UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3156

കൌമാരക്കാരായ പെണ്‍കുട്ടികള്‍ക്കായുള്ള പദ്ധതികള്‍

ശ്രീ. എം. ഹംസ

()സംസ്ഥാനത്തെ കൌമരാക്കാരായ പെണ്‍കുട്ടികള്‍ക്ക് പോഷകാഹാരം, സംരക്ഷണം, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ നല്കുന്നതിനായി സാമൂഹ്യക്ഷേമ വകുപ്പ് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നത് ; വിശദീകരിക്കുമോ;

(ബി).സി.ഡി.എസ്. ശൃംഖലയിലുള്ള ഓരോ അംഗന്‍വാടിയിലും കൌമാര പ്രായത്തിലുള്ള കുട്ടികളുടെ ക്ളബ്ബുകള്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ ; എങ്കില്‍ അത്തരത്തില്‍ ക്ളബ്ബുകള്‍ രുപീകരിക്കാത്ത അംഗന്‍വാടികള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)എങ്കില്‍ ക്ളബ്ബുകള്‍ അടിയന്തരമായി രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ ;

(ഡി)‘കിഷോരി ശക്തിയോജന’ പദ്ധതിയുടെ പ്രയോജനം സംസ്ഥാനത്തെ കൌമാരക്കാരായ എത്ര കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്; വിശദാംശം നല്കാമോ ;

()‘കിഷോരി ശക്തിയോജന’ പദ്ധതയ്ക്കായി എന്ത് തുക വകയിരുത്തിയിട്ടുണ്ട് ; വിശദാംശം ലഭ്യമാക്കാമോ ?

3157

കാന്‍സര്‍ സുരക്ഷാ ഫണ്ടില്‍ നിന്നുള്ള ധനസഹായം

ഡോ. ടി. എം. തോമസ് ഐസക്

()സാമൂഹ്യക്ഷേമ വകുപ്പിന്‍ കീഴിലുള്ള കാന്‍സര്‍ സുരക്ഷാ ഫണ്ടിലേയ്ക്ക് 2011-2012 സാമ്പത്തിക വര്‍ഷം എന്ത് തുക നീക്കിവച്ചിരുന്നു ;

(ബി)കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്ക് പ്രസ്തുത ഫണ്ടില്‍ നിന്നും എന്ത് തുകയാണ് നല്‍കി വരുന്നത് ;

(സി)2011-2012ല്‍ എത്ര കുട്ടികള്‍ക്ക് സഹായധനം നല്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ഡി)പ്രസ്തുത ഫണ്ടില്‍ നിന്നും ധനഹായം ആവശ്യപ്പെട്ടുകൊണ്ട് 2011-2012 കാലയളവില്‍ സമര്‍പ്പിച്ച അപേക്ഷകളിന്മേല്‍ തീരുമാനമെടുത്തിട്ടുണ്ടോ ; ഇല്ലെങ്കില്‍ എത്ര അപേക്ഷകളിന്മേലാണ് ഇനി തീരുമാനമെടുക്കാനുള്ളത് എന്ന് വ്യക്തമാക്കാമോ ?

3158

ആശ്രയ പദ്ധതി

ശ്രീ.പി.കെ. ബഷീര്‍

()അശരണരെ സഹായിക്കുന്നതിനായി കൊണ്ടുവന്ന ‘ആശ്രയ’ പദ്ധതി കേരളത്തില്‍ എത്ര പഞ്ചായത്തുകളില്‍ നടപ്പിലാക്കിയെന്ന് വ്യക്തമാക്കുമോ;

(ബി)ഇതിന്റെ പ്രധാന ലക്ഷ്യം, പ്രവര്‍ത്തന രീതി എന്നിവ വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതി ഇനിയും നടപ്പിലാക്കാത്ത പഞ്ചായത്തുകളുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ ?

3159

മംഗല്യ പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

()മംഗല്യ പദ്ധതി ആരംഭിച്ചത് എപ്പോഴാണ് എന്നറിയിക്കുമോ ;

(ബി)ഇതുവരെയായി ആകെ എത്ര അപേക്ഷകളാണ് ലഭിച്ചതെന്നും എത്ര പേര്‍ക്ക് ആനുകൂല്യം നല്‍കി എന്നും അറിയിക്കാമോ ;'

(സി)മംഗല്യ പദ്ധതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം ഏതു രീതിയിലാണെന്ന് വിശദമാക്കാമോ ?

