UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

8261

അനധികൃത പാന്‍മസാല വില്‍പ്പന

ശ്രീ. പി. കെ. ഗുരുദാസന്‍

()പാന്‍ മസാല-ഗുഡ്ക എന്നിവയുടെ നിരോധനത്തിന് മുന്‍പ് സംസ്ഥാനത്തെ വിവിധ വില്‍പ്പനകേന്ദ്രങ്ങളില്‍ സ്റോക്ക് ചെയ്തിരുന്ന പ്രസ്തുത ഉല്‍പ്പന്നങ്ങളുടെ അളവ് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ എത്ര കിലോ ഉല്‍പ്പന്നങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്;

(ബി)ഇവയുടെ നിരോധനത്തെത്തുടര്‍ന്ന് നടന്ന റെയ്ഡില്‍ എത്ര കിലോ ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)അനധികൃത പാന്‍മസാല വില്‍പ്പനയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് (വിസില്‍ ബ്ളോവേഴ്സ്) സംരക്ഷണവും പാരിതോഷികവും നല്‍കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ടോ;

(ഡി)ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടെന്തെന്ന് വ്യക്തമാക്കുമോ?

8262

പുകയില/പാന്‍മസാല ഉല്പന്നങ്ങളുടെ നിരോധനം

ശ്രീ. ജി. എസ്. ജയലാല്‍

()പുകയില/പാന്‍മസാല ഉല്പന്നങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട് പരിശോധന/കേസ്സുകള്‍ എടുക്കുന്നതിലേയ്ക്ക് ഏതൊക്കെ വകുപ്പുകളിലെ ഉദ്യോഗസ്ഥന്‍മാര്‍ക്കാണ് അധികാരം നല്‍കിയിട്ടുളളതെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത ആവശ്യങ്ങള്‍ നിറവേറ്റുന്നതിലേയ്ക്ക് എക്സൈസ് വകുപ്പിനെ കൂടി ചുമതലപ്പെടുത്തുവാന്‍ നിയമ തടസ്സങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ ആയത് അറിയിക്കുമോ;

(സി)ഈ ആവശ്യങ്ങള്‍ക്കായി എക്സൈസ് വകുപ്പിന്റെ സേവനം കൂടി ഉറപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുവാന്‍ ഗവണ്‍മെന്റ് സന്നദ്ധമാകുമോ?

8263

ഡി.എം.ഇ യില്‍ സെപ്ഷ്യല്‍ റൂള്‍സ് നടപ്പിലാക്കാന്‍ നടപടി

പ്രൊഫ. സി. രവീന്ദ്രനാഥ്

()ഡി.എം.ഇ യില്‍ സ്പെഷ്യല്‍ റൂള്‍സ് നടപ്പിലാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)എങ്കില്‍ സ്പെഷ്യല്‍ റൂള്‍സ് എന്ന് നടപ്പിലാക്കുമെന്ന് വിശദമാക്കുമോ?

8264

ഡി. എം. . - ഡി. എച്ച്. എസ്. ഇരട്ട നിയന്ത്രണം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒപ്താല്‍മിക് അസിസ്റന്റുമാരുടെ നിയമനം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()ആരോഗ്യവകുപ്പില്‍ ഡി.എം.. - ഡി.എച്ച്.എസ്. ഇരട്ട നിയന്ത്രണം ഒഴിവാക്കുന്നതിന്റെ ഭാഗമായി എത്ര ഒപ്താല്‍മിക് അസിസ്റന്റുമാരെ ഡി.എം. .യുടെ കീഴില്‍ നിയമിച്ചു;

(ബി)ഈ നിയമനങ്ങള്‍ക്ക് സ്വീകരിച്ച മാനദണ്ഡമെന്തായിരുന്നു; മാനദണ്ഡപ്രകാരം ലിസ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ലിസ്റിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)മാനദണ്ഡത്തിനു വിരുദ്ധമായി നിയമനം നേടിയതായ പരാതി ലഭിച്ചിട്ടുണ്ടോ; യോഗ്യതനിശ്ചയിച്ചതില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ പുനഃപരിശോധന നടത്തുമോ;

(ഡി)ഓരോ മേജര്‍ ആശുപത്രിയിലും ഒരു സീനിയര്‍ ഗ്രേഡ് ഒപ്താല്‍മിക് അസിസ്റന്റ് വേണമെന്ന മാനദണ്ഡം മെഡിക്കല്‍ കോളേജുകള്‍ക്കും ബാധകമാക്കി അതിനനുസരിച്ച് സീനിയോറിറ്റി ലിസ്റില്‍ നിന്നും നിയമനം നടത്തുമോ?

