UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1021

ഇടിമിന്നലിനിരയാകുന്നവര്‍ക്ക് ദുരിതാശ്വാസം

ശ്രീ. എന്‍.. നെല്ലിക്കുന്ന്

,, കെ.എം. ഷാജി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, പി. ഉബൈദുള്ള

() സംസ്ഥാനത്ത് ഇടിമിന്നല്‍ മൂലമുള്ള ജീവനാശവും വിഭവനാശവും വര്‍ദ്ധിച്ചുവരുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്റെ കാരണങ്ങളെക്കുറിച്ച് പഠനം നടത്തി സമയബന്ധിതമായി റിപ്പോര്‍ട്ടുനല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ;

(സി) പ്രസ്തുത ദുരന്തങ്ങള്‍ കുറയ്ക്കാന്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മുന്‍കരുതലുകളെക്കുറിച്ച് വിശദമാക്കുമോ;

(ഡി) ഇടിമിന്നല്‍ മൂലമുണ്ടാകുന്ന ജീവനാശത്തിനും സ്വത്തുനാശത്തിനും പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി പ്രകാരം നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥയുണ്ടോ;

() ഇല്ലെങ്കില്‍ ഇക്കാര്യങ്ങള്‍ പ്രകൃതിക്ഷോഭമായി കണക്കാക്കി അപ്രകാരം നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

1022

പ്രകൃതി ദുരന്തങ്ങള്‍ വഴി മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് ധനസഹായം

ശ്രീമതി പി. അയിഷാ പോറ്റി

() ഇടി, മിന്നല്‍ എന്നീ പ്രകൃതി ദുരന്തങ്ങള്‍ വഴി മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാരില്‍ നിന്നും നല്‍കുന്ന നഷ്ടപരിഹാര തുക എത്രയാണെന്നറിയിക്കുമോ;

(ബി) ദുരിതാശ്വാസ നിധിയില്‍ നിന്നും സമാശ്വാസ തുക അനുവദിച്ച ശേഷം ഗുണഭോക്താക്കള്‍ക്ക് പ്രസ്തുത തുക കാലതാമസം കൂടാതെ ലഭ്യമാക്കാന്‍ സമയപരിധി നിശ്ചയിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) ഇടി, മിന്നല്‍ എന്നീ ദുരന്തങ്ങളില്‍ മരിക്കുന്നവരുടെ ആശ്രിതരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

1023

പ്രകൃതിക്ഷോഭം - കാര്‍ഷികവിളകള്‍ക്ക് നഷ്ടപരിഹാരം

ശ്രീ. റ്റി. വി. രാജേഷ്

() കാലവര്‍ഷക്കെടുതി, പ്രകൃതിക്ഷോഭം എന്നിവ കാരണം കാര്‍ഷിക വിളകള്‍ക്ക് ഉണ്ടാകുന്ന നാശ നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരമായി ഇപ്പോള്‍ എത്ര തുക വീതമാണ് നല്‍കി വരുന്നത്; നഷ്ടപരിഹാരം കാലതാമസം കൂടാതെ ലഭ്യമാക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ബി) കാലവര്‍ഷക്കെടുതി, പ്രകൃതിക്ഷോഭം എന്നിവ കാരണം കാര്‍ഷിക വിളകള്‍ക്ക് ഉണ്ടാകുന്ന നാശ നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്ന തുക കാലോചിതമായി പരിഷ്ക്കരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1024

ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതി

ശ്രീ. കെ. ദാസന്‍

() സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുളള ‘ഭൂരഹിത രില്ലാത്ത കേരളം’ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ; പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ ഇതുവരെ സ്വീകരിച്ചു എന്നത് വിശദമാക്കാമോ ;

(ബി) പ്രസ്തുത പദ്ധതിക്ക് ഏതെങ്കിലും മുന്‍ മാതൃകയുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി) പ്രസ്തുത പദ്ധതിക്കായി ഇതുവരെ സംസ്ഥാനമാകെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട് എന്നത് ജില്ല തിരിച്ചുള്ള കണക്ക് നല്‍കാമോ ;

(ഡി) കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ലഭിച്ചിരുന്ന അപേക്ഷകള്‍ എത്ര എന്നത് വില്ലേജ് തിരിച്ചുളള കണക്ക് ലഭ്യമാക്കാമോ ;

() പ്രസ്തുത പദ്ധതി പ്രകാരം അര്‍ഹരായവര്‍ക്ക് എത്ര സെന്റ് സ്ഥലമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമാക്കാമോ; ഇതിനാവശ്യമായ ഭൂമി എവിടെ നിന്ന് എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തമാക്കാമോ ; ഇതിനായി എത്രമാത്രം ഭൂമി ലഭ്യമാണ് എന്ന് അറിയിക്കുമോ ;

