UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3334

മണ്ഡല ആസ്തി വികസന പദ്ധതി

ശ്രീ.പി.റ്റി.. റഹീം

()മണ്ഡല ആസ്തി വികസന പദ്ധതിയില്‍ 5 വര്‍ഷത്തേയ്ക്ക് 25 കോടി രൂപയുടെ പദ്ധതികള്‍ മുന്‍കൂട്ടി തെരഞ്ഞെടുക്കാന്‍ എം.എല്‍.എ മാര്‍ക്ക് അനുമതി നല്‍കുമോ;

(ബി)ഓരോ വര്‍ഷവും 5 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുവാന്‍ ഏതെല്ലാം ഗൈഡ് ലൈനാണ് നിലവിലുള്ളത് ?

3335

സര്‍ക്കാരിന്റെ ആസ്തി വര്‍ദ്ധിപ്പിക്കല്‍ ഫണ്ട്

ശ്രീ. മുല്ലക്കര രത്നാകരന്‍

സര്‍ക്കാരിന്റെ ആസ്തി വര്‍ദ്ധിപ്പിക്കല്‍ ഫണ്ട് പ്രകാരമുള്ള വര്‍ക്കുകളില്‍ ഒരു കോടിയില്‍ കുറഞ്ഞ വര്‍ക്കുകള്‍ക്കും അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

3336

2011-12 ലെ അധിക വിഭവ ശേഖരണം

ശ്രീ. ആര്‍. രാജേഷ്

()2011-12 ലെ അധിക വിഭവ ശേഖരണം വഴി ജനങ്ങളില്‍ നിന്നും ശേഖരിക്കാന്‍ തീരുമാനിച്ച തുക എത്രയായിരുന്നു;

(ബി)ഓരോ ഇനത്തിലും ലക്ഷ്യമിട്ടിരുന്ന അധികവരുമാനം എത്ര യായിരുന്നു; വര്‍ഷാവസാന കണക്കുകള്‍ പ്രകാരം യഥാര്‍ത്ഥത്തില്‍ ഉണ്ടായ വരുമാനം സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെ ടുത്താമോ;

(സി)ഈ സാമ്പത്തിക വര്‍ഷം അധികവിഭവസമാഹരണ ലക്ഷ്യം എത്ര കോടിയാണ്; ഇനം തിരിച്ച് വ്യക്തമാക്കാമോ; 2012 മെയ് 31നകം എത്ര കോടി രൂപ സമാഹരിക്കുകയുണ്ടായി എന്ന് വെളിപ്പെടുത്തുമോ?

3337

മണ്ഡല ആസ്തിവികസന ഫണ്ട്

ശ്രീ. . കെ. ബാലന്‍

2012-13 ബജറ്റില്‍ പ്രഖ്യാപിച്ച നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള 5 കോടി രൂപയുടെ ആസ്തിവികസന ഫണ്ട് സംബന്ധിച്ച ഗൈഡ്ലൈന്‍ തയ്യാറായിട്ടുണ്ടോ ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

3338

5 കോടി രൂപയുടെ വികസനപദ്ധതികള്‍

ശ്രീ. ബി. ഡി. ദേവസ്സി

()2012-13 ബജറ്റില്‍ പ്രഖ്യാപിച്ച ഓരോ നിയോജകമണ്ഡലത്തിലും എം.എല്‍..-മാര്‍ നിര്‍ദ്ദേശിക്കുന്ന 5 കോടി രൂപയുടെ വികസനപദ്ധതികള്‍ നടപ്പാക്കുന്നതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയും എന്ന് വ്യക്തമാക്കാമോ ;

(ബി)ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടോ ;

(സി)ഓരോ മണ്ഡലത്തിലും വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പൊതുവികസന പ്രവര്‍ത്തനങ്ങള്‍ കൂടാതെയാണോ എം.എല്‍..-മാര്‍ നിര്‍ദ്ദേശിക്കുന്ന 5 കോടി രൂപയുടെ പ്രത്യേക പദ്ധതി എന്ന് വ്യക്തമാക്കാമോ ?