8265

ഡി.എം..യുടെ കീഴില്‍ മെഡിക്കല്‍ കോളേജുകളില്‍ നിയമിക്കേണ്ട ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സീനിയോറിറ്റി ലിസ്റ്

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

()ആരോഗ്യ വകുപ്പില്‍ ഡി.എം.-ഡി.എച്ച്.എസ് ഇരട്ട നിയന്ത്രണം ഒഴിവാക്കുന്നതിന് സ്വീകരിച്ച പൊതുമാനദണ്ഡമെന്താണെന്ന് വ്യക്തമാക്കുമോ;

(ബി)ഈ മാനദണ്ഡ പ്രകാരം ഡി.എം.ഇ യുടെ കീഴില്‍ മെഡിക്കല്‍ കോളേജുകളില്‍ നിയമിക്കേണ്ട ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സീനിയോറിറ്റി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ലിസ്റിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)പൊതുമാനദണ്ഡം ലംഘിച്ച് ഏതെങ്കിലും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിയമനം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ഡി)പൊതുമാനദണ്ഡ ലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ അതു പരിശോധിച്ച് തിരുത്താന്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കുമോ?

8266

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുവാന്‍ നടപടി

ശ്രീ.കെ.എന്‍..ഖാദര്‍

()കേരളത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റാഫിനും ഇപ്പോള്‍ നല്‍കി വരുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും ആകര്‍ഷണീയമല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇപ്പോഴത്തെ ശമ്പളം ഇരട്ടിയാക്കിയാല്‍പോലും സ്വകാര്യ ആശുപത്രികളില്‍ ലഭിക്കുന്ന ശമ്പളമാകില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുവാനും അവരുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തുവാനും നടപടികള്‍ സ്വീകരിക്കുമോ?

8267

'സൊസൈറ്റി ഫോര്‍ മെഡിക്കല്‍ അസിസ്റന്‍സ് ടു പുവര്‍' - ധനസഹായത്തിന്റെ വിശദാംശം

ശ്രീ. സി. കൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 'സൊസൈറ്റി ഫോര്‍ മെഡിക്കല്‍ അസിസ്റന്‍സ് ടു പുവര്‍' പ്രകാരം എത്രപേര്‍ക്ക് ചികിത്സാ ധനസഹായം അനുവദിച്ചിട്ടുണ്ട്; എത്ര തുക അനുവദിച്ചു;

(ബി)കണ്ണൂര്‍ ജില്ലയില്‍ നിന്നും എത്രപേര്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ട്; എത്ര തുക അനുവദിച്ചു;

(സി)കണ്ണൂര്‍ ജില്ലയില്‍ നിന്നും ധനസഹായം അനുവദിക്കപ്പെട്ട രോഗികളുടെ അപേക്ഷയുടെ നമ്പര്‍, മേല്‍വിലാസം, ആശുപത്രിയുടെ പേര് എന്നിവ സഹിതമുള്ള വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?

