Q.
No |
Questions
|
3091
|
2011-12-ലെ
പദ്ധതിയിനത്തില്‍
നിന്നും
വിവിധ
സര്‍ക്കാര്‍/സര്‍ക്കാരിതര
സ്ഥാപനങ്ങള്‍ക്ക്
നല്‍കിയ
തുക
ശ്രീ.
എളമരം
കരീം
(എ)തദ്ദേശസ്വയംഭരണ
വകുപ്പിന്‍കീഴില്‍
2011-12-ലെ
പദ്ധതിയിനത്തില്‍
നീക്കിവച്ച
തുകയില്‍
നിന്നും
വിവിധ
സര്‍ക്കാര്‍/സര്‍ക്കാരിതര
സ്ഥാപനങ്ങള്‍ക്ക്
തുക നല്‍കാന്‍
സര്‍ക്കാര്‍
എത്ര
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ട്;
(ബി)ഏതെല്ലാം
സര്‍ക്കാര്‍/സര്‍ക്കാരിതര
സ്ഥാപനങ്ങള്‍ക്കാണ്
2011-12-ല്‍
ഇത്തരത്തില്‍
തുക
യഥേഷ്ടം
കൈമാറ്റം
ചെയ്യാന്‍
അനുമതി
നല്‍കിക്കൊണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുള്ളത്
എന്നറിയിക്കുമോ? |
3092 |
വാര്‍ഷിക
പദ്ധതി
രൂപീകരണ
നടപടികള്‍
ശ്രീ.
ജെയിംസ്
മാത്യൂ
(എ)വാര്‍ഷിക
പദ്ധതി
രൂപീകരണം
സംബന്ധിച്ച
മാര്‍ഗ്ഗ
നിര്‍ദ്ദേശം
നാളിതുവരെ
പുറപ്പെടുവിച്ചിട്ടില്ല
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ജൂണില്‍
20% വും
ഡിസംബറില്‍
70% വും
പദ്ധതി
നിര്‍വ്വഹണം
പൂര്‍ത്തിയാക്കണമെന്ന
ധനകാര്യ
നിര്‍ദ്ദേശം
നിലനില്ക്കെ
ജൂണ്‍
പകുതിയായിട്ടും
പദ്ധതി
രൂപീകരണ
നടപടികള്‍
പോലും
ആരംഭിക്കാത്ത
ഗുരുതരമായ
പ്രശ്നം
എങ്ങനെ
പരിഹരിക്കുമെന്ന്
വിശദമാക്കാമോ
? |
3093 |
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
2012-13 വര്‍ഷത്തെ
പദ്ധതി
രൂപീകരണം
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)2012-13
വര്‍ഷത്തെ
തദ്ദേശഭരണ
സ്ഥാപനങ്ങളിലെ
പദ്ധതി
രൂപീകരണം
ഇപ്പോള്‍
എതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)പദ്ധതി
രൂപീകരണവുമായി
ബന്ധപ്പെട്ട്
നടപ്പ്
വര്‍ഷത്തില്‍
പുതിയ
നിര്‍ദ്ദേശങ്ങള്‍
തദ്ദേശസ്ഥാപനങ്ങള്‍ക്ക്
നല്‍കുവാന്‍
ഉദ്ദേശിക്കുന്നുണ്ടെങ്കില്‍
അവയുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ
;
(സി)കൃത്യമായ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
സമയബന്ധിതമായി
നല്‍കാത്തത്
പദ്ധതി
രൂപീകരണത്തെ
പ്രതികൂലമായി
ബാധിക്കുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
? |
3094 |
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
ഫണ്ട്
വിനിയോഗം
ശ്രീ.
എം. എ.
ബേബി
''
കെ. വി.
അബ്ദുള്‍
ഖാദര്‍
''
റ്റി.
വി. രാജേഷ്
''
രാജു
എബ്രഹാം
(എ)തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ഫണ്ട്
വിനിയോഗത്തിന്
കൂടുതല്‍
സ്വാതന്ത്യ്രം
ആവശ്യമാണെന്ന്
കരുതുന്നുണ്ടോ
; എങ്കില്‍
ഏതെല്ലാം
രംഗത്താണ്
സ്വാതന്ത്യ്രം
കുറവുള്ളതെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)കൂടുതല്‍
സ്വാതന്ത്യ്രം
നല്‍കുന്നതിനായി
പുതുതായി
എന്തെങ്കിലും
തീരുമാനം
എടുത്തിട്ടുണ്ടോ
; വിശദമാക്കാമോ
;
(സി)നിലവിലുള്ള
ഉപാധിരഹിത
ഫണ്ട്
എത്രയാണ്
; ഇത്
വര്‍ദ്ധപ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ
? |
3095 |
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
പദ്ധതിനിര്‍വ്വഹണത്തില്‍
വരുത്തുന്ന
കാലതാമസം
ഒഴിവാക്കാന്‍
നടപടി
ശ്രീ.
പി. ഉബൈദുള്ള
(എ)തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
പദ്ധതി
നിര്‍വ്വഹണത്തില്‍
വരുത്തുന്ന
വീഴ്ചകള്‍
സംസ്ഥാനത്തിന്റെ
മൊത്തത്തിലുള്ള
വികസനത്തെ
ബാധിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സമയബന്ധിതമായി
പദ്ധതികള്‍
തയ്യാറാക്കുന്നതിനും
പണം
ചെലവഴിക്കുന്നതിനും
മാര്‍ഗ്ഗരേഖ
തയ്യാറാക്കുമോ;
(സി)സര്‍ക്കാര്‍
തലത്തിലുള്ള
ചില
നിയന്ത്രണങ്ങള്‍
യഥാസമയം
പദ്ധതികള്‍
നടപ്പാക്കുന്നതില്‍
കാലതാമസത്തിനിടയാകുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഇത്തരം
നിയന്ത്രണങ്ങള്‍
ഒഴിവാക്കുന്നതിന്
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ? |
3096 |
ത്രിതല
പഞ്ചായത്തുകളിലെ
പദ്ധതി
നിര്‍വ്വഹണത്തില്‍
കാലതാമസം
ശ്രീ.
