UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3853

ആരോഗ്യ-ഔഷധനയം

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

()ആരോഗ്യരംഗത്ത് ഓരോ വര്‍ഷവും പുതിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാല്‍ ആരോഗ്യസ്ഥിതിയെക്കുറിച്ച് സമഗ്രവും ശാസ്ത്രീയമായുമുള്ള ഒരു പഠനം നടത്താന്‍ നടപടി സ്വീകരിക്കുമോ;

(ബി)പുതിയ പഠനത്തില്‍ നിന്നും കിട്ടുന്ന വിവരങ്ങളെ ആധാരമാക്കി ഒരു ആരോഗ്യനയവും ഔഷധ നയവും രൂപീകരിക്കാനും അത് എപ്പോഴും എല്ലായിടത്തും പാലിക്കപ്പെടുകയും ചെയ്യുന്നു എന്ന് ഉറപ്പുവരുത്താനും നടപടി സ്വീകരിക്കുമോ ?

3854

വൈദ്യശാസ്ത്രരംഗത്തെ ഗവേഷണ സ്ഥാപനങ്ങള്‍

ശ്രീ..പി. അബ്ദുള്ളക്കുട്ടി

()കേരളത്തില്‍ വൈദ്യശാസ്ത്രരംഗത്ത് സര്‍ക്കാര്‍ തലത്തിലും അല്ലാതെയും നിലവില്‍ എത്ര ഗവേഷണ സ്ഥാപനങ്ങളാണുള്ളത്; അവ ഏതെല്ലാം; വിശദവിവരം നല്‍കുമോ;

(ബി)ഇവയുടെ നടത്തിപ്പിനായി 2001 മുതല്‍ 2011 വരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; പ്രസ്തുത കാലയളവില്‍ ആരോഗ്യരംഗത്ത് പ്രയോജനപ്പെടുന്ന എത്ര പുതിയ അറിവുകള്‍ ഇവിടെനിന്നും പുറത്തുവന്നിട്ടുണ്ടെന്ന് പറയാമോ;

(സി)വിദേശങ്ങളില്‍ മെഡിക്കല്‍ കോളേജുകളിലെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്വകാര്യ പ്രാക്ടീസിനെക്കാള്‍ കൂടുതല്‍ താല്പര്യം പുതിയ അറിവുകള്‍ നേടുന്നതിനാണ് എന്ന് അറിയാമോ; എങ്കില്‍ വിദേശത്തുനിന്നു ലഭിക്കുന്ന പുതിയ അറിവുകള്‍ പ്രയോജനപ്പെടുത്താന്‍ എന്തെങ്കിലും സംവിധാനം നിലവിലുണ്ടോയെന്ന് വിശദമാക്കുമോ ?

3855

പരാതി രഹിത ചികില്‍സാ സൌകര്യം

ശ്രീ. പി. . മാധവന്‍

,, സണ്ണി ജോസഫ്

,, ഹൈബി ഈഡന്‍

,, അന്‍വര്‍ സാദത്ത്

()പരാതിരഹിത ചികില്‍സാ സൌകര്യം ഒരുക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നതെന്ന് പറയാമോ;

(ബി)എങ്കില്‍ ഇതിനായി ഒരു പ്രത്യേക പദ്ധതിയ്ക്ക് രൂപം നല്‍കുന്നകാര്യം പരിഗണിക്കുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ കൈക്കൊളളാനുദ്ദേശിക്കുന്നുണ്ടെന്ന് വിശദമാക്കുമോ?

3856

ആശുപത്രികളുടെ നവീകരണം

ശ്രീ. കെ. എന്‍.. ഖാദര്‍

,, പി. ബി. അബ്ദുള്‍ റസാക്

,, കെ. എം. ഷാജി

,, വി. എം. ഉമ്മര്‍ മാസ്റര്‍

() ആശുപത്രികളുടെ നവീകരണത്തിന് കേന്ദ്ര ഗവണ്‍മെന്റ് സഹായം നല്കുന്നുണ്ടോ; എങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ പങ്കാളിത്തം സംബന്ധിച്ച് വിശദാംശം വെളിപ്പടുത്തുമോ;

(ബി)ആരാധനാ കേന്ദ്രങ്ങള്‍, വിനോദ സഞ്ചാര മേഖലകള്‍ എന്നിവയ്ക്ക് സമീപമുളള ആശുപത്രികള്‍ നവീകരിക്കുന്നതിനും അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രസ്തുത പദ്ധതിയില്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതിയില്‍ പങ്കാളിത്തം നല്കുമോ; വിശദമാക്കുമോ?

