UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3636

കെ.എസ്.ആര്‍.ടി.സി.യുടെ വാര്‍ഷിക നഷ്ടം

ശ്രീ. കെ. രാജു

()കെ.എസ്.ആര്‍.ടി.സി.യുടെ ഇപ്പോഴത്തെ വാര്‍ഷിക നഷ്ടം എത്ര; വ്യക്തമാക്കുമോ;

(ബി)പ്രസ്തുത നഷ്ടം കുറയ്ക്കുന്നതിന് എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3637

ഗ്ളോബല്‍ പൊസിഷണിംഗ് സമ്പ്രദായം

ശ്രീ. വി. ശശി

()മൊബൈല്‍ ഫോണ്‍ വഴി കെ.എസ്.ആര്‍.ടി.സി ബസ് സമയം അറിയുന്നതിനുള്ള സമ്പ്രദായം ഏതെല്ലാം ഡിപ്പോകളില്‍ നിന്നും പുറപ്പെടുന്ന ബസുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്;

(ബി)ഗ്ളോബല്‍ പൊസിഷനിംഗ് സമ്പ്രദായം കെ.എസ്.ആര്‍.ടി.സി യില്‍ നടപ്പാക്കാന്‍ കഴിഞ്ഞ വര്‍ഷം എന്ത് തുക ചെലവാക്കിയെന്ന് വെളിപ്പെടുത്തുമോ; എങ്കില്‍ പ്രസ്തുത തുക ഏതെല്ലാം ഇനങ്ങളിലാണ് ചെലവഴിച്ചതെന്നും വ്യക്തമാക്കുമോ?

3638

കെ. എസ്. ആര്‍. ടി. സി. ബസ്സുകളില്‍ സീസണ്‍ ടിക്കറ്റ്

ശ്രീ. സാജു പോള്‍

()കെ. എസ്. ആര്‍. ടി. സി. ബസ്സുകളില്‍ സീസണ്‍ ടിക്കറ്റ് സംവിധാനം നിലവിലുണ്ടോ; ഇല്ലെങ്കില്‍, സംസ്ഥാന വ്യാപകമായി ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)പ്രസ്തുത സംവിധാനം പിന്‍വലിച്ചതാണെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ;

(സി)പ്രസ്തുത സംവിധാനം കെ. എസ്. ആര്‍. ടി. സി. യ്ക്ക് ലാഭകരമായിരുന്നോ?

3639

കെ.എസ്.ആര്‍.ടി.സി. ആരംഭിച്ച പുതിയ സര്‍വ്വീസുകള്‍

ശ്രീ. കെ.എന്‍..ഖാദര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര പുതിയ കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ ആരംഭിച്ചു എന്ന് പറയാമോ;

(ബി)കെ.എസ്.ആര്‍.ടി.സി. പുതിയതായി വാങ്ങിയ ബസ്സുകള്‍ ഏതെല്ലാം ജില്ലകളിലേയ്ക്കാണ് അനുവദിച്ചിട്ടുളളതെന്ന് വിശദമാക്കാമോ ?

3640

കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ ബോഡി നിര്‍മ്മാണം

ശ്രീ.കെ.വി. വിജയദാസ്

കെ.എസ്.ആര്‍.ടി.സി പുതിയ ബസ്സുകളുടെ ബോഡി നിര്‍മ്മാണം സ്വകാര്യ സ്ഥാപനങ്ങളേയോ, കേരളത്തിനു പുറത്തോ നടത്തിയിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ?

3641

കാസര്‍ഗോഡ് ജില്ലയ്ക്ക് അനുവദിച്ച പുതിയ ബസ്സുകള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കാസര്‍ഗോഡ് ജില്ലയ്ക്ക് അനുവദിച്ച പുതിയ ബസ്സുകള്‍ എന്നുമുതല്‍ ഓടി തുടങ്ങുമെന്ന് വ്യക്തമാക്കാമോ;

(ബി)യാത്രാക്ളേശം ഏറെ അനുഭവിക്കുന്ന പ്രദേശമായതിനാല്‍ കാസര്‍കോട്-ബദിയഡുക്ക-ബെളിഞ്ച റൂട്ടിലും, കാസര്‍കോഡ്-മുള്ളേരിയ-കിന്നിങ്കാര്‍ റൂട്ടിലും കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ?

