UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6861

ചെറുവത്തൂര്‍ സി. എച്ച്. സി. നര്‍ക്കിലക്കാട് പി. എച്ച്. സി. എന്നിവയ്ക്ക് എന്‍. ആര്‍. എച്ച് എം. വഴിയുള്ള തുക

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ചെറുവത്തൂര്‍ സി. എച്ച്. സി. നര്‍ക്കിലക്കാട് പി. എച്ച്. സി. എന്നിവയ്ക്ക് അനുവദിച്ച എന്‍. ആര്‍. എച്ച്. എം. വഴിയുള്ള തുക നാളിതുവരെ ചെലവഴിച്ചിട്ടുണ്ടോ?

6862

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()കാസര്‍ഗോഡ് ജില്ലയില്‍ വിശിഷ്യ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും നിരവധി ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഉണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഈ ഒഴിവുകള്‍ നികത്തുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

6863

ഔഷധ സസ്യ ബോര്‍ഡിന്റെ പ്രവര്‍ത്തനം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()സംസ്ഥാന ഔഷധ സസ്യബോര്‍ഡിന്റെ പ്രവര്‍ത്തനം വിലയിരുത്താറുണ്ടോ;

(ബി)ദേശീയ ഔഷധ ബോര്‍ഡില്‍ നിന്നും 2009-2010 വര്‍ഷം എത്ര തുകയാണ് അനുവദിച്ചത്;

(സി)അതില്‍ ഏതെല്ലാം മേഖലയിലായി എത്ര തുക അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;

(ഡി)സംസ്ഥാനത്ത് എത്ര ഹെക്ടര്‍ സ്ഥലത്താണ് നിലവില്‍ ഔഷധ കൃഷി നടത്തി വരുന്നത്;

()ഇടവിളയായും, തനിവിളയായും എവിടെയെല്ലാം എത്ര ഹെക്ടറില്‍ കൃഷി നടത്തുന്നുണ്ട്;

(എഫ്)എത്ര ഹെക്ടര്‍ സഥലത്തേക്കു കൂടി കൃഷി വ്യാപിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്;

(ജി)ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് കൃഷി നടക്കുന്നത്; സഹകരണ സ്ഥാപനങ്ങളെയും, ടൂറിസം മേഖലയെയും ഉള്‍പ്പെടുത്തി ഔഷധകൃഷി വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

6864

ഔഷധ സസ്യങ്ങളുടെ ദൌര്‍ലഭ്യം

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റര്‍

()സംസ്ഥാനത്ത് ആയുര്‍വ്വേദ ഔഷധ നിര്‍മ്മാണത്തിന് ഔഷധ സസ്യങ്ങളുടെ ദൌര്‍ലഭ്യം വലിയ പ്രതിസന്ധിയുളവാക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;

(ബി)ഔഷധ സസ്യങ്ങളുടെ സംരക്ഷണവും കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിനുളള ഔഷധ സസ്യബോര്‍ഡിന്റെ പ്രവര്‍ത്തനവും നിഷ്ക്രിയമായതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കുമോ;

(സി)ഔഷധ സസ്യങ്ങളുടെ വംശനാശം തടയുന്നതിനും ഔഷധ സസ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ;

(ഡി)ഇതിനായി കേന്ദ്രസഹായം ലഭിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

6865

ആയൂര്‍വേദ ആശുപത്രികളില്‍ ദിവസ വേതനം

ശ്രീ. സണ്ണി ജോസഫ്

()ആയൂര്‍വേദ ആശുപത്രികളില്‍ ദിവസവേതനക്കാരായ ഫുള്‍ടൈം സ്വീപ്പര്‍മാര്‍ക്ക് നല്‍കുന്ന വേതനം എത്രയാണ്; പ്രസ്തുത തുക 2009-ലെ ശമ്പള പരിഷ്ക്കരണത്തെ തുടര്‍ന്ന് വര്‍ദ്ധിപ്പിച്ച നിരക്കാണോ;

(ബി)സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ദിവസവേതനക്കാര്‍ക്ക് നല്‍കുന്ന വേതനം തുല്യമാണോ;

(സി)കണ്ണൂര്‍ ജില്ലയില്‍ ആയൂര്‍വേദ ആശുപത്രികളില്‍ നല്‍കുന്ന ദിവസവേതനം എത്ര; എന്നുമുതലാണ് ആയത് നല്‍കുവാന്‍ തുടങ്ങിയത്?

