UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6454

സ്പെഷ്യല്‍ ഇന്‍വെസ്റിഗേഷന്‍ സപ്പോര്‍ട്ട് ടീം

ശ്രീ. എം. പി. വിന്‍സെന്റ്

,, കെ. ശിവദാസന്‍ നായര്‍

()സ്പെഷ്യല്‍ ഇന്‍വെസ്റിഗേഷന്‍ സപ്പോര്‍ട്ട് ടീമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും വിശദമാക്കുമോ;

(ബി)ഈ ടീമില്‍ ഏതെല്ലാം ഉദ്യോഗസ്ഥന്മാരാണ് അംഗങ്ങളായിട്ടുളളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)അംഗങ്ങളാക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥരുടെ ട്രാക്ക് റിക്കാര്‍ഡ് പരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമോ;

(ഡി)സംസ്ഥാനത്ത് എവിടെയൊക്കെയാണ് ഇത്തരം ടീമുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നറിയിക്കുമോ?

6455

റാപ്പിഡ് റെസ്പോണ്‍സ് & റെസ്ക്യൂ ഫോഴ്സ്

ശ്രീ. വി. ഡി. സതീശന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ഷാഫി പറമ്പില്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

()റാപ്പിഡ് റെസ്പോണ്‍സ്& റെസ്ക്യൂ ഫോഴ്സിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ്; വിശദമാക്കുമോ:

(ബി)ദുരന്തലഘൂകരണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ എന്തെല്ലാം സേവനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഈ ഫോഴ്സ് നടത്തുന്നത്, വിശദാംശങ്ങള്‍ നല്കാമോ;

(സി)പ്രസ്തുത മേഖലയില്‍ എത്ര യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; വിശദമാക്കുമോ;

(ഡി)എത്ര റെയ്ഞ്ചുകളില്‍ ആണ് പ്രസ്തുത ഫോഴ്സ് സേവനം അനുഷ്ഠിച്ചുവരുന്നത്; വിശദാംശങ്ങള്‍ നല്കാമോ?

6456

ഹവാലാ കേസ്

ശ്രീ. കെ. കെ. ജയചന്ദ്രന്‍

ഡോ. കെ. ടി. ജലീല്‍

ശ്രീ. എം. ചന്ദ്രന്‍

,, ബി. ഡി. ദേവസ്സി

()കേരളത്തിലേക്ക് വന്‍തോതില്‍ ഹവാലാപണം കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത ഹവാലാപണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഹവാലപണം കടത്തുന്നവരെ നിരീക്ഷിക്കുന്നുണ്ടോ; ഇതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകളില്‍ എത്ര പേരെ അറസ്റു ചെയ്യുകയുണ്ടായി; അറസ്റു ചെയ്യാന്‍ കഴിയാത്ത കേസുകള്‍ എത്ര;

(ഡി)ഇന്റര്‍സ്റേറ്റ് ഇന്റലിജന്‍സ് സപ്പോര്‍ട്ട് ടീം നടത്തുന്ന അന്വേഷണത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇത്തരത്തിലുള്ള ഏതെങ്കിലും ഇടപാട് കണ്ടുപിടിക്കുകയുണ്ടായോ; വെളിപ്പെടുത്തുമോ?

6457

മയക്കുമരുന്ന് ഉപയോഗത്തിന്റെയും കള്ളക്കടത്തിന്റെയും നിയന്ത്രണം

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. സി.കെ. സദാശിവന്‍

ശ്രീമതി കെ.എസ്. സലീഖ

പ്രൊഫ. സി. രവീന്ദ്രനാഥ്

()മയക്കുമരുന്നുകളുടെ ഉപഭോഗവും കള്ളക്കടത്തും സംസ്ഥാനത്ത് നിയന്ത്രണ വിധേയമാണോ; വിശദമാക്കുമോ;

(ബി)ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര മയക്കുമരുന്നു വില്‍പനക്കാരെയും കള്ളക്കടത്തുകാരെയും പിടികൂടുകയുണ്ടായി; അതില്‍ എത്രപേരെ വിട്ടയച്ചു;

(സി)വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ മയക്കുമരുന്നുള്‍പ്പെടെയുള്ള ലഹരിസാധനങ്ങളുടെ വില്‍പന നടക്കുന്നതായി അറിയാമോ?

