UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1

മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കുന്ന വകുപ്പുകളുടെ പ്രവര്‍ത്തനം

ശ്രീമതി കെ. എസ്. സലീഖ

() 2011-2012 സാമ്പത്തിക വര്‍ഷത്തില്‍ മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളില്‍ ഇനിയും നടപ്പിലാക്കിയിട്ടില്ലാത്തവ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി) 2011-2012 -ല്‍ പ്രസ്തുത ഓരോ വകുപ്പിനും വകയിരുത്തപ്പെട്ട തുക എത്രയായിരുന്നു; ഇതില്‍ എത്ര തുക ചിലവഴിക്കുവാന്‍ സാധിച്ചുവെന്നും അവശേഷിക്കുന്ന തുക എത്രയെന്നും വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ?

2

പരിസ്ഥിതി ദുര്‍ബല മേഖല

ശ്രീ. . ചന്ദ്രശേഖരന്‍

() കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിസ്ഥിതി ദുര്‍ബല മേഖലയില്‍ സംസ്ഥാനത്തെ നിലവിലുള്ള ഏതെല്ലാം ജലസേചന, ജല

വൈദ്യുത പദ്ധതികളാണ് ഉള്‍പ്പെടുന്നതെന്നിറിയിക്കാമോ;

(ബി) സംസ്ഥാനത്ത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ ഏതെല്ലാം പദ്ധതികളാണ് പരിസ്ഥിതി ദുര്‍ബല മേഖലയില്‍പ്പെടുന്നതെന്ന് വിശദമാക്കുമോ;

(സി) കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിസ്ഥിതി ദുര്‍ബലമേഖല സംസ്ഥാനത്തിന്റെ താല്പര്യങ്ങളെ ബാധിക്കുന്നുണ്ടോയെന്നും, എങ്കില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് നടപടികള്‍ സ്വീകരിച്ചു എന്നും വ്യക്തമാക്കാമോ?

3

മന്ത്രിസഭാ തീരുമാനപ്രകാരം നിയോഗിക്കപ്പെട്ട സമിതികള്‍

ശ്രീ. പി.കെ. ഗുരുദാസന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പ്രകാരം, ഏതെല്ലാം കാര്യങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഏതെങ്കിലും കമ്മിറ്റികളെയോ, ഉദ്യോഗസ്ഥരെയോ, മന്ത്രിസഭാ ഉപസമിതികളെയോ ചുമതലപ്പെടുകയുണ്ടായി എന്ന് വിശദമാക്കാമോ;

(ബി) മന്ത്രിസഭാ തീരുമാനപ്രകാരം നിയോഗിക്കപ്പെട്ട ഏതെല്ലാം സമിതികളുടെ റിപ്പോര്‍ട്ട് ഇനിയും ലഭിക്കേണ്ടതായിട്ടുണ്ട്;

(സി) ഇതിനകം ലഭിച്ച ഏതെല്ലാം നിര്‍ദ്ദേശങ്ങളിന്മേല്‍ ഇനിയും തീരുമാനം എടുക്കേണ്ടതായി ബാക്കി നില്‍പ്പുണ്ടെന്ന് വ്യക്തമാക്കുമോ;

4

പ്രകൃതിവാതക പൈപ്പുലൈനുകള്‍ കടന്നുപോകുന്ന 6 ജില്ലകള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() കൊച്ചി-ബംഗളുരു-മംഗലാപുരം പ്രകൃതിവാതക പൈപ്പു ലൈനുകള്‍ കടന്നു പോകുന്ന 6 ജില്ലകളിലെ 4562 ഏക്കര്‍ ഭൂമി ക്രയവിക്രയം നിലച്ച് മരവിക്കുമെന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത പദ്ധതി കടന്നുപോകുന്ന പ്രദേശത്തെ ഭൂവുടമകളുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിന് ശ്രമിക്കുമോ; ഇതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ ?

5

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി കോര്‍പ്പറേഷന്‍

ശ്രീ. ജോസഫ് വാഴക്കന്‍

'' കെ. അച്ചുതന്‍

'' അന്‍വര്‍ സാദത്ത്

'' പി.സി. വിഷ്ണുനാഥ്

() സംസ്ഥാനത്തെ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി കോര്‍പ്പറേഷന്‍ രൂപീകരിച്ച് ഉത്തരവായിട്ടുണ്ടോ ; വിശദമാക്കാമോ ;

(ബി) കോര്‍പ്പറേഷന്റെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനും, മെമ്മോറാണ്ടം ഓഫ് അസോസിയേഷനും തയ്യാറാക്കിയിട്ടുണ്ടോ ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

6

ഗാര്‍ഹിക പീഢന നിരോധന നിയമം, പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

