UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1359

കാര്‍ഷിക നയം

ശ്രീ. . പി. അബ്ദുളളക്കുട്ടി

ശ്രീ. വര്‍ക്കല കഹാര്‍

ശ്രീ. ലൂഡി ലൂയിസ്

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

() ജൈവകൃഷിയിലൂന്നിയ കാര്‍ഷികനയം രൂപീകരിക്കാന്‍ ആലോചനയുണ്ടോ ;

(ബി) എങ്കില്‍ നയം രൂപീകരിക്കുന്നതിന് ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ ;

(സി) പ്രസ്തുത നയം എന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ ?

1360

കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. ലൂഡി ലൂയിസ്

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. ഷാഫി പറമ്പില്‍

ശ്രീ. വി.റ്റി. ബല്‍റാം

() സംസ്ഥാനത്ത് കാര്‍ഷികോത്പാദനം ആനുപാതിക മായും കാലാനുസൃതമായും വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടി കളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;

(ബി) കാര്‍ഷിക വിളകളുടെ ഉത്പാദനത്തില്‍ എത്രമാത്രം വര്‍ദ്ധനവാണ് ഈ വര്‍ഷം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ;

(സി) ഇക്കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ധനസഹായം പൂര്‍ണ്ണമായും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ഡി) തരിശുനിലങ്ങളില്‍ പുതുതായി കൃഷി ചെയ്യുന്നതിന് എന്തു ധനസഹായമാണ് നല്‍കുന്നതെന്ന് വ്യക്ത മാക്കാമോ?

1361

കാര്‍ഷിക വിപണിയില്‍ ഇടപെടുന്നതിനുള്ള സഹായം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

ശ്രീ.കെ. വി. വിജയദാസ്

ശ്രീ.റ്റി. വി. രാജേഷ്

പ്രൊഫ. സി. രവീന്ദ്രനാഥ്

() കാര്‍ഷികവിപണിയില്‍ ഇടപെട്ട് സഹായം നല്‍കല്‍ പദ്ധതി പ്രകാരം 2011-12 പുതുക്കിയ ബജറ്റില്‍ എന്ത് തുക വകയിരുത്തിയിരുന്നു;

(ബി) ഈ തുക ഏതെല്ലാം സംഭരണ ഏജന്‍സികള്‍ക്ക് നല്‍കിയെന്ന് കണക്കു തിരിച്ച് വ്യക്തമാക്കാമോ;

(സി) ഏതെല്ലാം കാര്‍ഷികോല്‍പന്നങ്ങളാണ് ഈ പദ്ധതിയിന്‍പ്രകാരം 2011-12 വര്‍ഷത്തില്‍ സംഭരണം നടത്തിയത്;

(ഡി) ഈ പദ്ധതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?

1362

കൃഷിവകുപ്പിന്റെ പദ്ധതി നിര്‍വ്വഹണ പുരോഗതി

ശ്രീ. എം. ഹംസ

() കൃഷിവകുപ്പിന്റെ പദ്ധതി നിര്‍വ്വഹണ പുരോഗതി വളരെ കുറവാണെന്ന കാര്യം ശ്രദ്ധയിലുണ്ടോ;

(ബി) പാലക്കാട് ജില്ലയില്‍ കാര്‍ഷിക നഷ്ടപരിഹാര ക്ളെയിമായി എത്ര രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കിയത് എന്ന വിശദാംശം ലഭ്യമാക്കാമോ;

(സി) കൃഷിവകുപ്പില്‍ പദ്ധതിപ്രവര്‍ത്തന നിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി) പാലക്കാട് ജില്ലയില്‍, എത്ര കൃഷി ഓഫീസര്‍മാരുടെ ഒഴിവുകളുണ്ട്; അത് നികത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത് ?