3642

കാസര്‍ഗോഡ് നിന്നും കൂടുതല്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

അന്യസംസ്ഥാനത്തെയും അതിര്‍ത്തി ജില്ലകളിലേയും ബസ്സുകളെ ആശ്രയിച്ച് കഴിയുന്ന കാസര്‍ഗോഡ് ജില്ലക്കാര്‍ക്ക് കൂടുതല്‍ അന്തര്‍സംസ്ഥാന ബസ്സുകള്‍ അനുവദിക്കാന്‍ കെ.എസ്.ആര്‍.ടി.സി നടപടികള്‍ സ്വീകരിക്കുമോ?

3643

സ്വകാര്യ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍

ശ്രീ.കെ.വി.അബ്ദുള്‍ ഖാദര്‍

()സംസ്ഥാനത്തെ അന്തര്‍ സംസ്ഥാന ബസ്സ് സര്‍വ്വീസുകളെക്കുറിച്ച് വിലയിരുത്താറുണ്ടോ;

(ബി)കെ.എസ്.ആര്‍.ടി.സി.യുടെ അന്തര്‍ സംസ്ഥാന സര്‍വ്വീസുകളുടെ എണ്ണം കുറവായതിനാല്‍ സ്വകാര്യ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ യാത്രക്കാരില്‍ നിന്നും വന്‍തുക ഈടാക്കുന്നതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ടിക്കറ്റുനിരക്കുകളില്‍ ഏകീകരണമോ, നിയന്ത്രണമോ ഇല്ലാത്തതിനാലാണ് ഇത്തരം ആക്ഷേപം നിലനില്‍ക്കുന്നതെന്ന് മനസ്സിലാക്കിയിട്ടുണ്ടോ; എങ്കില്‍ ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

3644

കെ.എസ്.ആര്‍.ടി.സി.യില്‍ സൌജന്യപാസ്

ശ്രീമതി പി. അയിഷാ പോറ്റി

()കെ.എസ്.ആര്‍.ടി.സി.യില്‍ സൌജന്യ യാത്രാപാസ് അനുവദിച്ചിട്ടുളളവരുടെ വിശദാംശം വെളിപ്പെടുത്തുമോ;

(ബി)സൌജന്യ പാസ് അനുവദിച്ച ഇനത്തില്‍ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.ക്ക് എത്ര തുക നല്‍കാനുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത തുക നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;

(ഡി)ക്യാന്‍സര്‍ രോഗികള്‍ക്ക് കെ.എസ്.ആര്‍.ടി.സി.യില്‍ സൌജന്യയാത്ര അനുവദിച്ചിട്ടുണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ?

3645

നിലമ്പൂരില്‍ ആര്‍.ടി.ഓഫീസ് ആരംഭിക്കുവാന്‍ നടപടി

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()കേരളത്തിലെ ഏതെല്ലാം താലൂക്കുകളിലാണ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകള്‍ നിലവിലില്ലാത്തതെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത ഓഫീസുകള്‍ നിലവിലില്ലാത്ത താലൂക്കുകളില്‍ ആര്‍. ടി. ഓഫീസുകള്‍ ആരംഭിക്കുന്നകാര്യം പരിഗണനയിലുണ്ടോ;

(സി)ഉണ്ടെങ്കില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരിലും പുതിയ ആര്‍. ടി. ഓഫീസ് ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

3646

സര്‍വ്വീസ് നടത്താന്‍ യോജിച്ച കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍

ശ്രീമതി ഗീതാ ഗോപി

()കെ.എസ്.ആര്‍.ടി.സി.ക്ക് നിലവില്‍ സര്‍വ്വീസ് നടത്താന്‍ യോജിച്ച എത്ര ബസ്സുകള്‍ ഉണ്ടെന്ന് പറയുമോ;

(ബി)ഇതില്‍ 10 വര്‍ഷത്തിലേറെ പഴക്കമുള്ളവ എത്രയെന്നും 5 വര്‍ഷത്തിന് താഴെ പഴക്കമുള്ളവ എത്രയെന്നും വെളിപ്പെടുത്തുമോ?

