UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7757

സംസ്ഥാനത്തിന്റെ കടബാധ്യത

ശ്രീമതി കെ.എസ്. സലീഖ

()ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്തിന്റെ കടബാധ്യത എത്ര കോടിരൂപയായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി)നിലവില്‍ കടബാധ്യത എത്ര കോടി രൂപയായി ഉയര്‍ന്നു; ആയതുപ്രകാരം ഇപ്പോള്‍ സംസ്ഥാനത്തിലെ ഓരോ വ്യക്തിയുടെയും കടബാധ്യത എത്രയെന്നാണ് വിലയിരുത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ;

(സി)ഇതില്‍ കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളില്‍ നിന്നും വാങ്ങിയിട്ടുള്ള കടം എത്ര കോടിരൂപയാണ്; ഇതില്‍ എത്ര കോടി രൂപ എഴുതിത്തള്ളണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്; വിശദമാക്കുമോ;

(ഡി)സംസ്ഥാനത്തെ ഇപ്രകാരമുള്ള വമ്പിച്ച കടബാധ്യത കുറയ്ക്കാന്‍ എന്തെങ്കിലും പദ്ധതിക്ക് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

7758

ചെക്കുപോസ്റുകളിലെ വെയ്ബ്രിഡ്ജുകള്‍

ശ്രീ. കെ. രാജു

()സംസ്ഥാനത്ത് ഏതൊക്കെ ചെക്ക് പോസ്റുകളിലാണ് വെയ്ബ്രിഡ്ജുകള്‍ ഉള്ളതെന്നും ഇതില്‍ എവിടെ യൊക്കെയാണ് ഇലക്ട്രോണിക് വെയ് ബ്രിഡ്ജുകള്‍ ഉള്ളതെന്നും വ്യക്തമാക്കുമോ;

(ബി)നിലവില്‍ ഏതൊക്കെ ചെക്ക് പോസ്റുകളില്‍ വെയ്ബ്രിഡ്ജ് പ്രവര്‍ത്തന ക്ഷമമാണെന്ന് വ്യക്തമാക്കുമോ;

(സി)കേരളത്തിലെ പ്രധാന ചെക്ക് പോസ്റുകളില്‍ ഒന്നായ ആര്യങ്കാവില്‍ എന്നു മുതലാണ് വെയ്ബ്രിഡ്ജ് ഉപയോഗ ശൂന്യമായത്; തന്‍മൂലം നാളിതുവരെ അമിതഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്താത്തതുമൂലം എത്ര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്;

(ഡി)ആര്യങ്കാവ് ചെക്ക് പോസ്റില്‍ ഇലക്ട്രോണിക് വെയ്ബ്രിഡ്ജ് സംവിധാനം ആരംഭിക്കുന്നതും, അമരവിള, വാളയാര്‍ ചെക്ക് പോസ്റുകളില്‍ ഇവയുടെ പ്രവര്‍ത്തനം സ്വകാര്യ ഏജന്‍സിയെയാണോ ഏല്പിച്ചിട്ടുള്ളത്; എങ്കില്‍ ഇതിന്റെ കൃത്യതയും കാര്യക്ഷമതയും വിലയിരുത്തുവാന്‍ ഏത് സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്;

()ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുവാന്‍ ഏകീകൃത സംവിധാനം എന്ന നിലയില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ കീഴില്‍ ആധുനിക സാങ്കേതിക സംവിധാനത്തോടെ വെയ്ബ്രിഡ്ജു കളുടെ കൃത്യത ഉറപ്പുവരുത്തി വാഹനങ്ങള്‍ക്ക് നിശ്ചിത തുക യൂസേഴ്സ് ഫീ ഈടാക്കി കൃത്യമായ വരുമാനം ഉറപ്പാക്കുന്ന സംവിധാനം കൊണ്ടുവരുന്നത് നന്നായിരിക്കുമോ; ഇത് പരിഗണിക്കുമോ?

