UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1475

'വിശപ്പുരഹിതനഗരം' പദ്ധതി

ശ്രീ. സി. ദിവാകരന്‍

() 'വിശപ്പുരഹിതനഗരം' പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാ മോ ;

(ബി) ഏതെല്ലാം നഗരങ്ങളിലാണ് പ്രസ്തുത പദ്ധതി നിലവില്‍ നടപ്പിലാക്കിയിട്ടുളളത് ;

(സി) ഈ വര്‍ഷം ഏതെല്ലാം നഗരങ്ങളിലാണ് പ്രസ്തുത പദ്ധതി വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത് ?

1476

വിശപ്പുരഹിത നഗരം പദ്ധതികള്‍

ശ്രീ. വി. ശശി

() വിശപ്പുരഹിത നഗരം പദ്ധതിയുടെ വിശദാംശം വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതി കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏതെല്ലാം സ്ഥലങ്ങളില്‍ നടപ്പാക്കിയെന്നും ചെലവാക്കിയ തുക എത്രയെന്നും അറിയിക്കുമോ;

(സി) അന്നദായിനി പദ്ധതിയുടെ വിശദാംശം വ്യക്തമാക്കുമോ?

1477

സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്ക് ത്രിതലഫണ്ട് വിതരണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സര്‍ക്കാര്‍ അധീനതയിലല്ലാത്ത ഏതൊക്കെ സ്ഥാപനങ്ങള്‍ക്കും സൊസൈറ്റികള്‍ക്കും ത്രിതല പഞ്ചായത്ത് ഫണ്ട് നല്‍കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത സ്ഥാപനങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ?

1478

ബഡ്സ് സ്കൂളുകള്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

സംസ്ഥാനത്ത് പുതിയ ബഡ്സ് സ്കൂളുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ മങ്കട മണ്ഡലത്തിലെ കുട്ടിലങ്ങാടി ഗ്രാമപഞ്ചായത്തില്‍ പുതിയ ഒരു ബഡ്സ് സ്കൂള്‍ ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

1479

ഗ്രാമപഞ്ചായത്തുകളിലെ കമ്പ്യൂട്ടര്‍വത്കരണം

ശ്രീ. സാജു പോള്‍

() പഞ്ചായത്തുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;

(ബി) ഗ്രാമ പഞ്ചായത്തുകളില്‍ എത്ര ഡ്രൈവര്‍മാര്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്നു; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി) പഞ്ചായത്ത് ഓഫീസുകള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്ന നടപടികള്‍ സ്വീകരിക്കുമോ;

(ഡി) ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ കെട്ടിടനികുതി സ്വീകരിക്കുന്നതിന് നൂതനമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശമുണ്ടോ; എങ്കില്‍ എന്തു നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കെട്ടിട നികുതിപിരിവ് കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ എന്നും വ്യക്തമാക്കുമോ?

1480

തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കായുള്ള ജില്ലാതല ട്രിെബ്യുണല്‍

ശ്രീ. കെ.എന്‍.. ഖാദര്‍

() തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കായുള്ള ജില്ലാതല ട്രിബ്യൂണല്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; ആയത് സ്ഥാപിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;

(ബി) ഇപ്പോള്‍ തിരുവനന്തപുരത്തുമാത്രമാണ് ട്രിബ്യൂണല്‍ പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന് പരിഹാരം കാണുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) എല്ലാ ജില്ലകളിലും ട്രിബ്യൂണല്‍ സ്ഥാപിയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) കോഴിക്കോട് ഒരു ട്രിബ്യൂണല്‍ അടിയന്തിരമായി സ്ഥാപിക്കവാനുള്ള നടപടി സ്വീകരിക്കുമോ;

() പ്രസ്തുത വിഷയത്തില്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കാമോ?

