Q.
No |
Questions
|
3001
|
കേരള
കാര്‍ഷിക
സര്‍വ്വകലാശാലയിലെ
നിയമനങ്ങള്‍
പി.എസ്.സി
മുഖേന
നടപ്പിലാക്കാന്‍
തീരുമാനം
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)കേരള
കാര്‍ഷിക
സര്‍വ്വകലാശാലയിലെ
ഏതെല്ലാം
നിയമനങ്ങളാണ്
പി.എസ്.സി.ക്ക്
വിടുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)ഇതിനുള്ള
അനന്തരനടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)പി.എസ്.സി
വഴി
നിയമനം
യാഥാര്‍ത്ഥ്യമാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ? |
3002 |
കാര്‍ഷിക
സര്‍വ്വകലാശാല
കൈവരിച്ച
നേട്ടങ്ങള്‍
ശ്രീ.
സി. കെ.
സദാശിവന്‍
പ്രൊഫ.
സി. രവീന്ദ്രനാഥ്
ശ്രീ.
സാജുപോള്‍
,,
എം. ഹംസ
(എ)കാര്‍ഷിക
സര്‍വ്വകലാശാലയ്ക്ക്
മൃഗസംരക്ഷണം,
കാര്‍ഷിക
എഞ്ചിനീയറിംഗ്,
വനവല്ക്കരണം
തുടങ്ങിയ
മേഖലകളില്‍
കൈവരിച്ച
നേട്ടങ്ങളെ
കൂടുതല്‍
വികസിപ്പിക്കാനോ
നിലനിര്‍ത്താനോ
കഴിയുന്നില്ലെന്ന
കാര്യം
സര്‍ക്കാരിനറിയാമോ;
(ബി)ഈ
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനം
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
സര്‍വ്വകലാശാലയുടെ
ഭരണമേഖലയിലും
ഗവേഷണ, വിജ്ഞാപനവ്യാപന
മേഖലകളിലും
രൂക്ഷമായിരിക്കുന്ന
പ്രതിസന്ധി
പരിഹരിക്കാന്‍
എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ? |
3003 |
കൃഷിഭവനുകള്‍
മുഖാന്തിരം
പ്രാവര്‍ത്തികമാക്കുന്ന
പദ്ധതികള്‍
ശ്രീ.
ജി. എസ്.
ജയലാല്‍
(എ)നാളികേര
വികസന
ബോര്‍ഡ്
മുഖേന
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
കൃഷിഭവനുകള്‍
മുഖാന്തിരം
പ്രാവര്‍ത്തികമാക്കുന്ന
പദ്ധതികളും
അവയുടെ
വിശദാംശവും
വ്യക്തമാക്കുമോ;
(ബി)നാളികേര
വികസന
ബോര്‍ഡ്
മുഖേന
നടപ്പിലാക്കുന്ന
പദ്ധതികള്‍ക്ക്
വേണ്ടത്ര
പ്രചരണം
ലഭിക്കുന്നില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
പ്രസ്തുത
പ്രശ്നം
പരിഹരിക്കുന്നതിലേക്ക്
നടപടി
സ്വീകരിക്കുമോ? |
3004 |
കൃഷിഭവനുകള്‍
വഴി
കീടനാശിനി
പമ്പുസെറ്റുകള്‍
ലഭ്യമാക്കാന്‍
നടപടി
ശ്രീ.
എ. എ.
അസീസ്
(എ)സംസ്ഥാനത്ത്
എത്ര
കൃഷി
ഭവനുകള്‍
നിലവിലുണ്ട്;
(ബി)ഇവയില്‍
കീടനാശിനി
തളിക്കാനുള്ള
പമ്പുസെറ്റുകള്‍
സ്വന്തമായുള്ളവ
എത്ര;
(സി)കാര്‍ഷിക
ആവശ്യത്തിന്
കീടനാശിനി
പമ്പുസെറ്റുകള്‍
വാടകയ്ക്ക്
നല്‍കുന്നുണ്ടോ;
(ഡി)എല്ലാ
കൃഷിഭവനുകളില്‍
നിന്നും
കീടനാശിനി
പമ്പുസെറ്റുകള്‍
കര്‍ഷകര്‍ക്ക്
ഉപയോഗത്തിനായി
ലഭ്യമാക്കാന്‍
നടപടി
സ്വീകരിക്കുമോ? |
3005 |
കൃഷിനാശത്തിനുള്ള
നഷ്ടപരിഹാരതുക
ശ്രീമതി
കെ. എസ്.