ഗാര്‍ഹിക പീഢന നിരോധന നിയമം അനുസരിച്ചുള്ള കേസുകളില്‍ പരാതിക്കാര്‍ക്ക് നീതി ലഭിക്കുവാന്‍ വലിയ കാലതാമസമുണ്ടാകുന്നതിനാല്‍ ഗാര്‍ഹിക പീഢന നിരോധന നിയമം സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ലകള്‍ തോറും പ്രത്യേക കോടതികള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

7

ദേശീയ ആഘോഷങ്ങളില്‍ പരേഡിന് വിദ്യാര്‍ത്ഥികളെ കൊണ്ടു പോകുന്ന ചെലവ്

ശ്രീ. എന്‍.. നെല്ലിക്കുന്ന്

() ദേശീയ ആഘോഷങ്ങളില്‍ സ്വാതന്ത്യദിനം, റിപ്പബ്ളിക്ദിനം, എന്നിവയോടനുബന്ധിച്ചുളള പരേഡിന് വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന ചെലവു വഹിക്കുന്നതിന് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുളള സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ;

(ബി) ഇതിനായി കെ.എസ്.ആര്‍.ടി.സിയുടെയും, സ്വകാര്യ വ്യക്തികളുടെയും വാഹനങ്ങള്‍ ഹയര്‍ ചെയ്യാറുണ്ടോ; ഉണ്ടെങ്കില്‍ അതിനുളള ഹയര്‍ ചാര്‍ജ് നല്കാന്‍ ചുമതലപ്പെടുത്തിയിട്ടു ളളത് ഏത് ഉദ്യോഗസ്ഥനെയാണെന്ന് വിശദമാക്കുമോ;

(സി) ഈ ആവശ്യത്തിന് വാഹനം വിട്ടു നല്കിയവര്‍ക്ക് വാഹന വാടക നല്കിയിട്ടില്ലെന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ഡി) കുടിശ്ശിക എത്രയും വേഗം തീര്‍പ്പാക്കാന്‍ വേണ്ട നിര്‍ദ്ദേശം നല്കുമോ?

8

സര്‍ക്കാര്‍ ഒരു വര്‍ഷത്തിനിടയില്‍ നടപ്പാക്കിയ പദ്ധതികളുടെ അവലോകനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, ബാബു എം. പാലിശ്ശേരി

,, പി. റ്റി. എ റഹീം

,, ആര്‍. രാജേഷ്

() ഈ സര്‍ക്കാര്‍ പിന്നിട്ട ഒരു വര്‍ഷത്തിനിടയില്‍ ബജറ്റ്, നൂറ് ദിന പരിപാടികള്‍, സപ്തധാര പദ്ധതികള്‍ തുടങ്ങിയ നിലയില്‍ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ ഓരോന്നും നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ടോ എന്ന് മന്ത്രിസഭ അവലോകനം നടത്തുകയുണ്ടായോ;

(ബി) എങ്കില്‍ അവലോകനം നടത്തിയത് എപ്പോഴായിരുന്നു; ജനങ്ങള്‍ക്ക് നല്‍കിയ ഏതെങ്കിലും ഉറപ്പുകള്‍ പൂര്‍ണമായും നടപ്പാക്കാന്‍ സാധിച്ചതായി വിലയിരുത്തുകയുണ്ടായോ;

(സി) ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് പുറത്തുള്ള ഉറപ്പുകള്‍ നടപ്പിലാക്കുന്നതിന് എന്ത് തുക അധികമായി കണ്ടെത്തേണ്ടതായിവന്നു; ഏതെല്ലാം നിലയില്‍ അധിക വിഭവസമാഹരണം നടത്തുകയുണ്ടായി; വിശദമാക്കാമോ?

9

സര്‍ക്കാര്‍ നടപടികള്‍ പൊതുജനങ്ങള്‍ക്കറിയാന്‍ സംവിധാനം

ശ്രീ. ബെന്നി ബെഹനാന്‍

,, എം.എ വാഹീദ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

() സര്‍ക്കാര്‍ നടപടികള്‍ പൊതുജനങ്ങള്‍ക്ക് അറിയുവാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി) എല്ലാ വകുപ്പുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തുന കാര്യം പരിഗണിക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

10

കാലിക്കറ്റ് സര്‍വ്വകലാശാല ഭൂമിദാനം

ശ്രീ. എസ്. രാജേന്ദ്രന്‍

() കാലിക്കറ്റ് സര്‍വ്വകലാശാല ഭൂമിദാനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ എന്തു കൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(സി) സ്വകാര്യ ട്രസ്റുകള്‍ക്ക് ഭൂമി കൈമാറാന്‍ നിലവിലുള്ള സര്‍വ്വകലാശാലാ നിയമംഅനുവദിക്കുന്നുണ്ടോ?

