Q.
No |
Questions
|
6394
|
എം.എല്‍.എ
ഫണ്ട്
വിനിയോഗം
ശ്രീ.
വി. ശശി
(എ)എം.എല്‍.എ
ഫണ്ട്
വിനിയോഗവുമായി
ബന്ധപ്പെട്ട
മാനദണ്ഡങ്ങള്‍
ഏതെല്ലാമെന്ന്
വിവരിക്കാമോ;
(ബി)ഇത്
സംബന്ധിച്ച്
നിലവിലുള്ള
ഉത്തരവുകളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)പ്രസ്തുത
ഫണ്ട്
വിനിയോഗവുമായി
ബന്ധപ്പെട്ടുള്ള
മാനദണ്ഡങ്ങള്‍
കാലാനുസൃതമായി
പരിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
അതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ? |
6395 |
എം.എല്‍.എ.
പ്രാദേശിക
വികസന
ഫണ്ട്
വിനിയോഗം
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)പ്രാദേശിക
വികസനത്തിനായുള്ള
പ്രത്യേക
ഫണ്ട്
വിനിയോഗം
സംബന്ധിച്ച്
നിലവിലുള്ള
നിബന്ധനകള്‍
ക്രോഢീകരിച്ചിട്ടുണ്ടോ
;
(ബി)ഇല്ലായെങ്കില്‍
എന്താണ്
ആയതിനുള്ള
തടസ്സം
എന്ന്
വ്യക്തമാക്കുമോ
;
(സി)തടസ്സം
നീക്കി
പ്രസ്തുത
മാനദണ്ഡങ്ങള്‍
മലയാളത്തിലും
ഇംഗ്ളീഷിലും
തയ്യാറാക്കി
എന്നു ലഭ്യമാക്കും
എന്നറിയിക്കുമോ
;
(ഡി)ഈ
മാനദണ്ഡങ്ങളിന്മേല്‍
കാലോചിതമായ
മാറ്റം
ഉണ്ടാക്കണമെന്നു
ഉദ്ദേശിക്കുന്നുണ്ടോ
;
(ഇ)പ്രസ്തുത
ഫണ്ട്
വിനിയോഗവുമായി
ബന്ധപ്പെട്ട്
നാളിതുവരെ
ഇറങ്ങിയ
ഉത്തരവുകള്‍/സര്‍ക്കുലറുകള്‍
ആയവയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ
? |
6396 |
ആസ്തി
വികസന
ഫണ്ട്
ചെലവഴിക്കുന്നതിന്റെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്
ശ്രീ.റ്റി.എ.
അഹമ്മദ്
കബീര്‍
(എ)എം.എല്‍.എ
മാരുടെ
ആസ്തി
വികസന
ഫണ്ട്
ചിലവഴിക്കുന്നതിന്റെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍
ഏറ്റവും
ഒടുവില്‍
എന്തെല്ലാംമാറ്റങ്ങളാണ്
വരുത്തിയിട്ടുള്ളത്;
(ബി)പരമാവധി
5 പ്രവൃത്തികള്‍
എന്നുള്ളത്
10 പ്രവൃത്തികളാക്കി
വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍
5 പ്രവൃത്തികള്‍
എന്നുള്ളത്
വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ
സത്വര
നടപടികള്‍
സ്വീകരിക്കുമോ
? |
6397 |
നേമം
നിയോജകമണ്ഡലത്തില്‍
എം.എല്‍.എ.
ഫണ്ട്
വിനിയോഗിച്ചു
നടപ്പിലാക്കിയ
പദ്ധതികള്‍
ശ്രീ.
വി. ശിവന്‍കുട്ടി
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
നേമം
നിയോജകമണ്ഡലത്തില്‍
എം.എല്‍.എ.
ഫണ്ട്
വിനിയോഗിച്ചു
നടപ്പിലാക്കിയ
പദ്ധതികളെ
സംബന്ധിച്ചും
ഇനി
നടപ്പിലാക്കാന്‍
ശേഷിക്കുന്ന
പദ്ധതികളെ
സംബന്ധിച്ചും
എല്ലാ
വിശദാംശങ്ങളും
നഗരസഭാ
വാര്‍ഡ്
തിരിച്ച്
ലഭ്യമാക്കുമോ
;
(ബി)നിര്‍ദ്ദേശിക്കപ്പെട്ട
പദ്ധതികള്‍
ഏതെങ്കിലും
നടപ്പിലാക്കപ്പെട്ടിട്ടില്ലെങ്കില്‍
ആയതിന്റെ
കാരണം വിശദമാക്കുമോ
? |
6398 |
നിയോജകമണ്ഡലം
ആസ്തി
വികസന
ഫണ്ട്
മുന്‍ഗണനാ
ക്രമം
ശ്രീ.
മുല്ലക്കര
രത്നാകരന്‍
എം.എല്‍.എ.
മാര്‍ക്ക്
അനുവദിച്ചിട്ടുള്ള
നിയോജക
മണ്ഡലം
ആസ്തി
വര്‍ദ്ധിപ്പിക്കല്‍
ഫണ്ടിന്റെ
അടിസ്ഥാനത്തില്‍
ഏറ്റെടുക്കുന്ന
പ്രവൃത്തികളില്‍
മുന്‍ഗണനാ
ക്രമം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
? |
6399 |
വ്യവഹാരനയം
രൂപീകരിക്കല്‍
ശ്രീ.