പി .എ.
മാധവന്‍
,,
വര്‍ക്കല
കഹാര്‍
,,
കെ. അച്ചുതന്‍
,,
വി. പി.
സജീന്ദ്രന്‍
(എ)ത്രിതല
പഞ്ചായത്തുകളിലെ
പദ്ധതി
നിര്‍വ്വഹണത്തില്‍
കാലതാമസം
ഒഴിവാക്കാന്‍
എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്
എന്ന്
വ്യക്തമാക്കുമോ
;
(ബി)ഇതിന്റെ
ഭാഗമായി
സാങ്കേതിക
ഉപദേശക
സമിതി
നിര്‍ത്തലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ
;
(സി)ഇതിന്
പകരമായി
എന്തെല്ലാം
സംവിധാനങ്ങളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
? |
3097 |
ഗ്ളോബല്‍
റൂറല്‍
മീറ്റ്
ശ്രീ.
വി. പി.
സജീന്ദ്രന്‍
,,
എ. റ്റി.
ജോര്‍ജ്
,,
കെ. അച്ചുതന്‍
,,
വി. ഡി.
സതീശന്‍
(എ)പഞ്ചായത്ത്
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
ഗ്ളോബല്‍
റൂറല്‍
മീറ്റ്
സംഘടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)മീറ്റിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്
;
(സി)എവിടെയാണ്
മീറ്റ്
സംഘടിപ്പിക്കുന്നത്
എന്ന്
വെളിപ്പെടുത്തുമോ?
|
3098 |
പഞ്ചായത്തുകള്‍ക്ക്
പണം
ചെലവഴിക്കുന്നതിനുള്ള
മാര്‍ഗ്ഗരേഖ
ശ്രീ.
കെ. ശിവദാസന്‍
നായര്‍
,,
തേറമ്പില്‍
രാമകൃഷ്ണന്‍
,,
ബെന്നി
ബെഹനാന്‍
,,
ജോസഫ്
വാഴക്കന്‍
(എ)പഞ്ചായത്തുകള്‍ക്ക്
പണം
ചെലവഴിക്കുന്നതിനുള്ള
മാര്‍ഗ്ഗരേഖ
നിശ്ചയിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)വിവിധ
മേഖലകളില്‍
ചെലവഴിക്കേണ്ട
ഫണ്ടിനെ
സംബന്ധിച്ച്
വ്യക്തമായ
നിര്‍ദ്ദേശം
മാര്‍ഗ്ഗരേഖയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)ചില
പ്രത്യേക
മേഖലകളില്‍
ആവശ്യാനുസൃതം
ഫണ്ടുകള്‍
ചെലവഴിക്കാനുള്ള
അനുമതി
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ? |
3099 |
ത്രിതല
പഞ്ചായത്തുകളിലെ
പദ്ധതി
നടത്തിപ്പിലെ
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നത്
ശ്രീ.
സി. പി.
മുഹമ്മദ്
,,
തേറമ്പില്‍
രാമകൃഷ്ണന്‍
,,
വി.ഡി.
സതീശന്‍
,,
ബെന്നി
ബെഹനാന്‍
(എ)ത്രിതല
പഞ്ചായത്തുകളിലെ
പദ്ധതി
നടത്തിപ്പുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍
ലഘൂകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
;
(ബി)ഇതിന്റെ
ഭാഗമായി
പദ്ധതി
തയ്യാറാക്കുന്നതില്‍
എന്തെല്ലാം
പരിഷ്ക്കാരങ്ങള്‍
വരുത്തിയിട്ടുണ്ട്
; വിശദമാക്കുമോ
;
(സി)എന്ന്
മുതല്‍
ഇത്
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
? |
3100 |
പഞ്ചായത്തുകളില്‍
ഇ-പേയ്മെന്റ്
സംവിധാനം
ശ്രീ.
എ. പി.
അബ്ദുള്ളക്കുട്ടി
,,
വി. പി.
സജീന്ദ്രന്‍
,,
എം. പി.
വിന്‍സെന്റ്
,,
ഡൊമിനിക്
പ്രസന്റേഷന്‍
(എ)പഞ്ചായത്തുകളില്‍
ഇ-പേയ്മെന്റ്
സംവിധാനം
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)എന്തെല്ലാം
സൌകര്യങ്ങളാണ്
പ്രസ്തുത
സംവിധാനംവഴി
ജനങ്ങള്‍ക്ക്
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)പ്രസ്തുത
സംവിധാനങ്ങള്‍
എന്നുമുതല്‍
പ്രാവര്‍ത്തികമാക്കുവാനാണ്
ഉദ്ദേശിക്കുന്നത്? |
3101 |
2011-12
ലെ
ബഡ്ജറ്റില്‍
പഞ്ചായത്ത്
രാജ്
നഗരപാലിക
സ്ഥാപനങ്ങള്‍ക്ക്
പദ്ധതിയിനത്തില്‍
വകയിരുത്തിയിരുന്ന
തുക
ശ്രീ.
