UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

8367

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലന പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, കെ. അച്ചുതന്‍

,, ആര്‍. സെല്‍വരാജ്

,, ബെന്നി ബെഹനാന്‍

()പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലന പദ്ധതിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം മേഖലയിലാണ് ഈ പദ്ധതി വഴി തൊഴില്‍ ലഭ്യമാക്കുന്നത് ;

(ഡി)ഏതെല്ലാം പരിശീലന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് പദ്ധതി നടപ്പാക്കുന്നത് 

8368

മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍

ശ്രീ. എം. പി. വിന്‍സെന്റ്

,, വി. ഡി. സതീശന്‍

,, ജോസഫ് വാഴക്കന്‍

,, പി. . മാധവന്‍

()പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന കാര്യം ആലോചിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുക്കാനാണ് ഉദ്ദേശിക്കുന്നത്?

8369

പ്രാക്തന ഗോത്ര വര്‍ഗ്ഗം

ശ്രീ.കെ.ദാസന്‍

()സംസ്ഥാനത്തെ പ്രാക്തന ഗോത്ര വര്‍ഗ്ഗമായി പരിഗണിച്ചിരിക്കുന്ന വിഭാഗങ്ങള്‍ ഏതെല്ലാം എന്നും ഇവര്‍ എവിടെയെല്ലാമാണ് അധിവസിക്കുന്നത് എന്നും വ്യക്തമാക്കാമോ ;

(ബി)വയനാട് ജില്ലയില്‍ പ്രാക്തന ഗോത്ര വര്‍ഗ്ഗക്കാര്‍ക്കിടയില്‍ വ്യാപകമായി നിര്‍ബന്ധിത വന്ധ്യംകരണം നടത്തിയതായും ആരോഗ്യവകുപ്പ് ഈ നടപടി തുടരുന്നതായും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ; ഇത് സംബന്ധിച്ച് എന്തെങ്കിലും അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ടോ ; വ്യക്തമാക്കാമോ ;

(സി)വയനാട്ടില്‍ പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ ആദിവാസികളുടെ കച്ച പോലീസ് ബലം പിടിച്ചഴിച്ചതും ആദിവാസികളെ ജയിലിലടച്ചതും ഉള്‍പ്പെടെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആദിവാസികള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ; ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ;

(ഡി)ആദിവാസി ജോഗി വെടിയേറ്റ് മരിച്ചത് ഏത് മന്ത്രി സഭയുടെ കാലത്താണ് എന്ന് വ്യക്തമാക്കാമോ ; ജോഗിയുടെ മകള്‍ക്ക് ജോലി നല്‍കിയത് ഏത് സര്‍ക്കാരായിരുന്നു എന്ന് വ്യക്തമാക്കാമോ ?

8370

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍

ശ്രീ. . കെ. ബാലന്‍

()മുന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എന്തൊക്കെയായിരുന്നു; എത്ര രൂപ വീതമായിരുന്നു ആനുകൂല്യങ്ങള്‍ എന്ന് വ്യക്തമാക്കുമോ;

(ബി)കഴിഞ്ഞ സര്‍ക്കാര്‍ അധികാരമേറ്റശേഷം (2006 മെയ് മാസത്തിന്ശേഷം) പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)കഴിഞ്ഞ സര്‍ക്കാര്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി പുതുതായി ആരംഭിച്ച പദ്ധതികള്‍ ഏതൊക്കെയായിരുന്നു; അവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുതുതായി ആരംഭിച്ച ഏതെങ്കിലും പദ്ധതികള്‍ ഇപ്പോള്‍ നിര്‍ത്തലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

8371

പട്ടിക വര്‍ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റ്

ശ്രീ. .പി. ജയരാജന്‍

()പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റിനായി സംസ്ഥാന ഗവണ്‍മെന്റിന് ഈ സാമ്പത്തിക വര്‍ഷം ഏതെല്ലാം സംഘടനകളുടെ അപേക്ഷകളാണ് പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പു മുഖേന ലഭിച്ചതെന്ന് വ്യക്തമാക്കുമോ;

(ബി)ഇതില്‍ ഏതെല്ലാം സംഘടനകളുടെ അപേക്ഷകള്‍ കേന്ദ്രഗവണ്‍മെന്റിന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നു വ്യക്തമാക്കാമോ;

(സി)അപേക്ഷ സ്വീകരിക്കുന്നതിനും കേന്ദ്ര ഗവണ്‍മെന്റിനു സമര്‍പ്പിക്കുന്നതിനും നിശ്ചിത സമയ പരിധി നിശ്ചയിച്ചിരുന്നുവോയെന്നു വ്യക്തമാക്കാമോ;