പി.സി.
ജോര്‍ജ്
,,
എം.വി.
ശ്രേയാംസ്
കുമാര്‍
,,
റോഷി
അഗസ്റിന്‍
ഡോ.
എന്‍.
ജയരാജ്
(എ)നീതി
നിര്‍വ്വഹണം
വേഗത്തിലാക്കാന്‍
സംസ്ഥാനത്ത്
ഒരു
വ്യവഹാരനയം
രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുവോ;
(ബി)എങ്കില്‍
ഇത്
സംബന്ധിച്ച്
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
(സി)നിലവില്‍
വിവിധ
കോടതികളില്‍
തീര്‍പ്പാകാതെ
കിടക്കുന്ന
കേസുകളുടെ
ബാഹുല്യം
കണക്കിലെടുത്ത്
നടപ്പുസാമ്പത്തികവര്‍ഷം
ഇതുമായി
ബന്ധപ്പെട്ട്
ചെയ്യാനുദ്ദേശിക്കുന്ന
പരിഹാര
നടപടികള്‍
എന്തെല്ലാമാണ്? |
6400 |
നികുതി
പിരിവിലെ
പരിഷ്കാരങ്ങള്‍
ശ്രീ.
ബെന്നി
ബെഹനാന്‍
,,
ഷാഫി
പറമ്പില്‍
,,
പി.സി.
വിഷ്ണുനാഥ്
,,
അന്‍വര്‍
സാദത്ത്
(എ)നികുതി
വര്‍ദ്ധിപ്പിക്കുവാന്‍
എന്തെല്ലാം
പരിഷ്ക്കാരങ്ങളാണ്
നികുതി
ഘടനയില്‍
വരുത്താനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ
;
(ബി)ഇതിനായി
മറ്റു
സംസ്ഥാനങ്ങളിലെ
നികുതി
ഘടനയെ
കുറിച്ച്
പഠിക്കുവാന്‍
തയ്യാറാകുമോ
;
(സി)ഇതിനെകുറിച്ച്
പഠിക്കുവാന്‍
ആരെയെങ്കിലും
ചുമതലപ്പെടുത്തിയിട്ടുണ്ടോ
; വിശദാംശങ്ങള്‍
എന്തെല്ലാം
?
|
6401 |
സ്വയം
സംരംഭക
മിഷന്‍വഴി
പരിശീലനം
പൂര്‍ത്തിയാക്കിയവര്‍
ശ്രീ.
വി. പി.
സജീന്ദ്രന്‍
,,
എ. പി.
അബ്ദുള്ളക്കുട്ടി
,,
ഐ. സി.
ബാലകൃഷ്ണന്‍
,,
എ. റ്റി.
ജോര്‍ജ്
(എ)സംസ്ഥാന
സ്വയം
സംരംഭക
മിഷന്‍
വഴി
സംരംഭകര്‍
പരിശീലനം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)ഇവര്‍ക്ക്
പലിശ
രഹിത
വായ്പ
വിതരണം
ചെയ്യുന്നതിന്
നടപടികള്‍
എടുക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ഈ
പദ്ധതിക്ക്
സംസ്ഥാന
തല
ബാങ്കേഴ്സ്
സമിതി
അനുമതി
നല്‍കിയിട്ടുണ്ടോ? |
6402 |
സ്വയം
സംരംഭക
മിഷന്‍
പദ്ധതി
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)സംസ്ഥാന
സ്വയംസംരംഭക
മിഷന്
കീഴില്‍
ഇതുവരെ
എത്ര
പേര്‍ക്ക്
തൊഴില്‍
നല്‍കുന്നതിന്
പര്യാപ്തമായെന്ന്
വ്യക്തമാക്കാമോ;
(ബി)പ്രസ്തുത
പദ്ധതി
കൂടുതല്‍
പേരിലേയ്ക്ക്
എത്തിക്കുന്നതിന്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പരിപാടികള്‍
വിശദമാക്കാമോ? |
6403 |
ബജറ്റ്
നിര്‍ദ്ദേശങ്ങളില്‍
പൂര്‍ണ്ണമായി
നടപ്പാക്കിയ
പദ്ധതികള്
ശ്രീ.
വി. ശശി
(എ)2011-12
സാമ്പത്തിക
വര്‍ഷത്തിലെ
ബജറ്റ്
നിര്‍ദ്ദേശങ്ങളില്‍
പൂര്‍ണ്ണമായി
നടപ്പാക്കിയ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)ബജറ്റ്
പ്രസംഗത്തിലെ
പ്രഖ്യാപനത്തില്‍
ഇനിയും
പൂര്‍ണ്ണമായി
നടപ്പാക്കാത്ത
പദ്ധതികള്‍
ഏതെല്ലാമെന്ന്
പറയാമോ;
(സി)ബജറ്റ്
പ്രഖ്യാപനങ്ങളില്‍
എന്തെങ്കിലും
പദ്ധതി
നടപ്പാക്കണ്ടായെന്ന്
തീരുമാനിച്ചിട്ടുണ്ടെങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ? |
6404 |
അമിതമായ
പലിശ
ഈടാക്കി
നിയമവിരുദ്ധമായി
പണമിടപാട്
നടത്തുന്ന
അന്യ
സംസ്ഥാനക്കാര്‍
ശ്രീ.