സലീഖ
(എ)പ്രകൃതിക്ഷോഭം
മൂലം
ഉണ്ടാകുന്ന
കൃഷിനാശത്തിനുള്ള
നഷ്ട
പരിഹാരതുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
(ബി)നെല്‍കൃഷിക്കുള്ള
നഷ്ടപരിഹാരതുക
ഹെക്ടറിന്
എത്ര
രൂപയായി
ഉയര്‍ത്തി;
ആയത്
നേരത്തെ
എത്രയായിരുന്നു;
(സി)കായ്ഫലമുള്ള
തെങ്ങിനും,
കായ്ഫലമില്ലാത്ത
തെങ്ങിനും
നഷ്ട
പരിഹാരതുക
എത്രയായി
ഉയര്‍ത്തി;
ആയത്
നേരത്തെ
എത്രയായിരുന്നു;
(ഡി)കുലച്ച
വാഴയുടെയും
കുലയ്ക്കാത്ത
വാഴയുടെയും
നഷ്ട
പരിഹാരതുക
എത്രകണ്ട്
ഉയര്‍ത്തിയെന്നും
ആയത്
മുന്‍പ്
എത്രയായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(ഇ)മറ്റ്
വിളകളുടെ
ഉയര്‍ത്തിയ
നഷ്ടപരിഹാരതുക
എത്രയെന്നും
ആയത്
മുന്‍പ്
എത്രയായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(എഫ്)ഇപ്രകാരം
ഉയര്‍ത്തിയ
നഷ്ടപരിഹാരതുക
എന്നു
മുതല്‍
പ്രാബല്യത്തില്‍
വന്നുവെന്ന്
വിശദമാക്കുമോ? |
3006 |
സംസ്ഥാനത്തെ
കര്‍ഷകര്‍ക്ക്
പമ്പിംഗ്
സബ്സിഡി
ശ്രീ.
മോന്‍സ്
ജോസഫ്
(എ)കൃഷിവകുപ്പ്
സംസ്ഥാനത്തെ
കര്‍ഷകര്‍ക്ക്
പമ്പിംഗ്
സബ്സിഡി
നല്‍കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എത്ര
രൂപയാണ്
നല്‍കുന്നത്;
(ബി)പ്രസ്തുത
തുക കര്‍ഷകര്‍ക്ക്
കൃഷി
വകുപ്പ്
നേരിട്ടാണോ
അതോ
വൈദ്യുതിവകുപ്പ്
വഴിയാണോ
നല്‍കുന്നത്;
(സി)കഴിഞ്ഞ
സാമ്പത്തിക
വര്‍ഷം
കര്‍ഷകര്‍ക്ക്
കുടിശ്ശിക
നിലനില്‍ക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
അവ എന്ന്
കൊടുത്തു
തീര്‍ക്കാനാകുമെന്ന്
വ്യക്തമാക്കുമോ;
(ഡി)പാടശേഖരങ്ങളില്‍
കൃഷിവകുപ്പ്
മോട്ടോര്‍
സ്ഥാപിക്കുന്നതിന്
സൌജന്യ
പമ്പ്
സെറ്റ്
നല്‍കുന്നുണ്ടോ;
ഉണ്ടെങ്കില്‍
ഇതിന്റെ
വിശദാംശം
ലഭ്യമാക്കാമോ? |
3007 |
കര്‍ഷകരുടെ
വരുമാനം
വര്‍ദ്ധിപ്പിക്കാന്‍
നടപടി
ശ്രീ.
കെ. മുഹമ്മദുണ്ണി
ഹാജി
(എ)ഉല്പാദനക്ഷമതാ
വര്‍ദ്ധനവ്,
ഉപതൊഴിലുകള്‍,
മെച്ചപ്പെട്ട
വിപണന
സൌകര്യങ്ങള്‍,
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങളുടെ
പ്രോത്സാഹനം
എന്നിവയില്‍ക്കൂടി
കര്‍ഷകരുടെ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
കൃഷിവകുപ്പ്
ഇതിനകം
ചെയ്തതും
ഇനി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതുമായ
പദ്ധതികളെക്കുറിച്ച്
വിശദമാക്കുമോ
;
(ബി)ഇതിനായി
എത്ര
രൂപയുടെ
പദ്ധതികളാണ്
ആവിഷ്ക്കരിക്കുവാന്‍
ഉദ്ദേശിക്കുന്നത്
?
|
3008 |
കര്‍ഷകരുടെ
ക്ഷേമത്തിനായി
പദ്ധതികള്‍
ശ്രീ.
കെ. വി.
വിജയദാസ്
(എ)12-ാം
പദ്ധതിയുടെ
സമീപനരേഖയുടെ
പശ്ചാത്തലത്തില്‍
കര്‍ഷകരുടെ
ക്ഷേമത്തിനായി
എന്തെല്ലാം
സമഗ്രമായ
പദ്ധതികളാണ്
കേന്ദ്ര-സംസ്ഥാന
പദ്ധതികളെ
സംയോജിപ്പിച്ച്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)ഇതിനായി
എന്തെല്ലാം
രൂപരേഖകളാണ്
സര്‍ക്കാര്‍
തയ്യാറാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
പ്രസ്തുത
പദ്ധതിയുടെ
ഇപ്പോഴത്തെ
അവസ്ഥ
എന്തെന്ന്
വിശദമാക്കുമോ;
(സി)എത്ര
കോടി
രൂപയാണ്
ഇതിലേയ്ക്കായി
വകയിരുത്തുവാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)ഇത്
സംബന്ധിച്ച
പദ്ധതി
പ്ളാനിംഗ്
കമ്മീഷനുമുന്നില്‍
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ? |
3009 |
കര്‍ഷകത്തൊഴിലാളികളുടെ
പെന്‍ഷന്‍
കുടിശ്ശിക
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോള്‍
കര്‍ഷകത്തൊഴിലാളികള്‍ക്ക്
പെന്‍ഷന്‍
കുടിശ്ശിക
ഉണ്ടായിരുന്നുന്നോ
എന്നും
എങ്കില്‍
എത്ര
മാസത്തേതാണെന്നും
അറിയക്കുമോ;
(ബി)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
പെന്‍ഷന്‍
കുടിശ്ശികവരുത്തിയിട്ടുണ്ടോ;
എങ്കില്‍
എത്ര
മാസങ്ങള്‍ക്കാണെന്ന്
വ്യക്തമാക്കുമോ? |
3010 |
കര്‍ഷകര്‍ക്ക്
പ്ളാന്റ്
ന്യൂട്രിഷന്റ്
ഇന്‍ഫര്‍മേഷന്‍
സിസ്റം
ശ്രീ.
