UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6693

ഭൂമിക്കൊരു കുട പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, കെ. ശിവദാസന്‍ നായര്‍

,, ജോസഫ് വാഴക്കന്‍

()ഭൂമിക്കൊരു കുട പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്;

(ഡി)എവിടെയൊക്കെയാണ് പ്രസ്തുത പദ്ധതി പ്രാവര്‍ത്തികമാക്കാനുദ്ദേശിക്കുന്നത്?

6694

സ്വയം സന്നദ്ധത പുനരധിവാസ പദ്ധതി

ശ്രീ. പാലോട് രവി

'' ഷാഫി പറമ്പില്‍

'' എം.. വാഹിദ്

'' അന്‍വര്‍ സാദത്ത്

()കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച സ്വയം സന്നദ്ധത പുനരധിവാസ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്;

(ബി)സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളില്‍ ഒറ്റയ്ക്ക് കഴിയുന്ന കുടുംബങ്ങളെ വനത്തില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ടു വരുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനു ദ്ദേശിക്കുന്നത്;

(സി)ഏതൊക്കെ പ്രദേശങ്ങളിലെ എത്ര കോളനികളില്‍ നിന്നാണ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;

(ഡി)ഇതിനായിഎന്തെല്ലാം സഹായങ്ങളാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നത്?

6695

സമഗ്ര വൃക്ഷവത്ക്കരണ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ലൂഡി ലൂയിസ്

,, റ്റി. എന്‍. പ്രതാപന്‍

,, വര്‍ക്കല കഹാര്‍

()സമഗ്ര വൃക്ഷവത്ക്കരണ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)സാമൂഹ്യവനവല്‍ക്കരണത്തിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(സി)എവിടെയൊക്കെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്?

6696

സാമൂഹ്യ വനവല്‍ക്കരണ പദ്ധതികള്‍

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സാമൂഹിക വനവല്‍ക്കരണത്തിന്റെ ഭാഗമായി വനം വകുപ്പ് കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത വൃക്ഷത്തൈകളുടെ കണക്ക് ലഭ്യമാക്കുമോ;

(ബി)സ്കൂള്‍ കോളേജ് തലത്തില്‍ വിതരണം ചെയ്ത വൃക്ഷത്തൈകളുടെ വളര്‍ച്ച മുന്‍ സര്‍ക്കാരിന്റെ കാലത്ത് അവലോകനം ചെയ്തിരുന്നതുപോലെ ഇപ്പോഴും അവലോകനം നടത്താറുണ്ടോ എന്ന് വ്യക്തമാക്കുമോ?

6697

ജൈവവൈവിധ്യസംരക്ഷണത്തിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()ജൈവവൈവിധ്യസംരക്ഷണത്തിനായി വനംവകുപ്പു നടപ്പാക്കുന്ന പദ്ധതികള്‍ വിശദമാക്കുമോ;

(ബി)വയനാട്ടിലെ പശ്ചിമഘട്ട നിരകളില്‍ നിന്നും “ഗഗനിയോഫിസ് പ്രൈമസ്” എന്ന പുതിയ ഇനം ഉഭയജീവി വര്‍ഗ്ഗത്തെ കണ്ടെത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ജൈവഘടന നിലനിര്‍ത്തുന്നതില്‍ പ്രസ്തുത ഉഭയ ജീവികളുടെ പ്രാധാന്യത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)പ്രസ്തുത വിഷയം സംബന്ധിച്ച് പഠനം നടത്തുന്ന സ്ഥാപനങ്ങളുമായി സഹകരിച്ച് ജൈവവൈവിധ്യം പരിപോഷിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

6698

വനാന്തരങ്ങളിലെ നദികളില്‍ തടയണ നിര്‍മ്മാണം

ശ്രീ. സി.പി മുഹമ്മദ്

,, ആര്‍. സെല്‍വരാജ്

,, ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

()വനങ്ങളിലെ ജൈവവൈവിദ്ധ്യസംരക്ഷണവും മൃഗസംരക്ഷണവും ഉറപ്പ് വരുത്തുന്നതിന് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;

(ബി)ഇതിനായി വനാന്തരങ്ങളിലെ നദികളില്‍ കൂടുതല്‍ തടയണകള്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

