UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2916

മാലിന്യം നല്‍കിയാല്‍ പണം കിട്ടുന്ന പദ്ധതി

ശ്രീ. ബെന്നി ബഹനാന്‍

,, സണ്ണി ജോസഫ്

,, എം. . വാഹീദ്

,, കെ. ശിവദാസന്‍ നായര്‍

()മാലിന്യം നല്കിയാല്‍ പണം ലഭിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികളുമായി സഹകരിച്ചാണ് പ്രസ്തുത പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്;

(സി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ഏതു നഗരത്തിലാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശം നല്‍കുമോ?

2917

.ഡി.ബി. സഹായത്തോടെയുളള നഗരവികസനം

ശ്രീ. കെ. മുരളീധരന്‍

,, അന്‍വര്‍ സാദത്ത്

,, വി. പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

().ഡി.ബി സഹായത്തോടെ നഗരവികസന പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത്;

(ബി)മുന്‍ സര്‍ക്കാരിന്റെ കാലത്ത് അതിനായി എത്ര ശതമാനം തുക ചെലവഴിക്കുകയുണ്ടായി;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര ശതമാനം തുക ചെലവഴിച്ചു;

(ഡി)തുക ചെലവഴിക്കാനുളള കാലപരിധി എന്നുവരെയാണ്; വിശദമാക്കുമോ ?

2918

ദേശീയ നഗര വികസന സംവിധാനം

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()സംസ്ഥാനത്തെ പട്ടണങ്ങളുടെയും നഗരങ്ങളുടെയും വികസന ത്തിന് ഭൌമവിവര ശേഖരണ സംവിധാനം വികസിപ്പിക്കുന്നതിന് ദേശീയ നഗര വികസന സംവിധാനം (എന്‍.യു..എസ്) പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാരില്‍ നിന്നും 2011-12ല്‍ എന്ത് തുക സംസ്ഥാനത്തിന് ലഭിച്ചു;

(ബി)സംസ്ഥാനത്തെ ഏതെല്ലാം പട്ടണങ്ങളിലും നഗരങ്ങളിലുമാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കി വരുന്നത്;

(സി)ഈ പദ്ധതിയിന്‍ പ്രകാരമുള്ള സ്ഥലവിവരങ്ങളുമായി ബന്ധപ്പെട്ട ജോലികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും ഈ ജോലി ആരെയാണ് ചുമതലപ്പടുത്തിയതെന്നും അറിയിക്കാമോ;

(ഡി)പദ്ധതി പ്രകാരം സാമൂഹ്യ-സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ ഏത് ഘട്ടം വരെയെത്തി എന്ന് വ്യക്തമാക്കാമോ;

()മേല്‍പ്പറഞ്ഞ പദ്ധതി സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ?

2919

കെട്ടിടനികുതി പരിഷ്ക്കരണം-അവ്യക്തത പരിഹരിക്കുന്നതിന് നടപടി

ശ്രീ. .സി. ബാലകൃഷ്ണന്‍

'' വി.ഡി. സതീശന്‍

'' എം.. വാഹീദ്

()നഗരങ്ങളിലെ കെട്ടിടനികുതി കൂട്ടിയതും കെട്ടിടനമ്പര്‍ മാറ്റു ന്നതുമായും ബന്ധപ്പെട്ട് അവ്യക്തത നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് കൈകൊള്ളാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി)സമയബന്ധിതമായ പ്രശ്നപരിഹാരത്തിന് അദാലത്തുകള്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ?

2920

നഗരങ്ങളിലെ ഖരമാലിന്യപ്രശ്നം പരിഹരിക്കാന്‍ നടപടി

ശ്രീ. കെ.വി. വിജയദാസ്

()'മാലിന്യമുക്ത കേരളം' എന്ന പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ്;

(ബി)കേരളത്തില്‍ ഏതെങ്കിലും പ്രദേശമോ പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ/കോര്‍പ്പറേഷനോ മാലിന്യമുക്തമായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;

(സി)മഴക്കാലം ശക്തിപ്രാപിക്കുന്നതിനുമുന്‍പ് നഗരങ്ങളിലെ ഖരമാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ഏതെങ്കിലും പദ്ധതി സര്‍ക്കാരിന്റെ മുന്നിലുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