3339

എല്‍..സി- .ഡി.എഫ്. നിര്‍മ്മാണ പ്രവര്‍ത്തനം

ശ്രീ. ബി. സത്യന്‍

()സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്ന പുതിയ പദ്ധതിയായ എല്‍..സി-.ഡി.എഫ് പ്രകാരം എം.എല്‍.. മാരുടെ ശുപാര്‍ശ ലഭിച്ചതിനും, നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങുന്നതിനും ഇടയ്ക്കുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കാമോ ;

(ബി)ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ എത്ര സമയമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

3340

ഓരോ നിയോജക മണ്ഡലത്തിലേയും വികസനപ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

2012-13 ബജറ്റില്‍ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും 5 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലേക്കായി എത്രകോടി രൂപ നീക്കിവച്ചിട്ടുണ്ട്;

3341

സര്‍ക്കാരിന്റെ ആദ്യബഡ്ജറ്റിലെ മുന്‍ഗണനാ പരിപാടികള്‍

ശ്രീ. എം. ചന്ദ്രന്‍

,, രാജു എബ്രഹാം

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, പുരുഷന്‍ കടലുണ്ടി

()ഈ സര്‍ക്കാരിന്റെ ആദ്യബഡ്ജറ്റില്‍ മുന്‍ഗണനാ പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നുവോ; ഇവയില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തുതന്നെ പ്രവര്‍ത്തനം ആരംഭിച്ചവ ഏതൊക്കെയായിരുന്നു;

(ബി)പ്രഖ്യാപിച്ച മുന്‍ഗണനാ പരിപാടികളില്‍ ഏതെങ്കിലും പൂര്‍ണ്ണമായും ആദ്യവര്‍ഷത്തില്‍തന്നെ പൂര്‍ത്തിയാക്കുകയുണ്ടായോ; എങ്കില്‍ അവ ഏതൊക്കെ; ഇപ്പോഴും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ലാത്തവ ഏതൊക്കെയാണ്;

(സി)മുന്‍ഗണനാ പരിപാടികളില്‍ പൂര്‍ണ്ണമായും നടപ്പിലാക്കാത്തവയ്ക്ക് അവ പൂര്‍ത്തീകരിക്കാനാവശ്യമായ മുഴുവന്‍ ഫണ്ടും ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?

3342

2010-11ബഡ്ജറ്റ് പ്രസംഗത്തിലെ നിര്‍ദ്ദേശം

ശ്രീ.കെ.മുഹമ്മദുണ്ണി ഹാജി

()മുന്‍സര്‍ക്കാരിന്റെ കാലത്ത് അവതരിപ്പിച്ച 2010-11 ബഡ്ജറ്റ് പ്രസംഗത്തിലെ എല്ലാ നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും ആ സാമ്പത്തിക വര്‍ഷം നടപ്പിലാക്കിയിട്ടുണ്ടോ ;

(ബി)ഏതെല്ലാം വകുപ്പുകള്‍, ഏതെല്ലാം ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ ആ വര്‍ഷം നടപ്പിലാക്കുവാന്‍ അവശേഷിച്ചിരുന്നു എന്ന് വെളിപ്പെടുത്തുമോ ;

(സി)യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കിയിട്ടില്ലാത്തതുമൂലം ചെലവഴിക്കാന്‍ കഴിയാത്ത തുക ലാപ്സായിപോയവ ഏതൊക്കെയായിരുന്നു ; വകുപ്പ് തിരിച്ചുളള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ഡി)ബഡ്ജറ്റിലെ മുന്‍ഗണനാ പരിപാടികള്‍ക്ക് വകയിരുത്തിയ തുകകളില്‍ ആ വര്‍ഷം ചെലവ് വന്നിട്ടില്ലാത്തവ ഏതൊക്കെയായിരുന്നു വിശദമാക്കുമോ ?

