UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3746

ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡുകള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

,, എം. . വാഹീദ്

,, ജോസഫ് വാഴക്കന്‍

()വനംവകുപ്പ് ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ടോ;

(ബി)ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി)ആര്‍ക്കെല്ലാമാണ് പ്രസ്തുത കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ?

3747

വനം വകുപ്പില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. കെ. മുരളീധരന്‍

,, വി.റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

,, റ്റി.എന്‍. പ്രതാപന്‍

()വനം വകുപ്പില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(സി)വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഐപാഡും മറ്റുദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഫോണും നല്‍കുന്നത്

പരിഗണനയിലുണ്ടോ?

3748

റാപിഡ് റെസ്പോണ്‍സ് ടീം

ശ്രീ. കെ.അജിത്

()കേരളത്തില്‍ വനം വകുപ്പിനുകീഴില്‍ എത്ര റാപിഡ് റെസ്പോണ്‍സ് ടീമുകള്‍ (ആര്‍.ആര്‍.ടി) പ്രവര്‍ത്തിക്കുന്നു എന്നും അത് എവിടെയെല്ലാമെന്നും വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ആര്‍.ആര്‍.ടി.കളുടെ ചുമതലകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(സി)ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനങ്ങളിലൂടെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്നും പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിഞ്ഞതായി വിലയിരുത്തിയിട്ടുണ്ടോ;

(ഡി)ഓരോ ആര്‍.ആര്‍.ടി.യിലും ഏതൊക്കെ റാങ്കി ലുളള എത്രവീതം ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നുവെന്ന് വ്യക്തമാക്കുമോ; ആര്‍.ആര്‍.ടി.കളിലെ ഉദ്യോഗസഥരെ മറ്റ് ജോലികള്‍ക്ക് നിയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()ഇതിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് സഹായകരമായ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടോ;

(എഫ്)കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓരോ ആര്‍.ആര്‍.ടി.കള്‍ക്കും എത്ര തുകവീതം അനുവദിച്ചുവെന്നും അനുവദിച്ച തുക മുഴുവന്‍ ചെലവഴിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;

(ജി)ആര്‍.ആര്‍.ടി.കള്‍ക്ക് അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചതായി വകുപ്പിന് ബോദ്ധ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ;

(എച്ച്)ആര്‍.ആര്‍.ടികളിലെ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്നതിന് എന്തെങ്കിലും മാനദണ്ഡം കണക്കാക്കിയിട്ടുണ്ടോ?

3749

പാതയോര വനവല്‍ക്കരണം

ശ്രീ.സി.എഫ് തോമസ്

()സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയില്‍ ഈ സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണ്;

(ബി)ഈ പരിപാടിയില്‍ പാതയോരങ്ങളില്‍ എന്തൊക്കെ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്;

(സി)പാതയോരങ്ങളില്‍ നേരത്തെ നടപ്പിലാക്കിയ പദ്ധതികള്‍ വിജയകരമായിരുന്നോ ?

3750

പുനര്‍വനവല്‍ക്കരണം

ശ്രീ.എം.ഹംസ

()നശീകരിക്കപ്പെട്ടിട്ടുളള വന പ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി പുനര്‍വനവല്‍ക്കരണം നടത്തുന്ന കാര്യം പരിഗണിക്കുമോ; അതിനായി എന്തെല്ലാം പ്രോജക്ടുകള്‍ ആണ് പരിഗണനയിലുളളത്;

(ബി)ഇതിനായി സര്‍ക്കാര്‍ എന്തു തുകയാണ് നീക്കിവച്ചിരിക്കുന്നത്; പ്രസ്തുത തുക പര്യാപ്തമാണോ; അല്ലെങ്കില്‍ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി)പാലക്കാട് ജില്ലയില്‍ എത്ര ഏക്കര്‍ വനമാണ് പുനര്‍വനവല്‍ക്കരിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്; അതിന് എന്തു തുകയാണ് ചെലവു പ്രതീക്ഷിക്കുന്നത്?