2921

-വേയ്സ്റ് നിര്‍മ്മാര്‍ജ്ജനം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()നഗരങ്ങളില്‍ ഇലക്ട്രോണിക് അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)-വേയ്സ്റ് നിര്‍മ്മാര്‍ജ്ജനത്തിന് പുതിയ നയം രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)സെക്കന്റ് ഹാന്റ് ഇലക്ട്രോണിക്സ് ഉല്പന്നങ്ങള്‍ വിദേശത്തു നിന്നും ഇവിടേയ്ക്ക് വന്‍തോതില്‍ എത്തുന്നത് ഇ-വേയ്സ്റ് കൂടുന്നതിന് കാരണമാകുന്നു എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഇത് പരിഹരിക്കാന്‍ എന്തു നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ ?

2922

ബയോഗ്യാസ് പ്ളാന്റുകള്‍ക്ക് സബ്സിഡി

ശ്രീ. മോന്‍സ് ജോസഫ്

,, സി.എഫ്. തോമസ്

,, തോമസ്സ് ഉണ്ണിയാടന്‍

,, റ്റി.യു. കുരുവിള

()ബയോഗ്യാസ് പ്ളാന്റുകള്‍ക്ക് നഗരങ്ങളില്‍ സബ്സിഡി നല്‍കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ എന്ന് ഈ പദ്ധതി ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?

2923

മഴക്കാലത്തിനുമുമ്പ് ഖരമാലിന്യ സംസ്ക്കരണം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() നഗരങ്ങളിലെ ഖരമാലിന്യം നീക്കുന്നതിന് എന്തെല്ലാം നടപടികളാണ് ഇതുവരെ എടുത്തിട്ടുളളതെന്ന് വ്യക്തമാക്കാമോ ;

(ബി) മഴക്കാലത്തിനുമുമ്പ് നഗരങ്ങളിലെ ഖരമാലിന്യങ്ങള്‍ സംസ്ക്കരി ക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ ?

2924

മാലിന്യസംസ്കരണത്തിന് വിവിധ രീതികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ഏതെല്ലാം തരത്തിലുള്ള മാലിന്യസംസ്കരണ രീതികളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത സംസ്കരണ രീതികളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(സി)നഗരങ്ങളിലെ മാലിന്യസംസ്കരണത്തിനായി എന്തു തുക നീക്കിവെച്ചിട്ടുണ്ടെന്നും ഇതിനകം എന്തു തുക ചെലവഴിച്ചെന്നും വെളിപ്പെടുത്തുമോ?

2925

വിളപ്പില്‍ശാലയില്‍ മാലന്യ സംസ്കരണ ഫാക്ടറി

ശ്രീ. വി. ശിവന്‍കുട്ടി

()വിളപ്പില്‍ശാലയില്‍ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം നഗരസഭയുടെ മാലിന്യ സംസ്കരണ ഫാക്ടറി പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് ലഭിച്ചിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവ് നടപ്പിലാക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടോ ;

(സി)പ്രസ്തുത കോടതി ഉത്തരവ് നടപ്പിലാക്കപ്പെട്ടിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ ;

(ഡി)പ്രസ്തുത ഉത്തരവ് നടപ്പിലാക്കിയിട്ടില്ലെങ്കില്‍ ആയത് സുപ്രീംകോടതി വിധിയുടെ ലംഘനവും കോടതി അലക്ഷ്യവും ആണ് എന്നത് അറിവുള്ളതാണോ ?

2926

വിളപ്പില്‍ശാല മാലിന്യ പ്ളാന്റിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി

ശ്രീ.പി.റ്റി.. റഹീം

()വിളപ്പില്‍ശാല മാലിന്യ പ്ളാന്റിലെ പ്രശ്നങ്ങളെ സംബന്ധിച്ച് പഠിക്കുന്നതിന് മൂന്നംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ടോ; എന്നാണ് പ്രസ്തുത സമിതിയുടെ ആദ്യ യോഗം ചേര്‍ന്നതെന്ന് വ്യക്തമാക്കുമോ;

(ബി)സമിതി നാളിതുവരെ എത്ര യോഗങ്ങള്‍ ചേര്‍ന്നു;

(സി)സമിതിയുടെ ശുപാര്‍ശകള്‍ ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

(ഡി)വിളപ്പില്‍ശാല പഞ്ചായത്ത് അധികാരികളില്‍ നിന്നും തിരുവനന്തപുരം നഗരസഭാ അധികാരികളില്‍ നിന്നും തെളിവെടുപ്പ് നടത്താന്‍ ഉപസമിതി ഉദ്ദേശിക്കുന്നുണ്ടോ?