കെ. ദാസന്‍
(എ)സംസ്ഥാനത്ത്
സെമി അര്‍ബന്‍
ഏരിയാകളിലും
നാട്ടിന്‍പുറങ്ങളിലും
അമിതമായ
പലിശ
ഈടാക്കി
നിയമവിരുദ്ധമായി
പണമിടപാട്
നടത്തുന്ന
അന്യസംസ്ഥാനക്കാര്‍
പ്രത്യേകിച്ചും
തമിഴ്നാട്
സ്വദേശികള്‍
ധാരാളം
ഉണ്ട്
എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇവരില്‍
നിന്ന്
കടം
വാങ്ങി
ഗ്രാമീണ
ഗൃഹങ്ങളിലെ
പാവപ്പെട്ടവരായ
ഗൃഹനാഥന്‍മാരുടെ
തുഛ്ചമായ
വരുമാനത്തില്‍
ചോര്‍ച്ചയുണ്ടാവുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സര്‍ക്കാര്‍
ഇക്കാര്യത്തില്‍
എന്ത്
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ
;
(സി)പുതിയ
ചിട്ടി
നിയമത്തില്‍
ഈ
വിഭാഗത്തെ
പരിധിയില്‍
കൊണ്ടുവരാന്‍
വകുപ്പുകള്‍
ഉണ്ടോയെന്ന്
വ്യക്തമാക്കാമോ
? |
6405 |
സാമ്പത്തിക
തട്ടിപ്പുകള്‍
ശ്രീ.
കെ. എം.
ഷാജി
,,
സി. മമ്മൂട്ടി
,,
കെ. മുഹമ്മദുണ്ണി
ഹാജി
(എ)സാമ്പത്തിക
തട്ടിപ്പുകള്‍
നിയന്ത്രിക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)ഇത്തരം
തട്ടിപ്പു
സംഘങ്ങളുടെ
പ്രവര്‍ത്തനം
ആരംഭത്തില്‍ത്തന്നെ
കണ്ടെത്തി
നിയമനടപടികള്‍
സ്വീകരിക്കാന്‍
കഴിയാതെ
വരുന്നതിനുള്ള
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(സി)ഇത്തരം
തട്ടിപ്പുകള്‍
അരങ്ങേറുകയും
ഇക്കാര്യങ്ങള്‍
മാധ്യമങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യുകയും
ചെയ്തിട്ടും
കൂടുതല്‍
ജനങ്ങള്‍
കെണിയില്‍പെടുകയും,
ഫലപ്രദമായ
നിയമനടപടികള്‍
ഇല്ലാതിരിക്കുകയും
ചെയ്യുന്നതിന്റെ
സാഹചര്യം
പരിശോധിക്കുമോ? |
6406 |
ധനകാര്യ
ഇന്‍സ്പെക്ഷന്‍
വിഭാഗം
ഡോ.
ടി.എം.
തോമസ്
ഐസക്
ശ്രീ.
രാജു
എബ്രഹാം
,,
പി.റ്റി.എ.
റഹീം
,,
കെ.വി.
വിജയദാസ്
(എ)ഈ
വര്‍ഷം
ധനകാര്യ
ഇന്‍സ്പെക്ഷന്‍
വിഭാഗത്തിന്റെ
പരിശോധനയില്‍
കണ്ടെത്തിയ
ഗുരുതരമായ
സാമ്പത്തിക
ക്രമക്കേടുകള്‍
സംബന്ധിച്ച
കേസുകള്‍
വിശദമാക്കുമോ;
എത്ര
ഇന്‍സ്പെക്ഷനുകള്‍
ഈ വിഭാഗം
നടത്തുകയുണ്ടായി;
(ബി)ഇന്‍സ്പെക്ഷന്‍
വിഭാഗത്തില്‍
ഇപ്പോള്‍
എത്ര
ഉദ്യോഗസ്ഥന്‍മാരുണ്ട്;
ഏതെല്ലാം
തസ്തികയില്‍;
ഇവര്‍
ആരൊക്കെയാണ്;
(സി)ഇവര്‍
തയ്യാറാക്കിയ
ഇന്‍സ്പെക്ഷന്‍
റിപ്പോര്‍ട്ടുകള്‍
എത്ര; എത്ര
റിപ്പോര്‍ട്ടുകളിന്‍മേല്‍
നടപടി
സ്വീകരിക്കുകയുണ്ടായി;
സ്വീകരിച്ചിട്ടില്ലാത്തവ
ഏതൊക്കെ;
(ഡി)ഇന്‍സ്പെക്ഷന്‍
നടത്തേണ്ട
സ്ഥാപനങ്ങളെ
തെരഞ്ഞെടുക്കുന്നത്
ഏത്
മാനദണ്ഡമനുസരിച്ചാണ്? |
6407 |
പുതിയ
തസ്തികകള്‍ക്ക്
ധനകാര്യ
വകുപ്പിന്റെ
അനുമതി
ശ്രീ.
ജി. എസ്.