6458

തീവ്രവാദ പ്രവര്‍ത്തനങ്ങളേയും മാവോയിസ്റുകളേയും കണ്ടെത്തുന്നതിന് നടപടി

ശ്രീ. ബെന്നി ബെഹനാന്‍

,, സി.പി. മുഹമ്മദ്

,, വര്‍ക്കല കഹാര്‍

,, കെ. ശിവദാസന്‍ നായര്‍

()തീവ്രവാദ പ്രവര്‍ത്തനങ്ങളേയും മാവോയിസ്റുകളേയും കണ്ടെത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)അതിര്‍ത്തി പ്രദേശങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളിലെ പോലീസുമായി ചേര്‍ന്ന് പരിശോധന നടത്തുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

6459

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍

ശ്രീ. . സി. ബാലകൃഷ്ണന്‍

,, എം. എ വാഹീദ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, ആര്‍. സെല്‍വരാജ്

()പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആഭ്യന്തര വകുപ്പ് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ഇത്തരം വിഷയങ്ങളില്‍ കാലതാമസം കൂടാതെ കേസ്സുകള്‍ രജിസ്റര്‍ ചെയ്യുന്ന കാര്യം പരിഗണിക്കുമോ;

(സി)ഇവരുടെ പരാതികള്‍ക്ക് മുന്‍ഗണന നല്‍കുന്ന കാര്യം ആലോചിക്കുമോ;

(ഡി)ഈ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ പോലീസ് സ്റേഷനില്‍ വിളിപ്പിക്കുന്നത് ഒഴിവാക്കുമോ?

6460

നെറ്റ്വര്‍ക്ക് മണിചെയിന്‍ തട്ടിപ്പുകള്‍

ശ്രീ. മോന്‍സ് ജോസഫ്

()സംസ്ഥാനത്ത് നെറ്റ്വര്‍ക്ക് മണിചെയിന്‍ തട്ടിപ്പുകള്‍ നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കേരളാ പോലീസ് നടത്തുന്ന ശ്രമങ്ങള്‍ എന്തെല്ലാമാണ്;

(ബി)ആളുകളെ ഫോണിലൂടെ വിളിച്ചുവരുത്തി നറുക്കെടുപ്പിലൂടെയും മറ്റും അവരെ വഞ്ചിക്കുന്ന നെറ്റ് വര്‍ക്ക് തട്ടിപ്പുകാരെക്കുറിച്ച് പോലീസ് സൈബര്‍ സെല്‍ പരാതി രജിസ്റര്‍ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇപ്രകാരം എത്രയെണ്ണം രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(സി)മണിചെയിന്‍ നെറ്റ്വര്‍ക്ക് തട്ടിപ്പുസംഘങ്ങളെക്കുറിച്ച് സൈബര്‍ സെല്ലിന് സ്വമേധയാ കേസ്സെടുത്തുകൂടേ; വിശദാംശം വെളിപ്പെടുത്താമോ ?

6461

കേരളത്തില്‍ സിമിയുടെ പ്രവര്‍ത്തനം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()കേരളത്തിലെ സിമിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ടോ;

(ബി)പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് സിമിയുടെ പ്രവര്‍ത്തനം ഉളളതായാണോ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്;

(സി)സംസ്ഥാനത്ത് നടന്നിട്ടുളള ഏതെല്ലാം പ്രവര്‍ത്തനങ്ങളില്‍ പ്രസ്തുത സംഘടനയ്ക്ക് പങ്കുളളതായാണ് വിവരം ലഭിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ ?

6462

ബാലവേലയ്ക്കെതിരെ നടപടി

ശ്രീമതി. കെ.എസ് സലീഖ

()2011 മുതല്‍ 2012 ഏപ്രില്‍ വരെ സംസ്ഥാനത്ത് ബാലവേല നിരോധമനുസരിച്ച് എത്ര കേസുകളാണ് വിവിധ പോലീസ് സ്റേഷനുകളിലായി രജിസ്റര്‍ ചെയ്തത് ; ആയത് 2010 മുതല്‍ 2011 വരെയുളള കാലയളവില്‍ എത്രയായിരുന്നു ; വ്യക്തമാക്കുമോ;

(ബി)2011 മുതല്‍ 2012 ഏപ്രില്‍ വരെയുളള കാലയളവില്‍ ബാലവേല കേസില്‍പ്പെട്ട എത്ര കുട്ടികളെ മോചിപ്പിച്ചു ; ഇതില്‍ എത്ര ശതമാനം കുട്ടികളാണ് മറുനാടുകളില്‍ നിന്ന് ജോലി തേടി എത്തിയത് ; എത്ര വയസ്സിനിടയിലുളളവരെയാണ് ഇപ്രകാരം മോചിപ്പിച്ചത് ; വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്ത് ഏത് ജില്ലയിലാണ് ബാലവേല കൂടുതലായി നടക്കുന്നത് ;

(ഡി)2011 മുതല്‍ 2012 ഏപ്രില്‍ വരെയുളള കാലയളവില്‍ ബാലവേല ചെയ്യിക്കുന്നതിനെതിരെ ഏജന്റുമാര്‍, സ്ഥാപന ഉടമകള്‍, വീട്ടുകാര്‍ എന്നിവരുള്‍പ്പെടെ എത്ര പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് ;

()കഴിഞ്ഞ വര്‍ഷം നിര്‍ബന്ധിത ബാലവേലയ്ക്കെതിരെ എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തു ; എത്ര കുട്ടികളെ ഇതില്‍ നിന്നും പോലീസ് മോചിപ്പിച്ചു ; വിശദമാക്കുമോ ?