വി. റ്റി.
ബല്‍റാം
,,
എ. പി.
അബ്ദുള്ളക്കുട്ടി
,,
ബെന്നി
ബെഹനാന്‍
,,
വി. പി.
സജീന്ദ്രന്‍
(എ)കര്‍ഷകര്‍ക്കായി
പ്ളാന്റ്
ന്യൂട്രിഷന്റ്
ഇന്‍ഫര്‍മേഷന്‍
സിസ്റം
ആരംഭിച്ചിട്ടുണ്ടോ
;
(ബി)ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം
;
(സി)ഈ
സംവിധാനത്തിനു
വേണ്ടി
എന്തെല്ലാം
തയ്യാറെടുപ്പുകള്‍
നടത്തിയിട്ടുണ്ട്
? |
3011 |
സ്കൂളുകളില്‍
കൃഷി
ക്ളബ്ബ്
ശ്രീ.
എം. വി.
ശ്രേയാംസ്കുമാര്‍
(എ)കുട്ടികളില്‍
കൃഷിശീലം
വളര്‍ത്തുന്നതിന്
എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)ഇതിനായി
സ്കൂളുകള്‍
കേന്ദ്രീകരിച്ച്
കൃഷി
ക്ളബ്ബ്
രൂപീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(സി)വയനാട്
ജില്ലയിലെ
ഏതെല്ലാം
സ്കൂളുകളിലാണ്
ഇത്തരത്തില്‍
ക്ളബ്ബുകള്‍
രൂപീകരിച്ചത്
എന്നതിന്റെ
ബ്ളോക്ക്
തല
വിശദാംശം
ലഭ്യമാക്കുമോ? |
3012 |
നിറവ്
പദ്ധതി
ശ്രീ.
വി. റ്റി.
ബല്‍റാം
''
കെ. ശിവദാസന്‍
നായര്‍
''
ഹൈബി
ഈഡന്‍
''
ജോസഫ്
വാഴക്കന്‍
(എ)സംസ്ഥാനത്തെ
മുഴുവന്‍
സ്കൂളുകളിലും
നിറവ്
പദ്ധതി
വ്യാപിപ്പിക്കുന്നതിന്
നടപടി
എടുക്കുമോ
;
(ബി)ഇതിനായി
എന്തെല്ലാം
കാര്യങ്ങള്‍
ചെയ്തിട്ടുണ്ട്
; വിശദമാക്കുമോ
? |
3013 |
സംസ്ഥാനത്ത്
കൊപ്ര, നാളികേരം
എന്നിവ
സംഭരിക്കുന്നതിന്
നടപടി
ശ്രീ.
കെ. മുരളീധരന്‍
,,
റ്റി.
എന്‍.
പ്രതാപന്‍
,,
ഹൈബി
ഈഡന്‍
,,
എ. റ്റി.
ജോര്‍ജ്
(എ)
സംസ്ഥാനത്ത്
കൊപ്ര, നാളികേരം
എന്നിവ
സംഭരിക്കുന്നതിന്
എന്തെല്ലാം
ഊര്‍ജ്ജിത
നടപടികളാണ്
കൈക്കൊണ്ടിട്ടുളളത്
;
(ബി)സഹകരണ
സംഘങ്ങള്‍ക്ക്
വിഹിതം
വര്‍ദ്ധിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
; വിശദമാക്കുമോ
;
(സി)ഇതിന്
മുന്‍കാല
പ്രാബല്യം
നല്‍കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
;
(ഡി)
തുക
വര്‍ദ്ധിപ്പിക്കാന്‍
നാഫെഡ്
അനുമതി
നല്‍കിയിട്ടുണ്ടോ
? |
3014 |
കൊപ്ര
സംഭരണം
ഡോ.
ടി. എം.