2927

നഗരങ്ങളില്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ്

ശ്രീ. സാജു പോള്‍

()സംസ്ഥാനത്തെ നഗരപ്രദേശങ്ങളില്‍ ജല-വായു-പരിസ്ഥിതി മലിനീകരണം വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എല്ലാ നഗരങ്ങളിലും സ്വീവേജ് സിസ്റവും സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റുകളും സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)മാലിന്യ സംസ്ക്കരണത്തിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തിനും നടത്തിപ്പിനുമായി എല്ലാ പട്ടണങ്ങളിലും ഓരോ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)പട്ടണങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ വേണ്ടത്ര മാലിന്യ നിര്‍മ്മാര്‍ജ്ജന സൌകര്യമില്ലാതെയും ചാണകവും മറ്റും നിക്ഷേപിക്കാന്‍ ആധുനിക ടാങ്കുകള്‍ സ്ഥാപിക്കാതെയും കന്നുകാലികളെ വളര്‍ത്തുന്നത് മൂലവുമുണ്ടാകുന്ന മലിനീകരണം കണ്ടെത്തുന്നതിനും അത് നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനും നിയമം പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിക്കുമോ?

2928

മഴക്കാല പൂര്‍വ്വ ശുചീകരണ പരിപാടി

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()മഴക്കാല പൂര്‍വ്വ ശുചീകരണ പരിപാടി ഈ വര്‍ഷം ഏതെല്ലാം കോര്‍പ്പറേഷനുകള്‍ നടപ്പാക്കിയിട്ടുണ്ട് ;

(ബി)മഴവെള്ളം ഒഴുകിപോകാനായി നഗര റോഡുകളിലെയും, ഓടകളിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നപണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ ;

(സി)അതിനായി ഓരോ കോര്‍പ്പറേഷനും എന്തു തുക വീതം ചെലവഴിച്ചു?

2929

തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്കം സംബന്ധിച്ച മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട്

ശ്രീ. കെ. രാധാകൃഷ്ണന്‍

()2011 ഡിസംബര്‍ 30-ന് തിരുവനന്തപുരം നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്നുണ്ടായ സ്ഥിതിവിശേഷങ്ങളെ സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെ നിയമിച്ചിരുന്നുവോ ;

(ബി)എങ്കില്‍ ഉപസമിതി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചോ ; പ്രസ്തുത റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(സി)പ്രസ്തുത ശുപാര്‍ശകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ;

(ഡി)ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കരമന-കിള്ളിയാറുകളുടെ നവീകരണത്തിന് ഉപസമിതിയുടെ ശുപാര്‍ശയിന്മേല്‍ എന്തു തുക നീക്കിവച്ചിരുന്നു ;

()നവീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കാമോ ?

2930

നേമം നിയോജകമണ്ഡലത്തിലുളള നഗരസഭാ ഓഫീസുകള്‍

ശ്രീ. വി. ശിവന്‍കുട്ടി

നേമം നിയോജകമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം നഗരസഭയുടെ വിവിധ ഓഫീസുകളുടെ ഫോണ്‍ നമ്പര്‍ സഹിതമുളള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2931

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി

ശ്രീ. പി. ഉബൈദുള്ള

()മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍കൂടി തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുന്നതിന് തുടങ്ങിവെച്ച അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനം മരവിച്ച സാഹചര്യം ഉണ്ടായിട്ടുണ്ടോ;

(ബി)എങ്കില്‍ ആയതിന്റെ കാരണങ്ങള്‍ വിശദമാക്കുമോ;

(സി)ഇതിനായി കഴിഞ്ഞ ബഡ്ജറ്റുകളില്‍ എന്തു തുക നീക്കിവെച്ചിരുന്നുവെന്നും, എത്ര തുക വിനിയോഗിച്ചുവെന്നും വ്യക്തമാക്കാമോ;

