UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1762

സംസ്ഥാനത്തെ ക്രമസമാധാന പരിപാലനം

ശ്രീ. എം.. ബേബി

,, .കെ. ബാലന്‍

,, കെ.കെ. ജയചന്ദ്രന്‍

,, ബി.ഡി. ദേവസ്സി

() ക്രമസമാധാന പരിപാലനത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം, ഒരു വര്‍ഷമായി പിന്തള്ളപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി) കൊലപാതകം, ഭവനഭേദനം, കവര്‍ച്ച, സത്രീപീഡനം, ബലാത്സംഗം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങിയവയെല്ലാം സംസ്ഥാനത്ത് ഗണ്യമായ തോതില്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ;

(സി) കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ തലസ്ഥാനത്തുണ്ടായ കൊലപാതകങ്ങള്‍ എത്രയാണ്; കുറ്റകൃത്യങ്ങള്‍ ഇത്രയും വര്‍ദ്ധിക്കാനിടയായതിനെക്കുറിച്ച് ഫലപ്രദമായ പരിശോധനയും തുടര്‍ നടപടികളും സ്വീകരിക്കാന്‍ തയ്യാറാകുമോ?

1763

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യം - പ്രത്യേക പോലീസ് സ്ക്വാഡ്

ശ്രീ. പി. ഉബൈദുള്ള

() സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഉണ്ടായ അക്രമങ്ങള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം രജിസ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ കണക്കുകള്‍ ലഭ്യമാക്കാമോ;

(ബി) സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രത്യേക പോലീസ് സ്ക്വാഡിന് രൂപം നല്‍കുന്ന കാര്യം പരിഗണിക്കുമോ?

1764

ആന്റിപൈറസി സെല്ലിന്റെ പ്രവര്‍ത്തനം

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

() സംസ്ഥാനത്ത് ആന്റി പൈറസി സെല്‍ എന്നാണ് രൂപീകരിച്ചത്; ആയതിന്റെ ഘടന എപ്രകാരമാണ്;

(ബി) പ്രസ്തുത സെല്ലിന്റെ രൂപീകരണത്തിനു ശേഷം ഫലപ്രദമായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിച്ചുവെന്ന് അറിയിക്കുമോ;

(സി) മലയാള സിനിമാവ്യവസായത്തിന്റെ അഭ്യുന്നതിക്ക് പ്രസ്തുത സെല്ലിന്റെ പ്രവര്‍ത്തനം എത്രത്തോളം സഹായകമാകുമെന്ന് അറിയിക്കുമോ ?

1765

ഇന്റര്‍നെറ്റും ആന്റി പൈറസി നിയമവും

ശ്രീ. എന്‍.. നെല്ലിക്കുന്ന്

() ഇന്റര്‍നെറ്റില്‍ ലഭ്യമായ സിനിമ, മറ്റ് വിനോദ പരിപാടികള്‍ എന്നിവ ഡൌണ്‍ലോഡ് ചെയ്യുന്നത് ആന്റി പൈറസി നിയമത്തിന്റെ പരിധിയില്‍വരുന്ന കുറ്റമായി കണക്കാക്കി നിയമ നടപടി സ്വീകരിക്കാറുണ്ടോ;

(ബി) ഇന്റര്‍നെറ്റില്‍ ഇവ അപ്ലോഡ് ചെയ്യുന്നവര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാറുള്ളത്;

(സി) ഇന്റര്‍നെറ്റ് സൈറ്റുകളില്‍ ഡൌണ്‍ലോഡ് സൌകര്യത്തോടെ ലഭ്യമാകുന്ന വിനോദ പരിപാടികള്‍ ഡൌണ്‍ലോഡ് ചെയ്യുന്ന കുട്ടികളെ കേസില്‍ കുടുക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

1766

സദാചാര പോലീസ് അതിക്രമങ്ങള്‍ തടയാന്‍ നടപടി

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി.ജോര്‍ജ്

,, എം.വി.ശ്രേയാംസ് കുമാര്‍

,, ഡോ. എന്‍.ജയരാജ്

() കേരളത്തില്‍ സദാചാര പോലീസ് അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത്തരം അതിക്രമങ്ങള്‍ ഫലപ്രദമായി തടയുന്നതിനും നിലവില്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുളള കേസുകളില്‍ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കാനും തയ്യാറാകുമോ?

