UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1224

തൊഴിലുറപ്പുപദ്ധതി

ശ്രീ. പി. തിലോത്തമന്‍

() തൊഴിലുറപ്പു പദ്ധതിക്കുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറച്ചിട്ടുണ്ടോ; പ്രതിവര്‍ഷം നൂറ് തൊഴില്‍ ദിനങ്ങള്‍ നല്‍കുമെന്ന വാഗ്ദാനം കേരളത്തില്‍ പാലിക്കപ്പെടുന്നുണ്ടോ; പ്രസ്തുത പദ്ധതിപ്രകാരം തൊഴിലാളികള്‍ക്ക് മുന്‍ വര്‍ഷം എത്ര ദിവസം ജോലി നല്‍കിയെന്ന് പറയുമോ;

(ബി) തൊഴിലുറപ്പ് പദ്ധതിയിലൂടെ ആലപ്പുഴ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ദിനങ്ങള്‍ ജോലി നല്‍കിയ ബ്ളോക്കുകള്‍ ഏതെല്ലാമാണെന്നും ദിനങ്ങള്‍ എത്രവീതം നല്‍കിയെന്നും വ്യക്തമാക്കുമോ;

(സി) തൊഴിലുറപ്പ് നിയമപ്രകാരം ഓരോ തൊഴിലാളിക്കും ലഭിക്കേണ്ട നൂറ് ദിവസത്തെ തൊഴിലില്‍ കുറവ് വന്ന സാഹചര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;

(ഡി) തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന തൊഴിലാളികളുടെ വേതനം 300 രൂപയാക്കുക, തൊഴില്‍ ദിനങ്ങള്‍ 200 ആക്കുക, ഫെസ്റിവല്‍ അലവന്‍സ് അനുവദിക്കുക, ദേശീയ ക്ഷേമനിധി രൂപീകരിക്കുക, ഇന്‍ഷുറന്‍സ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏതെങ്കിലും സംഘടനകള്‍ പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?

1225

തൊഴിലുറപ്പുപദ്ധതി

ശ്രീമതി. കെ.എസ്.സലീഖ

() സംസ്ഥാനത്ത് എത്ര പേര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായി പേര് രജിസ്റര്‍ ചെയ്തിട്ടുണ്ട്; ജില്ല തിരിച്ച് സ്ത്രീകള്‍, പുരുഷന്‍മാര്‍ എന്നിങ്ങനെ തരം തിരിച്ച് വ്യക്തമാക്കുമോ;

(ബി) ശരാശരി ഒരംഗത്തിന് പ്രതിവര്‍ഷം എത്ര ദിവസം ജോലി ലഭിക്കും എന്ന് വ്യക്തമാക്കുമോ;

(സി) തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രതിദിനം നല്‍കുന്ന വേതനം എത്രയെന്ന്് വ്യക്തമാക്കുമോ;

(ഡി) തൊഴിലുറപ്പ് പദ്ധതിയ്ക്കായി 2011-12-ല്‍ കേന്ദ്രത്തില്‍ നിന്നും കിട്ടിയ ഗ്രാന്റും, 2012-13-ല്‍ കിട്ടിയ ഗ്രാന്റും എത്ര കോടി രൂപയാണെന്ന് വ്യക്തമാക്കുമോ;

() പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപകമായ പണാപഹരണ ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;എങ്കില്‍ ആയത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(എഫ്) പ്രസ്തുത പദ്ധതിയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ സൌകര്യാര്‍ത്ഥം ജോലി സമയത്തില്‍ മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(ജി) പ്രസ്തുത പദ്ധതിയില്‍ നിന്നും ഏതു പ്രകാരമുളള നിര്‍മ്മാണങ്ങളും, ജോലികളുമാണ് നിരോധിച്ചിട്ടുളളത് വ്യക്തമാക്കുമോ;

(എച്ച്) നിലവില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്തവരുടെ വേതനം കൃത്യമായി നല്‍കിയിട്ടുണ്ടോ;

() ഇല്ലെങ്കില്‍ എത്ര തൊഴിലാളികള്‍ക്കാണ് ഇനി വേതനം ലഭിക്കാനുളളതെന്നും; ആയതിലേയ്ക്ക് വേണ്ട തുക എത്രയെന്നും ആയത് നല്‍കുന്നതിലുണ്ടായ കാലതാമസത്തിന്റെ കാരണങ്ങളും വിശദമാക്കുമോ?

1226

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ ശമ്പളം

ശ്രീമതി ഗീതാ ഗോപി

() മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം നിയമിച്ചിട്ടുള്ള അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരുടെ ശമ്പളം എത്രരൂപാ വീതമാണെന്ന് വ്യക്തമാക്കാമോ;

(ബി) ഇവരുടെ ശമ്പളം തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം പരിഷ്ക്കരിച്ചിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ ശമ്പളം പുതുക്കി നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

1227

ദേശീയ തൊഴിലുറപ്പുപദ്ധതി

ശ്രീ. പി.. മാധവന്‍

() 2010-11 -ല്‍ ദേശീയ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച തുകയും ചെലവഴിച്ച തുകയും എത്രയെന്ന് അറിയിക്കാമോ;

(ബി) 2012-13 വര്‍ഷത്തില്‍ ഇതിനായി അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ;

(സി) ഏതെല്ലാം മേഖലകളിലാണ് പുതുതായി ഈ വര്‍ഷം മുതല്‍ തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കുന്നതെന്ന് അറിയിക്കാമോ;

(ഡി) ദേശീയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള വേതനം സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ വര്‍ദ്ധിപ്പിച്ച തുക എത്ര വിശദാംശങ്ങള്‍ നല്‍കുമോ?