3857

സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ നിരക്കുകള്‍

ശ്രീ. സി. ദിവാകരന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. വി. ശശി

,, ചിറ്റയം ഗോപകുമാര്‍

()സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ നിരക്കുകള്‍ നിശ്ചയിക്കുന്നതിന് ഗവണ്‍മെന്റ് തലത്തില്‍ എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഗവണ്‍മെന്റ് നിശ്ചയിച്ചു നല്‍കിയിട്ടുള്ള ചികിത്സാ നിരക്കുകള്‍ എത്ര വീതമാണെന്ന് പറയാമോ;

(ബി)രോഗികളില്‍ നിന്നും അമിത ചികിത്സാ നിരക്കുകള്‍ ഈടാക്കുന്നതായുള്ള പരാതികളുണ്ടോ; ഉണ്ടെങ്കില്‍ ഇത്തരത്തില്‍ നിരക്ക് ഈടാക്കുന്നവര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി)നഴ്സുമാരുടെയും മറ്റ് സ്വകാര്യ ആശുപത്രി ജീവനക്കാരുടെയും സേവന-വേതന വ്യവസ്ഥ പരിഷ്ക്കരണം മറയാക്കി ചികിത്സാ നിരക്കുകള്‍ യഥേഷ്ടം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത് തടയാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുമോ ?

3858

മാനസികാരോഗ്യ നിയമം

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി.ജോര്‍ജ്

ഡോ:എന്‍.ജയരാജ്

ശ്രീ. എം.വി.ശ്രേയാംസ് കുമാര്‍

()കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മാനസികാരോഗ്യനിയമം സംസ്ഥാനത്ത് നടപ്പിലായി തുടങ്ങിയോ ; പ്രസ്തുത നിയമത്തിന്റെ സാരാംശം എന്താണ് ; വ്യക്തമാക്കുമോ ;

(ബി)നിലവിലുളള മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുളള സൌകര്യങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടോ ; എന്തെങ്കിലും പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ;

(സി)സര്‍ക്കാര്‍ നിയന്ത്രിത മാനസികാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണത്തിലുളള കുറവുമൂലമാണോ അനധികൃത മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് പ്രേരകമാകുന്നത് ; വ്യക്തമാക്കുമോ ;

(ഡി)സംസ്ഥാനത്ത് ജില്ലാ താലൂക്ക് ആശുപത്രികളോടനുബന്ധിച്ച് മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ ?

3859

മാനസിക രോഗാശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, കെ. മുരളീധരന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

()സംസ്ഥാനത്തെ മാനസിക രോഗാശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങളില്‍ എന്തെല്ലാം പരിഷ്കാരങ്ങളാണ് വരുത്തുവാന്‍ ഉദ്ദേശിക്കുന്നത്;

(ബി)ഇതിന്റെ ഭാഗമായി ക്യാമറകളും ക്ളോസ്ഡ്-സര്‍ക്യൂട്ട് ടിവികളും ആശുപത്രികളില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;

(സി)ഇത് സ്ഥാപിക്കാനുണ്ടായ സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?

3860

നിയോജക മണ്ഡലങ്ങളില്‍ മാതൃകാ ആശുപത്രി

ശ്രീ. സി.എഫ്.തോമസ്

,, തോമസ് ഉണ്ണിയാടന്‍

,, മോന്‍സ് ജോസഫ്

,, റ്റി.യു.കുരുവിള

()ഓരോ നിയോജക മണ്ഡലത്തിലും എല്ലാ സൌകര്യങ്ങളോടും കൂടിയ ഓരോ മാതൃകാ ആശുപത്രി വീതം സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് പറയാമോ ;

