Q.
No |
Questions
|
8035
|
പ്രാഥമിക
സഹകരണ
സംഘങ്ങള്‍
വഴി കാര്‍ഷികവായ്പ
ശ്രീ.
എ.
പി.
അബ്ദുള്ളക്കുട്ടി
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പ്രാഥമിക
സഹകരണ
സംഘങ്ങള്‍
വഴി കാര്‍ഷികവായ്പ
വിതരണം
ചെയ്യുന്ന
സമ്പ്രദായം
നടക്കാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)നബാര്‍ഡില്‍
നിന്ന്
കാര്‍ഷികവായ്പ
പ്രാഥമിക
സഹകരണ
സംഘങ്ങള്‍ക്ക്
നല്‍കുവാന്‍
നിലവില്‍
തടസ്സമുണ്ടാകുന്നതിന്
കാരണമെന്ത്
; വ്യക്തമാക്കാമോ
;
(സി)ഇതുമൂലം
കാര്‍ഷിക
മേഖലയില്‍
ഉണ്ടായ
പ്രതിസന്ധിയും
കര്‍ഷകര്‍
നേരിടുന്ന
ബുദ്ധിമുട്ടും
പരിഹരിക്കുവാന്‍
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാം
? |
8036 |
മിനറല്‍
വാട്ടര്‍
പ്ളാന്റുകള്‍
ശ്രീ.
കെ.
ശിവദാസന്‍
നായര്‍
''
പി.
സി.
വിഷ്ണുനാഥ്
''
സി.
പി.
മുഹമ്മദ്
''
റ്റി.
എന്‍.
പ്രതാപന്‍
(എ)കണ്‍സ്യൂമര്‍
ഫെഡിന്റെ
ആഭിമുഖ്യത്തില്‍
മിനറല്‍
വാട്ടര്‍
പ്ളാന്റുകള്‍
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ
; വിശദമാക്കുമോ
;
(ബി)എവിടെയൊക്കെയാണ്
ഇത്തരം
പ്ളാന്റുകള്‍
സ്ഥാപിക്കാനുദ്ദേശിക്കുന്നത്
;
(സി)ഈ
പ്ളാന്റുകളുടെ
പ്രതിദിനശേഷി
എത്രയെന്ന്
വിശദമാക്കുമോ
? |
8037 |
സഹകരണ
സ്ഥാപനങ്ങളില്‍
പേപ്പര്‍
ബാഗുകള്‍,
തുണിസഞ്ചികള്‍
എന്നിവയുടെ
ഉപയോഗം
ശ്രീ.
കെ.
അച്ചുതന്‍
''
ലൂഡി
ലൂയിസ്
''
എം.
പി.
വിന്‍സെന്റ്
''
സണ്ണി
ജോസഫ്
(എ)സഹകരണ
മേഖലയിലെ
സ്ഥാപനങ്ങളില്‍
പേപ്പര്‍
ബാഗുകള്‍,
തുണിസഞ്ചികള്‍
എന്നിവയുടെ
ഉപയോഗം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
പരിഗണയിലുണ്ടോ
; വിശദമാക്കുമോ
;
(ബി)ഇതുകൊണ്ട്
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)ഇതിനായി
എന്തെല്ലാം
പ്രാരംഭ
നടപടികള്‍
എടുത്തിട്ടുണ്ട്
; വിശദമാക്കുമോ
? |
8038 |
ഒറ്റത്തവണ
തീര്‍പ്പാക്കല്‍
പദ്ധതി
ശ്രീ.
വി.
എസ്.
സുനില്‍
കുമാര്‍
,,
വി.
ശശി
ശ്രീമതി
ഗീതാ
ഗോപി
ശ്രീ.
ഇ.ചന്ദ്രശേഖരന്‍
(എ)ഈ
ഗവണ്‍മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം
ഒറ്റത്തവണ
തീര്‍പ്പാക്കല്‍
പദ്ധതി
സഹകരണ
മേഖലയില്‍
നടപ്പാക്കിയിട്ടുണ്ടോ.
ഉണ്ടെങ്കില്‍
പലിശയിളവ്
ഇനത്തില്‍
മൊത്തം
എന്ത്
തുക
സഹകാരികള്‍ക്ക്
ആനുകൂല്യമായി
നല്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)മൊത്തം
എത്ര
സഹകാരികള്‍ക്ക്
ഇതിന്റെ
പ്രയോജനം
ലഭിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)പ്രസ്തുത
കാലയളവില്‍
ആത്മഹത്യചെയ്ത
കര്‍ഷകരുടെ
വായ്പയിനത്തില്‍
സഹകരണ
സ്ഥാപനങ്ങള്‍
എത്ര തുക
എഴുതിത്തളളിയിട്ടുണ്ടെന്ന്
വിശദമാക്കുമോ? |
8039 |
മലപ്പുറം
ജില്ലാ
സഹകരണ
ബാങ്കുകള്‍ക്ക്
പുതിയ
ബ്രാഞ്ചുകള്
ശ്രീ.
പി.
ഉബൈദുള്ള
(എ)ജില്ലാ
സഹകരണ
ബാങ്കുകള്‍ക്ക്
പുതിയ
ബ്രാഞ്ചുകളും
തസ്തികകളും
അനുവദിക്കുന്നതിന്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ
;
(ബി)മലപ്പുറം
ജില്ലാ
സഹകരണ
ബാങ്കിന്
നിലവില്‍
എത്ര
ബ്രാഞ്ചുകളും,
ബ്രാഞ്ച്
മാനേജര്‍
തസ്തികകളും
ഉണ്ടെന്ന്
വ്യക്തമാക്കാമോ
;
(സി)പുതുതായി
ആരംഭിച്ച
8 ബ്രാഞ്ചുകളില്‍
മാനേജര്‍
തസ്തിക
അനുവദിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)എങ്കില്‍
മലപ്പുറം
ജില്ലാ
സഹകരണ
ബാങ്കില്‍
ആവശ്യമുള്ള
ബ്രാഞ്ച്
മാനേജര്‍
തസ്തികകള്‍
സൃഷ്ടിക്കുവാന്‍
സത്വര
നടപടികള്‍
സ്വീകരിക്കുമോ
? |
8040 |
സഹകരണ
മേഖലയിലെ
ബാങ്കുകളിലേക്ക്
നിക്ഷേപ
സമാഹരണം
ശ്രീ.
എം.
