UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2019

വൈദ്യനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

ശ്രീ. പി. ഉബൈദുള്ള

,, പി.ബി. അബ്ദുള്‍ റസാക്

,, സി. മോയിന്‍കുട്ടി

,, സി. മമ്മൂട്ടി

()സംസ്ഥാനത്ത് സഹകരണ മേഖലയില്‍ വൈദ്യനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളാന്‍ ഇടയാക്കിയ സാഹചര്യം വിശദമാക്കുമോ;

(സി)മുന്‍ സര്‍ക്കാരിന്റെ കാലത്ത്, ഇക്കാര്യത്തില്‍ നിശ്ചയിച്ചിരുന്ന കാലപരിധിക്കുള്ളില്‍ തീരുമാനം കൈക്കൊള്ളാതെ നീട്ടിക്കൊണ്ടുപോകാനുള്ള കാരണങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന് വ്യക്തമാക്കുമോ;

(ഡി)വൈദ്യനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിലൂടെ സംസ്ഥാന സഹകരണ മേഖലയ്ക്ക് ഉണ്ടാകാവുന്ന നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?

2020

സഹകരണ ബാങ്കുകളിലെ നിക്ഷേപ പലിശ നിരക്ക്

ശ്രീ. സി. ദിവാകരന്‍

,, ചിറ്റയം ഗോപകുമാര്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. കെ. രാജു

()സഹകരണ ബാങ്കുകളിലെ നിക്ഷേപ പലിശ നിരക്ക് കുറച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ നിലവിലുണ്ടായിരുന്ന പലിശ നിരക്കും പുതുക്കി നിശ്ചയിച്ച നിരക്കും എത്ര വീതമാണെന്ന് വ്യക്തമാക്കുമോ ;

(ബി)നിക്ഷേപ പലിശ നിരക്ക് കുറച്ചതിനാനുപാതികമായി വായ്പകളുടെ പലിശ നിരക്കില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഏതെല്ലാം വായ്പകള്‍ക്ക് എത്ര ശതമാനം വീതം കുറച്ചെന്നും ഏതെല്ലാം ഇനം വായ്പകള്‍ക്ക് പലിശ വര്‍ദ്ധിപ്പിച്ചുവെന്നും വെളിപ്പെടുത്തുമോ ;

(സി)ഈ പലിശ കുറവ് നടപടി സഹകരണ നിക്ഷേപങ്ങളെ കാര്യമായി ബാധിക്കുമെന്ന് കരുതുന്നുണ്ടോ ?

2021

സഹകരണ ബാങ്കുകള്‍ വഴി വിദ്യാഭ്യാസ വായ്പ

എം. ഉമ്മര്‍

()സഹകരണ ബാങ്കുകള്‍ വഴി ഇപ്പോള്‍ വിദ്യാഭ്യാസ വായ്പ നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ കുറഞ്ഞ പലിശ നിരക്കില്‍ വിദ്യാഭ്യാസ വായ്പ നല്‍കുന്ന കാര്യം ആലോചിക്കുമോ;

(ബി)സഹകരണ വകുപ്പിനുകീഴിലുള്ള പ്രൊഫഷണല്‍ കോഴ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഇപ്പോള്‍ വായ്പയോ സഹായമോ നല്‍കി വരുന്നുണ്ടോ;? ഇല്ലെങ്കില്‍ ഇക്കാര്യവും പരിഗണിക്കുമോ?

