UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

76

വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ സൌകര്യ വികസനവും പാരിസ്ഥിതിക പഠനവും

ശ്രീ. . റ്റി. ജോര്‍ജ്

,, എം. പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

,, ഷാഫി പറമ്പില്‍

() വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട് ;

(ബി) പ്രസ്തുത തുറമുഖത്തിന് ആവശ്യമായ അനുബന്ധ സൌകര്യങ്ങളുടെ നിര്‍മ്മാണ പ്രവൃത്തിക്ക് എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വിശദമാക്കുമോ ;

(സി) വിഴിഞ്ഞം പദ്ധതി സംബന്ധിച്ച പാരിസ്ഥിതിക പഠനം പൂര്‍ത്തിയായിട്ടുണ്ടോ;

(ഡി) ഈ പദ്ധതി എന്ന് പ്രവര്‍ത്തനസജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്?

77

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി

ശ്രീ. വി. ശിവന്‍കുട്ടി

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, സി. കെ. സദാശിവന്‍

,, ബി. സത്യന്‍

() വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; പദ്ധതി നടപ്പാക്കാന്‍ യോഗ്യത നേടിയ കമ്പനികള്‍ ഏതൊക്കെയാണ്; കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതി ലഭിക്കാതിരുന്നതിനാല്‍ ഏതെങ്കിലും കമ്പനിക്ക് അയോഗ്യത ഉണ്ടായിട്ടുണ്ടോ;

(ബി) പദ്ധതി നടപ്പാക്കാന്‍ യോഗ്യത നേടിയ കമ്പനിയുടെ സാമ്പത്തിക ടെണ്ടര്‍ തുറന്നുവോ; തുടര്‍ന്ന് വിലപേശല്‍ നടത്തുകയുണ്ടായോ; ഇതിനായി ചുമതലപ്പെടുത്തിയ നാലംഗ കമ്മിറ്റിയിലെ അംഗങ്ങള്‍ ആരൊക്കെയാണ്; വില പേശല്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; പ്രവര്‍ത്തന പങ്കാളിയെ അന്തിമമായി തീരുമാനിക്കുകയുണ്ടായോ; അവരുമായി എഗ്രിമെന്റ് വെച്ചിട്ടുണ്ടോ;

(സി) പദ്ധതിയുടെ അനുബന്ധ സൌകര്യങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടോ; തന്നാണ്ടില്‍ ബജറ്റില്‍ ഇതിനായി വകയിരുത്തിയ തുകയില്‍ ഇതിനകം എന്തു തുക ചെലവായി എന്ന് വ്യക്തമാക്കുമോ?

78

ചേര്‍ത്തല മേഖലയിലെ തുറമുഖ വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

() ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ചേര്‍ത്തല മണ്ഡലത്തില്‍ തുറമുഖ വകുപ്പിനു കീഴില്‍ വരുന്ന ഏതെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിച്ചു; പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടംവരെയായി; വിശദമാക്കുമോ;

(ബി) കടലോര മേഖലകളുടെയും ഉള്‍നാടന്‍ ജലമേഖലകളുടെയും വികസനം ലക്ഷ്യമിട്ട് തുറമുഖ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; ഇത്തരം പദ്ധതികള്‍ ഏതെങ്കിലും ചേര്‍ത്തല മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) സുനാമി പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ തീരദേശ നിവാസികള്‍ക്ക് ഉപയോഗിക്കത്തക്ക രീതിയില്‍ റോഡുകളുടെ നിര്‍മ്മാണം, നവീകരണം, വീതി കൂട്ടല്‍ പുതിയ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണം മുതലായ ഏതെല്ലാം പ്രവൃത്തികള്‍ ഈ സര്‍ക്കാര്‍ വന്നതിനു ശേഷം തുറമുഖ വകുപ്പിനു കീഴില്‍ ചേര്‍ത്തല മണ്ഡലത്തില്‍ ചെയ്തു എന്നു വ്യക്തമാക്കുമോ ?

79

കൊല്ലം ജില്ലയിലെ പരവൂരില്‍ മിനി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണം

ശ്രീ. ജി. എസ്. ജയലാല്‍

() കൊല്ലം ജില്ലയിലെ പരവൂര്‍ തെക്കുംഭാഗം പ്രദേശത്ത് മിനി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി) ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിലേക്കായുള്ള സാദ്ധ്യതാപഠനം എന്നാണ് ആരംഭിക്കുന്നതെന്നും, അതിലേക്ക് എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ;

(സി) സാദ്ധ്യതാപഠനം നടത്തുന്നത് ഏത് ഏജന്‍സിയാണെന്നും പഠനത്തില്‍ എന്തൊക്കെ വിവരങ്ങളാണ് പ്രധാനമായും ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും വെളിവാക്കുമോ ?

