UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6734

എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിക്കുന്ന പ്രോജക്ടുകള്‍

ശ്രീ. സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

,, വര്‍ക്കല കഹാര്‍

,, റ്റി. എന്‍. പ്രതാപന്‍

()സെപ്റ്റംബറില്‍ നടക്കുന്ന എമര്‍ജിംഗ് കേരളയില്‍ എത്ര പ്രോജക്ടുകളാണ് അവതരിപ്പിക്കാന്‍ തയ്യാറയിട്ടുളളത് വിശദമാക്കുമോ;

(ബി)ഇങ്ങനെ അവതരിപ്പിക്കുന്ന പ്രോജക്ടുകള്‍ ഏതെല്ലാം മേഖലയിലുളളവയാണ് വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുളള പ്രോജക്ടുകള്ും ഇതില്‍ ഉള്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുമോ, വിശദമാക്കുമോ?

6735

പുതിയ വ്യവസായ പാര്‍ക്കുകള്‍

ശ്രീ. . പി. ജയരാജന്‍

()പുതിയ വ്യവസായപാര്‍ക്കുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പന്ത്രണ്ടാം പദ്ധതി സമീപനരേഖയില്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമെന്നു വ്യക്തമാക്കുമോ;

(ബി)പൊതുമേഖലാ വ്യവസായങ്ങള്‍ക്കുവേണ്ടി ഏറ്റെടുത്തിട്ടുള്ള ഭൂമി സ്വകാര്യ സംരഭകര്‍ക്ക് നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)പൊതു-സ്വകാര്യ പങ്കാളിത്ത സ്ഥാപനങ്ങള്‍ക്ക് വ്യാവസായികാവശ്യത്തിനു വേണ്ട ഭൂമിയുടെ കൈമാറ്റം ഏതു രീതിയില്‍ നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്?

6736

പുതിയ വ്യവസായങ്ങള്‍ പൊതുമേഖലയില്‍ ആരംഭിയ്ക്കുവാന്‍ നടപടി

ശ്രീ. കെ. വി. വിജയദാസ്

പുതിയ വ്യവസായങ്ങള്‍ പൊതുമേഖലയില്‍ ആരംഭിയ്ക്കുന്നത് സംബന്ധിച്ച് നയം വ്യക്തമാക്കുമോ?

6737

കെയര്‍ കേരള

ശ്രീ. വി.ഡി. സതീശന്‍

,, ലൂഡി ലൂയിസ്

,, കെ. അച്ചുതന്‍

,, .സി. ബാലകൃഷ്ണന്‍

()സംയോജിത ഗവേഷണത്തിനും ഉയര്‍ന്ന വികസനത്തിനുമായി കെയര്‍ കേരള ആരെല്ലാമായിട്ടാണ് ധാരണയുണ്ടാക്കിയിട്ടുള്ളത് ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(സി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത ധാരണയിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത് ?

T6738

തിരുവനന്തപുരം - കാസര്‍ഗോഡ് അതിവേഗ ഇടനാഴി

ശ്രീ. എം. . ബേബി

,, പി. റ്റി. . റഹീം

,, വി. ശിവന്‍കുട്ടി

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()തിരുവനന്തപുരം - കാസര്‍ഗോഡ് അതിവേഗ ഇടനാഴി എന്ന പ്രഖ്യാപനത്തില്‍ നിന്ന് പിന്നോട്ടുപോയിട്ടുണ്ടോ ;

(ബി)ഇല്ലെങ്കില്‍ അതിനായി ഇതുവരെ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത ഇടനാഴിക്കായി എത്ര കോടി രൂപയാണ് ആവശ്യമായി വരുന്നത് ; അതില്‍ സര്‍ക്കാര്‍ ഷെയര്‍ എത്രയാണ് ;

(ഡി)ഇതിനായി സര്‍ക്കാര്‍ പണം നീക്കിവച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ ?

6739

നോളഡ്ജ് സിറ്റി മുഖേന തൊഴിലവസരങ്ങള്‍

ശ്രീ. കെ. വി. വിജയദാസ്

()നോളഡ്ജ് സിറ്റി മുഖേന എത്രപേര്‍ക്ക് ഏതെല്ലാം തരത്തില്‍ തൊഴില്‍ നല്‍കാനാകുമെന്ന് വ്യക്തമാക്കുമോ;

(ബി)ഏതു തരത്തിലുളള സേവനമാണ് ജനങ്ങള്‍ക്ക് ഇതിലൂടെ നല്‍കാന്‍ കഴിയുകയെന്ന് വെളിപ്പെടുത്തുമോ ?