2022

നബാര്‍ഡ് നല്‍കുന്ന കാര്‍ഷിക വായ്പകള്‍

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. കെ. രാധാകൃഷ്ണന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീമതി കെ. കെ. ലതിക

()നബാര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ച് നല്‍കുന്ന കാര്‍ഷിക വായ്പകള്‍ പൂര്‍ണ്ണമായും പലിശരഹിതമാക്കിയിട്ടുണ്ടോ;

(ബി)ഇപ്പോള്‍ കാര്‍ഷിക വായ്പയ്ക്ക് നബാര്‍ഡ് ഈടാക്കുന്ന പലിശ നിരക്കും കൃഷിക്കാര്‍ നല്‍കേണ്ടി വരുന്ന പലിശ നിരക്കും സംബന്ധിച്ച വിശദാംശം വ്യക്തമാക്കാമോ;

(സി)തന്നാണ്ടില്‍ കാര്‍ഷിക വായ്പ നല്‍കുന്നതിന് നബാര്‍ഡ് സംസ്ഥാനത്ത് ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് എന്തു തുക വീതം അനുവദിക്കുകയുണ്ടായി എന്ന് വിശദമാക്കാമോ;

(ഡി)നബാര്‍ഡ് തുക പലിശരഹിതവായ്പയായി കൃഷിക്കാര്‍ക്ക് നല്‍കുന്നതിന് സംസ്ഥാന ഗവണ്‍മെന്റിന് ഇതിനകം എന്തു തുക ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്;

()കേന്ദ്രസര്‍ക്കാര്‍ ഹ്രസ്വകാല വായ്പകള്‍ക്ക് നല്‍കിവരുന്ന സബ്സിഡിയും കൃത്യമായി വായ്പ തിരിച്ചടച്ചാല്‍ ലഭിക്കുന്ന 5 ശതമാനം പലിശയിളവും അല്ലാതെ മേല്പറഞ്ഞ നിലയില്‍ പലിശ രഹിത വായ്പ നല്‍കുന്നതിന് സര്‍ക്കാരിന് പുതിയ എന്തെങ്കിലും പദ്ധതിയും ആവിഷ്ക്കരിച്ചിട്ടുണ്ടോ ?

2023

ഹൌസിംഗ് സഹകരണ സംഘങ്ങളിലെ പ്രതിസന്ധി

ശ്രീ. ജി. സുധാകരന്‍

,, എം.ഹംസ

,, സി. കൃഷ്ണന്‍

,, കെ. ദാസന്‍

()സ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൌസിംഗ് ഫെഡറേഷനില്‍ അഫിലിയേഷനുള്ള ഹൌസിംഗ് സംഘങ്ങള്‍, ഭവന വായ്പകള്‍ നല്‍കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ;

(ബി)ഫെഡറേഷന് ദേശീയ ഹൌസിംഗ് ഫെഡറേഷനില്‍ നിന്നും കിട്ടേണ്ടിയിരുന്ന വായ്പ എത്രയായിരുന്നു; അത് കിട്ടാതിരിക്കുന്നത് എന്തുകൊണ്ടാണ്;

(സി)ഫെഡറേഷന്‍ സാമ്പത്തിക പ്രതിസന്ധിയിലാണോ; എങ്കില്‍ കാരണമെന്ത്; ഫെഡറേഷന്റെ ആഡിറ്റ് റിപ്പോര്‍ട്ട് പ്രകാരമുള്ള നഷ്ടം എത്ര കോടിയാണ്?

2024

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍

ശ്രീ. പി. തിലോത്തമന്‍

()മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ പരിഗണിച്ച വായ്പയില്‍ കടാശ്വാസം അനുവദിച്ച കേസുകളില്‍ സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കാത്ത കേസുകള്‍ ഉണ്ടോ എന്ന് വ്യക്തമാക്കാമോ;

(ബി)കമ്മീഷന്റെ നിര്‍ദ്ദേശം പരിഗണിച്ച് കടം ഇളവുചെയ്യാന്‍ നിര്‍ദ്ദേശിച്ച കേസുകളില്‍ ഏതെങ്കിലും സഹകരണ സംഘങ്ങള്‍ കക്ഷികള്‍ക്കു ആനുകൂല്യം നല്‍കാത്ത തായുണ്ടോ;