1363

കാര്‍ഷികോല്പന്നങ്ങളുടെ വിലയിടിവ്

ശ്രീ. ജി. സുധാകരന്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ശ്രീ. ജെയിംസ് മാത്യു

ശ്രീ. ബി. ഡി. ദേവസ്സി

() സംസ്ഥാനത്തെ കാര്‍ഷിമേഖലയില്‍ വിലയിടിവ് നേരിടുന്ന കാര്‍ഷികോല്പന്നങ്ങള്‍ ഏതെല്ലാമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ ;

(ബി) ഇവയില്‍ ഏതെല്ലാം ഉല്പന്നങ്ങള്‍ക്കാണ് നിലവില്‍ താങ്ങുവില/തറവില പ്രഖ്യാപിച്ചിട്ടുള്ളത് ;

(സി) ഇത്തരത്തില്‍ വിലയിടിവ് നേരിടുന്ന ഉല്പന്നങ്ങള്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് സംഭരണം നടത്തി അവ സംസ്കരിക്കുന്നതിന് ഉതകുന്നതരത്തില്‍ കാര്‍ഷികാധിഷ്ഠിത വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നിലവില്‍ എന്തെങ്കിലും പദ്ധതി സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ ; ഇല്ലെങ്കില്‍ ഇത് പരിഗണിക്കുമോ ?

1364

കൃഷി വകുപ്പിന്റെ കീഴില്‍ നടപ്പാക്കി വരുന്ന പദ്ധതികള്‍

ശ്രീ. .കെ. ബാലന്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

ശ്രീമതി കെ.കെ. ലതിക

ശ്രീ. പി.റ്റി.. റഹീം

() കൃഷി വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് നടപ്പാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ ;

(ബി) പദ്ധതികളുടെ നടത്തിപ്പിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നീക്കിവെച്ചിരുന്ന തുക പൂര്‍ണ്ണമായും ചെലവഴിക്കാന്‍ സാധിച്ചുവോ ; വിശദാംശങ്ങള്‍ നല്‍കാമോ ;

(സി) കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഈ പദ്ധതികളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കാമോ ;

(ഡി) കര്‍ഷക ആത്മഹത്യ തടയുന്നതിന് ഈ പദ്ധതികളുടെ നടത്തിപ്പുകൊണ്ടു മാത്രം സാധിക്കുമോ;

() എങ്കില്‍ കര്‍ഷക ആത്മഹത്യ തടയുന്നതിന് പ്രത്യേക പാക്കേജ് കേന്ദ്രസഹായത്തോടെ നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

1365

വരുമാനഭദ്രത’ പദ്ധതി

ശ്രീ. . സി. ബാലകൃഷ്ണന്‍

ശ്രീ. വി. റ്റി. ബല്‍റാം

ശ്രീ. പി. സി. വിഷ്ണുനാഥ്

ശ്രീ.എം. എ വാഹീദ്

() വരുമാനഭദ്രത എന്ന രീതിയില്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിനായി ഒരു പുതിയ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി) ഏതെല്ലാം വിളകള്‍ക്കാണ് പ്രസ്തുത പദ്ധതി വഴി സഹായം ലഭിക്കുന്നത്?

1366

കാര്‍ഷിക സ്വയം പര്യാപ്തത

ശ്രീ.മോന്‍സ് ജോസഫ്

ശ്രീ. സി.എഫ്.തോമസ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

ശ്രീ. റ്റി.യു.കുരുവിള

() കാര്‍ഷിക സ്വയംപര്യാപ്തതയ്ക്ക് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(ബി) സംസ്ഥാനത്തിന്റെ കാര്‍ഷിക പുരോഗതിയ്ക്ക് പ്രത്യേക ഘടക പദ്ധതികള്‍ നടപ്പാക്കുന്നതിന് എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(സി) കാര്‍ഷിക മേഖലക്കുളള കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ എന്തെല്ലാം പുതിയ നടപടികള്‍ ആവിഷ്ക്കരിക്കുമെന്ന് വ്യക്തമാക്കാമോ?

1367

കാര്‍ഷിക മേഖലയിലെ മുരടിപ്പിന് പരിഹാരം ഉണ്ടാക്കാന്‍ നടപടി

ശ്രീ. എം. ചന്ദ്രന്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

ശ്രീ. രാജു എബ്രഹാം

ശ്രീ. പി. റ്റി. . റഹീം

() കാര്‍ഷികമേഖലയിലെ മുരടിപ്പിന് പരിഹാരം കാണുന്നത് മുഖ്യലക്ഷ്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവോ ; എങ്കില്‍ ഇതിനായി പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കുകയുണ്ടായോ ; വിശദമാക്കാമോ ;

(ബി) കാര്‍ഷികമേഖലയില്‍ ഇപ്പോള്‍ മുരടിപ്പ് മാറിയതായി കരുതുന്നുണ്ടോ ; മുന്‍ സാമ്പത്തികവര്‍ഷം കാര്‍ഷികമേഖലയ്ക്ക് മൊത്തം ബഡ്ജറ്റിലെ നീക്കീയിരിപ്പ് എത്രയായിരുന്നു. അതില്‍ എത്ര ശതമാനം ചെലവഴിക്കുകയുണ്ടായി ?