3751

പാട്ടക്കരാര്‍ ലംഘനം നടത്തിയ എസ്റേറ്റുകള്‍

ശ്രീ..ചന്ദ്രശേഖരന്‍

() ലംഘനം നടത്തിയ എത്ര വനം വകുപ്പുവക എസ്റേറ്റുകള്‍ ഉണ്ടെന്നും അവ ഏതെല്ലാമാണെന്നും അറിയിക്കാമോ;

(ബി)പ്രസ്തുത എസ്റേറ്റുകളുടെ പേരില്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളതെന്ന് വ്യക്തമാക്കാമോ;

(സി)വനം വകുപ്പ് ഇത്തരത്തില്‍ എത്ര എസ്റേറ്റുകള്‍ തിരിച്ചെടുത്തിട്ടുണ്ടെന്നും കോടതി ഇടപെടലിനെത്തുടര്‍ന്ന് എത്ര എണ്ണം ഉടമകള്‍ക്ക് തിരിച്ചു നല്‍കേണ്ടിവന്നിട്ടുണ്ടെന്നും അവ ഏതെല്ലാമാണെന്നും അറിയിക്കുമോ?

3752

നെല്ലിയാമ്പതി എസ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികള്‍

ശ്രീ. എം. ചന്ദ്രന്‍

,, വി. ചെന്താമരാക്ഷന്‍

,, സി. കെ. സദാശിവന്‍

,, പി. ശ്രീരാമകൃഷ്ണന്‍

()പാട്ടക്കരാര്‍ ലംഘിച്ച നെല്ലിയാമ്പതി എസ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി)നെല്ലിയാമ്പതി എസ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ആരെല്ലാമാണ് നിവേദനം നല്‍കിയത്; അതില്‍ മന്ത്രി പദവിയിലുള്ള ആരെങ്കിലും ഉണ്ടോ; ഇതുമായി ബന്ധപ്പെട്ട് ലഭിച്ച നിവേദനങ്ങളുടെയും റിപ്പോര്‍ട്ടുകളുടെയും വിശദാംശം ലഭ്യമാക്കുമോ;

(സി)രാജാക്കാട്, മാങ്കോട്, ചെറുനെല്ലി എസ്റേറ്റുകള്‍ പാട്ടക്കരാര്‍ ലംഘിക്കുകയും, എസ്റേറ്റ് മറിച്ചു വില്‍ക്കുകയും ചെയ്തതിനെതിരെ മുന്‍സര്‍ക്കാര്‍ കേസെടുത്തിരുന്നോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കാമോ;

(സി)ഈ കേസിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ ?

3753

കേരള ഫോറസ്റ് ടൂറിസ്റ് കോര്‍പ്പറേഷന്‍ രൂപീകരണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()വനംവകുപ്പിന്റെ കീഴില്‍ കേരള ഫോറസ്റ്് ടൂറിസ്റ് കോര്‍പ്പറേഷന്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത കോര്‍പ്പറേഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ച സാഹചര്യം വ്യക്തമാക്കുമോ;

(സി)വനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന വിനോദ സഞ്ചാര വികസനം വനത്തിനും, വന്യജീവികള്‍ക്കും അപകടകരമാകുമോ എന്ന് പരിശോധിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ?

3754

വനം വകുപ്പു ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവിനായി നടപടി

ശ്രീ.എം..ബേബി

,, പി.റ്റി..റഹീം

,, ബി.ഡി.ദേവസ്സി

,, എസ്.രാജേന്ദ്രന്‍

()വനസംരക്ഷണത്തിന്റെ ഭാഗമായി വനനശീകരണം തടയുന്നതിനും വനമേഖലയ്ക്ക് പുറത്ത് വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനും സര്‍ക്കാര്‍ പുതുതായി എന്തെങ്കിലും നടപടികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ ;

(ബി)വനഭൂമി കയ്യേറ്റം തടയുന്നതിനായി വനംവകുപ്പിന്റെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ?

3755

വനം വകുപ്പിലെ മാലിന്യ സംസ്കരണം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ഷാഫി പറമ്പില്‍

,, അന്‍വര്‍ സാദത്ത്

, പി.സി.വിഷ്ണുനാഥ്

()വനം വകുപ്പിന്റെ ഓഫീസുകളില്‍ നിന്നും ക്വാട്ടേഴ്സുകളില്‍ നിന്നുമുളള മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനായി എന്തെങ്കിലും പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)ഇതിനായി എന്തെല്ലാം ആധുനിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് ;

(സി)ഏത് ഏജന്‍സിയുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത് ?