6699

ചന്ദനമോഷണകേസുകള്‍

ശ്രീ. കെ. അജിത്

()2010, 2011, 2012 എന്നീ വര്‍ഷങ്ങളില്‍ ഓരോന്നിലും മെയ് 31 വരെ കേരളത്തില്‍ എത്ര ചന്ദനമോഷണകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ;

(ബി)ഇതില്‍ എത്ര കേസുകളില്‍ പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചന്ദനമോഷണകേസുകള്‍ വര്‍ദ്ധിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചന്ദനമോഷണം കുറയ്ക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

6700

പുറക്കാട് സ്മൃതി-വന പദ്ധതി പ്രദേശം

ശ്രീ. ജി. സുധാകരന്‍

()പുറക്കാട് സ്മൃതി വന പദ്ധതി പ്രദേശത്ത് ഇക്കോ-ടൂറിസം പദ്ധതി നടപ്പിലാക്കാന്‍ വനം വികസന കോര്‍പ്പറേഷന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ബി)സ്ഥലം എം.എല്‍.എ യേയോ, പുറക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയെയോ അറിയിക്കാതെ വനം വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രസ്തുത സ്ഥലം സന്ദര്‍ശിച്ചതും ഇതു സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ നടത്തിയതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

6701

രണ്ട് ഹെക്ടറില്‍ താഴെയുള്ള ഇ.എഫ്.എല്‍. ഭൂമി വിട്ടുനല്‍കുന്ന നടപടി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()രണ്ട് ഹെക്ടറില്‍ താഴെയുള്ള ഇ.എഫ്.എല്‍. ഭൂമി ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കാന്‍ ഉത്തരവായിട്ടുണ്ടോ; വിശദമാക്കുമോ; പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)ഇതുപ്രകാരം വയനാട് ജില്ലയില്‍ നിന്നും ഭൂമി ലഭ്യമാകുന്നതിനായി അപേക്ഷിച്ചിരിക്കുന്നവരുടെ താലൂക്ക് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;

(സി)ഇവര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ?

6702

അങ്കമാലി - അമ്പുലപുഴമ്പുഴ പഞ്ചായത്ത് നിവാസികള്‍ക്ക് പട്ടയം

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജകമണ്ഡലത്തിലെ അയ്യമ്പുഴ പഞ്ചായത്തിലെ ചാത്തക്കുളം, കാരേക്കാട്ട്, കടുകുളങ്ങര കണ്ണിമഗലം തുടങ്ങിയ പ്രദേശസ്തിനുള്ളഗില്‍ വര്‍ഷങ്ങളായി വനഭൂമി കൈവശം വച്ച് താമസിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനായി വനം, റവന്യൂവകുപ്പുകള്‍ നടത്തിയ സംയുക്ത പരിശോധനയെ അടിസ്ഥാനപ്പെടുത്തിയ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കുന്നതിലെ കാലതാമസം വിശദമാക്കുമോ;

(ബി)ഈ സംയുക്ത പരിശോധനാ റിപ്പോര്‍ട്ടിന്റെ കോപ്പി ലഭ്യമാക്കുമോ;

(സി)വനം വകുപ്പില്‍ ഇത് സംബന്ധിച്ച് നിലവിലുള്ള ഫയലുകളുടെ വിശദാംശങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കുമോ;

(ഡി)ഇവര്‍ക്കുള്ള പട്ടയം എന്നത്തേയ്ക്ക് നല്‍കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?

6703

നിലമ്പൂര്‍ ന്യൂ അമരമ്പലം റിസര്‍വ് വനം

ഡോ. കെ. ടി. ജലീല്‍

()മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സൌത്ത് വനം ഡിവിഷനിലെ ന്യൂ അമരമ്പലം റിസര്‍വ് വനത്തെ

ദേശീയോദ്ദ്യാനമാക്കി സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഇതിന്റെ നടപടി ഏതുവരെയായി എന്നു വ്യക്തമാക്കാമോ ?