(ബി)ഇത്തരത്തിലുളള ആശുപത്രികളില്‍ എല്ലാ ആധുനിക സൌകര്യങ്ങളും ഉപകരണങ്ങളും സ്പോണ്‍സര്‍ ചെയ്ത് ലഭിക്കുന്നതിനുളള നടപടികള്‍ സ്വികരിച്ചിട്ടുണ്ടോ ;

(സി)പ്രസ്തുത ആശുപത്രികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് എല്ലാ മാസങ്ങളിലും അവലോകനം നടത്തുന്നതിനും പൊതു ജനങ്ങളുടെ സഹകരണത്തോടെ പ്രസ്തുത ആശുപത്രികളുടെ ഗുണ നിലവാരം നിലനിര്‍ത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമോ ?

3861

ഫോര്‍ പ്ളസ് പദ്ധതി

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, സി. കെ. സദാശിവന്‍

,, രാജു എബ്രഹാം

()മുന്‍സര്‍ക്കാര്‍ നടപ്പിലാക്കിയ ഫോര്‍പ്ളസ് പദ്ധതിയുടെ ഉദ്ദേശ്യങ്ങള്‍ എന്തെല്ലാമായിരുന്നു;

(ബി)ഈ സര്‍ക്കാര്‍ പ്രസ്തുത പദ്ധതി ഉപേക്ഷിക്കാനുള്ള കാരണമെന്താണെന്ന് വിശദമാക്കാമോ;

(സി)പ്രസ്തുത പദ്ധതി ഉപേക്ഷിച്ചതിനാല്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമായത് മനസ്സിലാക്കിയിട്ടുണ്ടോ?

3862

ഡി.എം., ഡി.എച്ച്.എസ്. ഇരട്ട നിയന്ത്രണം ഒഴിവാക്കല്‍ പ്രക്രിയ

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() ഡി.എം., ഡി.എച്ച്.എസ്. ഇരട്ട നിയന്ത്രണം ഒഴിവാക്കല്‍ പ്രക്രിയ ആരംഭിച്ചതുമുതല്‍ നാളിതുവരെ ആരോഗ്യവകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് തലങ്ങളില്‍ പുറപ്പെടുവിച്ചിട്ടുളള ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി) പ്രസ്തുത നിയന്ത്രണം ഒഴിവാക്കല്‍ പ്രക്രീയയില്‍ എത്ര ജീവനക്കാരെയാണ് ഡി.എം.ഇ യിലേയ്ക്ക് നിയമിച്ചിട്ടുളളത് ; ഇവരുടെ തസ്തിക തിരിച്ചുളള പൂര്‍ണ്ണ വിവര ങ്ങളടങ്ങിയ ലിസ്റ് ലഭ്യമാക്കാമോ ;

(സി) ജീവനക്കാരെ ഡി.എം.ഇ യിലേയ്ക്ക് നിയമിക്കാന്‍ സ്വീകരിച്ച പൊതുമാനദണ്ഡമെന്തായിരുന്നു; പ്രസ്തുത മാനദണ്ഡത്തില്‍ നിന്നും ഏതെങ്കിലും വിഭാഗത്തെ ഒഴിവാക്കിയിരുന്നോ; ഉണ്ടെങ്കില്‍ ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയിക്കുമോ ;

(ഡി) ഇരട്ട നിയന്ത്രണം ഒഴിവാക്കല്‍ സംബന്ധിച്ച് എത്ര കേസുകള്‍ നിലവിലുണ്ട് ; പ്രസ്തുത കേസുകളില്‍ സമര്‍പ്പിച്ചിട്ടുളള സത്യവാങ്മൂലങ്ങളുടെയും എതിര്‍ സത്യവാങ്മൂലങ്ങളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?