1228

തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍

ശ്രീ. . . അസീസ്

() മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഓരോ കുടുംബത്തിനും എത്ര ദിവസം തൊഴില്‍ നല്‍കുവാന്‍ കഴിഞ്ഞു;

(ബി) ഈ സാമ്പത്തിക വര്‍ഷം എത്ര തൊഴില്‍ ദിനങ്ങള്‍ നാളിതുവരെ നല്‍കുവാന്‍ കഴിഞ്ഞു;

(സി) നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തികളില്‍ എന്തെങ്കിലും മാറ്റം കേന്ദ്ര സര്‍ക്കാര്‍ വരുത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ;

(ഡി) തൊഴില്‍ ദിനങ്ങള്‍ 100 ദിവസം കൃത്യമായി നല്‍കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

1229

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സംസ്ഥാനത്തെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിലവില്‍ എത്ര തുകയാണ് സംസ്ഥാനത്ത് വേതനമായി നല്‍കിവരുന്നതെന്ന് പറയാമോ ;

(ബി) പ്രസ്തുത തുക വര്‍ദ്ധിപ്പിച്ചു തരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ ;

(സി) പ്രസ്തുത തുക വര്‍ദ്ധിപ്പിച്ചു നല്‍കുന്നതിന് അനുമതി ലഭ്യമായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ ?

1230

കുടുംബശ്രീക്ക് തൊഴിലുറപ്പു പദ്ധതിയുടെ മേല്‍നോട്ടം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() കുടുംബശ്രീ സംവിധാനത്തെ തൊഴിലുറപ്പു പദ്ധതിയുടെ മേല്‍നോട്ടത്തില്‍ നിന്നും ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ കാരണം വിശദമാക്കാമോ ;

(സി) എത്ര കുടുംബശ്രീ പ്രവര്‍ത്തകര്‍ മേറ്റുമാരായി എം.എന്‍.ആര്‍.. ജി. എസ്. പദ്ധതിയില്‍ തൊഴിലെടുക്കുന്നുണ്ട് ;

(ഡി) മറ്റേതെങ്കിലും ഏജന്‍സിക്ക് എം.എന്‍.ആര്‍..ജി. എസ് കൈമാറാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടോ ;

() കുടുംബശ്രീ സംവിധാനത്തെ ക്രമേണ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടോ ?

1231

തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷീരമേഖല

ശ്രീ. സി. ദിവാകരന്‍

() ക്ഷീരകര്‍ഷകരെ ദേശീയ ഗ്രാമീണതൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ്;

(ബി) എത്ര ക്ഷീരകര്‍ഷകരെ നാളിതുവരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

1232

തൊഴിലുറപ്പ് വേതനം

ശ്രീമതി ജമീലാ പ്രകാശം

() തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് എത്ര ദിവസം ഇപ്പോള്‍ തൊഴില്‍ നല്‍കുന്നുണ്ട്;

(ബി) പ്രസ്തുത തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ഡി) നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നല്‍കുന്ന തൊഴിലുറപ്പ് വേതനം തികച്ചും അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() എങ്കില്‍ ആയത് വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

1233

തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍സഹായം

ശ്രീ. പുരുഷന്‍ കടലുണ്ടി

() സംസ്ഥാനത്ത് നെല്‍കൃഷിയുടെ നടീല്‍, സസ്യ സംരക്ഷണം, കൊയ്ത്ത് തുടങ്ങിയ കാര്‍ഷിക വൃത്തികളില്‍ ഏര്‍പ്പെടുന്ന കര്‍ഷകത്തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് പദ്ധതി വഴി തൊഴില്‍ സഹായമെത്തിക്കാന്‍ കേന്ദ്രാനുമതിക്കായി പരിശ്രമിച്ചിട്ടുണ്ടോ;

(ബി) ആയതിന് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോ ?

1234

മത്സ്യസംസ്കരണ തൊഴിലുറപ്പ് പദ്ധതി

ശ്രീ..എം.ആരിഫ്

മത്സ്യ സംസ്ക്കരണ പീലിംഗ് തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ആയത് സംബന്ധിച്ച് എന്തു നടപടിയാണ് സ്വീകരിച്ചിട്ടുളളത്; ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ കേന്ദ്ര ഗ്രാമവികസന വകുപ്പിന്റെ ഉത്തരവില്‍ പറയുന്ന ഫിഷറീസ് അലൈഡ് സെക്ടര്‍ എന്ന ഭാഗം വ്യാഖ്യാനിച്ച് പീലിംഗ് തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ ?