ജയലാല്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വിവിധ
വകുപ്പുകളില്‍
പുതിയ
തസ്തികകള്‍
സൃഷ്ടിക്കുന്നതിലേക്ക്
ധനകാര്യ
വകുപ്പ്
അനുമതി
നല്‍കിയിരുന്നുവോ;
(ബി)എങ്കില്‍
അനുവദിച്ച
വകുപ്പ്,
തസ്തിക,
എണ്ണം
വിശദാംശം
അറിയിക്കാമോ;
(സി)ഈ
തസ്തിക
സൃഷ്ടിക്കല്‍
മൂലം
സാമ്പത്തിക
ബാധ്യത
എത്രത്തോളമുണ്ടാകുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ഡി)പുതിയ
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
എന്തെങ്കിലും
മാനദണ്ഡങ്ങളോ
നിയന്ത്രണങ്ങളോ
നിലവിലുണ്ടോ;
അയത്
വ്യക്തമാക്കുമോ
? |
6408 |
ലൈബ്രറി
വിഭാഗത്തിലെ
ശമ്പള
പരിഷ്ക്കരണ
അപാകം
ശ്രീ.പി.കെ.
ബഷീര്‍
(എ)സ്റേറ്റ്
സെന്‍ട്രല്‍
ലൈബ്രറിയിലെ
ലൈബ്രേറിയന്‍
ഗ്രേഡ്
കകക, ഗ്രേഡ്
കക, ഗ്രേഡ്
ക എന്നീ
തസ്തികകള്‍ക്ക്
ഒന്നുമുതല്‍
9-ാം
പേ
റിവിഷനില്‍
അനുവദിച്ചിട്ടുള്ള
സ്കെയിലുകള്‍
ഏതെല്ലാമാണ്;
(ബി)കോമണ്‍
പൂള്‍
ലൈബ്രറിയിലെ
ലൈബ്രേറിയന്‍
ഗ്രേഡ്
കകക, ഗ്രേഡ്
കക, ഗ്രേഡ്
ക എന്നീ
തസ്തികകള്‍ക്ക്
ഒന്നു
മുതല്‍ 9-ാം
പേറിവിഷനില്‍
അനുവദിച്ചിട്ടുള്ള
ശമ്പള
സ്കെയില്‍
ഏതെല്ലാമാണ്;
(സി)സമാന
ശമ്പള
സ്കെയിലുകള്‍
തങ്ങള്‍ക്കും
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ടുള്ള
ഏതൊക്കെ
ലൈബ്രറി
വിഭാഗം
ജീവനക്കാരില്‍നിന്നും
പരാതി
ലഭിച്ചിട്ടുണ്ട്;
(ഡി)ഈ
പരാതികളിന്മേല്‍
എത്രയും
വേഗം
തീര്‍പ്പാക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
6409 |
സ്പാര്‍ക്ക്
വഴി
ശമ്പളം
ശ്രീ.തോമസ്
ചാണ്ടി
,,
എ. കെ.ശശീന്ദ്രന്‍
(എ)സര്‍ക്കാര്‍
ജീവനക്കാരുടെയും
അദ്ധ്യാപകരുടേയും
ശമ്പളവും
അലവന്‍സുകളും
സ്പാര്‍ക്ക്
വഴി
മാറുന്ന
രീതി
എല്ലാ
ഓഫീസുകളിലും
വിദ്യാലയങ്ങളിലും
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
എന്ന്
പൂര്‍ണ്ണമായി
നടപ്പിലാക്കുമെന്ന്
വെളിപ്പെടുത്തുമോ
;
(ബി)ഇപ്രകാരം
സ്പാര്‍ക്ക്
വഴി
തയ്യാറാക്കുന്ന
ശമ്പളം
ഓണ്‍ലൈന്‍
വഴി
ട്രഷറിക്ക്
സമര്‍പ്പിയ്ക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(സി)ജീവനക്കാരുടെ
പേസ്ളിപ്പ്
സ്പാര്‍ക്കു
വഴി
ലഭിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ? |
6410 |
ഖജനാവിന്റെ
ബാധ്യത
ശ്രീ.എ.എ.
അസീസ്
,,
കോവൂര്‍
കുഞ്ഞുമോന്‍
(എ)സംസ്ഥാനത്ത്
ഈ സര്‍ക്കാര്‍
അധികാരമേറ്റെടുത്തശേഷം
അണ്‍
എയിഡഡ്
സ്കൂളുകള്‍
എയ്ഡഡ്
സ്കൂളുകളാക്കുകയോ
സര്‍ക്കാര്‍
ഏറ്റെടുക്കുകയോ
ചെയ്യുക
വഴി
സംസ്ഥാന
ഖജനാവിന്
എത്ര
രൂപയുടെ
അധിക
ബാധ്യതയാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കാമോ
? |
6411 |
താല്ക്കാലിക
നിയമന
കാലത്തെ
സര്‍വീസ്
പരിരക്ഷ
ശ്രീ.പി.സി.