3863

ഡി.എം., യുടെയും ഡി.എച്ച്.എസ് ന്റേയും ഇരട്ട നിയന്ത്രണം

ശ്രീമതി. കെ. കെ. ലതിക

() ഡി.എം., ഡി.എച്ച്.എസ് ഇരട്ട നിയന്ത്രണം ഒഴിവാക്കുന്നതിന് നാളിതുവരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ ;

(ബി) ഡി.എം.. യിലേയ്ക്ക് പോകുന്നതിന് ഓപ്ഷന്‍ നല്‍കിയ ജീവനക്കാരെ തെഞ്ഞെടുക്കുന്നതിന് സ്വീകരിച്ച പൊതു മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ ;

(സി) പ്രസ്തുത പൊതു മാനദണ്ഡങ്ങള്‍ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ബാധകമാണോ എന്ന് വ്യക്തമാക്കുമോ ;

(ഡി) ഈ പൊതു മാനദണ്ഡങ്ങള്‍ പ്രകാരം നിയമനം ലഭിച്ചവര്‍ ഡി.എം.. യില്‍ നിയമനം ലഭിക്കേണ്ടവര്‍ അവരവരുടെ ഓപ്ഷന്‍ അനുസരിച്ച് ആരൊക്കെയാണ്; തസ്തിക തിരിച്ച് ലിസ്റ് ലഭ്യമാക്കുമോ ?

3864

എന്‍.ആര്‍.എച്ച്.എം ഫണ്ടില്‍ നിന്നും ചെലവഴിച്ച തുക

ശ്രീ. റ്റി.വി. രാജേഷ്

2011-12 ലെ എന്‍.ആര്‍.എച്ച്.എം ഫണ്ടില്‍ നിന്നും ഏതൊക്കെ പദ്ധതികളിലാണ് പ്രധാനമായും തുക ചെലവഴിച്ചത്; വിശദാംശം നല്‍കുമോ;

3865

എന്‍.ആര്‍.എച്ച്.എം. മുഖേന വയനാട് ജില്ലയില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()എന്‍.ആര്‍.എച്ച്.എം. മുഖേന വയനാട് ജില്ലയില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ താലൂക്ക്തലത്തിലുള്ള വിവരം അറിയിക്കുമോ ;

(ബി)വയനാട് ജില്ലയില്‍ നാളിതുവരെ അനുവദിച്ച തുകയുടെയും ചെലവഴിച്ച തുകയുടെയും താലൂക്ക് തലത്തിലുള്ള കണക്ക് ലഭ്യമാക്കുമോ ;

(സി)നടപ്പ് സാമ്പത്തിക വര്‍ഷം കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് ; ആയതിന് വകയിരുത്തിയിരിക്കുന്ന തുക എത്രയാണെന്നും വ്യക്തമാക്കുമോ ?

3866

എന്‍.ആര്‍എച്ച്.എം.പദ്ധതിയില്‍പ്പെടുത്തി കാന്‍സര്‍ രോഗ നിര്‍ണ്ണയം

ശ്രീ.എം.പി.വിന്‍സെന്റ്

()ആര്‍.സി.സി.യിലെ ഡോക്ടര്‍മാരുടെ ജോലിഭാരം കണക്കിലെടുത്ത് ഇന്‍ഷ്വറന്‍സ്/മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് ബില്ലുകള്‍ ഒപ്പിടുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമോ; വിശദമാക്കുമോ?

(ബി)ആര്‍.സി.സിയിലെ നിലവിലുളള റേഡിയോളജി വിഭാഗത്തില്‍ ആധുനിക വല്‍ക്കരണം നടപ്പിലാക്കുമോ ; എന്‍.ആര്‍.എച്ച്.എം. പദ്ധതിയില്‍പ്പെടുത്തി കാന്‍സര്‍ രോഗനിര്‍ണ്ണയ പദ്ധതികള്‍ കൂടുതല്‍ വ്യാപകമാക്കാമോ ; വിശദമാക്കുമോ?

3867

എന്‍.ആര്‍.എച്ച്.എം. പ്രോജക്ട് അംഗീകരിക്കാന്‍ നടപടി

ശ്രീ. പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

ആംബുലന്‍സിന്റെ സേവനവുമായി ബന്ധപ്പെട്ട എന്‍.ആര്‍.എച്ച്.എം-ന്റെ 2012-13 പി..പി.യില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ച പ്രോജക്ടിന് അംഗീകാരം ലഭിച്ചുവോ; വിശദാംശങ്ങള്‍ നല്‍കുമോ?