1767

പോലീസ് സ്റേഷനുകളിലെ ഹെല്‍പ് ഡെസ്ക്കുകള്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, വി. പി. സജീന്ദ്രന്‍

,, സി. പി. മുഹമ്മദ്

,, പി. . മാധവന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്തെ പോലീസ് സ്റേഷനുകളില്‍ മുതിര്‍ന്ന പൌരന്മാരുടെ പരാതികള്‍ സ്വീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി) ഇതിനായി പോലീസ് സ്റേഷനുകളില്‍ ഹെല്‍പ് ഡെസ്ക്കുകള്‍ ആരംഭിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ ഇതിന്റെ പ്രവര്‍ത്തന രീതി വ്യക്തമാക്കുമോ;

(ഡി) ആവശ്യമുള്ള സ്ഥലങ്ങളില്‍ വനിതാ ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?

1768

നോക്കുകൂലിയില്‍ നിന്നും സംരക്ഷണം

ശ്രീ. ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

,, വി. പി. സജീന്ദ്രന്‍

,, പി. . മാധവന്‍

() നോക്കുകൂലി ആവശ്യപ്പെടുന്നവരില്‍ നിന്ന് പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതിന് പോലീസ് എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്; വിശദമാക്കുമോ;

(ബി) ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് ഇത്തരം കേസുകള്‍ എടുക്കുന്നത്;

(സി) അംഗീകൃത ട്രേഡ് യൂണിയനുകള്‍ ഉള്‍പ്പെടുന്ന പ്രസ്തുത കേസുകളില്‍ എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുന്നത്;

(ഡി) ഇത്തരം കേസുകള്‍ മോണിറ്റര്‍ ചെയ്യാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് ?

1769

അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട കേസുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

,, കെ. രാജു

ശ്രീമതി ഗീതാ ഗോപി

ശ്രീ. വി. ശശി

() അന്യസംസ്ഥാന തൊഴിലാളികളുടെ പൂര്‍ണ്ണവിവരങ്ങള്‍ പോലീസ് സ്റേഷനുകള്‍ വഴി ശേഖരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇവരില്‍ നിന്നും എന്തെല്ലാം വിവരങ്ങളാണ് ശേഖരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഈ തൊഴിലാളികള്‍ ഉള്‍പ്പെട്ട എത്ര കേസ്സുകള്‍ വിവിധ പോലീസ് സ്റേഷനുകളിലായി ഇപ്പോള്‍ രജിസ്റര്‍ ചെയ്ത് നടപടികള്‍ നടന്നു വരുന്നുണ്ട്; ഇതില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകള്‍ എത്ര വീതമുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി) ഏതെല്ലാം സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് പ്രധാനമായി തൊഴിലിന് വേണ്ടി കേരളത്തില്‍ എത്തിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1770

ജനമൈത്രീ സുരക്ഷാ സംവിധാനം

ശ്രീ. ബെന്നി ബെഹനാന്‍

,, വര്‍ക്കല കഹാര്‍

,, അന്‍വര്‍ സാദത്ത്,

,, .റ്റി. ജോര്‍ജ്

() ജനമൈത്രീ സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) ഇപ്പോള്‍ എവിടെയെല്ലാമാണ് ഈ സംവിധാനം നടപ്പാക്കിവരുന്നത്; വിശദമാക്കുമോ;

(സി) ആദിവാസി മേഖലയിലെ പോലീസ് സ്റേഷനുകളില്‍ ഈ സംവിധാനം വ്യാപിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി) ഏതൊക്കെ പുതിയ മേഖലകളിലാണ് ഈ സംവിധാനം വ്യാപിപ്പിക്കാനുദ്ദേശിക്കുന്നത് ?

1771

കള്ളനോട്ട് കേസുകള്‍

ശ്രീ. സി. ദിവാകരന്‍

() സംസ്ഥാനത്ത് വ്യാപകമായി കള്ളനോട്ട് പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര കള്ളനോട്ട് കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ; ഇതില്‍ അന്യസംസ്ഥാനക്കാര്‍ പ്രതികളായ കേസുകളുടെ എണ്ണം എത്രയാണ്;

(സി) കള്ളനോട്ട് വ്യാപിക്കുന്നത് തടയുന്നതിന് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്താണെന്ന് വ്യക്തമാക്കാമോ ?