(എഫ്) കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലും നിലവില്‍ യാതൊന്നിനും ഉപയോഗിക്കാത്തതും, ഏതെങ്കിലും പദ്ധതിക്കായി നീക്കിവച്ചതോ മാറ്റിവച്ചതോ അല്ലാത്തതുമായ ഭൂമി ലഭ്യമാണോ എന്ന് വ്യക്തമാക്കാമോ ; എങ്കില്‍ അതിന്റെ വിശദമായ വിവരങ്ങള്‍ (സര്‍വ്വെ നം, വില്ലേജ്, അംശം, ദേശം മുതലായവ) നല്‍കാമോ ?

1025

പണയ ഭൂമി എറ്റെടുക്കല്‍

ശ്രീമതി.കെ.കെ. ലതിക

() ബാങ്കില്‍ പണയപ്പെടുത്തിയ ഭൂമിയുടെ ഒരു ഭാഗം പൊതു ആവശ്യത്തിനായി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി) സ്ഥലം ഉടമയ്ക്ക് നഷ്ടപരിഹാരം നേരിട്ട് നല്‍കുകയോ ബാങ്കിന് നല്‍കുകയോ ചെയ്യുന്നതിന് നിയമ തടസ്സങ്ങള്‍ ഉണ്ടോ; വ്യക്തമാക്കുമോ?

1026

ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍പരിഹരിക്കുന്നതിന് നടപടി

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

() ഇടുക്കിയില്‍ നിലനില്‍ക്കുന്ന ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) ഇടുക്കിയിലെ ഉപേക്ഷിച്ച പദ്ധതി പ്രദേശങ്ങളിലും പത്ത് ചെയിന്‍ പ്രദേശങ്ങളിലും പട്ടയം നല്‍കുന്നതിന് 1964-ലെ കേരള ഭൂമി പതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏതുഘട്ടത്തിലാണ്;

(സി) നടപ്പു സഭാസമ്മേളനത്തില്‍ പ്രസ്തുത ഭേദഗതി നടപ്പില്‍ വരുത്താന്‍ സാധിക്കുമോ; വ്യക്തമാക്കുമോ;

(ഡി) 1.1.1977-നു മുമ്പ് ഭൂമി കൈവശം വച്ചിരിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള തീരുമാനം എന്ന് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്ന് അറിയിക്കുമോ?

1027

ഭൂവിനിയോഗ ബാങ്ക്

ശ്രീ. കെ. അച്ചുതന്‍

'' സി. പി. മുഹമ്മദ്

'' . സി. ബാലകൃഷ്ണന്‍

'' പി. സി. വിഷ്ണുനാഥ്

() സംസ്ഥാനത്ത് ഭൂവിനിയോഗ ബാങ്ക് രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ബി) കൃഷി യോഗ്യമല്ലാത്ത സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ഗ്രേഡ് നിര്‍ണ്ണയിക്കുന്നതിനായി ഭൂവിനിയോഗ പദ്ധതി തയ്യാറാക്കുമോ ;

(സി) ഭൂവിനിയോഗ ബാങ്കിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

1028

റവന്യൂ ഭൂമി കൈയ്യേറ്റം തടയല്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കേരളത്തിലെ റവന്യൂ ഭൂമി, കയ്യേറ്റക്കാരില്‍ നിന്നും സംരക്ഷി ക്കുന്നതിനും തിരിച്ച് പിടിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(ബി) മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയും അളന്ന് തിട്ടപ്പെടുത്തുന്ന നടപടികള്‍ എപ്രകാരം പൂര്‍ത്തീകരിക്കാനാണുദ്ദേശി ക്കുന്നത്?

1029

ഭൂമി കയ്യേറ്റം തടയാന്‍ ആധുനിക സാങ്കേതിക സംവിധാനം

ശ്രീ. എം.. വാഹീദ്

,, കെ. അച്ചുതന്‍

,, . റ്റി. ജോര്‍ജ്

() കയ്യേറിയ സര്‍ക്കാര്‍ വക ഭൂമി തിരിച്ചെടുത്ത് സംരക്ഷിക്കുന്ന തിനും കയ്യേറ്റങ്ങള്‍ തടയുന്നതിനും എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) പ്രസ്തുത ആവശ്യത്തിലേയ്ക്കായി ലാന്റ് പ്രൊട്ടക്ഷന്‍ ഫോഴ്സിന് രൂപം നല്‍കുന്ന കാര്യം പരിഗണന യിലുണ്ടോ ;

(സി) ഭൂമി സംരക്ഷണത്തിനായി എല്ലാ സ്ഥലങ്ങളിലേയ്ക്കും കണക്റ്റിവിറ്റി ഉള്‍പ്പെടെ ആധുനിക സാങ്കേതിക സൌകര്യമുളള നിരീക്ഷണ സംവിധാനം സ്ഥാപിക്കുമോ; എന്തെല്ലാം ആധുനിക സാങ്കേതിക വിദ്യകളാണ് ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്?

