UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

8321

പോത്തുണ്ടി ഡാം ജലസ്രോതസ്സാക്കി കുടിവെള്ള പദ്ധതികള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെന്‍മാറ, അയിലൂര്‍, മേലാര്‍കോട്, പല്ലശ്ശന, എലവഞ്ചേരി പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി പോത്തുണ്ടി ഡാം ജലസ്രോതസ്സ് ഉപയോഗപ്പെടുത്തി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം ഏതുഘട്ടംവരെയായി എന്ന് വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതിക്ക് ആവശ്യമായ അടങ്കല്‍ തുക എത്രയെന്നും പദ്ധതി എന്ന് തുടങ്ങാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

8322

വടകരയിലെ കുടിവെള്ള പദ്ധതി

ശ്രീമതി.കെ.കെ. ലതിക

()വടകര നഗരസഭയിലെ യുഡിസ്മാറ്റ് പ്രകാരമുള്ള കുടിവെള്ള പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കുറ്റ്യാടി എം.എല്‍.എ നല്‍കിയ കത്തിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;

(ബി)പദ്ധതിക്കുവേണ്ടി കാവില്‍-തീക്കുനി-കുറ്റ്യാടി റോഡ് വെട്ടിപ്പൊളിച്ചത് പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് എന്തു തുകയാണ് വകയിരുത്തിയത്;

(സി)വകയിരുത്തിയ തുകയില്‍ എന്തു തുക ചെലവഴിച്ചു;

(ഡി)പ്രസ്തുത റോഡ് പൂര്‍ണ്ണമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുവാന്‍ വാട്ടര്‍ അതോറിറ്റി എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ ?

8323

നെന്മാറ കുടിവെളള പദ്ധതി

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെന്മാറ മണ്ഡലത്തില്‍ എം.എല്‍.. ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഏതെല്ലാം കുടിവെളള പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുളളത് വ്യക്തമാക്കുമോ ;

(ബി)ഇങ്ങനെ ഭരണാനുമതി ലഭിച്ചിട്ടുളള കുടിവെളള പദ്ധതികളുടെ പ്രവൃത്തികള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തീകരിക്കാനുളള നടപടി സ്വീകരിക്കുമോ ?

8324

കുണ്ടറ ശുദ്ധജല വിതരണ പദ്ധതി

ശ്രീ. എം.. ബേബി

()കുണ്ടറ ശുദ്ധജല വിതരണ പദ്ധതി പൂര്‍ത്തീകരിക്കാതെ കുണ്ടറയില്‍ നിന്നും മാറ്റിയ സബ്ഡിവിഷന്‍ ഓഫീസ് പുന:സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ ;

(ബി)കുണ്ടറ ശുദ്ധജല പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ ;

(സി)മേല്‍ പദ്ധതിയുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് ട്രാന്‍സ്ഫോര്‍മര്‍ ചാര്‍ജിംഗ് വൈകുന്നതിന്റെ കാരണം വിശദമാക്കുമോ ;

(ഡി)പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കുമോ ?

8325

ഇടമലയാര്‍, മൂവാറ്റുപുഴ ജലസേചന പദ്ധതികള്‍

ശ്രീ. പി.സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()ഇടമലയാര്‍, മൂവാറ്റുപുഴ ജലസേചന പദ്ധതികളുടെ ശേഷിക്കുന്ന സ്ഥലമെടുപ്പ് നടപടികള്‍ ഏത് ഘട്ടം വരെ ആയി; ഇത് എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കും; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)പ്രസ്തുത പദ്ധതികളുടെ കനാലുകള്‍ക്ക് ആകെ എത്ര ദൈര്‍ഘ്യം വീതം ഉണ്ടെന്ന് അറിയിക്കുമോ;

(സി)പണി പൂര്‍ത്തീകരിക്കാന്‍ അവശേഷിക്കുന്ന ഭാഗങ്ങളെ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി)പ്രസ്തുത ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് അറിയിക്കുമോ?