3756

വനം വകുപ്പില്‍ ബയോഗ്യാസ് പ്ളാന്റ്

ശ്രീ. ജോസഫ് വാഴക്കന്‍

,, ലൂഡി ലൂയിസ്

,, റ്റി. എന്‍. പ്രതാപന്‍

,, എം. പി. വിന്‍സെന്റ്

() മാലിന്യ സംസ്ക്കരണത്തിനായി ബയോഗ്യാസ് പ്ളാന്റ് സ്ഥാപിക്കു ന്നതിന് വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി) എവിടെയെല്ലാമാണ് പ്രസ്തുത പ്ളാന്റുകള്‍ സ്ഥാപിക്കാനുദ്ദേശി ക്കുന്നത് ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ?

3757

വനം വകുപ്പിലെ വിവിധ തസ്തികകളിലെ ജീവനക്കാര്‍

ശ്രീ. കെ. അജിത്

()വനം വകുപ്പിലെ ഫോറസ്റ് വാച്ചര്‍ മുതല്‍ ഫോറസ്റര്‍വരെയുളള തസ്തികകളില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ എത്ര പേര്‍ക്ക് നിയമന ഉത്തരവ് നല്‍കി എന്നും നിയമന ഉത്തരവ് ലഭിച്ച എത്രപേര്‍ ജോലിയ്ക്ക് ഹാജാരായി എന്നും ജോലിയില്‍ പ്രവേശിച്ച എത്ര പേര്‍ വകുപ്പില്‍ നിന്നും വിട്ടുപോയി എന്നും തസ്തികതിരിച്ച് വ്യക്തമാക്കുമോ;

(ബി)മേല്‍പ്പറഞ്ഞ ഓരോ തസ്തികയിലും ഇപ്പോള്‍ എത്ര ഒഴിവുകള്‍ വീതം നിലവിലുണ്ട് എന്ന് ഡിവിഷന്‍ തിരിച്ച് വ്യക്തമാക്കുമോ;

(സി)ഒഴിവുകള്‍ ദീര്‍ഘകാലമായി നികത്താതെയിരിക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ജീവനക്കാര്‍ കൂടുതലായി പിരിഞ്ഞുപോകുന്നുണ്ടെങ്കില്‍ അതിനുകാരണം കണ്ടെത്തിയിട്ടുണ്ടോ;

()വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കുന്നവരെ നിലനിര്‍ത്തുന്നതിന് സഹായകരമായ നടപടികള്‍ സ്വീകരിക്കുമോ?

3758

വാച്ചര്‍മാരെ സ്ഥിരപ്പെടുത്താന്‍ നടപടി

ശ്രീ. . റ്റി. ജോര്‍ജ്

()വനംവകുപ്പില്‍ 20 വര്‍ഷക്കാലമായി താല്‍ക്കാലികാടിസ്ഥാനത്തില്‍ വാച്ചര്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചുവോ;

(ബി)ഇത്തരം ജീവനക്കാര്‍ക്ക് യൂണിഫോം, ഐഡന്റിറ്റി കാര്‍ഡ്, മെഡിക്കല്‍ അലവന്‍സ് എന്നിവ നല്‍കിയിട്ടുണ്ടോ?

3759

വനം വകുപ്പിന്റെ പ്രസിദ്ധികരണങ്ങള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, കെ.അച്ചുതന്‍

,, വി.ഡി.സതീശന്‍

()വനം വകുപ്പ് എന്തെല്ലാം പ്രസിദ്ധീകരണങ്ങളാണ് പുറത്തിറക്കുന്നത്; വിശദമാക്കുമോ;

(ബി)ഇവ കൂടുതല്‍ ആകര്‍ഷകമായ രീതിയില്‍ പ്രസിദ്ധീകരിക്കുന്നതിന് നടപടി എടുക്കുമോ;

(സി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

3760

ഫര്‍ണിച്ചര്‍ യൂണിറ്റിനുള്ള ലൈസന്‍സ്

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കാസര്‍ഗോഡ് ജില്ലയിലെ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി കെ. ബി. കുഞ്ഞാമു എന്നയാള്‍ ഫര്‍ണിച്ചര്‍ യൂണിറ്റ് ആരംഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എന്ന് ലൈസന്‍സ് അനുവദിക്കാനാകും;

(സി)4493(dtd-23/6/2010),FCI-4623/2010ഫയലിലെ നടപടികള്‍ എന്തായെന്നും എന്നു തീര്‍പ്പുകല്‍പ്പിക്കുമെന്നും വ്യക്തമാക്കാമോ?