11

വാഗമണ്‍ വാഹന അപകടം

ശ്രീ. പി. തിലോത്തമന്‍

() ചേര്‍ത്തല മുഹമ്മ, തണ്ണീര്‍മുക്കം സ്വദേശികളും ചെണ്ടവാദ്യകലാകാരന്മാരുമായിരുന്ന ഒരുപറ്റം ചെറുപ്പക്കാര്‍ സഞ്ചരിച്ചിരുന്ന വാഹനം 2012 ഫെബ്രുവരി 21ന് വാഗമണിന് അടുത്ത് അപകടത്തില്‍ പെടുകയും അവരില്‍ 4 പേര്‍ മരണമടയുകയും ഇരുപത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ നല്‍കിയ ധനസഹായം അപര്യാപ്തമാണെന്നും തുക വര്‍ദ്ധിപ്പിക്കണമെന്നുമുളള ആവശ്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; ഈ തുക വര്‍ദ്ധിപ്പിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

(ബി) ഈ അപകടത്തില്‍ പരിക്കേറ്റവരെ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചതില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടായതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; വളരെ ഗുരുതരമായി പരിക്കുപറ്റി ശരീരം തളര്‍ന്ന് ഇപ്പോഴും ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്ന തണ്ണീര്‍മുക്കം ചീച്ചനാട്ട് വെളിയില്‍ സുധീഷിന് സര്‍ക്കാര്‍ അനുവദിച്ചത് 10000/- രൂപയായിരുന്നുവെന്നും, തുക കുറഞ്ഞതിനാല്‍ ഇവര്‍ തുക കൈപ്പറ്റിയിട്ടില്ലെന്നും ബോധ്യപ്പെട്ടിട്ടുണ്ടോ; ഇത് അടിയന്തിരമായി വര്‍ദ്ധിപ്പിച്ച് നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

12

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിച്ചതിന്റെ വിശദാംശങ്ങള്‍

ശ്രീ. ടി. എന്‍. പ്രതാപന്‍

,, എം.പി. വിന്‍സെന്റ്

,, പാലോട് രവി

,, ഹൈബി ഈഡന്‍

() ഈ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി മോടിപ്പിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ഇനം തിരിച്ച് വ്യക്തമാക്കുമോ ;

(ബി) ടെലിഫോണ്‍, അതിഥി സല്‍ക്കാരം, യാത്രാബത്ത എന്നീ ഇനങ്ങളില്‍ ചെലവായ തുക എത്രയാണെന്ന് വെളിപ്പെടുത്താമോ ;

(സി) ഔദ്യോഗിക വസതിയില്‍ സാധനസാമഗ്രികള്‍ വാങ്ങുന്നതിന് എത്ര തുക ചെലവായി എന്ന് വ്യക്തമാക്കുമോ ?

13

മന്ത്രിമാരുടെ പേഴ്സണല്‍ സ്റാഫിലുള്ളവര്‍ വിവിധ ഇനങ്ങളിലായി കൈപ്പറ്റിയിട്ടുള്ള തുകയുടെ വിശദാംശം

ശ്രീ. വി. ശശി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മന്ത്രിമാരുടെ ഓരോരുത്തരുടെയും പേഴ്സണല്‍ സ്റാഫിലുള്ളവര്‍ ശമ്പളം, വിവിധ അലവന്‍സുകള്‍ എന്നീയിനത്തില്‍ എത്ര തുക കൈപ്പറ്റിയിട്ടുണ്ട്;

(ബി) ഈ മന്ത്രിസഭയുടെ കാലത്ത് ഓരോ മന്ത്രിമാരുടെയും പേഴ്സണല്‍ സ്റാഫില്‍ എത്രപേര്‍ എസ്.എസ്.എല്‍.സി. പാസാകാത്തവര്‍ ഉണ്ടായിരുന്നു ; ആരെല്ലാം ;

(സി) ഇവരെ ഏതെല്ലാം പോസ്റുകളിലാണ് നിയമിച്ചിരിക്കുന്നത് ;

(ഡി) ഈ സര്‍ക്കാരിന്റെ കാലത്ത് ഓരോ മന്ത്രിയുടെയും പേഴ്സണല്‍ സ്റാഫിലുള്ളവര്‍ ടി.., ഡി.. ഇനത്തില്‍ എന്ത് തുക വീതം കൈപ്പറ്റിയിട്ടുണ്ട് ;

() ഈ കാലയളവില്‍ ഓരോ മന്ത്രിയുടെയും പേഴ്സണല്‍ സ്റാഫിലുള്ളവര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെ ചികിത്സാ ചെലവിനത്തില്‍ എത്ര തുക വീതം കൈപ്പറ്റിയിട്ടുണ്ട് ; വിശദാംശം ലഭ്യമാക്കുമോ ?