വിഷ്ണുനാഥ്
(എ)1.10.1994
ന്
ശേഷം സര്‍വ്വീസില്‍
പ്രവേശിച്ച
ജീവനക്കാര്‍ക്കുകൂടി
സ്ഥിരനിയമനത്തിന്
മുന്‍പുള്ള
താല്ക്കാലിക
നിയമനകാലയളവ്,
ഇന്‍ക്രിമെന്റ്
ഗ്രേഡ്
പ്രൊമോഷന്‍,
പെന്‍ഷന്‍
ആനുകൂല്യങ്ങള്‍
എന്നിവയ്ക്ക്
പരിഗണിക്കുന്ന
വിധത്തില്‍
നിലവിലുള്ള
നിയമം
ഭേദഗതി
വരുത്തുവാന്‍
സര്‍ക്കാര്‍
നടപടികള്‍
സ്വീകരിക്കുമോ
? |
6412 |
പെന്‍ഷന്‍
പ്രായം 56
വയസ്സായി
ഉയര്‍ത്തിയശേഷം
സര്‍വ്വീസില്‍
നിന്നും
വിടുതല്‍
ചെയ്തവര്‍
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)പെന്‍ഷന്‍
പ്രായം 56
വയസായി
ഉയര്‍ത്തിയശേഷം
ഏപ്രില്‍,
മെയ്
മാസങ്ങളില്‍
സര്‍വ്വീസില്‍
നിന്നും
വിടുതല്‍
ചെയ്തവര്‍ക്ക്
പെന്‍ഷന്‍,
ഗ്രാറ്റുവിറ്റി
എന്നീ
ആനുകൂല്യങ്ങള്‍
ലഭ്യമാകാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
ആള്‍ക്കാര്‍ക്ക്
ആനുകൂല്യങ്ങള്‍
ലഭിക്കാന്‍
അക്കൌണ്ടന്റ്
ജനറലിന്റെ
പുതിയ
ഉത്തരവ്
ആവശ്യമുണ്ടോ;
ആയതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ? |
6413 |
മുനിസിപ്പല്‍
സ്റേഡിയത്തിന്റെ
നവീകരണം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)തലശ്ശേരി
അസംബ്ളി
മണ്ഡലത്തിലെ
തലശ്ശേരി
മുന്‍സിപ്പല്‍
സ്റേഡിയത്തിന്റെ
നവീകരണത്തിനായി
2010-2011, 2011-2012 സാമ്പത്തിക
വര്‍ഷത്തെ
സംസ്ഥാന
ബഡ്ജറ്റില്‍
എത്ര തുക
നീക്കിവച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)സ്റേഡിയത്തിന്റെ
നവീകരണ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കാനുള്ള
ഫയല്‍
ധനകാര്യ
വകുപ്പില്‍
ലഭ്യമായിട്ടുണ്ടോ;
(സി)ഈ
ഫയലില്‍
ഉള്ള
നടപടിക്രമങ്ങള്‍
ഏതുഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)സ്റേഡിയത്തിന്റെ
നവീകരണ
പ്രവൃത്തി
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)ഉണ്ടെങ്കില്‍
പ്രവൃത്തി
എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ? |
6414 |
ധനലക്ഷ്മി
ബാങ്ക്
ജീവനക്കാരെ
പിരിച്ചുവിടാന്‍
നീക്കം
ശ്രീ.
സാജുപോള്‍
(എ)ധനലക്ഷ്മി
ബാങ്ക്
ജീവനക്കാരായ
അറുനൂറോളം
പേരെ (സി.റ്റി.സി)
പിരിച്ചു
വിടാന്‍
നീക്കമുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)പ്രസ്തുത
ഉദ്യോഗസ്ഥര്‍
ഇത്
സംബന്ധിച്ച്
നിവേദനം
നല്‍കിയിട്ടുണ്ടോ
;
(സി)പിരിച്ചുവിടല്‍
നടപടികള്‍
നിര്‍ത്തിവയ്ക്കുവാന്‍
നിര്‍ദ്ദേശം
നല്‍കുമോ
;
(ഡി)ജീവനക്കാരുടെ
പ്രശ്നങ്ങള്‍
ധന-തൊഴില്‍
വകുപ്പുകള്‍
മുന്‍കയ്യെടുത്ത്
പരിഹരിക്കുമോ
? |
6415 |
മഹിളാ
പ്രധാന്‍
ഏജന്റുമാരുടെ
സേവനവേതന
വ്യവസ്ഥ
ശ്രീ.
പി.സി.
വിഷ്ണുനാഥ്
(എ)നിലവില്‍
മഹിളാപ്രധാന്‍
ഏജന്റുമാര്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങളും
അലവന്‍സുകളുമാണ്
സര്‍ക്കാര്‍
പോസ്റ്
ഓഫീസുകള്‍
വഴി നല്‍കുന്നത്
എന്ന്
വ്യക്തമാക്കുമോ;
(ബി)മഹിളാപ്രധാന്‍
ഏജന്റുമാരുടെ
സേവനവേതന
വ്യവസ്ഥകള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)ഇതുമായി
ബന്ധപ്പെട്ട്
ഫിനാന്‍സ്
അഡ്മിനിസ്ട്രേഷന്‍
വകുപ്പില്‍
6.12.2011-ലെ
എ5/64887/11 നമ്പര്‍
ഫയലിന്‍മേല്‍
എന്തു
നടപടികള്‍
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കുമോ;
(ഡി)മഹിളാ
പ്രധാന്‍
ഏജന്റുമാരുടെ
ആവശ്യങ്ങള്‍
പരിഗണിച്ച്
അവ
അനുവദിക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
6416 |
മഹിളാ
പ്രധാന്‍
ഏജന്റുമാരുടെ
കമ്മീഷന്‍
ശ്രീമതി
പി. അയിഷാപോറ്റി
(എ)മഹിളാ
പ്രധാന്‍
ഏജന്റുമാര്‍ക്ക്
നല്‍കിവരുന്ന
കമ്മീഷന്‍,
അലവന്‍സ്,
ബോണസ്
എന്നിവയുടെ
നിരക്ക്
എപ്രകാരമാണ്;
(ബി)കൊല്ലം
ജില്ലയില്‍
മഹിളാ
പ്രധാന്‍
ഏജന്റുമാര്‍ക്ക്
അവസാനമായി
അലവന്‍സ്
ഏതു
കാലയളവ്
വരെയാണ്
നല്‍കിയിട്ടുളളത്;
(സി)ബോണസ്
ഏത്
കാലയളവ്
മുതല്‍
നല്‍കാനുണ്ട്;
(ഡി)പ്രസ്തുത
കുടിശ്ശിക
തുകകള്‍
നല്‍കാന്‍
നടപടി
സ്വീകരിക്കുമോ;
(ഇ)മഹിളാ
പ്രധാന്‍
ഏജന്റുമാര്‍ക്ക്
അലവന്‍സും
ബോണസും
നിഷേധിക്കുന്ന
സാഹചര്യം
നിലവിലുണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ
? |
6417 |
മഹിളാ
പ്രധാന്‍
ഏജന്റുമാരുടെ
കമ്മീഷന്‍പുന:സ്ഥാപിക്കാന്‍
നടപടി
ശ്രീമതി
കെ. എസ്.