8326

തിരുവല്ല നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍ക്ക് ശുദ്ധജല പദ്ധതികള്‍

ശ്രീ. മാത്യു റ്റി. തോമസ്

()തിരുവല്ല നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളി, ആനിക്കാട്, പുറമറ്റം എന്നീ പഞ്ചായത്തുകള്‍ക്ക് പൊതുവായോ പ്രത്യേകമായോ ഏതെങ്കിലും ശുദ്ധജല പദ്ധതികള്‍ പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ അവ ഏതൊക്കെയെന്ന് വിശദമാക്കാമോ;

(സി)പ്രസ്തുത പദ്ധതികളുടെ പ്രവൃത്തികള്‍ എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

8327

കവിയൂര്‍-കുന്നന്താനം, കുറ്റൂര്‍-ചേലാമോടി പദ്ധതികള്‍

ശ്രീ. മാത്യു റ്റി. തോമസ്

()കവിയൂര്‍-കുന്നന്താനം പദ്ധതിയും കുറ്റൂര്‍- ചേലാമോടി പദ്ധതിയും എന്ന് കമ്മീഷന്‍ ചെയ്യണം എന്നാണ് ജലവിഭവ വകുപ്പുമന്ത്രി പത്തനംതിട്ടയില്‍ നടത്തിയ ജില്ലാതല അവലോകനയോഗത്തില്‍ നിര്‍ദ്ദേശിച്ചിരുന്നത്;

(ബി)ഈ പദ്ധതികളില്‍ ഏതെല്ലാം നിര്‍മ്മാണ പ്രവൃത്തികളാണ് ഉള്ളത്; ഏതെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തിയായിട്ടുള്ളത്;

(സി)ഇനിയും ആരംഭിക്കുവാനുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും ഈ പദ്ധതികള്‍ എന്ന് പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്നും വ്യക്തമാക്കുമോ?

8328

മൂവാറ്റുപുഴ മുളവൂര്‍ കുടിവെള്ള പദ്ധതി

ശ്രീ. സാജു പോള്‍

()മൂവാറ്റുപുഴ മുളവൂര്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;

(ബി)അശമന്നൂര്‍-മേതലയിലെ ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയില്‍ ഇനിയും പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണ്;

(ഡി)അവ എന്ന് പൂര്‍ത്തിയാകും എന്നറിയിക്കുമോ;

()ഇതിനകം എന്തു തുക ചെലവഴിച്ചു; ഇനി ആവശ്യമായ തുക എത്രയെന്ന് വ്യക്തമാക്കുമോ ?

8329

ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

()ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതി ഭാഗികമായി കമ്മീഷന്‍ ചെയ്യുന്നതിനായി എന്തെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തിയാക്കാനുളളതെന്ന് വിശദമാക്കാമോ ;

(ബി)പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം വിശദമാക്കാമോ ;

(സി)പദ്ധതി എന്ന് ഭാഗികമായി കമ്മീഷന്‍ ചെയ്യാന്‍ സാധിക്കും; വ്യക്തമാക്കാമോ ;

(ഡി)പദ്ധതിയുടെ പൂര്‍ത്തിയായ റീച്ചുകളില്‍ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത് ;

()ഇതിന് ഭരണാനുമതി ലഭിക്കുന്നതിനാവശ്യമായ പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ?

8330

മലപ്പുറം മണ്ഡലത്തിലെ കുടിവെളള പദ്ധതികള്‍

ശ്രീ. പി. ഉബൈദുളള

()മലപ്പുറം മണ്ഡലത്തില്‍ ഇപ്പോള്‍ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന കുടിവെളള പദ്ധതികള്‍ ഏതെല്ലാം;

(ബി)അവ ഓരോന്നും ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ;

(സി)ആനക്കയം, പന്തല്ലൂര്‍ കുടിവെളള പദ്ധതികള്‍ എന്ന് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

8331

തിരുവല്ല നഗരസഭയിലെ ശുദ്ധജല പദ്ധതി

ശ്രീ. മാത്യു റ്റി. തോമസ്

()തിരുവല്ല നഗരസഭയിലെ കൊമ്പാടിയില്‍ യുഡിസ്മാറ്റില്‍ ഉള്‍പ്പെടുത്തി പുതിയ ശുദ്ധജല പദ്ധതിയ്ക്ക് ശിലാസ്ഥാപനം നടത്തിയിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയ്ക്ക് എന്നാണ് ഭാരണാനുമതി ലഭിച്ചത്;

(സി)എന്തെല്ലാം പ്രവൃത്തികളാണ് പ്രസ്തുത പദ്ധതിയിലൂടെ നിര്‍വ്വഹിക്കുന്നത്;

(ഡി)ഇതില്‍ ഏതെല്ലാം പണികള്‍ ആരംഭിച്ചിട്ടുണ്ട്; ഏതെല്ലാം പണികള്‍ ഇനിയും തുടങ്ങാനുണ്ട്; ഇതിനുളള കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;

()പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കും?