6866

ആയുര്‍വേദ ആശുപത്രികളുടെ പ്രവര്‍ത്തനം

ശ്രീ. സാജു പോള്‍

()സംസ്ഥാനത്തെ ആയുര്‍വേദ ആശുപത്രികളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;

(ബി)ആയുര്‍വേദ ഡോക്ടര്‍മാരുടെ എത്ര തസ്തികകള്‍ സംസ്ഥാനമാകെ ഒഴിഞ്ഞു കിടക്കുന്നുണ്ട്;

(സി)മുഴുവന്‍ തസ്തികകളിലും നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)ആയുര്‍വേദ ആശുപത്രി ഇല്ലാത്ത ഗ്രാമ പഞ്ചായത്തുകള്‍ ഏതെല്ലാമാണ്;

()പ്രസ്തുത പഞ്ചായത്തുകളില്‍ ആയുര്‍വേദ ആശുപത്രികള്‍ അനുവദിയ്ക്കുവാന്‍ നടപടി സ്വീകരിക്കുമോ?

6867

ആയുര്‍വ്വേദത്തിന്റെ സാധ്യതകള്‍

ശ്രീ.കെ.വി.അബ്ദുള്‍ ഖാദര്‍

()നടപ്പുസാമ്പത്തിക വര്‍ഷത്തെ ആരോഗ്യ പദ്ധതി വിഹിതത്തില്‍ ആയുര്‍വ്വേദ വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പരാതി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;

(ബി)പകര്‍ച്ചവ്യാധി പ്രതിരോധത്തിലടക്കം ആയുര്‍വ്വേദ വിഭാഗത്തിനനുവദിച്ച തുക വളരെക്കുറവാണെന്നത് പരിശോധിച്ചിട്ടുണ്ടോ;

(സി)വിവിധ രോഗങ്ങള്‍ സുഖപ്പെടുത്തുവാന്‍ ആയുര്‍വ്വേദത്തിന്റെ സാധ്യതകള്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ തയ്യാറാകുമോ; വിശദാശം വ്യക്തമാക്കുമോ?

6868

ആലപ്പുഴ ജില്ലയിലെ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍മാരുടെ ലിസ്റ്

ശ്രീ. പി. തിലോത്തമന്‍

()എന്‍.ആര്‍.എച്ച്.എം. ന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍മാരുടെ നിലവിലുണ്ടായിരുന്ന ലിസ്റ് ക്യാന്‍സല്‍ ചെയ്തിട്ടുണ്ടോ ; പ്രസ്തുത ലിസ്റില്‍ നിന്നും എത്ര പേരെ ഇതിനോടകം നിയമിച്ചു ;

(ബി)ജില്ലയില്‍ ഒട്ടേറെ ഒഴിവുകള്‍ ഉണ്ടായിട്ടും എന്‍.ആര്‍.എച്ച്.എം. ലിസ്റില്‍ നിന്നും ഇനിയും ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കാത്തത് എന്തുകൊണ്ട്;

(സി)ജില്ലയിലെ ആയുര്‍വേദ ആശുപത്രികളില്‍ നിലവില്‍ ഉളള ഒഴുവുകളിലേയ്ക്ക് പകര്‍ച്ചപ്പനി മുതലായ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ എന്‍.ആര്‍.എച്ച്.എം. ലിസ്റില്‍ നിന്നും ശേഷിച്ച ഡോക്ടര്‍മാരെ എത്രയും വേഗം നിയമിക്കുവാന്‍ നടപടിയെടുക്കുമോ ;

(ഡി)ആലപ്പുഴ ജില്ലയില്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരുടെ പുതിയ ലിസ്റ് നിലവില്‍ വന്നിട്ടുണ്ടോ?

