UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6654

ആശ്വാസ് പദ്ധതി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടപ്പാക്കിയ ‘ആശ്വാസ് 2011’ പദ്ധതി വിജയകരമായിരുന്നോ;

(ബി)പ്രസ്തുത പദ്ധതി നടപ്പാക്കിയതുവഴി വായ്പാകുടിശ്ശിക വരുത്തിയവര്‍ക്ക് എന്തെല്ലാം ഇളവുകള്‍ ലഭ്യമായിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)ആശ്വാസ് പദ്ധതി നടപ്പുസാമ്പത്തിക വര്‍ഷത്തിലും നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?

6655

സഹകരണ മേഖലയിലെ വിവിധ പദ്ധതികള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, വി. ഡി. സതീശന്‍

,, പി. സി. വിഷ്ണുനാഥ്

,, കെ. അച്ചുതന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിവിധ കാലയളവുകളിലായി എന്തെല്ലാം ധനസഹായ പദ്ധതികളും വേതനവര്‍ദ്ധന, ജോലി സംരക്ഷണം എന്നിവ സഹകരണ മേഖലകളില്‍ നടപ്പിലാക്കുകയുണ്ടായി, വിശദമാക്കുമോ;

(ബി)ഏതെല്ലാം വിഭാഗക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്, വിശദമാക്കുമോ?

6656

സഹകരണ മേഖലയില്‍ പഠനസമിതികള്‍

ശ്രീ. വി.പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

,, അന്‍വര്‍ സാദത്ത്

,, വി.റ്റി. ബല്‍റാം

()ഈ സര്‍ക്കാരിന്റെ കാലത്ത് സഹകരണ മേഖലയില്‍ ഏതെല്ലാം പഠനസമിതികള്‍ രൂപീകരിക്കുകയുണ്ടായി; വിശദമാക്കുമോ;

(ബി)ഏതെല്ലാം വിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനാണ് സമിതികള്‍ രൂപീകരിച്ചത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം വിഷയങ്ങളില്‍ പഠനറിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)റിപ്പോര്‍ട്ടുകളില്‍ എടുക്കാനുദ്ദേശിക്കുന്ന അനന്തര നടപടികള്‍ എന്തെല്ലാമാണ്?

6657

പട്ടികജാതി പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ വികസനം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ലൂഡി ലൂയിസ്

,, ജോസഫ് വാഴക്കന്‍

,, പി. . മാധവന്‍

()പട്ടികജാതി-പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ വികസനത്തിന് എന്തെല്ലാം കാര്യങ്ങളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ നടത്തിപ്പിനായും വിലയിരുത്തലിനുമായി ഉന്നതതല സമിതി രൂപീകരിക്കുന്നകാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഈ സംഘങ്ങളുടെ വികസനം ത്വരിതപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നത്?

6658

സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം

ശ്രീ. മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

,, സി. എഫ്. തോമസ്

,, ടി. യു. കുരുവിള

()സഹകരണ മേഖലയിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത മേഖലയിലെ ജീവനക്കാരുടെ നിയമനം പി. എസ്. സി. വഴി നടത്തുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

6659

സഹകരണ സംഘങ്ങള്‍ക്കുണ്ടാകുന്ന അധികബാധ്യത

ശ്രീ. . പി. ജയരാജന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, കെ. കെ. ലതിക

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()കാര്‍ഷിക വായ്പയ്ക്കുളള പലിശ സബ്സിഡി, പിഴപ്പലിശ ഒഴിവാക്കല്‍, കുറഞ്ഞ പലിശ നിരക്കിലുളള വായ്പകള്‍ കമ്പോളത്തില്‍ ഇടപെടാനുളള സംരംഭങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം തുടങ്ങിയുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതുമൂലം സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ക്കു ണ്ടാകുന്ന അധിക ബാധ്യത കണക്കാക്കി വകവച്ച് കൊടുക്കാറു ണ്ടോ ;

(ബി)മേല്‍പ്പറഞ്ഞ പോലുളള എല്ലാ ഇനങ്ങളിലുമായി സംസ്ഥാനത്തെ സഹകരണ വായ്പാ സംഘങ്ങള്‍ക്ക് വകവച്ച് കിട്ടേണ്ടതായ തുകയെ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(സി)2011-12, 2012-13 സാമ്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ വായ്പാ സംഘങ്ങള്‍ ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ നല്‍കിയത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(ഡി)സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹ്രസ്വകാല വായ്പകള്‍ക്കുളള പലിശ സബ്സിഡി ഇനത്തില്‍, സഹകരണ ബാങ്കുകള്‍ക്ക് എന്തു തുക ഇതിനകം നല്‍കുകയുണ്ടായി എന്നും വിശദമാക്കാമോ ?