(ഡി)ഈ സമയപരിധിക്കുളളില്‍ ലഭിച്ച എല്ലാ അപേക്ഷകളും കേന്ദ്ര ഗവണ്‍മെന്റിലേക്ക് അയച്ചു നല്‍കിയോയെന്നു വ്യക്തമാക്കാമോ;

()പ്രസ്തുത അപേക്ഷകള്‍ സൂക്ഷ്മപരിശോധന നടത്തുവാനുളള മോണിറ്ററിംഗ് സമിതികളുടെ ഘടന വ്യക്തമാക്കുമോ;

(എഫ്)മോണിറ്ററിംഗ് സമിതി എന്നാണു ചേര്‍ന്നതെന്നു വ്യക്തമാക്കുമോ?

8372

അട്ടപ്പാടിയിലെ ‘അഹാഡ്സ്’ പദ്ധതി

ശ്രീ..കെ. ബാലന്‍

() ‘അഹാഡ്സ്’ പദ്ധതി അവസാനിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന് എന്താണ് കാരണമെന്ന് വ്യക്തമാക്കുമോ;

(ബി)അഹാഡ്സില്‍ എത്ര ആദിവാസി ജീവനക്കാര്‍ തൊഴിലെടുത്തിരുന്നു; പദ്ധതി ഉപേക്ഷിച്ചാല്‍ ഇവരെ പുനരധിവസിപ്പിക്കുമോ;

(സി)അഹാഡ്സിന്റെ പ്രവര്‍ത്തനങ്ങളിലൂടെ അട്ടപ്പാടി ആദിവാസി മേഖലയിലുണ്ടായ നേട്ടങ്ങള്‍ എന്തൊക്കെയാണ്;

(ഡി)പ്രസ്തുത പദ്ധതിക്ക് ബദലായി എന്തെങ്കിലും നിര്‍ദ്ദേശം സര്‍ക്കാരിന്റെ മുമ്പിലുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

8373

ആദിവാസി വിദ്യാഭ്യാസ ഗ്രാമം

ശ്രീ. ബെന്നി ബെഹനാന്‍

,, ആര്‍. സെല്‍വരാജ്

,, . പി. അബ്ദുള്ളക്കുട്ടി

,, പി.. മാധവന്‍

()ആദിവാസി വിദ്യാഭ്യാസ ഗ്രാമം സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ;

(ബി)ഇതിന്റെ നിയന്ത്രണം ആര്‍ക്കാണ്;

(സി)പ്രസ്തുത ഗ്രാമത്തില്‍ വിദ്യാഭ്യാസത്തിന് എന്തെല്ലാം സൌകര്യങ്ങളാണ് ലഭ്യമാക്കുന്നത്;

(ഡി)എവിടെയൊക്കെയാണ് ഇത്തരം ഗ്രാമങ്ങള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത് ?

8374

ആദിവാസികള്‍ക്കായി റബ്ബര്‍ കൃഷി പദ്ധതി

ശ്രീ. വി. പി. സജീന്ദ്രന്‍

,, ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

,, പി. സി. വിഷ്ണുനാഥ്

()ആദിവാസികള്‍ക്കുള്ള റബ്ബര്‍ കൃഷി പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ; ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ

(ബി)ഏതെല്ലാം ഏജന്‍സികളുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്;

(സി)എവിടെയൊക്കെയാണ് ഈ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

8375

ചികിത്സ ലഭിക്കാതെയും പോഷകാഹാരം ലഭിക്കാതെയും മരണപ്പെട്ട ആദിവാസികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആവശ്യമായ ചികിത്സ ലഭിക്കാതെയും മതിയായ പോഷകാഹാരം ലഭിക്കാതെയും എത്ര ആദിവാസികള്‍ മരണപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?

8376

മാതൃകാ കോളനി

ശ്രീ. . പി. ജയരാജന്‍

()ആദിവാസി ജനവിഭാഗങ്ങള്‍ക്ക് മാതൃകാ കോളനി പദ്ധതി നടപ്പിലാക്കുവാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര തുക, ഏത് ഹെഡ് ഓഫ് അക്കൌണ്ടില്‍ നീക്കിവച്ചിട്ടുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി നടപ്പിലാക്കുവാന്‍ ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയതെന്ന് വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്തെ ഏതെല്ലാം ആദിവാസി കോളനികളെയാണ് പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കുമോ;

(ഡി)ഓരോ കോളനിയിലും പദ്ധതി നടത്തിപ്പിനായി എത്ര തുക അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;

()ഓരോ കോളനിയിലും പദ്ധതിനടത്തിപ്പിന് എന്തെല്ലാം ഘടകങ്ങളാണുള്ളതെന്നും ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ?