ഹംസ
(എ)സംസ്ഥാനത്തെ
സഹകരണ
മേഖലയിലെ
ബാങ്കുകളിലേക്ക്
പൊതുജനങ്ങളില്‍നിന്നും
നിക്ഷേപ
സമാഹരണം
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം
നടപടികള്‍
ആണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)പൊതുജനങ്ങളില്‍
നിന്നും
സ്വീകരിക്കുന്ന
സ്ഥിര
നിക്ഷേപങ്ങള്‍ക്ക്
നിലവില്‍
എത്രശതമാനം
പലിശയാണ്
പ്രാഥമിക
സഹകരണ
ബാങ്കുകള്‍
നല്കി
വരുന്നത്;
പ്രസ്തുത
പരിശ
നിരക്ക്
കുറയ്ക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
കാരണം
വിശദമാക്കാമോ
? |
8041 |
ദിവസ
നിക്ഷേപ
പിരിവുകാരുടെ
പ്രശ്നങ്ങള്‍
ശ്രീ.
സാജുപോള്‍
(എ)സഹകരണ
സംഘങ്ങളില്‍
ജോലി
ചെയ്യുന്ന
ദിവസ
നിക്ഷേപ
പിരിവുകാരുടെ
പ്രശ്നങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)189/2009,
39/2011 നമ്പര്‍
ഉത്തരവുകള്‍
നിലവിലുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
നല്കുമോ;
(സി)ദിവസ
നിക്ഷേപ
പിരിവുകാരെ
സ്ഥിരപ്പെടുത്തുന്നതുമായി
ബന്ധപ്പെട്ട്
2005-ല്‍
സര്‍ക്കാര്‍
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ;
(ഡി)മേല്‍
ഉത്തരവുകള്‍
ഏതൊക്കെ
ജില്ലാ
സഹകരണ
ബാങ്കുകള്‍
നടപ്പിലാക്കിയിട്ടുണ്ട്;
ബാക്കി
ബാങ്കുകളില്‍
നടപ്പിലാക്കാന്‍
നടപടി
സ്വീകരിക്കുമോ
?
|
8042 |
മുദ്രവില
ഒഴിവാക്കുന്നതിന്
നടപടി
ശ്രീ.
ജെയിംസ്
മാത്യു
(എ)സ
സംഘങ്ങള്‍ക്ക്
സംഘം
മെമ്പര്‍മാരില്‍
നിന്നും
വ്യാപാരാവശ്യത്തിന്
വസ്തുക്കള്‍
വാങ്ങുമ്പോള്‍
മുദ്രവില
മുഴുവനായും
ഒഴിവാക്കുന്നതിന്
GO(MS) 795/60/Agri.
തീയതി
18.10.1960
പ്രകാരം
ഉത്തരവ്
നിലവിലുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
ശ്രീകണ്ഠാപുരം
അഗ്രി.പ്രൊഡക്ട്സ്
& ടോഡിടാപ്പേര്‍സ്
സഹകരണ
സംഘത്തിന്റെ
പേരില്‍
തളിപ്പറമ്പ്
സബ്
രജിസ്ട്രാഫീസിലെ
P/6012
നമ്പര്‍
ആധാരത്തിന്
മുദ്രവില
ഈടാക്കിയിട്ടുണ്ടോ;
(സി)മുദ്രവില
ഈടാക്കുന്നതിനായി
കണ്ണൂര്‍
ജില്ലാ
രജിസ്ട്രാര്‍
(ജനറല്‍)
G1/3207/2012
പ്രകാരം
നല്‍കിയ
ഉത്തരവ്
പുന:പ്പരിശോധിച്ച്
GO(MS) 795/60/Agrl.
അനുസരിച്ച്
മുദ്രയും
പിഴയും
ഒഴിവാക്കാന്‍
നിര്‍ദ്ദേശം
നല്‍കുമോ
? |
8043 |
വസ്തു
പണയപ്പെടുത്തി
വായ്പ
ശ്രീ.കെ.വി.
അബ്ദുള്‍
ഖാദര്‍
(എ)പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക്
പാരമ്പര്യമായി
ലഭിച്ച
പട്ടയമുള്ള
വസ്തു
ജില്ലാ
സഹകരണ
ബാങ്കുകളില്‍
പണയം
വച്ച്
വായ്പയെടുക്കുന്നതിന്
നിലവില്‍
എന്തെങ്കിലും
തടസ്സമുണ്ടോ;
വിശദമാക്കുമോ;
(ബി)ലോണ്‍
എടുക്കുന്നതിനായി
ജില്ലാ
സഹകരണ
ബാങ്കിന്റെ
വിവിധ
ശാഖകളെ
സമീപിക്കുന്നവര്‍ക്ക്
ബാങ്ക്
അധികൃതര്‍
അപേക്ഷാ
ഫോം
ലഭ്യമാക്കുന്നില്ല
എന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍
പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക്
പട്ടയമുള്ള
വസ്തു
ജില്ലാ
സഹകരണ
ബാങ്കുകളില്‍
പണയപ്പെടുത്തി
ലോണ്‍
എടുക്കുന്നതിന്
ആവശ്യമായ
നടപടി
സ്വീകരിക്കുമോ
? |
8044 |
സഹകരണ
വിജിലന്‍സ്
സംവിധാനം
ശ്രീ.എം.
ഹംസ
(എ)സഹകരണ
വകുപ്പില്‍
വിജിലന്‍സ്
സംവിധാനം
എന്നാണ്
നടപ്പിലാക്കിയത്;
എന്തെല്ലാമായിരുന്നു
ലക്ഷ്യങ്ങള്‍;
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തു;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)“സഹകരണ
വിജിലന്‍സ്”
സംവിധാനത്തിന്റെ
നിലവിലെ
പ്രവര്‍ത്തനം
കാര്യക്ഷമമല്ല
എന്ന
കാര്യം
ശ്രദ്ധയിലുണ്ടോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കാമോ;
(സി)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
സഹകരണ
വിജിലന്‍സ്
വിഭാഗം
എത്ര
കേസുകള്‍
കണ്ടുപിടിച്ചു;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
? |
8045 |
കോഴിക്കോട്
ജില്ലയിലെ
അര്‍ബന്‍
സഹകരണ
ബാങ്കുകളിലെ
പ്രമോഷന്
ശ്രീ.
കെ.