8268

ആരോഗ്യ വകുപ്പിലെ വര്‍ക്കിംഗ് അറേഞ്ച്മെന്റ് സമ്പ്രദായം

ശ്രീ. പി. തിലോത്തമന്‍

()ആരോഗ്യ വകുപ്പില്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റ് സമ്പ്രദായം നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ഇത് അനുവദിക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)വര്‍ക്കിംഗ് അറേഞ്ച്മെന്റ് അനുവദിക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

8269

108 ആംബുലന്‍സ് സര്‍വ്വീസ്

ശ്രീ. എം. . വാഹീദ്

()തിരുവനന്തപുരം ജില്ലയില്‍ ജീവനക്കാരുടെ അഭാവംമൂലം എത്ര 108 ആംബുലന്‍സുകള്‍ ഉപയോഗിക്കപ്പെടാതെയുണ്ട് എന്ന് വെളിപ്പെടുത്തുമോ;

(ബി)108 ആംബുലന്‍സ് സര്‍വ്വീസില്‍ എത്ര ജീവനക്കാരെ നിയമിച്ചിട്ടുണ്ട്; ജീവനക്കാരുടെ നിയമനം, ശമ്പളം എന്നിവ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ?

8270

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ലാബ് ടെക്നീഷ്യന്‍മാരുടെയും തസ്തികകള്

ശ്രീ.മാത്യു റ്റി. തോമസ്,

,, ജോസ് തെറ്റയില്‍

()ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ലാബ് ടെക്നീഷ്യന്‍മാരുടെയും തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഒഴിവുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി)ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിക്കപ്പെടാത്തതും നിലവിലുള്ള തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതു മൂലവും ഉണ്ടായിട്ടുള്ള പോരായ്മകള്‍ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

8271

സംസ്ഥാനത്തെ ഗവണ്‍മെന്റ് നഴ്സിംഗ് സ്കൂളുകളും ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്ററുകളും

ശ്രീ. പി. ഉബൈദുളള

()ആരോഗ്യ വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് എത്ര ഗവണ്‍മെന്റ് നേഴ്സിംഗ് സ്കൂളുകളും ജെ.പി.എച്ച്.എന്‍. ട്രെയിനിംഗ് സെന്ററുകളും ഉണ്ട്;

(ബി)പ്രസ്തുത സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, നേഴ്സിംഗ് ട്യൂട്ടര്‍, പി.എച്ച്.എന്‍. ട്യൂട്ടര്‍ എന്നീ തസ്തികകളില്‍ ഒഴിവുകളുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത ഒഴിവുകള്‍ എന്നാണ് നിലവില്‍ വന്നത്;

(ഡി)ഈ ഒഴിവുകളില്‍ സ്ഥിര നിയമനം നടത്തുന്നതിന് എന്തു നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദാംശം നല്‍കുമോ;

()ബഹു. കേരള ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും കേസുകള്‍ നിലവിലുണ്ടോ;

(എഫ്)എങ്കില്‍ പ്രസ്തുത കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

8272

ആരോഗ്യ വകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് അസിസ്റന്റ് റേഷ്യോ പ്രെമോഷന്

ശ്രീ. ആര്‍. രാജേഷ്

()ആരോഗ്യ വകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് അസിസ്റന്റ് റേഷ്യോ പ്രെമോഷന്‍ നിലവില്‍ ഉണ്ടോ ; ഇതിന്റെ അടിസ്ഥാനപരമായ മാനദണ്ഡം എന്താണ് ; എങ്കില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി)2012 ജൂലൈയില്‍ നടന്ന റേഷ്യോ പ്രെമോഷനില്‍ എത്ര പേര്‍ക്കാണ് പ്രെമോഷന്‍ നല്‍കിയിട്ടുള്ളത് ;

(സി)എത്ര ഒഴിവ് സംസ്ഥാനവ്യാപകമായി നിലവില്‍ ഉണ്ട് ; നിലവിലുള്ള മുഴുവന്‍ ഒഴിവിലേക്കും പ്രെമോഷന്‍ നല്‍കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ; എല്ലാ ഒഴിവിലേയ്ക്കും പ്രെമോഷന്‍ വഴി ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കുമോ ;

(ഡി)റേഷ്യോ പ്രെമോഷന്റെ ഭാഗമായി നിലവില്‍ ഗ്രേഡ് ക തസ്തികയില്‍ ജോലി ചെയ്യുന്ന എത്ര ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് അന്തര്‍ ജില്ലാസ്ഥലം മാറ്റം നല്‍കിയത് ; ഇതിനായി സ്വീകരിച്ച മാനദണ്ഡം എന്താണ് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