രാജു
എബ്രഹാം
(എ)
2011-12 ലെ
ബഡ്ജറ്റില്‍
പഞ്ചായത്ത്
രാജ് /നഗരപാലിക
സ്ഥാപനങ്ങള്‍ക്ക്
പദ്ധതിയിനത്തില്‍
വകയിരുത്തിയിരുന്ന
തുക
എത്രയെന്ന്
പറയുമോ ;
(ബി)
ഇതില്‍
എത്ര തുക
പ്രസ്തുത
സ്ഥാപനങ്ങളക്ക്
കെമാറിയെന്ന്
അറിയിക്കാമോ
;
(സി)ആകെ
വകയിരുത്തിയിരുന്ന
തുകയുടെ
എത്ര
ശതമാനം
തദ്ദേശസ്ഥാപനങ്ങള്‍ക്ക്
കൈമാറിയെന്ന്
അറിയിക്കുമോ
? |
3102 |
പൊന്നുംവിലയ്ക്ക്
എടുത്ത
ഭൂമിയും
തരിശുഭൂമിയും
പബ്ളിക്-
പ്രൈവറ്റ്
പങ്കാളിത്ത
പദ്ധതികള്‍ക്ക്
ലഭ്യമാക്കാന്‍
നടപടി
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
,,
എ. കെ.
ബാലന്‍
,,
ജി. സുധാകരന്‍
,,
പി. ശ്രീരാമകൃഷ്ണന്‍
(എ)സര്‍ക്കാര്‍
പൊന്നുംവിലയ്ക്ക്
എടുത്ത
മിച്ചംവന്ന
ഭൂമിയും
ഉപയോഗിക്കാതെ
കിടക്കുന്ന
തരിശുഭൂമിയും
പഞ്ചായത്തുകളുടെ
പബ്ളിക്
പ്രൈവറ്റ്
പങ്കാളിത്ത
പദ്ധതികള്‍ക്ക്
ലഭ്യമാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)ഇതിനായി
ഇത്തരം
ഭൂമി
സംബന്ധിച്ച
വിശദാംശങ്ങള്‍
ശേഖരിക്കുകയുണ്ടായോ;
ശേഖരിച്ച
സ്ഥിതിവിവരങ്ങള്‍
വെളിപ്പെടുത്താമോ;
(സി)പ്രസ്തുത
പദ്ധതിക്കായി
സംസ്ഥാനത്ത്
എത്ര
സ്വകാര്യ
പങ്കാളികളെ
കണ്ടെത്തുകയുണ്ടായി
;
(ഡി)മുന്‍വര്‍ഷത്തെ
ബഡ്ജറ്റിലെ
ഈ പദ്ധതി
നടപ്പിലാക്കുകവഴി
എത്ര
ഏക്കര്‍
ഭൂമി
ഏതെല്ലാം
പദ്ധതികളിലൂടെ
വികസനോന്മുഖമാക്കുകയുണ്ടായെന്നു
വെളിപ്പെടുത്തുമോ
? |
3103 |
ജില്ല-ബ്ളോക്ക്-ഗ്രാമപഞ്ചായത്തുകളുടെ
പദ്ധതിത്തുക
ശ്രീ.
പുരുഷന്‍
കടലുണ്ടി
(എ)സംസ്ഥാനത്തെ
ജില്ല-ബ്ളോക്ക്-ഗ്രാമപഞ്ചായത്തുകളുടെ
പദ്ധതി
തുക
ചെലവഴിക്കുന്നതിന്റെ
പരിധി 80 ശതമാനത്തില്‍നിന്നും
60 ശതമാനമാക്കി
കുറയ്ക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
; എങ്കില്‍
അത്
സംബന്ധിച്ച
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ
;
(ബി)2011-12
വര്‍ഷത്തില്‍
ജില്ല-ബ്ളോക്ക്-ഗ്രാമപഞ്ചായത്തുകളുടെ
പദ്ധതി
ചെലവ്
സംബന്ധിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ
;
(സി)
പ്രസ്തുത
ജില്ല-ബ്ളോക്ക്-ഗ്രാമപഞ്ചായത്തുകള്‍ക്ക്
പദ്ധതിയിനത്തില്‍
പ്രസ്തുത
വര്‍ഷം
അനുവദിക്കപ്പെട്ട
തുകയില്‍
എത്ര
ശതമാനം
ചെലവഴിക്കപ്പെട്ടുവെന്ന്
വ്യക്തമാക്കാമോ
; ജില്ല
തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ
;
(ഡി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
പദ്ധതിവിഹിതം
ചെലവഴിക്കുന്നതില്‍
സംഭവിക്കുന്ന
വീഴ്ചകളെ
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ
; വിശദമാക്കാമോ
? |
3104 |
ഇ.എം.എസ്.
ഭവന
പദ്ധതിയുടെ
സര്‍വ്വേ
ശ്രീ.പി.ശ്രീരാമകൃഷ്ണന്‍
(എ)ഇ.എം.എസ്.
ഭവന
പദ്ധതിയുടെ
സര്‍വ്വേപ്രകാരം
എത്ര
ഭൂരഹിത
കുടുംബങ്ങള്‍
സംസ്ഥാനത്തുണ്ട്;
എത്ര
ഭവന രഹിത
കുടുംബങ്ങള്‍
ഉണ്ട്;
(ബി)
ഇതില്‍
എത്രപേര്‍ക്ക്
ഭൂമി നല്‍കി
; എത്ര
പേര്‍ക്ക്
ഭവനം
നിര്‍മ്മിച്ചു
നല്‍കി; വിശദമാക്കാമോ;
(സി)ഈ
പദ്ധതിയില്‍
ഇനി എത്ര
പട്ടികജാതി
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക്
വീട്
നിര്‍മ്മിച്ചു
നല്‍കുവാന്‍
ബാക്കിയുണ്ട്;
വിശദമാക്കാമോ? |
3105 |
‘ആശ്രയ’
പദ്ധതിയിന്‍കീഴില്‍
2011-12 ല്‍
പഞ്ചായത്തുകള്‍ക്ക്
അനുവദിച്ച
തുക
ശ്രീ.കെ.