14

മന്ത്രിമാരുടെ വിദേശ യാത്രകള്‍

ശ്രീ.എം.ചന്ദ്രന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതേവരെ, മുഖ്യമന്ത്രി, മന്ത്രിമാര്‍, ഗവ:ചീഫ് വിപ്പ് എന്നിവര്‍ ഏതെല്ലാം തീയതിയില്‍ ഏതെല്ലാം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി;

(ബി) ഈ യാത്രകള്‍ക്ക് നിയമാനുസൃതമായ അനുമതി ലഭിച്ചിട്ടുണ്ടായിരുന്നുവോ; മേല്പറഞ്ഞവരില്‍ ആരെങ്കിലും ഇന്‍ഡ്യാ ഗവണ്‍മെന്റിന്റെ മുന്‍കൂട്ടിയുളള അനുമതി ഇല്ലാതെ വിദേശ രാജ്യം സന്ദര്‍ശിക്കുകയുണ്ടായോ; എങ്കില്‍ ആരെന്ന് വ്യക്തമാക്കാമോ;

(സി) ഈ യാത്രയില്‍ അനൌദ്യോഗികമായവ ഏതൊക്കെയാണ് ; ഔദ്യോഗിക യാത്രകള്‍ക്ക് ഓരോരുത്തര്‍ക്കും വേണ്ടി ഖജനാവില്‍ നിന്നും ചെലവായ തുക എത്ര; എന്തെല്ലാം നിലയിലുളള ഔദ്യോഗിക ആവശ്യങ്ങള്‍ക്കായിരുന്നു ഓരോരുത്തരുടെയും ഓരോ യാത്രയും എന്ന് വ്യക്തമാക്കാമോ?

15

എസ്കോര്‍ട്ട് വാഹനങ്ങളുടെ ചെലവ് സംബന്ധിച്ച്

ശ്രീ. പി.കെ. ഗുരുദാസന്‍

() കേരളത്തില്‍ നിന്നുള്ള ഇപ്പോഴത്തെ കേന്ദ്രമന്ത്രിമാര്‍ ഓരോ

രുത്തര്‍ക്കും വേണ്ടി, സംസ്ഥാന ഖജനാവില്‍ നിന്ന് ഏതെല്ലാം ഇനത്തില്‍ എന്ത് തുക വീതം ഇതിനകം ചെലവഴിച്ചിട്ടുണ്ട്;

(ബി) കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ എത്തുമ്പോള്‍ ഒരേ സമയം ഉപയോഗിക്കുന്ന വാഹനങ്ങള്‍ എത്രയാണ്;

(സി) വാഹനങ്ങള്‍, പോലീസ് എസ്കോര്‍ട്ട് തുടങ്ങിയ ഇനത്തില്‍ എന്ത് തുക ചെലവായിട്ടുണ്ട്?

16

മന്ത്രിമാര്‍ തേയില സല്‍ക്കാരത്തിന് ചെലവഴിച്ച തുക

ശ്രീ. എം. ചന്ദ്രന്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മുഖ്യമന്ത്രി, മന്ത്രിമാര്‍, ഗവണ്‍മെന്റ് ചീഫ് വിപ്പ് എന്നിവര്‍ക്ക് ഇതേവരെ ആഫീസിലെയും വീട്ടിലെയും തേയില സല്‍ക്കാരത്തിനും, ഫോണ്‍ ബില്ല്, ഇലക്ട്രിസിറ്റി ബില്ല് തുടങ്ങിയ ഇനത്തിലും ചെലവഴിച്ച തുകകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?

17

മന്ത്രിമാരുടെ ചെലവിനത്തില്‍ ബഡ്ജറ്റില്‍ വകയിരുത്തിയ തുക

ശ്രീ. . എം. അരീഫ്

() മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് വിപ്പ് എന്നിവരുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന ചെലവുകളിലേക്ക് തന്നാണ്ടിലെ ബഡ്ജറ്റില്‍ ഏതെല്ലാം ഹെഡ്ഡുകളിലായി എന്തു തുക വീതം വകയിരുത്തിയിട്ടുണ്ട്;

(ബി) ബഡ്ജറ്റ് അവതരിപ്പിക്കുന്ന വേളയില്‍ എത്ര മന്ത്രിമാര്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ എത്ര മന്ത്രിമാരുണ്ടെന്നും വ്യക്തമാക്കാമോ;

(സി) പുതിയ മന്ത്രിമാരെയും പേഴ്സണല്‍ സ്റാഫുകളെയും കൂടി പരിഗണിക്കുമ്പോള്‍ ചെലവ് എത്ര ശതമാനം വര്‍ദ്ധിക്കുമെന്നാണ് കരുതുന്നതെന്ന് വ്യക്തമാക്കാമോ ?

