി കിറ്റ്സിന്റെ പ്രവര്‍ത്തനങ്ങള്‍ എപ്രകാരം പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്;

(സി)ഇക്കോ ടൂറിസം മേഖലയെ വിനോദസഞ്ചാരികള്‍ക്ക് ശാസ്ത്രീയമായി പരിചയപ്പെടുത്തുന്നതിനുളള എന്തെല്ലാം പരിപാടികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്?

4163

ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ നടത്തിപ്പ്

പ്രൊഫ. സി. രവീന്ദ്രനാഥ്

()ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ സംഘടിപ്പിക്കുന്നതിന് നിലവിലുള്ള സംവിധാനം എന്തെന്ന് വിശദമാക്കാമോ;

(ബി)ഇതുമായി ബന്ധപ്പെട്ട കമ്മിറ്റികള്‍ ഓരോന്നിന്റെയും ഘടനയും അധികാരങ്ങളും സംബന്ധിച്ച് വിശദാംശം നല്‍കാമോ;

(സി)ഫെസ്റിവല്‍ നടത്തിപ്പിന് പ്രത്യേക ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം തസ്തികകളില്‍ ആരെല്ലാം ജോലി ചെയ്യുന്നുണ്ടെന്നും ഇവര്‍ക്ക് നിശ്ചയിക്കപ്പെട്ട വേതനം എന്തെന്നും വിശദമാക്കാമോ;

(ഡി)ജി.കെ.എസ്.എഫ്. നടത്തിപ്പിനായി പ്രത്യേക സംവിധാനം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടോ; കമ്പനി രൂപീകരിക്കാനുള്ള ശ്രമം ഇപ്പോള്‍ റദ്ദാക്കിയിട്ടുണ്ടോ ?

4164

വിനോദസഞ്ചാരം വഴി സര്‍ക്കാരിന് ലഭിച്ച വരുമാനം

ശ്രീമതി കെ. എസ്. സലീഖ

()യുറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി കേരളത്തിന്റെ ടൂറിസം രംഗത്തെ ബാധിച്ചിട്ടുണ്ടോ ; വ്യക്തമാക്കുമോ ;

(ബി)പ്രതിവര്‍ഷം സംസ്ഥാനത്തെത്തുന്ന വിദേശസഞ്ചാരികളില്‍ യുറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ എത്ര ശതമാനം വരുമെന്ന് വ്യക്തമാക്കാമോ ;

(സി)ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷമെത്തിയ മൊത്തം ടൂറിസ്റുകളില്‍ എത്ര ശതമാനം പേര്‍ കേരളം സന്ദര്‍ശിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ഡി)കഴിഞ്ഞവര്‍ഷം എത്ര വിദേശസഞ്ചാരികളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളും കേരളം സന്ദര്‍ശിച്ചുവെന്നും ഇതുവഴി എത്ര കോടി രൂപ സംസ്ഥാന ഖജനാവിന് ലഭിക്കുകയുണ്ടായെന്നും വ്യക്തമാക്കുമോ ?

4165

ടൂറിസം കേന്ദ്രങ്ങളിലെ നിയമവിരുദ്ധ പ്രവര്‍ത്തികള്‍

ശ്രീമതി കെ. എസ്. സലീഖ

()ടൂറിസം കേന്ദ്രങ്ങളില്‍ ബാലപീഡനം,മ നുഷ്യക്കടത്ത് ലഹരി മരുന്ന് എന്നിവയ്ക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്;

(ബി)ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി)തോട്ടങ്ങളുടെ എത്ര ശതമാനമാണ് വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ തീരുമാനിച്ചിട്ടുളളത്; വിശദമാക്കുമോ;

(ഡി)ഹോം സ്റേകളെ പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ എപ്രകാരമാണെന്ന് വ്യക്തമാക്കുമോ;

()വിനോദ സഞ്ചാര മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് പുതുതായി സബ്സിഡി നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(എഫ്)അടിയന്തിര സാഹചര്യങ്ങളില്‍ വിനോദസഞ്ചാരികളെ സഹായിക്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

4166

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആയുര്‍വ്വേദ മസ്സാജു സെന്ററുകള്‍

ശ്രീ.കെ.വി.അബ്ദുള്‍ഖാദര്‍

()സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ആയുര്‍വ്വേദ മസ്സാജ് സെന്ററുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ;

(ബി)ഇപ്രകാരം അനുമതി നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുളള വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(സി)സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളോടനുബന്ധിച്ച് അനധികൃതമായി ആയുര്‍വ്വേദ മസ്സാജ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഇത്തരം അനധികൃത മസാജ് സെന്ററുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?