1235

പ്രോഗ്രാം ഓഫീസര്‍ നിയമനം

ശ്രീ. . കെ. വിജയന്‍

() മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍ (ബി.പി.) നിയമനം കേന്ദ്ര ആക്ടില്‍ പറഞ്ഞത് പ്രകാരം നടത്തിയിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

1236

കോഴിക്കോട് ജില്ലയിലെ പി. എം. ജി. എസ്. വൈ. റോഡുകള്‍

ശ്രീ. പി. റ്റി. . റഹീം

() കോഴിക്കോട് ജില്ലയിലെ പി. എം. ജി. എസ്. വൈ. പദ്ധതിയില്‍ വിവിധ ഫേസുകളില്‍ ടെണ്ടര്‍ ചെയ്ത് കരാര്‍ ഉറപ്പിച്ച ശേഷം അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിയില്ലാ എന്ന കാരണത്താല്‍ എത്ര റോഡുകളുടെ കരാര്‍ റദ്ദാക്കിയിട്ടുണ്ട്; അവ ഏതെല്ലാമാണ്;

(ബി) ഇവയില്‍ അടിസ്ഥാന സൌകര്യങ്ങള്‍ പഞ്ചായത്ത് പൂര്‍ത്തിയാക്കിയ റോഡുകള്‍ ഏതെല്ലാമാണ്; പുനര്‍ ടെണ്ടര്‍ ചെയ്യാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?

1237

കണ്ണൂര്‍ ജില്ലയിലെ പി. എം. ജി എസ്. വൈ റോഡുകള്‍

ശ്രീ.. പി. ജയരാജന്‍

() കണ്ണൂര്‍ ജില്ലയില്‍ പി.എം.ജി.എസ്. വൈ പദ്ധതിയില്‍ ഉള്‍പ്പെട്ടതും ടെന്‍ഡര്‍ ചെയ്തിട്ടും കരാറുകാര്‍ ഏറ്റെടുക്കുവാന്‍ തയ്യാറാകാത്തതുമായ റോഡുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ബി) റീടെണ്ടര്‍ ചെയ്തിട്ടും കരാറുകാര്‍ ഏറ്റെടുക്കാത്ത പ്രവര്‍ത്തികളെ സംബന്ധിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ കണ്ടെത്തിയ നിഗമനങ്ങള്‍ എന്തെല്ലാമാണ്;

(സി) പ്രസ്തുത പ്രവര്‍ത്തികള്‍ നടപ്പിലാക്കാത്തതു സംബന്ധിച്ച് ജനങ്ങളുടെ ആശങ്കയകറ്റാന്‍ കൈക്കൊണ്ട നടപടികള്‍ എന്തെന്നു പറയാമോ ;

(ഡി) മേല്‍ നടപടിയുടെ അടിസ്ഥാനത്തില്‍ ഏതെല്ലാം റോഡുകളുടെ പ്രവര്‍ത്തി ഉടന്‍ ആരംഭിയ്ക്കുമെന്നും മറ്റു റോഡുകളുടെ പ്രവര്‍ത്തി എപ്പോള്‍ ആരംഭിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ ?

1238

വയനാട് ജില്ലയിലെ പി.എം.ജി.എസ്.വൈ

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() വയനാട് ജില്ലയിലെ പി.എം.ജി.എസ്.വൈ പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ ;

(ബി) പ്രസ്തുത പദ്ധതിയുടെ ആറാം ഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം നടത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(സി) പ്രസ്തുത യോഗത്തിന്റെ മിനിട്ട്സിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ഡി) യോഗ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് സാധിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ?

1239

പി.എം.ജി.എസ്.വൈ

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പി.എം.ജി.എസ്.വൈ യില്‍ ഉള്‍പ്പെടുത്തി എത്ര റോഡുകള്‍ക്ക് തുക ലഭ്യമായിട്ടുണ്ട് ;

(ബി) ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക് വിശദമാക്കാമോ ?

1240

കുട്ടനാട്ടിലെ പി.എം.ജി.എസ്.വൈ

ശ്രീ. തോമസ് ചാണ്ടി

() പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജനയില്‍ ഉള്‍പ്പെടുത്തി ഫേസ് 7, 2-ാം ബാച്ച് പ്രകാരം റീ ടെണ്ടര്‍ ചെയ്ത കുട്ടനാട്ടിലെ റോഡു നിര്‍മ്മാണ പ്രവൃത്തികള്‍ കരാറുകാര്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ എസ്റിമേറ്റ് റിവൈസ് ചെയ്ത് റീ ടെണ്ടര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ബി) ടി നിര്‍മ്മാണ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;

(സി) എസ്റിമേറ്റ് റിവൈസ് ചെയ്ത് അധികരിച്ചുവരുന്ന തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

1241

തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണറോഡുകളുടെ വികസനപദ്ധതി

ശ്രീമതി ജമീലാ പ്രകാശം

() തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണറോഡുകളുടെ അവസ്ഥ കണക്കിലെടുത്ത് ആ റോഡുകളുടെ വികസനത്തിന് വേണ്ടി ഒരു പദ്ധതി തയ്യാറാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(ബി) പ്രസ്തുത പദ്ധതി സംബന്ധിച്ച് വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