6704

വനങ്ങളിലെ വിലപിടിപ്പുള്ള മരങ്ങളുടെ സംരക്ഷണം

ശ്രീ. ഷാഫി പറമ്പില്‍

,, അന്‍വര്‍ സാദത്ത്

,, പി. . മാധവന്‍

,, എം. പി. വിന്‍സെന്റ്

()വനങ്ങളിലെ ചന്ദനം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള മരങ്ങള്‍ സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)ഇതിനായി ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

6705

വനം വകുപ്പിന്റെ തേക്കിന്‍കൂപ്പ് വില്ക്കാനുള്ള ശ്രമം

ശ്രീ. കെ. സുരേഷ് കുറുപ്പ്

'' എസ്. രാജേന്ദ്രന്‍

'' കെ.എസ്. സലീഖ

'' പുരുഷന്‍ കടലുണ്ടി

()മുണ്ടക്കയം പശ്ചിമയിലുള്ള വനം വകുപ്പ് വക തെക്കിന്‍കൂപ്പ് 40 കോടി രൂപയ്ക്ക് വില്പന നടത്താന്‍ ശ്രമം നടന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സ്വകാര്യസ്ഥലമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാര്‍ വക തേക്കിന്‍ കൂപ്പ് വില്പന നടത്താന്‍ ശ്രമിച്ചവരെയും ഇതിനായി ഗൂഡാലോചന നടത്തിയവരെയും ഉള്‍പ്പെടെ ഇതിലുള്‍പ്പെട്ട എല്ലാവരെയും അറസ്റ്ചെയ്തിട്ടുണ്ടോ;

(സി)അറസ്റ് ചെയ്യപ്പെട്ടവര്‍ ആരൊക്കെ; ഏതെല്ലാം വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കുകയുണ്ടായി;

(ഡി)വില്പന നടത്താന്‍ ഗൂഡാലോചന നടത്തിയവരില്‍ വനം വകുപ്പുമായി ബന്ധപ്പെട്ട ആരെയെങ്കിലും കണ്ടെത്തുക യുണ്ടായോ; വിശദമാക്കാമോ?

6706

കേരള വനം ഗവേഷണ കേന്ദ്രം

ശ്രീ.എം.പി. അബ്ദുസ്സമദ് സമദാനി

,, പി.ബി. അബ്ദുള്‍ റസാക്

,, സി. മോയിന്‍കുട്ടി

,, കെ.എം. ഷാജി

()കേരള വനം ഗവേഷണ കേന്ദ്രത്തിന്റെ കീഴില്‍ ഏതൊക്കെ തരത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത് എന്ന് വിശദമാക്കുമോ;

(ബി)വനത്തിലെ അപൂര്‍വ്വ ഇനം ഔഷധച്ചെടികളെ സംബന്ധിച്ച ഗവേഷണം നടക്കുന്നൂണ്ടോ; എങ്കില്‍ വിശദ വിവരം നല്‍കാമോ;

(സി)ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം എന്തെങ്കിലും ലഭിക്കുന്നുണ്ടോ ?

6707

പ്ളൈവുഡ് വ്യവസായത്തിനുള്ള ആരംഭിക്കുന്നതിനുളള എന്‍. . സി.

ശ്രീ. സാജു പോള്‍

()പ്ളൈവുഡ് വ്യവസായം ആരംഭിക്കുന്നതിനുളള എന്‍. . സി. ലഭിക്കാനുളള നടപടിക്രമങ്ങള്‍ വിശദമാക്കാമോ;

(ബി)വനം വന്യജീവി വകുപ്പ് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 51/2012-ല്‍ എന്താണ് നിഷ്കര്‍ഷിച്ചതെന്ന് പറയാമോ; ഇതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)ഇതുപ്രകാരം നോഡല്‍ ഓഫിസര്‍മാരെയും അഡ്വൈസറി കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ടോ;

(ഡി)എന്‍. . സി. നല്‍കുന്നതില്‍ എന്തെങ്കിലും തടസ്സം നിലവിലുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ; വിശദ വിവരം നല്‍കാമോ?

6708

കാട്ടിയൂര്‍ ആനത്താര പദ്ധതി

ശ്രീ. സണ്ണി ജോസഫ്

()കൊട്ടിയൂര്‍ വില്ലേജിലെ ഇ.എഫ്.എല്‍ ആയി ശുപാര്‍ശ ചെയ്യാത്ത 5.35 ഹെക്ടര്‍ സ്ഥലം ആനത്താര പദ്ധതിക്കു വേണ്ടി ഏറ്റെടുക്കുവാന്‍ തീരുമാനമെടുത്തിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി)പ്രസ്തുത സ്ഥലം ഏറ്റെടുക്കുവാന്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുമോ?