3160

വിധവകളുടെ പുനര്‍ വിവാഹത്തിന് ധനസഹായം

ശ്രീ. എസ്. രാജേന്ദ്രന്‍

()വിധവകളുടെ പുനര്‍ വിവാഹത്തിന് കാല്‍ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതി ഇപ്പോഴും നിലവിലുണ്ടോ;

(ബി)മുന്‍ സര്‍ക്കാരിന്റെറ കാലത്ത് പ്രസ്തുത പദ്ധതി പ്രകാരം എത്ര പേര്‍ക്ക് ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രസ്തുത പദ്ധതി പ്രകാരം എത്ര പേര്‍ക്ക് ധനസഹായം ലഭ്യമാക്കിയെന്നു വ്യക്തമാക്കുമോ?

3161

വിധവകളുടെ പുനര്‍ വിവാഹത്തിന് ധനസഹായം

ശ്രീ. എസ്. രാജേന്ദ്രന്‍

()2007 ഏപ്രിലിനു ശേഷം പുനര്‍ വിവാഹം നടത്തിയിട്ടുള്ള ബി.പി.എല്‍. കാര്‍ഡ് അംഗങ്ങളും 18നും 50നും ഇടയില്‍ പ്രായമുള്ളവരുമായ എത്ര വിധവകള്‍ക്ക് മംഗല്യ പദ്ധതി പ്രകാരം അനുവദിക്കുന്ന 25,000 രൂപയുടെ ധനസഹായം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി)ഇതേവരെ എത്രപേര്‍ക്ക് പ്രസ്തുത ധനസഹായം നല്കിയിട്ടുണ്ട് എന്നതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ?

3162

ഫിനിഷിംഗ്- സ്കൂള്‍ - ഫ്ളാഗ് ഷിപ്പ് പ്രോഗ്രാം’

ശ്രീ. എസ് രാജേന്ദ്രന്‍

()തൊഴിലന്വേഷകരായ സ്ത്രീകള്‍ക്ക് പരിശീലനവും മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‍കുന്നതിനായി മുന്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഫിനിഷിംഗ് -സ്കൂള്‍ - ഫ്ളാഗ്ഷിപ്പ് പ്രോഗ്രാമിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ ;

(ബി)പ്രസ്തുത പ്രോഗ്രാം മുഖേന എത്ര പേര്‍ക്ക് പരിശീലനം ലഭിച്ചുവെന്നും അതില്‍ എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചുവെന്നും അറിയിക്കുമോ ;

(സി)ഇതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ നടപടി സ്വികരിക്കുമോ ?

3163

ശാരീരിക വൈകല്യം സംഭവിച്ചിട്ടുള്ളവര്‍ക്ക് മോട്ടോര്‍ വാഹനങ്ങള്‍ നല്‍കുന്ന പദ്ധതി

ശ്രീ. വി. ചെന്താമരാക്ഷന്‍

()ശാരീരിക വൈകല്യം സംഭവിച്ചിട്ടുള്ളവര്‍ക്ക് സാമൂഹ്യക്ഷേമ വകുപ്പ് വഴി സൌജന്യമായി മോട്ടോര്‍ വാഹനങ്ങള്‍ നല്‍കുന്ന പദ്ധതിയുടെ വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിനുള്ള മുന്‍ഗണനാക്രമം തീരുമാനിച്ചതിന്റെ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

(സി)പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി ബജറ്റില്‍ തുക നീക്കി വെച്ചിരുന്നോ; എങ്കില്‍ വിശദമാക്കുമോ?

3164

ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ധനസഹായം

ശ്രീ. റ്റി.വി. രാജേഷ്

()ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് സര്‍ക്കാര്‍ നല്‍കുന്നത്;

(ബി)ഇത്തരത്തിലുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ധനസഹായം നല്‍കുന്നുണ്ടോ; വിശദാംശം നല്‍കുമോ?