1368

കാര്‍ഷിക മേഖലയിലെ ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ.എം.വി.ശ്രേയാംസ് കുമാര്‍

() കാര്‍ഷിക മേഖലയുടെ വികസനത്തിനായി എന്തെല്ലാം പദ്ധതികള്‍ നടപ്പാക്കാനാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; കാര്‍ഷിക മേഖലയിലെ ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ;

(ബി) സഹകരണ സംഘങ്ങള്‍ വഴി കാര്‍ഷിക പദ്ധതികളുടെ ആസൂത്രണം, നിര്‍വ്വഹണം എന്നിവ നടപ്പാക്കുന്നതിന് നടപടി സ്വികരിക്കുമോ?

1369

കാര്‍ഷികോല്പന്നങ്ങളുടെ വിലയിടിവ്

ശ്രീ. എം. ഉമ്മര്‍

() കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വര്‍ഷം സ്വീകരിക്കാനുദ്ദേശിക്കുന്ന പ്രത്യേക പരിപാടികളെക്കുറിച്ച് വിശദമാക്കുമോ ;

(ബി) കാര്‍ഷികോല്പന്നങ്ങളുടെ വിലയിടിവ് തടയുന്നതിനായി സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ വ്യക്തമാക്കാമോ ;

(സി) പച്ചക്കറി വില കുറച്ച് നല്‍കുന്നതിനായി ആരംഭിച്ച മൊബൈല്‍ സ്റാളുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ഡി) നെല്‍കൃഷിക്കാര്‍ക്കായി നടപ്പാക്കി വരുന്ന പ്രത്യേക സഹായം ഏതെല്ലാമെന്ന് അറിയിക്കുമോ ?

1370

നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിക്കല്‍ 

ശ്രീ. . കെ. ബാലന്‍

() നെല്ല് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിച്ചു നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്രരൂപ എന്നുമുതലാണ് വര്‍ദ്ധിപ്പിച്ച് നല്‍കിയത് ?

1371

നെല്ലിന്റെ സംഭരണ വിഹിതം

ശ്രീ. മുല്ലക്കര രത്നാകരന്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

ശ്രീ. . കെ. വിജയന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

നെല്ലിന്റെ സംഭരണ വിഹിതമായി കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് സഹായം അനുവദിക്കാറുണ്ടോ; എങ്കില്‍ ഈ ഇനത്തില്‍ ഇനി കേന്ദ്രത്തില്‍ നിന്നും എത്ര തുക ലഭിക്കാനുണ്ട് ?

1372

നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നടപടികള്‍

ശ്രീ. എം. ഹംസ

() പാലക്കാട് ജില്ലയില്‍ നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി ഗണ്യമായി കുറഞ്ഞുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കുമോ;

(ബി) നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി) നെല്‍കൃഷിയെ പോലെതന്നെ വിവിധ വിളകള്‍ കൃഷിചെയ്യുന്ന ഭൂവിസ്തൃതി കുറയുകയും ഉത്പാദനം തന്നെ കുറഞ്ഞുവരികയും ചെയ്യുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതു പരിഹരിക്കുന്നതിനായി എന്തെല്ലാം ക്രിയാത്മക നടപടികള്‍ ആണ് കൃഷി വകുപ്പ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

1373

നെല്‍വയല്‍ തണ്ണീര്‍ത്തട ഡേറ്റാ ബാങ്ക്

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരമുള്ള ഡേറ്റാബാങ്ക് പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

(ബി) ഇവ പ്രസിദ്ധീകരിക്കാത്ത കൃഷിഭവനുകള്‍ ഏതൊക്കെയാണ്?