3343

പബ്ളിക് എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്ത് സര്‍ക്കാരിന്റെ ചെലവുകള്‍ അവലോകനം ചെയ്യുന്നതിന് വേണ്ടി പബ്ളിക് എക്സ് പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി നിലവില്‍ വന്നിട്ടുണ്ടോ;

(ബി)എങ്കില്‍ എപ്പോഴാണ് നിലവില്‍ വന്നത് എന്നും നിലവില്‍ വന്നതിനു ശേഷം ഈ കമ്മിറ്റി ഏതെല്ലാം തീയതികളില്‍ യോഗം ചേര്‍ന്നുവെന്നും യോഗത്തില്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വച്ചതെന്നും വ്യക്തമാക്കാമോ; നിര്‍ദ്ദേശങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കാമോ:

(സി)മന്ത്രിമാരുടെ വിദേശയാത്രാ ചെലവുകള്‍, മന്ത്രി മന്ദിരങ്ങളുടെ മോടിപിടിപ്പിക്കല്‍, നവീകരണ ചെലവുകള്‍ തുടങ്ങിയ ചെലവുകള്‍ ഈ കമ്മിറ്റി റിവ്യൂ ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ ?

3344

വിവിധ ഏജന്‍സികളില്‍ നിന്നും എടുത്ത വായ്പ

ശ്രീ. കെ. വി. വിജയദാസ്

()കേരളത്തിന് നിലവില്‍ എത്രകോടി രൂപയുടെ വായ്പയുണ്ടെന്നുള്ള വിവരം നല്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്രകോടി രൂപ കേന്ദ്രസര്‍ക്കാര്‍ വഴിയും വിവിധ ഏജന്‍സികളില്‍ നിന്നും വായ്പ എടുത്തുവെന്ന് വ്യക്തമാക്കുമോ;

(സി)ഇപ്രകാരം എടുത്ത വായ്പ ഏതൊക്കെ പദ്ധതികള്‍ക്കാണ് വിനിയോഗിച്ചതെന്നും, ആയതില്‍ മൂലധന നിക്ഷേപമായി എത്രകോടി രൂപ വിനിയോഗിച്ചുവെന്നും വ്യക്തമാക്കുമോ?

3345

സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ രൂപയുടെ മൂല്യത്തകര്‍ച്ചയുണ്ടാക്കിയ സ്വാധീനം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, പി. ഉബൈദുള്ള

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, സി. മോയിന്‍കുട്ടി

()സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ രൂപയുടെ മൂല്യത്തകര്‍ച്ചയും, തന്മൂലം വിദേശനാണ്യശേഖരത്തിലുണ്ടായ ശോഷണവും ഏതൊക്കെ വിധത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നതു സംബന്ധിച്ച് പഠിച്ചിട്ടുണ്ടോ; എങ്കില്‍ വിശദ വിവരം നല്‍കാമോ;

(ബി)സംസ്ഥാന ബജറ്റില്‍ പ്രധാന മേഖലകള്‍ക്ക് നീക്കിവച്ചിട്ടുള്ള തുകയുടെ വിനിയോഗത്തെ ഇപ്പോഴത്തെ പ്രതിഭാസം ദോഷകരമായി ബാധിക്കുമെന്നു കരുതുന്നുണ്ടോ;

(സി)രൂപയുടെ വിനിമയമൂല്യത്തകര്‍ച്ചമൂലമുള്ള പ്രതിസന്ധി തരണം ചെയ്യാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സംസ്ഥാനത്തിന്റെ പരിമിതികള്‍ക്കകത്തു സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ ?

3346

നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതിച്ചെലവ്

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, കെ. സുരേഷ് കുറുപ്പ്

,, പി. ശ്രീരാമകൃഷ്ണന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

()നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതി ചെലവ് മുന്‍വര്‍ഷത്തേത് പോലെ മന്ദഗതിയിലായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി)പദ്ധതി വിനിയോഗം ത്വരിതപ്പെടുത്താന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; നടപ്പുവര്‍ഷം തനത് പരിപാടികളില്‍ നിന്നും കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ നിന്നും 2012 ജൂണ്‍ വരെ ചെലവഴിച്ച തുക എത്ര;

(സി)മുന്‍വര്‍ഷത്തെ പദ്ധതിചെലവ് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെ ടുത്താമോ; വിനിയോഗം എത്ര ശതമാനമായിരുന്നു;

(ഡി)മാര്‍ച്ച് മാസത്തില്‍ പദ്ധതി പണം കൂട്ടത്തോടെ ചെലവാക്കുന്ന സ്ഥിതിവിശേഷത്തിന്റെ കാരണം വെളിപ്പെടുത്താമോ; പദ്ധതി ചെലവിന്റെ എത്ര ശതമാനം ആദ്യപാദത്തില്‍ ചെലവഴിക്കണമെന്നാണ് ചട്ടം എന്നും വിശദമാക്കാമോ?