6463

റാഗിംഗ് നിരോധന നിയമം

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, എം.വി. ശ്രേയാംസ് കുമാര്‍

()കേരള റാഗിംഗ് നിരോധന നിയമം ഭേദഗതി ചെയ്യാന്‍ ഉദ്ദേശിക്കുന്നുവോ;

(ബി)എങ്കില്‍ നിലവിലുള്ള നിയമത്തില്‍ എപ്രകാരം ഭേദഗതി വരുത്താനാണ് ഉദ്ദേശിക്കുന്നത് ;

(സി)ഇപ്രകാരം നിയമ ഭേദഗതി കൊണ്ടു വരുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാമാണ് ?

6464

വരാപ്പുഴ പീഡനക്കേസ്

ശ്രീ.രാജു എബ്രഹാം

()വരാപ്പുഴ പീഡന കേസ്സില്‍ ഇതുവരെ എത്ര പേരെ ചോദ്യം ചെയ്തിട്ടുണ്ട് ;

(ബി)എത്ര പേരെ പ്രതികളാക്കിയിട്ടുണ്ട് ;

(സി)പീഡനത്തിനിരയായ പെണ്‍കുട്ടി കൊടുത്ത മൊഴിയില്‍ ആരുടെയൊക്കെ പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്;

(ഡി)ഈ ലിസ്റില്‍പ്പെട്ട എത്ര പേരെ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട് ; അവശേഷിക്കുന്നവരെ എന്തുകൊണ്ടാണ് ചോദ്യം ചെയ്യാതിരിക്കുന്നത് ?

6465

സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വനിതാ പോലീസ്സ്റേഷനുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)2012 ജനുവരി 1 മുതല്‍ ജൂണ്‍ 30 വരെ സംസ്ഥാനത്ത് വനിതകളുടെ മേലുണ്ടായ അതിക്രമങ്ങളുടെ പേരില്‍ എത്ര പോലീസ് കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(സി)ഇവയുടെ ജില്ലകള്‍ തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കാമോ ?

6466

ബലാല്‍സംഗ കേസ്സുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് 2012 ജനുവരി 1 മുതല്‍ 2012 ജൂണ്‍ 30 വരെ എത്ര ബലാല്‍സംഗകേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ബി)ഇവയുടെ ജില്ലകള്‍ തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാണോ?

6467

ആയുധലൈസന്‍സുകള്‍ പുതുക്കി നല്‍കുവാന്‍ കാലതാമസം

ശ്രീ. സാജു പോള്‍

()സംസ്ഥാനത്ത് ആയുധ ലൈസന്‍സുകള്‍ പുതുക്കി നല്‍കുവാന്‍ കാലതാമസം നേരിടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ലൈസന്‍സ് പുതുക്കുവാന്‍ ലഭിച്ചിട്ടുള്ള അപേക്ഷകളുടെ ജില്ല തിരിച്ചുള്ള വിവരം നല്‍കുമോ;

(സി)പുതിയ ലൈസന്‍സുകള്‍ നല്‍കാത്തതിന്റെയും നിലവിലുള്ളവ പുതുക്കി നല്‍കാത്തതിന്റെയും കാരണം വ്യക്തമാക്കുമോ;

(ഡി)ലഭിച്ച അപേക്ഷകളില്‍ അടിയന്തിരമായി നടപടി സ്വീകരിക്കുമോ?

6468

അനീഷ് രാജ് കൊലക്കേസ്-പ്രതികളെ കണ്ടെത്താന്‍ സമരം

ശ്രീ. .കെ. ബാലന്‍

,, ആര്‍. രാജേഷ്

,, കെ. രാധാകൃഷ്ണന്‍

,, കെ. സുരേഷ് കുറുപ്പ്

()വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ അവര്‍ക്ക് ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം പോലീസ് നിഷേധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അനീഷ് രാജിന്റെ കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരത്ത് എസ്.എഫ്..യുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ക്ക് നേരെ പോലീസ് കടന്നാക്രമണങ്ങളും ലാത്തിച്ചാര്‍ജ്ജും ടിയര്‍ഗ്യാസ് പ്രയോഗവും നടത്തിയത് അറിയാമോ; അതില്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി;

(സി)സംഭവം സംബന്ധിച്ച് ഡി.ജി.പി. പ്രത്യേക അന്വേഷണം നടത്തുകയുണ്ടായോ; അന്വേഷണ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാമോ;

(ഡി)സംഭവത്തിനുത്തരവാദികളായ എത്ര പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചു?