(സി)മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം കടാശ്വാസം അനുവദിച്ചിട്ടുള്ള ശ്രീ. .രാജു, വലിയ കരിച്ചിറ, മരുത്തോര്‍വട്ടം.പി., ചേര്‍ത്തല എന്ന കക്ഷിക്ക് ചേര്‍ത്തല മുട്ടത്തിപ്പറമ്പ് ശ്രീകണ്ഠമംഗലം സര്‍വ്വീസ് സഹകരണബാങ്ക് (നമ്പര്‍.974) കടാശ്വാസ പ്രകാരമുള്ള ആനുകൂല്യം നല്‍കാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കാമോ;

(ഡി)ശ്രീ. രാജുവിന് ഈ ആനുകൂല്യം ലഭ്യമാക്കുവാന്‍ അടിയന്തിര നടപടി സ്വികരിക്കുമോ?

2025

കാര്‍ഷികവായ്പകളുടെ പലിശ

ശ്രീ. മോന്‍സ് ജോസഫ്

()കാര്‍ഷിക വായ്പകള്‍ക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്ര ശതമാനം പലിശയാണ് ഈടാക്കി വരുന്നത്;

(ബി)2008 ല്‍ കാര്‍ഷിക വായ്പ എടുത്തവര്‍ക്ക് പലിശ കാലാവധി പുതുക്കാത്തതു കാരണം ഇരട്ടിയാക്കാന്‍ സംസ്ഥാന സഹകരണ ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)2012-13 സാമ്പത്തിക കാലയളവില്‍ കാര്‍ഷിക വായ്പയ്ക്ക് 0% പലിശ എന്നത് സംസ്ഥാന സഹകരണ ബാങ്ക് അംഗീകരിച്ചിട്ടുണ്ടോ?

2026

സഹകരണമേഖലയില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. എം. ഹംസ

()സഹകരണമേഖലയില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കാത്ത ഏതെങ്കിലും സഹകരണ/അര്‍ബന്‍, സര്‍വ്വീസ് ബാങ്കുകള്‍ നിലവിലുണ്ടോ ;

(ബി)ഭൂരിപക്ഷം സര്‍വ്വീസ് സഹകരണബാങ്കുകളും കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റം ഓഡിറ്റിങ്ങ് നടപ്പിലാക്കിയിട്ടില്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ശ്രദ്ധയിലുണ്ടോ ;

(സി).എസ്.. സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കത്തക്കരീതിയിലുള്ള നിയമങ്ങള്‍ ഇന്ന് നിലവിലുണ്ടോ ; ഇല്ലെങ്കില്‍ നിയമനിര്‍മ്മാണം നടത്തുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി)ഇന്‍ഫര്‍മേഷന്‍ സിസ്റം ആഡിറ്റിങ്ങ് നടപ്പിലാക്കുന്നതിനാവശ്യമായ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ അതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമോ ; ഇതിനനുസരിച്ച് ആഡിറ്റ് മാന്വല്‍ പരിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശം നല്‍കുമോ ?

2027

സഹകരണ ലൈബ്രറികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ നടപടി

ശ്രീ. സി. പി. മുഹമ്മദ്

()സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സഹകരണലൈബ്രറികളുടെ പ്രവര്‍ത്തനം

കാര്യക്ഷമമാക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ;

(ബി)സംസ്ഥാനത്ത് എത്ര അപ്പെക്സ്, കേന്ദ്ര, പ്രൈമറി സംഘങ്ങളിലാണ് ലൈബ്രറികള്‍ തുടങ്ങിയിട്ടുള്ളതെന്ന് ജില്ല തിരിച്ചുള്ള വിവരം നല്‍കാമോ ;

(സി)സഹകരണപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്തുപകര്‍ന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ ജീവചരിത്രഗ്രന്ഥം സംസ്ഥാനത്തെ സഹകരണലൈബ്രറികളില്‍ വാങ്ങണമെന്നു നിര്‍ദ്ദേശിച്ചുകൊണ്ട് സഹകരണസംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടും ജില്ലാതല-താലൂക്കുതല ഉദ്യോഗസ്ഥന്മാര്‍ ഇതിന്മേല്‍ നടപടി സ്വീകരിക്കാത്തതിനെക്കുറിച്ചന്വേഷിക്കാമോ ; അടിയന്തിരമായി പനമ്പിള്ളിയുടെ ജീവചരിത്രഗ്രന്ഥം സഹകരണലൈബ്രറികളില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