3647

കോഴിക്കോട്-ബാംഗ്ളൂര്‍ റൂട്ടില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി സെമി സ്ളീപ്പര്‍, സ്ളീപ്പര്‍ ബസുകള്‍ അനുവദിക്കാന്‍ നടപടികള്‍

ശ്രീ. കെ. എം. ഷാജി

()മലബാര്‍ മേഖലയിലെ യാത്രാക്ളേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ മലബാറിലെ ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി)കോഴിക്കോട്-ബാംഗ്ളൂര്‍ റൂട്ടില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി സെമി സ്ളീപ്പര്‍, സ്ളീപ്പര്‍ ബസുകള്‍ അനുവദിക്കാന്‍ വേണ്ടി നടപടികള്‍ സ്വീകരിക്കുമോ?

3648

പുതിയതായി ആരംഭിച്ച അന്തര്‍ സംസ്ഥാന ബസ്സ് സര്‍വ്വീസുകള്‍

ശ്രീ.കെ.വി.അബ്ദുള്‍ ഖാദര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര അന്തര്‍ സംസ്ഥാന ബസ്സ് സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്;

(ബി)അതില്‍ കെ.എസ്.ആര്‍.ടി.സി.യും സ്വകാര്യ സര്‍വ്വീസുകളും എത്രയെന്ന് വ്യക്തമാക്കുമോ?

3649

കുത്തിയതോട് കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിംഗ് സ്റേഷന്‍

ശ്രീ. . എം. ആരിഫ്

()അരൂര്‍ മണ്ഡലത്തിലെ കുത്തിയതോട് കെ.എസ്.ആര്‍.ടി.സി സ്റേഷന്‍ മാസ്റര്‍ ഓഫീസ് മുമ്പ് ഓപ്പറേറ്റിംഗ് സ്റേഷനായി പ്രവര്‍ത്തിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എത്ര ബസ്സുകള്‍ പരമാവധി അവിടെ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്നുവെന്ന് പറയാമോ;

(സി)ജനങ്ങളുടെ യാത്രാദുരിതം ലഘൂകരിക്കുന്നതിനായി കുത്തിയതോട് കെ.എസ്.ആര്‍.ടി.സി സ്റേഷന്‍ മാസ്റര്‍ ഓഫീസ് ഓപ്പറേറ്റിംഗ് സ്റേഷനായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ

3650

തിരുവനന്തപുരം ജില്ലയില്‍ അനുവദിച്ചിട്ടുള്ള രാജധാനി ബസുകള്‍

ശ്രീ. ബി. സത്യന്‍

()കെ.എസ്.ആര്‍.ടി.സി. പുതിയതായി നിരത്തിലിറക്കിയ രാജധാനി ബസുകളില്‍ തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ ഏതെല്ലാം ഡിപ്പോകള്‍ക്കാണ് അനുവദിച്ചിട്ടുളളത്;

(ബി)ആയത് എത്രയെണ്ണം വീതമാണെന്ന് വ്യക്തമാക്കാമോ;

(സി)അടുത്തതായി പരിഗണനയിലുളള ഡിപ്പോകള്‍ ഏതൊക്കെയാണെന്ന് മുന്‍ഗണനാക്രമത്തില്‍ അറിയിക്കുമോ ?

3651

കെ. എസ്. ആര്‍. ടി. സി. റിംഗ് റോഡ് സര്‍വ്വീസ് നടപ്പാക്കിയതിന്റെ വിശദാംശങ്ങള്‍

ശ്രീ. റ്റി. വി. രാജേഷ്

,, എസ്. സത്യന്‍

,, എസ്. രാജേന്ദ്രന്‍

ശ്രീമതി കെ. എസ്. സലീഖ

()യാത്രാ സൌകര്യം മെച്ചപ്പെടുത്താന്‍ ഗ്രാമങ്ങളേയും നഗരങ്ങളേയും ബന്ധപ്പെടുത്തി കെ. എസ്. ആര്‍. ടി. സി. റിംഗ് റോഡ് സര്‍വ്വീസ് നടപ്പാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ നിലവില്‍ പ്രസ്തുത സര്‍വ്വീസ് എവിടെയൊക്കെയാണ് നടപ്പിലാക്കിയത്; റൂട്ട് നിശ്ചയിച്ചത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്;

(സി)റൂട്ട് നിശ്ചയിക്കുന്നതിലെ അപാകതകള്‍ കാരണം റിംഗ് റോഡ് സര്‍വ്വീസ് നഷ്ടമാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് തുടര്‍ നടപടി സ്വികരിക്കാന്‍ ഉദ്ദേശിക്കുന്നു?