6740

സീപ്ളെയിന്‍ സര്‍വ്വീസ്

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, എം. പി. വിന്‍സെന്റ്

,, കെ. മുരളീധരന്‍

,, പി. . മാധവന്‍

()സംസ്ഥാനത്ത് സീപ്ളെയിന്‍ പദ്ധതി നടപ്പാക്കാന്‍ കെ. എസ്. . ഡി. സി. എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)പദ്ധതി നടപ്പാക്കാന്‍ താല്പര്യമുളളവരെ കണ്ടുപിടിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി)ഇത് നടപ്പാക്കാനുളള സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

6741

സീപ്ളെയിന്‍

ശ്രീ. ജി. സുധാകരന്‍

,, സി. കെ. സദാശിവന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. റ്റി. വി. രാജേഷ്

()കെ.എസ്..ഡി.സി യും ടൂറിസം വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കാനുദ്ദേശിക്കുന്ന സീപ്ളെയിന്‍ പദ്ധതിയുടെ റിപ്പോര്‍ട്ട് തയ്യാറായിട്ടുണ്ടോ; റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഏത് ഏജന്‍സിയാണ്; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി)പദ്ധതി നടപ്പിലാക്കുന്നതിന് ടൂറിസം വകുപ്പ് കണ്ടെത്തിയ സ്ഥലങ്ങള്‍ ഏതൊക്കെയാണ്; പദ്ധതിക്ക് എത്ര സ്ഥലം എവിടെയെല്ലാം വേണ്ടി വരുമെന്ന് വ്യക്തമാക്കുമോ;

(സി)പദ്ധതി റിപ്പോര്‍ട്ടു പ്രകാരം പ്രതീക്ഷിക്കുന്ന മൊത്തം ചെലവ് എത്ര; സ്വകാര്യ പങ്കാളിത്തം ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;

(ഡി)ഏത് റൂട്ടില്‍ ഗതാഗതം നടത്താനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്; കെ.എസ്..ഡി.സി. ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

6742

സീ പ്ളെയ്ന്‍ സര്‍വ്വീസ്

ശ്രീ. തോമസ് ചാണ്ടി

()സീപ്ളെയ്ന്‍ സര്‍വ്വീസ് ആലപ്പുഴ-കുമരകം പ്രദേശങ്ങളില്‍ ഏതെല്ലാം സ്ഥലങ്ങളിലാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി)പ്രസ്തുത പദ്ധതിക്ക് 2012-13 ല്‍ കെ.എസ്..ഡി.സിക്ക് അനുവദിച്ചിരിക്കുന്ന 12 കോടി രൂപ വിനിയോഗിച്ച് എന്താണ് വിഭാവനം ചെയ്യുന്നതെന്ന് വിശദമാക്കുമോ ?

6743

വ്യവസായ വികസന കാര്യത്തില്‍ ദേശസാല്‍കൃത ബാങ്കുകളുടെ വിവേചനം

ശ്രീ. . കെ. ബാലന്‍

,, എളമരം കരീം

,, പി. ശ്രീരാമകൃഷ്ണന്‍

,, കെ. ദാസന്‍

()വ്യവസായ വികസന കാര്യത്തില്‍ ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വിവേചനം കാണിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)വിവേചനം അവസാനിപ്പിക്കാനും വ്യവസായ സംരംഭങ്ങള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിപ്പിക്കാനും നിക്ഷേപം വര്‍ദ്ധിപ്പിക്കാനും നടത്തിയ ശ്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)ഇക്കാര്യത്തില്‍ ദേശസാല്‍കൃത ബാങ്കുകളുടെ സംസ്ഥാനത്തെ വായ്പാ നിക്ഷേപ അനുപാതം സംബന്ധിച്ച ഏറ്റവും ഒടുവിലത്തെ വിലയിരുത്തലുകള്‍ വെളിപ്പെടുത്താമോ?