6709

വനംവകുപ്പിന്റെ കൈവശമുള്ള ആനക്കൊമ്പുകള്‍

ശ്രീമതി പി. അയിഷാ പോറ്റി

()വനം വകുപ്പിന്റെ കൈവശമുള്ള ആനക്കൊമ്പുകളുടെ കണക്ക് തിട്ടപ്പെടുത്തിയിട്ടുണ്ടെങ്കില്‍ എത്രയാണെന്ന് വ്യക്തമാക്കുമോ; ഇതിന്റെ ശരാശരി മൂല്യം എത്രയാണ്;

(ബി)ഇതു സംബന്ധിച്ച കണക്ക് തിട്ടപ്പെടുത്തിയിട്ടില്ലെങ്കില്‍ ആയതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ;

(സി)ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

(ഡി)വനംവകുപ്പിന്റെ അധീനതയിലുള്ള ആനക്കൊമ്പുകള്‍ പ്രത്യേക ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ ആലോചനയുണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

()പ്രസ്തുത ആനക്കൊമ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള മ്യൂസിയം സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ?

6710

വന്യമൃഗങ്ങള്‍ വഴി കൃഷി നാശം ഉണ്ടണ്ടായവര്‍ക്ക് നഷ്ട പരിഹാരം

ശ്രീ. പി.സി. വിഷ്ണുനാഥ്

,, സണ്ണി ജോസഫ്

,, സി.പി. മുഹമ്മദ്

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()വന്യമൃഗങ്ങള്‍ വഴി കൃഷി നാശം ഉണ്ടായവര്‍ക്ക് വനം വകുപ്പ് എന്തെല്ലാം നഷ്ട പരിഹാരങ്ങളാണ് നല്‍കി വരുന്നത്; വിശദമാക്കുമോ;

(ബി)നഷ്ട പരിഹാര തുക ലഭിക്കുന്നതിനുളള നടപടി ക്രമങ്ങള്‍ എന്തെല്ലാം;

(സി)തുക ലഭിക്കുന്നതിന് കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥയില്‍ ഇളവ് വരുത്തുമോ?

6711

വന്യമൃഗസങ്കേതങ്ങളിലെ വിനോദസഞ്ചാരം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ഹൈബി ഈഡന്‍

,, പാലോട് രവി

,, വര്‍ക്കല കഹാര്‍

()പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള വന്യമൃഗസങ്കേതങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത് ;

(ബി)വന്യ ജീവികളെ കാണുന്നതിനായി എന്തെല്ലാം സൌകര്യമാണ് സഞ്ചാരികള്‍ക്ക് ഒരുക്കാനുദ്ദേശിക്കുന്നത് ;

(സി)ഇവിടങ്ങളില്‍ പരിസ്ഥിതി സൌഹൃദമായ വാഹനങ്ങള്‍ ഉപയോഗിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

6712

വന്യമൃഗങ്ങളുടെ ആക്രമണം

ശ്രീ. .പി. ജയരാജന്‍

()വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക്ചികിത്സാ ധനസഹായമായി പരമാവധി എന്ത് തുകയാണ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)വനമേഖലയില്‍ വച്ച് പാമ്പുകടിയേറ്റവര്‍ക്ക് എന്ത് തുകയാണ് പരമാവധി അനുവദിക്കുവാന്‍ കഴിയുന്നതെന്ന് വ്യക്തമാക്കുമോ;

(സി)വനമേഖലയിലും വനപ്രദേശങ്ങളോടു ചേര്‍ന്നും താമസിക്കുന്നവരുടെ വീടും വീട്ടുപകരണങ്ങളും വീടിനു പുറത്തു വച്ചിട്ടുള്ള വാഹനങ്ങളും നശിപ്പിക്കുന്ന കാട്ടുപന്നി കാട്ടാന, കാട്ടുപോത്ത് എന്നിവയുടെ ആക്രമണങ്ങളില്‍ നഷ്ടമുണ്ടാകുന്നവര്‍ക്ക് പരമാവധി എന്ത് ധനസഹായമാണ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)വന്യ മൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതിന് പരമാവധി എത്ര തുക ധനഹായം നല്‍കുന്നുവെന്ന് വ്യക്തമാക്കുമോ;

()ഇപ്പോള്‍ നല്‍കുന്ന തുച്ഛമായ ധനസഹായം കാലോചിതമായി പരിഷ്കരിക്കുവാനും നഷ്ട പരിഹാരത്തിനും ധനസഹായത്തിനും അര്‍ഹതയുള്ള കേസ്സുകളില്‍ വേഗത്തില്‍ ആനുകൂല്യം ലഭ്യമാക്കുവാനും നടപടി സ്വികരിക്കുമോ?