സലീഖ
(എ)മഹിളാ
പ്രധാന്‍
ഏജന്റുമാര്‍ക്ക്
കേന്ദ്രസര്‍ക്കാര്‍
ഉത്തരവ്
പ്രകാരം
വെട്ടിക്കുറച്ച
കമ്മീഷന്‍
പുന:സ്ഥാപിക്കുവാന്‍
സംസ്ഥാന
സര്‍ക്കാര്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)എത്ര
ശതമാനം
കമ്മീഷനാണ്
ഇവര്‍ക്ക്
വെട്ടിക്കുറച്ചത്;
തുടര്‍ന്ന്
എത്ര
ശതമാനം
കമ്മീഷന്‍
നല്‍കാനാണ്
ഉദ്ദേശിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ;
(സി)കിട്ടിക്കൊണ്ടിരിക്കുന്ന
ആനുകൂല്യങ്ങളില്‍
കുറവ്
വരുത്തുന്ന
കേന്ദ്ര
സമീപനം
ശരിയാണോ;
കൂടാതെ
ഏജന്റുമാരുടെ
സേവനം
വിവിധ
സാമൂഹിക
സേവന
പദ്ധതികളില്‍
പ്രയോജനപ്പെടുത്തി
അവര്‍
ചെയ്യുന്ന
ജോലിക്കുള്ള
പ്രതിഫലമായി
കിട്ടിക്കൊണ്ടിരുന്ന
പ്രസ്തുത
കമ്മീഷന്‍
പുന:സ്ഥാപിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)ഇത്തരത്തില്‍
സംസ്ഥാനത്ത്
എത്ര
മഹിളാ
പ്രധാന്‍
ഏജന്റുമാര്‍
ജോലി
ചെയ്യുന്നുവെന്ന്
വ്യക്തമാക്കുമോ? |
6418 |
മഹിളാപ്രധാന്‍
ഏജന്റുമാര്‍ക്ക്
കമ്മീഷന്‍
ശ്രീ.
ആര്‍.
രാജേഷ്
(എ)സംസ്ഥാനത്തെ
മഹിളാപ്രധാന്‍
ഏജന്റുമാര്‍ക്ക്
നിലവില്‍
നല്‍കിവരുന്ന
കമ്മീഷന്‍
എത്രയാണ്;
ഈ
കമ്മീഷന്‍
വര്‍ദ്ധിപ്പിക്കുന്നതിന്
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ബി)മഹിളാ
പ്രധാന്‍
ഏജന്റുമാര്‍ക്ക്
നിലവില്‍
എന്തെങ്കിലും
ക്ഷേമ
പദ്ധതികള്‍
ഉണ്ടോ; ഉണ്ടെങ്കില്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ
? |
6419 |
മഹിളാപ്രധാന്‍
ഏജന്റുമാരുടെ
കമ്മീഷന്‍
ശ്രീ.
ജോസ്
തെറ്റയില്‍
,,
സി.കെ.
നാണു
,,
മാത്യു
റ്റി. തോമസ്
(എ)ദേശീയ
സമ്പാദ്യരംഗത്ത്
പ്രവര്‍ത്തിക്കുന്ന
മഹിളാപ്രധാന്‍
ഏജന്റുമാരുടെ
കമ്മീഷന്‍
വെട്ടിക്കുറച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
ഏജന്റുമാര്‍ക്കുള്ള
ബോണസും
അലവന്‍സും
ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
ഏതുമാസം
വരെ
വിതരണം
ചെയ്തു
എന്ന്
വ്യക്തമാക്കുമോ? |
6420 |
ഏജന്‍സി
നല്‍കാന്‍
നടപടി
ശ്രീ.
ജോസ്
തെറ്റയില്‍
(എ)1982
മുതല്‍
മഹിളാപ്രധാന്‍
ഏജന്റായും
എസ്.എ.എസ്.
ഏജന്റായും
പ്രവര്‍ത്തിക്കുന്ന
അങ്കമാലി
കരയില്‍
പടയാട്ടി
വീട്ടില്‍
പരേതനായ
പോള്‍
ഭാര്യ
മേരി (75 വയസ്സ്)
യുടെ
ആരോഗ്യസ്ഥിതി
മോശമായതിനാല്‍
അവരുടെ
പേരിലുള്ള
ഏജന്‍സി
മകന്റെ
ഭാര്യയുടെ
പേരിലാക്കി
കിട്ടുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷ
പരിഗണിക്കുവാന്‍
കഴിയുമോ ;
(ബി)ഇല്ലെങ്കില്‍
ഇതിന്
കാരണം
വിശദമാക്കാമോ
? |
6421 |
വാണിജ്യ
നികുതി
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
ആധുനികവത്ക്കരിക്കുന്നതിനായി
നടപടി
ശ്രീ.