1374

നെല്‍കൃഷിക്ക് പ്രോത്സാഹനം

ശ്രീ. കെ. രാജു

() സംസ്ഥാനത്ത് നെല്‍കര്‍ഷകര്‍ക്ക് ഉല്‍പാദന ബോണസായി ഇപ്പോള്‍ ഹെക്ടറിന് എത്ര രൂപ നിരക്കിലാണ് ആനുകൂല്യം നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; സംസ്ഥാനത്ത് നെല്‍കൃഷിക്ക് പ്രോല്‍സാഹനം നല്‍കുന്ന എന്തൊക്കെ പദ്ധതികളാണ് നിലവില്‍ നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ഗ്രൂപ്പ്ഫാമിംഗ് സമ്പ്രദായം നെല്‍കൃഷിയില്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

1375

നബാര്‍ഡ് സഹായത്തോടെ നെല്‍കൃഷി വികസനം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കോഴിക്കോട് ജില്ലയിലെ ആവളപ്പാണ്ടി പ്രദേശത്ത് നബാര്‍ഡ് സഹായത്തോടെ നടപ്പിലാക്കുന്ന നെല്‍കൃഷി വികസനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി) പ്രസ്തുത പ്രദേശത്ത് നെല്‍കൃഷി വികസനത്തിനുവേണ്ടി നടപ്പിലാക്കിവരുന്ന മറ്റ് പദ്ധതികള്‍ ഏതെല്ലാമെന്നും ഇതിനായി എത്ര തുകവീതം അനുവദിച്ചുവെന്നും എത്ര തുക ചെലവഴിച്ചു എന്നും വ്യക്തമാക്കുമോ?

1376

കുറ്റ്യാടി മണ്ഡലത്തിലെ നെല്‍കൃഷി വികസനം

ശ്രീമതി കെ. കെ. ലതിക

() കുറ്റ്യാടി മണ്ഡലത്തില്‍ നെല്‍കൃഷി നടത്തുന്നതിന് അനുയോജ്യമായ എത്ര ഹെക്ടര്‍ വയല്‍ഭൂമി ഉണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ എന്നും അത് എത്രയാണെന്നും വ്യക്തമാക്കുമോ;

(ബി) പ്രസ്തുത വയലുകളില്‍ നെല്‍കൃഷി വ്യാപിപ്പിക്കുന്നതിന് കൃഷി വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

1377

കിസാന്‍ അഭിമാന്‍ പദ്ധതി

ശ്രീമതി. ഗീതാ ഗോപി

() കിസാന്‍ അഭിമാന്‍ പദ്ധതിക്ക് കീഴില്‍ എത്ര നെല്‍ കര്‍ഷകര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്;

(ബി) കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്നതിന് എന്തെങ്കിലും പൊതു മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) എല്ലാ കര്‍ഷകര്‍ക്കും പെന്‍ഷന്‍ എന്നു മുതല്‍ നല്‍കി തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാ ക്കാമോ?

1378

പൊക്കാളിപ്പാടങ്ങളിലെ തൊഴിലാളിക്ഷാമം

ശ്രീ. എസ്. ശര്‍മ്മ

() പൊക്കാളിപ്പാടങ്ങളിലെ തൊഴിലാളിക്ഷാമം പരിഹരിക്കുവാന്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി തൊഴിലാളികളുടെ ലഭ്യത ഉറപ്പുവരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;

(ബി) നെല്ലുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും, സംരക്ഷിക്കുന്നതിനും കര്‍ഷകര്‍ക്ക് നല്‍കിവരുന്ന സഹായങ്ങള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ ?

1379

പൊക്കാളികൃഷി ചെയ്യുന്ന നെല്‍പ്പാടങ്ങള്‍ക്ക് ചിറകെട്ടി സംരക്ഷണം

ശ്രീ. എസ്. ശര്‍മ്മ

() പൊക്കാളികൃഷി ചെയ്യുന്ന നെല്‍പ്പാടങ്ങള്‍ ചിറകെട്ടി സംരക്ഷിക്കുന്നതിന് കര്‍ഷകര്‍ക്ക് സഹായം ലഭ്യമാക്കുന്നുണ്ടോ ;

(ബി) പൊക്കാളി പാടങ്ങള്‍ ആഴം വര്‍ദ്ധിപ്പിക്കുന്നതിനും, കല്‍ച്ചിറ കെട്ടി സംരക്ഷിക്കുന്നതിനും പദ്ധതിയുണ്ടോ; വിശദമാക്കാമോ ;

(സി) ഇത്തരം പാടങ്ങളില്‍ നെല്ല് കൊയ്ത് എടുക്കുന്നതിന് യന്ത്രവത്കൃത സംവിധാനമുണ്ടോ ;