()റേഷ്യോ പ്രെമോഷനോടനുബന്ധിച്ച് നടന്ന അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട് ; ഗ്രേഡ് തിരിച്ചുള്ള അപേക്ഷകന്റെ പേരും സര്‍വ്വീസ് ദൈര്‍ഘ്യവും ഉള്‍പ്പെടെ പൂര്‍ണ്ണവിവരം ലഭ്യമാക്കുമോ ;

(എഫ്)ഏതെങ്കിലും അപേക്ഷകരെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തില്‍ നിന്ന് അര്‍ഹരായിട്ടുകൂടി ഒഴിവാക്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ പ്രസ്തുത അപേക്ഷകരുടെ പേരു വിവരവും ഒഴിവാക്കിയതിന്റെ കാരണവും വ്യക്തമാക്കുമോ ;

(ജി)റേഷ്യോ പ്രേമോഷനുമായി ബന്ധപ്പെട്ട് നടന്ന അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിന്മേല്‍ എത്ര അപ്പീലുകള്‍ ലഭിച്ചിട്ടുണ്ട് ; ഈ അപ്പീലിന്മേല്‍ എന്ത് നടപടി സ്വികരിച്ചു എന്ന് വ്യക്തമാക്കുമോ ;

(എച്ച്)റേഷ്യോ പ്രെമോഷന്‍ ലഭിച്ച എത്ര ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് മള്‍ട്ടി പര്‍പ്പസ് ഇന്‍സര്‍വ്വീസ് ട്രെയിനിംഗ് ലഭിച്ചിട്ടുണ്ട് ; വിശദമാക്കുമോ ?

8173

ആരോഗ്യവകുപ്പില്‍ സ്റാഫ് നേഴ്സുമാരുടെ സീനിയോറിറ്റി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()ആരോഗ്യവകുപ്പില്‍ സ്റാഫ് നഴ്സുമാരുടെ സീനിയോറിറ്റി ലിസ്റ് നിലവിലുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)സ്റാഫ് നഴ്സുമാരുടെ ഗ്രേഡ് പ്രെമോഷന്‍ നല്‍കുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കുമോ;

(സി)1990-2002 കാലയളവില്‍ സ്റാഫ് നഴ്സ് ഗ്രേഡ് കക ആയി സര്‍വ്വീസില്‍ വന്നയാളുകള്‍ക്ക് ഗ്രേഡ് ക പ്രെമോഷന്‍ നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)ആരോഗ്യവകുപ്പില്‍ ഗ്രേഡ് കക, ഗ്രേഡ് ക സ്റാഫ് നഴ്സ് അനുപാതം നടപ്പിലാക്കിയത് എന്നാണ്; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

()ഈ ഉത്തരവ് പ്രാബല്യത്തില്‍ വന്ന തീയതിമുതല്‍ ഉണ്ടായ ഒഴിവ് കണക്കാക്കി സീനിയോറിറ്റി പ്രകാരം റേഷ്യോ പ്രെമോഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

8274

അവധിയെടുത്തു പോകുന്ന ഡോക്ടര്‍മാരുടെ സ്വത്ത് ജപ്തി ചെയ്യാന്‍ ശുപാര്‍ശ

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് നിന്നും അവധിയെടുത്തു പോകുന്ന ഡോക്ടര്‍ മാരുടെ സ്വത്ത് ജപ്തി ചെയ്യാന്‍ എന്‍.ആര്‍.എച്ച്.എം ശുപാര്‍ശ ചെയ്തിട്ടുണ്ടോ;

(ബി)ഇത്തരത്തില്‍ ജപ്തി നടപടികള്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)ഉണ്ടെങ്കില്‍ ഏതു സാഹചര്യത്തിലാണ് ജപ്തി നടപടികള്‍ നടത്തുകയെന്ന് വിശദമാക്കാമോ;

(ഡി)ഇതിനകം സംസ്ഥാനത്ത് എത്ര ഡോക്ടര്‍മാരുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തിട്ടുണ്ട്?