80

താനൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() താനൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണം ഒരു വര്‍ഷ കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തുകയും ബജറ്റില്‍ ആവശ്യമായ തുക വകയിരുത്തുകയും ചെയ്തകാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി) സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സയന്‍സ് ആന്റ് ടെക്നോളജി വകുപ്പിന്റ എന്‍വയോണ്‍മെന്റ് ക്ളിയറന്‍സ് ഈ പദ്ധതിക്ക് ആവശ്യമുണ്ടോ;

(സി) എങ്കില്‍ ക്ളിയറന്‍സ് ലഭിക്കുന്നതിന് നേരിടുന്ന കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു സംബന്ധമായ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ഡി) ക്ളിയറന്‍സ് ലഭ്യമാക്കി എപ്പോള്‍ പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കാമോ?

81

തോട്ടപ്പള്ളിയിലേയും പുന്നപ്രയിലെയും ഫിഷിംഗ് ഹാര്‍ബറുകള്‍

ശ്രീ. ജി. സുധാകരന്‍

() തോട്ടപ്പള്ളി ഫിഷിംഗ് ഹാര്‍ബര്‍, മണ്ണടിഞ്ഞ് ബോട്ടുകള്‍ക്ക് അടുക്കുവാന്‍ കഴിയാത്ത അവസ്ഥയില്‍ ആയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഡ്രഡ്ജ് ചെയ്ത് മണ്ണുമാറ്റുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ബി) തോട്ടപ്പള്ളി ഫിഷിംഗ് ഹാര്‍ബര്‍ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി) 2006-2011 കാലത്ത് ധനകാര്യമന്ത്രി പ്രഖ്യാപിച്ച പുന്നപ്രയിലെ ഫിഷറീസ് ഹാര്‍ബറിന്റെ നിര്‍മ്മാണം ഏതുഘട്ടത്തിലായി എന്ന് വ്യക്തമാക്കുമോ?

82

കോഴിക്കോട് വെള്ളയിലെ മിനി ഫിഷിംഗ് ഹാര്‍ബര്‍

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് വെള്ളയില്‍ മിനി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്;

(ബി) പ്രസ്തുത ഹാര്‍ബറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം എന്ന് ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്;

(സി) ഇതു സംബന്ധിച്ച് വകുപ്പ് ഫയല്‍ നമ്പര്‍ അറിയിക്കുമോ?

83

പുതിയാപ്പ ഫിഷിംഗ് ഹാര്‍ബറിലെ വാര്‍ഫ് നിര്‍മ്മാണം

ശ്രീ. . കെ. ശശീന്ദ്രന്‍

() എലത്തൂര്‍ മണ്ഡലത്തിലെ പുതിയാപ്പ ഫിഷിംഗ് ഹാര്‍ബറില്‍ നിലവിലുള്ള വാര്‍ഫിന്റെ സ്ഥലപരിമിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പുതിയ വാര്‍ഫ് നിര്‍മ്മിക്കാനുള്ള എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ?

84

ചെറുവത്തൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() ചെറുവത്തൂര്‍ ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കുമോ ;

(ബി) ഈ ഹാര്‍ബറിന്റെ പണി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ ?

85

കേരള കോസ്റല്‍ ഏരിയ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ പുതിയ പദ്ധതികള്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

,, അന്‍വര്‍ സാദത്ത്

,, ജോസഫ് വാഴക്കന്‍

() കേരള കോസ്റല്‍ ഏരിയ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ പ്രധാനപ്പെട്ട പ്രോജക്ടുകള്‍ എന്തെല്ലാമാണ്;

(ബി) 2010-11 സാമ്പത്തികവര്‍ഷം, കോര്‍പ്പറേഷന്‍ എത്രകോടി രൂപയുടെ പദ്ധതിയാണ് ഏറ്റെടുത്ത് നടത്തിയത്; പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി സര്‍ക്കാര്‍തലത്തില്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(സി) കോര്‍പ്പറേഷന്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് പുതിയ പദ്ധതികള്‍ സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ എന്നത്തേയ്ക്ക് സമര്‍പ്പിക്കുവാനാകും; ഇത് സംബന്ധിച്ച് വിശദാംശം ലഭ്യമാക്കുമോ?