6713

വന്യജീവി ആക്രമണം

ശ്രീ. ബെന്നി ബെഹനാന്‍

()കഴിഞ്ഞ സാമ്പത്തികവര്‍ഷം വന്യജീവി ആക്രമണം മൂലം മരണം, കൃഷിനാശം എന്നിവയ്ക്കായി എത്ര രൂപ ചെലവഴിച്ചു;

(ബി)കാട്ടാനശല്യം കൂടുതലുള്ള വനമേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നതിനും മറ്റുമായി അനൌണ്‍സ്മെന്റ് സിസ്റം, അലാറം, ബീക്കണ്‍ ലൈറ്റ് തുടങ്ങിയവ വനം വകുപ്പ് വാഹനങ്ങളില്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി)വന്യജീവി ആക്രമണം, കൃഷിനാശം എന്നിവ തടയുന്നതിനായി പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുമോ?

6714

കാസര്‍ഗോഡ് പ്രദേശത്തെ കാട്ടാനശല്യം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ഫോറസ്റ് റേഞ്ചിനു കീഴിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടാനകള്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് തടയുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി)കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

6715

നാട്ടാനകള്‍ക്ക് ഇന്‍ഷുറന്‍സും ലൈസന്‍സും

ശ്രീ... അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()നാട്ടാന പരിപാലന ചട്ടമനുസരിച്ച് നാട്ടാനകള്‍ക്ക് ഇന്‍ഷുറന്‍സും ലൈസന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)വനം വകുപ്പിന്റെ കീഴില്‍ ഇപ്പോള്‍ എത്ര ആനകളാണുള്ളത്;

(സി)പ്രസ്തുത ആനകള്‍ക്ക് ഇന്‍ഷ്വറന്‍സും ലൈസന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ഡി)ഉണ്ടെങ്കില്‍ ഓരോ ആനയ്ക്കും എത്ര രൂപവീതം ആകെ എത്ര രൂപയ്ക്ക് ഏത് കമ്പനിക്കാണ് ഇന്‍ഷുറന്‍സ് നല്‍കിയിട്ടുള്ളത്;

()വനം വകുപ്പിന്റെ ആനകളെ പാട്ടത്തിന് സ്വകാര്യ വ്യക്തികള്‍ക്കും ദേവസ്വം ബോര്‍ഡിനും നല്‍കാറുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വ്യവസ്ഥ വ്യക്തമാക്കുമോ ?

6716

വനം വകുപ്പിലെ ഉദ്യോഗക്കയറ്റം

ശ്രീ. കെ. അജിത്

()വനം വകുപ്പിന്റെ ഭേദഗതി ചെയ്ത് സ്പെഷ്യല്‍ റൂള്‍ നിലവില്‍ വന്നിട്ടുണ്ടോ;

(ബി)പ്രസ്തുത ഭേദഗതി സര്‍ക്കാര്‍ ഉത്തരവായി പുറപ്പെടുവിച്ച തിനു ശേഷം റാങ്ക് പ്രമോഷന്‍ വഴി ഉദ്യോഗക്കയറ്റം നല്‍കിയിട്ടുണ്ടോ;

(സി)വനം വകുപ്പില്‍ ഏറ്റവും ഒടുവില്‍ റാങ്ക് പ്രമോഷന്‍ നടത്തിയത് എന്നാണെന്ന വിവരം വെളിപ്പെടുത്തുമോ;

(ഡി)ഫോറസ്റ്ഗാര്‍ഡ് /ട്രെയിനിംഗില്‍ ഒന്നാം റാങ്ക് ലഭിച്ച ഫോറസ്ററെ വീണ്ടും ട്രെയിനിംഗിനയച്ച് പ്രമോഷന്‍ നല്‍കി റെയ്ഞ്ച് ഫോറസ്റ് ഓഫീസര്‍ ആക്കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കുമോ;

()ട്രയിനിംഗില്‍ ഏതെങ്കിലും വിഭാഗത്തില്‍ പരാജയപ്പെട്ട ആള്‍ക്ക് വീണ്ടും ടെസ്റ് നടത്തി റാങ്ക് നല്‍കിയതായി ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ രീതിയില്‍ റാങ്ക് നല്‍കുന്നത് നിയമപരമായി നിലനില്‍ക്കുമോ എന്നു വ്യക്തമാക്കാമോ;

(എഫ്)ഗസറ്റഡ് തസ്തികയില്‍ റാങ്ക് പ്രമോഷന് അര്‍ഹതയുണ്ടോ; വ്യക്തമാക്കുമോ?