8275

ശബരിമല മാസ്റര്‍പ്ളാന്‍

ശ്രീ. രാജു എബ്രഹാം

()ശബരിമല മാസ്റര്‍പ്ളാന്‍ നടപ്പിലാക്കുവാന്‍ എത്ര രൂപയുടെ ബജറ്റാണ് വേണ്ടി വരിക;

(ബി)ഈ ഫണ്ട് ഏതൊക്കെ മാര്‍ഗ്ഗത്തിലൂടെയാണ് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)ഇതുവരെ ലഭിച്ച ഫണ്ടിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി)ഈ ഫണ്ട് ഉപയോഗിച്ച് ഇതുവരെ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ഇനംതിരിച്ച് വ്യക്തമാക്കാമോ;

()ഏതൊക്കെ പദ്ധതികള്‍ക്കാണ് സ്പോണ്‍സര്‍മാരെ ലഭിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ?

8276

ശബരിമലയിലെ ക്യൂ കോംപ്ളക്സ് നിര്‍മ്മാണം

ശ്രീ. രാജു എബ്രഹാം

()ശബരിമലയിലെ ക്യൂ കോംപ്ളക്സ് നിര്‍മ്മാണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(ബി)ആരെയാണ് പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്;

(സി)ടെന്‍ഡറില്‍ ആരൊക്കെയാണ് പങ്കെടുത്തത്;

(ഡി)പ്രസ്തുത നിര്‍മ്മാണത്തിനായി എത്ര ഫണ്ടാണ് നീക്കിവച്ചിട്ടുള്ളത്; ആരാണ് ഈ ഫണ്ട് നല്‍കിയത്; വിശദമാക്കുമോ ?

8277

ശുദ്ധമായ അരവണ ഭക്തജനങ്ങള്‍ക്ക് ലഭിക്കുന്നതിനുള്ള നടപടി

ശ്രീ. . കെ. വിജയന്‍

()ശബരിമല സീസണ്‍ സമയത്ത് ഗോഡൌണില്‍ സൂക്ഷിച്ചിരുന്ന അരവണ വന്‍തോതില്‍ പൊട്ടിഒലിച്ച് നശിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതിന്റെ പേരില്‍ എത്ര രൂപ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)സി. എഫ്. ആര്‍. ഡി. ലാബില്‍ അരവണ പരിശോധിച്ചപ്പോള്‍ അളവില്‍ കവിഞ്ഞ ബാക്ടീരിയയുടെ സാന്നിദ്ധ്യം ഉണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ശുദ്ധമായ അരവണ ഭക്തജനങ്ങള്‍ക്ക് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

()അരവണ പായസത്തിന് ഉപയോഗിക്കുന്നതിനായി ശര്‍ക്കര പര്‍ച്ചേസ് ചെയ്യുന്നത് എവിടെ നിന്നാണ്?

8278

ശബരിമലയില്‍ കാണിക്ക എണ്ണുന്നതിനുള്ള സംവിധാനങ്ങള്‍

ശ്രീ. . കെ. വിജയന്‍

()ശബരിമലയില്‍ കാണിക്ക എണ്ണുന്നതില്‍ വന്‍തട്ടിപ്പു നടക്കുന്നുണ്ട് എന്നത് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ശബരിമലയില്‍ കാണിക്ക എണ്ണുന്നതിന് എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?

8279

മലബാര്‍ മേഖലകളിലെ വരുമാനമില്ലാത്ത ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളം

ശ്രീ. കെ. വി. വിജയദാസ്

()മലബാര്‍ മേഖലകളിലെ വരുമാനമില്ലാത്ത ക്ഷേത്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം കിട്ടുന്നില്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ബി)ബി ഗ്രേഡ് ക്ഷേത്രങ്ങളില്‍ ശമ്പളം നല്‍കുന്നതിനായി ഇപ്പോള്‍ നല്‍കിവരുന്ന ഫണ്ട് 30%-ല്‍ നിന്ന് 50% ആയി വര്‍ദ്ധിപ്പിക്കുമോ?