1772

മുദ്രപത്രകുംഭകോണ കേസ്

ശ്രീ. ബെന്നിബഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

() മുദ്രപത്രകുംഭകോണകേസ് അന്വേഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ;

(ബി) പ്രസ്തുത അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജന്‍സിയുടെ സഹായം തേടുന്ന കാര്യം പരിഗണിക്കുമോ ;

(സി) അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ ആഭ്യന്തര വകുപ്പ് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് എന്ന് അറിയിക്കുമോ ?

1773

സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. കെ. സുരേഷ് കുറുപ്പ്

ശ്രീമതി കെ. കെ. ലതിക

() നഗരങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യവും പിടിച്ചുപറിയും കാരണം സ്ത്രീകള്‍ക്ക് തനിച്ച് സഞ്ചരിക്കാന്‍ സുരക്ഷിതത്വമില്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമോ ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ സ്ത്രീകള്‍ക്ക് നേരെ നടന്ന വിവിധ കുറ്റങ്ങള്‍ ക്കെതിരെ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്; പ്രസ്തുത കേസുകളില്‍പ്പെട്ട എത്ര പേരെ ഇനിയും അറസ്റ് ചെയ്യുവാനുണ്ട് ?

1774

അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന്‍

ശ്രീമതി കെ. എസ്. സലീഖ

() സംസ്ഥാനത്ത് പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ഏതെങ്കിലും പോലീസ് സ്റേഷനില്‍ പേരും വിലാസവും രജിസ്റര്‍ ചെയ്യണമെന്ന കര്‍ശന നിര്‍ദ്ദേശം പാലിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ; എത്ര അന്യസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്ത് പണിയെടുക്കുന്നു.

(ബി) ഇപ്പോള്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്റേഷനുകളില്‍ എത്ര അപരിചിതരായ തൊഴിലാളികള്‍ ഇത്തരത്തില്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; രജിസ്റര്‍ ചെയ്ത എത്ര പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി; വ്യക്തമാക്കുമോ;

(സി) അന്യസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്ത് കവര്‍ച്ച, കൊലപാതകം, സ്ത്രീപീഡനം തുടങ്ങി ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ പ്രവണത കര്‍ശനമായി ഇല്ലാതാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(ഡി) ഇത്തരം അന്യസംസ്ഥാന തൊഴിലാളികളെ വച്ച് പണിയെടുപ്പിക്കുന്ന കോണ്‍ട്രാക്ടര്‍മാരുടെ പേരും വിലാസ വുമടക്കം പോലീസ് സ്റേഷനുകളില്‍ രജിസ്റര്‍ ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ;

() ഏത് കോണ്‍ട്രാക്ടറുടെ കീഴിലുള്ള അന്യസംസ്ഥാന തൊഴിലാളിയാണ് ഇവിടെ ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്നതെന്ന് മനസ്സിലായാല്‍ പ്രസ്തുത കോണ്‍ട്രാക്ടറെ പ്രതിയാക്കി കേസ്സ് രജിസ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ; വിശദമാക്കുമോ?

1775

ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്

ശ്രീ. വി.പി.സജീന്ദ്രന്‍

,, സി.പി. മുഹമ്മദ്

,, ഹൈബി ഈഡന്‍

,, പി.സി. വിഷ്ണുനാഥ്

() സി..എസ്.എഫ് മാതൃകയില്‍ കേരളത്തില്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) ഈ സേനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും വിശദീകരിക്കുമോ;

(സി) പ്രസ്തുത സേന ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ?

1776

മത്സ്യത്തൊഴിലാളികളെ വെടിവെച്ച സംഭവം സുപ്രീകോടതിയിലെ റിട്ട് ഹര്‍ജി

ശ്രീ.രാജു എബ്രഹാം

() മത്സ്യത്തൊഴിലാളികളെ കൊല്ലം തീരക്കടലില്‍ വെടിവെച്ച്കൊന്ന സംഭവത്തില്‍ പോലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ നാവികര്‍ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയ വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;

(ബി) റിട്ട് ഹര്‍ജി സുപ്രീംകോടതിയില്‍ ആദ്യമായി പരിഗണനയ്ക്ക് വന്നപ്പോള്‍ കേരള സര്‍ക്കാരിനുവേണ്ടി ഹാജരാകാന്‍ അഡ്വക്കേറ്റ് ജനറല്‍ പ്രത്യേകമായി നിയോഗിച്ചത് ആരെയായിരുന്നു; പ്രസ്തുത വ്യക്തി കേരള ഗവണ്‍മെന്റിനുവേണ്ടി സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാട് എന്തായിരുന്നു ;