2028

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ വായ്പ എഴുതിത്തളളല്

ശ്രീ. ബി. സത്യന്‍

()പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ വായ്പകളില്‍ ഇരുപത്തിയയ്യായിരം രൂപവരെ എഴുതിത്തളളാന്‍ നേരത്തെയുണ്ടായിരുന്ന സഹകരണ ബാങ്കുകളുടെ പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ; വ്യക്തമാക്കാമോ;

(ബി)എസ്.സി/എസ്.ടി. വിഭാഗങ്ങളെ സഹായിക്കുന്ന ഏതെല്ലാം പദ്ധതികളാണ് ഇപ്പോള്‍ നിലവിലുളളത്; വ്യക്തമാക്കാമോ ?

2029

ജില്ലാ സഹകരണ ബാങ്കുകളുടെ കിട്ടാക്കടം

ശ്രീ. ബാബു എം.പാലിശ്ശേരി

()സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളുടെ കിട്ടാക്കടം ഇതുവരെ എത്രകോടി രൂപയാണ് ഉള്ളത്. കിട്ടാക്കടം വര്‍ദ്ധിക്കാനുണ്ടായ കാരണം എന്തൊക്കെയാണ്;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഈയിനത്തില്‍ എത്ര കോടി രൂപ പിരിച്ചെടുത്തിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ ?

2030

പുതിയ സഹകരണ സംഘങ്ങള്‍

ശ്രീ. ബി. സത്യന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര സഹകരണസംഘങ്ങള്‍ പുതുതായി രജിസ്റര്‍ ചെയ്തു; എത്ര സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതികള്‍ പിരിച്ചുവിട്ടു; ജില്ല തിരിച്ച് വ്യക്തമാക്കുമോ ?

2031

പുതിയതായി സഹകരണസംഘങ്ങള്‍

ശ്രീ. സി. കെ. നാണു

() ഏതെല്ലാം മേഖലകളിലാണ് പുതിയതായി സഹകരണ സംഘങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുളളത് എന്ന് വ്യക്തമാക്കാമോ ;

(ബി) ഉണ്ടെങ്കില്‍ അവയ്ക്കുളള മാനദണ്ഡങ്ങള്‍ എന്തൊക്കെ യാണെന്ന് വ്യക്തമാക്കാമോ ?

2032

പട്ടികജാതി സഹകരണ സംഘങ്ങള്‍

ശ്രീമതി ഗീതാ ഗോപി

()സംസ്ഥാനത്ത് എത്ര പട്ടികജാതി സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ല തിരിച്ച് വെളിപ്പെടുത്താമോ;

(ബി)സംഘങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(സി)തകര്‍ച്ച നേരിടുന്ന പട്ടികജാതി സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ?

2033

സഹകരണ വായ്പാ റിസ്ക് ഫണ്ട്

ശ്രീമതി. കെ.കെ.ലതിക

()സഹകരണ വായ്പാ മേഖലയില്‍ റിസ്ക് ഫണ്ട് പദ്ധതി നടപ്പാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(ബി)ഈ പദ്ധതി നടപ്പാക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ ;

(സി)റിസ്ക് ഫണ്ട് പദ്ധതി സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുളള ഉത്തരവുകളുടെയും സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലറുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ ?