തോമസ്
ഐസക്
(എ)ഇക്കഴിഞ്ഞ
വിളവെടുപ്പ്
സമയത്ത്
മില്ലിങ്
കൊപ്രയും
ഉണ്ട
കൊപ്രയും
യഥാക്രമം
എന്ത്
വിലയ്ക്കാണ്
സംഭരണം
നടത്തിയത്
;
(ബി)എന്ത്
അളവിലാണ്
സര്‍ക്കാര്‍
നിയോഗിച്ച
സംഭരണ
ഏജന്‍സികള്‍
മില്ലിങ്
കൊപ്രയും
ഉണ്ടകൊപ്രയും
സംഭരിച്ചത്
എന്ന്
വ്യക്തമാക്കാമോ
;
(സി)സംഭരണ
നടപടികള്‍
ആരംഭിക്കുന്നതില്‍
കാലതാമസം
ഉണ്ടായതായ
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
ഇതിനുള്ള
കാരണങ്ങളെ
സംബന്ധിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ
; കാരണങ്ങള്‍
സംബന്ധിച്ച
വിവരങ്ങള്‍
വിശദമാക്കാമോ
? |
3015 |
കൊപ്ര
സംഭരണം
ശ്രീ.
എം. ചന്ദ്രന്‍
(എ)കേരളത്തില്‍
കൊപ്ര
സംഭരണം
കാര്യക്ഷമമായി
നടക്കുന്നില്ല
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കൊപ്ര
സംഭരണം
നടക്കാത്തതിനെ
തുടര്‍ന്ന്
നാളികേരത്തിന്റെ
വിലയിലുണ്ടായ
ഇടിവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഇതു
പരിഹരിക്കുന്നതിലേക്കായി
എന്തെങ്കിലും
മാര്‍ഗ്ഗങ്ങള്‍
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ? |
3016 |
കൊപ്രാ
സംഭരണ
ഏജന്‍സികള്‍
ശ്രീ.
എം. ചന്ദ്രന്‍
(എ)
സംസ്ഥാനത്ത്
കൊപ്രാ
സംഭരണ
ഏജന്‍സികളായ
കേരഫെഡിനും
മാര്‍ക്കറ്റ്ഫെഡിനും
കീഴില്‍
എത്ര
സംഘങ്ങള്‍
കൊപ്ര
സംഭരണത്തിന്
രജിസ്റര്‍
ചെയ്തിരുന്നു;ഏജന്‍സി
തിരിച്ചുളള
കണക്ക്
നല്‍കാമോ
;
(ബി)
രജിസ്റര്‍
ചെയ്ത
എത്ര
സംഘങ്ങള്‍
കൊപ്ര
സംഭരിച്ചു
എന്ന്
കണക്കാക്കിയിട്ടുണ്ടോ
; എങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ
;
(സി)
കൊപ്ര
സംഭരണത്തിന്
രജിസ്റര്‍
ചെയ്ത
സംഘങ്ങള്‍
മുന്നോട്ടു
വരുന്നില്ലായെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു
സംബന്ധിച്ച
വല്ല
പരിശോധനയും
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ
; |
3017 |
കൊപ്ര
സംഭരണം
ഫലപ്രദമായി
നടപ്പാക്കാന്‍
നടപടി
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)കൊപ്ര
സംഭരണം
ഫലപ്രദമായി
നടപ്പാക്കാന്‍
നാഫെഡിനും
കേരഫെഡിനും
കഴിയാത്തതിനാല്‍
നാളികേര
കര്‍ഷകര്‍
കടുത്ത
പ്രതിസന്ധി
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)നാളികേരത്തിന്
ഏറ്റവും
കൂടുതല്‍
വിളവ്
ലഭിക്കുന്നത്
ഫെബ്രുവരി
മുതല്‍
മേയ്
മാസം
വരെയായതിനാല്‍
ഈ
കാലയളവില്‍
നാഫെഡ്
എത്ര
ക്വിന്റല്‍
കൊപ്ര
സംഭരിച്ചു
എന്നും
ക്വിന്റലിന്
എത്ര രൂപ
നിരക്കില്‍
കര്‍ഷകന്
ലഭിച്ചു
എന്നും
വ്യക്തമാക്കാമോ
;
(സി)കേരഫെഡിന്
എത്ര
ജില്ലകളില്‍
നിന്നും
കൊപ്ര
സംഭരിക്കാന്‍
കഴിഞ്ഞുവെന്നും
എത്ര ടണ്‍
കൊപ്ര
സംഭരിച്ചുവെന്നും
എത്ര രൂപ
നിരക്കില്‍
സംഭരിക്കാന്‍
കഴിഞ്ഞുവെന്നും
വ്യക്തമാക്കാമോ
? |
3018 |
കൊപ്രയ്ക്ക്
താങ്ങുവില
ശ്രീ.