6869

കണ്ണൂര്‍ ജില്ലയിലെ പരിയാരം ആയുര്‍വ്വേദ കോളേജ് ആശുപത്രി

ശ്രീ.റ്റി.വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പരിയാരം സര്‍ക്കാര്‍ ആയുര്‍വ്വേദ കോളേജ് ആശുപത്രിയില്‍ എത്ര തസ്തികകളാണ് നിലവിലുള്ളത്; ഇപ്പോള്‍ അവിടെ ഡോക്ടര്‍മാരുടെയും ഉദ്യോഗസ്ഥന്‍മാരുടെയും എത്ര ഒഴിവുകള്‍ ഉണ്ട്; വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

6870

ഹോംകോ” യുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. . പ്രദീപ്കുമാര്‍

()സംസ്ഥാനത്ത് ഹോമിയോപ്പതി ചികത്സയുടെ വ്യാപനത്തിന് ഉദ്ദേശമുണ്ടോ; എങ്കില്‍ ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)“ഹോംകോ” യുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താറുണ്ടോ;

(സി)സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയ്ക്ക് ആവശ്യമായ മരുന്നിന്റെ എത്ര ശതമാനമാണ് ഉല്‍പ്പാദിപ്പിക്കുന്നത്;

(ഡി)“ഹോംകോ” യുടെ മരുന്നുല്പാദന വിതരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

6871

ശ്രീ വിദ്യാധിരാജ ഹോമിയോ കോളേജ്

ശ്രീമതി പി. അയിഷാ പോറ്റി

()നേമം ശ്രീ വിദ്യാധിരാജ ഹോമിയോ കോളേജില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രഹോമിയോ കൌണ്‍സില്‍ വ്യവസ്ഥയനുസരിച്ച് പുതിയ തസ്തികകള്‍ സൃഷ്ടിച്ചിരുന്നത് പൂര്‍ണ്ണമായി നടപ്പാക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത കോളേജില്‍ കേന്ദ്ര ഹോമിയോ കൌണ്‍സിലിന്റെ പാറ്റേണ്‍ അനുസരിച്ചുള്ള അദ്ധ്യാപക തസ്തികകള്‍ അനുവദിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ?

6872

പഴയകുന്നുമ്മേല്‍ ഹോമിയോ ഡിസ്പെന്‍സറി

ശ്രീ. ബി. സത്യന്‍

()പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിന് അനുവദിക്കപ്പെട്ടിട്ടുളള ഹോമിയോ ഡിസ്പെന്‍സറി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ ;

(ബി)പ്രസ്തുത ഹോമിയോ ഡിസ്പെന്‍സറിയുടെ പ്രവര്‍ത്തനം തുടങ്ങുവാന്‍ എന്തെങ്കിലും നിയമതടസ്സമുണ്ടോ ;

(സി)പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത് ഇതിനായി കെട്ടിടവും മറ്റ് ഭൌതിക സാഹചരവുമൊരുക്കിയത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;

(ഡി)എങ്കില്‍ പ്രസ്തുത ഡിസ്പെന്‍സറി പ്രവര്‍ത്തനം ആരംഭിക്കുവാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമോ?

6873

ഹോമിയോപ്പതി ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

()സംസ്ഥാനത്തെ ഹോമിയോ ആശുപത്രികളില്‍ കാലാനുസൃതമായ പരിഷ്ക്കാരങ്ങള്‍ കൈവരിക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എന്‍.ആര്‍.എച്ച്.എം (ആയുഷ്) ന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഹോമിയോപ്പതി വകുപ്പിന് എത്ര തുകയാണ് അനുവദിച്ചത്; ഈ സര്‍ക്കാര്‍ എന്തു തുക നീക്കി വെച്ചിട്ടുണ്ട്;

(സി)ആകെ ഹോമിയോപ്പതി ഡോക്ടര്‍മാരുടെ ഒഴിവുകള്‍ കണക്കാക്കപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വെളിപ്പെടുത്തുമോ;

(ഡി)എങ്കില്‍ ഒഴിവുകള്‍ നികത്താന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