എം. ഹംസ
(എ)സംസ്ഥാനത്ത്
നികുതിവെട്ടിപ്പ്
കണ്ടെത്തുന്നതിനായി
നിലവില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ആണുള്ളത്;
ഇവ
ആധുനികവല്‍ക്കരിച്ചില്ല
എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വാണിജ്യ
നികുതി
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
ആധുനികവത്ക്കരിക്കുന്നതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)വാണിജ്യ
നികുതി
വകുപ്പില്‍
ആധുനിക
സാങ്കേതിക
വിദ്യകള്‍
നടപ്പില്‍
വരുത്താത്തതിനാല്‍
നികുതി
വരുമാനത്തില്‍
കുറവു
വന്നിട്ടുണ്ടോ;
വിശദമായ
സ്റേറ്റ്മെന്റ്
ലഭ്യമാക്കാമോ? |
6422 |
റെയില്‍വേ
വഴി
നികുതി
വെട്ടിച്ച്
ചരക്കുകടത്ത്
ശ്രീ.
എസ്. രാജേന്ദ്രന്‍
(എ)സംസ്ഥാനത്ത്
റെയില്‍വേ
വഴി
നികുതി
വെട്ടിച്ച്
ചരക്കു
കടത്തുന്നതായുള്ള
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ
വിഷയം
റെയില്‍വേയുടെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)ഇതിനെതിരെ
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ
? |
6423 |
ബേക്കറി
വ്യവസായത്തില്‍
അധിക
നികുതി
ശ്രീ.
കെ. രാജു
(എ)സംസ്ഥാനത്ത്
അഞ്ച്
ലക്ഷത്തില്‍പ്പരം
ആളുകളുടെ
ഉപജീവനമാര്‍ഗ്ഗമായ
ബേക്കറി
വ്യവസായ
മേഖലയില്‍
എപ്രകാരമാണ്
നികുതി
ഈടാക്കുന്നത്;
(ബി)ഈ
മേഖലയില്‍
12.5 ശതമാനം
വാറ്റ്
ഏര്‍പ്പെടുത്തിയതുമൂലം
ഈ
വ്യവസായം
നശിക്കുമെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)ബ്രാന്‍ഡ്
രജിസ്റര്‍
ചെയ്ത
ബേക്കറികളെ
4 ശതമാനത്തിനുപകരം
12.5 ശതമാനം
അധിക
നികുതി 2006
മുതല്‍
മുന്‍കാലപ്രാബല്യത്തില്‍
നടപ്പിലാക്കി
ഈടാക്കുവാനുള്ള
നടപടികള്‍
ബഹുരാഷ്ട്ര
കമ്പനികളെ
സഹായിക്കാനാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഈ നടപടി
പിന്‍വലിക്കുമോ? |
6424 |
ആയുര്‍വേദ
ഉല്പന്നങ്ങളുടെ
നികുതിനിരക്ക്
ശ്രീ.
റ്റി.
വി. രാജേഷ്
(എ)ആയുര്‍വേദ
ഉല്പന്നങ്ങളുടെയും
മരുന്നുകളുടെയും
നികുതി
നിരക്ക്
ഇപ്പോള്‍
എത്ര
ശതമാനമാണ്;
വിശദാംശം
നല്‍കുമോ;
(ബി)ഈ
നികുതി
നിരക്ക്
എപ്പോള്‍
മുതലാണ്
നിലവില്‍
വന്നിട്ടുള്ളത്;
ഇതിന്
മുന്‍കാല
പ്രാബല്യം
നല്‍കാന്‍
നടപടി
സ്വീകരിക്കുമോ
? |
6425 |
കാര്‍ഷികാദായ
നികുതിയിനത്തില്‍
ലഭ്യമാകുന്ന
തുക
ശ്രീ.
എ. എ.