86

അനധികൃത മത്സ്യബന്ധനം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() കേന്ദ്ര കൃഷിമന്ത്രാലയം നല്‍കുന്ന ലെറ്റര്‍ ഓഫ് പെര്‍മിറ്റ് ദുരുപയോഗപ്പെടുത്തി വിദേശമത്സ്യബന്ധനക്കപ്പലുകള്‍ നമ്മുടെ സമുദ്രാതിര്‍ത്തിയില്‍ നിന്നും മത്സ്യസമ്പത്ത് ചൂഷണം ചെയ്യുന്നുവെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത വിഷയം കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ ?

87

ശ്രീ. എം.എം. മോനായി ചെയര്‍മാനായുളള സമിതിയുടെ റിപ്പോര്‍ട്ടിന്മേലുളള തുടര്‍നടപടി

ശ്രീ. രാജു എബ്രഹാം

() ശ്രീ. എം.എം. മോനായി ചെയര്‍മാനായുളള സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മത്സ്യമേഖലയ്ക്കായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെന്തൊക്കെയെന്ന് വ്യക്തമാക്കാമോ ;

(ബി) ഇതിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുമോ; എങ്കില്‍ ഏത് കാലയളവിനുളളില്‍ നടപ്പാക്കും എന്ന് അറിയിക്കുമോ ;

(സി) പ്രസ്തുത നടപടികള്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നി ല്ലെങ്കില്‍ അതിനുളള കാരണം വ്യക്തമാക്കുമോ ?

88

മത്സ്യമേഖലാവളര്‍ച്ചയും മത്സ്യബന്ധന - തുറമുഖ വകുപ്പുകള്‍ ഏകീകരിക്കുന്നതിനുമുള്ള പദ്ധതികള്‍

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

() മത്സ്യമേഖലയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളത്;

(ബി) മത്സ്യബന്ധന - തുറമുഖ വകുപ്പുകള്‍ ഏകീകരിച്ച് ഒരു ഡയറക്ടറുടെ കീഴിലാക്കുന്നതിന് പദ്ധതിയുണ്ടോ ; എങ്കില്‍ ഇത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ ?

89

ആഴക്കടല്‍ മത്സ്യബന്ധനവും ആധുനിക സാങ്കേതിക വിദ്യയും

ശ്രീ. സണ്ണി ജോസഫ്

,, പി. . മാധവന്‍

,, വര്‍ക്കല കഹാര്‍

,, കെ. ശിവദാസന്‍ നായര്‍

() ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയില്‍ നടപ്പാക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത മേഖലയില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വിശദമാക്കുമോ ?

90

താനൂരിലെ മത്സ്യഗ്രാമം പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() സംസ്ഥാനത്ത് മത്സ്യഗ്രാമം പദ്ധതി നടപ്പാക്കുന്ന വില്ലേജുകളിലൊന്ന് മലപ്പുറം ജില്ലയിലെ താനൂര്‍ ആണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(ബി) താനൂരില്‍ പദ്ധതിയുടെ പ്രഥമ ഘട്ടമായ ഭവന നിര്‍മ്മാണ പ്രവൃത്തിക്ക് എന്ന് തുടക്കം കുറിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

91

മണ്ണെണ്ണ ദൌര്‍ലഭ്യം

ശ്രീ. രാജു എബ്രഹാം

() സംസ്ഥാനത്ത് നിലവില്‍ മണ്ണെണ്ണ, ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എത്ര മത്സ്യബന്ധന യാനങ്ങളുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഈ ആവശ്യത്തിലേക്കായി എത്ര ലിറ്റര്‍ മണ്ണെണ്ണയാണ് ഒരു മാസം ആവശ്യമായി വരുന്നതെന്നും ഇതുമുഴുവന്‍ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ വഴിയാണോ ലഭ്യമാക്കുന്നതെന്നും അറിയിക്കുമോ;

(സി) സപ്ളൈകോ വഴി ആവശ്യത്തിന് മണ്ണെണ്ണ ലഭിക്കാത്തതിനെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കരിഞ്ചന്തയെ ആശ്രയിക്കേണ്ടിവരുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?