7759

പെന്‍ഷന്‍ വകുപ്പ് രൂപീകരണം

ശ്രീ. ജി.എസ്. ജയലാല്‍

()പെന്‍ഷന്‍കാര്‍ക്ക് നിലവില്‍ ഏതെങ്കിലും ചികിത്സാ പദ്ധതികള്‍ ഉണ്ടോ; വിശദാംശം അറിയിക്കുമോ;

(ബി)ഇല്ലായെങ്കില്‍ പെന്‍ഷന്‍കാര്‍ക്ക് ഗുണകരമാകുംവിധം ഏതെങ്കിലും ചികിത്സാ പദ്ധതി നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ;

(സി)നിശ്ചിതപ്രായം കഴിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കി പെന്‍ഷന്‍ വര്‍ദ്ധനവ് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; ഇതുമായി ബന്ധപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(ഡി)സംസ്ഥാനത്ത് പെന്‍ഷന്‍ ആനുകൂല്യം പറ്റുന്ന എത്ര ജീവനക്കാരാണുള്ളത്; ഇവര്‍ക്ക് വേണ്ടി പെന്‍ഷന്‍ വകുപ്പ് രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ?

7760

പുതിയതായി ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി

ശ്രീമതി പി. അയിഷാ പോറ്റി

()സംസ്ഥാനത്ത് പുതിയതായി ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയ ഇടങ്ങളില്‍ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട പെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

7761

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി

ശ്രീ. കെ. വി. വിജയദാസ്

()സംസ്ഥാന ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ ;

(ബി)ഇത് സംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണോ; എങ്കില്‍ എന്നുമുതല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി)ഏതെല്ലാം കാറ്റഗറിയില്‍പ്പെട്ട ജീവനക്കാരെയാണ് ഇതില്‍ ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിയ്ക്കുന്നത് ; വിശദാംശം നല്‍കുമോ ?

7762

പെന്‍ഷന്‍കാരുടെ ചികില്‍സാ പദ്ധതി

ശ്രീ. വി. പി. സജീന്ദ്രന്‍

,, കെ. അച്ചുതന്‍

,, . സി. ബാലകൃഷ്ണന്‍

,, പി. . മാധവന്‍

()സംസ്ഥാന സര്‍വ്വീസിലെ പെന്‍ഷന്‍കാരുടെ ചികില്‍സാ പദ്ധതി പുനഃസംഘടിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ബി)ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം വിഷയങ്ങളാണ് പഠനവിധേയമാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ?

7763

പേ റിവിഷന്‍ റീ ഓപ്ഷന്‍ നല്‍കല്‍

ശ്രീ. വി.ഡി. സതീശന്‍

()2004-ലെ പേ റിവിഷന്‍ റീ ഓപ്ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് 05.01.2012-ലെ ജി..(പി) 8/12/ഫിന്‍. ഉത്തരവില്‍ 3-ാം ഖണ്ഡികയില്‍ 2 ക്ളാസ് ആയി പറഞ്ഞിട്ടുള്ള (cases involving retrospective change in pre revision pay consequent on audit scrutiny/objection, or any other reason with reference to which pay in the revised scale was fixed.) ഇതില്‍ ീൃ മ്യി ീവേലൃ ൃലമീി എന്ന് തുടങ്ങുന്നതു മുതലുള്ള ഭാഗം ഉദ്ദേശിക്കുന്നത് എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)G.O.(P)8/12/Fin. dated 05.01.2012 പ്രകാരം ഓപ്ഷന്‍ നല്‍കിയത് സംബന്ധിച്ച് വന്ന തെറ്റുകളില്‍ എ.ജി.യോ മറ്റ് പരിശോധകരോ ഓഡിറ്റ് ഒബ്ജക്ഷനോ സ്ക്രൂട്ടിനിയോ പ്രകാരം കണ്ടുപിടിച്ചിട്ടില്ലാ എന്നുണ്ടെങ്കില്‍ 2004-ലെ പേ റിവിഷന്‍ ഓപ്ഷനില്‍ വന്ന തെറ്റുകള്‍ എങ്ങനെ പരിഹരിക്കുമെന്ന് വിശദമാക്കുമോ;

(സി)G.O.(P) 8/12/Fin. പ്രകാരം റീ ഓപ്ഷന്‍ നല്‍കാന്‍ സാധിക്കാതെ വരികയും ജൂനിയറിനേക്കാള്‍ കുറവ് ശമ്പളം വാങ്ങുകയും ചെയ്യുന്നവരുടെ അനോമലികള്‍ എങ്ങനെ പരിഹരിക്കും എന്ന് വിശദമാക്കുമോ?