8377

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ 2011-12 ലെ ബഡ്ജറ്റ് വിഹിതം

ശ്രീ.വി. ശശി

()പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ 2011-12 ലെ ബഡ്ജറ്റ് വിഹിതത്തില്‍ നിന്നും, ചെലവിനത്തില്‍ കാണിച്ച് ഏതെങ്കിലും അക്കൌണ്ടില്‍ തുക നിക്ഷേപിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏത് ഹെഡ്ഡില്‍ നിന്നും, എത്ര തുക, ഏത് അക്കൌണ്ടില്‍, എന്തിന് വേണ്ടി നിക്ഷേപിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുമോ ?

8378

എസ്. സി. /എസ്. ടി സഹകരണ ഫെഡറേഷന്‍

ശ്രീ. . സി. ബാലകൃഷ്ണന്‍

എസ്. സി/എസ്. ടി. സഹകരണ ഫെഡറേഷന്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നകാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയ്ക്കുളള കാരണം വ്യക്തമാക്കാമോ?.

8379

പട്ടികജാതി പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളെ പുനരുദ്ധരിക്കാന്‍ പദ്ധതി

ശ്രീ. . സി. ബാലകൃഷ്ണന്‍

സംസ്ഥാനത്തെ പട്ടിജാതി പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളെ പുനരുദ്ധരിക്കാന്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം ; ഇല്ലെങ്കില്‍ ഇതിനുള്ള നടപടി സ്വീകരിക്കുമോ ?

8380

പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന ഫെഡറേഷന്‍ ഭരണ സമിതിക്കെതിരെ അന്വേഷണം

ശ്രീ. .സി. ബാലകൃഷ്ണന്‍

കേരള സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന ഫെഡറേഷന്‍ മുന്‍ ഭരണസമിതിക്കെതിരെ വിജിലന്‍സ് അന്വേഷണം നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അന്വേഷണം എവിടെവരെയെത്തി; വ്യക്തമാക്കുമോ?

8381

ആറളം ഹൈസ്കൂളിന്റെ അടിസ്ഥാന സൌകര്യ വികസനം

ശ്രീ. .കെ. ബാലന്‍

()ആറളം യു.പി. സ്കൂള്‍ ഹൈസ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തശേഷം എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് സ്കൂളില്‍ നടപ്പാക്കിയതെന്ന് വ്യക്തമാക്കുമോ;

(ബി)ഹൈസ്കൂളിന്റെ ഇപ്പോഴത്തെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം അസൌകര്യങ്ങളാണ് സകൂളില്‍ ഇപ്പോള്‍ ഉള്ളത്; അവ പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ വന്നതിനുശേഷം സര്‍വ്വശിക്ഷാ അഭിയാന്‍ മുഖേന എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ നടപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എസ്.ടി. വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ നടപ്പാക്കിയിട്ടുണ്ട്; അവ വിശദമാക്കുമോ?

8382

മ്യൂസിയം, മൃഗശാല സന്ദര്‍ശകരുടെ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കര്‍മ്മ പദ്ധതി

ശ്രീ. സി. പി. മുഹമ്മദ്

,, ഷാഫി പറമ്പില്‍

,, ഡൊമിനിക് പ്രസന്റേഷന്‍

() മ്യൂസിയം, മൃഗശാല സന്ദര്‍ശകരുടെ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;

(ബി)വികലാംഗര്‍ക്ക് മ്യൂസിയം സന്ദര്‍ശിക്കുന്നതിനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)സന്ദര്‍ശകര്‍ക്ക് വിവരങ്ങള്‍ നല്‍കാനായി പ്രത്യേകം കൌണ്ടര്‍ തുടങ്ങുന്നകാര്യം പരിഗണിക്കുമോ;

(ഡി)സന്ദര്‍ശകര്‍ക്ക് കുടിവെള്ളം, ക്ളോക്ക് റൂം, ബാത്ത് റൂം എന്നീ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം ആലോചിക്കുമോ; വിശദമാക്കുമോ?