1481

റിവേഴ്സ് ഓസ്മോസിസ് പ്ളാന്റുകള്‍

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് റിവേഴ്സ് ഓസ്മോസിസ് പ്ളാന്റുകള്‍ നിര്‍മ്മിക്കുന്നതെന്ന് വിശദമാക്കുമോ;

(ബി) പ്രാരംഭഘട്ടത്തില്‍ ഏതെല്ലാം സ്ഥലങ്ങളിലാണ് പ്രസ്തുത പ്ളാന്റുകള്‍ നിര്‍മ്മിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത പ്ളാന്റുകളുടെ നിര്‍മ്മാണത്തിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

1482

പഞ്ചായത്ത് ജാഗ്രതാ സമിതികള്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

,, . പി. അബ്ദുള്ളക്കുട്ടി

,, സി. പി. മുഹമ്മദ്

,, ലൂഡി ലൂയിസ്

() പഞ്ചായത്തുകളിലെ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ് ;

(ബി) ഇവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുവാനും അവലോകനം ചെയ്യുവാനുമായി ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

1483

ഗ്രാമസഭകളും പഞ്ചവത്സര പദ്ധതിയും

ശ്രീ. സി. ദിവാകരന്‍

,, കെ. അജിത്

,, പി. തിലോത്തമന്‍

,, കെ. രാജു

() പഞ്ചായത്തുകളില്‍ പഞ്ചവത്സര പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ പദ്ധതി രൂപീകരണത്തിനും നിര്‍വ്വഹണത്തിനുമായി എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്തെ ഗ്രാമസഭകള്‍ ഇപ്പോള്‍ വര്‍ഷത്തില്‍ എത്ര പ്രാവശ്യമാണ് സമ്മേളിക്കുന്നത്; ഗ്രാമസഭകളില്‍ ജനപ്രാതിനിധ്യം കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഗ്രാമസഭകളില്‍ ജനപ്രാതിനിധ്യം ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി) ഗ്രാമസഭകളുടെ സമ്മേളനം സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് എന്തെല്ലാം തരത്തിലുള്ള പരിശീലനങ്ങള്‍ നല്‍കുന്നുണ്ടെന്ന് വിശദമാക്കുമോ ?

1484

ബ്ളോക്ക് പഞ്ചായത്തുകള്‍ക്കുള്ള പദ്ധതിവിഹിതം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ബ്ളോക്ക് പഞ്ചായത്തുകള്‍ക്ക് വികസന കാര്യങ്ങള്‍ ഏറ്റെടുക്കുന്നതിന് നിലവില്‍ മതിയായ ഫണ്ട് ലഭിക്കുന്നില്ലാ എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ബ്ളോക്ക് പഞ്ചായത്തുകളെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വികസന പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും പ്രത്യേക പദ്ധതി വിഹിതം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

1485

പഞ്ചായത്തുകളിലെ പഞ്ചവത്സര പദ്ധതികള്‍

ശ്രീ. വി. ഡി. സതീശന്‍

,, ബെന്നി ബെഹനാന്‍

,, .സി. ബാലകൃഷ്ണന്‍

,, പി. . മാധവന്‍

() പഞ്ചായത്തുകളില്‍ പഞ്ചവത്സരപദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ;

(ബി) ഇതുകൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണ്;

(സി) പദ്ധതി ആസൂത്രണത്തിലും നടത്തിപ്പിലും എന്തെല്ലാം മാറ്റങ്ങളാണ് പുതിയ രീതി മുഖേന ഉണ്ടാകുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1486

പഞ്ചായത്തുകളുടെ പദ്ധതി നിര്‍വ്വഹണം

ശ്രീമതി കെ.കെ. ലതിക

() ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടോ;

(ബി) ഇത് സംബന്ധമായ സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

1487

പൊതുശ്മശാനങ്ങളുടെ നവീകരണം

ശ്രീ. പുരുഷന്‍ കടലുണ്ടി

പൊതു ശ്മശാനങ്ങളുടെ നവീകരണത്തിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് ഈ വര്‍ഷം ധനസഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എത്ര ഗ്രാമപഞ്ചായത്തുകള്‍ക്ക് എത്രതുക വീതം നല്‍കുമെന്ന് അറിയിക്കുമോ?