സുരേഷ്
കുറുപ്പ്
(എ)
സര്‍ക്കാര്‍
നടപ്പാക്കിവരുന്ന
‘ആശ്രയ’
പദ്ധതിയിന്‍
കീഴില്‍ 2011-12
ല്‍
പഞ്ചായത്തുകള്‍ക്ക്
അനുവദിച്ച
തുക
എത്രയെന്ന്
പറയാമോ;
(ബി)എത്ര
പഞ്ചായത്തുകളിലെ
പ്രോജക്ടിന്
ഇക്കാലയളവില്‍
അംഗീകാരം
നല്‍കി; അവ
ഏതെല്ലാമാണ്
എന്ന്
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
പഞ്ചായത്തുകളില്‍
പദ്ധതി
നടത്തിപ്പ്
സംബന്ധിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
(ഡി)പ്രസ്തുത
വര്‍ഷത്തെ
ബഡ്ജറ്റില്‍
‘ആശ്രയ’
പദ്ധതി
നടത്തിപ്പിനായി
വകയിരുത്തിയ
തുക
എത്രയെന്ന്
വ്യക്തമാക്കാമോ
? |
3106 |
‘മാലിന്യമുക്ത
കേരളം
പദ്ധതി’
ശ്രീ.
കെ. രാധാകൃഷ്ണന്‍
പ്രൊഫ.
സി. രവീന്ദ്രനാഥ്
ശ്രീ.
ജെയിംസ്
മാത്യു
,,
ബി. സത്യന്‍
(എ)‘മാലിന്യ
മുക്തകേരളം
പദ്ധതി’യുടെ
വിശദാംശം
ലഭ്യമാക്കാമോ;
(ബി)പ്രസ്തുത
പദ്ധതിക്കായി
കഴിഞ്ഞ
ബജറ്റില്‍
നീക്കിവച്ചിരുന്ന
തുകയെത്രയായിരുന്നു;
അതില്‍
എത്ര തുക
ചെലവഴിച്ചു
വിശദാംശം
ലഭ്യമാക്കുമോ
;
(സി)പ്രസ്തുത
പദ്ധതി
നടപ്പിലാക്കാനായി
ഇതുവരെ
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ? |
3107 |
ഗ്രാമപഞ്ചായത്തുകളില്‍
വിവിധ
ഭവനനിര്‍മ്മാണ
പദ്ധതികള്
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
(എ)നിലവില്‍
ഗ്രാമപഞ്ചായത്തുതലത്തില്‍
സര്‍ക്കാരിന്റെ
ഭവനപദ്ധതികള്‍
തുടരുന്നുണ്ടോ;
എങ്കില്‍
അവ
ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)ഇ.
എം. എസ്.
ഭവന
പദ്ധതി
തുടരുന്നില്ലെങ്കില്‍
ദുര്‍ബല
വിഭാഗങ്ങള്‍ക്ക്
ഭവനം
നിര്‍മ്മിച്ച്
നല്‍കുന്ന
മറ്റ്
പദ്ധതികള്‍
തുടങ്ങിയിട്ടുണ്ടോ
എന്ന്
വ്യക്തമാക്കുമോ;
(സി)ഇ.
എം. എസ്.
ഭവന
പദ്ധതിയില്‍
2011-12 വര്‍ഷത്തില്‍
കരാറില്‍
ഏര്‍പ്പെട്ട്
പണി പൂര്‍ത്തിയാക്കാത്തവര്‍ക്ക്
ഇനി പണി
പൂര്‍ത്തിയാക്കിയാല്‍
പ്രസ്തുത
പദ്ധതി
പ്രകാരം
ഉള്ള തുക
അനുവദിക്കുമോ;
അതിനുള്ള
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)ഐ.
എ. വൈ.
പദ്ധതിയില്‍
ജനറല്‍, എസ്.സി./എസ്.ടി.
എന്നീ
വിഭാഗക്കാര്‍ക്ക്
യഥാക്രമം
2 ലക്ഷം
രൂപയും 2.5
ലക്ഷം
രൂപയും
നല്‍കുമ്പോള്‍
ഇ. എം.
എസ്. ഭവന
പദ്ധതിയില്‍
കരാര്‍
ഏര്‍പ്പെട്ടവര്‍ക്ക്
യഥാക്രമം
75,000 രൂപ,
1 ലക്ഷം
രൂപ
എന്നിങ്ങനെയാണ്
നല്‍കിയിട്ടുള്ളതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)എങ്കില്‍
എല്ലാവിഭാഗം
പദ്ധതിയില്‍പ്പെട്ടവര്‍ക്കും
ഒരേ
ധനസഹായം
നല്‍കുന്നതിന്
നടപടി
സ്വീകരിക്കുമോ:
വിശദമാക്കുമോ? |
3108 |
ഗ്രാമയാത്ര
പരിപാടിയില്‍
ലഭിച്ച
പരാതികളും
ചെലവായ
തുകയും
ശ്രീ.
പി. റ്റി.