3761

കാട്ടുതീ പ്രതിരോധം

ശ്രീ. കെ. അജിത്

() 2010-11, 2011-12 വര്‍ഷങ്ങളില്‍ കാട്ടുതീ പ്രതിരോധിക്കുന്നതിന് കേരളത്തിലെ ഓരോ വനം ഡിവിഷനിലും എത്ര കിലോമീറ്റര്‍ വീതം ഫയര്‍ലൈന്‍ തെളിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;

(ബി) കാട്ടുതീ തടയുന്നതിന് പ്രസ്തുത വര്‍ഷങ്ങളില്‍ എത്ര ഫയര്‍ വാച്ചര്‍മാരെ വീതം നിയമിച്ചിരുന്നു എന്ന് വ്യക്തമാക്കുമോ ;

(സി) 2010-11 ല്‍ തെളിച്ച ഫയര്‍ ലൈന്‍, നിയമിച്ച വാച്ചര്‍മാരുടെ എണ്ണം എന്നിവയില്‍ നിന്നും 2011-12 ല്‍ തെളിച്ച ഫയര്‍ലൈന്‍, നിയമിച്ച വാച്ചര്‍മാരുടെ എണ്ണം എന്നിവയ്ക്ക് കുറവു വന്നിട്ടുണ്ടോ ; എങ്കില്‍ ആയതിനു കാരണം എന്താണെന്ന് വ്യക്തമാക്കുമോ ;

(ഡി) മേല്‍പ്പറഞ്ഞ കുറവുകാരണം കൂടുതല്‍ പ്രദേശങ്ങളില്‍ കാട്ടുതീ പടര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

() കാട്ടുതീ പ്രതിരോധിക്കുന്നതിനായി ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുളള സംവിധാനം പരീക്ഷിക്കുന്ന കാര്യം പരിശോധിക്കുമോ ?

3762

കാട്ടുതീ നിയന്ത്രണത്തിന് ആധുനിക സംവിധാനം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()കാട്ടുതീ നിയന്ത്രണത്തിന് നിലവിലുള്ള പരമ്പരാഗത രീതികള്‍ക്കുപരിയായി അത്യാധുനിക യന്ത്രസാമഗ്രികള്‍ ഉപയുക്തമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്;

(ബി)ഇല്ലെങ്കില്‍ ഇത്തരം ആധുനികവത്കരണത്തിനുള്ള പഠനവും, പരിശ്രമവും നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

3763

അതിരപ്പിള്ളി ടൂറിസ്റു കേന്ദ്രത്തില്‍ പാര്‍ക്കിംഗ് ഫീസും പ്രവേശന ഫീസും

ശ്രീ. ബി.ഡി ദേവസ്സി

()വനം വകുപ്പ് അതിരപ്പിള്ളി ടൂറിസ്റു കേന്ദ്രത്തില്‍ പൊതുമരാമത്ത് റോഡില്‍ക്കൂടി എത്തിച്ചേരുന്ന വാഹനങ്ങളില്‍ നിന്ന് പാര്‍ക്കിംഗ് ഫീസും, ടൂറിസ്റുകളില്‍ നിന്ന് പ്രവേശന ഫീസും എന്നു മുതലാണ് ഈടാക്കി തുടങ്ങിയത്;

(ബി)പ്രസ്തുത ഇനങ്ങളില്‍ നാളിതുവരെ എത്ര തുക വനംവകുപ്പിന് പിരിഞ്ഞു കിട്ടിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത തുക ഏതെല്ലാം കാര്യങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നതെന്ന് അറിയിക്കുമോ;

(ഡി)അതിരപ്പിള്ളിയില്‍ ടൂറിസ്റുകള്‍ക്ക് അടിസ്ഥാനസൌകര്യങ്ങളുടെ അപര്യാപ്തത ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()എങ്കില്‍ ടൂറിസ്റുകള്‍ക്ക് അവിടെയുള്ള അടിസ്ഥാന സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3764

കണമല പാലത്തിന്റെ നിര്‍മ്മാണം

ശ്രീ. രാജു എബ്രഹാം

()പമ്പയാറ്റിലെ കണമലയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന കണമല പാലത്തിന്റെ സ്റേജ്-2 അനുമതി ലഭിച്ചിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ അനുമതി ലഭ്യമാക്കുന്നതിനുള്ള കാലതാമസത്തിന് കാരണം എന്താണെന്ന് വ്യക്തമാക്കുമോ; ഇതുസംബന്ധിച്ച് വനംവകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്; ഇതുസംബന്ധിച്ച ഫയല്‍ ഇപ്പോള്‍ ആരുടെ പക്കലാണുള്ളത്; ഇനിയും അനുമതി ലഭിക്കേണ്ടത് ഏത് ഓഫീസില്‍ നിന്നാണ്; വനം വകുപ്പ് ഇതു സംബന്ധിച്ച് അയച്ച കത്തിന്റെ കോപ്പി ലഭ്യമാക്കുമോ; അന്തിമ അനുമതി ലഭിക്കാന്‍ ഇനിയും എന്തൊക്കെ നടപടിക്രമങ്ങളാണ് പൂര്‍ത്തിയാക്കാനുള്ളത്;