6660

നീതി സ്റോറുകള്‍

ശ്രീ. വി. ശശി

()സംസ്ഥാനത്ത് എത്ര നീതി സ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി)ആവശ്യ സാധനങ്ങളുടെ വിലനിയന്ത്രണവുമായി ബന്ധപ്പെട്ട് നീതി സ്റ്റോറുകളില്‍ പ്രത്യേക പരിപാടികള്‍ നടപ്പാക്കിയിട്ടുണ്ടോ;

(സി)നിയമസഭാ മണ്ഡലാടിസ്ഥാനത്തിലും പഞ്ചായത്തടിസ്ഥാനത്തിലും കണ്‍സ്യൂമര്‍ ഫെഡ് വിലനിയന്ത്രണത്തിനായി പുതിയ സംവിധാനങ്ങള്‍ ആവിഷ്ക്കരിക്കാന്‍ നിര്‍ദ്ദേശമുണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

6661

നീതി ഗ്യാസ് സിലിണ്ടര്‍

ശ്രീമതി പി. അയിഷാപോറ്റി

()കണ്‍സ്യൂമര്‍ഫെഡ് നീതി ഗ്യാസ് സിലിണ്ടര്‍ ഒന്നിന് നിലവില്‍ ഈടാക്കുന്നത് എത്ര രൂപയാണ്;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നീതി ഗ്യാസ് സിലിണ്ടര്‍ ഒന്നിന് എത്ര രൂപയായിരുന്നു;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നീതി ഗ്യാസ് സിലിണ്ടറിന് എത്ര തവണ വില വര്‍ദ്ധിപ്പിച്ചു; എത്ര രൂപ വീതം;

(ഡി)ന്യായവിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് നീതി ഗ്യാസ് ലഭ്യമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും?

6662

ത്രിവേണി സ്റോറുകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കേരളത്തില്‍ എത്ര ത്രിവേണി സ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് വെളിപ്പെടുത്തുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര ത്രിവേണി സ്റോറുകള്‍ പുതുതായി ആരംഭിച്ചിട്ടുണ്ട്;

(സി)പുതിയ ത്രിവേണി സ്റോറുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പരിഗണനയിലുണ്ടോ;

(ഡി)എങ്കില്‍ അവ എവിടെയാണെന്ന് വ്യക്തമാക്കുമോ?

6663

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം

ശ്രീ. കെ. രാജു

()നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സഹകരണ വകുപ്പിന്റെ കീഴില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി)അത്തരം നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

6664

സഹകരണ പ്രസ്ഥാനത്തില്‍ ചെറുപ്പക്കാരുടെ കടന്നുവരവ്

ശ്രീ. കെ. സുരേഷ് കുറുപ്പ്

()സഹകരണ പ്രസ്ഥാനത്തിലേയ്ക്ക് കൂടുതല്‍ ചെറുപ്പക്കാര്‍ കടന്നുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നു ; വ്യക്തമാക്കുമോ;

(ബി) 2011-2012 കാലയളവില്‍ സംസ്ഥാനത്തെ രജിസ്ട്രാര്‍, ജോയിന്റ് രജിസ്ട്രാര്‍ ഓഫീസുകളിലായി എത്ര ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയും, ടൂറിസം സൊസൈറ്റിയും രജിസ്ട്രേഷനായി അപേക്ഷാഫീസടച്ചു നല്‍കിയിട്ടുണ്ട്; ജില്ലതിരിച്ച് ഏതെല്ലാമെന്ന് പേരും ചീഫ് പ്രൊമോട്ടറുടെ പേരും അടക്കം ലഭ്യമാക്കുമോ ;

(സി)എത്ര സൊസൈറ്റികള്‍ ഇതുവരെ രജിസ്റര്‍ ചെയ്തിട്ടുണ്ട് ; ഏതെല്ലാം ;

(ഡി)ഈ കാലയളവില്‍ രജിസ്റര്‍ ചെയ്ത ഏതെങ്കിലും ഒരു ടൂറിസം സൊസൈറ്റിയുടെ നിയമാവലിയുടെ കോപ്പി ലഭ്യമാക്കാമോ ?