18

മന്ത്രിമാരുടെ ആവശ്യാര്‍ത്ഥം പുതുതായി വാങ്ങിയ വാഹനങ്ങള്‍

ശ്രീമതി കെ. എസ്. സലീഖ

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ മന്ത്രിമാരുടെ ആവശ്യാര്‍ത്ഥം പുതുതായി എത്ര വാഹനങ്ങള്‍ വാങ്ങുകയുണ്ടായി; ഓരോന്നിനും ചെലവഴിച്ച തുകയും, ഏതെല്ലാം മന്ത്രിമാര്‍ക്കാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ വാങ്ങി നല്‍കിയതെന്നും വ്യക്തമാക്കുമോ;

(ബി) മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരുടെയും ഓഫീസിന്റെയും ആവശ്യാര്‍ത്ഥം ഓരോ മന്ത്രിയും എത്ര വാഹനങ്ങള്‍ വീതമാണ് ഉപോയഗിച്ചുവരുന്നത്; പ്രതിമാസം ഇവയ്ക്കായി എത്ര തുക ഓരോ മന്ത്രിയും സംസ്ഥാനഖജനാവില്‍ നിന്നും ചെലവഴിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

19

മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് വിപ്പ് എന്നിവരുടെ പേഴ്സണല്‍ സ്റാഫിലെ അംഗങ്ങള്‍

ശ്രീ. . എം. ആരിഫ്

() മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് വിപ്പ് എന്നിവരുടെ ഓരോരുത്തരുടേയും പേഴ്സണല്‍ സ്റാഫില്‍ ഇപ്പോള്‍ എത്ര അംഗങ്ങള്‍ ജോലി ചെയ്യുന്നുണ്ട്;

(ബി) മുഖ്യമന്ത്രിയോ, മന്ത്രിമാരോ, പേഴ്സണല്‍ സ്റാഫ് അംഗങ്ങളല്ലാത്ത ആരെയെങ്കിലും തങ്ങളുടെ അഫീസുമായി ബന്ധപ്പെട്ട് വര്‍ക്കിംങ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ ജോലി ചെയ്യിക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം മന്ത്രിമാരുടെ ആഫീസില്‍ എത്രപേര്‍ വീതം ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കാമോ?

20

മന്ത്രിമാരുട ഓഫീസ് ചെലവ്

ശ്രീ. . എം. ആരിഫ്

() ഇപ്പോഴത്തെ മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് വിപ്പ് എന്നിവര്‍ ഓരോരുത്തര്‍ക്കുംവേണ്ടി പേഴ്സണല്‍ സ്റാഫ്, ആഫീസ്, വീട്, വാഹനം, യാത്രാപ്പടി, ഫോണ്‍ തുടങ്ങിയവ്ക്ക് വിവിധ ഹെഡ്ഡുകളില്‍ നിന്നായി ഇതിനകം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവായ തുകകള്‍ സംബന്ധിച്ച് വിശദമാക്കാമോ?

21

മന്ത്രിസഭാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത് സംബന്ധിച്ച്

ശ്രീ. ജി. സുധാകരന്‍

,, കെ. രാധാകൃഷ്ണന്‍

,, രാജു എബ്രഹാം

,, സി. കൃഷ്ണന്‍

() മന്ത്രി സഭാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത് സംസ്ഥാനത്തിന്റെ പൊതുഭരണത്തെ ഏതെല്ലാം നിലയില്‍ പ്രതികൂലമായി ബാധിക്കുകയുണ്ടായെന്ന് വിലയിരുത്തിയിട്ടുണ്ടോ;

(ബി) സംസ്ഥാനത്തിന്റെ പൊതുമണ്ഡലത്തില്‍ വര്‍ഗീയ ചിന്താഗതികള്‍ ആഴത്തില്‍ വേരോടുവാനും ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിക്കാനും ഇത് കാരണമായിട്ടുണ്ടെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) മന്ത്രിമാരുടെ എണ്ണവും വകുപ്പുകളുടെ ചുമതലയും മാറ്റാനിടയായ സാഹചര്യം എന്തായിരുന്നു; വിശദമാക്കാമോ?

22

മുഖ്യമന്ത്രിയും മന്ത്രിമാരുടേയും ചായ സല്‍ക്കാരം

ശ്രീ. മുല്ലക്കര രത്നാകരന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ചായസല്‍ക്കാരത്തിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ;

(ബി) ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച മന്ത്രി ആരാണ് ;

(സി) ഏറ്റവും കുറച്ചു ചെലവഴിച്ച മന്ത്രി ആരാണ് ;

(ഡി) ഓരോ മന്ത്രിമാരും ചെലവഴിച്ച തുക പ്രത്യേകം വ്യക്തമാക്കാമോ ?