8383

മൃഗശാലകളിലെ പകര്‍ച്ചവ്യാധികള്‍

ശ്രീ. കെ. ദാസന്‍

()മൃഗശാലകളില്‍ 'ട്രിപ്പനോസോമിയാസിസ്' പോലുള്ള മാരകരോഗങ്ങള്‍ പടരുന്നതും ഒട്ടേറെ മൃഗങ്ങള്‍ മരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മൃഗശാലകളിലെ അന്തേവാസികളെ വളരുന്ന മൃഗങ്ങളെ സംരക്ഷിക്കാനും വംശം നിലനിര്‍ത്താനും ഈ സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികളും പരിപാടികളുമാണ് ആവിഷ്കരിച്ചത്; വ്യക്തമാക്കുമോ;

(സി)മൃഗശാലകളുടെ 'മിനിയേച്ചര്‍' രൂപത്തിലുള്ള മൃഗങ്ങളുടെ പാര്‍ക്കുകള്‍ നഗരങ്ങളില്‍ സ്ഥാപിക്കുവാന്‍ പദ്ധതികള്‍ ഉണ്ടോ; വിശദമാക്കുമോ?

8384

തിരുവനന്തപുരം മൃഗശാലയുടെ പ്രവര്‍ത്തനം

ശ്രീ. . കെ. ശശീന്ദ്രന്‍

()തിരുവനന്തപുരം മൃഗശാലയ്ക്കുള്ളില്‍ പുതുതായി പണിത ചീങ്കണ്ണിക്കൂട് പ്രവര്‍ത്തനക്ഷമമാണോ; ഇതിനായി എത്ര രൂപ ചെലവായി;

(ബി)ചീങ്കണ്ണിക്കൂട് പ്രവര്‍ത്തനക്ഷമമായില്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കാമോ;

(സി)മൃഗശാലയ്ക്ക് അകത്തുള്ള കുളത്തിലെ ഫൌണ്ടന്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ഇതിനുള്ള കാരണക്കാര്‍ ആരാണെന്ന് വ്യക്തമാക്കാമോ; ഈ ഫൌണ്ടന്റെ നിര്‍മ്മാണത്തിനായി എത്ര രൂപ ചെലവായെന്ന് വെളിപ്പെടുത്താമോ;

(ഡി)മൃഗശാലയിലുള്ള കടുവക്കൂട് പുതുക്കിപ്പണിതിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിനായി എത്ര രൂപ ചെലവായി; ഇത് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണോ; ഓപ്പണ്‍ഗേജ് പ്രവര്‍ത്തനക്ഷമമാണോ; ഇല്ലെങ്കില്‍ ഇതു പ്രവര്‍ത്തനക്ഷമമാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിയ്ക്കും;

()മൃഗശാല ഈയിടെ സന്ദര്‍ശിച്ച സെന്‍ട്രല്‍ സൂ അതോറിറ്റി എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്; ഇതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം?

8385

തിരുവനന്തപുരം മൃഗശാലയില്‍ മൃഗങ്ങള്‍ക്കു വേണ്ടി തീറ്റ സാധനങ്ങള്‍ കോണ്‍ട്രാക്ട്

ശ്രീ. . കെ. ശശീന്ദ്രന്‍

()തിരുവനന്തപുരം മൃഗശാലയില്‍ മൃഗങ്ങള്‍ക്കുവേണ്ടി പച്ചില-തീറ്റ സാധനങ്ങള്‍ക്കുള്ള കോണ്‍ട്രാക്ട് ആര്‍ക്കാണ് നല്‍കിയിരിക്കുന്നത്; ഇദ്ദേഹത്തിന് എത്രകാലമായി സ്ഥിരമായി കോണ്‍ട്രാക്ടര്‍ നല്‍കുന്ന തീറ്റ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ എന്തു സംവിധാനമാണ് നിലവിലുള്ളത് ;

(ബി)മൃഗങ്ങള്‍ക്കുവേണ്ടി ഭക്ഷണം വാങ്ങിയ ഇനത്തില്‍ ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥരുടെ പേരിലുള്ള കേസ്സിന്റെ അന്വേഷണം ഏതുവരെയായി എന്ന് വ്യക്തമാക്കാമോ ;

(സി)മേല്‍ സുചിപ്പിച്ച ഉദ്യോഗസ്ഥരുടെ പേരില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ ?

8386

പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് വിവിധ മേഖലകളിലായി ചെലവഴിച്ച തുക

ശ്രീ. മുല്ലക്കര രത്നാകരന്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി ഭൂമി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലായി എത്ര കോടി രൂപ ചെലവഴിച്ചു; ജില്ലകള്‍ തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.