3347

ചെലവ് ചുരുക്കലിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍

ശ്രീ. ജെയിംസ് മാത്യു

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. ബാബു എം. പാലിശ്ശേരി

,, ബി.ഡി. ദേവസ്സി

()ചെലവ് ചുരുക്കലിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)സംസ്ഥാന സര്‍ക്കാരിന്റെ ഏതെല്ലാം രംഗത്തെ ആര്‍ഭാടങ്ങളും പാഴ്ച്ചെലവുകളും ആണ് നിയന്ത്രിക്കേണ്ടതായിട്ടുള്ളതെന്ന് കരുതുന്നത്; ഏതെങ്കിലും നിയന്ത്രിക്കപ്പെട്ടിട്ടുണ്ടോ;

(സി)സംസ്ഥാനത്തിന്റെ ധനക്കമ്മി കുറച്ചുകൊണ്ടുവരുന്നതിന്റെ പേരില്‍ ഏതെല്ലാം രംഗത്ത് എന്തെല്ലാം വെട്ടിച്ചുരുക്കലുകളാണ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്?

3348

ഇസ്ളാമിക് ധനകാര്യസ്ഥാപനം

ശ്രീ. പി. ഉബൈദുള്ള

()ഇസ്ളാമിക് ധനകാര്യസ്ഥാപനമായ 'അല്‍ബറക്ക' ആരംഭിക്കുന്നത് സംബന്ധിച്ച നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; പുതിയ തീരുമാനങ്ങള്‍ എന്തെങ്കിലും കൈക്കൊണ്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)'അല്‍ബറക്ക' മാതൃകയില്‍ സംസ്ഥാനത്ത് പലിശരഹിത ബാങ്കിംഗ് സംവിധാനത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനും സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

3349

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍

ശ്രീ. എം. പി. വിന്‍സെന്റ്

()ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഏതൊക്കെ ലൈസന്‍സുകള്‍ വേണമെന്ന് വ്യക്തമാക്കുമോ;

(ബി)സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാരിന്റെ ഏതൊക്കെ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് വ്യക്തമാക്കുമോ;

3350

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ സേവനം വ്യാപിപ്പിക്കാന്‍ നടപടി

ശ്രീ. സി. പി. മുഹമ്മദ്

,, ഹൈബി ഈഡന്‍

,, റ്റി. എന്‍. പ്രതാപന്‍

,, സണ്ണി ജോസഫ്

()ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ സേവനം വ്യാപിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇവരുടെ സേവനം സര്‍ക്കാരിന്റെ സാമൂഹ്യ സേവന രംഗങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നകാര്യം പരിഗണിക്കുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3351

ദേശീയ സമ്പാദ്യ പദ്ധതിയില്‍ നിക്ഷേപ വര്‍ദ്ധന

ശ്രീ. ബെന്നി ബെഹനാന്‍

,, ലൂഡി ലൂയിസ്

,, സണ്ണി ജോസഫ്

,, ഷാഫി പറമ്പില്‍

()ഈ സര്‍ക്കാര്‍ അധീകാരത്തില്‍ വന്നശേഷം ദേശീയ സമ്പാദ്യ പദ്ധതിയില്‍ എത്ര നിക്ഷേപം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഈ പദ്ധതിയില്‍ ഏജന്റുമാര്‍ക്ക് നല്‍കുന്ന കമ്മീഷന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)കമ്മീഷന്‍ വര്‍ദ്ധിപ്പിക്കുന്നകാര്യത്തില്‍ എന്തെങ്കിലും നിര്‍ദ്ദേശം ഉണ്ടോ;

(ഡി)എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ?