3652

ചടയമംഗലത്തുനിന്നും കടയ്ക്കല്‍ വഴി തിരുവനന്തപുരത്തേയ്ക്ക് കെ.എസ്.ആര്‍.ടി.സി ഫാസ്റ് പാസ്സഞ്ചര്‍ ബസ് സര്‍വ്വീസ്

ശ്രീ.മുല്ലക്കര രത്നാകരന്‍

ചടയമംഗലത്തുനിന്നും കടയ്ക്കല്‍ വഴി തിരുവനന്തപുത്തേയ്ക്ക് രാവിലെയും വൈകിട്ടും കെ.എസ്.ആര്‍.ടി.സി.ഫാസ്റ് പാസ്സഞ്ചര്‍ ബസ് സര്‍വ്വീസ് ആരംഭിയ്ക്കുന്ന കാര്യം പരിഗണിക്കുമോ?

3653

വെഞ്ഞാറമൂട് ഡിപ്പോയില്‍ നിന്നുള്ള സര്‍വ്വീസുകള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()കെ.എസ്.ആര്‍.ടി.സി. വെഞ്ഞാറമൂട് ഡിപ്പോയില്‍ നിന്നും എത്ര സര്‍വ്വീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്ന് അറിയിക്കുമോ;

(ബി)ഡിപ്പോയില്‍ ഇപ്പോള്‍ എത്ര ബസുകളാണ് ഉപയോഗയോഗ്യമായിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത ഡിപ്പോയില്‍ ഡീസല്‍ പമ്പും വര്‍ക്ക്ഷോപ്പില്‍ റാമ്പും സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)പ്രസ്തുത ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്തുവരുന്ന മുഴുവന്‍ സര്‍വ്വീസുകളുടെയും വിശദവിവരം ലഭ്യമാക്കുമോ?

3654

തില്ലങ്കേരി പഞ്ചായത്തിലെ മച്ചൂര്‍ മലയിലേയ്ക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സ് സര്‍വ്വീസ്

ശ്രീ. ജെയിംസ് മാത്യു

()കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി പഞ്ചായത്തിലെ ജനവാസകേന്ദ്രമായ മച്ചൂര്‍ മലയിലേക്ക് മട്ടന്നൂര്‍-അച്ചല്ലൂര്‍-ശിവപുരം വഴി കണ്ണൂരില്‍ നിന്നോ കൂത്തുപറമ്പ്-ഉരുവച്ചാല്‍-ശിവപുരം വഴി തലശ്ശേരിയില്‍ നിന്നോ കെ.എസ്.ആര്‍.ടി.സി. ബസ്സ് റൂട്ട് അനുവദിക്കുന്നതിലേക്കായി നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി)പ്രസ്തുത നടപടികള്‍ പൂര്‍ത്തിയാക്കി അടിയന്തിരമായി ബസ്സ് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?

3655

ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ ഡിപ്പോയില്‍ തന്നെ പാര്‍ക്ക് ചെയ്യാന്‍ നിര്‍ദ്ദേശം

ശ്രീ. ജെയിംസ് മാത്യു

()കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ അവസാന റൂട്ട് പൂര്‍ത്തിയാക്കിയാല്‍ എല്ലാ ദിവസവും ഡിപ്പോയില്‍ തന്നെ തിരിച്ചുവന്ന് പാര്‍ക്ക് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ അപ്രകാരം നിര്‍ദ്ദേശിക്കപ്പെടുവാനുളള സാഹചര്യം വിശദമാക്കാമോ ;

(സി) പ്രസ്തുത നിര്‍ദ്ദേശം നല്‍കിയിട്ടില്ലെങ്കില്‍, പ്രാദേശികമായി വാഹനങ്ങള്‍ തിരികെ ഡിപ്പോയിലേയ്ക്കു കൊണ്ടുവരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) ഉണ്ടെങ്കില്‍ ഇങ്ങനെയുളള നടപടികള്‍ ഉണ്ടാകാതിരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ ?