23

സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഔദ്യോഗിക വസതികള്‍

ശ്രീ. എം. ചന്ദന്‍

() മന്ത്രിമാര്‍ക്കും ഗവണ്‍മെന്റ് ചീഫ് വിപ്പിനും വേണ്ടി എത്ര സ്വകാര്യ വസതികള്‍ സര്‍ക്കാര്‍ വാടകയ്ക്ക് എടുത്തിട്ടുണ്ട്;

(ബി) വാടക ഇനത്തില്‍ എന്ത് തുക പ്രതിമാസം ചെലവ് വരുന്നുണ്ട്; ഓരോ കെട്ടിടത്തിന്റെയും പ്രതിമാസ വാടക എത്ര;

(സി) തിരുവനന്തപുരത്ത് ഔദ്യോഗിക വസതിയ്ക്ക് വേണ്ടി സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഏതെങ്കിലും കെട്ടിടം ഉപയോഗിക്കാതെ വാടക കൊടുത്തുവരുന്നുണ്ടോ; എങ്കില്‍ ഏത് കെട്ടിടമെന്ന് വ്യക്തമാക്കുമോ?

24

പുതുതായി വാങ്ങിയ വാഹനങ്ങള്‍ക്ക് ചെലവഴിച്ച തുക

ശ്രീ. .എം. ആരിഫ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ മന്ത്രിമാര്‍ക്കും മറ്റുമായി പുതുതായി എത്ര വാഹനങ്ങള്‍ വാങ്ങുകയുണ്ടായി ; മൊത്തം എന്തു തുക ചെലവഴിച്ചു;

(ബി) ഇപ്പോഴത്തെ മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് വിപ്പ് എന്നിവര്‍ക്കുവേണ്ടി അലോട്ട് ചെയ്യപ്പെട്ട വാഹനങ്ങള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താമോ ; ഏതെല്ലാം മന്ത്രിമാര്‍ ഒന്നിലധികം വാഹനം ഉപയോഗിക്കുന്നുണ്ട് വ്യക്തമാക്കുമോ ?

25

സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

() കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട സംസ്ഥാനത്തിന്റെ ഏതെല്ലാം ആവശ്യങ്ങളിന്മേല്‍ ഇപ്പോഴും തീരുമാനം എടുക്കുന്നതിനായി ബാക്കി നില്‍പ്പുണ്ടെന്ന് വെളിപ്പെടുത്താമോ ;

(ബി) ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് കേന്ദ്രത്തില്‍ എന്തെല്ലാം സമ്മര്‍ദ്ദങ്ങളാണ് ചെലുത്തി വരുന്നത് ;

(സി) ദീര്‍ഘകാലമായി സംസ്ഥാനം ഉന്നയിച്ചുവരുന്ന ഏതെങ്കിലും കാര്യത്തില്‍ സംസ്ഥാനത്തിന് അനുകൂലമായി ഇപ്പോള്‍ തീരുമാനം എടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ?

26

സംസ്ഥാന കേഡറില്‍പ്പെട്ട ഐ..എസ്സുകാര്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് കേരളാ കേഡറിലുളള എത്ര ഐ..എസ്സുകാര്‍ നിലവില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട് ;

(ബി) സംസ്ഥാന കേഡറിലുളള എത്ര ഐ..എസ്സുകാര്‍ കേരളത്തിനു വെളിയില്‍ സേവനം നിര്‍വ്വഹിക്കുന്നുണ്ട്, മറ്റു സംസ്ഥാനത്തിലുളള കേഡറില്‍പ്പെട്ട എത്ര ഐ..എസ്സുകാര്‍ ഇപ്പോള്‍ കേരളത്തില്‍ സേവനം നിര്‍വ്വഹിക്കുന്നുണ്ട് ;

(സി) സംസ്ഥാനത്ത് ഐ..എസ്സുകാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടപ്പുണ്ടോ ?

27

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് രൂപീകരണം

ശ്രീ. പി. ഉബൈദുള്ള

() കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് രൂപീകരിക്കണമെന്ന് സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) നിലവില്‍ ഐ..എസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാനത്ത് കുറവ് അനുഭവപ്പെടുന്നുണ്ടോ;

(ഡി) സംസ്ഥാനത്തിന് ആവശ്യമായ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ എണ്ണവും നിലവിലുള്ള ഒഴിവുകളും വ്യക്തമാക്കുമോ;

() ഡെപ്യൂട്ടി കലക്ടര്‍ റാങ്കിലുള്ളവര്‍ക്കും സെക്രട്ടറിയേറ്റ്സര്‍വ്വീസിലെ അര്‍ഹരായവര്‍ക്കും പ്രമോഷന്‍ നല്‍കി ഐ..എസ് കേഡറില്‍ നിയമിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(എഫ്) കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് രൂപീകരിച്ച് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ?