4167

ടൂറിസം മേഖലകളില്‍ പരിഷ്ക്കാരം

ശ്രീമതി കെ. എസ്. സലീഖ

()എത്രകോടി രൂപയ്ക്ക് മുകളിലുള്ള ടൂറിസം പദ്ധതികള്‍ക്കാണ് പെട്ടെന്ന് അനുമതി നല്‍കാനായി അതിവേഗ ക്ളിയറന്‍സ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്;

(ബി)പ്രധാന ടൂറിസംമേഖലകളില്‍ ഡിസ്പോസിബിള്‍ പ്ളാസ്റിക് പൂര്‍ണ്ണമായി നിരോധിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ആദ്യം ഏതൊക്കെ ടൂറിസ്റ് കേന്ദ്രങ്ങളിലാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(ഡി)ടൂറിസ്റ് കേന്ദ്രങ്ങളില്‍ ടൂറിസ്റ് വാര്‍ഡന്‍മാരെ നിയമിക്കുവാന്‍ ഉദ്ദേശമുണ്ടോ;

()എങ്കില്‍ ഇവരുടെ നിയമനം എപ്രകാരം നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും തുടക്കത്തില്‍ എത്രപേരെ നിയമിച്ചുവെന്നും ഇവരുടെ ശമ്പളം എന്തായിരിക്കുമെന്നും ഇവരുടെ ജോലി എപ്രകാരമുള്ളതായിരിക്കുമെന്നും വ്യക്തമാക്കുമോ?

4168

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ശുചിത്വം

ശ്രീമതി ഗീതാ ഗോപി

()വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ശുചിത്വം ഉറപ്പുവരുത്തുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി)തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ശുചിത്വം ഉറപ്പാക്കാനുളള പരിപാടികള്‍ക്ക് രൂപം നല്‍കുമോ ?

4169

സര്‍ക്കാര്‍ ഗസ്റ് ഹൌസുകളില്‍ ഭക്ഷണത്തിന് ഈടാക്കുന്ന വില

ശ്രീ.എസ്.ശര്‍മ്മ

()സര്‍ക്കാര്‍ ഗസ്റ് ഹൌസിലെ ഭക്ഷണത്തിന് വില നിശ്ചയിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി)ഭക്ഷണത്തിന് നിശ്ചയിച്ച തുകയേക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്നതിനെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടോ;

(സി)സര്‍ക്കാര്‍ ഉത്തരവ് ഏഛ(ങട)ചീ:467/07/ഠടങ തീയതി 11.10.2007 അനുസരിച്ച് ഗസ്റ് ഹൌസുകളില്‍ ഭക്ഷണത്തിന്റെ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിരിക്കണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഉത്തരവ് ഇറക്കുമോ;

(ഡി)വിലവിവര പട്ടികയിലെ തുകയെക്കാള്‍ അധിക തുക ഈടാക്കുവാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് നിലവില്‍ അധികാരമുണ്ടോ അത് സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

()സര്‍ക്കാര്‍ ഗസ്റ് ഹൌസുകളില്‍ 1 ലിറ്റര്‍ മിനറല്‍ വാട്ടറിന് എത്ര രൂപയാണ് ഈടാക്കുന്നത്; കൂടുതല്‍ വില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്)സര്‍ക്കാര്‍ നിശ്ചയിച്ച തുകയെക്കാള്‍ കൂടുതല്‍ തുക ഈടാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

4170

ടൂറിസം ബോര്‍ഡ് രൂപവല്‍ക്കരണം

ശ്രീ. ഷാഫി പറമ്പില്‍

'' പി. സി. വിഷ്ണുനാഥ്

'' റ്റി. എന്‍. പ്രതാപന്‍

()സംസ്ഥാനത്ത് ടൂറിസം ബോര്‍ഡ് രൂപവല്‍ക്കരണം പരിഗണനയിലുണ്ടോ ;

(ബി)പ്രസ്തുത ബോര്‍ഡിന്റെ ഘടനയും ഉദ്ദേശ്യലക്ഷ്യങ്ങളും വിശദമാക്കാമോ ;

(സി)ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വ്യക്തമാക്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.