3868

ആര്‍.സി.സി യുടെ വികസനം

ശ്രീ. എം.പി. വിന്‍സെന്റ്

()കേരളത്തിലെ അര്‍ബുദ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ആര്‍.സി.സി യില്‍ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും എണ്ണം വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)ആര്‍.സി.സി യിലെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)ആര്‍.സി.സി യില്‍ ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധികള്‍ എന്തെല്ലാം; ആയതിന് എന്തെല്ലാം പരിഹാര നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

3869

പാന്‍മസാല നിരോധനം

ശ്രീ.എന്‍.. നെല്ലിക്കുന്ന്

()പാന്‍ മസാല നിരോധനം കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കുവാന്‍ സാധിച്ചുവോ ;

(ബി)ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കടകളില്‍ വേണ്ടവിധം പാന്‍മസാലയുടെ പരിശോധന നടത്താറുണ്ടോ;

(സി)ഏതെങ്കിലും പ്രദേശത്ത് നിരോധനം ലംഘിച്ച് പാന്‍മസാല വിറ്റതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ?

3870

പാന്‍മസാല, ഗുഡ്ക തുടങ്ങിയ പുകയില ഉത്പന്നങ്ങളുടെ വില്പന തടയുവാന്‍ നടപടി

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്ത് പാന്‍മസാല നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ക്യാന്‍സര്‍ ഉള്‍പ്പെടെ മാരകമായ രോഗങ്ങള്‍ക്ക് കാരണമായ പാന്‍മസാല, ഗുഡ്ക തുടങ്ങിയ പുകയില ഉത്പന്നങ്ങളുടെ വില്പന തടയുവാനാവശ്യമായ ശക്തമായ നടപടികള്‍ സ്വീകരിക്കുമോ?

3871

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം

ശ്രീ.കെ.ശിവദാസന്‍ നായര്‍

,, പാലോട് രവി

,, റ്റി.എന്‍.പ്രതാപന്‍

,, സി.പി.മുഹമ്മദ്

()ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കുവാനും പരിഹാരം കാണുന്നതിലും എന്തെല്ലാം സംവിധാനങ്ങള്‍ നിലവിലുണ്ട് ; വിശദമാക്കുമോ?

(ബി)ആയതിനായി ശാസ്ത്ര ലാബുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ ; വിശദമാക്കുമോ?

(സി)ഇതിനായി എന്തെല്ലാം കേന്ദ്ര സഹായമാണ് ലഭിക്കുന്നത് ?

3872

ഭക്ഷ്യസുരക്ഷ

ശ്രീ. ബെന്നി ബെഹനാന്‍

,, വി.റ്റി. ബല്‍റാം

,, കെ. മുരളീധരന്‍

,, വി.ഡി. സതീശന്‍

()ഭക്ഷ്യ സുരക്ഷിതത്വ രംഗത്തെ അടിസ്ഥാന സൌകര്യ വികസനത്തിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പറയുമോ;

(ബി)എങ്കില്‍ ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെ ഇത് നടപ്പാക്കുന്നതെന്ന് അറിയിക്കുമോ;

(സി)ഇത് നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വിശദമാക്കുമോ?

3873

കക്കാറ്റില്‍ അനുഭവപ്പെടുന്ന ശിശുമരണം

ശ്രീ. .കെ. വിജയന്‍

()നാദാപുരം മണ്ഡലത്തിലെ നാദാപുരം ഗ്രാമപഞ്ചായത്തിലെ 'കക്കാറ്റില്‍' പ്രദേശത്ത് (21-ാം വാര്‍ഡ്) ചുരുങ്ങിയ കാലയളവിനുള്ളില്‍ നിരവധി നവജാത ശിശുക്കള്‍ മരിക്കുകയും ഗര്‍ഭം അലസിപ്പോകുന്ന അവസ്ഥയുമുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ആയതുമായി ബന്ധപ്പെട്ട എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കുമോ;

(സി)പ്രത്യേക പഠനസംഘത്തെ നിയോഗിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ?