എം. ചന്ദ്രന്‍
(എ)കൊപ്രയ്ക്ക്
താങ്ങുവില
പ്രഖ്യാപിച്ചുകൊണ്ട്
കേന്ദ്ര
സര്‍ക്കാര്‍
നല്‍കിയ
അറിയിപ്പില്‍
2012 സംഭരണ
സീസണ്‍
എന്ന്
അവസാനിക്കും;
(ബി)സംസ്ഥാന
സര്‍ക്കാര്‍
നാഫെഡിന്റെ
സംസ്ഥാനത്തെ
കൊപ്ര
സംഭരണ
ഏജന്‍സികളെ
നിശ്ചയിച്ചുകൊണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചതെന്ന്;
(സി)പ്രസ്തുത
സംഭരണ
ഏജന്‍സികള്‍
എന്ന്
മുതലാണ്
കൊപ്രാ
സംഭരണം
ആരംഭിച്ചത്
എന്നറിയിക്കുമോ;
(ഡി)കൊപ്ര
സംഭരണവുമായി
ബന്ധപ്പെട്ട്
സംസ്ഥാന
സര്‍ക്കാര്‍
നടപടികള്‍
ആരംഭിക്കുന്നതിന്
താമസം
നേരിട്ടിട്ടുണ്ടെന്ന്
കരുതുന്നുണ്ടോ? |
3019 |
കേരളത്തിന്റെ
കാര്‍ഷിക
വിളയായ
തേങ്ങയുടെ
വിലയിടിവ്
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)കേരളത്തിന്റെ
കാര്‍ഷിക
വിളയായ
തേങ്ങയുടെ
വിലയിടിവ്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍,
തേങ്ങയ്ക്ക്
താങ്ങ്
വില
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)തേങ്ങ
സംഭരിക്കുന്ന
പദ്ധതി
പരിഗണനയിലുണ്ടോ;
(ഡി)എങ്കില്‍,
ഈ
സ്കീമിന്റെ
കീഴില്‍
എത്ര
സംഭരണകേന്ദ്രങ്ങള്‍
നിലവിലുണ്ടെന്ന്
വിശദമാക്കാമോ;
(ഇ)തെങ്ങ്
കൃഷി
സജീവമായി
നടക്കുന്ന
ഗ്രാമപഞ്ചായത്തുകള്‍കേന്ദ്രീകരിച്ച്
സംഭരണകേന്ദ്രങ്ങള്‍
ആരംഭിക്കുന്ന
കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ? |
3020 |
വെളിച്ചെണ്ണ
വിലത്തകര്‍ച്ച
കേരകര്‍ഷകര്‍
പ്രതിസന്ധിയില്‍
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)പാമോയിലിനേക്കാള്‍
വെളിച്ചെണ്ണയ്ക്ക്
അനുഭവപ്പെടുന്ന
വിലത്തകര്‍ച്ച
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)30
ലക്ഷത്തോളം
വരുന്ന
കേരകര്‍ഷകര്‍
കടുത്ത
പ്രതിസന്ധി
യിലായിരിക്കുന്നതിന്മേല്‍
നിലവില്‍
ഇവരുടെ
സംരക്ഷണം
ഉറപ്പാക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന്
വിശദമാക്കാമോ;
(സി)വിലത്തകര്‍ച്ച
മാസങ്ങളായി
തുടരുന്നതിനാല്‍
നാളികേര
സംഭരണം
ഫലപ്രദമായി
വിലയിരുത്തി
അതിന്മേല്‍
അടിയന്തിര
നടപടി
സ്വീകരിക്കുന്നതിന്
തയ്യാറാകുമോ? |
3021 |
നാളികേരത്തിന്റെ
വിലയിടിവ്
ശ്രീമതി
കെ. കെ.
ലതിക
(എ)നാളികേരത്തിന്റെ
വിലയിടിവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
നാളികേര
കൃഷിക്കാരെ
സഹായിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ? |
3022 |
വെളിച്ചെണ്ണവില
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത്
വെളിച്ചെണ്ണ
വില
കുത്തനെ
കുറയുന്നത്
നാളികേരകര്‍ഷകരിലുണ്ടാക്കിയ
ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)എങ്കില്‍
ആശങ്ക
ദുരീകരിക്കുന്നതിനും
കര്‍ഷകര്‍ക്ക്
നഷ്ടം
വരാത്തരീതിയില്‍
നിലനിര്‍ത്തുന്നതിനും
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ
;
(സി)സംസ്ഥാനത്ത്
വെളിച്ചെണ്ണ
ഉള്‍പ്പെടെയുള്ള
ഭക്ഷ്യ
എണ്ണകള്‍ക്ക്
ഇന്ന്
കിലോഗ്രാമിന്
എത്ര
രൂപയാണെന്ന്
വ്യക്തമാക്കാമോ
? |
3023 |
കേര
കൃഷിയുടെയും
വ്യവസായത്തിന്റെയും
വികസനം
ശ്രീ.ജോസ്
തെറ്റയില്‍
(എ)സംസ്ഥാനത്തെ
കേര
കൃഷിയുടെയും
വ്യവസായത്തിന്റെയും
വികസനത്തിനായി
സര്‍ക്കാര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
;
(ബി)എങ്കില്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ
? |
3024 |
കേരകൃഷിയുടെയും
വ്യവസായത്തിന്റെയും
വികസനം
ശ്രീ.
സി.കെ.
നാണു
(എ)കേരകൃഷിയുടെയും
അനുബന്ധ
വ്യവസായത്തിന്റെയും
വികസനത്തിനായി
സര്‍ക്കാര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ? |
3025 |
തെങ്ങുകൃഷി
ഇന്‍ഷ്വറന്‍സ്
പദ്ധതി
ശ്രീ.
സി. ദിവാകരന്‍
,,
ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ. എസ്.
ബിജിമോള്‍
ശ്രീ.
ജി. എസ്.