6717

വനംവകുപ്പിലെ തസ്തികകളുടെ പേരുമാറ്റം

ശ്രീ. വി. പി. സജീന്ദ്രന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

,, പി. . മാധവന്‍

()വനം വകുപ്പിലെ തസ്തികകളുടെ പേര് മാറ്റാന്‍ ആലോചിക്കുന്നുണ്ടോ;

(ബി)എന്തെല്ലാം മാറ്റങ്ങളാണ് വരുത്തുവാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

6718

ഫോറസ്റ് ഗാര്‍ഡ് തസ്തികയുടെ പേരുമാറ്റം

ശ്രീ. വി. ഡി. സതീശന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, വി. റ്റി. ബല്‍റാം

,, . റ്റി. ജോര്‍ജ്

()ഫോറസ്റ് ഗാര്‍ഡ് തസ്തികയുടെ പേരുമാറ്റാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഇതുകൊണ്ടുള്ള ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ?

6719

പ്രൊട്ടക്ടര്‍ വാച്ചര്‍മാര്‍

ശ്രീ. ആര്‍. സെല്‍വരാജ്

()വനം വകുപ്പില്‍ ജോലി നോക്കുന്ന പ്രൊട്ടക്ടര്‍ വാച്ചര്‍മാരുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ചും അവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നത് സംബന്ധിച്ചും നല്‍കിയ നിവേദനത്തിന്‍മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;

(ബി)പ്രസ്തുത നിവേദനത്തില്‍ വകുപ്പ് നാളിതുവരെ സ്വീകരിച്ച നടപടികളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

6720

അര്‍ബന്‍ സ്പോര്‍ട്സ് ഇന്‍ഫ്രാ സ്ട്രക്ചര്‍ സ്കീം

ശ്രീ. കെ. ദാസന്‍

()കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ അര്‍ബന്‍ സ്പോര്‍ട്സ് ഇന്‍ഫ്രാ സ്ട്രക്ചര്‍ സ്കീമില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ് ;

(ബി)കോഴിക്കോട് ജില്ലയില്‍ പ്രസ്തുത സ്കീമില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പ്രവൃത്തികള്‍/പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ ;

(സി)സര്‍ക്കാര്‍ സ്കൂള്‍ ഗ്രൌണ്ടുകളില്‍ മിനിസ്റേഡിയം പണിയുന്നതിന് പ്രസ്തുത സ്കീമില്‍ നിന്ന് ധനസഹായം ലഭിക്കുമോ ?

6721

സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കായികക്ഷമത

ശ്രീ. ആര്‍. രാജേഷ്

()സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി സ്പോര്‍ട്സ് വകുപ്പ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; സമ്പൂര്‍ണ്ണ കായിക ക്ഷമതാ പദ്ധതിയുടെ പോരായ്മകള്‍ പരിഹരിക്കുമോ; ഈ പദ്ധതിയുടെ മോണിറ്ററിംഗ് എപ്രകാരമാണ്;

(ബി)ഹൈസ്കൂള്‍ ക്ളാസ്സുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും 'സെല്‍ഫ് ഡിഫന്‍സ്' പരിശീലനം നല്‍കുന്നതിന് വകുപ്പ് നടപടി സ്വീകരിക്കുമോ; ഈ അദ്ധ്യയന വര്‍ഷംതന്നെ ഈ പദ്ധതി നടപ്പില്‍ വരുത്തുമോ;

(സി)പെണ്‍കുട്ടികള്‍ക്കായുള്ള തായ്ക്വോണ്‍ടോ പരിശീലനം ആലപ്പുഴ ജില്ലയില്‍ എത്ര സ്കൂളുകളില്‍ നടപ്പിലാക്കി; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ഈ പദ്ധതിയില്‍ കൂടുതല്‍ സ്കൂളുകളെ ഉള്‍പ്പെടുത്തുമോ?