(സി) പ്രസ്തുത കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് ആവശ്യത്തിന് സമയം ലഭിച്ചിട്ടുണ്ടോ ; അന്നേ ദിവസം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

1777

മന്ത്രിമാര്‍ക്കെതിരെയുള്ള അന്വേഷണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() നിലവിലുള്ള മന്ത്രിസഭയില്‍ ഏതെല്ലാം മന്ത്രിമാര്‍ക്കെതിരെ പോലീസ്, ക്രൈംബ്രാഞ്ച്, സംസ്ഥാന വിജിലന്‍സ്, സി.ബി.ഐ തുടങ്ങിയ എജന്‍സികള്‍ കേസെടുത്ത് അന്വേഷണം നടത്തിവരുന്നുണ്ടെന്ന് വിശദമാക്കാമോ;

(ബി) ഇതില്‍ ഓരോ മന്ത്രിമാര്‍ക്കെതിരെയും ഏതെല്ലാം ഏജന്‍സികളാണ് അന്വേഷിക്കുന്നതെന്നും ഓരോ കേസും നിലവില്‍ ഏത് ഘട്ടത്തിലാണെന്നുമുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

1778

രാഷ്ട്രീയ നേതാവിന്റെ പൊതു യോഗത്തിലെ പ്രസ്താവന

ശ്രീ. കെ. കെ. നാരായണന്‍

അനധികൃത ബാര്‍ ലൈസന്‍സ് നല്‍കുന്നതില്‍ സുപ്രീംകോടതി ജഡ്ജി സാമ്പത്തിക അഴിമതി നടത്തുന്നതിന് താന്‍ സാക്ഷിയാണെന്ന് സംസ്ഥാനത്തെ ഒരു രാഷ്ട്രീയ നേതാവ് പൊതുയോഗത്തില്‍ പ്രസംഗിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇതിന്മേല്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ?

1779

സ്റുഡന്റ് പോലീസ് പദ്ധതി വിപുലമാക്കാന്‍ നടപടി

ശ്രീ. ബാബു എം. പാലിശ്ശേരി

() സ്റുഡന്റ് പോലീസ് പദ്ധതി സംസ്ഥാനത്ത് എത്ര സ്കൂളുകളില്‍ ഇതുവരെ നടപ്പിലാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പദ്ധതി കൂടുതല്‍ സ്കൂളുകളില്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ?

1780

അറസ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍

ശ്രീ. രാജു എബ്രഹാം

() അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികളെ പോലീസ് അറസ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള നിബന്ധനകള്‍ എന്തൊക്കെയായിരുന്നു ;

(ബി) ടി. പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ് ചെയ്ത ഘട്ടത്തില്‍ ഇവ പാലിച്ചിട്ടുണ്ടോ ;

(സി) പ്രതികളെ അറസ്റ് ചെയ്ത വിവരം കുടുംബത്തെ അറിയിക്കുകയുണ്ടായോ ;

(ഡി) അഭിഭാഷകന്റെ സഹായം ലഭ്യമാക്കിയോ ;

() കസ്റഡിയില്‍ എടുത്ത പ്രതികളെ 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കുകയുണ്ടായോ ;

(എഫ്) മേല്‍പ്പറഞ്ഞവയൊന്നും പാലിക്കപ്പെടാതെ നടത്തിയ അറസ്റുകള്‍ ഏതൊക്കെയായിരുന്നു ; കാരണം വെളിപ്പെടുത്താമോ ?

1781

ഒഞ്ചിയം പ്രദേശത്തു നടന്ന ആക്രമണ സംഭവങ്ങള്‍

ശ്രീ. കെ. കെ. നാരായണന്‍

() കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം പ്രദേശത്ത് കഴിഞ്ഞ മെയ് 1 ന് ശേഷം എത്ര വീടുകളും വാഹനങ്ങളും കൃഷിയിടങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി) ഇത് ആരുടെ എല്ലാമാണെന്നും അവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരാണെന്നും പ്രത്യേകം പ്രത്യേകം വിശദമാക്കാമോ ;

(സി) പ്രസ്തുത സംഭവത്തില്‍ എത്ര പ്രതികളെ അറസ്റ് ചെയ്തിട്ടുണ്ട് എന്നും അവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാരാണെന്നും വ്യക്തമാക്കാമോ ;

(ഡി) പ്രസ്തുത സംഭവങ്ങളിലെ നാശനഷ്ടങ്ങള്‍ കണക്കാക്കിയിട്ടുണ്ടോ ;

() ഉണ്ടെങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ ?