1030

സമഗ്രപുനരധിവാസ പാക്കേജ്

ശ്രീ. പി. . മാധവന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

,, . റ്റി. ജോര്‍ജ്

() വികസനാവശ്യത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂമി നഷ്ടമാകുന്നവര്‍ക്കായി സമഗ്രപുനരധിവാസ പാക്കേജ് നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;

(ബി) ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ട് രൂപീകരിക്കുന്നത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ വിദഗ്ദ്ധ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്നറിയിക്കുമോ;

(സി) മൂല്യം കണക്കാക്കി ഭൂമിയുടെ വില നിര്‍ണ്ണയിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വികരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

1031

ഭൂരഹിതര്‍ക്ക് ഭൂമി

ശ്രീ. .റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

,, എം. പി. വിന്‍സെന്റ്

.. റ്റി.എന്‍. പ്രതാപന്‍

() ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍യിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) ഏതെല്ലാം ജില്ലകളിലാണ് പ്രസ്തുത പദ്ധതി പൈലറ്റ് പ്രോജക്റ്റായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി) സര്‍ക്കാര്‍ വക ഭൂമി കൂടുതലുള്ള ജില്ലകളിലേയ്ക്ക് പ്രസ്തുത പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ?

1032

ഭൂരഹിതര്‍ക്ക് മിച്ച ഭൂമി വിതരണം

ശ്രീ. വര്‍ക്കല കഹാര്‍

'' വി. പി. സജീന്ദ്രന്‍

'' സണ്ണിജോസഫ്

'' വി. ഡി. സതീശന്‍

() ഭൂരഹിതര്‍ക്ക് മിച്ചഭൂമി വിതരണം നടത്തുന്ന കാര്യത്തില്‍ സ്വീകരിച്ചുവരുന്ന നയത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ബി) സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള മിച്ചഭൂമിയില്‍ വിതരണം നടത്താതെ ശേഷിക്കുന്ന ഭൂമിയുടെ വിശദവിവരം നല്‍കുമോ ;

(സി) ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിന് കൂടുതല്‍ ഭൂമി കണ്ടെത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ ഏതു വിധത്തില്‍ ഭൂമി ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(ഡി) വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് മിച്ചഭൂമി വിതരണത്തില്‍ മുന്‍ഗണന നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

1033

ഹാരിസണ്‍ പ്ളാന്റേഷന്‍സ് ലിമിറ്റഡിന്റെ വനഭൂമി കയ്യേറ്റം

ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

,, എന്‍..നെല്ലിക്കുന്ന്

,, പി. ഉബൈദുളള

,, കെ.എം.ഷാജി

() ഹാരിസണ്‍ പ്ളാന്റേഷന്‍സ് ലിമിറ്റഡ് സംസ്ഥാനത്തിന്റെ പലഭാഗത്തും വനഭൂമി കൈവശപ്പെടുത്തി പട്ടയം തരപ്പെടുത്തിയത് വ്യാജരേഖകളുടെയും കൃത്രിമവിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അതേക്കുറിച്ച് അന്വേഷിച്ച് വസ്തുതകള്‍ കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി) തോട്ടം മേഖലയില്‍ വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ വനഭൂമിയും മറ്റ് സര്‍ക്കാര്‍ ഭൂമിയും കൈയേറുകയും പട്ടയം നേടുകയും ചെയ്തതു സംബന്ധിച്ച പരാതികള്‍ ലഭിച്ചിട്ടുണ്ടോ; ആയതിന്മേല്‍ അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത വിഷയത്തില്‍ റവന്യൂ, ഫോറസ്റ് ഉദ്യോഗസ്ഥരുടെ സംയുക്ത ടീം രൂപീകരിച്ച് പരിശോധന നടത്തി അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി കണ്ടെത്തി തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കുമോ?