7764

ശമ്പള പരിഷ്ക്കരണത്തിലെ അപാകത

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സെക്രട്ടേറിയറ്റിലെ അസിസ്റന്റ് മുതല്‍ സെക്ഷന്‍ ഓഫീസര്‍ വരെയുളള ഉദ്യോഗസ്ഥരുടെ ഏറ്റവും ഒടുവില്‍ നടന്ന ശമ്പള പരിഷ്കരണത്തിലെ അപാകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത ശമ്പള പരിഷ്കരണത്തില്‍ മറ്റ് വകുപ്പുകളിലെ സമാന ശമ്പള സ്കെയിലുളള തസ്തികകളില്‍ ഉയര്‍ന്ന സ്കെയില്‍ നല്‍കിയപ്പോള്‍ അസിസ്റന്റ് മുതല്‍ സെക്ഷന്‍ ഓഫീസര്‍വരെയുളള തസ്തികകള്‍ക്ക് നാമമാത്രമായ വര്‍ദ്ധനവ് വരുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ;

(സി)അണ്ടര്‍ സെക്രട്ടറി മുതല്‍ സ്പെഷ്യല്‍ സെക്രട്ടറി വരെയുളള ഉദ്യോഗസ്ഥരുടെ പ്രസ്തുത ശമ്പള പരിഷ്ക്കരണത്തിലെ അപാകത പരിഹരിച്ച് ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കില്‍ അസിസ്റന്റ് മുതല്‍ സെക്ഷന്‍ ഓഫീസര്‍വരെയുളള തസ്തികകളിലെ ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

(ഡി)സെക്രട്ടേറിയറ്റ് അസിസ്റന്റിന് ഡിഗ്രിക്ക് നിശ്ചിത ശതമാനം മാര്‍ക്കും കംപ്യൂട്ടര്‍ ഡിപ്ളോമയും ഉള്‍പ്പെടെയുളള യോഗ്യതകളോടുംകൂടി നിയമനം നടത്തുന്ന പ്രസ്തുത വിഭാഗക്കാര്‍ക്ക് അര്‍ഹമായ ശമ്പളം നല്‍കുന്നുണ്ടോ; വിശദമാക്കുമോ;

()ഡിഗ്രി മാത്രം യോഗ്യത നിശ്ചയിച്ചിട്ടുളള ജൂനിയര്‍ എംപ്ളോയ്മെന്റ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, സബ് ഇന്‍സ്പെക്ടര്‍ എന്നീ തസ്തികളേക്കാള്‍ ഉയര്‍ന്ന യോഗ്യത നിശ്ചയിച്ച അസിസ്റന്റിന്റെ ശമ്പള സ്കെയിലില്‍ അതിനേക്കാള്‍ ഉയര്‍ന്ന വര്‍ദ്ധനവ് വരുത്താത്തതിനുളള കാരണം വ്യക്തമാക്കാമോ;

(എഫ്)മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിലവില്‍ വന്ന ശമ്പള പരിഷ്ക്കരണ റിപ്പോര്‍ട്ടിലെ സെലക്ഷന്‍ ഗ്രേഡ് അസിസ്റന്റിനെ അസിസ്റന്റ് സെക്ഷന്‍ ഓഫീസര്‍ എന്ന് നാമകരണം ചെയ്യുന്നതിന് ശുപാര്‍ശ ചെയ്തിരുന്നോ; എങ്കില്‍ പ്രസ്തുത ശുപാര്‍ശ നടപ്പിലാക്കുമോ; വിശദമാക്കുമോ ?