6469

ടൈറ്റാനിയം അഴിമതി കേസന്വേഷണം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()ടൈറ്റാനിയം അഴിമതി കേസന്വേഷണ സംഘത്തിലെ അംഗങ്ങള്‍ ആരൊക്കെയാണ്; അന്വേഷണം ആരംഭിച്ച ഘട്ടത്തിലുളള ആരൊക്കെയാണ് ഇപ്പോള്‍ സംഘത്തില്‍ ഇല്ലാത്തതെന്ന് വ്യക്തമാക്കാമോ;

(ബി)തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് സംഘം നല്‍കിയ ഒടുവിലത്തെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി)എത്ര സമയത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുളളത്;

(ഡി)കേസിലെ മുഖ്യസാക്ഷി ചോദ്യം ചെയ്യലിനും മൊഴി നല്കാനും തയ്യാറാകാത്തതിന് കാരണങ്ങളായി വിജിലന്‍സിനെ അറിയിച്ചിരിക്കുന്ന സംഗതികള്‍ എന്തെല്ലാമാണ്; വിജിലന്‍സ് വകുപ്പ് ഇക്കാര്യം കോടതിയെ അറിയിച്ച് പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

()കേസില്‍ ആരോപിതനായ ആള്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമ്പോള്‍ സത്യസന്ധമായ അന്വേഷണം നടക്കില്ലെന്നും ആയത് പ്രഹസനമായിരിക്കുമെന്നും ഏതെങ്കിലും സാക്ഷി അറിയിച്ചിട്ടുണ്ടോ ?

6470

.എസ്.ആര്‍.ഒ ചാരക്കേസ്

ശ്രീ. പി. റ്റി. . റഹീം

().എസ്.ആര്‍.ഒ ചാരക്കേസില്‍ ഉള്‍പ്പെട്ടതായി പറയുന്ന മാലി സ്വദേശിനിയെ സംബന്ധിച്ച് പോലീസിന് ഇപ്പോള്‍ വിവരമുണ്ടോ;

(ബി)ഈ കേസിന്റെ നിലവിലെ സ്ഥിതി എന്താണ്;

(സി)ഈ കേസില്‍ കുറ്റാരോപിതരായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ അത് നല്‍കുകയുണ്ടായോ എന്ന് വ്യക്തമാക്കാമോ?

6471

മാറാട് സംഭവം സംബന്ധിച്ച അന്വേഷണം

ശ്രീ. എളമരം കരീം

,, വി. ചെന്താമരാക്ഷന്‍

,, കെ. രാധാകൃഷ്ണന്‍

,, . പ്രദീപ്കുമാര്‍

()ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ പ്രകാരമുള്ള മാറാട് സംഭവം സംബന്ധിച്ച അന്വേഷണം നടക്കാത്തതിനാല്‍ ഇത് പ്രത്യേക അന്വേഷണ സംഘത്തെ ഏല്പിച്ചിട്ടുണ്ടോ;

(ബി)ആരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നുവരുന്നത്; സംഘത്തില്‍ ആരൊക്കെയുണ്ട്; ആരെയെല്ലാം ഇതിനകം ചോദ്യം ചെയ്യുകയുണ്ടായി; അന്വേഷണ സംഘത്തില്‍ നിന്ന് ആരെയൊക്കെ മാറ്റുകയുണ്ടായി;

(സി)അന്വേഷണം സി.ബി..ക്ക് കൈമാറണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള റിട്ട് പെറ്റീഷനുകളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് എന്താണ്; സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് സഭയില്‍ ലഭ്യമാക്കാമോ?

6472

മാറാട് സംഭവം-ജോസഫ് തോമസ് കമ്മീഷന്‍ റിപ്പോര്‍ട്ട്

ശ്രീ. പി.റ്റി.. റഹിം

()മാറാട് സംഭവവുമായി ബന്ധപ്പെട്ട് നിയമിച്ച ജോസഫ് തോമസ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്കെതിരെ ആരെങ്കിലും ഹൈക്കോടതിയെ സമീപിച്ചിരുന്നുവോ;

(ബി)എങ്കില്‍ അവര്‍ ആരെല്ലാമായിരുന്നു;

(സി)ഈ കേസില്‍ സര്‍ക്കാരിന്റെ നിലപാട് എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ;

(ഡി)സര്‍ക്കാരിന്റെ നിലപാടിനനുസരിച്ച് തുടരന്വേഷണം നടക്കുന്നുണ്ടോ; വിശദവിവരം നല്‍കുമോ ?

6473

അട്ടപ്പാടി വാലി ഇറിഗേഷന്‍ പ്രദേശത്ത് തമിഴ്നാട് ചീഫ് എഞ്ചിനീയറുടെ സന്ദര്‍ശനം

ശ്രീ.കെ.ദാസന്‍

()സംസ്ഥാനത്തിന്റെ അനുമതി ഇല്ലാതെ അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതി പ്രദേശത്ത് തമിഴ്നാട് ഇറിഗേഷന്‍ ചീഫ് എന്‍ജിനീയറും സംഘവും സന്ദര്‍ശിച്ചത് ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ ; എന്ത് നടപടികള്‍ സ്വീകരിച്ചു ; വ്യക്തമാക്കുമോ;

(ബി)മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നമ്മുടെ സംസ്ഥാനത്തേയ്ക്ക് വരുമ്പോള്‍ ഔദ്യോഗികമായി ഉത്തരവാദപ്പെട്ടവര്‍ പാലിച്ചിരിക്കേണ്ട നടപടികള്‍ എന്തെല്ലാം;

(സി)പ്രസ്തുത നടപടികള്‍ തമിഴ്നാട് സര്‍ക്കാര്‍ പാലിച്ചിട്ടുണ്ടായിരുന്നോ ; ഇല്ലെങ്കില്‍ ഇത് തമിഴ്നാട് ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയോ ; വ്യക്തമാക്കാമോ ?