6722

കുടപ്പനക്കുന്നിലെ കുന്നത്ത്കുളം നീന്തല്‍ പരിശീലന കേന്ദ്രമാക്കാന്‍ നടപടി

ശ്രീ. കെ. മുരളീധരന്‍

()തിരുവനന്തപുരം കുടപ്പനക്കുന്നിലെ കുന്നത്ത്കുളം നീന്തല്‍ പരിശീലന കേന്ദ്രമായി വികസിപ്പിക്കുന്നതിന് സ്പോര്‍ട്സ് കൌണ്‍സില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)ഇവിടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദ വിവരം ലഭ്യമാക്കുമോ?

6723

ആലപ്പുഴ നീന്തല്‍ക്കുളം

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ രാജാ കേശവദാസ് സ്മാരക നീന്തല്‍ക്കുളം ചുറ്റും കാടുകയറി നശിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത നീന്തല്‍ക്കുളം സംരക്ഷിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി)നീന്തല്‍ക്കുളത്തിനോടനുബന്ധിച്ചുള്ള കോംപ്ളക്സില്‍നിന്നും വിലകൂടിയ ഉപകരണങ്ങള്‍ കാണാതായത് സംബന്ധിച്ച് മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വിശദീകരിക്കാമോ ;

(ഡി)ഇതുമൂലം എത്ര രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

6724

കുട്ടികളെ നീന്തല്‍, സൈക്കിളിംഗ് എന്നിവ പഠിപ്പിക്കാന്‍ പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കുട്ടികളെ നീന്തല്‍, സൈക്കിളിംഗ് എന്നിവ പഠിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)എത്ര കേന്ദ്രങ്ങളില്‍ പ്രസ്തുത പദ്ധതി പ്രകാരം പരിശീലനം നല്കുന്നുണ്ടെന്ന് അറിയിക്കാമോ;

(സി)കേന്ദ്രങ്ങളെ തെരഞ്ഞെടുക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡ ങ്ങള്‍ എന്തെല്ലാമാണ് ;

(ഡി)താനൂര്‍ നിയോജക മണ്ഡലത്തില്‍ ഇതിനായി ഏതെങ്കിലും പരിശീലനകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അത് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?

6725

കുട്ടനാട്ടില്‍ ‘സ്വിം ആന്‍ഡ് സര്‍വൈവ്’ പദ്ധതി

ശ്രീ. തോമസ് ചാണ്ടി

വിദ്യാര്‍ത്ഥികളെ നീന്തല്‍ പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ‘സ്വിം ആന്റ് സര്‍വൈവ്’ പദ്ധതി കുട്ടനാട്ടില്‍ കൂടി വ്യാപിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

6726

സ്പോര്‍ട്സ് കൌണ്‍സില്‍ മുഖേന സ്റേഡിയം പുനരുദ്ധാരണം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()സ്പോര്‍ട്സ് കൌണ്‍സില്‍ മുഖേന ഗ്രാമപഞ്ചായത്തുകളുടെ സ്റേഡിയം പുനരുദ്ധരിക്കുന്നതിന് പണം അനുവദിക്കാന്‍ മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് ഉത്തരവായിരുന്നുവോ ;

(ബി)എങ്കില്‍ ഏതെല്ലാം പഞ്ചായത്തുകള്‍ക്ക് ഏതെല്ലാം വര്‍ഷങ്ങളില്‍ അനുമതി നല്‍കിയെന്നും അവയില്‍ ഏതെല്ലാം പഞ്ചായത്തുകള്‍ക്ക് തുക വിതരണം ചെയ്തുവെന്നും വിശദമാക്കാമോ ;

(സി)2009-10-ലും 2010-11 -ലും മലപ്പുറം ജില്ലയിലെ പുളിക്കല്‍ ഗ്രാമപഞ്ചായത്ത് സ്റേഡിയത്തിന് തുക അനുവദിച്ച് ഉത്തരവായിരുന്നോ ;

(ഡി)എങ്കില്‍ പ്രസ്തുത തുക വിതരണം ചെയ്യാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ ; തുക അടിയന്തിരമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ?