(സി)പാലം നിര്‍മ്മാണത്തിന് 2 വര്‍ഷം മുമ്പ് തന്നെ ബജറ്റില്‍ തുക വകയിരുത്തിയിട്ടുള്ളതിനാലും സംസ്ഥാന വനംവകുപ്പിന്റെ സ്റേജ്-1 അനുമതി ലഭിച്ചിട്ടുള്ളതിനാലും, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റേജ്-2 അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമോ?

3765

നാദാപുരത്തെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍

ശ്രീ. .കെ. വിജയന്‍

()നാദാപുരം മണ്ഡലത്തില്‍ 'പരിസ്ഥിതി ദുര്‍ബല പ്രദേശഭൂമി'(.എഫ്.എല്‍.)യായി പ്രഖ്യാപിച്ച എത്ര ഏക്കര്‍ സ്ഥലം ഉണ്ടെന്ന് പഞ്ചായത്ത് തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഭൂമിക്ക് പ്രത്യേകം അതിരുകള്‍ മാര്‍ക്ക് ചെയ്ത് സ്കെച്ച് തയ്യാറാക്കിയിട്ടുണ്ടോ;

(സി)ഇത് സംബന്ധിച്ച് എത്ര പരാതികള്‍ ഇതുവരെ ലഭിച്ചിട്ടുണ്ട്; ഇതില്‍ എത്ര കേസുകള്‍ തീര്‍പ്പുകല്‍പിച്ചിട്ടുണ്ട്;

(ഡി).എഫ്.എല്‍. ആയി വിജ്ഞാപനം ചെയ്ത ഏതെങ്കിലും കര്‍ഷകരുടെ ഭൂമിക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ?

3766

എക്കോ ഡവലപ്മെന്റ് കമ്മിറ്റികള്‍

ശ്രീ..കെ.ബാലന്‍

()വനം വകുപ്പില്‍ പട്ടിക വര്‍ഗ്ഗ സങ്കേതങ്ങളില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി എക്കോ ഡവലപ്പ്മെന്റ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ സംസ്ഥാനത്ത് എത്ര എക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്; ഏതെല്ലാം വന പ്രദേശങ്ങളിലാണ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുളളത്; വിശദ വിവരങ്ങള്‍ ലഭ്യമാക്കുമോ;

(സി)എക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റികളുടെ ഉത്തരവാദിത്വങ്ങളും, ചുമതലകളും എന്തൊക്കെയാണ്?

3767

മലയാറ്റൂര്‍ നാച്ച്വറല്‍ സ്റഡി സെന്റര്‍

ശ്രീ. ജോസ് തെറ്റയില്‍

()മലയാറ്റൂര്‍ നാച്ച്വറല്‍ സ്റഡി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വികരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ;

(ബി)പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സഹായം ഉള്‍പ്പെടെയുള്ള ഫണ്ട് ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ ;

(സി)ഔഷധസസ്യത്തോട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ; എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

3768

നിലമ്പൂര്‍ മേഖലയില്‍ വന്യജീവികളുടെ ആക്രമണം

ശ്രീ. പി. കെ. ബഷീര്‍

വന്യജീവികളുടെ ആക്രമണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി നിലമ്പൂര്‍ വനമേഖലകളില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് വനംവകുപ്പ് നാളിതുവരെ നടത്തിയിട്ടുള്ളത് ?

3769

വനാതിര്‍ത്തിയില്‍ ജെണ്ട നിര്‍മ്മാണം

ശ്രീ. ബെന്നി ബെഹനാന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഏതൊക്കെ വനം ഡിവിഷനുകളില്‍ ജെണ്ട നിര്‍മ്മിച്ച് വനാതിര്‍ത്തി തിരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ ;

(ബി)വനം കയ്യേറ്റം തടയുന്നതിനായി നിര്‍മ്മിച്ച ജെണ്ടകളുടെ എണ്ണം വനം ഡിവിഷന്‍ തിരിച്ച് വ്യക്തമാക്കുമോ ?