6474

പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരമുള്ള കേസുകള്‍

ശ്രീ.കെ.വി. വിജയദാസ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പാലക്കാട് ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള കേസുകളില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ബി)ഇതില്‍ എത്ര പേരെ ശിക്ഷിച്ചിട്ടുണ്ട്;

(സി)പ്രസ്തുത കേസുകളില്‍ എല്ലാ പ്രതികളേയും അറസ്റുചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;ഇല്ലെങ്കില്‍ ആയതിനുള്ള കാരണം വിശദമാക്കുമോ;

(ഡി)പ്രസ്തുത കേസുകളില്‍ എല്ലാവര്‍ക്കും സമയബന്ധിതമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടോ;

()ഇവയില്‍ ആശ്രിത നിയമനം നല്‍കേണ്ടവര്‍ക്ക് ഇനിയും നിയമനം ലഭിക്കാനുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ?

6475

നഗരസഭാ കൌണ്‍സിലര്‍മാരെ ആക്രമിച്ച സംഭവം

ശ്രീ. കെ. എന്‍. . ഖാദര്‍

()തലസ്ഥാനത്തെ നഗരസഭാ കൌണ്‍സിലര്‍മാരെ അവിടത്തെ ഒരുവിഭാഗം ജീവനക്കാര്‍ ആക്രമിച്ച സംഭവത്തില്‍ പോലീസ് കേസ്സെടുത്തിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം വകുപ്പുകള്‍ പ്രകാരം എത്ര കേസ്സുകള്‍ ആരുടെയൊക്കെ പേരില്‍ എടുത്തു എന്ന് വിശദമാക്കുമോ;

(ബി)ജനപ്രതിനിധികളെയും വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭയിലെത്തുന്ന പൊതുജനങ്ങളെയും കയ്യേറ്റം ചെയ്യുന്ന പ്രവൃത്തി ഒരു വിഭാഗം ജീവനക്കാരുടെ ഭാഗത്തുനിന്നും സ്ഥിരമായി ഉണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇതിനുത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ വിശദമായ പോലീസ് അന്വേഷണം നടത്തി നടപടി സ്വീകരിക്കുമോ ?

6476

തുറവൂര്‍ മഹാക്ഷേത്ര ഭക്തജനസമിതി പ്രസിഡന്റിനെതിരെ അഴിമതി ആരോപണം

ശ്രീ. .എം. ആരിഫ്

()തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തുറവൂര്‍ മഹാക്ഷേത്ര ഭക്തജന സമിതി പ്രസിഡന്റിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് ഭക്തജനസമിതി ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീ. വിദ്യാധരന്‍, കമ്മിറ്റി മെമ്പറായിരുന്ന ശ്രീ. രാജേഷ് എന്നിവര്‍ നല്‍കിയ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പരാതിയില്‍ എന്തെല്ലാം ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്; ഇതിന്മേല്‍ ഏതു തരത്തിലുള്ള അന്വേഷണമാണ് നടത്തിയത്; അന്വേഷണ ചുമതല ആര്‍ക്കാണ് നല്‍കിയത്;

(സി)പ്രസ്തുത പരാതിയിന്മേല്‍ കേസ് രജിസ്റര്‍ ചെയ്ത് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എഫ്..ആര്‍-ന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

6477

പോലീസിനെതിരെയുള്ള അക്രമം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് ഗുണ്ടകളും, കവര്‍ച്ചാ സംഘങ്ങളും മണല്‍, വനം,ഭൂമി മാഫിയാ സംഘങ്ങളും പോലീസിനെ ആക്രമിച്ചിട്ടുള്ള എത്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി)ഇതില്‍ ഓരോ കേസിന്റെയും ക്രൈം നമ്പരും വിശദാംശങ്ങളും വെളിപ്പെടുത്താമോ;

(സി)ഈ അക്രമങ്ങളില്‍ എത്ര പോലീസുദ്ദ്യോഗസ്ഥര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നും, എത്ര പേര്‍ക്കു പരിക്കേറ്റെന്നും അതില്‍ എത്രപേര്‍ പരിക്കുകളോടെ ആശുപത്രിയിലായെന്നും വിശദമാക്കാമോ;

(ഡി)പ്രസ്തുത സംഘങ്ങളുടെ അക്രമങ്ങളെ അതിജീവിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ?