2034

റിസ്ക്ക് ഫണ്ടിലേയ്ക്ക് കൂടുതല്‍ തുക അനുവദിക്കുന്നതിന്നടപടി

ശ്രീ. ബി.ഡി ദേവസ്സി

സഹകരണ വികസന ക്ഷേമനിധി ഓഫീസ് വഴി അനുവദിക്കുന്ന റിസ്ക്ക് ഫണ്ടിലേയ്ക്ക് കൂടുതല്‍ തുക അനുവദിക്കുന്നതിനും, സഹകാരികള്‍ക്ക് റിസ്ക്ക് ഫണ്ട് വഴി ലഭിയ്ക്കുന്ന സഹായം വര്‍ദ്ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

2035

പുന്നപ്ര സഹകരണ ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിഭാഗം

ശ്രീ.ജി. സുധാകരന്‍

()പുന്നപ്ര സഹകരണ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയാ വിഭാഗം ആരംഭിക്കുന്നതിനുളള നടപടികള്‍ ഏതുഘട്ടംവരെയായി എന്നറിയിക്കുമോ ; എന്തെങ്കിലും തടസ്സം നിലവിലുണ്ടോ ; ഉണ്ടെങ്കില്‍ വിശദമാക്കുമോ ;

(ബി)എം.എല്‍.. ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടം എന്ന് പൂര്‍ത്തിയാകുമെന്ന് അറിയിക്കാമോ ;

(സി)പുന്നപ്ര സഹകരണ ആശുപത്രിയില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

2036

സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതികള്‍ പിരിച്ചുവിടല്‍

ശ്രീമതി ഗീതാ ഗോപി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര സഹകരണ സ്ഥാപനങ്ങളിലെ ഭരണ സമിതികള്‍ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്;

(ബി)അവ ഏതെല്ലാമെന്നും ഭരണ സമിതികള്‍ പിരിച്ചുവിടാനുണ്ടായ സാഹചര്യങ്ങള്‍ എന്താണെന്നും വ്യക്തമാക്കുമോ ?

2037

സഹകരണ ബാങ്കുകളില്‍ ജോലിചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഡ്യൂട്ടിലീവ്

ശ്രീ. റ്റി. വി. രാജേഷ്

()സഹകരണബാങ്കുകളില്‍ ജോലി ചെയ്തുവരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് നിലവില്‍ എത്ര ദിവസത്തെ ഡ്യൂട്ടിലീവാണ് അനുവദിക്കുന്നത്;

(ബി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായ എയിഡഡ് സ്ക്കൂള്‍/എയിഡഡ് കോളേജ്

അധ്യാപകര്‍, അദ്ധ്യാപകേതര ജീവനക്കാര്‍ എന്നിവര്‍ക്ക് എത്ര ദിവസത്തെ ഡ്യൂട്ടി ലീവാണ് അനുവദിക്കുന്നത്;

(സി)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായ സഹകരണ ബാങ്ക് ജീവനക്കാര്‍ക്ക് ഡ്യൂട്ടിലീവ് വര്‍ദ്ധിപ്പിക്കണമെന്നത് സംബന്ധിച്ച് നല്കിയ നിവേദനത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത് ?

2038

സഹകരണ ബാങ്കുകളിലെ നിക്ഷേപം

ശ്രീ. സണ്ണി ജോസഫ്

,, പാലോട് രവി

,, പി. സി. വിഷ്ണുനാഥ്

,, . പി. അബ്ദുളളക്കുട്ടി

സഹകരണ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നത് കൊണ്ട് നിക്ഷേപകര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിക്കുന്നത് ; വിശദമാക്കുമോ ;

2039

സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി

ശ്രീ. കെ.വി. വിജയദാസ്

()സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി എപ്രകാരം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഒരു ഏകീകൃത പദ്ധതി ഇതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)സഹകരണസംഘം ജീവനക്കാരില്‍ നിന്നും സ്വരൂപിക്കപ്പെട്ടിട്ടുളള പണം മറ്റെന്തെങ്കിലും തരത്തില്‍ വകമാറ്റി ചെലവഴിയ്ക്കുവാന്‍ സര്‍ക്കാര്‍ ആലോചിച്ചുവരുന്നുണ്ടോ;

(ഡി)നിലവുളളതിനേക്കാള്‍ കൂടുതലായി മറ്റെന്തെല്ലാം ആകര്‍ഷകങ്ങളായ പദ്ധതികളാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2040