കുഞ്ഞമ്മത്
മാസ്റര്‍
(എ)കോഴിക്കോട്
ജില്ലയിലെ
അര്‍ബന്‍
സഹകരണ
ബാങ്കുകളില്‍
ഫീഡര്‍
കാറ്റഗറി
റൂള്‍
നിലവിലില്ലാതെ
ഏതെങ്കിലും
ബാങ്കുകളില്‍
ജീവനക്കാര്‍ക്ക്
പ്രമോഷന്‍
നല്‍കിയിട്ടുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
സ്ഥാപനത്തിനെതിരെ
നിയമാനുസൃത
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)പ്രസ്തുത
സ്ഥാപനത്തിന്റെ
പേരും
സ്വീകരിച്ച
നടപടികളുടേയും
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ? |
8046 |
സഹകരണ
സംഘങ്ങളുടെ
ഓഡിറ്റ്
ശ്രീ.
എം.
വി.
ശ്രേയാംസ്
കുമാര്‍
,,
റോഷി
അഗസ്റിന്‍
ഡോ.
എന്‍.
ജയരാജ്
ശ്രീ.
പി.
സി.
ജോര്‍ജ്
(എ)സംസ്ഥാനത്തെ
പ്രാഥമിക
കാര്‍ഷിക
സഹകരണ
സംഘങ്ങളുടെ
ഓഡിറ്റില്‍
കണ്ടെത്തിയിട്ടുള്ള
പ്രധാന
അപാകതകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
അപാകതകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്കുമോ;
(സി)പ്രസ്തുത
സംഘങ്ങളുടെ
പ്രവര്‍ത്തനമൂലധനം
അനുസരിച്ച്
ഓഡിറ്റര്‍മാരെ
നിയമിക്കുന്നതിനുള്ള
അധികാരം
സര്‍ക്കാരില്‍
നിക്ഷിപ്തമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
8047 |
കണ്‍സ്യൂമര്‍
ഫെഡിന്റെ
കീഴില്‍
ക്ളീനിക്കല്‍
ലബോറട്ടറികള്
ശ്രീ.
വര്‍ക്കല
കഹാര്‍
,,
തേറമ്പില്‍
രാമകൃഷ്ണന്‍
,,
പാലോട്
രവി
,,
എ.
പി.
അബ്ദുളളക്കുട്ടി
(എ)കണ്‍സ്യൂമര്‍
ഫെഡിന്റെ
കീഴില്‍
സംസ്ഥാനത്ത്
ക്ളിനീക്കല്‍
ലബോറട്ടറികള്‍
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തനരീതിയും
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)എവിടെയൊക്കെയാണ്
ഇത്
തുടങ്ങാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)ഈ
ക്ളിനിക്കല്‍
ലബോറട്ടറികളില്‍
കുറഞ്ഞ
ചെലവില്‍
പരിശോധന
നടത്തുന്നതിനുളള
സംവിധാനം
ഏര്‍പ്പെടുത്തുമോ;
വിശദമാക്കുമോ? |
8048 |
സഹകരണ
സ്ഥാപനങ്ങള്‍
വഴി
കൂടുതല്‍
ഷോപ്പുകള്‍
ആരംഭിക്കുന്നതിന്
നടപടി
ശ്രീ.
സി.എഫ്.
തോമസ്
,,
റ്റി.യു.കുരുവിള
(എ)വിലക്കയറ്റം
നിയന്ത്രിക്കുന്നതിനും
ഗുണനിലവാരമുള്ള
സാധനങ്ങളും
മരുന്നും
ലഭ്യമാക്കുന്നതിനും
സഹകരണ
സ്ഥാപനങ്ങള്‍
വഴി
കൂടുതല്‍
ഷോപ്പുകള്‍
ആരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ബി)നിലവിലുള്ള
സഹകരണ
മേഖലയിലെ
നീതി
മെഡിക്കല്‍
സ്റോറുകള്‍,
കണ്‍സ്യൂമര്‍
ഫെഡ്,
ത്രിവേണി
തുടങ്ങിയവയുടെ
പ്രവര്‍ത്തനം
വിലയിരുത്തുന്നതിനും
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ? |
8049 |
തിരുവനന്തപുരം
പോലീസ്
സ്റാഫ്
സഹകരണ
സംഘം
പിടിച്ചെടുക്കാന്‍
നീക്കം
ശ്രീ.
ജി.
സുധാകരന്‍
(എ)തിരുവനന്തപുരം
പോലീസ്
സ്റാഫ്
സഹകരണ
സംഘത്തിന്റെ
വാര്‍ഷിക
പൊതുയോഗം
തടഞ്ഞുകൊണ്ട്
സഹകരണ
ജോയിന്റ്
രജിസ്ട്രാര്‍
ഉത്തരവായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കാരണം
വ്യക്തമാക്കുമോ;
(ബി)വാര്‍ഷിക
പൊതുയോഗം
മുന്‍നിശ്ചയിച്ച
ഹസന്‍മരയ്ക്കാര്‍
ഹാളില്‍
നിന്നും
പേട്ട
എസ്.എന്‍.ഡി.പി
ഹാളിലേയ്ക്ക്
മാറ്റിയത്
ആരുടെ
നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന്
അറിയിക്കുമോ;
(സി)സംഘത്തില്‍
നിലവിലുള്ള
ഭരണസമിതി
അധികാരമേറ്റ
ശേഷം
മറ്റു
ജില്ലകളില്‍
ജോലി
ചെയ്യുന്നവരെയും
സര്‍വ്വീസില്‍
നിന്ന്
വിരമിച്ചവരേയും
സംഘത്തില്‍
അംഗങ്ങളാക്കിയിട്ടുണ്ടോ;
(ഡി)സംഘം
ഭരണസമിതി
മറ്റു
ജില്ലകളില്‍
ജോലി
ചെയ്യുന്ന
എത്ര
പേരുടേയും,
സര്‍വ്വീസില്‍
നിന്നും
വിരമിച്ച
എത്ര
പേരുടേയും
അംഗത്വം
ഒഴിവാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ഇ)സംഘത്തില്‍
സാമ്പത്തിക
ബാധ്യതയുള്ള
മറ്റ്
ജില്ലകളില്‍
ജോലി
ചെയ്യുന്നവരുടേയും
സര്‍വ്വീസില്‍
നിന്നും
വിരമിച്ചവരുടേയും
അംഗത്വം
സാമ്പത്തികബാധ്യത
കണക്ക്
അവസാനിപ്പിയ്ക്കുന്ന
മുറയ്ക്ക്
ഒഴിവാക്കാന്‍
നിര്‍ദ്ദേശം
നല്‍കുമോ;
(എഫ്)ഈ
സംഘത്തില്‍
റൂള്‍ 68
പ്രകാരം
അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അന്വേഷണ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ജി)സംഘത്തില്‍
റൂള്‍ 66
പ്രകാരം
അന്വേഷണത്തിന്
ഉത്തരവിട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(എച്ച്)അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അന്വേഷണ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഐ)സംഘത്തിന്റെ
വാര്‍ഷിക
പൊതുയോഗം
തടഞ്ഞുകൊണ്ടുള്ള
സഹകരണ
ജോയിന്റ്
രജിസ്ട്രാറുടെ
ഉത്തരവ്
പിന്‍വലിച്ച്
പൊതുയോഗം
നടത്തുന്നതിന്
സംഘത്തിന്
അനുവാദം
നല്‍കുമോ;
(ജെ)ഭരണസമിതി
പിരിച്ചുവിട്ട്
അഡ്മിനിസ്ട്രേറ്റര്‍
ഭരണം ഏര്‍പ്പെടുത്താന്‍
വകുപ്പ്തല
ഉദ്യോഗസ്ഥരുടെ
ഒത്താശയോടെ
ചിലര്‍
ശ്രമിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇത്തരം
ഉദ്യോഗസ്ഥര്‍ക്കെതിരെ
നിയമാനുസൃത
നടപടി
സ്വീകരിക്കുമോ? |
8050 |
സഹകരണ
പരീക്ഷാ
ബോര്‍ഡ്
നടത്തുന്ന
പരീക്ഷകള്‍
ശ്രീ.