6727

മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മള്‍ട്ടിപര്‍പ്പസ് സ്റേഡിയങ്ങള്‍

ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

()സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മള്‍ട്ടി പര്‍പ്പസ് സ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതി എത്ര വിദ്യാലയങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്;

(ബി)മലപ്പുറം ജില്ലയിലെ എത്ര വിദ്യാലയങ്ങളില്‍ പ്രസ്തുത പദ്ധതി ആരംഭിച്ചിട്ടുണ്ട് ;

(സി)താനൂര്‍ നിയോജക മണ്ഡലത്തിലെ കാട്ടിലങ്ങാടി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ പ്രസ്തുത പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ ?

6728

നെയ്യാറ്റിന്‍കര മണ്ഡലത്തിലെ സ്കൂളുകളില്‍ കളിസ്ഥലം

ശ്രീ. ആര്‍. സെല്‍വരാജ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ഏതെങ്കിലും സ്കൂളുകളില്‍ കളിസ്ഥലം നവീകരിക്കുന്നതിന് കായിക യുവജനക്ഷേമവകുപ്പ് ഫണ്ട അനുവദിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഏത് സ്കൂളിനെന്ന് വ്യക്തമാക്കുമോ;

(ബി)നെയ്യാറ്റിന്‍കര മണ്ഡലത്തിലെ പെരുമ്പഴുതൂര്‍, അയിര എന്നീ സ്കൂളുകളില്‍ കളിസ്ഥലം സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് കാണിച്ച് നല്‍കിയ നിവേദനത്തില്‍ എന്ത് നടപടിയാണ് കായിക-യുവജന ക്ഷേമ ഡയറക്ടര്‍ സ്വീകരിച്ചത് ; വ്യക്തമാക്കുമോ;

(സി)നെയ്യാറ്റിന്‍കര മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് അയിര- പെരുമ്പഴുതൂര്‍ സ്കൂളുകളില്‍ കളിസ്ഥലം നവീകരണത്തിന് ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

6729

കാങ്കോല്‍ - ആലപ്പടമ്പ് പഞ്ചായത്ത് സ്റേഡിയം

ശ്രീ. സി. കൃഷ്ണന്‍

()പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ കാങ്കോല്‍ - ആലപ്പടമ്പ് പഞ്ചായത്ത് സ്റേഡിയം നിര്‍മ്മിക്കാന്‍ ധനസഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള പഞ്ചായത്ത് അധികൃതരുടെ അപേക്ഷ ലഭിച്ചിട്ടുണ്ടോ ;

(ബി)സ്റേഡിയം നിര്‍മ്മിക്കാന്‍ ധനസഹായം അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

6730

ദേശീയ ഗെയിംസ് -തൃശൂര്‍ ജില്ലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീമതി. ഗീതാ ഗോപി.

()ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ എന്തെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോ ;

(ബി)എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

6731

ദേശീയ ഗെയിംസ് - നിര്‍മ്മാണ പ്രവൃത്തികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()ദേശീയ ഗെയിംസ് വിജയിപ്പിക്കുന്നതിനാവശ്യമായ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്തുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തികള്‍ ടെണ്ടര്‍ നടപടികളിലൂടെയാണോ ചെയ്തുവരുന്നത്;

(സി)ഇതിനകം ഈയിനത്തില്‍ എന്തു തുക ചെലവഴിച്ചിട്ടുണ്ട്?

6732

സിനിമാ പരിശീലനകേന്ദ്രം ആരംഭിക്കുന്നതിന് നടപടി

ശ്രീ. സി.എഫ്. തോമസ്

,, റ്റി.യു. കുരുവിള

,, മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിന് പരിശീലനം നല്‍കുന്നതിനായി പൂനെ ഫിലിം ഇന്‍സ്റിറ്റ്യൂട്ട് മാതൃകയില്‍ ഒരു പരിശീലനകേന്ദ്രം സംസ്ഥാനത്ത് ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

6733

സിനിമാ തിയറ്ററുകളില്‍ ഇ. ടിക്കറ്റ് സംവിധാനം

ശ്രീ. വി. ഡി. സതീശന്‍

,, കെ. അച്ചുതന്‍

,, വി. റ്റി. ബല്‍റാം

,, . റ്റി. ജോര്‍ജ്

()സംസ്ഥാനത്തെ സിനിമാ തീയറ്ററുകളില്‍ ഇ. ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ്;

(സി)പ്രസ്തുത സംവിധാനം കൊണ്ട് എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് വ്യക്തമാക്കാമോ;

(ഡി)ഇതിനായി നിയമനിര്‍മ്മാണം കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.