6665

നന്മ സ്റോറുകള്

ശ്രീമതി പി. അയിഷാ പോറ്റി

()നന്മ സ്റോറുകള്‍ ആരംഭിക്കുന്നതിന് വേണ്ട മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

(ബി)കൊട്ടാരക്കര നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ എവിടെയെല്ലാം എത്ര വീതം നന്മ സ്റോറുകള്‍ ആരംഭിച്ചിട്ടുണ്ട്;

(സി)നന്മ സ്റോറുകളുടെ ഉത്ഘാടനം ഔപചാരിക പരിപാടിയില്‍പ്പെടുമോ?

6666

മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതി

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

()മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയ്ക്ക് 5,68,82791/- രൂപ അനുവദിച്ചുകൊണ്ട് ഫിഷറീസ് ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സഹകരണ സംഘങ്ങള്‍ക്ക് പ്രസ്തുത തുക കൈമാറിക്കഴിഞ്ഞിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ ബന്ധപ്പെട്ട സഹകരണ സംഘങ്ങള്‍ക്ക് തുക അടിയന്തിരമായി കൈമാറാനുള്ള നടപടി സ്വീകരിക്കുമോ?

6667

പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണം

ശ്രീ. എം. ഹംസ

()പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ പുനരുദ്ധരിക്കുന്നതിനായി എന്തെല്ലാം കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുവാനാണ് ലക്ഷ്യമിടുന്നത് ;

(ബി)പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ പുനരുദ്ധരിക്കുന്നതിനായി എത്ര തുക വകയിരുത്തിയിട്ടുണ്ട് ; വിശദാംശം ലഭ്യമാക്കാമോ ?

6668

പ്രസാധനരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍

ശ്രീ. ഷാഫി പറമ്പില്‍

,, എം. പി. വിന്‍സെന്റ്

,, പി. . മാധവന്‍

()ഈ സര്‍ക്കാരിന്റെ കാലത്ത് പ്രസാധനരംഗത്ത് എന്തെല്ലാം നേട്ടങ്ങള്‍ കൈവരിക്കുകയുണ്ടായി;

(ബി)സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം എത്ര പുസ്തകങ്ങളാണ് ഈ കാലയളവില്‍ പ്രകാശനം നടത്തിയിട്ടുളളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)സംഘം എത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി; വിശദമാക്കുമോ ?

6669

കേരള സഹകരണ റിസ്ക് ഫണ്ട്

ശ്രീ. സി.കെ.നാണു

,, ജോസ് തെറ്റയില്‍

,, മാത്യു റ്റി. തോമസ്

()കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി ഏതൊക്കെ വായ്പാപദ്ധതികള്‍ക്കാണ് ലഭ്യമാക്കുന്നത്;

(ബി)ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ഏത് കാലയളവില്‍ ലോണ്‍ എടുത്തവര്‍ക്കാണ് ലഭിക്കുന്നത്;

(സി)ഈ പദ്ധതിയില്‍ അംഗമാകാതിരിക്കുന്ന എത്ര സഹകരണ സംഘങ്ങള്‍ ഉണ്ട്;

(ഡി)ഈ പദ്ധതിയില്‍ അംഗമാകാത്ത സംഘങ്ങള്‍ക്കെതിരെ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുമോ ?

6670

സഹകരണ ബാങ്കുകളിലെ 'റിസ്ക് ഫണ്ട്'

ശ്രീ. റ്റി.വി.രാജേഷ്

സഹകരണ ബാങ്കുകളിലെ റിസ്ക് ഫണ്ട് സംബന്ധിച്ച വിശദാംശം നല്‍കുമോ; ഇത് പ്രകാരം എന്തൊക്കെ സഹായങ്ങളാണ് ലഭ്യമാക്കുന്നത്?