3656

പരിയാരം മെഡിക്കല്‍ കോളേജിലേയ്ക്ക് കെ.എസ്.ആര്‍.ടി.സി ബസ്സ് സര്‍വ്വീസ്

ശ്രീ. റ്റി. വി. രാജേഷ്

കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, ചെറുപുഴ, ആലക്കോട്, ശ്രീകണ്ഠാപുരം, ഇരിട്ടി, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കെ.എസ്.ആര്‍.ടി. സി ബസ് സര്‍വ്വീസ് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

3657

എടപ്പാളില്‍ കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിംഗ് സെന്റര്‍

ഡോ. കെ. ടി. ജലീല്‍

() തൃശ്ശൂരിനും കോഴിക്കോടിനുമിടയില്‍ ഹൈവേയുടെ ഓരത്ത് കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിംഗ് സെന്ററോ ഡിപ്പോയോ ഇല്ലെന്നുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എടപ്പാളിലെ കെ.എസ്.ആര്‍.ടി.സി യുടെ സ്ഥലസൌകര്യം കണക്കിലെടുത്ത് ഒരു ഓപ്പറേറ്റിംഗ് സെന്റര്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി) ഇതിലേയ്ക്കായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ?

3658

കെ. എസ്. ആര്‍. ടി. സി. റാന്നി ഓപ്പറേറ്റിംഗ് സെന്ററിലേയ്ക്ക് സര്‍വ്വീസുകള്‍

ശ്രീ. രാജു എബ്രഹാം

()റാന്നിയില്‍ കെ. എസ്. ആര്‍. ടി. സി. ഓപ്പറേറ്റിംഗ് സെന്റര്‍ അനുവദിച്ചുകൊണ്ട് 2011 ഫെബ്രുവരിയില്‍ ഇറക്കിയ ഉത്തരവുപ്രകാരം റാന്നി ഓപ്പറേറ്റിംഗ് സെന്ററിലേയ്ക്ക് എത്ര ബസ്സും ഏതൊക്കെ സര്‍വ്വീസുകളുമാണ് മാറ്റിക്കൊണ്ട് ചീഫ് ഓഫീസില്‍ നിന്നും ഉത്തരവ് പുറപ്പെടുവിച്ചിട്ടുളളതെന്ന് ഓര്‍ഡറിന്റെ കോപ്പി സഹിതം വ്യക്തമാക്കാമോ;

(ബി)ഇതുപ്രകാരം എത്ര ജീവനക്കാരെയാണ് റാന്നി കെ. എസ്. ആര്‍. ടി. സി. ഓപ്പറേറ്റിംഗ് സെന്ററിലേയ്ക്ക് മാറ്റേണ്ടിയിരുന്നത്;

(സി)ചീഫ് ഓഫീസില്‍ നിന്നും ഇവരെ മാറ്റിയ ഉത്തരവ് പത്തനംതിട്ട എ.ടി.. നടപ്പാക്കാന്‍ തയ്യാറാകാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ;

(ഡി)കെ. എസ്. ആര്‍.ടി. സി. ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയിട്ടും, ബസ് ഡിപ്പോയ്ക്കാവശ്യമായ എല്ലാ സൌകര്യങ്ങളും, ജനപ്രതിനിധികളുടെ ഫണ്ടുപയോഗിച്ച് ലഭ്യമാക്കിയിട്ടും, റാന്നി ഓപ്പറേറ്റിംഗ് സെന്റര്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ?

3659

മള്‍ട്ടിപര്‍പ്പസ് ഷോപ്പിംഗ് കോംപ്ളക്സ്

ശ്രീ. ബി. ഡി. ദേവസ്സി

()ചാലക്കുടി കെ.എസ്.ആര്‍.ടി.സി വക വാണിജ്യപ്രാധാന്യമുള്ള സ്ഥലത്ത് മള്‍ട്ടി പര്‍പ്പസ് ഷോപ്പിംഗ് കോംപ്ളക്സ് പണിയുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും, എന്നേക്ക് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

3660

കെ.എസ്.ആര്‍.ടി.സി.യുടെ പുതിയ ബസുകള്‍

ശ്രീമതി കെ. കെ. ലതിക

()കെ.എസ്.ആര്‍.ടി.സി വാങ്ങിയ ഷാസികളില്‍ എത്ര എണ്ണം ബോഡി നിര്‍മ്മിക്കാനുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ബോഡി നിര്‍മ്മാണം കഴിഞ്ഞ് ഇറങ്ങുന്ന ബസുകള്‍ എം.എല്‍.എ മാരുടെ ആവശ്യപ്രകാരം ലാഭകരമായ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതിന് അനുവാദം നല്‍കുമോ;

(സി)ഇനി ഇറങ്ങാന്‍ പോകുന്ന ബസുകള്‍ ഒരു എം.എല്‍.എ യ്ക്ക് മൂന്നു ബസുകള്‍ വീതം റൂട്ടുകള്‍ ലാഭകരമാണെന്ന് കണ്ടെത്തിയാല്‍ അപേക്ഷ പ്രകാരം അനുവദിക്കുമോ?