(ഡി)നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം നല്‍കുന്ന പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

2932

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി

ശ്രീ. ബാബു എം. പാലിശ്ശേരി

()അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്കായി 2011-12 സാമ്പത്തിക വര്‍ഷം ബഡ്ജറ്റില്‍ എത്ര തുകയാണ് നീക്കിവച്ചിരുന്നത്;

(ബി)പ്രസ്തുത ബഡ്ജറ്റ് വിഹിതത്തില്‍ നിന്നും എത്ര തുകയാണ് ചെലവഴിച്ചത്;

(സി)പ്രസ്തുത പദ്ധതി സംസ്ഥാനത്തെ എത്ര നഗരങ്ങളില്‍ നടപ്പാക്കി;

(ഡി)മേല്‍പ്പറഞ്ഞ പദ്ധതി പ്രകാരം നഗര പ്രദേശങ്ങളിലുള്ള കുടുംബങ്ങളിലെ പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരു വര്‍ഷം കുറഞ്ഞത് 100 ദിവസത്തെയെങ്കിലും തൊഴില്‍ ഉറപ്പുവരുത്താന്‍ സാധിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ ?

2933

നഗരസഭകളുടെ മാതൃശിശു സംരക്ഷണ കേന്ദ്രങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

()നഗരസഭകളുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മാതൃശിശു സംരക്ഷണ കേന്ദ്രങ്ങള്‍ എല്ലായിടങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടോ; ഏതെല്ലാം നഗരസഭകളുടെ കീഴിലുളള മാതൃശിശുസംരക്ഷണ കേന്ദ്രങ്ങളാണ് നിര്‍ത്താലാക്കിയതെന്ന് വ്യക്തമാക്കാമോ; ഇവ നിര്‍ത്തലാക്കാനുണ്ടായ കാരണങ്ങള്‍ എന്തായിരുന്നു എന്നു പറയാമോ;

(ബി)ചേര്‍ത്തല നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന 4 മാതൃശിശു സംരക്ഷണ കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കാനുണ്ടായ കാരണം വ്യക്തമാക്കാമോ; ഇവ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങളും സ്ഥലവും ഉപയോഗിക്കാതെ കിടന്ന് നാശമാകുന്നതും സാമൂഹ്യവിരുദ്ധര്‍ ദുരുപയോഗം ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ; പ്രസ്തുത മാതൃശിശു സംരക്ഷണ കേന്ദ്രങ്ങള്‍ അടിയന്തിരമായി തുറന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2934

മേയര്‍മാരുടെ പി.. നിയമനം

ശ്രീ.കെ. സുരേഷ് കുറുപ്പ്

()മേയര്‍മാരുടെ പി.എ മാരുടെ നിയമനം സംബന്ധിച്ച് പരാതിയുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മേയര്‍മാരുടെ ശുപാര്‍ശപ്രകാരമാണോ അതോ സര്‍ക്കാര്‍ നേരിട്ടാണോ പ്രസ്തുത ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ;

(ബി)മേയര്‍മാരുടെ ശുപാര്‍ശ പ്രകാരം പി..മാരെ നിയമിക്കുന്നതിന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിലവില്‍ വന്ന ഉത്തരവിനെ മറികടക്കാന്‍ പി.. മാരെ അന്യായമായി സ്ഥലം മാറ്റി എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(സി)മേയര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നവരെ പി..മാരായി നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2935

നഗരസഭകളുടെ സാമ്പത്തിക നില

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, എന്‍. ഷംസുദ്ദീന്‍

,, കെ.എന്‍.. ഖാദര്‍

,, സി. മോയിന്‍കുട്ടി

()സംസ്ഥാനത്തെ നഗരസഭകളുടെ സാമ്പത്തിക നിലയെക്കുറിച്ച് അവലോകനം നടത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ സംസ്ഥാനത്തെ ഭൂരിപക്ഷം നഗരസഭകളും വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന നഗരസഭാ ജീവനക്കാര്‍ക്ക് യഥാസമയം പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യാന്‍ സാമ്പത്തിക പരിമിതിമൂലം പല നഗരസഭകള്‍ക്കും കഴിയുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാനുള്ള കാരണങ്ങളെക്കുറിച്ച് വിശകലനം നടത്തിയിട്ടുണ്ടോ;