1242

കുട്ടനാട്ടിലെ പി.എം.ജി.എസ്.വൈ-ഫേസ്-8

ശ്രീ. തോമസ് ചാണ്ടി

() പി. എം. ജി. എസ്. വൈ. പദ്ധതി പ്രകാരം ഫെയ്സ് 8-ല്‍ ഉള്‍പ്പെടുത്തി കുട്ടനാട്ടില്‍ നിന്നും സമര്‍പ്പിച്ചിട്ടുള്ള റോഡുനിര്‍മ്മാണ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;

(ബി) ഫെയ്സ് 8-ല്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ കേന്ദ്ര സര്‍ക്കാരിന് അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ അയച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

1243

ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ 8-ാം ഘട്ടം

ശ്രീ. എം. ഹംസ

() പി.എം.ജി.എസ്.വൈ 8-ാം ഘട്ടത്തിലേക്ക് ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തില്‍ നിന്നും ഏതെല്ലാം റോഡുകളാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് പറയാമോ;

(ബി) പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന റോഡുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;

(സി) പി.എം.ജി.എസ്.വൈ 8-ാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തപ്പെട്ട ഓരോ റോഡിന്റെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് എത്ര തുക വീതമാണ് വകയിരുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?

1244

ആറ്റിങ്ങള്‍ നിയമസഭാ മണ്ഡലത്തിലെ ല്‍ പി.എം.ജി.എസ്.വൈ

ശ്രീ. ബി. സത്യന്‍

() പി.എം.ജി.എസ്.വൈ - യില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മ്മാണം നടത്തുവാന്‍ റോഡുകള്‍ തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങള്‍ വിശദമാക്കാമോ ;

(ബി) പ്രസ്തുത പദ്ധതിയില്‍പ്പെടുത്തി റോഡ് നിര്‍മ്മാണം നടത്തുവാന്‍ ഒരു റോഡിന് പരമാവധി എന്ത് തുകയാണ് ലഭ്യമാക്കുന്നത് ;

(സി) ഈ പദ്ധതി പ്രകാരം പണി പൂര്‍ത്തിയാക്കിയ റോഡിന്റെ പിന്നീടുളള മെയിന്റനന്‍സിന് കാലയളവ് നിഷ്കര്‍ഷിച്ചിട്ടുണ്ടോ ; മെയിന്റനന്‍സ് നടത്തേണ്ട ചുമതല ആര്‍ക്കാണ് വ്യക്തമാക്കുമോ ;

(ഡി) ആറ്റിങ്ങള്‍ നിയമസഭാ മണ്ഡലത്തില്‍ പ്രസ്തുത പദ്ധതി പ്രകാരം പുതിയതായി എത്ര റോഡുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് വിശദമാക്കാമോ ?

1245

പി.എം.ജി.എസ്.വൈ റോഡുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സംസ്ഥാനത്ത് പി.എം.ജി. എസ.വൈ. റോഡുകള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കരാറുകാര്‍ താല്പര്യം കാണിക്കുന്നില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇതിനുള്ള കാരണം എന്താണെന്ന് കണ്ടെത്തിയിട്ടുണ്ടോ ; വിശദാംശം അറിയിക്കുമോ ;

(സി) നിലവില്‍ പ്രസ്തുത റോഡുകള്‍ക്ക് അധിക നിരക്ക് കരാറുകാര്‍ക്ക് നല്‍കുന്നുണ്ടോ ; എങ്കില്‍ എത്ര തുകയാണ് നല്‍കുന്നത് ;

(ഡി) പി.ഡബ്ള്യൂ.ഡി. വകുപ്പില്‍ റോഡുകള്‍ക്ക് നല്‍കുന്ന അധിക നിരക്ക് കരാറുകാര്‍ക്ക് നല്‍കുന്നതിനുള്ള നടപടി പരിഗണിയിലുണ്ടോ ; എങ്കില്‍ വിശദാംശംങ്ങള്‍ അറിയിക്കുമോ ?

1246

പ്രാദേശിക പ്രത്യേകതകള്‍ക്കനുസൃതമായി കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ശ്രീ. ഷാഫി പറമ്പില്‍

,, വി.ഡി. സതീശന്‍

,, പാലോട് രവി

() കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പ്രാദേശിക പ്രത്യേകതകള്‍ക്ക് അനുസരിച്ച് നടപ്പാക്കാന്‍ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാം ;

(ബി) ഇതിനായി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ 25 ശതമാനം ഉപാധിരഹിത ഫണ്ടായി അനുവദിക്കണമെന്ന് എന്‍..സി. യില്‍ ആവശ്യപ്പെട്ടിട്ടുണ്ടോ ;

(സി) ഇതിന്മേലുള്ള കേന്ദ്ര സമീപനം എന്താണെന്ന് വിശദമാക്കുമോ ?

1247

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ്

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വി. പി. സജീന്ദ്രന്‍

,, പി. സി. വിഷ്ണുനാഥ്

,, സി. പി. മുഹമ്മദ്

() കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിന്റെ കാര്യത്തില്‍ എന്തെങ്കിലും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;

(സി) പ്രസ്തുത പദ്ധതികളുടെ നടത്തിപ്പിലെ അപാകതമൂലം എത്ര തുകയാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമാക്കുമോ?