3352

മഹിളാപ്രധാന്‍ ഏജന്റുമാരുടെ കമ്മീഷന്‍

ശ്രീ. കെ. മുരളീധരന്‍

,, . റ്റി. ജോര്‍ജ്

,, .സി. ബാലകൃഷ്ണന്‍

,, വര്‍ക്കല കഹാര്‍

()ദേശീയ സമ്പാദ്യ പദ്ധതിയില്‍ പ്രവഏത്തിക്കുന്ന മഹിാഃ പ്രധാന്‍ ഏജന്റുമാരുടെ കമ്മീഷന്‍ പുന:സ്ഥാപിക്കുമോ ; വിശദാംശങ്ങള്‍ എല്ലൊം ;

(ബി)സാമൂഹ്യ ആരോഗ്യ മേഖലകളില്‍ മഹിളാ പ്രധാന്‍ ഏജന്റുമാരുടെ സേവനം വിനിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

3353

പൊതുമരാമത്ത് ഗ്രാമവികസനം, ഗതാഗതം എന്നീ വകുപ്പു കളുടെ ധനനിയന്ത്രണാധികാരം

പ്രൊഫ. സി. രവീന്ദ്രനാഥ്

()പൊതുമരാമത്ത് ഗ്രാമവികസനം, ഗതാഗതം എന്നീ വകുപ്പു കളുടെ ധനനിയന്ത്രണാധികാരം ധനവകുപ്പ് ഏറ്റെടുത്തു എന്ന ആക്ഷേപം ശരിയാണോ; എങ്കില്‍ ഇത് ചട്ടലംഘനമാണോ എന്ന് പരിശോധിക്കുമോ;

(ബി)ഇത് സംബന്ധിച്ച് ഏതെങ്കിലും ഉത്തരവ് ഇറക്കിയിട്ടുണ്ടോ;

(സി)എത് സാഹചര്യത്തിലാണ് ധനവകുപ്പിന്റെ ഈ നടപടി എന്ന് വ്യക്തമാക്കാമോ?

3354

ആഡംബര നികുതി ഒഴിവാക്കണമെന്ന ആവശ്യം

ഡോ. കെ. ടി. ജലീല്‍

()ഉപജീവന മാര്‍ഗ്ഗത്തിനുവേണ്ടി ധാരാളം പ്രവാസികളും, കുടുംബശ്രീ പ്രവര്‍ത്തകരും കോഴിവളര്‍ത്തലില്‍ ഏര്‍പ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)കോഴികളെ വളര്‍ത്തുന്നതിനായി തികച്ചും താല്ക്കാലികമായി നിര്‍മ്മിക്കുന്ന ഷെഡ്യൂളുകള്‍ക്ക് പഞ്ചായത്ത് നികുതിക്ക് പുറമേ ആഡംബര നികുതിയും സര്‍ക്കാര്‍ ഈടാക്കി വരുന്നുണ്ടോ ;

(സി)ഇതുകാരണം കോഴിവളര്‍ത്തല്‍ ചെലവ് കൂടുന്നതിനാല്‍ പലരും ഈ മേഖലയില്‍ നിന്നും ഒഴിഞ്ഞ് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)പാവപ്പെട്ട കോഴി കര്‍ഷകരില്‍ നിന്നും ഇത്തരത്തിലുള്ള ആഡംബര നികുതി ഈടാക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?

3355

വിദ്യാഭ്യാസ അവകാശ നിയമവും ബാധ്യതയും

ശ്രീ.എം.ഉമ്മര്‍

()വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതായുള്ള 2012-13 ലെ സാമ്പത്തിക ബാധ്യത എത്രയെന്ന് ധനകാര്യ വകുപ്പ് കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയെന്നറിയിക്കുമോ ;

(ബി)ഇതിനായി കേന്ദ്ര സഹായത്തിനുപുറമെ കേരളം എത്ര കോടി രൂപ ചെലവഴിക്കേണ്ടി വരും;

(സി)ഇതുമായി ബന്ധപ്പെട്ട് പുതിയ അദ്ധ്യാപക തസ്തികകള്‍ അനുവദിക്കുന്നതിന് ധനകാര്യ വകുപ്പില്‍ തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ ?