7765

ഒന്‍പതാം ശമ്പളക്കമ്മീഷന്‍ അടിസ്ഥാനത്തിലെ ശമ്പള പരിഷ്ക്കരണത്തിലെ അനോമലി

ശ്രീ. പി. തിലോത്തമന്‍

()ഒന്‍പതാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടും അതിന്റെ അടിസ്ഥാനത്തിലെ ശമ്പള പരിഷ്ക്കരണവും അനോമലികള്‍ ഉള്ളതായിരുന്നു എന്നോ ജീവനക്കാര്‍ക്ക് പ്രയോജനകരമല്ല എന്നോ എതെങ്കിലും സര്‍വ്വീസ് സംഘടനകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ ;

(ബി)ഇത്തരം നിവേദനങ്ങളോ പരാതികളോ സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ ; അനോമലികള്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ ശരിയാണെന്ന് സര്‍ക്കാരിന് ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;

(സി)ഇത്തരം അനോമലികള്‍ പരിഹരിക്കുവാന്‍ ഈ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമാണെന്നു പറയാമോ ;

(ഡി)സെക്രട്ടേറിയറ്റിലെയും മറ്റ് ചില വകുപ്പുകളിലെയും ഡെപ്യൂട്ടി സെക്രട്ടറിയടക്കമുള്ള ചില തസ്തികകളില്‍ മാത്രമേ ശമ്പള പരിഷ്ക്കരണ അനോമലികള്‍ ഉണ്ടായിട്ടുള്ളൂ എന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണോ ആ വിഭാഗം ജീവനക്കാരുടെ മാത്രം ശമ്പള പരിഷ്ക്കരണ അനോമലികള്‍ പരിഹരിച്ചത് എന്നു വ്യക്തമാക്കുമോ ;

()പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതടക്കം വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ ഉണ്ടായിരിക്കുന്ന ശമ്പളത്തിലെ അസന്തുലിതാവസ്ഥകളും അനോമലികളും എത്ര മാസങ്ങള്‍ക്കുള്ളില്‍ പരിഹരിച്ച് ഉത്തരവിറക്കുമെന്നു വ്യക്തമാക്കുമോ ?

7766

റവന്യൂ വകുപ്പു ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണത്തിലെ അനോമലി

ശ്രീ. പി. തിലോത്തമന്‍

()ഒന്‍പതാം ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ശമ്പള പരിഷ്ക്കരണത്തില്‍ റവന്യൂ വകുപ്പിലെ ജീവനക്കാരുടെ ശമ്പളത്തില്‍ ഒട്ടേറെ അപാകതകള്‍ ഉണ്ടായതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)റവന്യൂ വകുപ്പിലെ പല തസ്തികകളുടെയും ശമ്പള സ്കെയില്‍ പല വകുപ്പുകളിലേയും സമാന തസ്തികകളിലും താഴെയുള്ള തുമായ തസ്തികകളേക്കാളും താഴ്ത്തപ്പെട്ടു എന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഈ പരാതികള്‍ പരിഹരിക്കുന്നതിനും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് പദവിയിലുള്ള തഹസില്‍ദാരുടെ ശമ്പള സ്കെയില്‍ യു.പി. സ്കൂള്‍ ഹെഡ്മാസ്ററുടെ ശമ്പള സ്കെയിലിനെക്കാള്‍ താഴെയായതുമടക്കമുള്ള നിരവധി അനോമലികള്‍ പരിഹരി ക്കുന്നതിന് റവന്യൂ വകുപ്പില്‍ നിന്നും ധനകാര്യ വകുപ്പിന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ;

(ഡി)മുന്‍ കാലഘട്ടങ്ങളിലേതിനേക്കാളും മറ്റു വകുപ്പുകളിലെ ജീവനക്കാരേക്കാളും റവന്യൂ വകുപ്പ് ജീവനക്കാരുടെ ഇപ്പോഴുള്ള ജോലിഭാരം കുറവാണ് എന്ന് കണ്ടെത്തിയിട്ടുണ്ടോ?