6744

ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം

ശ്രീ. ബെന്നി ബെഹനാന്‍

,, ഷാഫി പറമ്പില്‍

,, അന്‍വര്‍ സാദത്ത്

,, .റ്റി. ജോര്‍ജ്

()സംസ്ഥാനത്തെ ചെറുകിട വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനായി എന്തെല്ലാം കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്; വിശദമാക്കുമോ ;

(ബി)ചെറുകിട വ്യവസായങ്ങള്‍ക്ക് എമര്‍ജിംഗ് കേരള പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിയ്ക്കുമെന്ന് വിശദമാക്കുമോ ?

6745

പൊതുമേഖലാ സ്ഥാപനങ്ങളിലെ അക്കൌണ്ടിംഗ് സംവിധാനം

ശ്രീ. പാലോട് രവി

,, ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, റ്റി. എന്‍. പ്രതാപന്‍

()പൊതു മേഖലാ സ്ഥാപനങ്ങളിലെ അക്കൌണ്ടിംഗ് സംവിധാനം കാര്യക്ഷമവും ശക്തവുമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം ;

(ബി)കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

6746

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ റിയാബ്മുഖേന നടത്തുവാന്‍ നടപടി

ശ്രീ. സണ്ണി ജോസഫ്

,, സി. പി. മുഹമ്മദ്

,, ജോസഫ് വാഴക്കന്‍

,, റ്റി. എന്‍. പ്രതാപന്‍

()വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ റിയാബിന് നല്‍കിക്കൊണ്ട് ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഏതെല്ലാം തലങ്ങളിലുള്ള നിയമനങ്ങളാണ് റിയാബ് നടത്തുന്നത് എന്നതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)പി. എസ്. സി. പിന്‍തുടര്‍ന്നു വരുന്ന നിബന്ധനകള്‍ പാലിച്ച് റിയാബ് നിയമനങ്ങള്‍ നടത്തുമോ; വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത നിയമനങ്ങളുടെ മോണിറ്ററിംഗ് നടത്തുവാന്‍ എന്തെല്ലാം സംവിധാനമാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

6747

ഐഡിയ ഫയല്‍ ട്രാക്കിംഗ് സിസ്റം

ശ്രീ.എം.പി.വിന്‍സെന്റ്

()ഐഡിയ ഫയല്‍ ട്രാക്കിംഗ് സിസ്റം ഡി.പി., ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്, പഞ്ചായത്ത് ഡയറക്ടറേറ്റ് തുടങ്ങിയ ഓഫീസുകളില്‍ പ്രാരംഭഘട്ടമായി ഏര്‍പ്പെടുത്തുമോ ;

(ബി)പ്രസ്തുത സംവിധാനം എല്ലാവകുപ്പുകളിലും കാര്യക്ഷമമായി നടപ്പിലാക്കുമോ ?

6748

പ്രകൃതി വാതക വിതരണത്തിനായി പൈപ്പ് ലൈന്‍

ശ്രീ. കെ.ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പി..മാധവന്‍

()ഗെയില്‍ ഇന്ത്യാ ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി വാതക വിതരണത്തിനായി സംസ്ഥാനത്ത് സ്ഥാപിക്കുന്ന വാതകപൈപ്പ് ലൈനിനെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇത് ദൂരീകരിക്കുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിട്ടുളളത്;

(സി)പദ്ധതിയുടെ നേട്ടങ്ങളും ഇതുമൂലം സംസ്ഥാനത്തിനുണ്ടാകുന്ന ഗുണങ്ങളെയും സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;

(ഡി)ഇതിനായി വാതകപൈപ്പ്ലൈന്‍ കടന്നുപോകുന്ന ജില്ലകളിലെ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് തലത്തില്‍ യോഗങ്ങള്‍ വിളിച്ച് കൂട്ടുമോ?

6749

ഗെയില്‍-പെട്രോനെറ്റ് പ്രകൃതി വാതകക്കുഴല്‍ പദ്ധതിയുടെപരിസ്ഥിതി ആഘാത പഠനം

ശ്രീ.റ്റി.. അഹമ്മദ് കബീര്‍

()ഗെയില്‍-പെട്രോനെറ്റ്, കൊച്ചി-ബാംഗ്ളൂരു, മാംഗ്ളൂര്‍ എല്‍.എന്‍.ജി പൈപ്പ്ലൈന്‍ പദ്ധതിയുടെ സാധ്യതാ പഠനവും പരിസ്ഥിതി ആഘാത പഠനവും നടത്തിയത് ഏത് ഏജന്‍സിയാണെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പദ്ധതിക്ക് ആവശ്യമായ പാരിസ്ഥിതിക അനുമതി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ലഭ്യമായിട്ടുണ്ടോ; ഇതിലേക്ക് നിയമപ്രകാരമുള്ള പബ്ളിക് ഹിയറിംഗ് നടത്തിയിട്ടുണ്ടോ;