1248

ദാരിദ്യ്രവും തൊഴിലില്ലായ്മയും ഇല്ലാതാക്കാന്‍ പദ്ധതി

ശ്രീ. കെ. അച്ചുതന്‍

,, കെ. ശിവദാസന്‍ നായര്‍

,, വി. റ്റി. ബല്‍റാം

,, പാലോട് രവി

() സംസ്ഥാനത്ത് ദാരിദ്യ്രവും തൊഴിലില്ലായ്മയും ഇല്ലാതാക്കുന്ന പദ്ധതികളുടെ നടത്തിപ്പില്‍ എന്‍.ജി.ഒ കളുടെ സേവനവും പങ്കാളിത്തവും ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ബി) ഇതിനായി ഒരു സമഗ്ര നയം രൂപവത്ക്കരിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) ദാരിദ്യ്രനിര്‍മ്മാര്‍ജ്ജനം, സ്വയംപര്യാപ്തത, മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ‘ജനശ്രീ’ ഉള്‍പ്പെടെയുള്ള സന്നദ്ധസംഘടനകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ആസൂത്രണ ബോര്‍ഡ് എന്തെല്ലാം നടപടികളെടുത്തിട്ടുണ്ട് എന്ന് വിശദമാക്കാമോ?

T1249

സംസ്ഥാനങ്ങളുടെ വികസന പദ്ധതികളുടെ രൂപരേഖ

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, ലൂഡി ലൂയിസ്

,, . റ്റി.ജോര്‍ജ്

,, പി. സി. വിഷ്ണുനാഥ്

() സംസ്ഥാനത്തിന്റെ വികസന അജണ്ട നിശ്ചയിക്കുന്ന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി) ഏതെല്ലാം പദ്ധതികള്‍ക്കാണ് രൂപരേഖ തയ്യാറാക്കുന്നത്;

(സി) പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാം;

(ഡി) പദ്ധതികളുടെ ഏകോപനത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

1250

ഭാരത് നിര്‍മ്മാണ്‍ യോജന

ശ്രീ. . കെ. ബാലന്‍

() ഭാരത് നിര്‍മ്മാണ്‍ യോജനയില്‍പ്പെട്ട ഏതെല്ലാം പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്ന് പറയാമോ ;

(ബി) പ്രസ്തുത പദ്ധതികള്‍ നടപ്പാക്കുന്നതിന് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര തുകയാണ് അനുവദിച്ചത് ; പദ്ധതി തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(സി) പ്രസ്തുത പദ്ധിതകള്‍ക്ക് 2006 മേയ് മുതല്‍ 2011 മേയ് വരെ എത്ര തുകയാണ് അനുവദിച്ചത് ; വിശദമാക്കുമോ ?

1251

രാജീവ് ഗാന്ധി സേവാഗര്‍’ പദ്ധതി

ശ്രീ. . കെ. വിജയന്‍

() മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ബ്ളോക്ക് തലത്തിലും, ഗ്രാമപഞ്ചായത്ത് തലത്തിലും ‘രാജീവ് ഗാന്ധി സേവാഗര്‍’ എത്ര എണ്ണത്തിന്റെ പണി ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി) ഇല്ലെങ്കില്‍ പ്രസ്തുത പണി എപ്പോള്‍ തുടങ്ങാനാവും എന്ന് വിശദമാക്കാമോ ?

1252

മഹിളാ കിസ്സാന്‍ ശാക്തീകരണ പദ്ധതി

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

'' ലൂഡി ലൂയിസ്

'' ഷാഫി പറമ്പില്‍

'' കെ. ശിവദാസന്‍ നായര്‍

() മഹിളാ കിസ്സാന്‍ ശാക്തീകരണ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമിട്ടിട്ടുണ്ടോ ; വിശദമാക്കാമോ ;

(ബി) വനിതാ കര്‍ഷകരിലൂടെ ഗ്രാമവികസനം നടപ്പിലാക്കുന്നതിന് എന്തെല്ലാം 10 കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ;

(സി) ഏതെല്ലാം 10 ഏജന്‍സികള്‍ വഴിയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത് ;

(ഡി) എത്ര വനിതകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ; വിശദമാക്കുമോ ?

T1253

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി

ഡോ. കെ.ടി. ജലീല്‍

() മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ മലപ്പുറം ജില്ലയില്‍ നിന്നും എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരെ ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എത്ര അപേക്ഷകള്‍ സര്‍ക്കാരിന് ലഭിച്ചു;

(ബി) ഇതില്‍ എത്ര അപേക്ഷകരെയാണ് ബി.പി.എല്‍ ലിസ്റില്‍ ഉള്‍പ്പെടുത്തിയത്?

(സി) ഇതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

(ഡി) ഇതിനായി എന്തെല്ലാം രേഖകളാണ് അപേക്ഷകര്‍ അപേക്ഷയുടെ കൂടെ സമര്‍പ്പിക്കേണ്ടത് എന്ന് വിശദമാക്കാമോ?