3356

വിലക്കയറ്റം തടയാന്‍ കമ്പോള ഇടപെടല്‍

ശ്രീ.സി. ദിവാകരന്‍

()വിലക്കയറ്റം തടയാന്‍ കമ്പോള ഇടപെടലിന് ഈ സര്‍ക്കാര്‍ വന്നതിന്ശേഷം ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ തുക എത്ര;

(ബി)2011-2012 സാമ്പത്തിക വര്‍ഷത്തില്‍ വിനിയോഗിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ ?

3357

കേരള സ്വയം സംരംഭക മിഷന്‍ വഴി വ്യവസായങ്ങള്‍

ശ്രീ. റ്റി.എ അഹമ്മദ് കബീര്‍

()കേരള സ്വയം സംരംഭക മിഷന്‍ വഴി വ്യവസായങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതാത് പ്രദേശങ്ങളില്‍ തന്നെ വ്യവസായം ആരംഭിക്കുന്നതിനാവശ്യമായ ഭൂമി വേണമെന്ന നിയമം ഒഴിവാക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ സംരംഭകര്‍ക്ക് കേളത്തിലെ ഏത് പ്രദേശത്തും വ്യവസായം ആരംഭിക്കാനുതകുന്ന രീതിയില്‍ കേരള സ്വയം സംരംഭക മിഷന്റെ നിയമം പരിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3358

സ്വയം സംരംഭക മിഷന്റെ പ്രവര്‍ത്തനഠ

ശ്രീ. ..അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്ത് സ്വയം സംരംഭക മിഷന്‍ സ്ഥാപിച്ചതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദമാക്കാമോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം നാളിതുവരെ എത്ര പേര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി തുക അനുവദിച്ചു എന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി)പ്രസ്തുത സ്വയം തൊഴില്‍ സംരംഭം വഴി നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ എന്തൊക്കെയാണെന്നും പലിശ എത്ര ശതമാനമാണെന്നും തുക അനുവദിക്കുന്ന സാമ്പത്തിക സ്ഥാപനം ഏതാണെന്നും വ്യക്തമാക്കുമോ?

3359

സംസ്ഥാന സ്വയം സംരംഭക മിഷന്‍ മുഖേന വായ്പ

ശ്രീ. രാജു എബ്രഹാം

()സംസ്ഥാന സ്വയം സംരംഭകമിഷന്‍ മുഖേന 20 ലക്ഷം രൂപ വീതമുള്ള വായ്പ അനുവദിക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ വ്യക്തമാക്കുമോ;

(ബി)സ്വയം സംരംഭകമിഷന്‍ മുഖേനയുള്ള രണ്ടാംഘട്ട പരിശീലനം ആരംഭിച്ചോ;

(സി)ഇതിനായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമോ?

3360

സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചത് സംബന്ധിച്ച വിശദാംശങ്ങള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സെക്രട്ടേറിയറ്റില്‍ അസിസ്റന്റ്മാരായി നിയമനം ലഭിച്ചവര്‍ക്കും ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിച്ച് ശമ്പളം പുതുക്കി നിശ്ചയിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതേ രീതിയില്‍ നിയമനം ലഭിച്ച മറ്റു വകുപ്പുകളിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിന് തടസ്സമുണ്ടെങ്കില്‍ ആയത് എന്താണെന്ന് വ്യക്തമാക്കാമോ; തടസ്സമില്ലെങ്കില്‍ ശമ്പളം പരിഷ്കരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ശമ്പളം നിലവില്‍ പരിഷ്കരിച്ചത് വഴി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിലുണ്ടായ അന്തരം പരിഷ്കരിക്കാന്‍ സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കാമോ;

(ഡി)സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിന് നിലവിലുള്ള സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത സംവിധാനത്തില്‍ എത്ര പരാതികള്‍ നാളിതുവരെ ലഭിച്ചുവെന്നും, സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നും വിശദീകരിക്കാമോ;

()ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിച്ചുകൊണ്ട് ഇറക്കിയിട്ടുള്ള ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ ?