(ഡി) എങ്കില്‍ കൊയ്ത്ത് ഫലപ്രദമായി നടത്തുന്നതിന് കര്‍ഷകരെ ഏത് രീതിയിലാണ് സഹായിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

1380

കോള്‍മേഖലാവികസനത്തിനായി പദ്ധതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി-തൃശൂര്‍ കോള്‍മേഖലാ വികസനത്തിനായി എത്ര കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്

(ബി) ഇതിനായി മാസ്റര്‍പ്ളാനോ, പ്രോജക്ടുകളോ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നോ; എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; എന്നാണ് ഇത് സമര്‍പ്പിച്ചിരുന്നത് എന്ന് വിശദമാക്കാമോ;

(സി) ഏതൊക്കെ പദ്ധതികളിലാണ് ഈ പണം ചെലവഴിക്കാന്‍ കഴിയുക; വിശദമാക്കുമോ;

(ഡി) കൃഷിവകുപ്പില്‍ നിലവില്‍ പദ്ധതി നടത്തിപ്പിനായി മാസ്റര്‍പ്ളാന്‍ തയ്യാറായിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ;

() പദ്ധതി നിര്‍വഹണം പൊന്നാനി കോള്‍ ഡവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണോ നടക്കുക; പി.കെ.ഡി..യുടെ പങ്ക് വിശദമാക്കാമോ?

1381

കോള്‍ നിലങ്ങളുടെ വികസന പാക്കേജ്

ശ്രീ. കെ. ശിവദാസന്‍ നായര്‍

ശ്രീ. ജോസഫ് വാഴക്കന്‍

ശ്രീ. അന്‍വര്‍ സാദത്ത്

ശ്രീ. കെ. അച്ചുതന്‍

() സംസ്ഥാനത്തെ കോള്‍ നിലങ്ങളുടെ വികസന പാക്കേജിന് കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പദ്ധതി നടപ്പിലാക്കാനുള്ള കാലപരിധി നിശ്ചയിച്ചിട്ടുണ്ടോ;

(സി) പദ്ധതി നടത്തിപ്പിനുള്ള വായ്പകള്‍ ഏതെല്ലാം ഏജന്‍സികളില്‍ നിന്നുമാണ് ലഭിക്കുന്നത്?

1382

കുട്ടനാട് പാക്കേജിലെ പദ്ധതികള്‍

ശ്രീ. ജി. സുധാകരന്‍

() കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ബി) ഇതുവരെ ഏതെല്ലാം പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി അമ്പലപ്പുഴ മണ്ഡലത്തില്‍ കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ ?

1383

കുട്ടനാട് പാക്കേജില്‍ സംരക്ഷണഭിത്തികളുടെ നിര്‍മ്മാണം

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. സി. കെ. സദാശിവന്‍

ശ്രീ. ആര്‍. രാജേഷ്

പ്രൊഫ. സി.രവീന്ദ്രനാഥ്

() കുട്ടനാട് പാക്കേജിനോടനുബന്ധിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ ; വിശദമാക്കാമോ ;

(ബി) നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വന്‍ക്രമക്കേടുകള്‍ നടക്കുന്നതായി ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികള്‍ എന്തൊക്കെയാണ് ;

(സി) ഇത്തരത്തില്‍ കോണ്‍ക്രീറ്റ്/സ്ളാബ് രീതിയില്‍ സംരക്ഷണഭിത്തികള്‍ നിര്‍മ്മിച്ചതില്‍ ഉണ്ടായിട്ടുള്ള അപാകതകളെ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ ; വിശദമാക്കാമോ ?

1384

കുട്ടനാട് പാക്കേജില്‍ സംരക്ഷണഭിത്തികളുടെ നിര്‍മ്മാണം

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. സി. കെ. സദാശിവന്‍

ശ്രീ.ആര്‍. രാജേഷ്

പ്രൊഫ. സി.രവീന്ദ്രനാഥ്

() കുട്ടനാട് പാക്കേജിനോടനുബന്ധിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ ; വിശദമാക്കാമോ ;

(ബി) നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വന്‍ക്രമക്കേടുകള്‍ നടക്കുന്നതായി ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികള്‍ എന്തൊക്കെയാണ് ;

(സി) ഇത്തരത്തില്‍ കോണ്‍ക്രീറ്റ്/സ്ളാബ് രീതിയില്‍ സംരക്ഷണഭിത്തികള്‍ നിര്‍മ്മിച്ചതില്‍ ഉണ്ടായിട്ടുള്ള അപാകതകളെ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ ; വിശദമാക്കാമോ ?