(ഡി)നഗരസഭകളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

2936

മുനിസിപ്പാലിറ്റികള്‍ക്ക് വികസന രൂപരേഖ

ശ്രീ.ഹൈബി ഈഡന്‍

,, ജോസഫ് വാഴക്കന്‍

,, സി.പി.മുഹമ്മദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

()സംസ്ഥാനത്തെ മുനിസിപ്പാലിറ്റികള്‍ക്ക് വികസന രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ ;

(ബി)ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ ;

(സി)എല്ലാ മുനിസിപ്പാലിറ്റികളിലും വികസന രൂപരേഖ അംഗീകരിക്കാന്‍ ഊര്‍ജിത നടപടികള്‍ എടുക്കുമോ ?

2937

നഗരസഭകളുടെ ഗ്രേഡ് ഉയര്‍ത്താന്‍ നടപടി

ശ്രീ. സി. കൃഷ്ണന്‍

()നഗരസഭകളുടെ ഗ്രേഡ് ഉയര്‍ത്തുന്നതിനായി ഏതെല്ലാം നഗരസഭകളില്‍നിന്ന് അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ ;

(ബി)പയ്യന്നൂര്‍ നഗരസഭയുടെ ഗ്രേഡ് ഉയര്‍ത്തുന്നതിനുവേണ്ടി ലഭിച്ച അപേക്ഷയില്‍ എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ; വിശദമാക്കാമോ ;

(സി)നഗരസഭകളുടെ ഗ്രേഡ് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കുമോ ?

2938

അങ്കമാലിയിലെ ഗതാഗതക്കുരുക്ക്

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നഗരത്തിലെ വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി മുന്‍സിപ്പല്‍ അഡ്വൈസറി കമ്മിറ്റി എന്തെല്ലാം തീരുമാനങ്ങളാണ് എടുത്തിട്ടുളളത്;

(ബി)പ്രസ്തുത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലെ കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ;

(സി)ഇത് എന്ന് നടപ്പിലാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

2939

അങ്കമാലിയിലെ മാലിന്യ പ്രശ്നം

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി മുന്‍സിപ്പാലിറ്റിയിലും പരിസരപ്രദേശങ്ങളിലും വര്‍ദ്ധിച്ചുവരുന്ന മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ അവ എന്തെല്ലാമെന്ന് വിശദമാക്കാമോ ;

(സി)ഹോട്ടലുകളില്‍ നിന്ന് മാലിന്യം പൊതുനിരത്തുകളില്‍ നിക്ഷേപിക്കുന്നത് തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ?

2940

ചാലക്കുടി മുനിസിപ്പാലിറ്റിയിലെ മാലിന്യ നിക്ഷേപം

ശ്രീ. ബി. ഡി. ദേവസ്സി

()ചാലക്കുടി മുനിസിപ്പാലിറ്റി സ്റേഡിയം നിര്‍മ്മാണത്തിനായി വാങ്ങിയ സ്ഥലത്ത് മാലിന്യങ്ങള്‍ വന്‍തോതില്‍ നിക്ഷേപിക്കുന്നതു സംബന്ധിച്ച പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതൊഴിവാക്കുന്നതിനും, മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിന് കാര്യക്ഷമമായ പദ്ധതികള്‍ നടപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?

2941

കൊയിലാണ്ടി നഗരസഭയിലെ വികസനപദ്ധതികള്‍

ശ്രീ. കെ. ദാസന്‍

()കെ.എസ്.യു.ഡി.പി. പദ്ധതിപ്രകാരവും യു.ഡി..എസ്.എസ്.എം.റ്റി. പദ്ധതിപ്രകാരവും കൊയിലാണ്ടി നഗരസഭയില്‍ ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്നും അവയുടെ ഓരോന്നിന്റെയും ഇപ്പോഴത്തെ അവസ്ഥ എന്തെന്നും അറിയിക്കുമോ ;

(ബി)നഗരവികസന പദ്ധതിയ്ക്കായി ബജറ്റില്‍ അനുവദിച്ചിരുന്ന തുക എത്രയാണെന്ന് വ്യക്തമാക്കാമോ ?