3874

വയനാട് ജില്ലയില്‍ ഇങ്കുബേറ്റര്‍ ഉളള ആശുപത്രികളുടെ വിശദാംശം

ശ്രീമതി.കെ.കെ.ലതിക

()വയനാട് ജില്ലയിലെ ഏതെല്ലാം ആശുപത്രികളില്‍ ഇങ്കുബേറ്റര്‍ സൌകര്യം ലഭ്യമാണ്;

(ബി)ജില്ലാ താലൂക്ക് ആശുപത്രികളില്‍ ഇങ്കുബേറ്റര്‍ സൌകര്യങ്ങള്‍ ലഭ്യമാക്കുമോ ;

(സി)ഇതിനായി എന്തു തുക ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കുമോ?

3875

എരുവപ്ര സുഭദ്രയുടെ ചികിത്സ ചെലവ്

ഡോ. കെ.ടി. ജലീല്‍

()മലപ്പുറം ജില്ലയിലെ ഒതളൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറിയിലെ അറ്റന്റര്‍ ഇ.എം. ശശികുമാറിന്റെ അമ്മ എരുവപ്ര സുഭദ്രയുടെ ചികിത്സ ചെലവ് റീഇംപേഴ്സ് ചെയ്യുന്നതിനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആയതിന്മേലുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണ;് വിശദമാക്കുമോ?

3876

മുറിഞ്ഞുപോയ സുഷ്മനയെ പുനര്‍ജീവിപ്പിക്കുന്നതിനുളള ഗവേഷണത്തിന്റെ വിശദാംശങ്ങള്‍

ശ്രീ. എം.പി. അബ്ദുള്‍സമദ് സമദാനി

,, എന്‍. . നെല്ലിക്കുന്ന്

,, അബ്ദുള്‍റഹിമാന്‍ രണ്ടത്താണി

,, പി. കെ. ബഷീര്‍

()മുറിഞ്ഞുപോയ സുഷുമ്നയെ പുനര്‍ജീവിപ്പിക്കുന്നതിനുളള ഗവേഷണത്തില്‍ രണ്ടു ഡോക്ടര്‍മാര്‍ വിജയിച്ചതായും അവര്‍ നിരവധിപേരെ ചികിത്സിച്ച് അനുകൂല റിസര്‍ട്ട് കിട്ടിയതായുമുളള അവകാശവാദം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത കണ്ടുപിടിത്തത്തിന് പേറ്റന്റ് ലഭിച്ചിട്ടുണ്ടോ;

(സി)ഇതേക്കുറിച്ച് സര്‍ക്കാര്‍ വിദഗ്ദ്ധര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച വിവരങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;

(ഡി)പ്രസ്തുത ചികിത്സ ഫലപ്രദമാണെന്ന് കണ്ടെത്തിയാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അത് നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ ?

3877

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ ശസ്ത്രക്രിയ

ശ്രീ.എം.. വാഹീദ്

,, സണ്ണി ജോസഫ്

,, പാലോട് രവി

,, അന്‍വര്‍ സാദത്ത്

()കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സംവിധാനം നിലവിലുണ്ടോ;

(ബി)സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ആയതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(സി)ആയതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

3878

ട്രോമാകെയര്‍ സംവിധാനം സംസ്ഥാനം ആകെ വ്യാപിപ്പിക്കുവാന്‍ നടപടി

ശ്രീ. കെ. വി. വിജയദാസ്

()2012-13 ബജറ്റില്‍ സൂചിപ്പിച്ച പ്രകാരം ട്രോമാകെയര്‍ സംവിധാനം സംസ്ഥാനം ആകെ വ്യാപിപ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)പാലക്കാട് ജില്ലയിലെ കല്ലടിക്കോട് പിഎച്ച്സി-യില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)മലയോര പ്രദേശവും പാലക്കാട് ടൌണില്‍ നിന്നും 25 കി.മീറ്ററിലേറെ അകലെ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് പ്രത്യേക പരിഗണന നല്‍കുമോ?

3879

'അക്ഷയ ടി. ബി പ്രോജക്ട്'

ശ്രീ. കെ. രാജു

()ദേശീയതലത്തില്‍ നടപ്പാക്കി വരുന്ന 'അക്ഷയ ടി. ബി പ്രോജക്ട്' സംസ്ഥാനത്ത് ഏതൊക്കെ ജില്ലകളിലാണ് നടപ്പിലാക്കുവാന്‍ പോകുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതി പ്രകാരം നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുമോ?