എ. റഹീം
(എ)പഞ്ചായത്തും
സാമൂഹ്യക്ഷേമവും
വകുപ്പ്മന്ത്രി
പഞ്ചായത്തുകളില്‍
നടത്തുന്ന
ഗ്രാമയാത്ര
പരിപാടിയില്‍
നാളിതുവരെ
ലഭിച്ച
പരാതികളുടെ
എണ്ണം
അറിയിക്കുമോ
;
(ബി)ഗ്രാമയാത്ര
നടത്തുന്നതിനായി
നാളിതുവരെ
ചെലവായ
തുകഎത്രയെന്നറിയിക്കുമോ
;
(സി)ഇതിനോടകം
ഗ്രാമയാത്ര
കടന്നുപോയ
പഞ്ചായത്തുകള്‍ക്ക്
വഹിക്കേണ്ടിവന്ന
ചെലവ് 'കില'യില്‍
നിന്നും
മടക്കിനല്‍കിയോ
; എത്ര
പഞ്ചായത്തുകള്‍ക്ക്
അപ്രകാരമുള്ള
തുക
മടക്കി
നല്‍കിയെന്ന്
വ്യക്തമാക്കുമോ
;
(ഡി)ഗ്രാമയാത്ര
പരിപാടി
മുഖേന
ലഭ്യമായ
പരാതികള്‍ക്ക്
പരിഹാരം
കാണുന്നതിനായി
രൂപീകരിച്ച
പരാതി
പരിഹാര
സെല്‍
മുഖാന്തരം
പരിഹാരം
കണ്ട
അപേക്ഷകളുടെ
എണ്ണം
അറിയിക്കുമോ
? |
3109 |
പഞ്ചായത്തുകളുടെ
പദ്ധതി
അംഗീകാരത്തിനായുള്ള
ടാസ്ക്
സംവിധാനം
ശ്രീ.
ബാബു
എം. പാലിശ്ശേരി
(എ)പഞ്ചാത്തുകളുടെ
പദ്ധതി
അംഗീകാരത്തിനായി
നിലവിലുണ്ടായിരുന്ന
ടാസ്ക്
സംവിധാനം
(ടി.എ.ജി.)
നിര്‍ത്തലാക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
സര്‍ക്കാരിന്
ലഭിച്ച
ഏത്
ശുപാര്‍ശ
പ്രകാരമാണ്
നിര്‍ത്തലാക്കിയതെന്നും
പകരം
സംവിധാനം
എന്താണെന്നും
വിശദമാക്കുമോ? |
3110 |
പഞ്ചായത്തുകളില്‍
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാത്തത്
സംബന്ധിച്ച്
ശ്രീ.
ബി. ഡി.
ദേവസ്സി
(എ)സംസ്ഥാനത്തെ
പഞ്ചായത്തുകളില്‍
201213 വര്‍ഷത്തെ
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
ഇനിയും
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പഞ്ചായത്തുകളിലെ
പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കായുളള
പുതിയ
പദ്ധതികളും
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും
വ്യക്തമാക്കുമോ? |
3111 |
ഗ്രാമപഞ്ചായത്ത്
പദ്ധതികളുടെ
പുരോഗതി
ശ്രീമതി
കെ. എസ്.
സലീഖ
(എ)സംസ്ഥാനത്തെ
ഗ്രാമപഞ്ചായത്തുകളിലെ
പദ്ധതികളുടെ
പുരോഗതി
വിലയിരുത്താന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
;
(ബി)തദ്ദേശസ്വയം
ഭരണസ്ഥാപനങ്ങളില്‍
വയോജനക്ഷേമം,
ഭിന്നശേഷിയുള്ളവരുടെ
സേവനം, കുട്ടികള്‍ക്കുള്ള
പദ്ധതി, പാലിയേറ്റീവ്
കെയര്‍
എന്നിവയ്ക്കുള്ള
പദ്ധതി
വിഹിതം
എത്ര
ശതമാനം
വര്‍ദ്ധിപ്പിക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്
;
(സി)പശ്ചാത്തലമേഖലയില്‍
ചെലവഴിക്കുവാനുള്ള
പരമാവധി
തുക എത്ര
ശതമാനമായി
വര്‍ദ്ധിപ്പിച്ചു
; ഉല്‍പാദനമേഖലയില്‍
പഞ്ചായത്ത്
തലത്തില്‍
12-ാം
പഞ്ചവത്സര
പദ്ധതി
മുതല്‍
എത്ര
ശതമാനം
തുക
ചെലവഴിക്കാനാണ്
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ
;
(ഡി)വാര്‍ഡുകള്‍തോറും
ഗ്രാമകേന്ദ്രങ്ങള്‍
സ്ഥാപിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുവോയെന്ന്
വ്യക്തമാക്കുമോ
? |
3112 |
കുടുംബശ്രീ
നടത്തുന്ന
സാമൂഹ്യ-സാമ്പത്തിക-സംഘടനാ
ശാക്തീകരണ
പദ്ധതി
ഡോ.
കെ.ടി.
ജലീല്‍
ശ്രീ.
എ.എം.
ആരിഫ്
,,
വി. ചെന്താമരാക്ഷന്‍
,,
കെ. ദാസന്‍
(എ)സംസ്ഥാനത്ത്
കുടുംബശ്രീ
നടത്തുന്ന
സാമൂഹ്യ-സാമ്പത്തിക-
സംഘടനാ
ശാക്തീകരണ
പദ്ധതികളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
അവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)കുടംബശ്രീയുടെ
സൂക്ഷ്മസ്വയംതൊഴില്‍
പദ്ധതികളെ
പ്രോത്സാഹിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെങ്കിലും
പദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടോ;
എങ്കില്‍
വെളിപ്പെടുത്തുമോ;
(സി)കുടുംബശ്രീ
ഉത്പന്നങ്ങളുടെ
പ്രദര്‍ശനത്തിലും
വിപണനത്തിനുമായി
തദ്ദേശസ്ഥാപനങ്ങളില്‍
സ്ഥിരം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താനുള്ള
നടപടികളുടെ
പുരോഗതി
വ്യക്തമാക്കുമോ? |
3113 |
കുടുംബശ്രീയുടെ
സാമൂഹ്യ-സാമ്പത്തിക-സംഘടനാ
ശാക്തീകരണ
പദ്ധതി
ശ്രീ.
പി. കെ.