3361

പോലീസ് ക്യാന്റീന്‍ മാതൃക

ശ്രീ. എം. പി. വിന്‍സന്റ്

പോലീസ് ക്യാന്റീന്‍ മാതൃകയില്‍ സംസ്ഥാനത്ത് ഇതര വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്കുകൂടി ക്യാന്റീന്‍ സേവനം ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

3362

നികുതിവരുമാന വര്‍ദ്ധന

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മുന്‍ വര്‍ഷത്തേതില്‍ നിന്നും നികുതി വരുമാനത്തില്‍ എത്ര ശതമാനം വര്‍ദ്ധനവുണ്ടായി എന്ന് വ്യക്തമാക്കുമോ;

(ബി)വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കില്‍ ഏതു മേഖലയില്‍ നിന്നുമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കുമോ?

3363

പെട്രോളിന്റെ വില്പന നികുതിയില്‍ വര്‍ദ്ധന

ശ്രീ. കെ. രാധാകൃഷ്ണന്‍

()ഏറ്റവും ഒടുവില്‍ പെട്രോളിന്റെ വില്പന നികുതിയില്‍ സംസ്ഥാനം ഏര്‍പ്പെടുത്തിയ വര്‍ദ്ധന എത്രയാണെന്ന് വെളിപ്പെടുത്തുമോ;

(ബി)നികുതിയില്‍ വര്‍ദ്ധന വരുത്തിക്കൊണ്ടുള്ള ഗവണ്‍ മെന്റ് ഉത്തരവിന്റെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ;

(സി)പെട്രോളിന്റെ സെയില്‍സ് ടാക്സ് സംസ്ഥാന ഗവണ്‍മെന്റ് എത്ര ശതമാനമായി വര്‍ദ്ധിപ്പിക്കുകയുണ്ടായി;

(ഡി)സംസ്ഥാന നികുതി വര്‍ദ്ധനയുടെ ഭാഗമായി ഒരു ലിറ്റര്‍ പെട്രോളിന് വില എത്രയെന്ന് വെളിപ്പെടുത്തുമോ ?

3364

കേന്ദ്ര സര്‍ക്കാരില്‍ നിന്നുളള സംസ്ഥാനത്തിന്റെ നികുതി വിഹിതം

ശ്രീ.എസ്.രാജേന്ദ്രന്‍

()കേന്ദ്ര സര്‍ക്കാരില്‍ നിന്നുളള നികുതി വിഹിതം സംബന്ധിച്ച 2010-11, 2011-12, 2012-13 വര്‍ഷത്തെ കണക്കുകള്‍ ലഭ്യമാക്കാമോ ;

(ബി)ഏതെല്ലാം ഇനം നികുതികളില്‍ എത്ര ശതമാനം വര്‍ദ്ധന ഓരോ വര്‍ഷവും ഉണ്ടായിട്ടുണ്ട് ; ഏതെങ്കിലും ഇനത്തില്‍ നികുതി വിഹിതം കുറഞ്ഞിട്ടുണ്ടോ ; എങ്കില്‍ ഏതെല്ലാം ഇനം; വിശദമാക്കുമോ?

3365

കോഴി കള്ളക്കടത്ത്

ഡോ: കെ.ടി.ജലീല്‍

അന്യ സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി ചെക്ക് പോസ്റുകള്‍ വഴിയും ചെറു വഴികളിലൂടെയും നികുതി വെട്ടിച്ച് കോഴികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് ഇല്ലാതാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ ?