6671

ആര്‍. ബി. . നിയന്ത്രണം

ശ്രീ. വി. ശശി

()പ്രാഥമിക സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളെ ആര്‍. ബി. . യുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുളള നിയമ നിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി)ഇതിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

6672

ഗ്രൂപ്പ് ഡിപ്പോസിറ്റ് സ്കീം

ശ്രീമതി. അയിഷാ പോറ്റി

()കൊല്ലം ജില്ലയില്‍ ഗ്രൂപ്പ് ഡിപ്പോസിറ്റ് സ്കീം ആരംഭിക്കുന്നതിന് സഹകരണ ജോയിന്റ് രജിസ്ട്രാറിന്റെ അംഗീകാരം ആവശ്യപ്പെട്ടിട്ടുണ്ടോ;

(ബി)മറ്റ് ജില്ലകളില്‍ ഈ സ്കീം ആരംഭിക്കുന്നതിന് പ്രസ്തുത അംഗീകാരം ആവശ്യമില്ലാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)കൊല്ലം ജില്ലയിലെ സംഘങ്ങള്‍ക്ക് ട്രഷറി ഡിപ്പോസിറ്റ് ഒഴിവാക്കി ജി.ഡി.എസ് സ്കീം തുടങ്ങുന്നതിന് അനുമതി നല്‍കുമോ ?

6673

തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ ഭരണം

ശ്രീമതി ഗീതാ ഗോപി

തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ ഭരണം അഡ്മിനിസ്ട്രേറ്ററില്‍ നിന്ന് എപ്പോള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും, പുതിയ ഭരണ സമിതിയെ എപ്പോള്‍ ചുമതല ഏല്പിക്കുവാന്‍ കഴിയുമെന്നും അറിയിക്കുമോ?

6674

സര്‍വ്വീസ് സഹകരണ ബാങ്കുകളുടെ ബ്രാഞ്ചുകള്‍ തുടങ്ങുന്നതിനുള്ള വ്യവസ്ഥകള്‍

ശ്രീ. .റ്റി. ജോര്‍ജ്

,, .പി. അബ്ദുള്ളക്കുട്ടി

,, വി.റ്റി. ബല്‍റാം

,, എം.പി. വിന്‍സെന്റ്

()സര്‍വ്വീസ് സഹകരണ ബാങ്കുകളുടെ ബ്രാഞ്ചുകള്‍ തുടങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ബി)ഒരു സംഘത്തിന്റെ കീഴില്‍ എത്ര ബ്രാഞ്ചുകളും ഒരു ബ്രാഞ്ചില്‍ എത്ര ഉപഭോക്താക്കളും ഉണ്ടാകണം എന്ന് വ്യവസ്ഥയുണ്ടോ;

(സി)ബ്രാഞ്ചുകള്‍ തമ്മില്‍ ദൂരപരിധി നിശ്ചയിച്ചിട്ടുണ്ടോ;

(ഡി)ഉദ്യോഗസ്ഥന്‍മാരുടെ നിയമനം ലക്ഷ്യമാക്കി സംഘങ്ങള്‍ അടുത്തടുത്ത് ബ്രാഞ്ചുകള്‍ തുടങ്ങുന്നത് നിര്‍ത്തലാക്കാന്‍ നടപടി സ്വീകരിക്കുമോ?

6675

ജില്ലാ സഹകരണ ബാങ്ക് നല്‍കുന്ന വായ്പകള്

ശ്രീ. വി. ശശി

()വിവിധ ജില്ലാ സഹകരണ ബാങ്കുകള്‍ ഏതെല്ലാം കാര്യങ്ങള്‍ക്കാണ് കാര്‍ഷിക/കാര്‍ഷികേതര വായ്പകള്‍ നല്‍കുന്നത് എന്ന് വ്യക്തമാക്കാമോ;

(ബി)കാര്‍ഷിക/കാര്‍ഷികേതര വായ്പകളുടെ അനുപാതം വ്യക്തമാക്കാമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിവിധ ജില്ലാ സഹകരണ ബാങ്കുകള്‍ അനുവദിച്ച കാര്‍ഷിക/കാര്‍ഷികേതര വായ്പകളുടെ കണക്ക് ബാങ്ക് തിരിച്ച് വ്യക്തമാക്കാമോ?