1385

ഒരു നെല്ലും മീനും പദ്ധതി

ശ്രീ. പി. തിലോത്തമന്‍

() മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയിരുന്ന ‘ഒരു നെല്ലും മീനും’ പദ്ധതി ഇപ്പോഴും നിലവിലുണ്ടോ ; ഇതിനുവേണ്ടി എന്തെല്ലാം സഹായങ്ങള്‍ നിലവില്‍ നല്‍കിവരുന്നുണ്ട് എന്ന് വ്യക്തമാക്കാമോ ;

(ബി) തുറവൂര്‍ കരിനില ഏജന്‍സിയില്‍ ഒരു നെല്ലും മീനും പദ്ധതി അട്ടിമറിക്കപ്പെടുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; തേനാട്, 16-ാം മൈല്‍, 19-ാം മൈല്‍ എന്നിവിടങ്ങളിലെ ബണ്ടുകള്‍ സുരക്ഷിതമാക്കി ഒരു നെല്ലും മീനും പദ്ധതി സുരക്ഷിതമായി നടപ്പിലാക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

1386

എല്ലാ മണ്ഡലങ്ങളിലും നിറവ് പദ്ധതി

ശ്രീ. പി.കെ. ബഷീര്‍

() നിറവ് പദ്ധതിയിലൂടെ ഏതെല്ലാം കാര്‍ഷികവൃത്തികളുടെ വികസനമാണ് ലക്ഷ്യമിടുന്നത്;

(ബി) ഇപ്പോള്‍ പ്രസ്തുത പദ്ധതി എത്ര നിയോജകമണ്ഡലങ്ങളില്‍ നടപ്പിലാക്കി; ബാക്കിയുള്ള എല്ലാ മണ്ഡലങ്ങളിലും പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) നിറവ് പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

1387

നിറവ് പദ്ധതി’

ശ്രീ. ജെയിംസ് മാത്യു

() നിറവ് പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കാമോ ;

(ബി) സംസ്ഥാനത്ത് എത്ര നിയോജക മണ്ഡലങ്ങളില്‍ ഇതിനകം നിറവ് പദ്ധതി ആരംഭിച്ചിട്ടുണ്ട് ;

(സി) നിറവ് പദ്ധതി നടപ്പിലാക്കുന്നതിന് മണ്ഡലം തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് ; വിശദമാക്കാമോ ;

(ഡി) തളിപ്പറമ്പ് നിയോജക മണ്ഡലത്തെ നിറവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

1388

നിറവ് പദ്ധതി’യുടെ വിശദാംശം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() നിറവ് പദ്ധതി പ്രകാരം കാര്‍ഷിക - മൃഗസംരക്ഷണ മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി പേരാമ്പ്ര മണ്ഡലത്തില്‍ എത്ര രൂപ അനുവദിച്ചു എന്ന് വെളിപ്പെടുത്തുമോ;

(ബി) ഓരോ മേഖലയിലും അനുവദിച്ച തുക, പദ്ധതിയുടെ പേര്, ചെലവഴിച്ച തുക എന്നിവ ഇനം തിരിച്ച് വെളിപ്പെടുത്തുമോ ?

1389

"നിറവ്'' പദ്ധതി

ശ്രീമതി. കെ. എസ്. സലീഖ

() വിത്ത് മുതല്‍ വിപണിവരെയുള്ള സമഗ്രകാര്‍ഷിക വികസന പദ്ധതി-"നിറവ്''-നിലവില്‍ എത്ര നിയോജക മണ്ഡലങ്ങളില്‍ നടപ്പില്‍ വരുത്തി; ഏതൊക്കെ നിയോ ജകമണ്ഡലത്തിലെന്നും അതുവഴി കൃഷിക്കാര്‍ക്ക് ലഭി ക്കുന്ന നേട്ടവും വ്യക്തമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നെല്ല് കൃഷി നടത്തി കടം കയറിയ എത്ര നെല്ല് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു; നെല്ല് കര്‍ഷകരെ ആത്മഹത്യയില്‍ നിന്ന് ഒഴിവാക്കുന്നതിന് കഴിയുന്നത്ര സാമ്പത്തിക സഹായം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നല്‍കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വികരിക്കുന്നതെന്ന് വ്യക്തമാക്കാമോ?