3165

സന്നദ്ധ സാമൂഹ്യക്ഷേമ സംഘടനകള്‍ക്കുളള സഹായധനം

ശ്രീ. ബാബു എം. പാലിശ്ശേരി

()സന്നദ്ധ സാമൂഹ്യക്ഷേമ സംഘടനകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായം വിതരണം ചെയ്യുന്നതിനുളള മാനദണ്ഡങ്ങള്‍ എന്താണെന്ന് വിശദീകരിക്കുമോ;

(ബി)തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വകയിരുത്തുന്ന പ്രസ്തുത തുക ലഭ്യമാക്കുന്നതിന് സന്നദ്ധ സാമൂഹ്യക്ഷേമ സംഘടനകള്‍ ആര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്; ഇത് അനുവദിക്കാനുളള അധികാരം ആര്‍ക്കാണെന്ന് വ്യക്തമാക്കുമോ;

(സി)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈമാറ്റം ചെയ്യപ്പെട്ട ഈ തുക വിവിധ സന്നദ്ധ സാമൂഹ്യക്ഷേമ സംഘടനകള്‍ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കാറുണ്ടോ; ഇത്തരത്തില്‍ 201213 സാമ്പത്തിക വര്‍ഷം പുറപ്പെടുവിച്ച ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)രാഷ്ട്രീയ പാര്‍ട്ടികളുടെ ഔദ്യോഗിക ഭാരവാഹികള്‍ ചെയര്‍മാനായിട്ടുളള ഏതെല്ലാം സംഘടനകള്‍ക്ക് ഇക്കാലയളവില്‍ ധനസഹായം അനുവദിച്ചിട്ടുണ്ട് എന്നറിയിക്കുമോ?

3166

വികലാംഗര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സാമൂഹ്യക്ഷേമ വകുപ്പ് വികലാംഗര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ടോ; എങ്കില്‍ എത്ര പേര്‍ക്കാണ് നല്‍കിയതെന്ന് ജില്ല തിരിച്ചുള്ള കണക്ക് വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത തിരിച്ചറിയല്‍ കാര്‍ഡ് ഏതെല്ലാം കാര്യങ്ങള്‍ക്കുള്ള സാക്ഷ്യപത്രമായി ഉപയോഗിക്കാമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി)കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ യാത്ര ചെയ്യുന്നതുള്‍പ്പെടെ വികലാംഗര്‍ക്ക് ഈ തിരിച്ചറിയല്‍ കാര്‍ഡിന്റെ പ്രയോജനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

3167

വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ നല്‍കുന്ന ആനുകൂല്യങ്ങള്

ശ്രീ. പി. ഉബൈദുള്ള

()സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ വികലാംഗര്‍ക്ക് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ വിശദീകരിക്കാമോ;

(ബി)വികലാംഗര്‍ക്ക് നല്‍കി വരുന്ന സ്വയംതൊഴില്‍ വായ്പയുടെ പരിധി വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;

(സി)വായ്പ കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ കോര്‍പ്പറേഷന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുമോ?

3168

യരക്കുറവുളളവരെ വികലാംഗരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി

ശ്രീ.എന്‍..നെല്ലിക്കുന്ന്

()ഉയരക്കുറവുളളവര്‍ നേരിടുന്ന സാമൂഹിക,ശാരീരിക വെല്ലുവിളികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സംസ്ഥാനത്ത് ഇത്തരത്തില്‍ എത്ര പേരുണ്ട് എന്നത് സംബന്ധിച്ച് കണക്കുകള്‍ ലഭ്യമാണോ;

(സി)ഉണ്ടെങ്കില്‍ എത്രയെന്ന് വ്യക്തമാക്കാമോ;

(ഡി)ഉയരം കുറഞ്ഞവരെ വികലാംഗരായി പരിഗണിച്ച് വികലാംഗസര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ;

()ഇല്ലെങ്കില്‍ ഇതിനുളള തടസ്സമെന്താണെന്ന് വ്യക്തമാക്കാമോ?

3169

ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ പദ്ധതി

ഡോ. ടി.എം. തോമസ് ഐസക്

()സാമൂഹ്യക്ഷേമ വകുപ്പിലൂടെ നടപ്പിലാക്കുന്ന ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തിയിട്ടുണ്ടോ;

(ബി)ഈ പദ്ധതി പ്രകാരം ഇപ്പോള്‍ എത്ര രൂപയാണ് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കിവരുന്നത്;

(സി)ഇപ്പോള്‍ നല്‍കിവരുന്ന തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി)ഈ പദ്ധതിയിന്‍പ്രകാരമുള്ള പെന്‍ഷന്‍ വിതരണത്തില്‍ ഇപ്പോള്‍ കുടിശ്ശികയുണ്ടോ; എത്രനാളത്തെ കുടിശ്ശികയാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ?