92

മത്സ്യബന്ധനമേഖലയിലെ മണ്ണെണ്ണ ക്ഷാമം

ശ്രീ. രാജു എബ്രഹാം

() മത്സ്യബന്ധനമേഖലയില്‍ നേരിടുന്ന മണ്ണെണ്ണ ക്ഷാമത്തിന് പരിഹാരമായി എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഘങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത സംഘങ്ങള്‍ക്ക് റീട്ടെയില്‍ ലൈസന്‍സും എക്സ്പ്ളോസ്സീവ് ലൈസന്‍സും നല്‍കിയാല്‍ കുറഞ്ഞ വിലയ്ക്ക് മണ്ണെണ്ണ വിതരണം ചെയ്യാന്‍ സാധിക്കുമോ എന്ന് വ്യക്തമാക്കുമോ?

93

മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം

ശ്രീ. വി. എസ്. സുനില്‍കുമാര്‍

,, . ചന്ദ്രശേഖരന്‍

,, കെ. അജിത്

,, ചിറ്റയം ഗോപകുമാര്‍

() മത്സ്യത്തൊഴിലാളി മേഖലയിലെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായുളള പഠനം നടത്താന്‍ നിയോഗിച്ചിരുന്ന വിദഗ്ധ സമിതി 2010 ഡിസംബറില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് ഈ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി) വിദഗ്ധ സമിതി റിപ്പോര്‍ട്ട് നടപ്പാക്കാത്ത സാഹചര്യത്തില്‍ താറുമാറായിക്കൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?

94

മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കുള്ള നടപടികള്‍

ശ്രീ. സാജു പോള്‍

മത്സ്യത്തൊഴിലാളികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മത്സ്യബന്ധനയാനങ്ങളില്‍ അവയുടെ മതിയായ രേഖകള്‍ സൂക്ഷിക്കേണ്ടതിന്റേയും ജീവനക്കാരുടേയും തൊഴിലാളികളുടേയും കൈവശം തിരിച്ചറിയല്‍ കാര്‍ഡ് കരുതേണ്ടതിന്റേയും ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

95

മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ സുരക്ഷ നല്‍കുന്നതിനുള്ള നടപടികള്‍

ശ്രീ. എസ്. ശര്‍മ്മ

,, ബി. സത്യന്‍

,, കെ.വി. അബ്ദുള്‍ ഖാദര്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

() മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ സുരക്ഷ നല്‍കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) കപ്പല്‍ വഴിയും മറ്റുമുള്ള ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന കാരണത്താല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങാന്‍ ഭയപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) വിദേശ കപ്പലുകള്‍ ഏറെയും തീരത്തിനടുത്ത് കൂടി സഞ്ചരിക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നതിനാല്‍ കരയില്‍ നിന്നും നിശ്ചിത നോട്ടിക്കല്‍ മൈല്‍ ഏരിയയില്‍ സ്വതന്ത്രമായി മത്സ്യബന്ധനം നടത്താവുന്ന നിലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ ?

96

മത്സ്യത്തൊഴിലാളികളുടെ കടല്‍യാത്ര ഔദ്യോഗികമായി അറിയിക്കുന്നതിനുള്ള സംവിധാനം

ശ്രീ. സാജുപോള്‍

() കായല്‍ വഴിയും കടല്‍ തീരത്തു നിന്നും ചെറുബോട്ടുകളിലും വള്ളങ്ങളിലും മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് തങ്ങളുടെ യാത്ര ഔദ്യോഗികമായി അറിയിക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ടോ;

(ബി) ഇല്ലെങ്കില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

97

മത്സ്യബന്ധനബോട്ടുകളിലെ വാര്‍ത്താ വിനിമയ സംവിധാനം

ശ്രീ. സാജു പോള്‍

സംസ്ഥാനത്തിന്റെ തീരദേശങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോകുന്ന ബോട്ടുകളില്‍ ആധുനിക സ്ഥല നിര്‍ണയ ഉപകരണങ്ങളും വാര്‍ത്താ വിനിമയ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?

98

മത്സ്യബന്ധനയാനങ്ങളുടെ സുരക്ഷ

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ആഴക്കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളുടേയും മത്സ്യബന്ധനയാനങ്ങളുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി) തീരദേശ മേഖലയില്‍ വെസ്സല്‍ ട്രാക്കിംഗ് സംവിധാനം നടപ്പാക്കിയോ എന്നറിയിക്കുമോ?