1390

കടുത്തുരുത്തി നിയോജകണ്ഡലത്തിലെ ‘നിറവ്’ പദ്ധതി

ശ്രീ. മോന്‍സ് ജോസഫ്

() സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നിറവ് പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(ബി) ഈ വര്‍ഷം പ്രസ്തുത പദ്ധതി ഏതെല്ലാം പഞ്ചായത്തുകളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു;

(സി) കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ നിറവ് പദ്ധതി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് PB2/10202/12 എന്ന ഫയല്‍ നമ്പര്‍ പ്രകാരമുള്ള എം.എല്‍..-യുടെ നിവേദനത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ ?

1391

കാര്‍ഷികമേഖലയുടെ നവീകരണത്തിനും ഉല്‍പാദനവര്‍ദ്ധനവിനും നടപടികള്‍

ശ്രീ. പി.തിലോത്തമന്‍

() കാര്‍ഷിക മേഖലയുടെ നവീകരണത്തിനും ഉല്‍പാദന വര്‍ദ്ധന വിനും വേണ്ടി നടപ്പിലാക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം നെല്ലിന്റെയും നാളികേരത്തിന്റയും ഉല്‍പാദനം വര്‍ദ്ധിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര ശതമാനം വര്‍ദ്ധനവുണ്ടായി എന്നു വ്യക്തമാക്കാമോ;

(സി) വര്‍ഷങ്ങളായി നഷ്ടം സഹിച്ച് നെല്‍കൃഷി ചെയ്തു വരുന്ന കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ഈ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;

(ഡി) സര്‍ക്കാര്‍ പുതുതായി ആനുകൂല്യം പ്രഖ്യാപിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും പലിശയില്ലാതെ വായ്പ അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

1392

കൃഷി ഭൂമികള്‍ ഉപയോഗയോഗ്യമാക്കുന്നതിന് നടപടി

ശ്രീ. സി. കെ. നാണു

ശ്രീ. ജോസ് തെറ്റയില്‍

() കൃഷിയോഗ്യമായ കൃഷിഭൂമി തരിശായിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത്തരം ഭൂമി ഉപയോഗയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1393

കടക്കരപ്പള്ളി - ഓരുവെള്ള പ്രശ്നം

ശ്രീ. പി. തിലോത്തമന്‍

കടക്കരപ്പള്ളി, പട്ടണക്കാട് മേഖലയില്‍ ഓരുവെള്ളപ്രശ്നം കര്‍ഷകരെയും കാര്‍ഷികമേഖലയേയും വളരെ പ്രതികൂലമായി ബാധിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഓരുവെള്ള പ്രശ്നം അടിയന്തിരമായി പരിഹരിച്ച് കാര്‍ഷിക മേഖലയെ രക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1394

തരിശിടുന്ന കൃഷിഭൂമി

ശ്രീ. ബാബു. എം. പാലിശ്ശേരി

() വിദഗ്ദ്ധ തൊഴിലാളികളുടെ ക്ഷാമം, രാസവളങ്ങളുടെ വര്‍ദ്ധിച്ച വിലക്കയറ്റം, കാര്‍ഷിക വിളകളുടെ വിലയിടിവ് എന്നീ കാരണങ്ങളാല്‍ കൃഷി ഭൂമി തരിശിടുന്ന പ്രവണതയ്ക്ക് പരിഹാരമായി എന്തൊക്കെ നടപടികളാണ് കൃഷി വകുപ്പ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) സാങ്കേതിക വൈദഗ്ദ്ധ്യമുള്ള കൃഷി വകുപ്പുദ്യോഗസ്ഥരുടെ സേവനം ഓഫീസുകളില്‍ നിന്നും കൃഷി ഭൂമികളിലേക്ക് കൊണ്ടുവരുന്നതിനായി പുതിയ എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശമുണ്ടോ;

(സി) എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ?