മുല്ലക്കര
രത്നാകരന്‍
സംസ്ഥാന
സഹകരണ
പരീക്ഷാ
ബോര്‍ഡ്
നടത്തുന്ന
പരീക്ഷകളില്‍
നേറ്റിവിറ്റി
ആനുകൂല്യം
ഒരു
ജില്ലയില്‍
നിന്നും
വിവാഹം
കഴിച്ചുകൊണ്ട്
മറ്റു
ജില്ലകളില്‍
സ്ഥിരതാമസമാക്കിയിരിക്കുന്ന
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ലഭിക്കാത്ത
സാഹചര്യത്തില്‍
നേറ്റിവിറ്റിക്കു
പകരം
പെര്‍മനന്റ്
റസിഡന്‍സ്
എന്ന
നിലയില്‍
മാറ്റം
വരുത്തി
എല്ലാവര്‍ക്കും
ജില്ലാ
വെയിറ്റേജ്
ലഭ്യമാക്കുന്ന
കാര്യം
പരിഗണിക്കുമോ? |
8051 |
പരിയാരം
സഹകരണ
മെഡിക്കല്‍
കോളേജിലെ
അഴിമതി
ശ്രീ.
കെ.
എന്‍.
എ.
ഖാദര്‍
(എ)പരിയാരം
സഹകരണ
മെഡിക്കല്‍
കോളേജുകളില്‍
വിദ്യാര്‍ത്ഥികളെ
പ്രവേശിപ്പിക്കുന്നതിലും
മറ്റു
പ്രവര്‍ത്തനങ്ങളിലും
വന്‍തോതില്‍
അഴിമതിയും
ക്രമക്കേടും
നടക്കുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ആയതു
പരിഹരിക്കുവാന്‍
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)ഈ
സഹകരണ
മെഡിക്കല്‍
കോളേജ്
ഏറ്റെടുക്കുന്ന
കാര്യത്തില്‍
എന്തെങ്കിലും
നിയമ
തടസ്സമുണ്ടോ;
(ഡി)എങ്കില്‍
നിയമ
തടസ്സങ്ങള്‍
നീക്കി ഈ
സ്ഥാപനം
ഏറ്റെടുക്കാന്‍
നടപടി
സ്വീകരിക്കുമോ? |
8052 |
ജെ.ഡി.സി.
കോഴ്സുകള്‍ക്ക്
പരിശീലനം
നല്‍കുന്ന
സ്ഥാപനങ്ങള്
ശ്രീ.
പി.
തിലോത്തമന്‍
(എ)ജെ.ഡി.സി.
കോഴ്സുകള്‍ക്ക്
പരിശീലനം
നല്‍കുന്ന
എത്ര
സ്ഥാപനങ്ങള്‍
ഉണ്ടെന്നും
ഈ
സ്ഥാപനങ്ങളില്‍
ആകെ എത്ര
സീറ്റുകള്‍
ഉണ്ടെന്നും
അറിയിക്കുമോ;
സഹകരണ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
എത്ര
ശതമാനം
സീറ്റുകളാണ്
ജെ.ഡി.സി.
കോഴ്സുകള്‍ക്ക്
അനുവദിക്കുന്നത്
എന്നു
വിശദമാക്കുമോ
;
(ബി)ജെ.ഡി.സി.
കോഴ്സിന്റെ
നിലവിലുളള
സിലബസ്സ്
എത്ര വര്‍ഷം
മുമ്പ്
നിശ്ചയിച്ചിട്ടുള്ളതാണ്;
പഴയ
സിലബസ്സ്
അനുസരിച്ച്
കോഴ്സ്
പഠിക്കുകയും
പരീക്ഷയെഴുതാതിരിക്കുകയും
പഴയ
സിലബസ്സ്
അനുസരിച്ച്
പരീക്ഷയെഴുതി
പരാജയപ്പെട്ടവരുമായ
വിദ്യാര്‍ത്ഥികള്‍ക്ക്
പഴയ
സിലബസ്സില്‍
തന്നെ
ഇനിയും
പരീക്ഷയെഴുതാന്‍
അവസരം
നല്‍കുമോ? |
8053 |
കേപ്പിന്റെ
എഞ്ചിനീയറിംഗ്
കോളേജുകളിലെ
ക്രമരഹിതമായ
പ്രവേശനം
ശ്രീ.
ജി.
സുധാകരന്‍
(എ)കേപ്പിന്റെ
എഞ്ചിനീയറിംഗ്
കോളേജുകളില്‍
കഴിഞ്ഞ
വര്‍ഷം
ലാറ്ററല്‍
എന്‍ട്രി
മുഖാന്തിരം
ക്രമരഹിതമായി
വിദ്യാര്‍ത്ഥികളെ
പ്രവേശിപ്പിച്ചിരുന്നതായ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
നല്‍കുമോ;
(ബി)എ.ഐ.സി.റ്റി.ഇ.