3170

വാര്‍ധക്യകാല പെന്‍ഷന്‍

ശ്രീ. കെ.കെ. ജയചന്ദ്രന്‍

()പ്രായപൂര്‍ത്തിയായ മക്കളുള്ളവര്‍ക്കും വാര്‍ധക്യകാല പെന്‍ഷന്‍ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)പ്രസ്തുത പെന്‍ഷന്‍ നല്‍കുമ്പോള്‍ സര്‍ക്കാരിന് അധിക ബാദ്ധ്യത ഉണ്ടാകുമോയെന്ന് വ്യക്തമാക്കുമോ; അധിക ബാദ്ധ്യത വരുന്ന തുക ഈയിനത്തിലുള്ള ഹെഡ്ഡില്‍ അധികമായി വകകൊള്ളിച്ചിട്ടുണ്ടോ ?

3171

വയോജന പെന്‍ഷനും ഇന്‍ഷ്വറന്‍സ് പദ്ധതികളും

ശ്രീ. ബി.ഡി. ദേവസ്സി

()സംസ്ഥാനത്ത് വയോജന പെന്‍ഷന്‍, വയോജനങ്ങള്‍ക്കായുള്ള ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ എന്നിവ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ടോ;

(ബീ)വയോജന പെന്‍ഷന്‍ നല്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് എന്നറിയിക്കുമോ;

(സി)അംഗനവാടികള്‍ വഴി വൃദ്ധജനങ്ങള്‍ക്ക് പോഷകാഹാരം നല്‍കുന്ന പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

3172

അവിവാഹിതകളായ സ്ത്രീകള്‍ക്ക് പെന്‍ഷന്‍

ശ്രീ. . . അസീസ്

()സംസ്ഥാനത്ത് അവിവാഹിതകളായ സ്ത്രീകള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ അനുവദിക്കുന്നുണ്ടോ;

(ബി)എങ്കില്‍ ഏത് വകുപ്പാണ് അനുവദിക്കുന്നതെന്നും ഇതിനുളള മാനദണ്ഡം എന്താണെന്നും വ്യക്തമാക്കുമോ;

(സി)അപേക്ഷിക്കുന്നതിന് നിര്‍ദ്ദിഷ്ട ഫോറം ഉണ്ടോ; എങ്കില്‍ ഫോറത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)പ്രതിമാസം എത്ര രൂപയാണ് പെന്‍ഷന്‍ അനുവദിക്കുന്നത്;

()അപേക്ഷയോടൊപ്പം എന്തൊക്കെ രേഖകളാണ് ഹാജരാക്കേണ്ടതെന്ന് വ്യക്തമാക്കുമോ?

3173

അംഗനവാടി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം

ശ്രീ. ബി. സത്യന്‍

()സംസ്ഥാനത്തെ അംഗനവാടി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം എത്രയാണ്; വ്യക്തമാക്കുമോ;

(ബി)അംഗനവാടി ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എപ്രകാരമാണെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത പെന്‍ഷന്‍ സര്‍ക്കാരാണോ നല്‍കുന്നത്; എങ്കില്‍ ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

3174

സി. എല്‍. മഹാദേവന്‍ എന്നയാളുടെ കുട്ടികള്‍ക്ക് കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ സര്‍ജറി

ശ്രീ. കെ. വി. വിജയദാസ്

() കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ എത്ര കുട്ടികള്‍ക്ക് നല്‍കുകയുണ്ടായെന്ന് വ്യക്തമാക്കുമോ ;

(ബി) ശ്രീ. സി. എല്‍. മഹാദേവന്‍, ചെങ്ങേലില്‍ വീട്, കിഴക്കുംപുറം. പി., മണ്ണൂര്‍, പാലക്കാട് എന്നയാളുടെ രണ്ടു കുട്ടികള്‍ക്ക് കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി പ്രകാരം സര്‍ജറി ചെയ്യുന്നതിന് അപേക്ഷ നല്‍കിയിട്ടും നാളിതുവരെ സര്‍ജറി നടത്താന്‍ കഴിഞ്ഞിട്ടില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത കുട്ടികള്‍ക്ക് എത്രയുംവേഗം സര്‍ജറി നടത്താന്‍ നടപടി സ്വീകരിക്കുമോ ; വിശദാംശം നല്‍കുമോ ?