6478

തലസ്ഥാന നഗരിയിലെ അനധികൃത സര്‍വ്വേ

ശ്രീ.എം.പി. അബ്ദുസ്സമദ് സമദാനി

,, പി.കെ.ബഷീര്‍

,, സി.മോയിന്‍കുട്ടി

,, എം. ഉമ്മര്‍

()ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ കൂട്ടായി താമസിക്കുന്ന തലസ്ഥാന നഗരിയിലെ ചില പ്രദേശങ്ങളില്‍ മുന്‍ സര്‍ക്കാറിന്റെ കാലത്ത് അനധികൃത സര്‍വ്വേ നടത്തിയ സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ആയതിനെക്കുറിച്ച് നടത്തിയ അന്വേഷണഫലമെന്താണെന്ന് വിശദമാക്കുമോ ;

(സി)പ്രസ്തുത സര്‍വ്വേ നടത്തിയവരെ പിടികൂടിയിട്ടുണ്ടോ ; എങ്കില്‍ അവര്‍ ആരൊക്കെയാണ് ; അവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു ;

(ഡി)ആര്‍ക്ക് വേണ്ടിയാണ് ഈ സര്‍വ്വേ നടത്തിയതെന്നും ആയതിന്റെ ഉദ്ദേശം എന്തായിരുന്നുവെന്നും കണ്ടത്തിയിട്ടുണ്ടോ ?

6479

സംസ്ഥാനത്തെ വാഹന മോഷണങ്ങള്‍

ശ്രീ.എം. ഹംസ

ശ്രീമതി.കെ.കെ. ലതിക

ഡോ.കെ.ടി. ജലീല്‍

,, സാജു പോള്‍

()സംസ്ഥാനത്ത് വാഹനമോഷണങ്ങള്‍ വ്യാപകമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സംസ്ഥാനത്ത് രജിസ്റര്‍ ചെയ്യപ്പെട്ട വാഹനമോഷണ കേസുകളില്‍ ഇതുവരെ വാഹനം കണ്ടെത്താന്‍ കഴിയാത്തവ എത്രയാണെന്ന് ലഭ്യമായ കണക്കുകള്‍ അനുസരിച്ച് വെളിപ്പെടുത്താമോ;

(സി)വാഹനങ്ങള്‍ നിര്‍ത്തിയിട്ടാലുടന്‍ മോഷ്ടിക്കപ്പെടുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നതിനെക്കുറിച്ച് സമഗ്രമായി പരിശോധിക്കാന്‍ നടപടി സ്വീകരിക്കുമോ ?

6480

കൊട്ടാരക്കരയിലെ മോഷണക്കേസുകള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()കൊട്ടാരക്കര പോലീസ് സര്‍ക്കിളിന്റെ പരിധിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുളളില്‍ എത്ര മോഷണം നടന്നിട്ടുണ്ട്; വിശദമാക്കാമോ;

(ബി)എത്ര കേസ്സുകളില്‍ പ്രതികളെ പിടിച്ചിട്ടുണ്ട്: അന്വേഷണ ഉദ്യോഗസ്ഥരുടെ പേരുവിവരം വെളിപ്പെടുത്താമോ;

(സി)തമിഴ്നാട് മോഷ്ടാക്കളുമായി ബന്ധമുളള എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; അന്വേഷണം ഏതു ഘട്ടത്തിലാണെന്നും അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നതാരാണെന്നും വിശദമാക്കാമോ;

(ഡി)തേവലപ്പുറം പടിഞ്ഞാറ് രജനീ മന്ദിരത്തില രജനിയുടെ വീട്ടില്‍ നടന്ന മോഷണം സംബന്ധിച്ച കേസ് തെളിയേണ്ടും പട്ടികയില്‍പ്പെടുത്തി അന്വേഷണം മരവിപ്പിച്ചതിനെതിരെ പരാതിക്കാരി സമര്‍പ്പിച്ച പരാതിയിന്മേല്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; കേസ് റീ-ഓപ്പണ്‍ ചെയ്ത് അന്വേഷണം നടത്തുമോ;

()തമിഴ്നാട്ടുകാരുടെ സാന്നിദ്ധ്യം അധികമുളള പ്രസ്തുത പ്രദേശത്ത് നിരീക്ഷണം നടത്തുവാനും പോലീസ് രാത്രികാല പട്രോളിംഗ് നടത്തുവാനും പ്രത്യേക ടീം രൂപീകരിക്കുവാന്‍ കൊട്ടാരക്കര റൂറല്‍ എസ്.പി.ക്ക് നിര്‍ദ്ദേശം നല്‍കുമോ ?