1782

ഒഞ്ചിയത്ത് സി.പി..(എം) പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം

ശ്രീ. .പി. ജയരാജന്‍

() കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം പ്രദേശത്ത് സി.പി..(എം) പ്രവര്‍ത്തകര്‍ക്കുനേരെയും അവരുടെ വസതികള്‍ക്കും വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ക്കുനേരെയും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായ അക്രമസംഭവങ്ങള്‍ നടന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത സംഭവങ്ങളുമായി ബന്ധപ്പെട്ട് എത്ര പരാതികളാണ് പോലീസിന് ലഭിച്ചതെന്ന് വ്യക്തമാക്കുമോ;

(സി) ഏതെല്ലാം പോലീസ് സ്റേഷനുകളില്‍ ഇതുമായി ബന്ധപ്പെട്ട എത്ര കേസുകള്‍ വീതം രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) പോലീസിന് ഇത് സംബന്ധിച്ചുലഭിച്ച ഓരോ പരാതിയിലെയും പരാതിക്കാരെ സംബന്ധിച്ച വിവരങ്ങളും ഏത് വകുപ്പ് പ്രകാരമാണ് കേസ് രജിസ്റര്‍ ചെയ്തിട്ടുള്ളതെന്നും വ്യക്തമാക്കുമോ;

() പ്രസ്തുത കേസുകളില്‍ ഓരോന്നിലും എഫ്..ആര്‍.-ഉം ചാര്‍ജ്ജ് ഷീറ്റും തയ്യാറാക്കിയതെപ്പോഴാണെന്ന് വ്യക്തമാക്കുമോ;

(എഫ്) പ്രസ്തുത കേസുകളില്‍ പോലീസിന്റെ ചാര്‍ജ് ഷീറ്റ് പ്രകാരം ആകെ എത്ര പ്രതികളുണ്ടെന്നും അവര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനവുമായി ബന്ധമുണ്ടോയെന്നും വ്യക്തമാക്കുമോ?

1783

ടി.പി.ചന്ദ്രശേഖരന്‍ വധം-കസ്റഡിയിലുള്ള പ്രതിയെ മോചിപ്പിച്ച നടപടി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() ടി. പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പോലീസ് കസ്റഡിയിലെടുത്ത ബാബുവിനെ പോലീസില്‍ നിന്ന് മോചിപ്പിച്ചതായുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത വ്യക്തിക്കായി സ്റേഷനില്‍ കുത്തിയിരുപ്പ് സമരം നടത്തിയത് ഏതു പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലായിരുന്നു; ഏതൊക്കെ നേതാക്കളാണ് അതിന് നേതൃത്വം നല്‍കിയത് എന്ന് വ്യക്തമാക്കാമോ;

(സി) പ്രസ്തുത സമരത്തെ തുടര്‍ന്ന് കസ്റഡിയിലുള്ള വ്യക്തിയെ മോചിപ്പിക്കാന്‍ ഏത് ഉദ്യോഗസ്ഥനാണ് തീരുമാനമെടുത്തതെന്ന് വ്യക്തമാക്കുമോ; അങ്ങിനെ തീരുമാനമെടുക്കാനുള്ള കാരണമെന്താണെന്ന് വിശദമാക്കുമോ?

1784

ടി. പി. ചന്ദ്രശേഖരന്‍ വധം- സി.പി.എം നേതാക്കള്‍ പ്രതികളാണെന്ന പ്രസ്താവന

ശ്രീ. എളമരം കരീം

ടി. പി. ചന്ദ്രശേഖരന്‍ വധക്കേസ്സില്‍ സി.പി..(എം) നോതാക്കളുടെ പേരെടുത്ത് പറഞ്ഞ് അവര്‍ പ്രതികളാണെന്ന് പ്രസ്താവന ഇറക്കിയവര്‍ ആരൊക്കെയാണെന്ന് അന്വേഷണ സംഘം പരിശോധിക്കുകയുണ്ടായോ; എങ്കില്‍ ഇത്തരത്തില്‍ പ്രസ്താവന ഇറക്കിയവരില്‍ എത്ര പേരില്‍ നിന്ന് പോലീസ് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