3175

അംഗനവാടി വര്‍ക്കര്‍മാര്‍ക്ക് വര്‍ദ്ധിപ്പിച്ച നിരക്കിലുളള ഓണറേറിയം

ശ്രീ. കെ. ദാസന്‍

()അംഗനവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കുമുളള ഓണറേറിയം വര്‍ദ്ധിപ്പിച്ച് നല്‍കിയിട്ടുണ്ടോ; എങ്കില്‍ എന്നു മുതലാണ് വര്‍ദ്ധിച്ച നിരക്കിലുളള ഓണറേറിയം നല്‍കിയിട്ടുളളത് എന്ന് വ്യക്തമാക്കാമോ;

(ബി)വര്‍ദ്ധിപ്പിച്ച ഓണറേറിയത്തിന്റെ കുടിശ്ശിക ആവശ്യപ്പെട്ട് അംഗനവാടി വര്‍ക്കര്‍മാര്‍ പ്രക്ഷോഭംനടത്തിയത്ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ അംഗനവാടി ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

3176

ക്ഷേമപെന്‍ഷനുകള്‍ക്ക് വില്ലേജ് ഓഫീസര്‍മാര്‍ നല്‍കുന്ന വരുമാനസര്‍ട്ടിഫിക്കറ്റ്

ഡോ. കെ. ടി. ജലീല്‍

പഞ്ചായത്തുകള്‍ മുഖേന നല്‍കുന്ന ക്ഷേമപെന്‍ഷനുകള്‍ക്കും, പദ്ധതികള്‍ക്കും അപേക്ഷ നല്‍കാന്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണോയെന്ന് വ്യക്തമാക്കുമോ ?

3177

വികലാംഗരുടെ പേരില്‍ നടത്തിവരുന്ന സ്ഥാപനങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി

ശ്രീ. ജോസഫ് വാഴക്കന്‍

,, പാലോട് രവി

കെ. ശിവദാസന്‍ നായര്‍

()വികലാംഗരുടെ പേരില്‍ നടത്തിവരുന്ന സ്ഥാപനങ്ങള്‍ നിയന്ത്രിക്കാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്;

(ബി)ഇത്തരം സ്ഥാപനങ്ങള്‍ രജിസ്റര്‍ ചെയ്തിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ;

(സി)എങ്കില്‍ രജിസ്റര്‍ ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

3178

.സി. ഡി. എസ്.ന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നടപടി

ശ്രീ. ടി. എന്‍. പ്രതാപന്‍

,, . സി. ബാലകൃഷ്ണന്‍

,, ഹൈബി ഈഡന്‍

(). സി. ഡി. എസ്. ന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുളളത്;

(ബി)എങ്കില്‍ പ്രസ്തുത കര്‍മ്മ പരിപാടികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത്;

(സി)ഇതിനായി സംസ്ഥാന-ജില്ലാ തലങ്ങളില്‍ സെല്ലുകള്‍ ആരംഭിക്കുന്നകാര്യം പരിഗണിക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3179

അംഗന്‍വാടികള്‍

ശ്രീമതി ജമീലാ പ്രകാശം

()കേരളത്തില്‍ ആകെ എത്ര അംഗന്‍വാടികളാണ് പ്രവര്‍ത്തിക്കുന്നത്;

(ബി)അവയില്‍ എത്ര അംഗന്‍വാടികള്‍ക്കാണ് സ്വന്തമായി കെട്ടിടമുള്ളത്;

(സി)എല്ലാ അംഗന്‍വാടികള്‍ക്കും സ്വന്തമായി കെട്ടിടം ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കി നടപ്പിലാക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ?

3180

പുതിയ അംഗന്‍വാടികള്‍

ശ്രീ. സി. കൃഷ്ണന്‍

()സംസ്ഥാനത്ത് പുതിയതായി അംഗന്‍വാടികള്‍ അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;

(ബി)പുതിയതായി അംഗന്‍വാടികള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കുമോ;

(സി)പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ പുതിയതായി അംഗന്‍വാടികള്‍ അനുവദിക്കുന്നതിനുവേണ്ടി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ എവിടെ നിന്നെല്ലാമാണെന്ന് വിശദമാക്കുമോ?