1488

പഞ്ചായത്തുകളിലേക്ക് ജീവനക്കാരുടെ പുനര്‍വിന്യാസം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() വിവിധ വകുപ്പുകളില്‍ നിന്നും പഞ്ചായത്ത് ഓഫീസുകളിലേയ്ക്ക് പുനര്‍വിന്യാസം ചെയ്യപ്പെട്ട ജീവനക്കാരുടെ എണ്ണം എത്രയെന്ന് വെളിപ്പെടുത്തുമോ ;

(ബി) പ്രസ്തുത ജീവനക്കാരെ എത്ര വര്‍ഷത്തേയ്ക്കാണ് പഞ്ചായത്തു വകുപ്പിലേയ്ക്ക് പൂനര്‍വിന്യാസം ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി) പുനര്‍വിന്യാസ കാലയളവ് പൂര്‍ത്തിയാക്കി മാതൃവകുപ്പിലേയ്ക്ക് തിരികെ പോകുന്നതിനായി അപേക്ഷ നല്‍കിയിട്ടും തിരികെ പോകാനാകാത്ത എത്ര ജീവനക്കാര്‍ ഉണ്ടെന്നും അവര്‍ക്ക് മാതൃവകുപ്പിലേയ്ക്ക് തിരികെ പോവുന്നതിനായുള്ള അനുമതി നല്‍കുമോ എന്നും വ്യക്തമാക്കുമോ ?

1489

.എം.എസ്. പാര്‍പ്പിട പദ്ധതി

ശ്രീ. കെ. രാധാകൃഷ്ണന്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ഇ. എം. എസ്. പാര്‍പ്പിടപദ്ധതി പ്രകാരം ആകെ എത്ര വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചുവെന്നും ആയതില്‍ എത്ര വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നുമുള്ള വിവരം വെളിപ്പെടുത്താമോ;

(ബി) പ്രസ്തുത വീടുകള്‍ക്ക് അനുവദിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി) പദ്ധതിപ്രകാരം നിര്‍മ്മാണം ആരംഭിക്കുകയും പൂര്‍ത്തീകരിക്കാതിരിക്കുകയും ചെയ്ത എത്ര വീടുകളുണ്ടെന്ന് അറിയിക്കുമോ;

(ഡി) പ്രസ്തുത വീടുകള്‍ക്ക് തുക നല്‍കാതിരിക്കുന്ന സാഹചര്യം നിലവിലുണ്ടോ;

() .എം.എസ് ഭവന പദ്ധതി പൂര്‍ണ്ണമായും നിറുത്തലാക്കിയിട്ടുണ്ടോ; എങ്കില്‍ ആയതിനുള്ള സാഹചര്യം വിശദമാക്കാമോ;

(എഫ്) പ്രസ്തുത പദ്ധതി പ്രകാരം നിലവിലുണ്ടായിരുന്ന വാസയോഗ്യമല്ലാത്ത വീടുകള്‍ പൊളിച്ച,് പുതിയ വീടുകളുടെ നിര്‍മ്മാണം തുടങ്ങിയ എല്ലാവര്‍ക്കും തുക പൂര്‍ണ്ണമായും നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

1490

പഞ്ചായത്തുകള്‍ക്ക് ഷോര്‍ട്ട്ഫാള്‍ ആയ തുക

ശ്രീ. കെ. വി. വിജയദാസ്

() നിരവധി പഞ്ചായത്തുകള്‍ക്ക് ഷോര്‍ട്ട്ഫാള്‍ ആയി തുക നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) ഇപ്രകാരം ഷോര്‍ട്ട്ഫാള്‍ ആയ തുക പഞ്ചായത്തുകള്‍ക്ക് അനുവദിക്കുവാന്‍ സത്വര നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദീകരിക്കുമോ?

1491

ശ്രീ.പി.വി. പത്മനാഭന്റെ മെഡിക്കല്‍ റീഇംപേഴ്സ്മെന്റ് അപേക്ഷ

ശ്രീ. റ്റി.വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തില്‍ പാര്‍ടൈം സ്വീപ്പര്‍ തസ്തികയില്‍ ജോലി ചെയ്യുന്നതും ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലുമായ ശ്രീ. പി.വി.പത്മനാഭന്റെ മെഡിക്കല്‍ റീഇംപേഴ്സ്മെന്റ് സംബന്ധിച്ച അപേക്ഷ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച് എന്തൊക്ക നടപടികളാണ് സ്വീകരിച്ചത്;

(ബി) ഗ്രാമപഞ്ചായത്ത് ശ്രീ. പി.വി.പത്മനാഭന് ധനസഹായം നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ആയതിന് അനുവാദം ലഭ്യമാകാനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുമോ?