3661

മലബാറില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()മലബാറിലെ ജില്ലകളില്‍ ചില റൂട്ടുകളിലൊഴികെ കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ എല്ലാ റൂട്ടുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

3662

മലപ്പുറം ജില്ലയിലെ രാമപുരത്ത് ടൌണ്‍-ടു-ടൌണ്‍ ബസ്സുകള്‍ക്ക് സ്റോപ്പ്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()കെ.എസ്.ആര്‍.ടി.സി.-യുടെ കോഴിക്കോട്-പാലക്കാട് റൂട്ടിലോടുന്ന ടൌണ്‍-ടു-ടൌണ്‍ ബസ്സുകള്‍ക്ക് മലപ്പുറം ജില്ലയിലെ രാമപുരത്ത് സ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിയിലുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ സ്റോപ്പ് അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

3663

ചടമയംഗലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോ

ശ്രീ. മുല്ലക്കര രത്നാകരന്‍

()ചടയമംഗലം കെ.എസ്.ആര്‍.ടി.സി. ബസ് ഡിപ്പോയില്‍നിന്നും നിലവില്‍ എത്ര ബസ്സുകളാണ് ദിവസവും ഓപ്പറേറ്റ് ചെയ്യുന്നത് ;

(ബി)ഇവിടെ നിലവിലുണ്ടായിരുന്ന എത്ര ഷെഡ്യൂളുകളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ റദ്ദ് ചെയ്തിട്ടുള്ളതെന്ന് അറിയിക്കുമോ ;

(സി)ഡിപ്പോയില്‍ പുതിയതായി ബസ് സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

3664

മുംബൈയിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സ്

ശ്രീ.പി.ശ്രീരാമകൃഷ്ണന്‍

()മുംബൈയിലേക്ക് യാത്ര ചെയ്യുന്നതിന് ട്രെയിനുകളും സ്വകാര്യബസ്സുകളും മാത്രമാണുള്ളത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ മുംബൈയിലേക്ക് കെ.എസ്.ആര്‍.ടി.സി. .സി. ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നതിന് നടപടി സ്വീകരിക്കാമോ;

(സി)ഇതിന് നിയമപരമായ എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;

(ഡി)ഇല്ലെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പ്രസ്തുത സര്‍വ്വീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?

3665

ബൈപാസ് വഴി നെയ്യാറ്റിന്‍കര - കഴക്കൂട്ടം ബസ് സര്‍വ്വീസ്

ശ്രീമതി.ജമീലാ പ്രകാശം

()നെയ്യാറ്റിന്‍കര-നെല്ലിമൂട്-ഉച്ചക്കട-വിഴിഞ്ഞം-കോവളം ബൈപാസ് ചാക്ക -ആള്‍സെയിന്റ്സ് കോളേജ്-തുമ്പ-സ്റേഷന്‍കടവ്-ടെക്നോപാര്‍ക്ക്- കഴക്കൂട്ടം ബസ് സര്‍വ്വീസ് തുടങ്ങുന്നതിനെക്കുറിച്ചുളള നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അത് സംബന്ധിച്ച് എന്ത് നടപടി സ്വീകരിച്ചു എന്ന് പറയാമോ;

(സി)പ്രസ്തുത സര്‍വ്വീസ് എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

3666

മണ്ണൂര്‍-വാളകം റോഡ് തിരിയുന്ന സ്ഥലത്തെ ബസ് സ്റ്റോപ്പ്

ശ്രീ. സാജൂ പോള്‍

()കെ.എസ്.ആര്‍.ടി.സി പെരുമ്പാവൂര്‍ ബസ് സ്റേഷന്റെ പരിധിയിലുള്ളതും കീഴില്ലത്തിനും മണ്ണൂരിനും മദ്ധ്യേ ഉണ്ടായിരുന്നതുമായ മണ്ണൂര്‍-വാളകം റോഡ് തിരിയുന്ന സ്ഥലത്തെ ബസ് സ്റോപ്പ് പുന:സ്ഥാപിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആയത് പുന:സ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ; ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്?