() ഇതേ മാനദ്ണ്ഡമുള്ള ആളുകളെ ഇനിയും ബി.പി.എല്‍ ലിസ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ?

1254

സംസ്ഥാനത്ത് നിലവിലുള്ള ദാരിദ്യ്രരേഖാ ലിസ്റ്

ശ്രീ. .. അസീസ്

() സംസ്ഥാനത്ത് നിലവിലുള്ള ദാരിദ്യ്രരേഖാ ലിസ്റ് എപ്പോഴാണ് അംഗീകരിച്ചത്;

(ബി) എത്ര കുടുംബങ്ങളാണ് പ്രസ്തുത ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്;

(സി) ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളെ കണ്ടെത്തുന്നതി നുള്ള മാനദണ്ഡങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വ്യതിയാനങ്ങള്‍ വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

1255

'പുര' പദ്ധതി

ശ്രീ. പാലോട് രവി

,, .റ്റി. ജോര്‍ജ്

,, വര്‍ക്കല കഹാര്‍

,, പി.. മാധവന്‍

() പുര(പ്രൊവിഷന്‍ ഓഫ് അര്‍ബന്‍ അമനിറ്റീസ് ഇന്‍ റൂറല്‍ ഏര്യാസ്) പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി) ഈ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണുദ്ദേശിക്കുന്നത്;

(സി) പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത് ആരാണ്;

(ഡി) ശുദ്ധജലം, ശുചിത്വം സംവിധാനം, പുനരുദ്ധാരണം എന്നിവയ്ക്ക് പ്രസ്തുത പദ്ധതിയില്‍ പ്രാധാന്യം നല്‍കുന്ന കാര്യം പരിഗണിക്കുമോ?

1256

അരൂര്‍ മണ്ഡലത്തിലെ 'പുര' പദ്ധതി

ശ്രീ..എം.ആരിഫ്

() അരൂര്‍ മണ്ഡലത്തിലെ അരൂര്‍, അരൂക്കുറ്റി എന്നീ പഞ്ചായത്തുകളെ ഒറ്റ യൂണിറ്റാക്കി കണക്കാക്കി പുര പദ്ധതി നടപ്പിലാക്കണമെന്ന അരൂര്‍ എം.എല്‍.എയുടെ അപേക്ഷ ലഭിച്ചിരുന്നുവോ;

(ബി) ആയതിന്‍മേല്‍ എന്തു നടപടിയാണ് സ്വികരിച്ചത് ;

(സി) ഇക്കാര്യത്തില്‍ കേന്ദ്രഗ്രാമവികസന മന്ത്രാലയത്തിനും ബഹു:കേന്ദ്രമന്ത്രി ശ്രീ. ജയറാം രമേശിനും അരൂര്‍ എം.എല്‍.. നല്‍കിയ അപേക്ഷയിന്‍മേല്‍ എന്തെങ്കിലും നിര്‍ദ്ദേശം സംസ്ഥാന ഗ്രാമവികസന വകുപ്പിന് ലഭിച്ചിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

() ഇക്കാര്യത്തില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ?

1257

ബി.പി.എല്‍.പട്ടികയിലെ അനര്‍ഹര്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

,, . പി. അബ്ദുളളക്കുട്ടി

,, ഷാഫി പറമ്പില്‍

,, പി. . മാധവന്‍

() സംസ്ഥാനത്തെ എ.പി.എല്‍, ബി.പി.എല്‍. പട്ടിക കര്‍ശനമായി പരിശോധിക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്;

(ബി) ബി.പി.എല്‍. പട്ടികയില്‍ കടന്നുകൂടിയിട്ടുളള അനര്‍ഹരെ സംബന്ധിച്ച പരാതി സമര്‍പ്പിക്കാന്‍ അവസരം നല്‍കുമോ;

(സി) അനര്‍ഹരായവരെ ബി.പി.എല്‍. പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

1258

രാജീവ്ഗാന്ധി വിശ്രമകേന്ദ്രങ്ങള്‍”

ശ്രീ. കെ. അച്ചുതന്‍

,, അന്‍വര്‍ സാദത്ത്

, ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

() സംസ്ഥാനത്ത് “രാജീവ്ഗാന്ധി വിശ്രമ കേന്ദ്രങ്ങള്‍” ആരംഭിക്കുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ;

(ബി) എവിടെയൊക്കെയാണ് വിശ്രമകേന്ദ്രങ്ങള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

1259

ദേശീയ ഇന്നവേഷന്‍ കൌണ്‍സിലിന്റെ സഹകരണത്തോടെയുള്ള പദ്ധതികള്‍

ശ്രീ. സി. ദിവാകരന്‍

,, വി. ശശി

,, പി. തിലോത്തമന്‍

ശ്രീമതി ഗീതാ ഗോപി

() സംസ്ഥാനത്തിന്റെ വികസനത്തിനായി ദേശീയ ഇന്നവേഷന്‍ കൌണ്‍സിലിന്റെ സഹകരണത്തോടെയുള്ള പദ്ധതികളെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര പദ്ധതികളെക്കുറിച്ചാണ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുള്ളത്; അവ ഏതെല്ലാം;

(ബി) അന്താരാഷ്ട്ര നിലവാരമുള്ള നോളജ് സിറ്റി സ്ഥാപിക്കുന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ എന്ത് തീരുമാനത്തിലെത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി) ഉല്‍പാദന മേഖലയുമായി ബന്ധപ്പെട്ട ഏതെങ്കിലും പദ്ധതികള്‍ ചര്‍ച്ചയില്‍ വന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവ ഏതെല്ലാം പദ്ധതികളാണെന്ന് വെളിപ്പെടുത്തുമോ;

(ഡി) മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള ഏതെങ്കിലും പദ്ധതികള്‍ ചര്‍ച്ചയ്ക്ക് വിധേയമായിട്ടുണ്ടോ?