6874

ഹോമിയോപ്പതി ചികിത്സാരംഗത്തിന്റെ പ്രവര്‍ത്തനം

ശ്രീ. പുരുഷന്‍ കടലുണ്ടി

()ഹോമിയോപ്പതി ചികിത്സാരംഗം പ്രവര്‍ത്തിക്കുന്നത് 1974- ലെ ഹോമിയോപ്പതി സെന്റട്രല്‍ ആക്ട് അനുസരിച്ചാണോ ; എങ്കില്‍ പ്രസ്തുത ആക്ടിന്റെ വിശദാംശം ലഭ്യമാക്കുമോ ;

(ബി)കേന്ദ്ര നിയമത്തിനനുസൃതമായി സംസ്ഥാനത്ത് അനുയോജ്യമായ നിയമ നിര്‍മ്മാണം നടത്തിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാലാനുസൃതമായ നിയമ നിര്‍മ്മാണത്തിന് പരിഗണിക്കുമോ ;

(സി)പ്രസ്തുത ചികിത്സ നല്‍കുന്നതിന് അടിസ്ഥാനമായ യോഗ്യത എന്താണെന്ന് നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത യോഗ്യതയുളളവര്‍ തന്നെയാണ് ചികിത്സ നടത്തുന്നതെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ?

6875

പാരമ്പര്യവൈദ്യന്‍മാര്‍ക്ക് ഗ്രാന്റ്

ശ്രീ. . റ്റി. ജോര്‍ജ്

()കേരളത്തില്‍ ഗുരുകുല പാണ്ഡിത്യത്താല്‍ വൈദ്യം അഭ്യസിച്ച് ചികിത്സ നടത്തിവരുന്ന പാരമ്പര്യ വൈദ്യന്‍മാര്‍ക്ക് ഗ്രാന്റ് നല്‍കിവരുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എത്ര വൈദ്യന്‍മാര്‍ക്കാണ് ഗ്രാന്റ് നല്‍കിവരുന്നത്; മാസം എത്ര തുകയാണ് ഗ്രാന്റായി നല്‍കുന്നത്;

(സി)നിലവില്‍ ഗ്രാന്റ് നല്‍കിവരുന്ന വൈദ്യന്‍മാര്‍ക്ക് കുടിശ്ശിക നല്‍കാനുണ്ടോ; ഉണ്ടെങ്കില്‍ കുടിശ്ശിക നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)കേരളത്തിലെ പാരമ്പര്യ ഗുരുകുല വൈദ്യന്‍മാരില്‍ എത്ര പേര്‍ പുതുതായി ഗ്രാന്റിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

()ഇപ്പോഴത്തെ അപേക്ഷകളിന്മേല്‍ ഗ്രാന്റ് അനുവദിച്ച് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

6876

ക്ഷേത്രങ്ങള്‍ക്ക് നല്‍കി വരുന്ന ആന്വിറ്റി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്ത് ക്ഷേത്രങ്ങള്‍ക്കുള്ള വര്‍ഷാശനം (ആന്വിറ്റി) അവസാനമായി പുതുക്കി നല്‍കിയത് എപ്പോഴാണെന്ന് വെളിപ്പെടുത്താമോ ;

(ബി)നിലവില്‍ നല്‍കുന്ന വര്‍ഷാശനം ക്ഷേത്രങ്ങളുടെ നടത്തിപ്പിന് തീരെ അപര്യാപ്തമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)മലബാറിലെ വര്‍ഷാശനം നല്‍കുന്ന ക്ഷേത്രങ്ങളും നല്‍കുന്ന തുകയും എത്രയാണെന്ന് വിശദമാക്കാമോ;

(ഡി)ഈ തുക കാലാനുസൃതമായി പുതുക്കി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

6877

ദേവസ്വം ഭൂമികള്‍ കൈവശം വയ്ക്കുന്നവരില്‍നിന്നും ഒഴിപ്പിച്ചെടുക്കാനുള്ള നടപടി

ശ്രീ. കെ. അജിത്

()കേരളത്തില്‍ ദേവസ്വംബോര്‍ഡ് ഭൂമികള്‍ പാട്ടത്തിന് കൊടുത്തിരുന്നത് പാട്ടക്കാലാവധിയ്ക്കുശേഷം തിരിച്ചു കിട്ടാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര ഏക്കര്‍ ഭൂമി ഏതൊക്കെ ജില്ലകളില്‍ എന്ന് വ്യക്തമാക്കുമോ ;