28

ബ്ളോക് തലത്തില്‍ ഗ്രാമന്യായാലയങ്ങള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്ത് ബ്ളോക്ക് തലത്തില്‍ ഗ്രാമന്യായാലയങ്ങള്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ;

(ബി) എങ്കില്‍ അതിന്റെ നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;

(സി) മുന്‍സര്‍ക്കാരിന്റെ കാലത്ത് ഗ്രാമന്യായാലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ ചേലക്കര മണ്ഡലത്തിലെ പഴയന്നൂര്‍ ബ്ളോക്കിനെയും ഉള്‍പ്പെടുത്തിയിരുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടീട്ടുണ്ടോ ;

(ഡി) എങ്കില്‍ പഴയന്നൂര്‍ ബ്ളോക്കിലും ഗ്രാമന്യായാലയം സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

29

കാസര്‍ഗോഡ് ജില്ലയിലെ വെളളരിക്കുണ്ടില്‍ കോടതി അനുവദിക്കുന്നതിനുളള നടപടി

ശ്രീ.കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ വെളളരിക്കുണ്ടില്‍ കോടതി അനുവദിക്കുന്ന നടപടി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും ഇവിടെ എപ്പോള്‍ കോടതി അനുവദിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?

30

ആറ്റിങ്ങല്‍ കോടതി സമുച്ചയത്തിന്റെ അഡീഷണല്‍ ബ്ളോക്കിന്റെ നിര്‍മ്മാണം

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍ കോടതി സമുച്ചയത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന അഡീഷണല്‍ ബ്ളോക്കിനു വേണ്ടിയുളള നടപടി ക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി) ഇതിന്റെ നിര്‍മ്മാണച്ചുമതല ഏത് ഏജന്‍സിയ്ക്കാണെന്ന് വിശദമാക്കാമോ;

(സി) അഡീഷണല്‍ ബ്ളോക്ക് നിര്‍മ്മാണത്തിന് എന്തെങ്കിലും തടസമുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?

31

പുതുക്കിയ കുടുംബകോടതികള്‍

ശ്രീ. ബി. സത്യന്‍

() സംസ്ഥാനത്ത് പുതുതായി എത്ര കുടുംബകോടതികള്‍ തുടങ്ങുവാനാണ് ബഹു. ഹൈകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്? ഇത് ഏതൊക്കെ ജില്ലകളിലാണ്.?

(ബി) ഈ സര്‍ക്കാര്‍ ഇത് പ്രകാരം എത്ര കുടുംബകോടതികള്‍ ആരംഭിച്ചിട്ടുണ്ട്? ഇതില്‍ ആറ്റിങ്ങല്‍ ഉള്‍പ്പെടുന്നുണ്ടോ?

(സി) ആറ്റിങ്ങല്‍ കുടുംബകോടതി ആരംഭിക്കുവാന്‍ എന്തെങ്കിലും തടസ്സമുണ്ടോ; വിശദമാക്കാമോ?

32

ചാലക്കുടിയില്‍ എം..സി.റ്റി കോടതി

ശ്രീ. ബി.ഡി. ദേവസ്സി

() ചാലക്കുടിയില്‍ എം..സി.റ്റി കോടതി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) വിവിധ കോടതികളെ ഒരു കെട്ടിട സമുച്ചയത്തിന്‍ കീഴില്‍ കൊണ്ടു വരുന്നതിനായി ചാലക്കുടിയില്‍ ഒരു കോര്‍ട്ട് കോംപ്ളക്സ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

33

പുനലൂര്‍ നിയോജക മണ്ഡലത്തലെ സബ് കോടതി

ശ്രീ. കെ. രാജു

() പുനലൂര്‍ നിയോജക മണ്ഡലത്തില്‍ അനുവദിച്ച സബ് കോടതിയുടെ പ്രവര്‍ത്തനം എന്നുമുതല്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത കോടതിയുടെ പ്രവര്‍ത്തനം സുഗമമായി ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ബാര്‍ അസോസിയേഷനാണ് ഒരുക്കുന്നത് എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത കോടതിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തസ്തികകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

34

മന്ത്രിമാരുടെ പേഴ്സണല്‍ സ്റാഫില്‍ നിയമിച്ചിട്ടുള്ള പട്ടികജാതി - പട്ടികവര്‍ഗ്ഗക്കാര്‍

ശ്രീ. വി. ശശി

() മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, ചീഫ് വിപ്പ് എന്നിവര്‍ ഓരോരുത്തരും എത്ര ജീവനക്കാരെ അവരുടെ പേഴ്സണല്‍ സ്റാഫില്‍ നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) ഓരോരുത്തരും അവരുടെ പേഴ്സണല്‍ സ്റാഫില്‍ എത്ര പട്ടികജാതി - പട്ടികവര്‍ഗ്ഗക്കാരെ നിയമിച്ചിട്ടുണ്ടെന്നും അത് ഏതെല്ലാം തസ്തികകളിലാണെന്നും വെളിപ്പെടുത്തുമോ ?