99

മത്സ്യബന്ധനത്തിനിടെ മരണപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് നല്‍കുന്ന ധനസഹായം

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() മത്സ്യബന്ധനത്തിനിടെ മരണപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന ധനസഹായം എത്ര രൂപയാണെന്ന് വെളിപ്പെടുത്താമോ;

(ബി) മത്സ്യത്തൊഴിലാളികള്‍ ക്ഷേമനിധിയില്‍ ചേര്‍ന്നില്ലെങ്കില്‍ പ്രസ്തുത ആനുകൂല്യം ലഭിക്കില്ലെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) മത്സ്യബന്ധനത്തിനിടെ മരണപ്പെടുന്ന എല്ലാ മത്സ്യത്തൊഴിലാളികളുടെയും ആശ്രിതര്‍ക്ക് പ്രസ്തുത ആനുകൂല്യം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

100

തവനൂര്‍ ഫിഷറീസ് ടെക്നിക്കല്‍ സ്കൂള്‍

ഡോ. കെ. ടി. ജലീല്‍

ധാരാളം പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശ മേഖലയായ തവനൂര്‍ നിയോജക മണ്ഡലത്തില്‍ ഒരു ഫിഷറീസ് ടെക്നിക്കല്‍ സ്കൂള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

101

ഏലത്തൂരിലെ തീരദേശ റോഡുകളുടെ അറ്റകുറ്റപ്പണി

ശ്രീ. . കെ. ശശീന്ദ്രന്‍

ഏലത്തൂര്‍ നിയോജക മണ്ഡലത്തില്‍പ്പെട്ട തീരദേശ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ ?

102

പെട്രോനെറ്റ് എല്‍.എന്‍.ജി.യുടെ പവര്‍ സ്റേഷന്‍

ശ്രീ.എസ്.ശര്‍മ്മ

() പുതുവൈപ്പിനിലെ ഫിഷറീസ് സ്റേഷനിലുളള പാരിസ്ഥിതിക ദുര്‍ബല പ്രദേശമായ ഭൂമി പെട്രോനെറ്റ് എല്‍.എന്‍.ജി.ക്കുവേണ്ടി പവര്‍സ്റേഷന്‍ നിര്‍മ്മിക്കുന്നതിന് വിട്ടുകൊടുക്കുകയില്ലായെന്ന് ഉറപ്പുനല്‍കിയിരുന്നോ;

(ബി) ഇത് സംബന്ധിച്ച് നിയമസഭാംഗങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കുവാന്‍ തയ്യാറാകുമോ; പ്രസ്തുത പദ്ധതിക്ക് അനുയോജ്യമായ ഭൂമി പദ്ധതി പ്രദേശത്തിന് സമീപത്ത് തന്നെ ലഭ്യമാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?

103

ഭൂരഹിത മത്സ്യത്തൊഴിലാളികള്‍ക്ക് ഭൂമിയും വീടും ലഭ്യമാക്കുന്ന പദ്ധതി

ശ്രീ. കെ. ദാസന്‍

() മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയില്‍ സ്വന്തമായി ഭൂമിയില്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിനും വീട് നിര്‍മ്മിച്ച് നല്‍കുന്നതിനുമുള്ള പദ്ധതി സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രസ്തുത വിഷയത്തില്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുമോ ?

104

ഭവന രഹിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട്

ശ്രീ. ജി. സുധാകരന്‍

() കേരളത്തില്‍ നിലവില്‍ ഭവനരഹിതരായ എത്ര മത്സ്യത്തൊഴിലാളി കുടുംബങ്ങളാണുള്ളതെന്ന് ജില്ല തിരിച്ച് വിശദാംശങ്ങള്‍ അറിയിക്കുമോ;

(ബി) അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ ഭവന രഹിതരായ എത്ര മത്സ്യത്തൊഴിലാളി കുടുംബങ്ങളാണുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) ഭവന രഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്നതിന് ഫിഷറീസ് വകുപ്പില്‍ എന്തെല്ലാം പദ്ധതികളാണ് നിലവില്‍ ഉള്ളതെന്ന് വിശദമാക്കുമോ; 2012-13 സാമ്പത്തിക വര്‍ഷം എന്ത് തുകയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

105

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ ശുപാര്‍ശയ്ക്ക് വിരുദ്ധമായി ജപ്തി നടപടി

ശ്രീ. ആര്‍. രാജേഷ്

() മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ശുപാര്‍ശ ചെയ്തശേഷവും ഏതെങ്കിലും സ്ഥാപനം ജപ്തി നടപടികള്‍ സ്വീകരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ എന്നാണെന്നും, ഏത് തൊഴിലാളിയാണെന്നും, ഏത് സ്ഥാപനമാണ് ജപ്തി നടപടികള്‍ സ്വീകരിച്ചതെന്നും വ്യക്തമാക്കുമോ ;

(സി) ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ?