1492

വയനാട് ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() ജില്ലാ, ബ്ളോക്ക്, ഗ്രാമപഞ്ചായത്ത് എന്നിവ വഴി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വയനാട് ജില്ലയില്‍ താലൂക്ക്തലത്തില്‍ ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി) നടപ്പുവര്‍ഷം ജില്ലാ, ബ്ളോക്ക്, ഗ്രാമപഞ്ചായത്ത് എന്നിവവഴി വയനാട് ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ സാമ്പത്തികലക്ഷ്യം, ഭൌതീകലക്ഷ്യം എന്നിവയുടെ വിശദാംശം വ്യക്തമാക്കുമോ?

1493

അങ്കമാലി മണ്ഡലത്തിലെ പഞ്ചായത്ത് റോഡുകള്‍ക്ക് അനുവദിച്ച തുക

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും കൈവശമുളള റോഡുകള്‍ ഏതെല്ലാമെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതെല്ലാം പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് റോഡുകള്‍ക്കാണ് തുക അനുവദിച്ചിട്ടുളളതെന്നും, തുക എത്രയെന്നും വ്യക്തമാക്കാമോ; ഇത് ഏതെല്ലാം പദ്ധതി പ്രകാരമാണെന്ന് വിശദമാക്കുമോ ?

1494

പഞ്ചായത്ത് രാജ് നിയമപ്രകാരമുളള ലൈസന്‍സ്

ശ്രീ. പി. റ്റി. . റഹീം

() കോഴിക്കോട് ജില്ലയിലെ താമരശ്ശേരി പഞ്ചായത്തും ബിവറേജസ് കോര്‍പ്പറേഷനും തമ്മിലുണ്ടായ ലൈസന്‍സ് സംബന്ധമായ കേസ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പഞ്ചായത്ത് രാജ് നിയമത്തിലെ 'ആപല്‍ക്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ നടത്തുന്നതിന്' ലൈസന്‍സ് നിര്‍ബന്ധമാക്കിയ വ്യവസ്ഥ പാലിക്കുവാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ ?

1495

പഞ്ചായത്തുകളിലെ ജോലിഭാരം

ശ്രീ. വി.ശശി

() പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരുടെ ജോലിഭാരം സംബന്ധിച്ച് പഠനം നടത്തുന്നതിന് സമിതിയെ നിയോഗിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സമിതി റിപ്പോര്‍ട്ട് എന്ന് സമര്‍പ്പിച്ചുവെന്ന് പറയാമോ; ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി) പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(സി) പഞ്ചായത്തുകളിലെ ജോലിഭാരം ലഘൂകരിച്ച് മികച്ച സേവന കേന്ദ്രങ്ങളായി പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ മാറ്റുന്നതിന് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദീകരിക്കുമോ ?

1496

പഞ്ചായത്തിലെ സ്റാഫ് പാറ്റേണ്‍

ശ്രീ. പി. ഉബൈദുളള

() പഞ്ചായത്തുകളുടെ പദ്ധതി നിര്‍വ്വഹണ കാര്യങ്ങളും ദൈനംദിന ചുമതലകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഓരോ പഞ്ചായത്തിനും സ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കാനുളള നടപടികള്‍ സ്വീകരിക്കുമോ;

(ബി) ജീവനക്കാരുടെ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിയമനം നടത്തുന്നതിനുമുളള നിര്‍ദ്ദേശം വകുപ്പ് മേലധികാരികള്‍ക്ക് നല്‍കുമോ ;

(സി) ജീവനക്കാര്‍ കുറവുളള പഞ്ചായത്തുകളില്‍ ദിവസ വേതന വ്യവസ്ഥയില്‍ ക്ളാര്‍ക്കുമാരെയും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെയും നിയമിക്കാനുളള അനുമതി പഞ്ചായത്തുകള്‍ക്ക് നല്‍കുമോ?