35

പി.എസ്.സി. പരീക്ഷകള്‍

ശ്രീ. പി.സി. വിഷ്ണുനാഥ്

'' .സി. ബാലകൃഷ്ണന്‍

'' സി. പി. മുഹമ്മദ്

'' കെ. അച്ചുതന്‍

() പരിക്ഷാ സമ്പ്രദായങ്ങളില്‍ സമൂലമായ മാറ്റം വരുത്തുന്നതിലേക്കായി എന്തെല്ലാം തയ്യാറെടുപ്പുകളാണ് പി.എസ്.സി നടത്തുവനുദ്ദേശിക്കുന്നത്;

(ബി) ഇതിനായി ക്വസ്റ്യന്‍ ബാങ്ക്-കം-ഓണ്‍ലൈന്‍ എക്സാമിനേഷന്‍ സംവിധാനം തയ്യാറാക്കുന്നകാര്യം പരിഗണനയിലുണ്ടോ;

(സി) ഇതിനായി ഇതേ വരെ എന്തെല്ലാം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?

36

പി.എസ്.സിയില്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍

ശ്രീ. പാലോട് രവി

,, ടി.എന്‍. പ്രതാപന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ഹൈബി ഈഡന്‍

() പി.എസ്.സി. പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

(ബി) ഇതിനായി എന്തെല്ലാം ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്;

(സി) എന്നു മുതലാണ് ഇത് നടപ്പാക്കുവാനുദ്ദേശിക്കുന്നത്;

(ഡി) ആദ്യഘട്ടത്തില്‍ കുറച്ച് ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിക്കുന്ന തസ്തികയിലേയ്ക്ക് ഓണ്‍ലൈനായി പരീക്ഷ നടത്തുന്ന കാര്യം പരിഗണിക്കുമോ?

37

പി.എസ്.സി നിയമനങ്ങളില്‍ ജില്ലാ അടിസ്ഥാനത്തില്‍ വെയിറ്റേജ്

ശ്രീ. പി. റ്റി. . റഹീം

() പി.എസ്.സി. നിയമനങ്ങളില്‍ ജില്ലാ അടിസ്ഥാനത്തില്‍ 5 മാര്‍ക്ക് വെയ്റ്റേജ് നല്‍കുന്ന സംവിധാനം ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടോ;

(ബി) ജില്ലാ നിയമനങ്ങളില്‍ 5 മാര്‍ക്ക് വെയ്റ്റേജ് നല്‍കുന്ന സംവിധാനം എന്നുമുതലാണ് നിലവില്‍ വന്നത്;

(സി) ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോവാനുദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ ?

38

ജില്ലാ വെയിറ്റേജ് മാര്‍ക്ക്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() പി.എസ്.സി. നിയമനങ്ങളില്‍ അതാത് ജില്ലകള്‍ക്ക് നല്‍കുന്ന വെയിറ്റേജ് മാര്‍ക്ക് നിലവില്‍ നല്‍കുന്നുണ്ടോ ;

(ബി) ഇല്ലെങ്കില്‍ നല്‍കാത്തതിന് കാരണം വ്യക്തമാക്കാമോ ;

(സി) ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടോ ;

(ഡി) ഇല്ലെങ്കില്‍ അപ്പീല്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ ?

39

പി.എസ്.സി.യുടെ പുതുക്കിയ സംവിധാനങ്ങള്‍

ശ്രീ. പി..മാധവന്‍

,, വര്‍ക്കല കഹാര്‍

,, കെ.ശിവദാസന്‍ നായര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

() വിവിധ തസ്തികകളുടെ യോഗ്യതാ മാനദണ്ഡത്തിലെ മാറ്റം നിലവിലുളള നിയമങ്ങളെ ബാധിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികളാണ് പി.എസ്.സി. സ്വീകരിച്ചിട്ടുളളത്.

(ബി) പുതുക്കിയ സംവിധാനം മൂലം ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ടായ ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ആയത് പരിഹരിക്കാന്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

40

ഗസറ്റ് നോട്ടിഫിക്കേഷന്‍ വഴി പേരുമാറ്റം

പ്രൊഫ. സി. രവീന്ദ്രനാഥ്

() പി.എസ്.സി ഉദ്യോഗത്തിനായി അപേക്ഷിക്കുകയും, അപേക്ഷിക്കുന്ന സമയത്തുള്ള പേര് ചില കാരണങ്ങളാല്‍ ഗസറ്റ് നോട്ടിഫിക്കേഷന്‍ വഴി മാറുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍, അത്തരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കുമ്പോള്‍ അവര്‍ക്ക് ഗസറ്റ് നോട്ടിഫിക്കേഷന്‍ വഴി മാറ്റിയ പുതിയ പേരില്‍ ജോലിയില്‍ പ്രവേശിക്കാനുള്ള നടപടി സ്വീകരിക്കുമോ ;

(സി) ഇത്തരം വിഷയങ്ങളില്‍ നിയമാനുസൃതമായി നടപടികള്‍ സ്വീകരിക്കാതെ ജോലിയില്‍ പ്രവേശിക്കേണ്ടി വരുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കുമോ ?

<<back  

  next page>>

                                                                                                                           

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.