8280

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ പാരമ്പര്യ ജീവനക്കാരുടെ ആനുകൂല്യങ്ങള്

ശ്രീ. കെ. വി. വിജയദാസ്

()ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ പാരമ്പര്യ ജീവനക്കാര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഇവര്‍ക്ക് നാമമാത്രമായ ആനുകൂല്യങ്ങളാണ് നല്‍കിപ്പോരുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി)ക്ഷേത്ര ജീവനക്കാരുടെ ക്ഷേമനിധി ബോര്‍ഡ് പിരിച്ചുവിട്ട നടപടി പുനഃപരിശോധിക്കുമോ ; ആയത് പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി)താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ; ഇതിനായി എന്തെങ്കിലും മാനദണ്ഡങ്ങള്‍ സ്വീകരിക്കുമോ ; എങ്കില്‍ വിശദാംശം നല്‍കുമോ ?

8281

കുറ്റ്യാടി മണ്ഡലത്തിലെ അഭിമന്യൂ ക്ഷേത്രം ഏറ്റെടുക്കല്

ശ്രീമതി കെ. കെ. ലതിക

()കുറ്റ്യാടി മണ്ഡലത്തിലെ കുറ്റ്യാടി പഞ്ചായത്തില്‍ ഒരു അഭിമന്യു ക്ഷേത്രം സ്ഥിതിചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമായ പ്രസ്തുത ക്ഷേത്രം അഭിവൃദ്ധിപ്പെടുത്തുന്നതിനും ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും നടപടി സ്വീകരിക്കുമോ;

(സി)സ്വകാര്യ ഉടമയിലുള്ള പ്രസ്തുത ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത് സംരക്ഷിക്കാന്‍ സാധിക്കുമോ; വ്യക്തമാക്കുമോ?

8282

ആചാര സ്ഥാനികര്‍ക്ക് ആനുകൂല്യം

ശ്രീ. . ചന്ദ്രശേഖരന്‍

()ആചാരസ്ഥാനികര്‍ക്ക് ആനുകൂല്യം നല്‍കുന്ന പദ്ധതിയനുസരിച്ച് ഇപ്പോള്‍ എത്രപേര്‍ക്കാണ് ആനുകൂല്യം നല്‍കുന്നതെന്നും ഏതൊക്കെ ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്നും അറിയിക്കാമോ ;

(ബി)ആനുകൂല്യങ്ങള്‍ക്കായി ഇനി എത്ര അപേക്ഷകളാണ് ബാക്കിയുളളത് ; അവയില്‍ എപ്പോള്‍ തീരുമാനമെടുക്കുമെന്ന് അറിയിക്കാമോ ?

8283

ക്ഷേത്രസ്ഥാനിക ആശ്വാസപദ്ധതി

ശ്രീ. . പി. ജയരാജന്‍

()ക്ഷേത്രസ്ഥാനിക ആശ്വാസ പദ്ധതിയിന്‍കീഴില്‍ ആനുകൂല്യത്തിന് അര്‍ഹതപ്പെട്ട എത്ര സ്ഥാനികര്‍ ഉണ്ടെന്നും പുതുതായി ആനുകൂല്യത്തിന് എത്രപേര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(ബി)ആനുകൂല്യത്തിന് അര്‍ഹത നേടിയവര്‍ക്ക് പ്രതിമാസം എത്ര തുകയാണ് വേതനമായി നല്‍കുന്നതെന്നു വ്യക്തമാക്കുമോ;

(സി)ഇപ്പോള്‍ എത്ര മാസമായി വേതന കുടിശ്ശിക ഉണ്ടെന്നു വ്യക്തമാക്കുമോ;

(ഡി)ക്ഷേത്ര സ്ഥാനിക ആശ്വാസ പദ്ധതിയിന്‍കീഴില്‍ ആനുകൂല്യത്തിന് അര്‍ഹരായ സ്ഥാനികര്‍ക്ക് നിലവിലുള്ള വേതന കുടിശ്ശിക ലഭ്യമാക്കുവാന്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.