6676

പുതുതായി ടൂറിസം സൊസൈറ്റികള്‍

ശ്രീ. എസ് രാജേന്ദ്രന്‍

()സംസ്ഥാനത്ത് ടൂറിസം സാദ്ധ്യതയുള്ള വയനാട്, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ പുതുതായി എത്ര ടൂറിസം സൊസൈറ്റികള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കാമോ;

(ബി)അപേക്ഷാഫീസടച്ച് രജിസ്ട്രേഷന്‍ നടപടിക്കായി എത്ര അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്;

(സി)ഈ കാലയളവില്‍ സൊസൈറ്റീസ് ആക്ട് പ്രകാരം 25 വ്യത്യസ്ത കുടുംബങ്ങള്‍ ചേര്‍ന്ന് രജിസ്റര്‍ ചെയ്ത ടൂറിസം സൊസൈറ്റികള്‍ എത്രയാണ്; അതിന്റെ ചീഫ് പ്രമോട്ടര്‍മാര്‍ ആരൊക്കെയാണ്;

(ഡി)രജിസ്റര്‍ ചെയ്ത സൊസൈറ്റിയുടെ നിയമാവലിയുടെ കോപ്പി ലഭ്യമാക്കുമോ?

6677

വ്യത്യസ്ത കുടുംബാംഗങ്ങള്‍ ചേര്‍ന്ന് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍

ശ്രീ..എം. ആരിഫ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 25 വ്യത്യസ്ത കുടുംബാംഗങ്ങള്‍ ചേര്‍ന്ന് എത്ര കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്;

(ബി)സൊസൈറ്റികള്‍ രൂപീകരിക്കുന്നതിനായി എത്ര അപേക്ഷകള്‍ ഫീസൊടുക്കി, വിവിധ എ.ആര്‍., ജെ.ആര്‍ ഓഫീസുകളില്‍ കെട്ടിക്കിടപ്പുണ്ട് ;

(സി)അപേക്ഷ കൈപ്പറ്റിയതായി എന്തെങ്കിലും രേഖകള്‍ നല്‍കാറുണ്ടോ ;

(ഡി)അപേക്ഷ കൈപ്പറ്റി എത്ര ദിവസത്തിനുളളില്‍ അനന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് ആക്റ്റില്‍ പറയുന്നത് ; ഇതു പാലിക്കപ്പെടാറുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് ?

6678

ആലപ്പുഴ ജില്ലയിലെ പിരിച്ചുവിട്ട ഭരണ സമിതികള്‍

ശ്രീ. തോമസ് ചാണ്ടി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആലപ്പുഴ ജില്ലയിലെ ഏതെല്ലാം സഹകരണ സ്ഥാപനങ്ങളുടെ ഭരണ സമിതികള്‍ പിരിച്ചുവിട്ടിട്ടുണ്ടെന്ന് കാരണസഹിതമുള്ള റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;

(ബി)കുട്ടനാട്ടിലെ ചതുര്‍ത്ഥ്യാകരി എസ്.സി.ബി. ഭരണസമിതി പിരിച്ചുവിടാനുള്ള കാരണം വ്യക്തമാക്കുമോ;

(സി)സ്ഥലവും വാഹനവും വാങ്ങുന്നതിന് ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തിനകം അനുമതി വാങ്ങിയാല്‍ മതിയായിട്ടും പ്രസ്തുത ഭരണ സമിതി പിരിച്ചുവിട്ടതിന്റെ കാരണം വിശദമാക്കുമോ;

(ഡി)അനുമതിയില്ലാതെ കൊയ്ത്ത് യന്ത്രങ്ങളും വാഹനങ്ങളും വാങ്ങിയ ഏതെല്ലാം സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതികള്‍ ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍ തുടരുന്നുണ്ടെന്ന് വ്യക്തമാക്കാമോ ?

6679

പുനലൂര്‍ നിയോജകമണ്ഡത്തില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ സംഭരണശാല

ശ്രീ. കെ. രാജു

()പുനലൂര്‍ നിയോജകമണ്ഡലത്തില്‍പ്പെട്ട ഏരൂര്‍ പഞ്ചായത്തില്‍ സ്ഥലം ലഭ്യമാക്കിയാല്‍ കണ്‍സ്യൂമര്‍ഫെഡിന്റെ സംഭരണശാല ആരംഭിക്കുമോ;

(ബി)എങ്കില്‍ എത്ര സ്ഥലമാണ് ആവശ്യമായിവരുന്നത്; കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ സംഭരണശാല തുടങ്ങുന്നത് അഭികാമ്യമാണോ?