1034

സര്‍ക്കാര്‍ ഭൂമി സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പതിച്ചു നല്‍കല്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതുവരെ സര്‍ക്കാര്‍ വക ഭൂമി പതിച്ചു തരുന്നതിലേക്ക് ഏതെല്ലാം സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകള്‍ ലഭിക്കുകയുണ്ടായി എന്നും അതില്‍ ഏതെല്ലാം സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും എത്ര ഭൂമി, ഏവിടെയെല്ലാം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവുകള്‍ നല്‍കുകയുണ്ടായിയെന്നും വിശദമാക്കാമോ?

1035

അക്വയര്‍ ചെയ്ത ഭൂമിയിലെ വിളവെടുപ്പ്

ശ്രീമതി. കെ.കെ.ലതിക

() പൊതു ആവശ്യത്തിനായി അക്വയര്‍ ചെയ്ത ഭൂമിയിലെ വിളകളില്‍ നിന്നുള്ള ആദായം എടുക്കാനുള്ള അവകാശം ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് മുമ്പ് ആര്‍ക്കാണെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത അവകാശം ഉടമകള്‍ക്ക് ആണെങ്കില്‍ അതിനു വിരുദ്ധമായി ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ ആദായം എടുത്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരി ക്കുവാന്‍ സ്ഥലം നഷ്ടപ്പെട്ട ഉടമകള്‍ക്ക് അധികാരമുണ്ടോ; വ്യക്തമാക്കാമോ?

1036

അനധികൃതമായി വിറ്റ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി

ശ്രീ..സി.ബാലകൃഷ്ണന്‍

,, പി.സി.വിഷ്ണുനാഥ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

() കുട്ടനാട്ടിലെ കുട്ടമംഗലം സര്‍വ്വീസ് സഹകരണസംഘം ടൂറിസം ലോബിക്കു മിച്ച ഭൂമി മറിച്ചു വിറ്റതിനെകുറിച്ചുളള അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;

(ബി) ഇപ്രകാരം വിറ്റ ഭൂമി തിരിച്ചുപിടിച്ച് ഉടമകള്‍ക്ക് വിതരണം ചെയ്യുവാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;

(സി) ഭൂമി തട്ടിപ്പ് നടന്നപ്പോള്‍ സഹകരണസംഘം ആരുടെ നിയന്ത്രണത്തിലായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1037

കടലോര പ്രദേശങ്ങളിലെ ഭൂമി കയ്യേറ്റം

ശ്രീമതി ഗീതാ ഗോപി

() സംസ്ഥാനത്തെ കടലോര പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഭൂമി വ്യാപകമായി സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഈ ഭൂമി തിരിച്ച് പിടിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

1038

കാസറഗോഡ് ജില്ലയിലെ പുഴ, പുറമ്പോക്ക് കയ്യേറ്റങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസറഗോഡ് ജില്ലയിലെ തീരദേശങ്ങളില്‍ വ്യാപകമായ പുഴപുറമ്പോക്ക് പ്രദേശങ്ങളിലെ കയ്യേറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

1039

തളിപ്പറമ്പ് താലൂക്കിലെ ഭൂപ്രശ്നം

ശ്രീ. ജെയിംസ് മാത്യു

() തളിപ്പറമ്പ് താലൂക്കിലെ പട്ടുവം - പന്നിയൂര്‍ - കുറുമാത്തൂര്‍ വില്ലേജുകളടക്കമുള്ള പ്രദേശങ്ങളിലെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട ഉത്തരവുകളും ഒത്തുതീര്‍പ്പുകളും നടപ്പാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ 23.06.2010 - ലെ കളക്ടറുടെ ഉത്തരവ്, 2.02.2011 - ലെ ലാന്റ് ബോര്‍ഡ് ഉത്തരവ്, 2.04.2012 - ന്റെ കളക്ടറുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് എന്നിവയുടെ വിശദാംശങ്ങളും ആയവ നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികളും വ്യക്തമാക്കാമോ;

(സി) പ്രസ്തുത വിഷയത്തില്‍ അടിയന്തിരമായി നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രശ്നത്തിന് സമ്പൂര്‍ണ്ണ പരിഹാരം എന്ന് ഉണ്ടാവുമെന്ന് അറിയിക്കാമോ ?

1040

പൊതു ഭൂമി സംരക്ഷണ സേന

ശ്രീ. പി. ഉബൈദുള്ള

() സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം തടയുന്നതിനും പൊതുമുതല്‍ സംരക്ഷിക്കുന്നതിനും ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി) ഇക്കാര്യത്തിനായി പൊതുഭൂമി സംരക്ഷണ സേന

(പി.എല്‍.പി.എഫ്.) രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(സി) എങ്കില്‍ അതിന്റെ ഘടന വിശദമാക്കുമോ ?