2942

നീലേശ്വരം മുനിസിപ്പാലിറ്റി-ഓഫീസ് നിര്‍മ്മാണത്തിന് സ്ഥലം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

നീലേശ്വരം മുനിസിപ്പാലിറ്റിക്ക് നാഷണല്‍ ഹൈവേയില്‍ ഓഫീസ് നിര്‍മ്മാണത്തിനായി കൃഷി വകുപ്പിന്റെ അധീനതയിലുളള സ്ഥലം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ നിവേദനത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

2943

ആലപ്പുഴ നഗരസഭ സെക്രട്ടറിയെ നിയമിക്കാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ നഗരസഭാ സെക്രട്ടറിയുടെ തസ്തിക എത്രകാലമായി ഒഴിഞ്ഞു കിടക്കുന്നുവെന്ന് അറിയിക്കുമോ;

(ബി)എങ്കില്‍ അവിടെ അടിയന്തിരമായി നഗരസഭാ സെക്രട്ടറിയെ നിയമിക്കാനുള്ള നടപടി സ്വീകരിക്കുമോ?

2944

കാസര്‍ഗോഡ് മുനിസിപ്പല്‍ പ്രദേശത്തെ കുടിവെള്ളക്ഷാമം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് മുനിസിപ്പല്‍ പ്രദേശത്ത് വേനല്‍ കാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ആയത് പരിഹരിക്കുന്നതിന് മുനിസിപ്പാലിറ്റി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)ചെറുകിട ഇടത്തരം പട്ടണങ്ങളുടെ പശ്ചാത്തല സൌകര്യവികസന പദ്ധതി (യു..ഡി.എസ്.എസ്.എം.റ്റി.)യിലൂടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതി സമര്‍പ്പിക്കുന്നതിന് കാസര്‍ഗോഡ് മുനിസിപ്പാലിറ്റി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

2945

പയ്യാമ്പലത്ത് ക്രിമറ്റോറിയം

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

()നിലവില്‍ ഒരു ഇലക്ട്രിക് ക്രിമറ്റോറിയം മാത്രമുള്ള കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ പയ്യാമ്പലത്ത് മൂന്ന് ഇലക്ട്രിക് ക്രിമറ്റോറിയം കൂടി സ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ; ഇവിടെ ഗ്യാസ് ഫര്‍ണസ് സ്ഥാപിക്കുകയാണെങ്കില്‍ ഇന്ധന ചെലവ് ചുരുക്കാം എന്ന വിദഗ്ദ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ ;

(ബി)പ്രസ്തുത പ്രദേശത്തെ നാടന്‍ ക്രിമറ്റോറിയത്തിന്റെ എണ്ണം 4 ആയി ഉയര്‍ത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

2946

മുനിസിപ്പാലിറ്റിയായി ഉയര്‍ത്തപ്പെട്ട പഞ്ചായത്തുകള്‍

ശ്രീ. എം. പി. വിന്‍സെന്റ്

,, . റ്റി. ജോര്‍ജ്

,, സി. പി. മുഹമ്മദ്

,, റ്റി. എന്‍. പ്രതാപന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റിയായി ഉയര്‍ത്തുകയുണ്ടായി ; വിശദമാക്കുമോ ;

(ബി) അവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എന്തെല്ലാം സഹായങ്ങള്‍ ചെയ്തിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) അവയ്ക്ക് അണ്‍പെയ്ഡ് ഫണ്ട് അധികമായി നല്‍കുകയുണ്ടായോ ; വിശദമാക്കുമോ ?

2947

സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളിന്‍മേലുളള നടപടികള്‍

ശ്രീമതി ജമീലാ പ്രകാശം

()സച്ചാര്‍ കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാം ;

(ബി)പ്രസ്തുത ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത് ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

2948

സച്ചാര്‍ സമിതി ശുപാര്‍ശകള്‍

ശ്രീ. പി. ഉബൈദുളള

()ജസ്റീസ് രാജീന്ദര്‍ സച്ചാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിന് ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി)പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം മുസ്ളീം ജനസംഖ്യകൂടുതലുളള പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളില്‍ മുസ്ളീം വിഭാഗത്തില്‍ നിന്നുളള ഒരു പൊലീസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും അടുത്തസമയത്ത് സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ടോ;

(സി)എങ്കില്‍ അതിന്റെ വിശദാംശം നല്‍കുമോ;

(ഡി)സച്ചാര്‍ സമിതി ശുപാര്‍ശകള്‍ നടപ്പാക്കിയതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പീരിയോഡിക്കല്‍ സ്റാറ്റസ് റിപ്പോര്‍ട്ട് ആവശ്യപ്പെടാറുണ്ടോ;

()അതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ അയക്കാറുണ്ടോ; വിശദാംശം നല്‍കുമോ?