3366

അംഗീകൃത ചെക്ക് പോസ്റുകളിലൂടെയല്ലാതെ ചരക്ക് കടത്ത്

ശ്രീ. എം. ചന്ദ്രന്‍

()സംസ്ഥാനത്ത് അംഗീകൃത ചെക്ക് പോസ്റുകളിലൂടെയല്ലാതെ ഊടുവഴികളിലൂടെ തമിഴ്നാട്ടില്‍ നിന്നും ചരക്കുകള്‍ കടത്തിക്കൊണ്ട് വന്ന് വ്യാപകമായി നികുതിവെട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഈ കള്ളക്കടത്ത് തടയുന്നതിനായി ഫലപ്രദമായ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇപ്രകാരം നേരിട്ട് അഴിമതി നടത്തിയവരും അഴിമതിക്ക് കൂട്ടുനിന്നവരുമായ എത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)ചെക്കുപോസ്റുകളിലെ ഉദ്യോഗസ്ഥന്‍മാരുടെ അഴിമതി തടയുന്നതിനുവേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

3367

സംയോജിത ചെക്ക് പോസ്റ് സംവിധാനം

ശ്രീ.കെ.രാജു.

()സംസ്ഥാനത്തെ ചെക്കു പോസ്റുകളില്‍ സംയോജിത ചെക്ക് പോസ്റ് സംവിധാനം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വ്യക്തമാക്കുമോ ;

(ബി)ഉണ്ടെങ്കില്‍ കൊല്ലം ജില്ലയിലെ ആര്യങ്കാവ് ചെക്ക് പോസ്റില്‍ പ്രസ്തുത സംവിധാനം നടപ്പിലാക്കുമോ എന്ന് വ്യക്തമാക്കുമോ ?

3368

9-ാം ശമ്പളപരിഷ്കരണ ഉത്തരവ്

ശ്രീ. അന്‍വര്‍ സാദത്ത്

() 9-ാം ശമ്പളപരിഷ്കരണ ഉത്തരവുപ്രകാരം എല്ലാ വകുപ്പുകളിലും ജൂനിയര്‍ സൂപ്രണ്ട് തസ്തികയുടെ 25% ഹയര്‍ഗ്രേഡ് ആയി നിഷ്ക്കര്‍ഷിച്ച് ഉത്തരവായിട്ടുണ്ടോ ;

(ബി) ലാന്റ് റവന്യൂ വകുപ്പില്‍ പ്രസ്തുത ഉത്തരവുപ്രകാരം എത്രപേര്‍ക്ക് ഹയര്‍ ഗ്രേഡ് അനുവദിച്ചു എന്ന് വ്യക്തമാക്കാമോ ;

(സി) പ്രസ്തുത ഉത്തരവ് ലാന്റ് റവന്യൂ വകുപ്പില്‍ നടപ്പാക്കിയിട്ടില്ല എങ്കില്‍ ആയത് സമയബന്ധിതമായി നടപ്പാക്കാനുളള നിര്‍ദ്ദേശം നല്‍കുമോ ?

3369

ട്രഷറികളില്‍ എ. ടി. എം. കൌണ്ടറുകള്‍

ശ്രീ. പി. തിലോത്തമന്‍

()സംസ്ഥാനത്തെ ട്രഷറികളെ പരസ്പരം ബന്ധപ്പെടുത്തി എ. റ്റി. എം. കൌണ്ടറുകള്‍ ആരംഭിക്കുന്നതിന് മുന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ഏതുഘട്ടം വരെയായി എന്നു വ്യക്തമാക്കാമോ; ഏതെല്ലാം ട്രഷറികളിലാണ് എ. റ്റി. എം. സ്ഥാപിക്കുവാന്‍ തീരുമാനിച്ചിട്ടുളളത് എന്ന് അറിയിക്കാമോ;

(ബി)ചേര്‍ത്തല സബ് ട്രഷറിയില്‍ അടിയന്തിരമായി എ. റ്റി. എം. കൌണ്ടര്‍ സ്ഥാപിച്ച് ട്രഷറി അക്കൌണ്ടുകളില്‍ നിന്നും പെന്‍ഷന്‍ വാങ്ങാന്‍ കാത്തു നില്‍ക്കുന്ന പ്രായമായ ആളുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

3370

കാഞ്ഞിരംകുളത്ത് സബ് ട്രഷറി

ശ്രീമതി ജമീലാ പ്രകാശം

()കാഞ്ഞിരംകുളത്ത് ഒരു സബ് ട്രഷറി ആരംഭിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ അതിന്മേല്‍ എന്ന് നടപടി സ്വീകരിച്ചുവെന്നും എന്ന് പ്രസ്തുത ട്രഷറിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.