1041

ഗോള്‍ഫ് ക്ളബ്ബിന്റെ നടത്തിപ്പ് ചുമതല

ശ്രീ. പി. കെ. ഗുരുദാസന്‍

,, വി. ശിവന്‍കുട്ടി

,, രാജു എബ്രഹാം

,, ബി. സത്യന്‍

() തിരുവനന്തപുരത്തുള്ള ഗോള്‍ഫ് ക്ളബ്ബിന്റെ നടത്തിപ്പ് ചുമതല അതിന്റെ മുന്‍ഭാരവാഹികള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി) ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുകയുണ്ടായോ; യോഗതീരുമാനം എന്തായിരുന്നു;

(സി) ക്ളബ്ബ് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി നിര്‍ദ്ദേശം എന്തായിരുന്നു; വിശദമാക്കാമോ;

(ഡി) മുന്‍സര്‍ക്കാര്‍ ക്ളബ്ബ് ഏറ്റെടുത്ത് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയ നടപടി പുന:പരിശോധിക്കാന്‍ ഇപ്പോള്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്താണെന്ന് വ്യക്തമാക്കാമോ?

1042

പൊന്നാനിയിലെ തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി നിയോജകമണ്ഡലത്തില്‍ ആലങ്കോട്, നന്നംമുക്ക് വില്ലേജുകളില്‍ വ്യാപകമായി കൃഷിഭൂമി നികത്തുന്നതുമൂലം തണ്ണീര്‍ത്തടങ്ങള്‍ ഇല്ലാതാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത പ്രദേശങ്ങളില്‍ വയല്‍ നികത്തല്‍ തടയാന്‍ ചെന്ന സംഘടനാ നേതാവായ ശ്രീ. സത്യനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനെതിരെ എന്തു നടപടി സ്വീകരിച്ചു എന്നറിയിക്കുമോ;

(സി) നികത്തിയ മണ്ണ് നീക്കം ചെയ്യാനുള്ള കളക്ടറുടെ ഉത്തരവ് പാലിക്കപ്പെട്ടിട്ടുണ്ടോയെന്നറിയിക്കുമോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ;

(ഡി) ഇതുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ഹൈക്കോടതി റവന്യൂ വകുപ്പ് സെക്രട്ടറിയോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ;

() എങ്കില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?

1043

തൃശ്ശൂര്‍ ജില്ലയിലെ നിലം നികത്തല്‍

ശ്രീമതി ഗീതാ ഗോപി

() തൃശ്ശൂര്‍ ജില്ലയില്‍ നിലം നികത്തല്‍ വ്യാപകമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടണ്ടോ ;

(ബി) നിലം നികത്തുന്നതുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും അവയുടെ വിശദാംശങ്ങളും വെളിപ്പെടുത്തുമോ ?

1044

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം രജിസ്റര്‍ ചെയ്ത കേസ്സുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് നിലവിലിരിക്കുന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് നിലംനികത്തുകയോ പരിവര്‍ത്തിതപ്പെടുത്തുകയോ ചെയ്തതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ 2011 മേയ് മുതല്‍ 2012 മേയ് വരെ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) പിഴ ഈടാക്കിയിട്ടുളള കേസ്സുകള്‍ ഉണ്ടോ; എങ്കില്‍ എത്ര; പിഴ ഇനത്തില്‍ എത്ര തുകയാണ് ലഭിച്ചിട്ടുള്ളത് എന്നു വ്യക്തമാക്കാമോ?

1045

ആര്‍.ഡി.. കോടതികളിലെ ഭൂമി സംബന്ധമായ കേസ്സുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്തെ ആര്‍.ഡി.. കോടതികളില്‍ എത്ര ഭൂമി സംബന്ധമായ കേസുകള്‍ നിലവിലുണ്ട്; ജില്ല തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കാമോ;

(ബി) പ്രസ്തുത കേസുകള്‍ അടിയന്തിരമായി തീര്‍പ്പാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

1046

റിവര്‍ മാനേജ്മെന്റ് ഫണ്ട്

ശ്രീ. എം. ഹംസ

() സംസ്ഥാനത്തെ മിക്ക നദികളും, പുഴകളും, അരുവികളും അനധികൃത മണലെടുപ്പ് കാരണം നശിച്ചു കൊണ്ടിരിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതു തടയുന്നതിനായി ഫലവത്തായ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;