(സി)കൊച്ചി റിഫൈനറിയില്‍ നിന്ന് കോയമ്പത്തൂരിലെ കരൂര്‍ വരെ നിലവില്‍ പെട്രോളിയം ലൈനിനു വേണ്ടി പെട്രോനെറ്റ് കമ്പനി ഏറ്റെടുത്ത് ഉപയോഗിച്ച് വരുന്ന സ്ഥലം മുഴുവനായോ ഭാഗികമായോ പ്രസ്തുത ഗ്യാസ് പൈപ്പ് ലൈനിനുവേണ്ടി ഉപയോഗിക്കാന്‍ ആലോചിക്കുന്നുണ്ടോ;

(ഡി)പ്രസ്തുത ഗ്യാസ് പൈപ്പ്ലൈന്‍ ജനവാസമേഖലയിലൂടെയായതിനാല്‍ ഇതു കാരണം ജനങ്ങള്‍ക്കുണ്ടാകുന്ന വരുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ 

6750

ഗെയില്‍-പെട്രോനെറ്റ് പ്രകൃതി വാതകക്കുഴല്‍ പദ്ധതിയില്‍ കേരള സര്‍ക്കാരിന്റെ പങ്കാളിത്തം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()ഗെയില്‍-പെട്രോനെറ്റ് കൊച്ചി-ബംഗളൂരു മംഗലാപുരം എല്‍. എന്‍. ജി. പൈപ്പ് ലൈന്‍ പദ്ധതിയില്‍ കേരള സര്‍ക്കാരിന്റെ പങ്കാളിത്തം എന്തെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പദ്ധതിയ്ക്ക് വേണ്ട പൈപ്പ് ലൈനുകള്‍ കേരളത്തിലെ ഏതെല്ലാം പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ മേഖലകളിലൂടെയാണ് കടന്നുപോകുന്നത് എന്ന് വ്യക്തമാക്കാമോ;

(സി)പ്രസ്തുത പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുളളസ്ഥലം ഏത് നിയമപ്രകാരമാണ് ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി)ഈ പദ്ധതി നടപ്പില്‍ വരുത്തുന്നതിന് സംസ്ഥാനത്ത് ഏകദേശം എത്ര ഭൂമി ആവശ്യമാണെന്ന് കണക്കാക്കിയിട്ടുണ്ടോ?

T6751

ഗെയില്‍-പെട്രോനെറ്റ് പ്രകൃതിവാതകക്കുഴലിന്റെ അലൈന്‍മെന്റ്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()ഗെയില്‍-പെട്രോനെറ്റ്, കൊച്ചി-ബംഗളൂരു-മംഗലാപുരംഎല്‍.എന്‍.ജി. പൈപ്പ്ലൈനിന് നിലവില്‍ നിര്‍ദ്ദേശിക്കപ്പെട്ട അലൈന്‍മെന്റ് കൂടാതെ മറ്റേതെങ്കിലും അലൈന്‍മെന്റുകള്‍ സാധ്യതാപഠനം നടത്തിയ ഏജന്‍സിയോ അല്ലെങ്കില്‍ ബന്ധപ്പെട്ട ജനങ്ങളോ നിര്‍ദ്ദേശിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം അലൈന്‍മെന്റുകളാണ് എന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പദ്ധതി സംബന്ധമായി ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് തീരുമാനങ്ങളെടുത്ത പഞ്ചായത്ത് ഭരണസമിതികളോട് പഞ്ചായത്ത് ഡയറക്ടറും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

T6752

ഹോട്ടല്‍ വ്യവസായ മേഖലയിലെ പ്രതിസന്ധി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, എം. ഉമ്മര്‍