ഗുരുദാസന്‍
(എ)സംസ്ഥാനത്ത്
കുടുംബശ്രീ
നടത്തുന്ന
സാമൂഹ്യ-സാമ്പത്തിക-സംഘടനാ
ശാക്തീകരണ
പദ്ധതികളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ
; എങ്കില്‍
അവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(ബി)കുടുംബശ്രീയുടെ
സൂക്ഷ്മ
സ്വയംതൊഴില്‍
പദ്ധതികള്‍
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെങ്കില്ലും
പദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടോ
; എങ്കില്‍
വെളിപ്പെടുത്തുമോ
;
(സി)കുടുംബശ്രീ
ഉല്‍പ്പന്നങ്ങളുടെ-പ്രദര്‍ശനത്തിനും,
വിപണനത്തിനുമായി
തദ്ദേശസ്ഥാപനങ്ങളില്‍
സ്ഥിരം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താനുള്ള
നടപടികളുടെ
പുരോഗതി
വ്യക്തമാക്കുമോ
? |
3114 |
2011-12ല്‍
കുടുംബശ്രീ
മിഷന്
അനുവദിച്ച
തുക
ശ്രീ.
കെ. കെ.
ജയചന്ദ്രന്‍
(എ)2011-12ല്‍
കുടുംബശ്രീ
മിഷന്
എന്ത്
തുക
അനുവദിച്ച്
നല്‍കിയെന്ന്
പറയുമോ;
(ബി)അനുവദിക്കപ്പെട്ട
തുകയ്ക്ക്
പുറമേ
കുടുംബശ്രീ
മിഷന്
അധികമായി
തുക
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഇതിന്മേല്‍
സ്വീകരിച്ച
നടപടി
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
മിഷന് ഈ
സാമ്പത്തിക
വര്‍ഷം
അനുവദിച്ച
തുക
എത്രയെന്ന്
അറിയിക്കുമോ;
(ഡി)പ്രസ്തുത
മിഷനെക്കൂടാതെ
ദാരിദ്യ്രനിര്‍മ്മാര്‍ജ്ജന
യത്നവുമായി
ബന്ധപ്പെട്ട
മറ്റ്
ഏതെങ്കിലും
സര്‍ക്കാരിതര
സന്നദ്ധ
സംഘടനകള്‍ക്ക്
തുക
അനുവദിച്ചിട്ടുണ്ടോ;
(ഇ)ഏതെല്ലാം
സംഘടനകള്‍ക്ക്
എത്ര തുക
വീതം നല്‍കിയെന്ന്
വ്യക്തമാക്കുമോ? |
3115 |
കുടുംബശ്രീ
ചെയര്‍പേഴ്സണ്
നല്‍കുന്ന
ഓണറേറിയം
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)സംസ്ഥാനത്തെ
കുടുംബശ്രീ
ചെയര്‍പേഴ്സണ്
നല്‍കുന്ന
1000 രൂപ
ഓണറേറിയം
വര്‍ദ്ധിപ്പിക്കാനുള്ള
തീരുമാനം
ധനവകുപ്പ്
തടഞ്ഞതായുള്ള
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
തീരുമാനം
തടസ്സപ്പെടാനുള്ള
കാരണം
വ്യക്തമാക്കുമോ;
(സി)
ഓണറേറിയം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
3116 |
കുടുംബശ്രീ
ചെയര്‍പേഴ്സണ്
നല്‍കുന്ന
ഓണറേറിയം
വര്‍ദ്ധിപ്പിക്കാന്‍
ശുപാര്‍ശ
ശ്രീ.
കെ. രാധാകൃഷ്ണന്‍
(എ)സംസ്ഥാനത്തെ
കുടുംബശ്രീ
ചെയര്‍പേഴ്സണ്‍മാര്‍ക്ക്
ഓണറേറിയം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
പരിഗണിക്കുമോ;
(ബി)എത്ര
രൂപയാണ്
നിലവില്‍
കുടുംബശ്രീ
ചെയര്‍പേഴ്സണ്
ഓണറേറിയമായി
നല്‍കിവരുന്നതെന്ന്
അറിയിക്കുമോ;
ഇതില്‍
എത്ര
രൂപയുടെ
വര്‍ദ്ധനവ്
വരുത്താനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
3117 |
കുടുംബശ്രീ
അയല്‍ക്കൂട്ടങ്ങള്‍
നടപ്പാക്കിയ
സംഘകൃഷി
ശ്രീ.
പി. കെ.
ഗുരുദാസന്‍
(എ)2010-11,
2011-12 വര്‍ഷങ്ങളില്‍
സംസ്ഥാനത്ത്
കുടുംബശ്രീ
അയല്‍ക്കൂട്ടങ്ങള്‍
നടപ്പാക്കിയ
സംഘകൃഷിയുടെ
വിജകരമായ
നടത്തിപ്പിനെക്കുറിച്ച്
വിലയിരുത്തിയിട്ടുണ്ടോ
; എങ്കില്‍
വിശദാംശം
നല്‍കുമോ
;
(ബി)സംസ്ഥാനത്ത്
തരിശുരഹിത
പഞ്ചായത്തുകള്‍
സൃഷ്ടിക്കാന്‍
ഈ
പദ്ധതിക്ക്
കഴിയുമെന്ന്
മനസ്സിലാക്കിയിട്ടുണ്ടോ
;
(സി)എങ്കില്‍
നടപ്പുവര്‍ഷം
ഇതിനായി
എത്രതുക
നീക്കിവെച്ചിട്ടുണ്ടെന്നും,
ഇതിനായി
പഞ്ചായത്തുകളില്‍
നിന്ന്
എന്തെല്ലാം
സഹായങ്ങള്‍
നല്‍കുന്നുണ്ടെന്നും
വ്യക്തമാക്കുമോ
;
(ഡി)സംഘകൃഷിയില്‍
ഏതെങ്കിലും
തരത്തില്‍
നഷ്ടം
വന്നിട്ടുള്ള
സംഘങ്ങള്‍ക്ക്
മുന്‍കാലങ്ങളില്‍
സഹായങ്ങള്‍
നല്‍കിയിട്ടുണ്ടോ
; എങ്കില്‍
തുടര്‍ന്നും
സഹായം
നല്‍കാന്‍
നടപടി
സ്വീകരിക്കുമോ
? |
3118 |
ഗ്രാമസഭകള്‍
ശക്തിപ്പെടുത്താന്‍
നടപടി
ശ്രീ.