8332

അങ്കമാലിയിലെ താബോര്‍ കുടിവെള്ള പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലിയിലെ മുക്കന്നൂര്‍ പഞ്ചായത്തില്‍ 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച താബോര്‍ കുടിവെള്ള പദ്ധതിയുടെ കീഴില്‍ കാലപഴക്കം കൊണ്ട് തകര്‍ന്ന് കിടക്കുന്ന പൈപ്പുകള്‍ മാറ്റുന്നതിനായി ജല അതോറിറ്റി സമര്‍പ്പിച്ചിട്ടുള്ള പ്രോജക്ടിന് അംഗീകാരം നല്‍കുന്നതിലെ കാലതാമസം വിശദമാക്കാമോ ;

(ബി)ഇത് എന്ന് നടപ്പിലാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ;

(സി)പദ്ധതിയില്‍ മോട്ടോര്‍ വാങ്ങുന്നതിനായി അനുവദിച്ച തുക ഉപയോഗിച്ച് മോട്ടോര്‍ വാങ്ങി സ്ഥാപിക്കുന്നതിലെ കാലതാമസം എന്താണെന്ന് വിശദമാക്കാമോ ?

8333

കല്ലിശ്ശേരി പദ്ധതിയിലെ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പദ്ധതി

ശ്രീ. മാത്യു റ്റി തോമസ്

()കല്ലിശ്ശേരി ശുദ്ധജല പദ്ധതിയില്‍ കല്ലിശ്ശേരിയില്‍ നിന്നും തിരുവല്ല വരെയുളള പൈപ്പ് ലൈന്‍ അടിയ്ക്കടി പൊട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി).സി. പൈപ്പുകള്‍ മാറ്റി ഡി.. പൈപ്പുകള്‍ സ്ഥാപിക്കുവാന്‍ പദ്ധതിയിട്ടിട്ടുണ്ടോ;

(സി)ഇതിനായി എത്ര രൂപ വകയിരുത്തിയിട്ടുണ്ട്;

(ഡി)പൈപ്പുകള്‍ എന്ന് മാറ്റി സ്ഥാപിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്?

8334

പഴശ്ശി പദ്ധതി കനാല്‍ റോഡുകളുടെ നവീകരണം

ശ്രീ. ജെയിംസ് മാത്യു

()പഴശ്ശി പദ്ധതി കനാല്‍ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഏതെല്ലാം റോഡുകളുടെ പ്രവൃത്തികള്‍ക്കാണ് അംഗീകാരം നല്‍കിയത്;

(ബി)ഇതില്‍ എത്ര പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്; അവ ഏതെല്ലാം;

(സി)പ്രസ്തുത പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് അറിയിക്കാമോ;

(ഡി)കൊട്ടപ്പൊയില്‍ കനാല്‍ റോഡ്, കൂട്ടാളി-തരിയേശി കനാല്‍ റോഡ് എന്നിവ നവീകരിക്കുന്നതിന് ഇതിന്റെ ഭാഗമായി നടപടി സ്വീകരിച്ചിട്ടുണ്ടോ;

()ഇല്ലെങ്കില്‍ ഇതിനുള്ള നടപടി സ്വീകരിക്കുമോ ?

8335

അങ്കമാലി നിയോജകമണ്ഡലത്തിലെ കനാല്‍ ബണ്ട്

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജകമണ്ഡലത്തിലെ ജലവിഭവ വകുപ്പിന് കീഴിലുള്ള കനാല്‍ ബണ്ട് റോഡുകള്‍ ഏതെല്ലാമെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ ;

(ബി)ഈ റോഡുകളുടെ പുനരുദ്ധാരണപ്രവൃത്തികള്‍ക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ;

(സി)ഈ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി തുക അനുവദിച്ചിട്ടുണ്ടോ; ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(ഡി)അനുവദിച്ച തുക സംബന്ധിച്ച ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ ;