6680

മണല്‍ ശേഖരണ സംസ്കരണ വിപണന സംഘങ്ങള്‍

ഡോ. കെ. ടി. ജലീല്‍

()മലപ്പുറം ജില്ലയില്‍ 1-5-2011-ന് ശേഷം സഹകരണ വകുപ്പിനുകീഴില്‍ മണല്‍ ശേഖരണ സംസ്കരണ വിപണന സംഘങ്ങള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ സംഘങ്ങളുടെ പേര്, വിലാസം, ചീഫ് പ്രൊമോട്ടറുടെ പേര് എന്നിവ ലഭ്യമാക്കാമോ;

(സി)ജിയോളജിക്കല്‍ വകുപ്പിന്റെ അനുമതിപത്രം ഏതെങ്കിലും സംഘത്തിന് മലപ്പുറം ജില്ലയില്‍നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണോ മേല്‍ സംഘങ്ങള്‍ രജിസ്റര്‍ ചെയ്തത് എന്ന് വ്യക്തമാക്കാമോ;

(സി)ജിയോളജിക്കല്‍ വകുപ്പിന്റെ അനുമതി പത്രം ഇല്ല എന്ന കാരണത്താല്‍ ഏതെങ്കിലും സംഘത്തിന്റെ രൂപീകരണവും ഷെയര്‍ പിരിക്കുന്നതിനുളള അനുമതിയും നിഷേധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ പേരും മേല്‍വിലാസവും ലഭ്യമാക്കാമോ;

()മണല്‍ ഖനനത്തിന് ഏതെങ്കിലും സംഘത്തിന് മലപ്പുറം ജില്ലയില്‍ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇവക്ക് ജിയോളജി വകുപ്പിന്റെ അനുമതി നല്‍കിയിരുന്നോ; വിശദമാക്കാമോ ?

6681

പക്ഷാഘാതം വന്ന് തളര്‍ന്ന് കിടക്കുന്നവരുടെ വായ്പത്തുക

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()പക്ഷാഘാതം വന്ന് തളര്‍ന്ന് കിടക്കുന്നവര്‍ സഹകരണ ബാങ്കുകളില്‍ നിന്ന് എടുത്തിരുന്ന വായ്പതുക എഴുതിത്തളളുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)ഈ ആനുകൂല്യം ലഭിക്കേണ്ടതിന് മറ്റേതെങ്കിലും മാനദണ്ഡങ്ങള്‍ ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ;

(സി)എത്ര രൂപവരെയുള്ള വായ്പകളാണ് ഈ ആനുകൂല്യത്തില്‍ ഉള്‍പ്പെടുത്തി എഴുതിത്തളളുന്നത്;

(ഡി)ഇപ്രകാരം ഒരു ആനുകൂല്യം അനുവദിച്ചതു സംബന്ധിച്ച അറിയിപ്പ് സഹകരണ ബാങ്കുകളെ യഥാസമയം അറിയിച്ചിട്ടുണ്ടോ;

()വായ്പ ഇളവ് ആനുകൂല്യത്തിന് അര്‍ഹരായവര്‍ ബാങ്കുകളെ സമീപിക്കുമ്പോള്‍ ഇത്തരത്തില്‍ അറിയിപ്പ് ലഭിച്ചിട്ടില്ല എന്ന് അറിയിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

6682

കോപ്പറേറ്റീവ് സൊസൈറ്റികള്‍ രജിസ്റര്‍ ചെയ്യുന്നതിനുളള അപേക്ഷകള്

ശ്രീ.വി.ചെന്താമരാക്ഷന്‍

()കോപ്പറേറ്റീവ് സൊസൈറ്റികള്‍ രജിസ്റര്‍ ചെയ്യുന്നതിനുളള അപേക്ഷകള്‍ എ.ആര്‍., ജെ.ആര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; എങ്കില്‍ ഏതെല്ലാം ജില്ലകളിലായി എത്ര വീതം അപേക്ഷകളില്‍ തീര്‍പ്പാക്കാനുണ്ട്;