മുല്ലക്കര
രത്നാകരന്‍
ഗ്രാമസഭകള്‍
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന്
വ്യക്തമാക്കാമോ
; |
3119 |
സ്ഥലം
ഉടമയുടെ
വീടിന്
ചേര്‍ന്ന്
മരം
വച്ചു
പിടിപ്പിക്കുന്നതിന്റെ
ദുരപരിധി-നിയമനിര്‍മ്മാണം
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)പഞ്ചായത്ത്രാജ്
നിയമത്തില്‍
ഒരാളിന്റെ
വസ്തുവില്‍
വൃക്ഷങ്ങള്‍
വച്ചുപിടിപ്പിക്കുന്നത്
സമീപവാസിയുടെ
വീടിന്റെ
ചുമരില്‍നിന്നും
നിശ്ചിത
അകലം
പാലിച്ച്
മാത്രമായിരിക്കണം
എന്നകാര്യത്തില്‍
നിയമമില്ലായെന്ന
അപാകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)നിയമത്തിന്റെ
അഭാവംമൂലം
സമീപവാസികള്‍
മറ്റുള്ളവരുടെ
വീടിനോട്
ചേര്‍ന്ന്
വൃക്ഷതൈകള്‍
നട്ടുപിടിക്കുന്നത്
ഒഴിവാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ
;
(സി)സമീപത്തുള്ള
വീടിന്റെ
നാല്
ചുവരുകളില്‍നിന്നും
നിശ്ചിത
അകലം
മാലിച്ച്
മാത്രമേ
വൃക്ഷതൈകള്‍
വച്ചുപിടിക്കാവൂ
എന്ന
നിയമം
പഞ്ചായത്ത്,
മുനിസിപ്പല്‍
നിയമങ്ങളില്‍
അടിയന്തിരമായി
ഉള്‍ക്കൊള്ളിക്കുന്നതിന്
ശ്രമിയ്ക്കുമോയെന്ന്
വിശദമാക്കാമോ
? |
3120 |
പഞ്ചായത്തുകളിലെ
പദ്ധതികള്‍
അംഗീകരിക്കുന്നതിനായുള്ള
ടെക്നിക്കല്‍
അഡ്വൈസറി
ഗ്രൂപ്പ്
സംവിധാനം
ഡോ.
ടി. എം.
തോമസ്
ഐസക്
ശ്രീമതി
പി. അയിഷാ
പോറ്റി
ശ്രീ.
കെ. വി.
വിജയദാസ്
,,
കെ. കെ.
നാരായണന്‍
(എ)പഞ്ചായത്തുകളുടെ
പദ്ധതി
അംഗീകാരത്തിനായി
നിലവിലുണ്ടായിരുന്ന
ടെക്നിക്കല്‍
അഡ്വൈസറി
ഗ്രൂപ്പ്
സംവിധാനം(ടി.എ.ജി)
നിര്‍ത്തലാക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)സര്‍ക്കാരിന്
ലഭിച്ച
ഏത്
ശുപാര്‍ശയുടെ
അടിസ്ഥാനത്തിലാണ്
ടി.എ.ജി.
സംവിധാനം
നിര്‍ത്തലാക്കിയതെന്നും
അതിനുള്ളപകരം
സംവിധാനം
എന്താണെന്നും
വിശദമാക്കുമോ? |
3121 |
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ഫണ്ട്
വിനിയോഗത്തില്‍
കൂടുതല്‍
സ്വാതന്ത്യ്രം
വേണമെന്ന
ആവശ്യം
ശ്രീ.
പി. കെ.
ഗുരുദാസന്‍
(എ)തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ഫണ്ട്
വിനിയോഗത്തിന്
കൂടുതല്‍
സ്വാതന്ത്യം
ആവശ്യമാണെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ
; എങ്കില്‍
ഏതെല്ലാം
മേഖലകളിലാണ്
ഫണ്ട്
വിനിയോഗത്തില്‍
സ്വാതന്ത്യം
കുറഞ്ഞിട്ടുള്ളതെന്ന്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ
;
(ബി)ഫണ്ട്
വിനിയോഗത്തില്‍
കൂടുതല്‍
സ്വാതന്ത്യം
നല്കുന്നതിനായി
പുതുതായി
വല്ല
തീരുമാനവും
എടുത്തിട്ടുണ്ടോ
; വിശദമാക്കാമോ
;
(സി)ഇപ്പോഴത്തെ
ഉപാധിരഹിത
ഫണ്ട്
എത്രയാണ്
; ഇത്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ
? |
3122 |
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
പബ്ളിക്-പ്രൈവറ്റ്-പാര്‍ട്ട്ണര്‍ഷിപ്പ്
വ്യവസ്ഥയില്‍
സംരംഭങ്ങളില്
ഏര്‍പ്പെടാന്‍
അനുമതി
ശ്രീ.