ജയലാല്‍
(എ)കേന്ദ്ര
കൃഷി
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
തെങ്ങുകൃഷി
ഇന്‍ഷ്വറന്‍സ്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)പ്രസ്തുത
പദ്ധതിയിലൂടെ
തെങ്ങുകൃഷിക്കാര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ലഭിച്ചുകൊണ്ടിരുന്നതെന്ന്
വിശദമാക്കുമോ;
(സി)പ്രസ്തുത
പദ്ധതിയുടെ
പ്രീമിയ
വിഹിതം
എത്ര
തുകയാണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)പദ്ധതിയില്‍
അംഗങ്ങളാകുന്നതിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാം;
പദ്ധതിയുടെ
ഇപ്പോഴത്തെ
അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ
? |
3026 |
തെങ്ങില്‍
നിന്ന്
മൂല്യവര്‍ദ്ധിത
ഉല്‍പന്നങ്ങള്‍
ശ്രീ.കെ.ദാസന്‍
(എ)തെങ്ങില്‍
നിന്ന്
മൂല്യവര്‍ദ്ധിത
ഉല്‍പന്നങ്ങള്‍
ഉല്‍പാദിപ്പിക്കുന്നതിനും
വികസിപ്പിക്കുന്നതിനും
പുതിയ
സംരംഭങ്ങള്‍
തുടങ്ങുന്നതിന്
ലഭിക്കുന്ന
സാമ്പത്തിക
സഹായങ്ങള്‍
എന്തെല്ലാമെന്നും
ഇതിനായി
എന്തെല്ലാം
പദ്ധതികളാണ്
ഉളളത്
എന്നും
വിശദമാക്കാമോ
;
(ബി)വിര്‍ജിന്‍
കോക്കനട്ട്
ഓയില്‍
ഉല്‍പ്പാദനം,
സംഭരണം,
വിപണനം
എന്നീ
മേഖലകളില്‍
സര്‍ക്കാര്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
ഇതിനായുളള
ഏജന്‍സികള്‍
ഏതെല്ലാം
എന്നും
എവിടെയാണ്
പ്രവര്‍ത്തിക്കുന്നത്
എന്നും
വിശദമാക്കാമോ
? |
3027 |
നാളികേരോല്പാദക
സംഘങ്ങള്‍
കേര കര്‍ഷകര്‍ക്ക്
നല്‍കുന്ന
പരിശീലനങ്ങള്
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
,,
ചിറ്റയം
ഗോപകുമാര്‍
,,
വി. എസ്.
സുനില്‍
കുമാര്‍
,,
കെ. രാജു
(എ)നാളികേര
വികസന
ബോര്‍ഡിനു
കീഴില്‍
എത്ര
നാളികേരോല്പാദന
സംഘങ്ങള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
ഈ
സംഘങ്ങളുടെ
പ്രവര്‍ത്തന
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)ഓരോ
നാളികേരോല്പാദക
സംഘത്തിലും
പരമാവധി
എത്ര കര്‍ഷകര്‍ക്കുവരെ
അംഗത്വം
നല്‍കുന്നുണ്ട്;
(സി)പ്രസ്തുത
സംഘങ്ങളുടെ
ആഭിമുഖ്യത്തില്‍
കേര കര്‍ഷകര്‍ക്ക്
ഏതെങ്കിലും
തരത്തിലുളള
പരിശീലനങ്ങള്‍
നല്‍കുന്നുണ്ടോ;
ഉണ്ടെങ്കില്‍
അവ
ഏതെല്ലാം,
ഇതിനകം
എത്ര കര്‍ഷകര്‍ക്ക്
പരിശീലനം
നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ? |
3028 |
കോക്കനട്ട്
ബയോപാര്‍ക്കുകള്‍
ശ്രീ.സി.ദിവാകരന്‍
(എ)കോക്കനട്ട്
ബയോപാര്‍ക്കുകള്‍
കേരളത്തില്‍
എവിടെയെല്ലാം
പ്രവര്‍ത്തിക്കുന്നുണ്ട്
;
(ബി)എത്രത്തോളം
മൂല്യവര്‍ദ്ധിത
ഉത്പന്നങ്ങള്‍
ഉത്പാദിപ്പിക്കാന്‍
കഴിഞ്ഞുവെന്ന്
വ്യക്തമാക്കാമോ
;
(സി)ഈ
ഇനത്തില്‍
ബഡ്ജറ്റില്‍
അനുവദിച്ച
എത്ര രൂപ
ചെലവഴിച്ചു
എന്ന്
വ്യക്തമാക്കുമോ
? |
3029 |
പാലയാട്
പ്രവര്‍ത്തിക്കുന്ന
നാളികേര
വികസന
ഫാം
ശ്രീ.
കെ.കെ.
നാരായണന്‍
(എ)കൃഷി
വകുപ്പിന്റെ
കീഴില്‍
പാലയാട്
പ്രവര്‍ത്തിക്കുന്ന
നാളികേര
വികസന
ഫാം
വിപുലീകരിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(ബി)ഉണ്ട്
എങ്കില്‍
ഇതിന്റെ
വിശദാശം
വെളിപ്പെടുത്തുമോ? |
3030 |
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
ശ്രീ.
പി. കെ.