3181

അംഗന്‍വാടി കെട്ടിടങ്ങളുടെ നിര്‍മ്മാണം

ശ്രീ.പി.കെ.ബഷീര്‍

()സംസ്ഥാനത്ത് ഇപ്പോള്‍ എത്ര അംഗനവാടികള്‍ വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അംഗന്‍വാടി കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനായി നബാര്‍ഡ് എത്ര രൂപയാണ് അനുവദിച്ചിട്ടുളളതെന്നും ഇതില്‍ എത്ര രൂപ നാളിതുവരെയായി ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;

(ബി)നബാര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തി അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിച്ചു നല്‍കുന്നതിനായി ഏറനാട് മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചിരുന്നുവെന്നും ആയതില്‍ എത്ര അംഗനവാടികള്‍ക്ക് ഫണ്ട് അനുവദിച്ചുവെന്നും വ്യക്തമാക്കുമോ?

3182

ബാലഭവന് കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി

ശ്രീ.കെ.കെ. നാരായണന്‍

ധര്‍മ്മടം നിയോജക മണ്ഡലത്തിലെ പിണറായി ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച ബാലഭവന് കെട്ടിടം നിര്‍മ്മിക്കുന്നതിന് തുക അനുവദിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനാവശ്യമായ ബാക്കി തുക ഏത് വിധത്തില്‍ കണ്ടെത്തുമെന്ന് വ്യക്തമാക്കാമോ ?

3183

നിര്‍മ്മാണത്തിലിരിക്കുന്ന അംഗന്‍വാടികള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വയനാട് ജില്ലയില്‍ ആരംഭിച്ച അംഗന്‍വാടികളുടെ താലൂക്ക്തല വിശദാംശം ലഭ്യമാക്കുമോ;

(ബി)കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന അംഗന്‍വാടികളുടെ എണ്ണം എത്രയാണെന്നതിന്റെ പഞ്ചായത്തുതല വിശദാംശം ലഭ്യമാക്കുമോ; അവ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)കല്‍പ്പറ്റ തരിയോട് ഗ്രാമപഞ്ചായത്ത് 5-ാം വാര്‍ഡില്‍പ്പെട്ട ശാന്തിനഗര്‍ കോളനിയിലെ അംഗന്‍വാടിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ?

3184

.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ കെട്ടിടനിര്‍മ്മാണം

ശ്രീ. റ്റി.വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ കെട്ടിട നിര്‍മ്മാണത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ ?

3185

അംഗന്‍വാടികള്‍ക്ക് കെട്ടിടം

ശ്രീ. ജെയിംസ് മാത്യു

()തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ ആകെ എത്ര അംഗന്‍വാടികള്‍ നിലവിലുണ്ട്; പഞ്ചായത്തുതിരിച്ച് കണക്ക് ലഭ്യമാക്കുമോ;

(ബി)ഇതില്‍ സ്വന്തമായി ഭൂമിയും കെട്ടിടവും ഉള്ളവ എത്ര;

(സി)സ്വന്തമായി ഭൂമിയുള്ളതും കെട്ടിടമില്ലാത്തതുമായ അംഗന്‍വാടികള്‍ക്ക് കെട്ടിടം പണിയുന്നതിനായി ഏതെങ്കിലും സംവിധാനം നിലവിലുണ്ടോ; ഇല്ലെങ്കില്‍ അതിലേക്കായി ഒരു പദ്ധതി രൂപീകരിക്കുമോ;

(ഡി)സ്വന്തമായി ഭൂമിയില്ലാത്ത അംഗന്‍വാടികള്‍ക്ക് ഭൂമി വിലയ്ക്കുവാങ്ങി കെട്ടിടം പണിയുന്നതിന് പദ്ധതി ആവിഷ്കരിക്കുമോ; വ്യക്തമാക്കുമോ?

3186

അംഗന്‍വാടി ട്രെയിനിംഗ് സെന്റര്‍ കെട്ടിടം പണി

ശ്രീ. കെ.കെ. നാരായണന്‍

()പിണറായി അംഗന്‍വാടി ട്രെയിനിംഗ് സെന്റര്‍ കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത പണി എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?