സാജു
പോള്‍
(എ)പബ്ളിക്-പ്രൈവറ്റ്-പാര്‍ട്ട്ണര്‍ഷിപ്പ്
വ്യവസ്ഥയില്‍
സംരംഭങ്ങളില്
ഏര്‍പ്പെടാന്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെ
അനുവദിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ
;
(ബി)പ്ളാനിംഗ്
ബോര്‍ഡ്
ഇക്കാര്യത്തില്‍
വല്ല
നിര്‍ദ്ദേശങ്ങളും
മുന്നോട്ട്
വെച്ചിട്ടുണ്ടോ
; വിശദമാക്കാമോ
;
(സി)ഏതെല്ലാം
നഗരങ്ങളില്‍
പി.പി.പി.
വ്യവസ്ഥയില്‍
സംരംഭങ്ങള്‍
ആരംഭിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്
;
(ഡി)ഇത്
സംബന്ധമായ
വ്യവസ്ഥകള്‍ക്ക്
അന്തിമ
രൂപം
നല്കിയിട്ടുണ്ടോ
; വിശദമാക്കാമോ
;
(ഇ)ഇത്തരം
സംരംഭങ്ങള്‍ക്ക്
സര്‍ക്കാര്‍
വക ഭൂമി
നല്കാനുദ്ദേശമുണ്ടോ
? |
3123 |
സ്വകാര്യ
ട്രസ്റുകള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളുടെ
ഫണ്ട്
അനുവദിക്കുന്ന
നടപടി
ശ്രീ.
എസ്. ശര്‍മ്മ
,,
സാജു
പോള്‍
,,
ആര്‍.
രാജേഷ്
,,
പുരുഷന്‍
കടലുണ്ടി
(എ)സ്വകാര്യ
ട്രസ്റുകള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളുടെ
ഫണ്ട്
അനുവദിക്കാന്‍
സര്‍ക്കാര്‍
അനുമതി
നല്‍കാറുണ്ടോയെന്നു
വ്യക്തമാക്കുമോ;
ഇത്
സംബന്ധമായ
നിയമവ്യവസ്ഥകള്‍
വിശദമാക്കാമോ;
(ബി)ഇപ്രകാരം
സര്‍ക്കാര്‍
നല്‍കുന്ന
അനുമതികള്‍
ദുരുപയോഗം
ചെയ്യപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)സര്‍ക്കാര്‍
അനുമതിയോടു
കൂടി
തദ്ദേശ
സ്ഥാപനങ്ങളില്‍
നിന്നും
സമാഹരിക്കപ്പെടുന്ന
ഫണ്ടുകളുടെ
വിനിയോഗം
സംബന്ധിച്ച്
സര്‍ക്കാര്‍
പരിശോധിക്കാറുണ്ടോ
;
(ഡി)സ്വന്തം
പിതാവിന്റെ
പേരില്‍
സ്വകാര്യ
വ്യക്തികള്‍
ഉണ്ടാക്കിയ
ട്രസ്റിന്
തദ്ദേശ
സ്ഥാപനങ്ങളില്‍
നിന്നും
ഫണ്ട്
പിരിക്കാന്‍
ഉത്തരവ്
നല്‍കിയിട്ടുണ്ടോ
; എങ്കില്‍
വിശദമാക്കാമോ
? |
3124 |
സ്വകാര്യ
സ്ഥാപനങ്ങള്‍ക്കും
ട്രസ്റുകള്‍ക്കും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
ഫണ്ട്
അനുവദിക്കാന്‍
നടപടി
ശ്രീ.
സാജുപോള്‍
(എ)സ്വകാര്യ
ട്രസ്റുകള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
ഫണ്ട്
അനുവദിക്കാന്‍
സര്‍ക്കാര്‍
അനുമതി
നല്കാറുണ്ടോ;
ഇത്
സംബന്ധിച്ച
നിയമ
വ്യവസ്ഥകള്‍
വിശദമാക്കുമോ;
(ബി)ഗവണ്‍മെന്റ്
നല്‍കുന്ന
അനുമതികള്‍
ദുരുപയോഗം
ചെയ്യപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഗവണ്‍മെന്റ്
അനുമതിയോടുകൂടി
തദ്ദേശ
സ്ഥാപനങ്ങളില്‍
നിന്നും
സമാഹരിക്കപ്പെടുന്ന
ഫണ്ടുകളുടെ
വിനിയോഗം
പരിശോധിക്കാറുണ്ടോ;
(ഡി)സ്വന്തം
പിതാവിന്റെ
പേരില്‍,
സ്വകാര്യവ്യക്തികള്‍
ഉണ്ടാക്കിയ
ട്രസ്റിന്,
തദ്ദേശസ്ഥാപനത്തില്‍
നിന്നും
ഫണ്ട്
പിരിക്കാന്‍
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ? |
3125 |
ഗ്രാമപഞ്ചായത്തുകളില്‍
വൈദ്യുത
ശ്മശാനം
അനുവദിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
ശ്രീ.
ബി. സത്യന്‍
(എ)ഗ്രാമപഞ്ചായത്ത്
പ്രദേശങ്ങളില്‍
വൈദ്യുത
ശ്മശാനം
അനുവദിക്കുന്നതിന്
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
വിശദീകരിക്കുമോ;
(ബീ)കുറഞ്ഞത്
എത്ര
സെന്റ്
ഭൂമിയാണ്
വൈദ്യുത
ശ്മശാനം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായിട്ടുളളതെന്ന്
വിശദികരിക്കുമോ;
(സി)പഴയകുന്നുമ്മേല്‍
ഗ്രാമപഞ്ചായത്ത്
വൈദ്യുത
ശ്മശാനം
നിര്‍മ്മിക്കുന്നതിന്
ഭൂമി
ലഭ്യമാക്കുവാന്‍
വേണ്ടി
സമര്‍പ്പിച്ച
അപേക്ഷയിന്മേല്‍
എന്ത്
നടപടിയാണ്
സ്വീകരിച്ചത്
എന്ന്
വ്യക്തമാക്കാമോ? |
<<back |
next page>>
|