1395

നാളികേരത്തിന്റെ താങ്ങുവില

ശ്രീ. എളമരം കരീം

() സംസ്ഥാനത്ത് പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കപ്പെടുന്ന നാളികേരത്തിന്റെ എണ്ണം സംബന്ധിച്ച വിശദാംശങ്ങള്‍ ജില്ലതിരിച്ച് വെളിപ്പെടുത്തുമോ;

(ബി) സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന നാളികേരത്തിന്റെയും കൊപ്രയുടെയും എത്ര ശതമാനമാണ് താങ്ങുവിലയ്ക്ക് സംഭരിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്; സംഭരണ ഏജന്‍സികള്‍ വഴി എത്ര മാത്രം കൊപ്ര സംഭരിക്കപ്പെടുകയുണ്ടായി;

(സി) കേന്ദ്രഗവണ്‍മെന്റ് നിശ്ചയിച്ചിരിക്കുന്ന താങ്ങുവില എത്രയാണ്; മാര്‍ക്കറ്റിലെ വിലയും താങ്ങുവിലയും തമ്മില്‍ ഇപ്പോള്‍ എത്ര അന്തരം ഉണ്ട്?

1396

നാളികേരത്തിന്റെ താങ്ങുവില

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

ശ്രീ. പി. തിലോത്തമന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. വി. ശശി

() കേരകര്‍ഷകരെ സഹായിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണ്;

(ബി) നാളികേരത്തിന് താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍ താങ്ങുവില എത്രവീതമാണെന്ന് വെളിപ്പെടുത്തുമോ;

(സി) അതിനു ശേഷം നോഡല്‍ ഏജന്‍സികളായ കേരഫെഡും, മാര്‍ക്കറ്റ് ഫെഡും ഇതിനകം ഈ സീസണില്‍ എത്ര ടണ്‍ നാളികേരവും കൊപ്രയും സംഭരിച്ചിട്ടുണ്ട്;

(ഡി) പൊതു വിപണിയില്‍ കര്‍ഷകരില്‍ നിന്നും ഉല്‍പന്നങ്ങള്‍ നേരിട്ട് സംഭരിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന്‍മേലുള്ള നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ?

1397

നാളികേര ഉത്പാദകസംഘങ്ങള്‍

ശ്രീ. വി.റ്റി. ബല്‍റാം

ശ്രീ. കെ. ശിവദാസന്‍ നായര്‍

ശ്രീ. ജോസഫ് വാഴക്കന്‍

ശ്രീ. അന്‍വര്‍ സാദത്ത്

() കേരകര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര നാളികേരവികസന ബോര്‍ഡ് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) ഇതിനായി നാളികേര ഉത്ദപാദകസംഘങ്ങള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) ഇവയുടെ പ്രവര്‍ത്തനരീതിയും ലക്ഷ്യങ്ങളും എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ?

1398

കൊപ്ര സംഭരണം

ശ്രീ. കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ശ്രീ. ജെയിംസ് മാത്യൂ

ശ്രീ. സാജൂപോള്‍

ശ്രീ.പുരുഷന്‍ കടലുണ്ടി

() കൊപ്ര സംഭരണത്തിനായി സംസ്ഥാനത്ത് ഏതെല്ലാം ഏജന്‍സികളാണ് രംഗത്തുണ്ടായിരുന്നത്;

(ബി) ഈ ഏജന്‍സികള്‍ ഓരോന്നും ഏതളവില്‍ കൊപ്ര സംഭരണം നടത്തിയെന്ന് വ്യക്തമാക്കുമോ;

(സി) കൊപ്ര സംഭരണത്തിന് നാഫെഡ് മുന്നോട്ടു വെച്ച മാനദണ്ഡങ്ങള്‍ എന്തൊക്കെയായിരുന്നു;

(ഡി) ഈ വിളവെടുപ്പ് കാലത്ത് സംസ്ഥാനത്തെ കൊപ്ര സംഭരണം സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

() നാഫെഡിന്റെ മാനദണ്ഡങ്ങള്‍ ഏതെങ്കിലും തരത്തില്‍ സംഭരണത്തെ ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ?

1399

കാസര്‍ഗോഡ് ജില്ലയില്‍ കൃഷിവകുപ്പിലെ ഒഴിവുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ കൃഷിവകുപ്പില്‍ എത്ര ജീവനക്കാരുടെ ഒഴിവുകള്‍ നിലവിലുണ്ടെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കുമോ?

1400

ചെറുപുഴ കൃഷി ഭവനിലെ തസ്തികകള്‍

ശ്രീ. സി. കൃഷ്ണന്‍

() കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ കൃഷി ഭവനില്‍ ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇല്ലെങ്കില്‍ ഇവിടെ തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.