2949

മള്‍ട്ടി സെക്ടറല്‍ ഡവലപ്പമെന്റ് സ്കീം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ന്യൂനപക്ഷ കേന്ദ്രീകൃത പദ്ധതിയായ മള്‍ട്ടി സെക്ടറല്‍ ഡവലപ്പ്മെന്റ് സ്കീം ഏതെല്ലാം ജില്ലകളിലാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള മറ്റ് ജില്ലകളിലേക്ക് കൂടെ ഈ പദ്ധതി വ്യാപിപ്പിക്കുന്നതിന് ആലോചിക്കുന്നുണ്ടോ;

(സി)പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി ജില്ലകള്‍ക്ക് പകരം ബ്ളോക്കുകള്‍ കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ഡി)ഈ സ്കീമില്‍ വരുന്ന പ്രവൃത്തികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

()ഈ പദ്ധതി പ്രകാരമുള്ള പരിപാടികള്‍ എന്ന് പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കുമോ?

2950

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ ;

(ബി) കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന ധനസഹായങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(സി) പുതിയ പദ്ധതികള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2951

ന്യൂനപക്ഷ ക്ഷേമത്തിനായുളള കേന്ദ്ര പദ്ധതികള്‍

ശ്രീ. എം. ഉമ്മര്‍

()ന്യൂനപക്ഷ ക്ഷേമത്തിനായി കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളള മാര്‍ഗ്ഗങ്ങള്‍ വിശദമാക്കുമോ ;

(ബി) ഇതിനായി ജില്ലാ തലത്തില്‍ സ്വീകരിച്ചിട്ടുളള ഓഫീസ് സംവിധാനങ്ങള്‍ എന്തെല്ലാമാണ് ;

(സി) ന്യൂനപക്ഷക്ഷേമ വകുപ്പ് വിദ്യാഭ്യാസത്തിനായി നല്‍കുന്ന സഹായങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ ?

2952

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ശാക്തീകരണം

ശ്രീ. ഷാഫി പറമ്പില്‍

,, പി. സി. വിഷ്ണുനാഥ്

,, . സി. ബാലകൃഷ്ണന്‍

,, എം. പി. വിന്‍സെന്റ്

() ന്യൂനപക്ഷ ക്ഷേമ വകുപ്പിനെ ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ;

(ബി) ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് ഓഫീസില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) ഡയറക്ടറേറ്റിനു കീഴില്‍ റീജണല്‍ ഓഫീസുകള്‍ ആരംഭിച്ചിട്ടുണ്ടോ ; എങ്കില്‍ എവിടെയൊക്കെയാണ് ആരംഭിച്ചി ട്ടുളളത് ?

2953

ന്യൂനപക്ഷ വിഭാഗങ്ങളും കേന്ദ്ര ആനുകൂല്യവും

ശ്രീ. സി. കെ. നാണു

() സംസ്ഥാനത്ത് ഏതെല്ലാം മതവിഭാഗങ്ങളെയാണ് മതന്യൂനപക്ഷ വിഭാഗത്തിലുള്‍പ്പെടുത്തിയിരിക്കുന്നത് ;

(ബി) ഭാഷാന്യൂനപക്ഷങ്ങളെയും ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി യിട്ടുണ്ടോ ;

(സി) മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിലവിലുളള കേന്ദ്ര ആനുകൂല്യങ്ങള്‍ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങ ള്‍ക്കും ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ ?