6481

അനീഷ് രാജന്‍ കൊലക്കേസ്-എസ്.എഫ്.ഐ യുടെ സമരം

ശ്രീ.ബാബു എം.പാലിശ്ശേരി

()എസ്.എഫ്.ഐ നേതാവ് അനീഷ് രാജനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ്സിലെ മുഴുവന്‍ പ്രതികളെയും അറസ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങളില്‍ ഇതുവരെ എത്ര എസ്.എഫ്.ഐ കാര്‍ക്ക് പോലീസിന്റെ അടിയേറ്റ് പരിക്കു പറ്റിയിട്ടുണ്ട്; ഇതില്‍ എത്രപേരുടെ പരിക്കുകള്‍ ഗുരുതരമാണ്;

(സി)ഈ സമരത്തിനെതിരെ സംസ്ഥാനത്ത് എത്ര ലാത്തിച്ചാര്‍ജ്ജുകള്‍ നടന്നിട്ടുണ്ട് ?

6482

വയനാട് ജില്ലയിലെ ഭൂസമരം

ശ്രീ..കെ.ബാലന്‍

,, പി.ശ്രീരാമകൃഷ്ണന്‍

,, പി.റ്റി.. റഹീം

,, കെ.ദാസന്‍

()വയനാട് ജില്ലയില്‍ ഇപ്പോള്‍ ഭൂമിക്ക് വേണ്ടി സമരം ചെയ്ത എത്ര ആദിവാസികളെയാണ് ജയിലിലടച്ചിട്ടുളളതെന്ന് പറയാമോ ;

(ബി)ഇവര്‍ക്ക് ജാമ്യം നിഷേധിക്കപ്പെടാന്‍ തക്ക സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് പറയാമോ ;

(സി)ജാമ്യം ലഭിക്കാതെയുളളവര്‍ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശം പറയാമോ ;

(ഡി)ഭൂമിയ്ക്ക് വേണ്ടി സമരം ചെയ്യുന്ന ആദിവാസികളെ ഇപ്രകാരം ജാമ്യമില്ലാത്ത കുറ്റങ്ങള്‍ ആരോപിച്ച് ജയിലിലടക്കുന്നത് ഈ സര്‍ക്കാരിന്റെ നയമാണോ എന്ന് വ്യക്തമാക്കാമോ ?

6483

സമരം നടത്തുന്നവര്‍ക്കെതിരെ പോലീസ് നടപടി

ശ്രീ. എം. . ബേബി

'' ജി. സുധാകരന്‍

'' രാജു എബ്രഹാം

'' പി. ശ്രീരാമകൃഷ്ണന്‍

()ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് നടത്തുന്ന സമരങ്ങള്‍ക്ക്നേരെ ലാത്തിച്ചാര്‍ജ്ജ്, ജലപീരങ്കി, ഗ്രനേഡ്, ടിയര്‍ഗ്യാസ് പ്രയോഗങ്ങള്‍ നടത്തുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ ഏതെല്ലാം സ്ഥലങ്ങളില്‍ ഏതെല്ലാം സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജ്, ജലപീരങ്കി, ഗ്രനേഡ്, ടിയര്‍ഗ്യാസ് പ്രയോഗങ്ങള്‍ നടക്കുകയുണ്ടായി;

(സി)ഇവയുടെ ഫലമായി ഏതെല്ലാം സ്ഥലങ്ങളില്‍ സമരത്തില്‍ പങ്കെടുത്ത എത്രപേര്‍ക്ക് പരിക്കുപറ്റുകയുണ്ടായി ; എത്രപേരെ അറസ്റ് ചെയ്യുകയുണ്ടായി ;

(ഡി)നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച എത്ര പോലീസുകാര്‍ക്കെതിരെ, ഏതെല്ലാം സംഭവങ്ങളില്‍ നടപടി സ്വീകരിക്കുകയുണ്ടായി ?

6484

വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ സമരങ്ങള്‍

ശ്രീ. സാജു പോള്‍

()സംസ്ഥാനത്ത് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടക്കുന്നത് നിരീക്ഷിക്കുന്നുണ്ടോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര വിദ്യാര്‍ത്ഥി സമരങ്ങളില്‍ പോലീസ് ലാത്തിച്ചാര്‍ജ്ജും ബലപ്രയോഗവും നടന്നിട്ടുണ്ടെന്ന് വിശദമാക്കാമോ;

(സി)സമരത്തിന്റെ ഭാഗമായി എത്ര പേര്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ടെന്ന് വിശദമാക്കാമോ; ഇതില്‍ എത്ര പേരെ ജയിലിലടച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ ?

6485

താനൂരില്‍ ജനമൈത്രി പോലീസ് പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എതാനൂര്‍ നിയോജകമണ്ഡലത്തില്‍ ജനമൈത്രി പോലീസ് നടപ്പില്‍ വരുത്താന്‍ തയ്യാറാകുമോ എന്ന് വ്യക്തമാക്കാമോ;

(ബി)എങ്കില്‍ എന്ന് നടപ്പിലാക്കാനാകുമെന്ന് വിശദമാക്കാമോ?