(ബി)നിയമാനുസൃത നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ഭരണകക്ഷിയുടെ ശുപാര്‍ശയുളളവര്‍ക്ക് മാത്രം പുതിയ സൊസൈറ്റികള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കിയാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ ;

(സി)എങ്കില്‍ ഇത്തരം ശുപാര്‍ശകള്‍ വേണമെന്ന് നിര്‍ബന്ധിക്കുകയും നല്‍കിയ അപേക്ഷയിന്‍മേല്‍ മാസങ്ങളായി നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ;

(ഡി)കൂടുതല്‍ പേരെ സഹകരണ പ്രസ്ഥാനത്തിനു കീഴില്‍ കൊണ്ടുവരുകയെന്ന ഉദ്ദേശ്യം സാക്ഷാത്കരിക്കാന്‍ എന്തെങ്കിലും നടപടികള്‍ എടുത്തിട്ടുണ്ടോ ; എങ്കില്‍ വിവരിക്കുമോ ?

6683

കൈത്തറി തുണികള്‍ക്ക് റിബേറ്റ്

ശ്രീ. മുല്ലക്കര രത്നാകരന്‍

കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് എത്ര റിബേറ്റ് കുടിശ്ശിക നല്‍കാനുണ്ട്; കൈത്തറി തുണികള്‍ക്ക് റിബേറ്റ് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?

6684

നീതിസ്റോറുകളിലെ സെയില്‍സ്മാന്‍മാര്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()സംസ്ഥാനത്തെ നീതി സ്റോറുകളില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന സെയില്‍സ്മാന്‍മാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

(ബി)27.11.2010-ലെ 207/10/സഹ.നമ്പര്‍ ഉത്തരവ് പ്രകാരം നീതി സ്റോറുകളില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന എത്ര സെയില്‍സ്മാന്‍മാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്;

(സി)പ്രസ്തുത ഉത്തരവ് നിലവില്‍ വന്ന സമയത്തും അതിനു ശേഷവും തുടര്‍ച്ചയായി സെയില്‍സ്മാന്‍ തസ്തികയില്‍ ജോലി ചെയ്തുവന്നവരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

6685

സഹകരണ സ്ഥാപനങ്ങളിലെ ‘ആശ്രിത നിയമന വ്യവസ്ഥ'

ശ്രീമതി ഗീതാ ഗോപി

സഹകരണ സ്ഥാപനങ്ങളില്‍ ‘ആശ്രിത നിയമന വ്യവസ്ഥ' നിലവിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

6686

അഞ്ചേരിയിലെ ആയുര്‍ധാരയിലെ ജീവനക്കാര്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

()തൃശൂര്‍ അഞ്ചേരിയിലെ ആയുര്‍ധാര എന്ന സ്ഥാപനത്തില്‍ എത്ര ജീവനക്കാരാണ് ഉളളത്; അതില്‍ എത്ര എസ്.സി./എസ്.ടി, 40 വയസ് കഴിഞ്ഞ എത്രപേര്‍ എന്ന് തരംതിരിച്ച് വിശദമാക്കാമോ;

(ബി)ഈ ജീവനക്കാര്‍ എത്ര വര്‍ഷമായി ജോലി ചെയ്യുന്നു എന്ന് വെളിപ്പെടുത്താമോ;

(സി)ഈ സ്ഥാപനത്തിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍, പോസ്റ് ക്രിയേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ എന്തെങ്കിലും നിവേദനങ്ങള്‍ നല്‍കിയിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

()ജീവനക്കാരുടെ സേവന വേതന വ്യവസ്ഥയും പോസ്റ് ക്രിയേഷനും സ്ഥിരപ്പെടുത്തുന്നതിനും വേണ്ട നടപടി സ്വീകരിക്കുമോ ?

6687

കേപ്പി’ന്റെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ ഗസ്റ്റ് അദ്ധ്യാപകര്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

()‘കേപ്പി’ന്റെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളില്‍ നിലവില്‍ എത്ര പേര്‍ ഗസ്റ്റ് അദ്ധ്യാപകര്‍ ആയി ജോലി നോക്കിവരുന്നുവെന്ന് വ്യക്തമാക്കാമോ ;

(ബി)കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ എത്ര പേര്‍ ഗസ്റ്റ് അദ്ധ്യാപകരായി ജോലി നോക്കി വരുന്നുണ്ട് ;

(സി)‘കേപ്പി’ല്‍ ഗസ്റ്റ് അദ്ധ്യാപകരായി ജോലി നോക്കി വരുന്നവരെ പിരിച്ച് വിട്ട് സ്ഥിരം നിയമനം നടത്താന്‍ നടപടികള്‍ സ്വീകരിക്കുമോ ?