(ബി)ദേവസ്വം ഭൂമികള്‍ തിരികെ ലഭിക്കാത്തത് സംബന്ധിച്ച് പരാതികള്‍ എന്തെങ്കിലും ലഭിച്ചിട്ടുണ്ടോ ;

(സി)എങ്കില്‍ പാട്ടക്കാലാവധി കഴിഞ്ഞതിനുശേഷവും ദേവസ്വം ഭൂമികള്‍ കൈവശം വയ്ക്കുന്നവരില്‍നിന്നും അത് ഒഴിപ്പിച്ചെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

6878

ദേവസ്വം ബോര്‍ഡിനു കീഴിലുള്ള സ്ക്കൂളുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട് നിയോജക മണ്ഡലത്തിലെ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള സ്കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്ന തിന് എന്തെല്ലാം നടപടികള്‍ സ്വികരിച്ചു; വിശദമാക്കുമോ;

(ബി)പ്രസതുത സ്കൂളുകളില്‍ ഏതെല്ലാം തസ്തികകളില്‍ ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ഈ ഒഴിവുകള്‍ നികത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?

6879

മലപ്പുറം ജില്ലയിലെ ശ്രീ ഐവന്ത്രന്‍ പരദേവതാ ക്ഷേത്രം

ഡോ. കെ. ടി. ജലീല്‍

()മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരി പഞ്ചായത്തിലെ ശ്രീ ഐവന്ത്രന്‍ പരദേവതാ ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത് ഉത്തരവായിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏതു ഗ്രേഡില്‍ പരിഗണിക്കാമെന്നുള്ള നിലയിലാണ് ഏറ്റെടുത്തിരിക്കുന്നത്;

(സി)ക്ഷേത്രത്തിലേക്കാവശ്യമായ ജീവനക്കാരുടെ തസ്തികകള്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം തസ്തികകളാണ് എന്ന് വിശദമാക്കാമോ;

(ഡി)ഇല്ലെങ്കില്‍ ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും നിയമനങ്ങള്‍ അംഗീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

6880

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ചകള്‍-യുനസ്കോ-.സി.എച്ച്. അംഗീകാരത്തിനായി നടപടി

ശ്രീ. സി. കെ. സദാശിവന്‍

()ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ചകള്‍ യൂനസ്കോ-.സി.എച്ച്. അംഗീകാരത്തിനായി സമര്‍പ്പിട്ടുളളതിന്റെ നിലവിലെ അവസ്ഥ വിശദമാക്കുമോ;

(ബി)2010-ല്‍ കേരള സര്‍ക്കാര്‍ ഈ വിഷയത്തിന്മേല്‍ കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുളള റിപ്പോര്‍ട്ടിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)ഈ വിഷയത്തിന്മേല്‍ ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ ?

6881

നേമം നിയോജക മണ്ഡലത്തിലെ തിരുവതാംകൂല്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളുടെ ടെലിഫോണ്‍ നമ്പറുകള്‍

ശ്രീ. വി. ശിവന്‍കുട്ടി

നേമം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളുടെ ടെലിഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംങ്ങള്‍ ലഭ്യമാക്കുമോ ?

6882

ദേവസ്വം ജീവനക്കാര്‍ക്കുള്ള ക്ഷേമനിധി പദ്ധതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്തെ ദേവസ്വം ജീവനക്കാര്‍ക്കായി നടപ്പിലാക്കിയ ക്ഷേമനിധി പദ്ധതി നടത്തിപ്പിലെ ആശയക്കുഴപ്പം പരിശോധിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ;

(സി)ക്ഷേമനിധിയില്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇനിയും കൃത്യതയില്ലാത്തത് പരിശോധിക്കുമോ;

(ഡി)ക്ഷേമനിധിയുടെ ജില്ലാ ഓഫീസുകളില്‍ ഉദ്യോഗസ്ഥരില്ലാതെ പദ്ധതി അവതാളത്തിലാകുന്നത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.