(ബി) സംസ്ഥാനത്തെ റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നാളിതുവരെ എത്ര തുക ശേഖരിച്ചിട്ടുണ്ട്; ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;

(സി) പ്രസ്തുത ഫണ്ട് ഉപയോഗപ്പെടുത്തി ഭാരതപ്പുഴ സംരക്ഷണത്തിനായി എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി എന്ന് വിശദീകരിക്കാമോ;

(ഡി) ഏതെല്ലാം പദ്ധതികള്‍ ആണ് സര്‍ക്കാര്‍ തീരുമാനത്തിനായി പരിഗണനയിലുള്ളത് എന്നും പ്രസ്തുത പദ്ധതികള്‍ എപ്പോള്‍ നടപ്പിലാക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

1047

മലപ്പുറത്തെ റിവര്‍ മാനേജ്മെന്റ് ഫണ്ട്

ശ്രീ. പി.കെ. ബഷീര്‍

മലപ്പുറം ജില്ലയില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ ഇപ്പോള്‍ എത്ര തുക ഉണ്ടെന്നും പ്രസ്തുത ഫണ്ടുപയോഗിച്ച് ജില്ലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷം എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിയോയെന്നും എങ്കില്‍ പദ്ധതികള്‍ ഏതൊക്കെ എന്നും ഓരോന്നിനും മുടക്കിയ തുക എത്രയെന്നും വ്യക്തമാക്കുമോ?

1048

വെള്ളപ്പൊക്കദുരിതാശ്വാസ ഫണ്ടില്‍നിന്ന് അനുവദിച്ച തുക

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്നും എത്ര കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയെന്ന് വ്യക്തമാക്കുമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രസ്തുത ഫണ്ടില്‍ നിന്നും എത്ര കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് വയനാട് ജില്ലയില്‍ അനുമതി നല്‍കിയെന്നുള്ളതിന്റെ താലൂക്ക്തല വിശദാംശം ലഭ്യമാക്കുമോ ?

1049

വെള്ളപ്പൊക്കദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തി പൊതുനിരത്തുകള്‍ നന്നാക്കുന്നതിന് നടപടി

ശ്രീ. വി. ശിവന്‍കുട്ടി

() വെള്ളപ്പൊക്കദുരിതാശ്വാസ പദ്ധതി (ഫ്ളഡ്റിലീഫ്)യില്‍പ്പെടുത്തി പൊതുനിരത്തുകള്‍ നന്നാക്കുന്നതിന് നിലവില്‍ നടപടി സ്വീകരിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ ആയതിന്റെ മാനദണ്ഡം എന്താണെന്ന് അറിയിക്കുമോ ?

1050

ആലപ്പുഴയിലെ സുനാമി ഫണ്ട് വിനിയോഗം

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ ജില്ലയില്‍ സുനാമി ഫണ്ട് മുഴുവനും ചെലവഴിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഏതെല്ലാം മേഖലകളിലാണ് ചെലവഴിച്ചതെന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) ഏതെങ്കിലും മേഖലയ്ക്കനുവദിച്ച തുക ഇനിയും ചെലവഴിക്കാനുണ്ടോ; എങ്കില്‍ ചെലവഴിക്കാന്‍ കഴിയാഞ്ഞതിനുള്ള കാരണം വ്യക്തമാക്കുമോ;

(സി) പ്രസ്തുത പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന വീടുകള്‍ എത്രയാണെന്നും ഏതു മേഖലകളിലാണെന്നും അറിയിക്കുമോ?

1051

വടകര മുന്‍സിപ്പാലിറ്റിയിലെ സുനാമി ഫണ്ട് വിനിയോഗം

ശ്രീ. സി. കെ. നാണു

() വടകര മുനിസിപ്പാലിറ്റി, ചോറോട്, ഒഞ്ചിയം, അഴിയൂര്‍, ഏറാമല പഞ്ചായത്ത് എന്നിവിടങ്ങളില്‍ സുനാമി ഫണ്ട് ഉപയോഗിച്ച് എന്തെല്ലാം പ്രവൃത്തികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

1052

എല്‍.എ കമ്മിറ്റികളുടെ രൂപീകരണം

ശ്രീ. . ചന്ദ്രശേഖരന്‍

() സംസ്ഥാനത്ത് ഇപ്പോള്‍ എല്‍.എകമ്മിറ്റികള്‍ നിലവിലുണ്ടോ എന്നും എങ്കില്‍ അവ യോഗം ചേരാറുണ്ടോ എന്നും അറിയിക്കാമോ;

(ബി) ഇല്ലെങ്കില്‍ എല്‍.എ കമ്മിറ്റികള്‍ രൂപീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;

(സി) എല്‍.എ കമ്മിറ്റികള്‍ നിലവിലില്ലെങ്കില്‍ ആയത് രൂപീകരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

1053

കാസര്‍ഗോഡ് ജില്ലയിലെ റീസര്‍വ്വെ നടപടികള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍കോഡ് ജില്ലയില്‍ ഏതൊക്കെ വില്ലേജുകളിലാണ് റീസര്‍വ്വെ നടപടി പൂര്‍ത്തീകരിച്ചതെന്നും ഇനി എത്ര പ്രദേശങ്ങളില്‍ റീസര്‍വ്വെ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ ?