1785

ക്രിമിനല്‍ കേസില്‍ പ്രതികളായ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍

ശ്രീ. കെ. അജിത്

() ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാകുന്നതിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തില്‍ എന്തു നടപടിയാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) കോടതി പരാമര്‍ശത്തിനു ശേഷം ഇത്തരത്തിലുള്ള എത്ര ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത ഉദ്യോഗസ്ഥരുടെ തസ്തിക തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;

(ഡി) പ്രതികളാക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ എത്ര സ്ത്രീകള്‍ ഇത്തരം കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കുമോ?

1786

ക്രിമിനല്‍, മാഫിയാ സംഘങ്ങളുമായി ബന്ധമുള്ള പോലീസുകാര്‍

ശ്രീ.കെ.മുഹമ്മദുണ്ണി ഹാജി

() ക്രിമിനല്‍ സ്വഭാവമുളള പോലീസുകാര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ ;

(ബി) ക്രിമിനല്‍, മാഫിയാ സംഘങ്ങളുമായി പോലീസുകാര്‍ക്കുളള ബന്ധങ്ങള്‍ നിരീക്ഷിക്കുന്നതിന് എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ ; ഉണ്ടെങ്കില്‍ ഇവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

1787

ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍

ശ്രീ. പി. ഉബൈദുളള

() സംസ്ഥാന പോലീസില്‍ ക്രിമിനല്‍ ബന്ധമുളളവര്‍ വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) അവര്‍ ഏതെല്ലാം കേസുകളിലാണ് വിചാരണ നേരിടുന്നത് എന്ന് വ്യക്തമാക്കാമോ;

(ഡി) എത്രപേര്‍ വിജിലന്‍സ് അന്വേഷണവും സി.ബി.. അന്വേഷണവും നേരിടുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

() ക്രിമിനല്‍ ബന്ധമുളളവരുടെ പട്ടികയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(എഫ്) ക്രിമിനല്‍ ബന്ധമുളള പോലീസുകാരെ സര്‍വ്വീസില്‍ നിന്ന് നിക്കം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

1788

ക്രമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥര്‍

ശ്രീ. . . അസീസ്

() സംസ്ഥാനത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ള എത്ര പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത് ;

(ബി) ഇവര്‍ ആരൊക്കെയാണെന്നും ഇപ്പോള്‍ വഹിക്കുന്ന തസ്തികകള്‍ ഏതാണെന്നും ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(സി) ഇവര്‍ക്കെതിരെ എന്തെല്ലാം അച്ചടക്ക നടപടികളാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാ ക്കുമോ ?

1789

വിജിലന്‍സ് അന്വേഷണം നേരിടുന്ന പോലീസ് ഉദ്യോഗസ്ഥര്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാന ആഭ്യന്തര വകുപ്പില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന എത്ര പോലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഇവരില്‍ ഐ.പി.എസ് റാങ്കില്‍ ഉള്‍പ്പെട്ടവര്‍, ഡി.വൈ.എസ്.പി, സി., എസ്., കോണ്‍സ്റബിള്‍ എന്നിവരുടെ തസ്തിക തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ?

1790

കൈക്കൂലി കേസില്‍ പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍

ശ്രീമതി കെ. എസ്. സലീഖ

() സംസ്ഥാനത്തെ പോലീസ് സേനയിലുള്ള എത്ര ഉദ്യോഗസ്ഥര്‍ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്; അവര്‍ ആരെല്ലാമെന്ന് ജോലി നോക്കിയിരുന്ന തസ്തികകളുടെ പേരുവിവരം സഹിതം വ്യക്തമാക്കാമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കൈക്കൂലി കേസ്സില്‍ പ്രതികളായ എത പോലീസ് ഉദ്യോഗസ്ഥരുണ്ട്; അവര്‍ ആരെല്ലാം; അവര്‍ ഓരോരുത്തരും ഏത് പദവിയിലായിരുന്നു;

(സി) പോലീസ് സേനയിലുള്ളവര്‍ കൈക്കൂലി വാങ്ങുന്നത് നിര്‍ത്തലാക്കാന്‍ എന്തെങ്കിലും പുതിയ പദ്ധതിക്ക് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.