,, കെ. എം. ഷാജി

()തൊഴിലാളി ക്ഷാമവും പ്രവര്‍ത്തനച്ചെലവിലെ വര്‍ദ്ധനവും മൂലം സംസ്ഥാനത്തെ ചെറുകിട ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഹോട്ടല്‍ വ്യവസായമേഖല പ്രതിസന്ധി നേരിടുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ ഏതു വിധത്തിലുള്ള ഇടപെടലുകളാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി)കേരളീയ കുടുംബങ്ങള്‍ ഭക്ഷണാവശ്യങ്ങള്‍ക്ക് ഹോട്ടലുകളെയും ഇതര ഭക്ഷണവിതരണ സ്ഥാപനങ്ങളെയും കൂടുതലായി ആശ്രയിക്കുന്ന സ്ഥിതിവിശേഷം നിലനില്ക്കുന്ന സാഹചര്യത്തില്‍ ഈ പ്രതിസന്ധി ജനജീവിതത്തെ ബാധിക്കാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

6753

ചേര്‍ത്തലയില്‍ റെയില്‍വെ ബോഗി നിര്‍മ്മാണ ഫാക്ടറി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ റെയില്‍വേ ബോഗി നിര്‍മ്മാണ ഫാക്ടറി ആരംഭിക്കുന്നതിന് റെയില്‍വേയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയിലായത് എന്നാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ധാരണ പ്രകാരം പദ്ധതിക്കായി മുന്‍സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ബോഗി നിര്‍മ്മാണ ഫാക്ടറി ആരംഭിക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ;

(ഡി)ചേര്‍ത്തല ബോഗി നിര്‍മ്മാണ ഫാക്ടറി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

()ഉണ്ടെങ്കില്‍ ഇതിന്റെ കാരണങ്ങള്‍ വിശദമാക്കുമോ?

6754

അങ്കമാലി വ്യവസായ പാര്‍ക്ക്

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലിയില്‍ സ്ഥാപിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള കിന്‍ഫ്രാ വ്യവസായ പാര്‍ക്കിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളെ ബന്ധപ്പെടുത്തി ലാന്‍ഡ് അക്വിസിഷന്‍ നടപടി ചോദ്യം ചെയ്ത് കൊണ്ട് ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത ണജ() 33795/2010 കേസിലെ സ്റേ ഉത്തരവ് ഒഴിവാക്കി കിട്ടുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ ;

(സി)പ്രസ്തുത ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലും പദ്ധതി നടപ്പാക്കുന്നതിലും ഉള്ള നയപരമായ നിലപാടു വ്യക്തമാക്കുമോ ?

6755

വാഴക്കാട് ചെരുപ്പ് ഫാക്ടറി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കിന്‍ഫ്രയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ വാഴക്കാടില്‍ ചെരുപ്പ് ഫാക്ടറി നിര്‍മ്മിക്കുന്നതിന് 50 കോടി രൂപയുടെ പദ്ധതി ആവിഷ്ക്കരിച്ചിരുന്നോയെന്നു വെളിപ്പെടുത്തുമോ;

(ബി)എങ്കില്‍ ഇതിന്മേല്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?

6756

കേരള ദിനേശ് ബീഡി തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി

ശ്രീ. .പി. ജയരാജന്‍

()കണ്ണൂര്‍ കേരള ദിനേശ് ബീഡി സംഘത്തിലെ തൊഴിലാളികള്‍ ഏതു പെന്‍ഷന്‍ പദ്ധതിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്;

(ബി)എത്ര തൊഴിലാളികള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്;

(സി)എത്ര മാസത്തെ പെന്‍ഷനാണ് കുടിശ്ശികയായിട്ടുള്ളത്; കുടിശ്ശിക തീര്‍ക്കുന്നതിന് എത്ര തുക വേണ്ടിവരുമെന്നും വ്യക്ത മാക്കുമോ;

(ഡി)നടപ്പുസാമ്പത്തികവര്‍ഷം പ്രസ്തുത പെന്‍ഷന്‍ പദ്ധതിക്കായി എത്ര തുക വകയിരുത്തിയിട്ടുണ്ട് ;

()കണ്ണൂര്‍ കേരള ദിനേശ് ബീഡി സംഘത്തിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തു നല്‍കുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചതെന്നു വ്യക്തമാക്കുമോ?