കേപ്പിന്റെ കീഴിലുളള മെഡിക്കല്‍ കോളേജിലെ ഫീസ് ഘടന

ശ്രീ. ജി. സുധാകരന്‍

()കേപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി സഹകരണ മെഡിക്കല്‍ കേളേജില്‍ 2009-10 വര്‍ഷത്തില്‍ മെരിറ്റ്, മാനേജ്മെന്റ്, എന്‍.ആര്‍.. സീറ്റുകളിലെ ഫീസ്ഘടന എന്തായിരുന്നു;

(ബി)2012-13 അധ്യയന വര്‍ഷത്തില്‍ സഹകരണ മെഡിക്കല്‍ കോളേജിലെ ഫീസ് ഘടന നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ ?

2041

സസ്നേഹം’ പദ്ധതി

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, വി. റ്റി. ബല്‍റാം

,, ലൂഡി ലൂയിസ്

,, സണ്ണി ജോസഫ്

()‘സസ്നേഹം’ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; പദ്ധതിയുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്;

(സി)സംസ്ഥാനത്ത് മുഴുവനും ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2042

സഹകരണ സംഘങ്ങള്‍ വഴി കൊപ്ര സംഭരണം

ശ്രീ.കെ. രാജു

()സഹകരണ സംഘങ്ങളുടെ നിസ്സംഗതമൂലം കൊപ്ര സംഭരണം കാര്യക്ഷമമായി നടക്കാത്തതിനാല്‍ നാളീകേര കര്‍ഷകര്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് എന്തൊക്കെ പരിഹാര നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

2043

സഹകരണ വകുപ്പിനു കീഴില്‍ പുതിയ മാവേലി സപ്ളൈകോ സ്റോറുകള്

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട്ടില്‍ സഹകരണ വകുപ്പിന്‍ കീഴില്‍ പുതിയ മാവേലി/സപ്ളൈകോ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് ഉദ്ദേശമുണ്ടോ; ഉണ്ടെങ്കില്‍ എവിടെമെല്ലാമെന്ന് വിശദമാക്കുമോ ;

(ബി)പുളിങ്കുന്ന് പഞ്ചായത്തില്‍ മാവേലി സ്റോര്‍ നിര്‍മ്മിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ;

(സി)പുളിങ്കുന്ന് താലൂക്ക് ആശുപത്രിയുടെ കീഴില്‍ ഒരു ന്യായവില മെഡിക്കല്‍ സ്റോര്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

2044

നന്മ സ്റോറുകളുടെ പ്രവര്‍ത്തനം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, ഷാഫി പറമ്പില്‍

,, എം. പി. വിന്‍സെന്റ്

,, പി. . മാധവന്‍

() നന്മ സ്റോറുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; ഏതെല്ലാം ഏജന്‍സികളുമായി സഹകരിച്ചാണ് ഈ സ്റോറുകള്‍ പ്രവര്‍ത്തിക്കുന്നത് ;

(ബി) സംസ്ഥാനം മുഴുവനും ഇത്തരം സ്റോറുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ ?

2045

തൃപ്തി സ്റ്റോറുകള്‍

ശ്രീ. വര്‍ക്കല കഹാര്‍

,, ഹൈബി ഈഡന്‍

,, .റ്റി. ജോര്‍ജ്

,, ലൂഡി ലൂയിസ്

()തൃപ്തി സ്റോറുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)നിത്യോപയോഗ സാധനങ്ങളുടെ വില്‍പനയിലൂടെ തൃപ്തി സ്റോറുകള്‍ വഴി എന്തെല്ലാം ഉല്‍പന്നങ്ങളാണ് ജനങ്ങള്‍ക്ക് ലഭ്യമാക്കാനുദ്ദേശിക്കുന്നത്;

(സി)ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടോ; സംസ്ഥാനത്ത് മുഴുവനും തൃപ്തി സ്റോറുകളുടെ പ്രവര്‍ത്തനം വിപൂലീകരിക്കാന്‍ നടപടി എടുക്കുമോ?