മാനദണ്ഡങ്ങള്‍
അനുസരിച്ച്
എന്‍ട്രന്‍സ്
കമ്മീഷണര്‍
പ്രസിദ്ധീകരിച്ച
റാങ്ക്
ലിസ്റില്‍
നിന്നും
പ്രവേശനം
നല്‍കേണ്ട
സീറ്റുകളിലേയ്ക്കാണോ,
ലാറ്ററല്‍
എന്‍ട്രി
അഡ്മിഷന്‍
നടത്തിയതെന്ന്
വ്യക്തമാക്കുമോ
;
(സി)കേപ്പിന്റെ
ഏതെല്ലാം
സ്ഥാപനങ്ങളില്‍,
എത്ര
വിദ്യാര്‍ത്ഥികള്‍ക്കാണ്
ക്രമരഹിതമായി
ലാറ്ററല്‍
എന്‍ട്രി
വഴി
പ്രവേശനം
നല്‍കിയിട്ടുളളതെന്ന്
അറിയിക്കുമോ
;
(ഡി)ക്രമരഹിതമായി
വിദ്യാര്‍ത്ഥികളെ
പ്രവേശിപ്പിച്ചതിന്
ഉത്തരവാദി
ആരാണ് ;
അവര്‍ക്കെതിരെ
ഉചിതമായ
നടപടി
കൈക്കൊളളുമോ
;
(ഇ)യൂണിവേഴ്സിറ്റി
രജിസ്ട്രേഷന്‍
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കുകയും
ഒന്നാം
വര്‍ഷ
പരീക്ഷ
എഴുതുകയും
ചെയ്തിട്ടുളള
ഈ
വിദ്യാര്‍ത്ഥികളുടെ
പഠനം
തടസ്സപ്പെടാതിരിക്കാന്‍
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(എഫ്)കഴിഞ്ഞ
ഒരു വര്‍ഷക്കാലം
കേപ്പില്‍
വ്യാപകമായ
ക്രമക്കേടുകള്‍
നടന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍
ഇതു
സംബന്ധിച്ച
വിശദമായ
അന്വേഷണം
നടത്തുമോ
? |
8054 |
പരിയാരം
സഹകരണ
മെഡിക്കല്‍
കോളേജിലെ
ഫാര്‍മസി
വിഭാഗം
അധ്യാപകര്
ശ്രീ.
ബി.
സത്യന്‍
(എ)പരിയാരം
സഹകരണ
മെഡിക്കല്‍
കോളേജില്‍
ഫാര്‍മസി
വിഭാഗം
അധ്യാപകരായി
ജോലി
ചെയ്യുന്നവരില്‍
സ്ഥിരമാക്കപ്പെട്ടവര്‍
എത്ര
പേരാണ്;
താല്‍ക്കാലികാടിസ്ഥാനത്തില്‍
എത്ര
പേര്‍
ജോലി
ചെയ്യുന്നുണ്ട്;
വ്യക്തമാക്കാമോ;
(ബി)ഇവരുടെ
പേരുവിവരം
ലഭ്യമാക്കാമോ;
(സി)ഫാര്‍മസി
വിഭാഗം
അധ്യാപകര്‍ക്ക്
ലഭ്യമാക്കുന്ന
വേതനം
സംബന്ധിച്ച
വിവരം
ഇനം
തിരിച്ച്
വിശദമാക്കാമോ? |
8055 |
പ്രധാന
നദികള്‍
മാലിന്യമുക്തമാക്കുന്നതിന്
കര്‍മ്മപദ്ധതി
ശ്രീ.
ഷാഫി
പറമ്പില്‍
,,
എ.പി.
അബ്ദുള്ളക്കുട്ടി
,,
വി.റ്റി.
ബല്‍റാം
,,
ഡൊമിനിക്
പ്രസന്റേഷന്‍
(എ)സംസ്ഥാനത്തെ
പ്രധാന
നദികള്‍
മാലിന്യമുക്തമാക്കുന്നതിന്
മലിനീകരണ
നിയന്ത്രണ
ബോര്‍ഡ്
കര്‍മ്മപദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)ഈ
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)കര്‍മ്മപദ്ധതി
തയ്യാറാക്കി
കേന്ദ്ര
ഗവണ്‍മെന്റിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ
? |
8056 |
പരിസ്ഥിതിസൌഹൃദ
ചെറുകിട
വ്യവസായ
സ്ഥാപനങ്ങള്‍
ശ്രീ.
പി.
തിലോത്തമന്‍
(എ)പരിസ്ഥിതിസൌഹൃദവും
മലിനീകരണം
നിയന്ത്രിക്കുന്നതുമായ
ഉല്പന്നങ്ങള്‍
നിര്‍മ്മിക്കുന്ന
എത്ര
ചെറുകിട
വ്യവസായ
സ്ഥാപനങ്ങള്‍
ആലപ്പുഴ
ജില്ലയില്‍
ഉണ്ടെന്നു
പറയാമോ;
ഇവയ്ക്കു
മലിനീകരണ
നിയന്ത്രണ
വകുപ്പില്‍
നിന്നും
സഹായങ്ങള്‍
നല്‍കുന്നുണ്ടോ;
(ബി)പരിസ്ഥിതി
മലിനീകരണത്തെ
ചെറുക്കുന്നതും
പരിസ്ഥിതിയോട്
ഇണങ്ങുന്നതുമായ
ഉല്പന്നങ്ങള്‍ക്ക്
വിപണിയില്‍
വലിയ
വിലയാണെന്നും
അവ
സാധാരണക്കാര്‍ക്ക്
വാങ്ങാന്‍
കഴിയാത്ത
വയാണെന്നും
ബോധ്യപ്പെട്ടിട്ടുണ്ടോ;
ഈ
സാഹചര്യം
ചെറുക്കുന്നതിന്
ഇത്തരം
ഉല്പന്നങ്ങള്‍
നിര്‍മ്മിക്കുന്ന
ചെറുകിട
യൂണിറ്റുകള്‍ക്ക്
സഹായം
നല്‍കാനും
ഉല്പന്നങ്ങള്‍ക്ക്
നികുതിയിളവ്
നല്‍കാനും
നടപടിയെടുക്കുമോ? |
8057 |
ഫ്ളക്സ്
ബോര്‍ഡ്
വ്യാപനം
തടയാന്‍
നടപടി
ശ്രീമതി.
ജമീലാ
പ്രകാശം
(എ)വ്യാപകമായ
തോതില്‍
ഫ്ളക്സ്
ബോര്‍ഡുകള്‍
കേരളത്തിന്റെ
എല്ലായിടത്തും
ാപിച്ചുകൊണ്ടിരിക്കുന്നതു
കാരണം
ഉണ്ടാകുന്ന
പരിസര
മലിനീകരണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)എങ്കില്‍
അത്
പരിഹരിക്കുന്നതിനും
നിയന്ത്രിക്കുന്നതിനും
എന്ത്
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്? |
8058 |
ഖാദിക്ളസ്റര്‍
രൂപീകരിക്കാന്‍
നടപടി
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
,,
ആര്‍.