T6757

പത്തനംതിട്ടയിലെ കരിങ്കല്‍ വ്യവസായ സഹകരണസംഘത്തിന് എക്സ്പ്ളോസീവ് ലൈസന്‍സ് നല്‍കുന്നതിന് നടപടി

ശ്രീ. രാജു എബ്രഹാം

()പത്തനംതിട്ട ജില്ലയിലെ പാറമടകളില്‍ നിന്നും ഏതെങ്കിലും തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കില്‍ എന്നാണ്; സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ഹാജരാക്കാമോ;

(ബി)നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടോ; എന്നാണ് ഇങ്ങനെ ഉത്തരവിട്ടത്; ഇങ്ങനെ ഒരു ഉത്തരവ് ഇറക്കാനിടയായ സാഹചര്യമെന്തെന്ന് വിശദമാക്കാമോ;

(സി)കരിങ്കല്‍ വ്യവസായ സഹകരണ സംഘത്തിനും വ്യക്തികള്‍ക്കും എക്സ്പ്ളോസീവ് ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നോ; ഇതിന്റെ പകര്‍പ്പ് ഹാജരാക്കാമോ;

(ഡി)സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിട്ടും പത്തനംതിട്ട ജില്ലയില്‍ മാത്രം എക്സ്പ്ളോസീവ് ലൈസന്‍സിന് ജില്ലാ കളക്ടര്‍ എന്‍..സി. നല്‍കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()പത്തനംതിട്ട ജില്ലാ കരിങ്കല്‍ വ്യവസായ സഹകരണ സംഘം എക്സ്പ്ളോസീവ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള എന്‍..സി.ക്കായി എന്നാണ് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയത്; ഈ അപേക്ഷയില്‍ തീരുമാനമെടുത്തിട്ടുണ്ടോ; അപേക്ഷ നല്‍കി ഇത്രയും നാള്‍ കഴിഞ്ഞിട്ടും അനുകൂല ഉത്തരവ് ഉണ്ടായിട്ടും പത്തനംതിട്ട ജില്ലാ കളക്ടര്‍ എന്‍..സി. നല്‍കാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കുമോ;

(എഫ്)പത്തനംതിട്ട ജില്ലയില്‍ പാറ പൊട്ടിക്കുന്നതിനായുള്ള റവന്യൂ പെര്‍മിറ്റും ജിയോളജി പെര്‍മിറ്റും നല്‍കുന്നത് നിരോധിച്ചിട്ടുണ്ടോ; ആരാണ് നിരോധന ഉത്തരവ് നല്‍കിയിട്ടുള്ളത്; എന്തു കാരണത്താലാണ് ഇങ്ങനെ ഒരു ഉത്തരവ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ജി)മാസങ്ങളായി പാറമടകള്‍ അടഞ്ഞുകിടക്കുന്നതുമൂലം പാറമടക്കാരും, തൊഴിലാളികളും ലോഡിംഗ്-വാഹന തൊഴിലാളികളും, നിര്‍മ്മാണ മേഖലയില്‍ പണിയെടുക്കുന്ന പതിനായിരങ്ങളും പട്ടിണിയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എച്ച്)പാറമടകള്‍ നിയമാനുസൃതമാക്കാനും, അവയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

T6758

നാദാപുരം മണ്ഡലത്തിലെ കരിങ്കല്‍ ക്വാറികള്‍

ശ്രീ. . കെ. വിജയന്‍

()നാദാപുരം മണ്ഡലത്തില്‍ എത്ര കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; പഞ്ചായത്ത് തിരിച്ചുളള കണക്ക് ലഭ്യമാക്കാമോ;

(ബി)ലൈസന്‍സില്ലാതെ എത്ര കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഇതിനെതിരായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

6759

മൂക്കുന്നിമലയിലെ അനധികൃത കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം

ശ്രീ. പുരുഷന്‍ കടലുണ്ടി

()തിരുവനന്തപുരത്ത് മൂക്കുന്നിമലയില്‍ അനധികൃതമായി കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് ആരുടെ പേരിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത മേഖലയില്‍ ക്വാറികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കോടതികളുടെ വിലക്ക് എന്തെങ്കിലും നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ ?