2046

കണ്‍സ്യൂമര്‍ ഫെഡ് മുഖേന കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ബെന്നി ബെഹനാന്‍

,, ഷാഫി പറമ്പില്‍

,, വി.റ്റി. ബല്‍റാം

()ഈ സര്‍ക്കാരിന്റെ കാലത്ത് കണ്‍സ്യൂമര്‍ ഫെഡ് മുഖേന കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ നല്‍കുന്നതിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുകയുണ്ടായിയെന്നും ഏതെല്ലാം സീസണുകളിലാണ് വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചത് എന്നും വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം തരത്തിലുള്ള വിപണന കേന്ദ്രങ്ങളാണ് ഈ കാലയളവില്‍ പ്രവര്‍ത്തനമാരംഭിച്ചത്, വിശദമാക്കുമോ ?

2047

ഖാദി മേഖലയില്‍ പുതിയ സംരംഭങ്ങള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഖാദിമേഖലയില്‍ എത്ര പുതിയ സംരഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട് ;

(ബി)ഇതുപ്രകാരം എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് ; വിശദാംശം വ്യക്തമാക്കുമോ ;

(സി)ഖാദിമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത് ; വിശദാംശം വ്യക്തമാക്കുമോ ?

2048

2011-12 ലെ ബഡ്ജറ്റില്‍ ഖാദിഗ്രാമ വ്യവസായങ്ങള്‍ക്കായി വകയിരുത്തിയിരുന്ന തുക

ശ്രീമതി ജമീലാ പ്രകാശം

()2011-12 ലെ ബഡ്ജറ്റില്‍ ഖാദിഗ്രാമ വ്യവസായങ്ങള്‍ക്കായി എത്ര തുകയാണ് വകയിരുത്തിയിരുന്നത്;

(ബി)ഈ കാലയളവില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്നും ഖാദിഗ്രാമ വ്യവസായ കമ്മീഷനില്‍ നിന്നും എത്ര തുക ധനസഹായമായി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)പ്രസ്തുത തുക ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങളും അവ ഓരോന്നിനുംവേണ്ടി ചെലവഴിച്ച തുകയും വ്യക്തമാക്കാമോ ?

2049

ഖാദിഗ്രാമ വ്യവസായ വകുപ്പിന്റെ പുതുതായി തുടങ്ങുന്ന വ്യവസായങ്ങള്

ശ്രീ. സി. കെ. നാണു

()ഖാദിഗ്രാമ വ്യവസായ വകുപ്പ് പുതുതായി ഏതെല്ലാം വ്യവസായങ്ങള്‍ക്കാണ് അനുവാദം നല്കുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)അവയ്ക്കുള്ള സാമ്പത്തിക സഹായം എങ്ങനെയാണ് അനുവദിക്കുന്നത് എന്ന് വിശദമാക്കാമോ;

(സി)വളരെക്കാലം പ്രവര്‍ത്തിച്ച് നഷ്ടം മൂലം നിര്‍ത്തേണ്ടി വന്ന സ്ഥാപനങ്ങള്‍ പരിശോധിച്ചു വീണ്ടും ഏറെ ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന രൂപത്തില്‍ തുടങ്ങാനുള്ള അനുവാദം നല്കുമോ?

2050

സഹകരണ സംഘങ്ങളില്‍ ലൈബ്രറി

ശ്രീമതി ഗീതാ ഗോപി

()എത്ര സഹകരണ സംഘങ്ങളില്‍ ലൈബ്രറികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്കുകള്‍ അറിയിക്കുമോ;

(ബി)ലൈബ്രറികള്‍ ആരംഭിക്കാത്ത സംഘങ്ങളില്‍ ലൈബ്രറി ആരംഭിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമോ;

(സി)പ്രസ്തുത ലൈബ്രറികള്‍ ലൈബ്രറി കൌണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2051