സെല്‍വരാജ്
,,
കെ.
അച്ചുതന്‍
,,
ഐ.സി.ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത്
ഖാദി
ക്ളസ്റര്‍
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)ഖാദി
മേഖലയുടെ
വളര്‍ച്ചയ്ക്ക്
ക്ളസ്ററുകള്‍
എങ്ങനെ
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ? |
8059 |
ഖാദി
തൊഴിലാളികളുടെ
അധ്വാനഭാരം
ശ്രീ.
ആര്‍.
സെല്‍വരാജ്
,,
അന്‍വര്‍
സാദത്ത്
,,
വര്‍ക്കല
കഹാര്‍
,,
വി.
പി.
സജീന്ദ്രന്‍
(എ)ഖാദി
തൊഴിലാളികളുടെ
അധ്വാനഭാരം
കുറയ്ക്കാന്‍
എന്തെല്ലാം
നടപടികളാണ്
കൈക്കൊളളാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ബി)ഇതിനായി
ഖാദി
മേഖലയില്‍
യന്ത്ര
ചര്‍ക്ക
ഉപയോഗപ്പെടുത്തുന്ന
കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ഏത്
കമ്മിറ്റിയുടെ
ശുപാര്‍ശ
അനുസരിച്ചാണ്
ഈ
പരിഷ്ക്കാരങ്ങള്‍
വരുത്താന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
ഇതുകൊണ്ടുളള
നേട്ടങ്ങള്‍
എന്തെല്ലാമാണ്
? |
8060 |
ഖാദിയുടെ
പ്രചാരണത്തിനായി
നടപടികള്‍
ശ്രീ.
പി.
തിലോത്തമന്‍
(എ)ഖാദിയുടെ
പ്രചാരണത്തിനും
കൈത്തറി
മേഖലയിലെ
തൊഴിലാളികളുടെ
ക്ഷേമത്തിനും
ഈ സര്‍ക്കാര്‍
വന്നതിനുശേഷം
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തെല്ലാമാണെന്നും
എത്ര
ചെറുകിട
യൂണിറ്റുകള്‍
അടച്ചുപൂട്ടിയെന്നും
വ്യക്തമാക്കാമോ;
(ബി)കൈത്തറി
തൊഴിലാളികളുടെ
ക്ഷേമത്തെ
ലക്ഷ്യമിട്ട്
രൂപീകരിച്ച
എത്ര
സഹകരണസംഘങ്ങള്‍
ആലപ്പുഴ
ജില്ലയിലുണ്ട്;
ഇവ
ഇപ്പോഴും
സജീവമായി
നിലനില്‍ക്കുന്നുണ്ടോ;
(സി)ചേര്‍ത്തല
താലൂക്കില്‍
നിലവില്‍
എത്ര
കൈത്തറി
തൊഴിലാളികള്‍
ഉണ്ട്;
ഇവരുടെ
പ്രതിദിന
ശരാശരി
വേതനമെത്രയാണ്;
ഇവരുടെ
തൊഴില്‍
സുരക്ഷിതത്വത്തിനും
ജീവിത
നിലവാരം
മെച്ചപ്പെടുത്തുന്നതിനും
എന്തെല്ലാം
ചെയ്യുമെന്ന്
വ്യക്തമാക്കാമോ
? |
8061 |
സഹകരണ
സ്പിന്നിംഗ്
മില്ലുകളില്‍
ജോലിചെയ്തു
വന്ന
ജീവനക്കാരുടെ
സ്വാശ്രയപെന്‍ഷന്
ശ്രീ.
വി.
എം.
ഉമ്മര്‍
മാസ്റര്‍
(എ)വ്യവസായ
വകുപ്പിനു
കീഴിലെ
സഹകരണ
സ്പിന്നിംഗ്
മില്ലുകളില്‍
ജോലി
ചെയ്യുന്ന
അംഗീകൃത
ജീവനക്കാരെ
സഹകരണ
സ്വാശ്രയ
പെന്‍ഷന്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഉത്തരവായിട്ടുണ്ടോ;
(ബി)പ്രസ്തുത
ഉത്തരവു
പ്രകാരമുള്ള
ആനുകൂല്യത്തിന്
ഏതെല്ലാം
സഹകരണ
സ്പിന്നിംഗ്
മില്ലുകളിലെ
ജീവനക്കാരെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(സി)ഓരോ
മില്ലിലും
എത്ര
പേരെ
വീതം ഉള്‍പ്പെടുത്തിയിട്ടുണ്ട്;
അവര്‍ക്ക്
ആനുകൂല്യം
നല്‍കി
തുടങ്ങിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനുള്ള
കാരണം
വ്യക്തമാക്കുമോ? |
8062 |
ഖാദി
ഉല്‍പാദനവും
പ്രൊഡക്ഷന്‍
ഇന്‍സെന്റീവും
ശ്രീ.
സി.
കൃഷ്ണന്‍
ഖാദി
ഉല്‍പാദനം
വര്‍ദ്ധിപ്പിക്കാന്‍
തൊഴിലാളികള്‍ക്ക്
പ്രൊഡക്ഷന്‍
ഇന്‍സെന്റീവ്
നല്‍കുന്നതിനുവേണ്ടി
2010-11,
2011-12 വര്‍ഷങ്ങളില്‍
എത്ര രൂപ
വകയിരുത്തിയിരുന്നു;
ഓരോ
വര്‍ഷവും
എത്ര രൂപ
ഈ
ഇനത്തില്‍
ചെലവഴിച്ചിട്ടുണ്ട്? |
8063 |
റൂട്രോണിക്സ്
നടത്തുന്ന
കമ്പ്യൂട്ടര്‍
കോഴ്സുകള്‍
ശ്രീ.
ജോസ്
തെറ്റയില്‍
,,
മാത്യു
റ്റി.
തോമസ്
(എ)സഹകരണ
വകുപ്പിന്റെ
കീഴിലുള്ള
റൂട്രോണിക്സ്
നടത്തുന്ന
കമ്പ്യൂട്ടര്‍
കോഴ്സുകള്‍
എന്തൊക്കെയെന്നു
വിശദമാക്കാമോ;
(ബി)ഇതില്‍
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുള്ളതും
പി.