7767

ശമ്പളപരിഷ്കരണ അനോമലി

ശ്രീ. കെ. രാജു

()ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട് കൃഷി വകുപ്പിലെ കൃഷി ഓഫീസര്‍, കൃഷി അസിസ്റന്റ് എന്നീ തസ്തികയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള അനോമലികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ബി)ഏതൊക്കെ സര്‍വ്വീസ് സംഘടനകളാണ് പ്രസ്തുത അനോമലികള്‍ നല്‍കിയിട്ടുള്ളത്?

7768

9-ാം ശമ്പളക്കമ്മീഷന്‍ ഉത്തരവ് പ്രകാരം പാര്‍ട്ട്ടൈം അദ്ധ്യാപകരുടെ ശമ്പളം

ശ്രീ. ബി. സത്യന്‍

()വിദ്യാഭ്യാസ വകുപ്പില്‍ 9-ാം ശമ്പള കമ്മീഷന്‍ ഉത്തരവ് പ്രകാരം പാര്‍ട്ട്ടൈം അദ്ധ്യാപകരുടെ ശമ്പളം ഫിക്സ് ചെയ്തപ്പോള്‍ ചില വിദ്യാഭ്യാസ ഉപജില്ലകളില്‍ പാര്‍ട്ട്ടൈം സര്‍വ്വീസ്, വെയിറ്റേജിന് പരിഗണിയ്ക്കുകയും, ചില വിദ്യാഭ്യാസ ഉപജില്ലകളില്‍ വെയിറ്റേജിന് പരിഗണിക്കാതിരിക്കുകയും ചെയ്തിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പാര്‍ട്ട്ടൈം അദ്ധ്യാപകരുടെ സര്‍വ്വീസ് ഇന്‍ക്രിമെന്റ് ലഭിയ്ക്കുന്ന സര്‍വ്വീസ് ആയതിനാല്‍, എല്ലാ പാര്‍ട്ട്ടൈം അദ്ധ്യാപകരുടെയും ശമ്പള ഫിക്സേഷനില്‍ പാര്‍ട്ട്ടൈം സര്‍വ്വീസ് വെയിറ്റേജിന് പരിഗണിക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കുമോ;

(സി)പാര്‍ട്ട്ടൈം അദ്ധ്യാപകരുടെ പാര്‍ട്ട്ടൈം സര്‍വ്വീസ്, ഇന്‍ക്രിമെന്റ് ലഭിക്കുന്ന സര്‍വ്വീസ് ആയതിനാല്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് പാര്‍ട്ട്ടൈം സര്‍വ്വീസ് പരിഗണിക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കുമോ?

7769

ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തുന്ന പ്രോജക്ടുകളുടെ എണ്ണം

ശ്രീ. എം. ഉമ്മര്‍

()എം.എല്‍.എ മാരുടെ ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തുന്ന പ്രോജക്ടുകളുടെ എണ്ണം അഞ്ചില്‍ നിന്നും വര്‍ദ്ധിപ്പിക്കുന്നകാര്യം പരിഗണനയിലുണ്ടോ;

(ബി)ഈ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(സി)ഏതെല്ലാം തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഇതുകൊണ്ടുദ്ദേശിക്കുന്നത്; വിശദവിവരം പട്ടിക തിരിച്ച് ലഭ്യമാക്കാമോ?

7770

പ്രാദേശിക വികസന ഫണ്ട്

ശ്രീ. കെ. ദാസന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എം.എല്‍.എ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2011-2012, 2012-2013 വര്‍ഷത്തില്‍ സംസ്ഥാനമാകെ നടപ്പിലാക്കുന്നതിന് അംഗീകരിച്ച പദ്ധതികള്‍ ഏതെല്ലാം; ജില്ല തിരിച്ച് വ്യക്തമാക്കാമോ?