()ജലവിഭവ വകുപ്പിന്റെ കീഴിലുണ്ടായിരുന്ന കനാല്‍ ബണ്ട് റോഡുകള്‍ പഞ്ചായത്തിന് വിട്ടുകൊടുത്തിട്ടുണ്ടോ;

(എഫ്) എങ്കില്‍ പ്രസ്തുത റോഡുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

8336

പഴശ്ശി പദ്ധതിയുടെ ഭാഗമായ നീര്‍പ്പാലങ്ങള്‍

ശ്രീ. ജെയിംസ് മാത്യു

()പഴശ്ശി പദ്ധതിയുടെ ഭാഗമായി എത്ര നീര്‍പ്പാലങ്ങളാണ് ഉള്ളത്;

(ബി)ഇവയുടെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്താറുണ്ടോ; എങ്കില്‍ പറശ്ശിനി നീര്‍പ്പാലം, നണിശ്ശേരി നീര്‍പ്പാലം എന്നിവയുടെ അറ്റകുറ്റപ്പണി എന്നാണ് അവസാനമായി നടത്തിയത്;

(സി)പ്രസ്തുത നീര്‍പ്പാലങ്ങളുടെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

8337

മലപ്പുറത്തെ വാഴക്കാട് കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ്

ശ്രീ.കെ.മുഹമ്മദുണ്ണി ഹാജി.

()മലപ്പുറം ജില്ലയിലെ വാഴക്കാട് കവണക്കല്ല്-റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പാര്‍ശ്വങ്ങളില്‍ കരയിടിഞ്ഞ് നാശം ഉണ്ടാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍വന്നിട്ടുണ്ടോ ;

(ബി)എങ്കില്‍ പാര്‍ശ്വ ഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(സി)കവണക്കല്ല് റഗുലേറ്ററിന്റെ അപ് സ്ട്രീമില്‍ ഇടത് കരയില്‍ പാര്‍ശ്വഭിത്തി കെട്ടുന്നതിന് ജി..ആര്‍.റ്റി.നം.240/07/ഡബ്ള്യു.ആര്‍.ഡി തീയതി 21/2/2007 പ്രകാരം ജലവിഭവ വകുപ്പ് നല്‍കിയ ഭരണാനുമതി ഉത്തരവിന്‍മേല്‍ സ്വീകരിച്ച തുടര്‍ നടപടികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; ഇവയുടെ പ്രവൃത്തിക്ക് തുക അനുവദിക്കുന്നതിന് ഉണ്ടായ കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ ;

(ഡി)റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഇരുപാര്‍ശ്വങ്ങളിലും കര സംരക്ഷിക്കുന്നതിനും ഭരണാനുമതി ലഭിച്ച പ്രവൃത്തിക്ക് തുക വകയിരുത്തി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

8338

തൃക്കരിപ്പൂര്‍ പാടിയ പുഴയ്ക്ക് ക്രോസ് ബാര്‍ -കം- ബ്രിഡ്ജ് നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പാടിയ പുഴയ്ക്ക് കുറുകെ ക്രോസ് ബാര്‍ -കം- ബ്രിഡ്ജ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും ഈ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

8339

നേമത്തെ വാട്ടര്‍ അതോറിറ്റി ഓഫീസുകള്‍

ശ്രീ. വി. ശിവന്‍കുട്ടി

നേമം നിയോജകമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന വാട്ടര്‍ അതോറിറ്റി ഓഫീസുകളുടേയും അവിടങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടേയും വിശദാംശങ്ങള്‍ ടെലിഫോണ്‍ നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ സഹിതം ലഭ്യമാക്കുമോ ?

8340

ജലസേചന വകുപ്പിലെ താല്‍ക്കാലിക ജീവനക്കാര്‍

ശ്രീ. ബി.ഡി. ദേവസ്സി

()ജലസേചന വകുപ്പില്‍ അഞ്ഞൂറ് ദിവസം ജോലി നോക്കിയിരുന്ന എച്ച്.ആര്‍., എസ്.എല്‍.ആര്‍., സി.എല്‍.ആര്‍. ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് മുന്‍സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന തീരുമാനം നടപ്പിലാക്കാന്‍ എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ;

(ബി)ഇല്ലെങ്കില്‍, ഇവരെ സ്ഥിരപ്പെടുത്തുന്നതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.