3770

വന്യമൃഗങ്ങളുടെ തോല്‍ കൈവശം വച്ചിരിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍

ശ്രീ. വി. ശിവന്‍കുട്ടി

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പൊതു യോഗത്തില്‍ വന്യമൃഗങ്ങളുടെ തോല്‍ കൈവശം വച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ ജില്ല തിരിച്ചുള്ള പട്ടിക ലഭ്യമാക്കുമോ;

3771

പാമ്പ് കടിയേറ്റ് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം

ശ്രീ. സാജു പോള്‍

()പാമ്പു കടിയേറ്റ് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;

(ബി)നിലവില്‍ ഇത്തരത്തിലുള്ള എത്ര അപേക്ഷകള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആകെ എത്ര തുക ഈ ഇനത്തില്‍ അനുവദിച്ചുനല്‍കുകയുണ്ടായി?

3772

വന്യമൃഗശല്യം

ശ്രീ. ജോസ് തെറ്റയില്‍

()ചാലക്കുടി പുഴയ്ക്ക് തെക്കും പെരിയാറിന് വടക്കുമായി മലയാറ്റൂര്‍, വാഴച്ചാല്‍ ഫോറസ്റ് ഡിവിഷന്റെ അതിര്‍ത്തിയില്‍ വര്‍ദ്ധിച്ചുവരുന്ന വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനായി അടിയന്തിരമായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(ബി)ഇതു സംബന്ധിച്ച് മുന്‍കാലങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ളതും പൂര്‍ത്തീകരിക്കാത്തതുമായ നടപടികള്‍ പ്രാവര്‍ത്തികമാക്കുന്നതിലെ കാലതാമസം ഒഴിവാക്കുമോ;

(സി)ഭൂപ്രകൃതിക്കനുസൃതമായി മലയാറ്റൂര്‍, വാഴച്ചാല്‍ ഫോറസ്റ് ഡിവിഷനുകളുടെ അതിര്‍ത്തികള്‍ പുനര്‍ നിര്‍ണ്ണയിച്ച് ഫോറസ്റ് ഡിവിഷന്‍ രൂപീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

3773

നാട്ടാനകളുടെ രജിസ്ട്രേഷന്‍

ശ്രീ. വി. ശശി

()സര്‍ക്കാര്‍ നടപ്പാക്കുന്ന നാട്ടാനകളുടെ രജിസ്ട്രേഷന്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;

(ബി)ആനകളെ രജിസ്റര്‍ ചെയ്യാത്ത ഉടമകള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?

3774

കേരളത്തില്‍ ഫുട്ബാള്‍ അക്കാദമി

ശ്രീ. വി. ശശി

()ഫുട്ബോള്‍ കളി പ്രോത്സാഹിപ്പിക്കുന്നതിന് ഫുട്ബോള്‍ ടീമുകള്‍ക്കും കളിക്കാര്‍ക്കും എന്തെല്ലാം സഹായങ്ങളാണ് ചെയ്തുവരുന്നത്;

(ബി)ഫിഫയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ ഫുട്ബാള്‍ അക്കാദമി സ്ഥാപിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?

3775

കായിക പരിശീലന കേന്ദ്രങ്ങള്‍

ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, കെ.വി. അബ്ദുള്‍ ഖാദര്‍

ശ്രീമതി. പി. അയിഷാ പോറ്റി

,, കെ.കെ. നാരായണന്‍

()സംസ്ഥാനത്തെ കായികതാരങ്ങളെ ഒളിമ്പിക്സ്, കോമണ്‍ വെല്‍ത്ത,് ഏഷ്യന്‍ ഗെയിംസ് പോലുള്ള മത്സരങ്ങള്‍ക്ക് പ്രാപ്തരാക്കുന്ന തരത്തിലുള്ള പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ പുതുതായി എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

(ബി)കായിക താരങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുശേഷം അവരുടെ പ്രതിഭ തെളിയിക്കാന്‍ അവസരം ഇല്ലാത്തത് പരിഹരിക്കാന്‍ ഈ സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി)പ്രൊഫഷണല്‍ കോഴ്സുകള്‍ക്കടക്കം സ്പോര്‍ട്സ് ക്വാട്ട മാനദണ്ഡം പുതുക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.