1054

പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാര വ്യവസ്ഥകള്‍

ശ്രീമതി കെ. എസ്. സലീഖ

() പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര വ്യവസ്ഥകള്‍ക്ക് എന്തെങ്കിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) ഇപ്രകാരം ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂമി വിട്ടുതരുന്നവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചും, നഷ്ടപരിഹാര തുക നല്‍കിയതിനു ശേഷവും മാത്രമേ ഭൂമി ഏറ്റെടുക്കാവൂ എന്ന നിര്‍ദ്ദേശം നടപ്പില്‍ വരുത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര ഹെക്ടര്‍ ഭൂമി പൊതു ആവശ്യങ്ങള്‍ക്കായി ഏറ്റെടുത്തു; ആയതിലേയ്ക്ക് ചെലവഴിച്ച തുക എത്ര; ജില്ല തിരിച്ച് കണക്കുകള്‍ ലഭ്യമാക്കുമോ?

1055

പാലക്കാട് ജില്ലയില്‍ എന്‍.എച്ച്.47 വികസനവുമായി ബന്ധപ്പെട്ട് നല്‍കിയ നഷ്ടപരിഹാരം

ശ്രീ..കെ.ബാലന്‍

() പാലക്കാട് ജില്ലയില്‍ ദേശീയപാത 47-ന്റെ വികസനത്തിന് വടക്കഞ്ചേരി മുതല്‍ വാണിയമ്പാറ (തരൂര്‍ മണ്ഡലം) വരെ 9 കി.മീ. ദൂരം ഭൂമി വിട്ടു നല്‍കിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിന് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് പറയാമോ;

(ബി) തൃശൂര്‍ ജില്ലയില്‍ നല്‍കിയ നഷ്ടപരിഹാരം പാലക്കാട് ജില്ലയില്‍ നല്‍കിയിട്ടില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ നിലപാട് എന്താണെന്ന് അറിയിക്കാമോ;

(സി) ഭൂമി വിട്ടു നല്‍കിയവര്‍ക്കുളള നഷ്ടപരിഹാരം രണ്ട് ജില്ലയിലും ഒരേ മാനദണ്ഡപ്രകാരം നല്‍കാനുളള നടപടി സ്വീകരിക്കുമോ?

1056

കുളത്തൂപ്പുഴയില്‍ റവന്യൂ വകുപ്പ് കെ.എസ്..ബി.യ്ക്ക് കൈമാറിയ സ്ഥലം

ശ്രീ. കെ. രാജു

() പുനലൂര്‍ നിയോജക മണ്ഡലത്തിലെ കുളത്തൂപ്പുഴ വില്ലേജില്‍ റവന്യൂ വകുപ്പില്‍ നിന്നും കെ.എസ്..ബി.ക്ക് കൈമാറ്റം ചെയ്യപ്പെട്ട സ്ഥലം അളന്നുതിരിച്ച് നല്‍കണമെന്ന് നിരവധി നാളുകളായി കെ.എസ്..ബി. ആവശ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത ആവശ്യം അടിയന്തിരമായി നിറവേറ്റാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

1057

ഇടുക്കിയില്‍ ആധുനിക ഭൂകമ്പമാപിനി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() ഭൂചലനങ്ങള്‍ തുടരെ അനുഭവപ്പെടുന്ന ഇടുക്കി ജില്ലയില്‍ ദുരന്തനിവാരണ സേനാ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നോ ; എങ്കില്‍ പ്രവര്‍ത്തനം സംബന്ധിച്ച വിശദാംശം നല്‍കുമോ ;

(ബി) ഇടുക്കിയില്‍ നിലവിലുള്ള ഭൂകമ്പമാപിനി എത്ര വര്‍ഷം പഴക്കമുള്ളതാണ് ; കാലപ്പഴക്കമുള്ള ഭൂകമ്പമാപിനി ഉപയോഗപ്പെടുത്തുന്നതിനാല്‍ ഭൂകമ്പങ്ങളുടെ തോത് അളക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ആധുനിക രീതിയിലുള്ള ഡിജിറ്റല്‍ ഭൂകമ്പമാപിനികള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ ; എങ്കില്‍ ഇടുക്കിയില്‍ എത്രയെണ്ണം സ്ഥാപിക്കുമെന്ന വിവരം വെളിപ്പെടുത്തുമോ ?