1497

സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം

ശ്രീ. പി.സി. വിഷ്ണുനാഥ്

ശ്രീ. .റ്റി. ജോര്‍ജ്

ശ്രീ. എം.പി. വിന്‍സെന്റ്

ശ്രീ. ഹൈബി ഈഡന്‍

() സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പങ്കാളിയാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;

(ബി) സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാന്‍ തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളെ സജ്ജമാക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്, വിശദമാക്കുമോ?

1498

സി.എച്ച്. മുഹമ്മദ് കോയ ചാരിറ്റബിള്‍ ട്രസ്റിനുള്ള സംഭാവന

ശ്രീ. എളമരം കരീം

() മുസ്ളിം ലീഗ് നേതാക്കള്‍ നടത്തുന്ന സി.എച്ച്.മുഹമ്മദ് കോയയുടെ പേരിലുള്ള സ്വകാര്യ ചാരിറ്റബിള്‍ ട്രസ്റിന് സംഭാവന നല്‍കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പെര്‍മിസീവ് സാങ്ഷന്‍ നല്‍കിയിട്ടുണ്ടോ;

(ബി) തദ്ദേശസ്വയംഭരണ വകുപ്പ് ഇക്കാര്യത്തില്‍ നല്‍കിയ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) സി.എച്ച്.മുഹമ്മദ് കോയ ചാരിറ്റബിള്‍ സെന്ററില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ഇതിനകം എന്ത് തുക ലഭ്യമായിട്ടുണ്ട്;

(ഡി) ചാരിറ്റബിള്‍ സെന്റര്‍, ഗവണ്‍മെന്റ്ിന് നല്‍കിയ അപേക്ഷയുടെ പകര്‍പ്പും, പ്രസ്തുത ചാരിറ്റബിള്‍ സെന്ററിന്റെ ബൈലോയുടെ പകര്‍പ്പും ലഭ്യമാക്കുമോ ?

1499

വയനാട് ജില്ലയിലെ സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം

ശ്രീ. എം. വി. ശ്രേയംസ്കുമാര്‍

() കഴിഞ്ഞ മുന്ന് വര്‍ഷത്തിനുള്ളില്‍ വയനാട് ജില്ലയില്‍ നടപ്പിലാക്കിയ സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം റ്റി.എസ.്സി. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുമോ?

(ബി) പ്രസ്തുത പദ്ധതിക്കായി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ചെലവഴിച്ച തുകയുടെ ബ്ളോക്ക്തലത്തിലുള്ള വിശദാംശം ലഭ്യമാക്കുമോ;

(സി) പ്രസ്തുത പദ്ധതിപ്രകാരം ആദിവാസി മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് സാധിച്ചിട്ടുണ്ടോയെന്നവിശദമാക്കുമോ;

1500

മാലിന്യത്തില്‍ നിന്നും പാചക വാതകം

ശ്രീ. സി. പി. മുഹമ്മദ്

,, . സി. ബാലകൃഷ്ണന്‍

,, പി. സി. വിഷ്ണുനാഥ്

,, . പി. അബ്ദുളളക്കുട്ടി

() മാലിന്യത്തില്‍ നിന്നും പാചക വാതകം ഉല്‍പ്പാദിപ്പിച്ച് മിതമായ വിലയ്ക്ക് വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ; എങ്കില്‍ വിശദാംശം നല്‍കുമോ ;

(ബി) ഈ വിഷയം പഠിക്കുന്നതിനായി ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തുമോ ;

(സി) പാചക വാതകം ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിന് കേന്ദ്ര സഹായം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

T1501

മാലിന്യ നിര്‍മ്മാജ്ജനത്തിനായി ത്രിതലപഞ്ചായത്തുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതി

പ്രൊഫ. സി. രവീന്ദ്രനാഥ്

സംസ്ഥാനത്ത് മാലിന്യ നിര്‍മ്മാജ്ജനം നടത്തുന്നതിനായി ത്രിതല പഞ്ചായത്തുകളെ സംയോജിപ്പിച്ചുകൊണ്ട് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ?