106

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ പരിഗണനയിലിരിക്കുന്ന വൈപ്പിന്‍ മണ്ഡലത്തില്‍ നിന്നുള്ള അപേക്ഷകള്‍

ശ്രീ. എസ്. ശര്‍മ്മ

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ പരിഗണനയിലിരിക്കുന്ന അപേക്ഷകളില്‍ വൈപ്പിന്‍ മണ്ഡലത്തില്‍ നിന്നുള്ള എത്ര അപേക്ഷകളിന്മേല്‍ ഇനിയും അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട് എന്ന് വ്യക്തമാക്കാമോ; ഈ അപേക്ഷകളിന്മേല്‍ അന്തിമ തീരുമാനം എപ്പോള്‍ ഉണ്ടാകും എന്ന് വ്യക്തമാക്കുമോ ?

107

മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി

ശ്രീ. കെ. ദാസന്‍

() മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയ്ക്ക് 2012 -1 3 ബജറ്റില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ട് ;

(ബി) പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുന്ന എത്ര മത്സ്യത്തൊഴിലാളികള്‍ ഉണ്ടെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; കൊയിലാണ്ടി മണ്ഡലത്തില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട എത്ര പേരുണ്ട് എന്ന് വ്യക്തമാക്കാമോ;

(സി) പഞ്ഞമാസങ്ങളില്‍ നല്‍കേണ്ടുന്ന സമാശ്വാസം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിയ്ക്കുന്നതിന് എന്തു നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കാമോ ?

108

മത്സ്യമേഖലയിലെ അനുബന്ധ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്

ശ്രീ. പി. തിലോത്തമന്‍

() മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് മത്സ്യമേഖലയിലെ അനുബന്ധ തൊഴിലാളികളുടെ മക്കള്‍ക്കും നല്‍കുന്നുണ്ടോ എന്ന കാര്യം വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ മത്സ്യത്തൊഴിലാളി കളുടെ മക്കള്‍ക്ക് നല്‍കിവരുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ്പും മറ്റ് ആനുകൂല്യങ്ങളും മത്സ്യമേഖല യിലെ അനുബന്ധതൊഴിലില്‍ ഏര്‍പ്പെടുന്നവരുടെ മക്കള്‍ക്കും നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) ശ്രീ. ആന്റണി. കെ.എക്സ്, കരിയില്‍ വീട്, ആര്‍ത്തുങ്കല്‍. പി.ഒ എന്നയാള്‍ തന്റെ കുട്ടിയുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ലഭിക്കാത്തതു സംബന്ധിച്ച് നല്‍കിയിട്ടുളള അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ അപേക്ഷയിന്മേല്‍ എന്തു നടപടി സ്വീകരിച്ചു എന്നു വ്യക്തമാക്കാമോ?

109

വൈപ്പിന്‍ ഫിഷറീസ് സ്റേഷനിലെ ഭൂമി കൈമാറ്റം

ശ്രീ. എസ്. ശര്‍മ്മ

() കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ അധീനതയിലുള്ള വൈപ്പിന്‍ ഫിഷറീസ് സ്റേഷനിലെ ഭൂമി കൈമാറ്റം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര ഏക്കര്‍ ഭൂമിയാണ് കൈമാറ്റത്തിനായി ഉദ്ദേശിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) കൈമാറ്റം ചെയ്യുന്ന ഭൂമിക്ക് പകരമായി സ്ഥലം നല്‍കുവാന്‍ തീരുമാനമുണ്ടോ; എങ്കില്‍ എത്ര ഏക്കര്‍ ഭൂമിയാണ് പകരമായി നല്‍കുന്നത്; പ്രസ്തുത ഭൂമി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

110

വയനാട് വിമാനത്താവള പദ്ധതി

ശ്രീ. എം.വി.ശ്രേയാംസ് കുമാര്‍

() വയനാട് വിമാനത്താവള പദ്ധതിക്കായി പഠനം നടത്തുന്നതിന് ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) പ്രസ്തുത ഏജന്‍സി ഇതു സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;

(സി) പ്രസ്തുത പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?

<<back 

next page>>

                                                                                                       

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.