1058

കുന്ദമംഗലം സബ്താലൂക്ക്

ശ്രീ. പി. റ്റി. . റഹിം

() കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് പ്രവര്‍ത്തിക്കുന്ന സബ് താലൂക്ക് ഓഫീസില്‍ എത്ര ജീവനക്കാരുണ്ടെന്ന് അറിയിക്കുമോ ; പ്രസ്തുത ഓഫീസിന് സ്വന്തമായി കെട്ടിടമുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ബി) കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള താലൂക്കാണ് കോഴിക്കോട് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ കുന്ദമംഗലം സബ് താലൂക്കില്‍ ഡെപ്യൂട്ടി താഹസീല്‍ദാരുടെ തസ്തിക, അഡീഷണല്‍ തഹസീല്‍ദാരുമാരുടേതാക്കി ഉയര്‍ത്തുന്നത് പരിഗണനയിലുണ്ടോ ; ഇത് സംബന്ധിച്ച് എന്തെങ്കിലും ഫയല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നറിയിക്കുമോ ;

(സി) താലൂക്ക് ഓഫീസിലെ തഹസീല്‍ദാരുടെ ജോലി ഭാരം കുറയ്ക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ ; എങ്കില്‍ ജോലിഭാരം കുറയ്ക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുതെന്ന് വ്യക്തമാക്കാമോ ?

1059

കോഴിക്കോട് റൂറല്‍ എ.ആര്‍. ക്യാമ്പിന്റെ സമീപത്തെ റോഡ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കോഴിക്കോട് റൂറല്‍ എ.ആര്‍. ക്യാമ്പിന്റെ ഒരു വശത്തുകൂടി ജീപ്പ് റോഡിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് ആഭ്യന്തരവകുപ്പില്‍ നിന്നും എന്തെങ്കിലും നിര്‍ദ്ദേശമോ കത്തോ ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ ; എങ്കില്‍ എന്നാണ് ലഭിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത വിഷയം സംബന്ധിച്ച് കോഴിക്കോട് ജില്ലാ കളക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കത്ത് അയച്ചിട്ടുണ്ടോ ; എങ്കില്‍ എന്നാണ് കത്ത് അയച്ചത് എന്നും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ ;

(സി) പ്രസ്തുത റോഡിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് രണ്ട് വര്‍ഷമായിട്ടും തീരുമാനമാകാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) പ്രസ്തുത വിഷയം സംബന്ധിച്ച നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്ന് വെളിപ്പെടുത്തുമോ ;

() കോഴിക്കോട് എ.ആര്‍. ക്യാമ്പിന്റെ ഒരു വശത്തുകൂടി ജീപ്പ് റോഡിന് അനുമതി നല്‍കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ എന്നറിയിക്കുമോ ;

(എഫ്) റോഡിന് അനുമതി നല്‍കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ ?

1060

തിരുവില്വാമല മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് ഭൂമി

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര മണ്ഡലത്തിലെ തിരുവില്വാമലയില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് കെട്ടിടങ്ങളും മറ്റടിസ്ഥാന സൌകര്യങ്ങളും നിര്‍മ്മിക്കുന്നതിനു വേണ്ടി പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമി ആവശ്യപ്പെട്ടിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മറ്റ് യാതൊരാവശ്യങ്ങള്‍ക്കും ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി പ്രസ്തുത ആവശ്യത്തിലേക്കായി അനുവദിക്കാവുന്നതാണെന്ന് പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഈ ഭൂമി കൈമാറ്റത്തിന് റവന്യൂ വകുപ്പിന്റെ അനുമതി ലഭിക്കേണ്ട ആവശ്യം മാത്രമാണുള്ളതെന്ന വസ്തുത ശരിയാണോ;

(ഡി) എങ്കില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ട ലക്ഷ്യത്തോടെയുള്ള എം.ആര്‍.എസ്-നു വേണ്ടി ഭൂമി കൈമാറ്റം ചെയ്യാന്‍ റവന്യൂ വകുപ്പില്‍ നിലവിലുള്ള ഫയലിന്മേല്‍ അനുകൂലമായ തീരുമാനമെടുക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.