1502

കോഴിക്കോട് ജില്ലയിലെ അറവുശാലകളും ശ്മശാനങ്ങളും നവീകരിക്കുന്നതിനുള്ള നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() നവീകരിച്ച അറവ് ശാലകളും, ശ്മശാനങ്ങളും സ്ഥാനിച്ചിട്ടില്ലാത്ത എത്ര പഞ്ചായത്തുകള്‍ കോഴിക്കോട് ജില്ലയിലുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി) അറവ് ശാലകളിലെ അവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കപ്പെടാത്തതിനാല്‍ മലിനീകരണം മൂലം ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ ഇത് പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ;

(ഡി) ശാസ്ത്രീയമായ രീതിയില്‍ അറവ് ശാലകളും ശ്മശാനങ്ങളും നിര്‍മ്മിക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുന്നകാര്യം പരിഗണിക്കുമോ ?

1503

ടോയ്ലറ്റ് ലിങ്ക്ഡ് ബയോഗ്യാസ് പ്ളാന്റ്

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ചമ്പക്കുളം നെടുമുടി, കൈനകരി ഗ്രാമപഞ്ചായത്തുകളില്‍ ശുചിത്വമിഷന്റെ കീഴില്‍ ടോയ്ലറ്റ് ലിങ്ക്ഡ് ബയോഗ്യാസ് പ്ളാന്റ് നിര്‍മ്മാണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ ;

(ബി) ഇക്കോസാന്‍ ടോയ്ലെറ്റുകള്‍ക്കു പകരം എന്ത് സംവിധാനം ഏര്‍പ്പെടുത്തുന്നതിനാണ് നടപടി സ്വീകരിച്ചത് ;

(സി) ഇക്കോസാന്‍ ടോയലറ്റുകള്‍ക്കു പകരം കുട്ടനാടിന് അനുയോജ്യമായ ടോയ്ലറ്റുകള്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ഡി) കമ്മ്യൂണിറ്റി കോംപ്ളക്സുകള്‍ക്ക് അനുവദിച്ചിരിക്കുന്ന തുക വിനിയോഗിച്ച് പൊതു സ്ഥലങ്ങളില്‍ ടോയ്ലെറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

1504

മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെ ബഡ്ജറ്റ് വിഹിതം

ശ്രീ. . പി. ജയരാജന്‍

() ഗ്രാമപഞ്ചായത്തുകള്‍ക്ക് ബഡ്ജറ്റ് വിഹിതം അനുവദിക്കുന്നതിന് നിലവില്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത മാനദണ്ഡങ്ങള്‍ പ്രകാരം ലഭിക്കേണ്ടുന്ന ബഡ്ജറ്റ് വിഹിതം 2012-2013 വര്‍ഷത്തില്‍ ലഭിച്ചിട്ടില്ലായെന്നതു സംബന്ധിച്ച് കണ്ണൂര്‍ ജില്ലയിലെ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പരാതി നല്‍കുകയുണ്ടായോ ;

(സി) മുന്‍ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനം കടനം, മികവ്, കാര്യക്ഷമത എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രോത്സാഹനം എന്ന നിലയില്‍ നല്‍കുന്ന 10% വര്‍ദ്ധനവ് നല്‍കിയിട്ടില്ലായെന്ന പ്രസ്തുത പരാതിയില്‍ എന്തു നടപടി കെക്കൊണ്ടു?

1505

ഗ്രാമപഞ്ചായത്ത് വിഭജനത്തിനുള്ള നടപടി

ശ്രീമതി ഗീതാ ഗോപി

() ജനസംഖ്യ കൂടുതലുള്ളതും വിസ്തൃതി കൂടുതലുള്ളതുമായ ഗ്രാമപഞ്ചായത്തുകള്‍ വിഭജിക്കാനുള്ള നടപടി സ്വീകരിക്കുമോ ;

(ബി) പഞ്ചായത്ത് വിഭജനം സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ടോ ; എങ്കില്‍ അത് വെളിപ്പെടുത്താമോ ;

(സി) തൃശ്ശൂര്‍ ജില്ലയില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ ഏതെങ്കിലും വിഭജിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വ്യക്തമാക്കുമോ ?