1260

കുടുംബശ്രീ യൂണിറ്റുകളുടെ വിശദാംശം

ശ്രീമതി കെ. എസ്. സലീഖ

() സംസ്ഥാനത്ത് എത്രലക്ഷം കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗങ്ങളായിട്ടുണ്ട് ; ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(ബി) പ്രതിവര്‍ഷം എത്ര കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ വഴി നടത്തുന്നുണ്ട് ; വ്യക്തമാക്കുമോ ;

(സി) സംസ്ഥാനത്ത് കുടുംബശ്രീയുടെ എത്ര യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു ; ഒരു യൂണിറ്റില്‍ പരമാവധി എത്ര പേര്‍ ; കുറഞ്ഞത് എത്ര പേര്‍ ; എന്നിവയുടെ വിശദാംശം ലഭ്യമാക്കുമോ ;

(ഡി) ഒരേ തരത്തിലുള്ള കുടുംബശ്രീ ഉത്പ്പന്നങ്ങളെ ഒരു ബ്രാന്‍ഡിന് കീഴിലാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

() കുടുംബശ്രീയുടെ കീഴില്‍ എത്രപേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷി നടത്തുന്നു ; ഏതൊക്കെ തരത്തിലുള്ള കൃഷിയാണ് ഇവര്‍ നടത്തുന്നതെന്ന് വ്യക്തമാക്കുമോ ;

(എഫ്) പണാപഹരണത്തിന്റെ പേരില്‍ സംസ്ഥാനത്ത് എത്ര കുടുംബശ്രീ അംഗങ്ങള്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും; ആയത് എപ്രകാരമുള്ള നടപടിയാണെന്നും വ്യക്തമാക്കുമോ ?

T1261

മലബാര്‍ മേഖലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുവാന്‍ ദീര്‍ഘകാല സമഗ്രപദ്ധതി

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

മലബാര്‍ മേഖലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുവാന്‍ എന്തെങ്കിലും ദീര്‍ഘകാല സമഗ്രപദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശം നല്‍കുമോ ?

1262

ബ്ളോക്കുകളില്‍ നടപ്പിലാക്കിയ പദ്ധതികള്‍

ശ്രീമതി ജമീലാ പ്രകാശം

() 2011-2012 സാമ്പത്തിക വര്‍ഷത്തില്‍ അതിയന്നൂര്‍, നേമം, പാറശ്ശാല എന്നീ വികസന ബ്ളോക്കുകളില്‍ ഗ്രാമവികസന വകുപ്പ് എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയത്;

(ബി) ആയത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

1263

പയ്യന്നൂര്‍ ബ്ളോക്ക് വിഭജനം

ശ്രീ. സി. കൃഷ്ണന്‍

കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വലിയ വികസന ബ്ളോക്കായ പയ്യന്നൂര്‍ വിഭജിച്ച് പെരിങ്ങോം കേന്ദ്രീകരിച്ച് മലയോര മേഖലയില്‍ ഒരു വികസന ബ്ളോക്ക് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

1264

ബാലുശ്ശേരിയിലെ ഭക്ഷ്യപോഷകാഹാര കേന്ദ്രം

ശ്രീ. പുരുഷന്‍ കടലുണ്ടി

() ബാലുശ്ശേരിയിലെ ഭക്ഷ്യപോഷകാഹാര കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എന്തെങ്കിലും പദ്ധതി പരിഗണനയിലുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ ?

1265

ചേര്‍ത്തല മണവേലി സ്കൂള്‍ കവല റോഡ് നിര്‍മ്മാണം

ശ്രീ. പി. തിലോത്തമന്‍

() ചേര്‍ത്തല മണവേലി സ്കൂള്‍ കവല റോഡ് നബാര്‍ഡ് ഏറ്റെടുത്തു നടപ്പിലാക്കാന്‍ ശ്രമിച്ചിട്ട് കരാറുകാരന്‍ ഉപേക്ഷിച്ചുപോയതിനാല്‍ ജോലി നടക്കാതെ കിടക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത റോഡ് നിര്‍മ്മാണ ചുമതല സര്‍ക്കാര്‍ വീണ്ടെടുത്ത് നടപ്പിലാക്കുന്നതിന് നിലവിലുള്ള ബുദ്ധിമുട്ട് എന്താണെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനവും അഭ്യര്‍ത്ഥനയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത നിര്‍മ്മാണം അടിയന്തിരമായി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1266

പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ ചെറുപുഴ ഗ്രാമപഞ്ചായത്തിലെ റോഡ്

ശ്രീ. സി. കൃഷ്ണന്‍

() പയ്യന്നൂര്‍ നിയോജക മണഡലത്തില്‍ ചെറുപുഴ ഗ്രാമപഞ്ചായത്തിലെ കോക്കടവ്-തെക്കെന്‍മാവ്-ചൂരപ്പടവ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനുവേണ്ടി ജനസമ്പര്‍ക്ക പരിപാടിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നിവേദനം നല്‍കിയിട്ടുണ്ടോ;

(ബി) പ്രസ്തുത നിവേദനത്തില്‍ തീരുമാനമെടുത്തിട്ടുണ്ടൊ ;

(സി) അതിന്റെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ ?

1267

കുന്ദമംഗലം മിനിസിവില്‍ സ്റേഷന്‍

ശ്രീ. പി. റ്റി. . റഹീം

() കുന്ദമംഗലത്തെ മിനി സിവില്‍ സ്റേഷന്‍ സ്ഥാപിക്കുന്നതിനായി ബ്ളോക്ക് ഓഫീസ് അധീനതയിലുള്ള 50 സെന്റ് സ്ഥലം വിട്ടു കൊടുക്കുന്നതിന് കുന്ദമംഗലം ബ്ളോക്ക് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത സ്ഥലത്ത് കാനറാ ബാങ്കിന് കൈമാറിയിരുന്ന സ്ഥലം തിരിച്ചെടുക്കാന്‍ ഉത്തരവായിട്ടുണ്ടോ;

(സി) കൊടുവള്ളി മിനി സിവില്‍ സ്റേഷന് കൊടുവള്ളി ബ്ളോക്ക് ഓഫീസ് കോമ്പൌണ്ടിലെ സ്ഥലം കൈമാറിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇതേ വ്യവസ്ഥയില്‍ തന്നെ കുന്ദമംഗലം ബ്ളോക്ക് ഓഫീസ് കോമ്പൌണ്ടില്‍ മിനി സിവില്‍ സ്റേഷന്‍ നിര്‍മ്മിക്കുന്നതിന് ബ്ളോക്ക് ഓഫീസ് സ്ഥലം കൈമാറുന്നതിനുള്ള നടപടികള്‍ കൈക്കൊ1ള്ളാന്‍ തയ്യാറാകുമോ?

1268

കല്ല്യാശ്ശേരി ബ്ളോക്ക് പഞ്ചായത്ത് കെട്ടിട നിര്‍മ്മാണം

ശ്രീ. റ്റി.വി. രാജേഷ്

() പുതുതായി രൂപീകരിച്ച കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി ബ്ളോക്ക് പഞ്ചായത്തിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) കല്ല്യാശ്ശേരി ബ്ളോക്ക് പഞ്ചായത്തില്‍ എത്ര തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്; അതില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞു കിടപ്പുണ്ട്; വിശദാംശം നല്‍കുമോ;

(സി) ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

1269

വില്ലേജ് എക്സറ്റന്‍ഷന്‍ ഓഫീസര്‍മാരുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത

ശ്രീ. . ചന്ദ്രശേഖരന്‍

() വില്ലേജ് എക്സ്റന്‍ഷന്‍ ഓഫീസര്‍മാരുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാക്കി ഉയര്‍ത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ല ഇക്കാര്യം പരിഗണിക്കുമോ;

(ബി) നിലവില്‍ വി... നിയമനത്തിനായി നല്‍കിവരുന്ന പ്രീ-സര്‍വ്വീസ് ട്രെയിനിംഗ് ഇന്‍- സര്‍വ്വീസാക്കി മാറ്റുന്നത് സംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിക്കുമോ;

(സി) ഒമ്പതാം ശമ്പള പരിഷ്ക്കരണത്തിലൂടെ വി...ഗ്രേഡ് 2-ന്റെ ശമ്പള നിര്‍ണ്ണയത്തില്‍ ഉണ്ടായിട്ടുളള അനോമലി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?

1270

വി... ഗ്രേഡ് II സീനിയോറിറ്റി ലിസ്റ്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() ഗ്രാമവികസന വകുപ്പില്‍ വി... ഗ്രേഡ് II സീനിയോറിറ്റി ലിസ്റ് അംഗീകരിച്ച് ഉത്തരവിറങ്ങിയിട്ടുുണ്ടോ ;

(ബി) നിലവില്‍ വി... ഗ്രേഡ് I ഗ്രേഡ് II അനുപാതം 50:50 എന്ന തോതില്‍ പാലിക്കപ്പെട്ടിട്ടുണ്ടോ ;

(സി) ഇല്ലെങ്കില്‍ ഇതിനായിഗ്രേഡ് പ്രൊമോഷന്‍ നടപ്പാക്കുമോ ;

(ഡി) ഗ്രേഡ് II സീനിയോറിറ്റി ലിസ്റിലുള്ള എത്ര പേര്‍ക്ക് ക്രമത്തില്‍ പ്രൊമോഷന്‍ ലഭ്യമാകുമെന്ന് വിശദമാക്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.