6760

ജില്ലാവ്യവസായ കേന്ദ്രം നല്‍കിയ എസ്.എസ്.. രജിസ്ട്രേഷന്‍

ശ്രീ. വി.ശിവന്‍കുട്ടി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം മുഖേന അനുവദിച്ചു നല്‍കിയ എസ്.എസ്.. രജിസ്ട്രേഷനുകള്‍ എത്രയാണെന്നു വ്യക്തമാക്കുമോ ;

(ബി)അവയില്‍ എത്ര ചെറുകിട വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാണ്; എത്രയെണ്ണം പ്രവര്‍ത്തനരഹിതമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

6761

സി.എഫ്.എസ്.സിയുടെ ചങ്ങനാശ്ശേരിയിലേയും മഞ്ചേരിയിലേയും യൂണിറ്റുകളില്‍ ഒഴിവുള്ള തസ്തികകള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

()വ്യവസായ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്.എസ്.സി. ചങ്ങനാശ്ശേരിയിലേയും മഞ്ചേരിയിലേയും യൂണിറ്റുകളില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്; അത് ഏതെല്ലാമാണ്; വിശദമാക്കുമോ;

(ബി)ഒഴിഞ്ഞുകിടക്കുന്ന പ്രസ്തുത തസ്തികകളില്‍ ഫോര്‍മാന്‍ തസ്തികയിലേയ്ക്ക് നിയമനം ആവശ്യപ്പെട്ടുകൊണ്ട് വകുപ്പില്‍ നിന്നും എത്ര അപേക്ഷകളാണ് ലഭ്യമായിട്ടുള്ളത്;

(സി)ഫോര്‍മാന്‍ തസ്തികയിലേക്ക് അപേക്ഷ നല്‍കിയ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്‍കുന്നതില്‍ എന്തെങ്കിലും തടസ്സം നിലനില്‍ക്കുന്നുണ്ടോ;

(ഡി)എങ്കില്‍ എന്താണെന്ന് വിശദമാക്കുമോ;

()പ്രസ്തുത തടസ്സം നീക്കി എന്ന് നിയമനം നല്‍കാനാകും എന്ന് വ്യക്തമാക്കുമോ?

6762

ഉത്സവകാലങ്ങളില്‍ കൈത്തറി സംഘങ്ങള്‍ക്ക് അനുവദിക്കുന്ന റിബേറ്റ്

ശ്രീമതി. കെ. കെ. ലതിക

()ഉത്സവകാലങ്ങളില്‍ കൈത്തറി സംഘങ്ങള്‍ക്ക് അനുവദിക്കുന്ന റിബേറ്റില്‍ സംഘങ്ങള്‍ക്ക് നല്‍കാനുളള മൊത്തം കുടിശ്ശിക എത്രയെന്ന് വ്യക്തമാക്കുമോ;

(ബി)നെയ്ത്തു തൊഴിലാളികളുടെ ക്ഷേമത്തിനും കൈത്തറി മേഖലയുടെ വളര്‍ച്ചയ്ക്കും എന്തെല്ലാം നടപടികളാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കുമോ ?

6763

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്ന നടപടി

ശ്രീ. . ചന്ദ്രശേഖരന്‍

()പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കണമെന്ന് ഏതെങ്കിലും പൊതുമേഖലാ സ്ഥാപന മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുമോ?

6764

.റ്റി. മേഖലയിലൂടെ കൂടുതല്‍ വരുമാനം

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, മോന്‍സ് ജോസഫ്

,, സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

()മറ്റു സംസ്ഥാനങ്ങളുടേതിനേക്കാള്‍ ഐ.റ്റി. മേഖലയിലൂടെ കൂടുതല്‍ വരുമാനം സംസ്ഥാനത്തിന് ലഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി).റ്റി.മേഖലയ്ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വെളിപ്പെടുത്തുമോ ?

6765

.റ്റി മിഷന്റെ ഇന്റലിജന്‍സ് സംവിധാനം

ശ്രീ. വി. പി. സജീന്ദ്രന്‍

,, എം. . വാഹിദ്

,, അന്‍വര്‍ സാദത്ത്

,, പി. സി. വിഷ്ണുനാഥ്

().റ്റി. മിഷന്റെ ഇന്റലിജന്‍സ് സംവിധാനത്തിന് ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത സംവിധാനം എവിടെയൊക്കെയാണ് നടപ്പാക്കിയിട്ടുളളത്; വിശദാംശം നല്‍കുമോ;

(സി)ഈ സംവിധാനം സംസ്ഥാനം മുഴുവന്‍ നടപ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