3880

കഡാവര്‍ ട്രാന്‍സ്പ്ളാന്റേഷന്‍ പദ്ധതി

ഡോ. എന്‍. ജയരാജ്

ശ്രീ. എം.വി. ശ്രേയാം സ്കുമാര്‍

,, റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

()സംസ്ഥാനത്ത് കഡാവര്‍ ട്രാന്‍സ്പ്ളാന്റേഷന്‍ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ബി)ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരോ ഇതര ഏജന്‍സികളോ പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;

(സി)സംസ്ഥാനത്ത് പ്രസ്തുത പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ?

3881

ക്ഷയരോഗത്തിന്റെയും അനുബന്ധ രോഗങ്ങളുടെയും ചികിത്സ

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

,, എന്‍. ഷംസുദ്ദീന്‍

,, സി. മോയിന്‍കുട്ടി

,, പി. ഉബൈദുള്ള

()ക്ഷയരോഗത്തിന്റെയും അനുബന്ധ രോഗങ്ങളുടെയും ചികിത്സയ്ക്കും, അവയുടെ വ്യാപനം തടയുന്നതിനുമായി നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണ്;

(ബി)ആയതിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീയാവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(സി)ക്ഷയരോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കും ഏതെങ്കിലും ഏജന്‍സികളില്‍ നിന്നോ കേന്ദ്ര സര്‍ക്കാരില്‍ നിന്നോ പ്രത്യേക സഹായം ലഭിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം നല്‍കുമോ;

(ഡി)ശുചിത്വം അവശ്യം വേണ്ട ക്ഷയരോഗ ചികിത്സാ കേന്ദ്രങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

3882

കൊരട്ടി ലെപ്രസി ഹോസ്പിറ്റലിന്റെ വികസനം

ശ്രീ. ബി. ഡി. ദേവസ്സി

()കൊരട്ടി ലെപ്രസി ഹോസ്പിറ്റലിന്റെ വികസനത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(ബി)ലെപ്രസി ആശുപത്രിയുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഏതെങ്കിലും പ്രോജക്ടുകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അതിനു അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

3883

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ലിസ്റ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ലിസ്റ് പ്രകാരം നാളിതുവരെ എത്രപേരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത ലിസ്റില്‍ ഉള്‍പ്പെട്ട അനധികൃതരെ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത ലിസ്റില്‍ ഉള്‍പ്പെട്ടിട്ടും നാളിതുവരെ യാതൊരു സഹായവും ലഭിക്കാത്ത എത്ര പേര്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ?

3884

ജീവിതശൈലീ രോഗങ്ങള്‍

ശ്രീ. തോമസ് ചാണ്ടി

,, . കെ. ശശീന്ദ്രന്‍

()സംസ്ഥാനത്ത് ജീവിതശൈലീരോഗങ്ങള്‍ കാരണം മരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത രോഗങ്ങളുടെ നിയന്ത്രണത്തിനും ചികിത്സയ്ക്കും എന്തെങ്കിലും പുതിയ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ?

3885

ആന്റി റാബീസ് സിറം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()സര്‍ക്കാര്‍ ആശുപത്രികളില്‍ പേ വിഷബാധക്കുളള ആന്റി റാബീസ് സിറം ആവശ്യത്തിന് ലഭ്യമല്ലെന്നുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ മരുന്ന് ലഭ്യമാക്കുന്നതിന് എന്ത് നടപടിയാണ് കൈക്കൊണ്ടിട്ടുളളതെന്ന് പറയാമോ;

(സി)സംസ്ഥാനത്ത് മരുന്നുകള്‍ യഥാസമയം സ്റോക്ക് ചെയ്യുന്നത് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണ്; വിവരിക്കുമോ;

(ഡി)മരുന്നുകള്‍ മുന്‍കൂട്ടി സ്റോക്ക് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;

()ഇതിനായി കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കാമോ ?