വടകര ഇഷ്ടിക നിര്‍മ്മാണ സൊസൈറ്റി

ശ്രീ.സി.കെ.നാണു

()ഖാദി ഗ്രാമവ്യവസായ വകുപ്പിന്റെ വക വടകര ഇഷ്ടിക നിര്‍മ്മാണ സൊസൈറ്റിയുടെ പ്രവര്‍ത്തനം നടക്കാതായിട്ട് എത്ര വര്‍ഷമായി;

(ബി)ഖാദി ബോര്‍ഡിനടക്കം എത്ര തുക കടമുണ്ട്;

(സി)ഏകദേശം 2 ഏക്കറോളം വരുന്ന സൊസൈറ്റിയുടെ സ്ഥലത്തില്‍ കടം വീട്ടാനുളളത് കഴിച്ച് ബാക്കി വരുന്ന സ്ഥലത്ത് ഖാദിബോര്‍ഡിന്റെ കീഴില്‍ പുതിയ ചെറുകിട വ്യസായം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2052

. എം. എസ്. സ്മാരക മാറ്റ് & മാറ്റിംഗ്സ് സൊസൈറ്റി

ശ്രീ. കെ. ദാസന്‍

() കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഇ.എം.എസ്. സ്മാരക മാറ്റ് & മാറ്റിംഗ്സ് സൊസൈറ്റി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ; ഇല്ലെങ്കില്‍ അതിനുളള കാരണം വ്യക്തമാക്കുമോ ; ഇത് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ :

(ബി) കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തി ക്കുന്ന കയര്‍- കൈത്തറി സംഘങ്ങള്‍ ഏതെല്ലാമെന്നും, എവിടെയെല്ലാം എന്നും വ്യക്തമാക്കാമോ ;

(സി) വീവേഴ്സ് സൊസൈറ്റികളെ സംരക്ഷിക്കുന്നതിനും സഹായിക്കു ന്നതിനും എന്തെല്ലാം പദ്ധതികളാണ് നിലവിലുളളത് എന്ന് വ്യക്തമാക്കാമോ ?

2053

ചന്തിരൂരില്‍ പൊതുമലിനീകരണ നിയന്ത്രണ പ്ളാന്റ്

ശ്രീ. . എം. ആരീഫ്

()ചന്തിരൂരില്‍ പൊതു മലിനീകരണ നിയന്ത്രണ പ്ളാന്റ് ആരംഭിക്കുന്നതില്‍ ഉണ്ടായിട്ടുള്ള അനാസ്ഥയ്ക്ക് ഉത്തരവാദികള്‍ ആരെല്ലാമാണെന്ന് അറിയിക്കുമോ ;

(ബി)പണം ലഭ്യമായിട്ടും നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാതെയിരിക്കുന്നതിന് കാരണമെന്താണെന്ന് അറിയിക്കുമോ ;

(സി)മന:പൂര്‍വ്വം നിര്‍മ്മാണ നടപടികള്‍ വൈകിക്കുന്നതാണെങ്കില്‍ കുറ്റക്കാരാവയരുടെ പേരില്‍ നടപടി സ്വീകരിക്കുമോ ?

2054

പൊന്നാനി മണ്ഡലത്തിലെ ഐസ് ഫാക്ടറികള്‍

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനി മണ്ഡലത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമില്ലാതെ ഐസ് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ;

(ബി)ബോര്‍ഡിന്റെ അംഗീകാരമുളള എത്ര എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട് ; അവയുടെ പേരു വിവരം വിശദമാക്കാമോ ;

(സി)അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ക്കെതിരെ നടപടിയെടുത്തിട്ടുണ്ടേ എന്ന് വ്യക്തമാക്കാമോ ?

2055

കയര്‍ വ്യവസായ യൂണിറ്റുകള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്

ശ്രീ. ചിറ്റയം ഗോപകുമാര്‍

()കയര്‍ വ്യവസായ യൂണിറ്റുകള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ അപകടകരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായുള്ള പഠന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ അത് പരിഹരിക്കുന്നതിലേക്കായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.