7771

ദിവസ വേതനക്കാരുടെ വേതന ഘടന പുതുക്കി നിശ്ചയിക്കുവാന്‍ നടപടി

ശ്രീ. .പി. ജയരാജന്‍

()സംസ്ഥാനത്തെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരുടെ വേതനം ഏറ്റവും ഒടുവില്‍ പുതുക്കി നിശ്ചയിച്ചത് എപ്പോഴാണെന്നു വ്യക്തമാക്കുമോ;

(ബി)സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ബത്തകളും പരിഷ്ക്കരിക്കുകയും ക്ഷാമബത്ത വര്‍ദ്ധിപ്പിച്ച നിരക്കില്‍ നല്‍കുകയും ചെയ്തിട്ടും ദിവസവേതനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(സി)അങ്ങനെയെങ്കില്‍ ദിവസവേതനത്തിനു ജോലി ചെയ്യുന്നവരുടെ വേതന ഘടന പുതുക്കി നിശ്ചയിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)എന്ന് മുതല്‍ പുതുക്കിയ വേതനം ഇവര്‍ക്കു ലഭ്യമാക്കും എന്നു വ്യക്തമാക്കുമോ?

7772

ഒരു കോടി രൂപയില്‍ കൂടുതല്‍ തുകയ്ക്കുള്ള സ്റേ ചെയ്ത റവന്യൂ റിക്കവറി

ശ്രീ. ബാബു എം. പാലിശ്ശേരി

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒരു കോടി രൂപയില്‍ കൂടുതല്‍ തുകയ്ക്കുള്ള എത്ര റവന്യൂ റിക്കവറി നടപടികള്‍ സര്‍ക്കാര്‍ സ്റേ ചെയ്യുകയുണ്ടായിട്ടുണ്ടെന്നും അവ ഏതൊക്കെയാണെന്നും വെളിപ്പെടുത്തുമോ ?

7773

ഇന്ധനവില വര്‍ദ്ധനവ് മൂലമുള്ള അധിക ബാദ്ധ്യത

ശ്രീ. . ചന്ദ്രശേഖരന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇന്ധനവിലയില്‍ എത്രരൂപയുടെ വര്‍ദ്ധനവ് ഉണ്ടായി എന്ന് അറിയിക്കുമോ;

(ബി)ഇന്ധനവില വര്‍ദ്ധനവിലൂടെ എന്ത് അധികവരുമാനമുണ്ടായി എന്നറിയിക്കുമോ;

(സി)ഇന്ധനവില വര്‍ദ്ധനവിന്റെ ഫലമായി സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുണ്ടായ അധികച്ചെലവുമൂലം സര്‍ക്കാരിന് ഉണ്ടായ ആകെ അധിക ബാധ്യത എത്രയെന്ന് വിശദമാക്കുമോ?

7774

അമിത പലിശ നിരോധിക്കാന്‍ നടപടി

ശ്രീ. വി. ഡി. സതീശന്‍

,, അന്‍വര്‍ സാദത്ത്

,, ബെന്നി ബെഹനാന്‍

,, ഹൈബി ഈഡന്‍

()സംസ്ഥാനത്ത് അമിത പലിശ നിരോധിക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത്; വിശദമാക്കുമോ;

(ബി)ഇതിനായി പ്രത്യേക നിയമ നിര്‍മ്മാണം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമോ;

(സി)അമിത പലിശ നിരോധിക്കുന്നതിന് എന്തെല്ലാം വ്യവസ്ഥകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