6688

സര്‍വ്വീസ് സഹകരണ ബാങ്കുകളിലെ ജീവനക്കാര്‍ക്ക് മാനേജീരിയല്‍ ട്രെയിനിംഗ്

ശ്രീ. വി. ശശി

()സര്‍വ്വീസ് സഹകരണ ബാങ്കുകളിലെ ജീവനക്കാര്‍ക്ക് പ്രത്യേക മാനേജീരിയല്‍ ട്രെയിനിംഗ് നല്‍കി അവരുടെ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിന് വകുപ്പ് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ ;

(ബി)സഹകരണ ആശുപത്രികളിലെ ജീവനക്കാരുടെ ശമ്പളസ്കെയില്‍ സംബന്ധിച്ച വിശദാംശം വെളിപ്പെടുത്താമോ ?

6689

ഖാദിമേഖലയിലുള്ള പീഡിത വ്യവസായങ്ങളുടെ പുനരുദ്ധാരണം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, സി. പി. മുഹമ്മദ്

,, എം. . വാഹീദ്

,, പാലോട് രവി

()ഖാദി മേഖലയിലുള്ള പീഡിത വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിനായി സഹകരണസംഘങ്ങള്‍ എന്തെല്ലാം സഹായമാണ് നല്‍കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി)ബാങ്കുകളുടെയും ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും സാമ്പത്തിക സഹായം ഇതിന് ലഭ്യമാക്കാന്‍ ശ്രമിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

6690

ഖാദിമേഖലയുടെ വിപുലീകരണം

ശ്രീ. വി. ഡി. സതീശന്‍

,, സി. പി. മുഹമ്മദ്

,, ഹൈബി ഈഡന്‍

,, കെ. മുരളീധരന്‍

()ഖാദി മേഖലയുടെ വിപുലീകരണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ആധുനീകരണത്തിനും, വിപുലീകരണത്തിനുമായി പുതിയ പദ്ധതി വിഭാവനം ചെയ്യുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പുതിയ യന്ത്രസാമഗ്രികള്‍, അസംസ്കൃത വിഭവങ്ങള്‍ എന്നിവ ലഭ്യമാക്കല്‍, അടിസ്ഥാനസൌകര്യം മെച്ചപ്പെടുത്തല്‍ എന്നിവ പദ്ധതിയിലുള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

6691

നേമം നിയോജക മണ്ഡലത്തിലെ ട്രാവന്‍കൂര്‍ ടെക്സ്റയില്‍സ് ഹാന്റ്ലൂം വീവേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി

ശ്രീ. വി. ശിവന്‍കുട്ടി

()നേമം മണ്ഡലത്തിലെ ട്രാവന്‍കൂര്‍ ടെക്സ്റെയില്‍സ് ഹാന്‍ഡ്ലൂം വീവേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തിക്കുന്ന കെട്ടിടം തകര്‍ന്നു വീഴാറായ സ്ഥിതിയാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതുമൂലം ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരുടെ ജീവന് ഭീഷണിയുണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഈ സൊസൈറ്റിയുടെ വിസ്തൃതമായ കോമ്പൌണ്ട് കാട് പിടിച്ചു കിടക്കുന്നതു മൂലം പരിസരവാസികളും സ്കൂള്‍ വിദ്യാര്‍ത്ഥികളും നേരിടുന്ന പാമ്പുകളുടെ ഭീഷണി ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ ഇതു പരിഹരിക്കാന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?

6692

ഖരമാലിന്യ സംസ്ക്കരണം

ശ്രീ. കെ. വി. വിജയദാസ്

() എന്തു പദ്ധതിയാണ് ഖരമാലിന്യ സംസ്ക്കരണത്തിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നിലുളളത് ; നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള ക്രിയാത്മകമായ പദ്ധതികള്‍ക്ക് രൂപം നല്‍കുമോ; എങ്കില്‍വിശദാംശം നല്‍കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.