6766

അക്ഷയ കേന്ദ്രങ്ങള്‍

ശ്രീ. റ്റി. വി. രാജേഷ്

()അക്ഷയ കേന്ദ്രങ്ങള്‍ വഴി ജനങ്ങള്‍ക്ക് എന്തൊക്കെ സേവനങ്ങളാണ് ലഭിക്കുന്നത് ;

(ബി)അക്ഷയ കേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കുന്ന സേവനങ്ങള്‍ക്ക് കുറഞ്ഞ വേതനം മാത്രമേ ലഭിക്കുന്നുള്ള എന്നതിനാല്‍ പ്രസ്തുത കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)അക്ഷയ കേന്ദ്രങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും കേന്ദ്രങ്ങളുടെ സേവനം ജനങ്ങള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

6767

അക്ഷയ പദ്ധതി സൊസൈറ്റി/കമ്പനി ആക്കുന്നതിനുള്ള തീരുമാനം

ഡോ. ടി. എം. തോമസ് ഐസക്

()അക്ഷയ പ്രോജക്ടിനെ സൊസൈറ്റിയോ കമ്പനിയോ ആക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; കമ്പനിയാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ സ്വകാര്യ കമ്പനികള്‍ / വ്യക്തികള്‍ക്ക് എത്ര ശതമാനം ഷെയര്‍ വീതം നല്‍കും എന്ന് വ്യക്തമാക്കുമോ;

(ബി)ഏതെങ്കിലും പ്രൈവറ്റ് കമ്പനികള്‍ക്ക് ഷെയര്‍ നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോ;

(സി)മുന്‍ സര്‍ക്കാരിന്റെ അവസാന വര്‍ഷത്തെ ബഡ്ജറ്റില്‍ (2010-2011) അക്ഷയ പദ്ധതിയ്ക്കായി 6 കോടി രൂപ വകയിരുത്തിയിരുന്നുവോ; പ്രസ്തുത പദ്ധതിക്ക് 2012-2013 വര്‍ഷത്തെ ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ;

(ഡി)ആധാര്‍ പദ്ധതി കേരളത്തിലെ സ്കൂളുകളില്‍ നടപ്പിലാക്കുന്നതിന് ഐ.ടി @ സ്കൂള്‍, അക്ഷയ, കെല്‍ട്രോണ്‍ എന്നീ ഏജന്‍സികളെയാണോ എല്‍പ്പിച്ചിരുന്നത്; നിലവില്‍ മറ്റേതെങ്കിലും സ്വകാര്യ ഏജന്‍സിയെ ഏല്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കുമോ ?

6768

-ഡിസ്ട്രിക് പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()മലപ്പുറം ജില്ലയില്‍ നാഷണല്‍ ഇ- ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി ഇ-ഡിസ്ട്രിക് മിഷന്‍ നടപ്പാക്കുന്ന കാര്യം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;

(ബി)ഈ പദ്ധതി നടപ്പാക്കുന്നതോടുകൂടി സര്‍ക്കാര്‍ ഓഫീസുകളില്‍ എന്തൊക്കെ സേവനങ്ങളാണ് ജനങ്ങള്‍ക്ക് ലഭ്യമാവുകയെന്ന് വിശദമാക്കാമോ ;

(സി)സര്‍ക്കാര്‍ ഓഫീസുകളിലെ ജോലി ഭാരം ലഘൂകരിക്കാനും അഴിമതി വിമുക്തമാക്കാനും ഈ പദ്ധതി മൂലം സാധിക്കുമോ ;

(ഡി)എങ്കില്‍, വിശദാംശം വ്യക്തമാക്കാമോ ?

6769

പുളിംകുന്ന് അക്ഷയ സെന്റര്‍

ശ്രീ. തോമസ്ചാണ്ടി

()പുളിംകുന്ന് അക്ഷയ സെന്റര്‍ ക്രമക്കേടുകളെ തുടര്‍ന്നാണോ നിര്‍ത്തലാക്കിയത്; വിശദമാക്കുമോ;

(ബി)നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന മങ്കൊമ്പ് അക്ഷയ സെന്ററിന് തുടര്‍ന്നും പുളിംകുന്ന് അക്ഷയ സെന്ററിന്റെ ചുമതല നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;

(സി)പുളിംകുന്ന് അക്ഷയ സെന്ററിന്റെ ലൈസന്‍സ് പുന:സ്ഥാപിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.