3667

കെ.എസ്.ആര്‍.ടി.സി. പാലോട് ഡിപ്പോ

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍

()കെ.എസ്.ആര്‍.ടി.സി. പാലോട് ഡിപ്പോയില്‍ നിന്നും എത്ര സര്‍വ്വീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്;

(ബി)പ്രസ്തുത ഡിപ്പോയില്‍ നിലവില്‍ ഉപയോഗയോഗ്യമായ എത്ര ബസുകളാണുള്ളത് ;

(സി)പ്രസ്തുത ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്തുവരുന്ന മുഴുവന്‍ സര്‍വ്വീസുകളുടെയും വിശദവിവരം ലഭ്യമാക്കുമോ ;

(ഡി)പാലോട് ഡിപ്പോയുടെ ഭൌതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് ഗവണ്‍മെന്റ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ ?

3668

കെ.എസ്.ആര്‍.ടി.സി. സ്പെയര്‍ പാര്‍ട്സ് നിര്‍മ്മാണശാല

ഡോ. കെ. ടി. ജലീല്‍

()1966 നുശേഷം മലപ്പുറം ജില്ലയിലെ എടപ്പാള്‍ കെ.എസ്.ആര്‍.ടി.സി. വര്‍ക്ക്ഷോപ്പിനോടനുബന്ധമായി ഒരു സ്പെയര്‍ പാര്‍ട്സ് നിര്‍മ്മാണശാല ആരംഭിക്കുന്നതിനായി നടപടി എടുത്തതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരത്തിലുളള നിര്‍മ്മാണശാല ആരംഭിച്ചാല്‍ കുറെ ആളുകള്‍ക്ക് ജോലി നല്‍കുന്നതിനും കെ.എസ്.ആര്‍.ടി.സി.ക്ക് പുറമെനിന്ന് സ്പെയര്‍ പാര്‍ട്സ് വാങ്ങുന്നതില്‍കൂടി ഉണ്ടാകുന്ന ഭാരിച്ച ചെലവ് കുറക്കാന്‍ കഴിയും എന്ന കാര്യവും പരിഗണിച്ച് സര്‍ക്കാര്‍ ഇതിനായി പഠനം നടത്താന്‍ തയ്യാറാകുമോ?

3669

കുണ്ടറ കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റിംഗ് സെന്റര്‍

ശ്രീ. എം.. ബേബി

()കുണ്ടറ ഫയര്‍സ്റേഷനോട് ചേര്‍ന്നു കിടക്കുന്ന റവന്യൂ വകുപ്പിന്റെ കൈവശമിരിക്കുന്ന സ്ഥലത്ത് കെ.എസ്.ആര്‍.ടി.സി.യുടെ ഓപ്പറേറ്റിംഗ് സെന്റര്‍ ആരംഭിക്കുമോ;

(ബി)ആയതു സംബന്ധിച്ചുളള നടപടിക്രമങ്ങളുടെ പുരോഗതി വ്യക്തമാക്കുമോ ?

3670

കെ.എസ്.ആര്‍.ടി.സി വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ് 2 നിയമനം

ശ്രീ. ബെന്നി ബെഹനാന്‍

()മുന്‍ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ് 2 നിയമനത്തില്‍ യോഗ്യത ഇല്ലാത്തവരെ ഒഴിവാക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് 13-ാം കേരള നിയമസഭയുടെ 2-ാം സമ്മേളനത്തില്‍ ചോദ്യം നമ്പര്‍ 2234 ന് മറുപടിയായി നല്‍കിയതില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് പറയുമോ;

(ബി)കൃത്യമായി 7 വര്‍ഷത്തെ സ്ഥിരം സേവനം ഇല്ലാത്തവരും, ശൂന്യവേതനാവധിയിലും ആയിരുന്ന അയോഗ്യരായ എത്ര ഉദ്യോഗാര്‍ത്ഥികള്‍ ലിസ്റില്‍ കടന്ന് കൂടിയിട്ടുണ്ടെന്ന് അറിയിക്കുമോ;

(സി)എങ്കില്‍ കടന്നു കൂടിയവരുടെ സര്‍വ്വീസ് രേഖകള്‍ പരിശോധിച്ച് അയോഗ്യരായവരെയെല്ലാം ലിസ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോ;

(ഡി)മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന പ്രസ്തുത നടപടിയെ കുറിച്ച് അന്വേഷിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏത് വിധത്തിലുള്ള അന്വേഷണമാണ് നടത്തുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.