എസ്.സി
അംഗീകരിച്ചിട്ടുള്ളതുമായ
കോഴ്സുകള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(സി)റൂട്രോണിക്സ്
നടത്തുന്ന
ഡിസിഎ
കോഴ്സിന്
സര്‍ക്കാര്‍
അംഗീകാരമുള്ളതും
എന്നാല്‍
പിഎസ്സി
അംഗീകരിച്ചിട്ടില്ലാത്തതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പി.എസ്.സി.
അംഗീകാരം
ലഭിക്കുവാന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ? |
8064 |
കാസര്‍ഗോഡ്
ജില്ലാ
സഹകരണ
ബാങ്കിലെ
കാഷ്യര്‍,
ക്ളര്‍ക്ക്
തസ്തികകള്‍
ശ്രീ.
കെ.
കുഞ്ഞിരാമന്‍
(ഉദുമ)
(എ)കാസറഗോഡ്
ജില്ലാ,
സഹകരണ
ബാങ്കിലും
ഇതിന്റെ
വിവിധ
ബ്രാഞ്ചുകളിലുമായി
എത്ര
കാഷ്യര്‍,
ക്ളര്‍ക്ക്
തസ്തികകള്‍
ഒഴിഞ്ഞ്
കിടപ്പുണ്ട്;
(ബി)ഈ
രണ്ട്
തസ്തികകളിലും
നിയമനം
നല്‍കുന്നതിനായി
പി.
എസ്.
സി.
റാങ്ക്
ലിസ്റ്
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)എത്ര
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ഡി)ഇല്ലെങ്കില്‍
അതിനുളള
കാരണമെന്താണെന്ന്
അറിയിക്കുമോ? |
8065 |
സഹകരണ
അപ്പക്സ്
സ്ഥാപനങ്ങള്‍
ശ്രീ.
ബെന്നി
ബഹനാന്‍
(എ)കേരളത്തില്‍
എത്ര
സംസ്ഥാന
സഹകരണ
അപ്പക്സ്
സ്ഥാപനങ്ങള്‍
ഉണ്ട്;
(ബി)ഏത്
വര്‍ഷം
മുതല്‍
ഏതെല്ലാം
അപ്പക്സ്
സ്ഥാപനങ്ങളിലെ
നിയമനം
പി.എസ്.സി.
യ്ക്ക്
കൈമാറിയിട്ടുണ്ട്;
(സി)നിയമനം
പി.എസ്.സി
യ്ക്ക്
വിട്ടതിനുശേഷം
ഇതേവരെ ഈ
സ്ഥാപനങ്ങളില്‍
എത്ര
നിയമനങ്ങള്‍
നടന്നിട്ടുണ്ട്;
(ഡി)എത്ര
അപ്പക്സ്
സ്ഥാപനങ്ങള്‍
സ്പെഷ്യല്‍
റൂള്‍സ്
തയ്യാറാക്കി
പി.എസ്.സി
യ്ക്ക്
കൈമാറിയിട്ടുണ്ട്;
(ഇ)നിയമനങ്ങള്‍
പി.എസ്.സി
യ്ക്ക്
കൈമാറിയശേഷം
നാളിതുവരെ
സ്പെഷ്യല്‍
റൂള്‍സ്
പാസ്സാക്കാത്ത
അപ്പക്സ്
സ്ഥാപനങ്ങള്‍
ഏതെല്ലാം;
കാരണം
വിശദമാക്കുമോ;
(എഫ്)സ്പെഷ്യല്‍
റൂള്‍സ്
പാസ്സാക്കാന്‍
എത്ര
സമയപരിധി
ആവശ്യമാണ്;
(ജി)അപ്പക്സ്
സ്ഥാപനങ്ങിലേയ്ക്ക്
351/2008 എന്ന
കാറ്റഗറി
നമ്പരില്‍
പി.എസ്.സി
തയ്യാറാക്കിയ
റാങ്ക്
ലിസ്റിന്റെ
കാലാവധി
അവസാനിക്കുന്നതിന്
മുന്‍പ്
സ്പെഷ്യല്‍
റൂള്‍സ്
തയ്യാറാക്കി
ഒഴിവുകള്‍
പി.എസ്.സി
യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
? |
8066 |
പ്രാഥമിക
സഹകരണ
സംഘങ്ങളില്‍
ലാസ്റ്
ഗ്രേഡ്
ജീവനക്കാര്‍ക്ക്
ക്ളറിക്കല്‍
& കാഷ്യര്‍
തസ്തികയിലേക്ക്
സ്ഥാനക്കയറ്റം
ശ്രീ.
പി.
ഉബൈദുള്ള
(എ)സംസ്ഥാനത്ത്
പ്രാഥമിക
സഹകരണ
സംഘങ്ങളില്‍
എസ്.എസ്.എല്‍.സി.
യോഗ്യതയുള്ള
ലാസ്റ്
ഗ്രേഡ്
ജീവനക്കാര്‍ക്ക്
ക്ളറിക്കല്‍
& കാഷ്യര്‍
തസ്തികയിലേക്ക്
സ്ഥാനക്കയറ്റം
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ
;
(ബി)സര്‍ക്കാര്‍
വകുപ്പില്‍
ജെ.ഡി.സി.
യോഗ്യതയില്ലാത്തവര്‍ക്കും
ഡിപ്പാര്‍ട്ട്മെന്റ്
ടെസ്റ്
നടത്തി
പ്രമോഷന്‍
നല്‍കുന്ന
സംവിധാനം
നിലവിലുണ്ടോ
;
(സി)എങ്കില്‍
എസ്.എസ്.എല്‍.സി.യോ
തത്തുല്യ
യോഗ്യതയും
സര്‍വ്വീസും
ഉള്ള
പ്രാഥമിക
സഹകരണ
സംഘം
ജീവനക്കാര്‍ക്ക്
ടെസ്റ്
നടത്തി
പ്രമോഷന്‍
നല്‍കുന്ന
കാര്യം
പരിഗണിക്കുമോ
;
(ഡി)ജെ.ഡി.സി.ക്ക്
പ്രൈവറ്റ്
രജിസ്ട്രേഷന്‍
ഏര്‍പ്പെടുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ
? |
8067 |
ജില്ലാ
സഹകരണ
ബാങ്കില്‍
ക്ളാര്‍ക്ക്
നിയമനങ്ങള്‍
ശ്രീ.
കെ.
കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
(എ)ജില്ലാ
സഹകരണ
ബാങ്കില്‍
നിലവില്‍
വന്ന പി.എസ്.സി
ക്ളാര്‍ക്ക്
റാങ്ക്
ലിസ്റില്‍
നിന്നും
നാളിതുവരെ
എത്ര
നിയമനങ്ങള്‍
നടന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)ജില്ലാ
ബാങ്കിലെ
ലാസ്റ്
ഗ്രേഡ്
ജീവനക്കാരില്‍
എത്ര
പേര്‍ക്കാണ്
2010,
2011, 2012 വര്‍ഷങ്ങളില്‍
പ്രമോഷന്‍
നല്‍കിയിട്ടുള്ളതെന്നും
ഇവയുടെ
റേഷ്യോ
എത്ര
ശതമാനമാണെന്നും
വ്യക്തമാക്കാമോ? |
8068 |
പാലക്കാട്
ജില്ലയിലെ
സതേണ്‍
ഇഡ്പാറ്റ്
ഇന്‍ഡസ്ട്രീസ്
ശ്രീ.
എ.
കെ.
ബാലന്‍
(എ)പാലക്കാട്
ജില്ലയിലെ
കോട്ടായി
പഞ്ചായത്തിലെ
കരിയാംകോട്
പ്രവര്‍ത്തിക്കുന്ന
സതേണ്‍
ഇഡ്പാറ്റ്
ഇന്‍ഡസ്ട്രീസ്
എന്ന
ഇരുമ്പുരുക്ക്
കമ്പനി
സൃഷ്ടിക്കുന്ന
മലിനീകരണത്തെക്കുറിച്ചുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
ജനങ്ങളുടെ
ആശങ്കകള്‍
അകറ്റാന്‍
എന്ത്
നടപടിയാണ്
സ്വീകരിച്ചത്;
(സി)കമ്പനിക്ക്
ലൈസന്‍സ്
പഞ്ചായത്ത്
നല്‍കാത്തതിനെതിരെ
കോടതിയില്‍
കേസ്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
എന്തു
നിലപാടാണ്
സ്വീകരിക്കാന്‍
പോകുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)മലിനീകരണ
നിയന്ത്രണ
സംവിധാനങ്ങള്‍
ഈ
കമ്പനിയില്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
നാട്ടുകാരുടെ
പരാതിയുടെ
അടിസ്ഥാനത്തില്‍
വീണ്ടും
പരിശോധന
നടത്തിയിട്ടുണ്ടോ;
എന്നാണ്
പരിശോധന
നടത്തിയതെന്ന്
വ്യക്തമാക്കുമോ? |
8069 |
സഹകാരികള്‍ക്കുള്ള
ചികിത്സാ
സഹായം
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)ശ്രീ.
കെ.
ദിവാകരന്‍,
ചാങ്ങിലേത്ത്
വീട്,
കോട്ടയ്ക്കപ്പുറം,
കുലശേഖരപുരം
എന്ന
വ്യക്തി
സഹകാരികള്‍ക്കുള്ള
ചികിത്സ
ധനസഹായത്തിനുവേണ്ടി
27-9-2011-ല്‍
സമര്‍പ്പിച്ച
അപേക്ഷയില്‍
എടുത്ത
തീരുമാനം
എന്തെന്ന്
അറിയിക്കുമോ
;
(ബി)പ്രസ്തുത
ധനസഹായം
നല്‍കുന്നതില്‍
എന്തെങ്കിലും
തടസ്സമുണ്ടോ
; ഉണ്ടെങ്കില്‍
വിശദാംശം
വെളിപ്പെടുത്താമോ
; തടസ്സം
ഒഴിവാക്കി
ധനസഹായം
നല്‍കുന്നതിനുള്ള
നടപടി
സ്വീകരിക്കാമോ
? |
8070 |
‘ഗ്രൃഹശ്രീ’
പദ്ധതി
ശ്രീ.
ഷാഫി
പറമ്പില്‍
,,
അന്‍വര്‍
സാദത്ത്
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
പി.
എ.
മാധവന്‍
(എ)
‘ഗ്രൃഹശ്രീ’
എന്ന
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ
;
(ബി)കണ്‍സ്യൂമര്‍
ഫെഡിന്റെ
നേതൃത്വത്തില്‍
നടത്തുന്ന
ഈ
പദ്ധതിയില്‍
സ്വയം
സഹായ
സംഘങ്ങളെ
എങ്ങനെ
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)ഏതെല്ലാം
സ്ഥാപനങ്ങള്‍
കേന്ദ്രീകരിച്ചാണ്
ഈ പദ്ധതി
നടപ്പാക്കുന്നത്
; വിശദമാക്കുമോ
? |
8071 |
പുനലൂര്‍
നിയോജകമണ്ഡലത്തില്‍
'നന്മ'
സ്റോറുകള്‍
ശ്രീ.
കെ.
രാജു
(എ)സംസ്ഥാനത്ത്
പുതുതായി
എത്ര
നന്മ
സ്റോറുകളാണ്
ആരംഭിക്കുവാന്‍
പോകുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)പുനലൂര്‍
നിയോജകമണ്ഡലത്തില്‍പ്പെട്ട
ഏതൊക്കെ
സ്ഥലങ്ങളിലാണ്
നന്മ
സ്റോറുകള്‍
ആരംഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
8072 |
ഒറ്റപ്പാലം
അസംബ്ളി
മണ്ഡലത്തിലെ
‘സഞ്ചരിക്കുന്ന
മാവേലിസ്റോര്‍’
ശ്രീ.
എം.
ഹംസ
(എ)ഒറ്റപ്പാലം
അസംബ്ളി
മണ്ഡലത്തില്‍
നിലവില്‍
‘സഞ്ചരിക്കുന്ന
മാവേലിസ്റോര്‍’
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)ഒറ്റപ്പാലം
അസംബ്ളി
മണ്ഡലത്തില്‍
സഞ്ചരിക്കുന്ന
മാവേലി
സ്റോര്‍
ആരംഭിക്കണമെന്ന
അപേക്ഷ
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
എന്ന്
ആരംഭിക്കുവാന്‍
കഴിയും
എന്ന്
വ്യക്തമാക്കാമോ? |
8073 |
പച്ചത്തേങ്ങ
സംഭരണ
സഹകരണ
സംഘങ്ങള്‍
ശ്രീ.
പുരുഷന്‍
കടലുണ്ടി
കര്‍ഷകരില്‍
നിന്നും
പച്ചത്തേങ്ങ
സംഭരിക്കുന്നതിന്
സഹകരണ
സംഘങ്ങള്‍ക്ക്
നിര്‍ദ്ദേശം
നല്‍കാമോ;
വിശദീകരിക്കുമോ? |
<<back |
|