2954

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനം

ശ്രീ. കെ. വി. വിജയദാസ്

()ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ നടക്കുന്നുണ്ടോ; വകുപ്പില്‍ ആവശ്യത്തിനുള്ള ജീവനക്കാരും ആയതിന്റെ എസ്റാബ്ളിഷ്മെന്റും ആയിട്ടുണ്ടോ; ഇപ്പോള്‍ ഇതിന്റെ ആസ്ഥാനം എവിടെയാണ്; എല്ലാ ജില്ലകളിലും ജില്ലാ ആഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ബി)ഈ വര്‍ഷം എത്ര തുക ഈ വകുപ്പിന്റെ പ്രവര്‍ത്തനത്തിനായി നീക്കിവച്ചിട്ടുണ്ടെന്നുള്ള വിവരം നല്‍കുമോ;

(സി)അപേക്ഷകര്‍ എവിടെയാണ് അപേക്ഷകള്‍ നല്‍കേണ്ടത്;

(ഡി)പ്രസ്തുത വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് ?

2955

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രവിഹിതം

ശ്രീ. പി കെ. ബഷീര്‍

()കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും 2010-2011, 2011-2012 സാമ്പത്തിക വര്‍ഷങ്ങളില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൊത്തം എത്ര രൂപയാണ് അനുവദിച്ചത് . പ്രസ്തുത തുക ഏതെല്ലാം സ്ഥാപനങ്ങള്‍ക്കായാണ് അനുവദിച്ചിട്ടുള്ളത് ;

(ബി)പ്രസ്തുത തുക ന്യൂനപക്ഷ സഥാപനങ്ങള്‍ക്ക് നല്‍കുന്നതില്‍ കാലതാമസം ഉണ്ടായിട്ടുണ്ടോ ; എങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ ?

2956

മദ്രസ്സാ അദ്ധ്യാപകരുടെ ക്ഷേമനിധി

ശ്രീ.കെ.മുഹമ്മദുണ്ണി ഹാജി

()മദ്രസ്സാ അദ്ധ്യാപക ക്ഷേമനിധിയുടെ ആനുകൂല്യം കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ബി)2011 മാര്‍ച്ച് വരെയുളള കാലയളവില്‍ പ്രസ്തുത ക്ഷേമനിധിയില്‍ എത്രപേര്‍ അംഗങ്ങളായിരുന്നു ;

(സി)ക്ഷേമനിധിയില്‍ അംഗമാകുന്നതില്‍ നിന്നും മദ്രസ്സാ അദ്ധ്യാപകര്‍ വിട്ടുനിന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ഡി)ഇത് സംബന്ധിച്ച ചേര്‍ന്ന മുസ്ളീം സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ തീരുമാനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

2957

പൊന്നാനിയിലെ മൈനോറിറ്റി കോച്ചിംഗ് സെന്റര്‍

ശ്രീ.പി.ശ്രീരാമകൃഷ്ണന്‍

()പൊന്നാനി മണ്ഡലത്തില്‍ ന്യൂന പക്ഷക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മൈനോറിറ്റി കോച്ചിംഗ് സെന്ററിന്റെ തലവനെ രാഷ്ട്രീയ പ്രേരിതമായി മാറ്റിയതും, നിലവില്‍ സെന്റര്‍ അക്കാദമിക നിലവാരമില്ലാതെ പ്രവര്‍ത്തിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)കുട്ടികള്‍ക്ക് വേണ്ടത്ര കോച്ചിംഗ് സംവിധാനവും, മതിയായ അദ്ധ്യാപകരും ഇല്ലാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;

(സി)നിലവിലുളള ജീവനക്കാരെ കൂടി മാറ്റാനുളള നീക്കം നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ ;

(ഡി)നല്ല നിലവാരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സെന്റര്‍ കൂടുതല്‍ കാര്യപ്രാപ്തിയോടെ നടത്തുന്നതിന് നിലവിലുളള ജീവനക്കാരെ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കുമോ ; വിശദമാക്കാമോ ;

()പ്രസ്തുത സ്ഥാപനത്തില്‍ കൂടുതല്‍ പരിശീലന പരിപാടികള്‍ തുടങ്ങുമോ ?

2958

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ റീജിയണല്‍ ഓഫീസ്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ റീജിയണല്‍ ഓഫീസ് മലപ്പുറത്ത് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഏത് മണ്ഡലത്തിലാണ് ആരംഭിക്കാനുദ്ദേശി ക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(സി) സൌജന്യമായി കെട്ടിടം നല്‍കുകയാണെങ്കില്‍ മങ്കട മണ്ഡലത്തില്‍ പ്രസ്തുത ഓഫീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.