6486

ആലപ്പുഴയിലെ ജനമൈത്രി പോലീസ് സംവിധാനം

ശ്രീ. കെ. സുധാകരന്‍

()ആലപ്പുഴ ജില്ലയില്‍ ഏതെല്ലാം പോലീസ് സ്റേഷനുകളിലാണ് ജനമൈത്രി പോലീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്; ഇതിന്റെ ഫലമായി കുറ്റക്യത്യങ്ങള്‍ തടയാനോ കുറയ്ക്കുവാനോ കഴിഞ്ഞിട്ടുണ്ടോ;

(ബി)വൃദ്ധജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജനമൈത്രി പോലീസ് സ്റേഷനുകളില്‍ പ്രത്യേക പരിഗണന നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(സി)ആലപ്പുഴ ജില്ലയിലെ കൂടുതല്‍ പോലീസ് സ്റേഷനുകളില്‍ ഈ പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ?

6487

കാസര്‍ഗോഡ് അന്യസംസ്ഥാനതൊഴിലാളികള്‍ പ്രതികളായ കേസുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()കാസര്‍കോട് ജില്ലയില്‍ അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ പ്രതികളായ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് എന്നറിയിക്കാമോ;

(ബി)ഇവയില്‍ കവര്‍ച്ച, കള്ളനോട്ട്, മയക്കുമരുന്ന് കച്ചവടം, കൊലപാതകം എന്നിവയിന്മേല്‍ എത്ര വീതം കേസുകള്‍ ഉണ്ടെന്ന് അറിയിക്കാമോ;

(സി)എത്ര കൊലപാതക കേസുകളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെന്നും അവ ഏതെല്ലാമാണെന്നും അറിയിക്കാമോ?

6488

സംസ്ഥാനത്ത് നടന്ന കൊലപാതകങ്ങളുടെ അന്വേഷണം

ശ്രീ. .പി. ജയരാജന്‍

'' എളമരം കരീം

'' എം. ചന്ദ്രന്‍

'' കെ.കെ. ജയചന്ദ്രന്‍

()സംസ്ഥാനത്തുണ്ടാകുന്ന കൊലപാതകങ്ങള്‍ സംബന്ധിച്ച അന്വേ ഷണങ്ങള്‍ രാഷ്ട്രീയ പ്രേരിതമായി നടത്താറുണ്ടോ; എങ്കില്‍ അവ രാഷ്ട്രീയ പ്രേരിതമല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്ന നാന്നൂറോളം കൊലപാതകങ്ങളില്‍ എത്രയെണ്ണത്തിന്റെ അന്വേഷണം ഇപ്പോഴും നടക്കുന്നു;

(സി)എല്ലാ കൊലപാതക സംഭവങ്ങളേയും ഒരു പോലെ കാണാനും നീതിപൂര്‍വ്വമായും ഊര്‍ജ്ജിതമായും അന്വേഷിക്കാന്‍ തയ്യാറാവാ ത്തതും എന്തുകൊണ്ടാണ്;

(ഡി)ഇടുക്കിയിലെ അനീഷ്രാജ്, വടകരയിലെ ടി.പി. ചന്ദ്രശേഖരന്‍ എന്നിവരുടെ കൊലപാതകങ്ങള്‍ ഏതെല്ലാം തീയതികളിലാണ് നടന്നത്;

()മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമുള്‍പ്പെടെയുള്ള മന്ത്രിമാരും കേന്ദ്രമന്ത്രിമാരും മറ്റ് മന്ത്രിമാരും കൊല ചെയ്യപ്പെട്ട മേല്പറഞ്ഞ ആരുടെയെല്ലാം വീടുകള്‍ സന്ദര്‍ശിക്കുകയുണ്ടായി;

(എഫ്)കൊല ചെയ്യപ്പെട്ടവരുടെ പോസ്റുമോര്‍ട്ടം നടത്തിയ ഏതെല്ലാം ആശുപത്രികള്‍ ആഭ്യന്തരമന്ത്രി സന്ദര്‍ശിക്കുകയുണ്ടായി?

6489

ഇടുക്കി ജില്ലയില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍

ശ്രീ. കെ.കെ. ജയചന്ദ്രന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇടുക്കി ജില്ലയില്‍ എത്ര രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്; വിശദാംശം നല്‍കുമോ;

(ബി)അനീഷ് രാജന്റെ കൊലപാതകക്കേസില്‍ ആകെ എത്ര പ്രതികളാണ് ഉണ്ടായിരുന്നത്; ഏതെങ്കിലും പ്രതികളെ ഇനിയും അറസ്റ് ചെയ്യാനുണ്ടോ; എങ്കില്‍ എന്തു കൊണ്ട് എന്ന് വ്യക്തമാക്കുമോ?

6490

കസ്റഡിമരണങ്ങളുടെ വിശദാംശം

ശ്രീ. കെ. കെ. നാരായണന്‍

സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഉണ്ടായ കസ്റഡി മരണങ്ങള്‍ എവിടെയെല്ലാമാണെന്നും മരണപ്പെട്ടത് ആരെല്ലാമാണെന്നും പ്രത്യേകം വിശദമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.