ബഷീര്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
നെല്‍കൃഷി
വര്‍ദ്ധിപ്പിക്കുന്നതിനും
തരിശുഭൂമികള്‍
കൃഷിയോഗ്യമാക്കി
നെല്‍കൃഷി
നടത്തുന്നതിനും
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)നെല്‍കൃഷിയില്‍
ഇക്കാലയളവില്‍
എത്ര
ശതമാനം
വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)കരനെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ? |
3031 |
കര്‍ഷക
പെന്‍ഷന്‍
പദ്ധതി
ശ്രീ.
എ. കെ.
ശശീന്ദ്രന്‍
,,
തോമസ്
ചാണ്ടി
(എ)കര്‍ഷക
പെന്‍ഷന്‍
പദ്ധതി
പ്രകാരം
ഇതുവരെ
എത്ര
പേര്‍ക്ക്
പെന്‍ഷന്‍
നല്‍കിയെന്ന്
വ്യക്തമാക്കുമോ
;
(ബി)പ്രതിമാസം
എത്ര
രൂപയാണ്
കര്‍ഷക
പെന്‍ഷന്‍
പദ്ധതി
പ്രകാരം
ഓരോരുത്തര്‍ക്കും
നല്‍കുന്നതെന്ന്
വെളിപ്പെടുത്തുമോ
;
(സി)ഈയിനത്തില്‍
പെന്‍ഷന്‍
കുടിശ്ശിക
നല്‍കാനുണ്ടോയെന്ന്
വ്യക്തമാക്കാമോ
? |
3032 |
നെല്‍കൃഷിയില്‍
വനിതകളുടെ
പങ്കാളിത്തം
ശ്രീ.
എം. പി.
അബ്ദുസ്സമദ്
സമദാനി
,,
എന്‍.
എ. നെല്ലിക്കുന്ന്
,,
കെ. എം.
ഷാജി
,,
വി. എം.
ഉമ്മര്‍
മാസ്റര്‍
(എ)സംസ്ഥാനത്ത്
നെല്‍കൃഷി
വ്യാപിപ്പിക്കുന്നതിന്റെ
ഭാഗമായി
വനിതകളുടെ
പങ്കാളിത്തം
കൃഷിയില്‍
വര്‍ദ്ധിപ്പിക്കുന്നതിനുദ്ദേശിച്ച്
ലേബര്‍
ബാങ്ക്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍
പദ്ധതിയുടെ
വിശദ
വിവരം
വ്യക്തമാക്കുമോ;
(ബി)ഈ
മേഖലയിലെ
സ്ത്രീശാക്തീകരണത്തിന്
ഏതെല്ലാം
ഏജന്‍സികളുടെ
സഹകരണമാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)ഈ
പദ്ധതി
പ്രവര്‍ത്തനത്തിനുള്ള
ഫണ്ടിന്റെ
ലഭ്യത
സംബന്ധിച്ച
വിവരം
നല്‍കാമോ;
(ഡി)ഇതിന്റെ
പ്രവര്‍ത്തനം
ഏകോപിപ്പിക്കുന്നതിനും,
മോണിട്ടര്‍
ചെയ്യുന്നതിനും
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം
വിശദമാക്കാമോ
? |
3033 |
നെല്‍വിത്തിനങ്ങള്‍
ശ്രീ.
പി. തിലോത്തമന്‍
(എ)ഇന്ത്യയിലെ
തനത്
നെല്‍വിത്ത്
ഇനങ്ങളില്‍
90% വിത്തുകളും
നഷ്ടപ്പെട്ടു
എന്ന
കണ്ടെത്തല്‍
വാസ്തവമാണോ
എന്നു
പരിശോധിച്ചിട്ടുണ്ടോ;
വിവിധ
മേഖലകളില്‍
പ്രചാരത്തിലിരുന്ന
ഏതെല്ലാം
ഇനങ്ങളാണ്
ഇന്ന്
ലഭ്യമല്ലാത്തത്
എന്ന്
വെളിപ്പെടുത്തുമോ;
(ബി)ഭൂപ്രകൃതിക്കും
നമ്മുടെ
സൌകര്യങ്ങള്‍ക്കും
യോജിച്ച
മേല്‍പ്പറഞ്ഞതരത്തിലുളള
നെല്‍വിത്തിനങ്ങള്‍
വീണ്ടെടുക്കുന്നതിനും
വീണ്ടും
നമ്മുടെ
കാര്‍ഷിക
മേഖലയില്‍
പ്രചാരത്തിലെത്തിക്കുന്നതിനും
എന്തെല്ലാം
നടപടികള്‍
കൈക്കൊളളുമെന്ന്
വ്യക്തമാക്കുമോ? |
3034 |
ഒന്നാം
നെല്‍വിളകാലത്ത്
ചെയ്യേണ്ട
കാര്‍ഷിക
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
ജെയിംസ്
മാത്യൂ
(എ)ഒന്നാം
വിള നെല്‍കൃഷിക്കാലത്ത്
നടത്തേണ്ടതായിട്ടുള്ള
യാതൊരുവിധ
കാര്‍ഷിക
പ്രവര്‍ത്തനവും
വകുപ്പിന്റെ
നേതൃത്വത്തില്‍
സംസ്ഥാനത്ത്
നടന്നിട്ടില്ല
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)നെല്‍കൃഷിക്കും
ഇതര
കൃഷിക്കും
നടത്തേണ്ട
അടിയന്തിര
കാര്‍ഷിക
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍
തയ്യാറാകാത്തതിന്റെ
സാഹചര്യം
വിശദമാക്കുമോ;
(സി)ഇത്
പരിശോധിക്കുന്നതിന്
അടിയന്തിര
നടപടി
സ്വീകരിക്കുമോ;
ഇതിലേക്കായി
പദ്ധതി
നിര്‍ദ്ദേശങ്ങളുടെ
കരട്
അംഗീകരിക്കുന്നതിന്
വേണ്ടി
വരുന്ന
കാലതാമസംഒഴിവാക്കാന്‍പ്രത്യേക
നിര്‍ദ്ദേശം
നല്‍കുമോ? |
3035 |
പാഡി
മിഷന്‍
ശ്രീ.പുരുഷന്‍
കടലുണ്ടി
(എ)സംസ്ഥാനത്ത്
പാഡി
മിഷന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)എങ്കില്‍
ഈ സര്‍ക്കാര്‍
അധികാരമേറ്റശേഷം
മിഷന്റെ
പ്രവര്‍ത്തനത്തില്‍
നടത്തിയ
ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ
? |
3036 |
കോഴിക്കോട്
ജില്ലയില്‍
നെല്‍വയലുകള്‍
ശ്രീ.
എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട്
ജില്ലയില്‍
വ്യാപകമായി
നെല്‍വയലുകള്‍
നികത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)ഇതിനെതിരെ
ശക്തമായ
നടപടികള്‍
സ്വീകരിക്കുവാന്‍
കൃഷി
വകുപ്പ്
തയ്യാറാകുമോ
;
(സി)തരിശ്ശായി
കിടക്കുന്ന
നെല്‍വയലുകള്‍
ഏറ്റെടുത്ത്
കൃഷി
വകുപ്പിന്റെ
നേതൃത്വത്തില്‍
നെല്‍കൃഷി
ചെയ്യുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
? |
3037 |
പച്ചക്കറികൃഷി
പ്രോത്സാഹിപ്പിക്കുവാന്‍
നടപടി
ശ്രീ.
സി. എഫ്.
തോമസ്
''
റ്റി.
യു. കുരുവിള
''
തോമസ്
ഉണ്ണിയാടന്‍
(എ)സംസ്ഥാനത്ത്
പച്ചക്കറികൃഷി
പ്രോത്സാഹിപ്പിക്കുവാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ
;
(ബി)ഈ
സാമ്പത്തിക
വര്‍ഷത്തില്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ട്
;
(സി)ഉല്പാദിപ്പിക്കുന്ന
പച്ചക്കറികള്‍
കേടുകൂടാതെ
സൂക്ഷിക്കുവാന്‍
ആവശ്യമായ
സംവിധാനം
ഉണ്ടോ ;
(ഡി)ഇല്ലെങ്കില്‍
ഇത്
പ്രാവര്‍ത്തികമാക്കാന്‍
ആവശ്യമായ
നടപടി
സ്വീകരിക്കുമോ
? |
3038 |
ജൈവ
പച്ചക്കറി
കൃഷി
ശ്രീ.
വി. പി.
സജീന്ദ്രന്‍
,,
അന്‍വര്‍
സാദത്ത്
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
വര്‍ക്കല
കഹാര്‍
(എ)
ജൈവ
പച്ചക്കറി
വ്യാപന
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാം
;
(ബി)
ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ഈ പദ്ധതി
നടപ്പാക്കുന്നത്
;
(സി)കര്‍ഷകര്‍ക്ക്
എന്തെല്ലാം
സഹായങ്ങളും
സൌകര്യങ്ങളും
ആണ്
പദ്ധതി
നടപ്പാക്കാന്‍
നല്‍കിവരുന്നത്
? |
3039 |
പഴം-പച്ചക്കറി
കൃഷികളുടെ
പ്രോത്സാഹനം
ശ്രീ.
എം. ഉമ്മര്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം പഴം-പച്ചക്കറി
കൃഷികളുടെ
പ്രോത്സാഹനത്തിനായി
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)പുതുതായി
ഈ വര്‍ഷം
ഏതെല്ലാം
പരിപാടികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)ഈ
ഇനത്തില്‍പ്പെട്ട
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
വായ്പകള്‍
ലഭ്യമാക്കുന്നുണ്ടോ;
(ഡി)ഉത്പന്നങ്ങളുടെ
വിപണനത്തിനായി
സ്വീകരിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
അറിയിക്കാമോ? |
3040 |
പച്ചക്കറികൃഷി
വ്യാപകമാക്കുന്നതിനും
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
പദ്ധതികള്‍
ശ്രീ.
എ. പ്രദീപ്കുമാര്‍
സംസ്ഥാനത്ത്
പച്ചകറികൃഷി
വ്യാപകമാക്കുന്നതിനും
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
കൃഷിവകുപ്പ്
എന്തെങ്കിലും
പദ്ധതികള്‍
ആസൂത്രണം
ചെയ്ത്
നടപ്പിലാക്കിവരുന്നുണ്ടോ
; ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ
? |
<<back |
next page>>
|