7775

ചെക്ക്പോസ്റുകളിലൂടെ എത്തുന്ന ചരക്കുകളുടെ നികുതി വെട്ടിപ്പ്

ശ്രീ. .കെ. ശശീന്ദ്രന്‍

'' തോമസ്ചാണ്ടി

()ചെക്ക്പോസ്റുകളിലൂടെ കടന്നു പോകുന്ന പാഴ്സല്‍ സര്‍വ്വീസ് ലോറികളിലൂടെയും ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന എയര്‍ബസുകള്‍ വഴിയും സംസ്ഥാനത്ത് എത്തുന്ന ചരക്കുകളുടെ നികുതി വെട്ടിപ്പ് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി)നികുതി വെട്ടിപ്പ് തടയുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)വാണിജ്യ നികുതി സ്ക്വാഡിന്റെ പരിശോധന വ്യാപകമാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)ദീര്‍ഘദൂരയാത്രാ എയര്‍ബസുകള്‍ വഴി ചരക്കുകള്‍ കടത്തുന്നത് പരിശോധിക്കാന്‍ ചെക്ക്പോസ്റുകളില്‍ പരിശോധന നടത്തുവാനുള്ള കൌണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും, ആവശ്യമായ ജീവനക്കാരെ നിയമിക്കാനും അടിയന്തിരനടപടി സ്വീകരിക്കുമോ?

7776

തൃശ്ശൂര്‍ ജില്ലയില്‍ ധനകാര്യ ഇന്‍സ്പെക്ഷന്‍ വിഭാഗത്തിന്റെ പരിശോധന

ശ്രീമതി ഗീതാ ഗോപി

()ഈ വര്‍ഷം ധനകാര്യ ഇന്‍സ്പെക്ഷന്‍ വിഭാഗം തൃശ്ശൂര്‍ ജില്ലയില്‍ എത്ര പരിശോധനകള്‍ നടത്തിയിട്ടുണ്ട്;

(ബി)പരിശോധനയില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

7777

തൃശൂര്‍ ജില്ലയില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍

ശ്രീമതി ഗീതാ ഗോപി

()ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി തൃശൂര്‍ ജില്ലയില്‍ എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും അവ ഏതൊക്കെയാണെന്നും വിശദമാക്കുമോ;

(ബി)ബജറ്റിലെ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് തൃശൂര്‍ ജില്ലയില്‍ ഇനി ഭരണാനുമതി നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

7778

കേശവപുരം സി.എച്ച്.സി. യ്ക്ക് കെട്ടിടം

ശ്രീ. ബി. സത്യന്‍

()നബാര്‍ഡ് ആര്‍..ഡി.എഫ് തഢകക സ്കീമില്‍ ഉള്‍പ്പെടുത്തി കിളിമാനൂര്‍ ബ്ളോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന കേശവപുരം സി.എച്ച്.സി. യ്ക്ക് വേണ്ടി 200 കിടക്കകള്‍ ഉളള കെട്ടിടം നിര്‍മ്മിക്കുന്നതിനായി ധനകാര്യ വകുപ്പിന് സമര്‍പ്പിച്ച പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)ബന്ധപ്പെട്ട ഫയല്‍ നമ്പര്‍ ലഭ്യമാക്കുമോ?

7779

കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്

ശ്രീ. കെ. ദാസന്‍

2011-2012 സാമ്പത്തിക വര്‍ഷത്തില്‍ കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്നതിന് ബഡ്ജറ്റ് അംഗീകാരം നല്‍കിയ പ്രവൃത്തികള്‍ ഏതെല്ലാം; ഓരോ പ്രവൃത്തിയും വകുപ്പ് തിരിച്ച് വ്യക്തമാക്കാമോ ?

7780

സമ്പാദ്യശീലം

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, എന്‍. എ നെല്ലിക്കുന്ന്

,, കെ. എം. ഷാജി

,, പി. ബി. അബ്ദുള്‍ റസാക്

()ഇടത്തരം ജീവിതനിലവാരം പുലര്‍ത്തുന്ന വിഭാഗത്തില്‍ സമ്പാദ്യശീലം കുറഞ്ഞുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ വിഭാഗം വായ്പാ സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തി സുഖസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് കടക്കെണിയില്‍ അകപ്പെടുന്ന പ്രവണത നിയന്ത്രിക്കാന്‍ എന്തെങ്കിലും പുതിയ നടപടികള്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാന്‍ ആകര്‍ഷകമായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.