1506

ഗ്രാമപഞ്ചായത്തിലെ പദ്ധതിനിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് യാത്രാബത്ത

ശ്രീ. . കെ. വിജയന്‍

() ഗ്രാമപഞ്ചായത്തിന്റെ പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥകര്‍ക്കും ഇതര വകുപ്പിലെ ജീവനക്കാര്‍ക്കും പദ്ധതി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകള്‍ക്കും, പരിശീലന പരിപാടികള്‍ക്കും പഞ്ചായത്തില്‍ നിന്ന് യാത്രാബത്ത നല്‍കുന്നതിന് വ്യവസ്ഥയുണ്ടോയെന്ന് വ്യക്തമാക്കാമോ ;

(ബി) ടി.. നല്‍കാത്തത് പദ്ധതി പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ടി.. നല്‍കുന്നതിനുവേണ്ട നടപടി സ്വികരിക്കുമോ എന്നറിയിക്കുമോ?

1507

പഞ്ചായത്ത് വകുപ്പിലെ സ്ഥലം മാറ്റ മാനദണ്ഡങ്ങള്‍

ശ്രീ.കെ.കെ.നാരായണന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പഞ്ചായത്ത് വകുപ്പില്‍ എത്ര സ്ഥലംമാറ്റ ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി) പഞ്ചായത്ത് വകുപ്പില്‍ സ്ഥലം മാറ്റത്തിന് നിലവിലുളള മാദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്താമോ?

1508

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി

ശ്രീ. റ്റി. വി. രാജേഷ്

() 'കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി'യുടെ വിശദാംശം നല്‍കുമോ;

(ബി) കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതിപ്രകാരം ഇതുവരെയായി എത്ര കുട്ടികള്‍ക്ക് സൌജന്യമായി ഓപ്പറേഷന്‍ നടത്തിയിട്ടുണ്ട്; ആയതിന്റെ കണക്ക് ലഭ്യമാക്കുമോ;

(സി) കണ്ണൂര്‍ ജില്ലയില്‍ നിന്നും ഈ പദ്ധതിപ്രകാരം എത്ര കുട്ടികളെ ഓപ്പറേഷന്‍ നടത്തുന്നതിനായി തെരഞ്ഞെടുത്തിട്ടുണ്ട്; വിശദാംശം നല്‍കുമോ;

(ഡി) മൂന്ന് വയസ്സില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇത് സംബന്ധിച്ചുള്ള തീരുമാനമെന്തെന്ന് വിശദമാക്കുമോ?

1509

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍

ശ്രീ. എം. ഉമ്മര്‍

() കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി എത്ര കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി) ഈ പദ്ധതിയുടെ മാതൃകയില്‍ അംഗവൈകല്യമുള്ള കുട്ടികളുടെ വൈകല്യങ്ങള്‍ മാറ്റുന്നതിനായി പദ്ധതി ആവിഷ്ക്കരിക്കുമോ;

(സി) സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ഹിയറിംഗ് എയ്ഡ് നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യം പരിഗണിക്കുമോ?

1510

എം. റ്റി. ബാബുവിന്റെ മകന് കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ സര്‍ജറി

ശ്രീ. . എം. ആരിഫ്

() കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ സര്‍ജറിക്കായി അരൂര്‍ മണ്ഡലത്തിലെ പാണാവള്ളി പഞ്ചായത്തിലെ ശ്രീ. എം. റ്റി. ബാബു മംഗലത്ത്, തൃച്ചാറ്റുകുളം. പി. ഒ എന്നയാളുടെ മകന്‍ അഭിനവ് ബാബുവിന് വേണ്ടി നല്കിയ അപേക്ഷയിന്‍മേല്‍ എന്തു നടപടിയാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കുമോ;

(ബി) പ്രായം കൂടുന്നതിനനുസരിച്ച് കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ സര്‍ജറിയുടെ വിജയസാധ്യത കുറയുമെന്നതിനാല്‍ മകന് 5 വയസ്സാകുന്നതിന് മുന്‍പ് സര്‍ജറി നടത്തുന്നതിനായി ശ്രീ. എം.റ്റി. ബാബു നല്‍കിയ അപേക്ഷയിന്‍മേല്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.