3886

കമ്മ്യുണിറ്റി ഡയാലിസിസ് യൂണിറ്റുകള്‍

ശ്രീ. ഷാഫി പറമ്പില്‍

,, സി. പി. മുഹമ്മദ്

,, വര്‍ക്കല കഹാര്‍

,, ഹൈബി ഈഡന്‍

()സംസ്ഥാനത്ത് കമ്മ്യുണിറ്റി ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)കുറഞ്ഞ നിരക്കില്‍ ഡയാലിസിസ് ചെയ്യുന്നതിന് എന്തെല്ലാം സൌകര്യങ്ങള്‍ പ്രസ്തുത യൂണിറ്റില്‍ ഒരുക്കിയിട്ടുണ്ട്; വിശദമാക്കുമോ;

(സി)എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആയതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി)ആയതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

3887

കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍

ശ്രീ. പി. ഉബൈദുളള

() മലപ്പുറം ജില്ലയില്‍ വൃക്കരോഗ സാധ്യതയുളളവരുടെ എണ്ണം അപകടകരമായ തോതില്‍ വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇതു സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ;

(സി) രോഗസാധ്യത വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമോ ;

(ഡി) കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ ?

3888

പ്രാക്ടിക്കല്‍ അപ്രോച്ച് ടു ലംഗ് ഹെല്‍ത്ത് (പാല്‍) പദ്ധതി

ശ്രീ. .കെ. വിജയന്‍

()ജനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ശ്വാസകോശ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് പ്രാക്ടിക്കല്‍ അപ്രോച്ച് റ്റു ലംഗ് ഹെല്‍ത്ത് (പാല്‍) പദ്ധതി ഏതൊക്കെ ആശുപത്രികളിലാണ് നടപ്പിലാക്കിയിട്ടുള്ളത്;

(ബി)പ്രസ്തുത പദ്ധതികൊണ്ട് രോഗത്തെ എത്രത്തോളം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദമാക്കുമോ;

(സി)നാദാപുരം താലൂക്ക് ആശുപത്രിയില്‍ ആയത് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3889

ഒപ്പോസിഷണല്‍ ഡെഫിയന്റ് ഡിസോര്‍ഡര്‍

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്ത് ഒപ്പോസിഷണല്‍ ഡെഫിയന്റ് ഡിസോര്‍ഡര്‍ (ഛഉഉ) വര്‍ദ്ധിച്ചു വരുന്നു എന്ന പഠനങ്ങള്‍ തെളിയിക്കുന്നതായി മാധ്യമങ്ങളില്‍ വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് ഗൌരവത്തില്‍ പരിഗണിക്കാന്‍ തയ്യാറാകുമോ;

(ബി)ഇത് സംബന്ധിച്ച് എന്തെങ്കിലും പഠനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ;

(സി)കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന ഓ.ഡി.ഡി, സ്ട്രെസ്സ് മുതലായ പ്രശ്നങ്ങള്‍ക്ക് വിദ്യാലയങ്ങളിലുടെ കൌണ്‍സിലിംഗും മറ്റ് പരിചരണവും നല്‍കാനുതകുന്ന വിധത്തില്‍ ക്ളിനിക്കല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമോ;

(ഡി)നിലവില്‍ ആരോഗ്യവകുപ്പില്‍ ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് എന്ത് സംവിധാനം ആണ് ഉള്ളത്; വിശദമാക്കുമോ?

3890

'എന്റെറോവൈറസ് 71'

ശ്രീ. സി. മോയിന്‍കുട്ടി

,, റ്റി.. അഹമ്മദ് കബീര്‍

,, പി. ഉബൈദുള്ള

,, എം. ഷംസുദ്ദീന്‍

()സംസ്ഥാനത്ത് അപൂര്‍വ്വമായ 'എന്റെറോവൈറസ് 71' ന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടോ:

(ബി)പ്രസ്തുത വൈറസ് ഏതു വിധത്തില്‍ കേരളത്തില്‍ എത്തിപ്പെട്ടു എന്നതു സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടോ;

(സി)പ്രസ്തുത വൈറസ്ബാധ മൂലം ഉണ്ടാകാവുന്ന അപകടങ്ങളെന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ഡി)ഇതിന്റെ സാന്നിദ്ധ്യം എവിടെയൊക്കെ കണ്ടെത്തിയിട്ടുണ്ട്;

()ആയതിന്റെ വ്യാപനം തടയാന്‍ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.