3187

ഓര്‍ഫനേജുകള്‍

ശ്രീ.വി. ശശി

()തിരുവനന്തപുരം ജില്ലയില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള എത്ര ഓര്‍ഫനേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അവയുടെ വിശദവിവരം ലഭ്യമാക്കാമോ;

(ബി)ഓര്‍ഫനേജുകള്‍ക്ക് പ്രസ്തുത ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കാമോ ?

3188

കാസര്‍ഗോഡ് ജില്ലയില അംഗന്‍വാടികള്‍

ശ്രീ. കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ സാമൂഹ്യക്ഷേമവകുപ്പിന് കീഴില്‍ എത്ര അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ?

3189

മുച്ചക്രവാഹന വിതരണ പദ്ധതി

ശ്രീ. മോന്‍സ് ജോസഫ്

() സംസ്ഥാനത്തെ വികലാംഗര്‍ക്കായി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്ന മൂന്നുചക്ര വാഹനങ്ങള്‍ നല്‍കല്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(ബി) ഈ പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത് എവിടെയാണ് ; ഇതിന് പ്രത്യേക അപേക്ഷാഫാറം ഉണ്ടോ ; എങ്കില്‍ ആയതിന്റെ മാതൃക ലഭ്യമാക്കാമോ ;

(സി) ഈ പദ്ധതി നടപ്പാക്കുന്നത് ഏത് ഏജന്‍സി വഴിയാണ് ; ഇതിന് ഗുണഭോക്താവ് തുക അടക്കേണ്ടതുണ്ടോ ; ഏത് ഏജന്‍സി വഴിയാണ്അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നറിയിക്കുമോ ?

3190

സാമൂഹ്യക്ഷേമവകുപ്പില്‍ പുതിയ തസ്തികകള്‍

ശ്രീ. എം. . ബേബി

() സാമൂഹ്യക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കു ന്നതിനായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചിരുന്നുവെന്നറിയിക്കാമോ ;

(ബി) പ്രസ്തുത തസ്തികകളിലെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ സത്വര നടപടി സ്വീകരിക്കുമോ ;

(സി) പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍കാലോചിതമായി പരിഷ്ക്കരിക്കുന്നതിനും ഈ സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ ; എങ്കില്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ?

3191

സി.ഡി.പി.ഒ തസ്തികയിലെ നിയമനം

ശ്രീ. വി. ശശി

()സാമൂഹ്യക്ഷേമ വകുപ്പിലെ സി.ഡി.പി.ഒ തസ്തികയിലെ നിയമത്തിനായുള്ള സ്പെഷ്യല്‍ റൂള്‍ നിലവില്‍ വന്ന ശേഷം പ്രസ്തുത തസ്തികയില്‍ എത്ര പേരെ നിയമിച്ചിട്ടുണ്ട്; 31.05.2012 വരെയുള്ള കാലയളവില്‍ സി.ഡി.പി.. മാരുടെ എത്ര ഒഴിവുകള്‍ ഉണ്ടായിട്ടുണ്ട്; ഇതില്‍ എത്ര ഒഴിവുകളില്‍ നിയമനം നടത്തിയിട്ടുണ്ട്.

(ബി)എല്ലാ ഒഴിവുകളിലും നിയമനം നടത്തിയിട്ടില്ല എന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഒഴിവുള്ള മുഴുവന്‍ തസ്തികകളിലും നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

3192

സ്ഥിരനിയമനം ലഭിച്ചവരുടെ എണ്ണം

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര അംഗന്‍വാടി ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട് ;

(ബി)ഓരോ തസ്തികയിലും സ്ഥിര നിയമനം ലഭിച്ചവരുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കുമോ ?

3193

വനിതാ ഗൃഹനാഥയായവരുടെ കുട്ടികള്‍ക്കുളള വിദ്യാഭ്യാസ ധനസഹായ പദ്ധതി

ശ്രീ. പി. കെ. ഗുരുദാസന്‍

()2009-10 കാലയളവില്‍ വനിതാ ഗൃഹനാഥരായവരുടെ കുട്ടികള്‍ക്കുളള വിദ്യാഭ്യാസ ധനസഹായ പദ്ധതി പ്രകാരം എത്ര പേര്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്;

(ബി)2010-11 ലും 2011-12 ലും ഈ പദ്ധതിപ്രകാരം എത്രപേര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കാമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.