അസീസ്
,,
കോവൂര്‍
കുഞ്ഞുമോന്‍
(എ)സംസ്ഥാനത്ത്
കാര്‍ഷികാദായ
നികുതി
ഇനത്തില്‍
ഓരോ വര്‍ഷവും
ലഭ്യമാകുന്ന
തുക
എത്രയാണ്
;
(ബി)ഏതൊക്കെ
വിഭാഗങ്ങളില്‍
നിന്നാണ്
കാര്‍ഷിക
ആദായ
നികുതി
ലഭ്യമാക്കുന്നത്
;
(സി)കൂടുതല്‍
മേഖലകളിലേയ്ക്ക്
കാര്‍ഷിക
ആദായ
നികുതി
വ്യാപിപ്പിക്കാന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
? |
6426 |
ഗുലാത്തി
ഇന്‍സ്റിറ്റ്യൂട്ടിലെ
ഡയറക്ടര്‍
നിയമനം
ശ്രീമതി.കെ.കെ.ലതിക
(എ)ഗുലാത്തി
ഇന്‍സ്റ്യിൂട്ട്
ഓഫ്
ഫിനാന്‍സ്
ആന്റ്
ടാക്സേഷന്‍
എന്ന
സ്ഥാപനത്തിന്റെ
ഡയറക്ടര്‍
തസ്തികയുടെ
യോഗ്യതകള്‍,
പ്രായപരിധി,
മറ്റു
മാനദണ്ഡങ്ങള്‍
എന്നിവ
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
തസ്തികയുടെ
നിയമനം
സംബന്ധിച്ച്
പുറപ്പെടുവിച്ച
സര്‍ക്കാര്‍
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ
;
(സി)പ്രസ്തുത
തസ്തികയിലെ
നിയമനത്തിന്
എത്ര
അപേക്ഷകള്‍
ഉണ്ടായിരുന്നുവെന്നും
അവരുടെ
പേരു
വിവരം, യോഗ്യതകള്‍,
പ്രായം
എന്നിവ
വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത
തസ്തികയിലെ
നിയമന
കാര്യത്തില്‍
ആര്‍ക്കെങ്കിലും
പ്രായപരിധിയില്‍
ഇളവു നല്‍കിയിട്ടുണ്ടോ
എന്നും
ശമ്പള
സ്കെയിലില്‍
വര്‍ദ്ധനവ്
അനുവദിച്ചിട്ടുണ്ടോ
എന്നും
വ്യക്തമാക്കുമോ;
(ഇ)ഉണ്ടെങ്കില്‍
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(എഫ്)നിയമന
കാര്യത്തില്‍
അപാകതകള്‍
കണ്ടെത്തിയിട്ടുണ്ടെങ്കില്‍
നിയമനം
പുന:പരിശോധിക്കുമോ
എന്ന്
വ്യക്തമാക്കുമോ
? |
6427 |
സംസ്ഥാന
ഭാഗ്യക്കുറി
വൂകുപ്പിന്റെ
കാരുണ്യ
ഭാഗ്യക്കുറി
ശ്രീ.
കെ. രാധാകൃഷ്ണന്‍
(എ)സംസ്ഥാന
ഭാഗ്യക്കുറി
വകുപ്പിന്റെ
കാരുണ്യ
ഭാഗ്യക്കുറിയില്‍
നിന്നും
ഇതേവരെ
ലഭിച്ച
ലാഭം
എത്രയാണെന്നും
അതില്‍
കാരുണ്യ
ബനവലന്റ്
പദ്ധതിയിലേയ്ക്ക്
എത്ര രൂപ
കൈമാറ്റം
ചെയ്തിട്ടുണ്ടെന്നും
പറയാമോ;
(ബി)ഇപ്രകാരം
ഖജനാവിലെ
തുക
കൈകാര്യം
ചെയ്യുന്ന
പദ്ധതി
നടത്തിപ്പിനായി
സര്‍വ്വീസിലില്ലാത്ത
ഉദ്യോഗസ്ഥന്മാരെ
നിയമിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)ഇപ്രകാരം
പുറത്തുനിന്നും
നിയമനം
നടത്തിയതിനു
കാരണം
വ്യക്തമാക്കുമോ? |
6428 |
കാരുണ്യ
പദ്ധതികളില്‍
രജിസ്റര്‍
ചെയ്ത
രോഗികള്‍
ശ്രീ.
വി.എസ്.സുനില്‍
കുമാര്‍
ശ്രീമതി.
ഇ.എസ്.
ബിജിമോള്‍
ശ്രീ.
വി.ശശി
,,
പി. തിലോത്തമന്‍
(എ)കാരുണ്യ
പദ്ധതികളില്‍
രജിസ്റര്‍
ചെയ്ത
രോഗികള്‍ക്ക്
സ്വകാര്യ
ആശുപത്രികളില്‍
നിന്നും
ചികിത്സ
ലഭ്യമാക്കുന്നതിന്
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ
; ഉണ്ടെങ്കില്‍
സ്വകാര്യ
ആശുപത്രികളിലെ
ചികിത്സയ്ക്കായി
എത്ര തുക
വരെ നല്‍കുമെന്ന്
വെളിപ്പെടുത്തുമോ
;
(ബി)പ്രസ്തുത
പദ്ധതിയില്‍
അപേക്ഷ
സമര്‍പ്പിച്ചവരും
ധനസഹായം
ലഭിക്കാതെ
മരിച്ചവരുമായവരുടെ
ആശ്രിതര്‍ക്ക്
സഹായം
നല്‍കുന്നുണ്ടോ
; ഉണ്ടെങ്കില്‍
എന്തെല്ലാം
ധനസഹായങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
പദ്ധതിയില്‍
നിന്നും
അടിയന്തിര
ചികിത്സയ്ക്ക്
സഹായം
എത്തിക്കുന്നതിന്
എന്തു
സംവിധാനമാണ്
നിലവിലുളളതെന്ന്
വിശദമാക്കുമോ
? |
6429 |
കാരുണ്യ
ബനവലന്റ്
പദ്ധതി
ശ്രീ.
കെ. രാധാകൃഷ്ണന്‍
കാരുണ്യ
ബനവലന്റ്
പദ്ധതി
പ്രകാരം
സംസ്ഥാനത്ത്
ഇതേ വരെ
എത്ര
പേര്‍ക്കാണ്
ചികില്‍സാ
ധനസഹായം
അനുവദിച്ചിട്ടുളളതെന്ന്
പറയാമോ? |
6430 |
തീരദേശ
വികസന
ഫണ്ടിനായി
ലോട്ടറി
ശ്രീ.
എ. റ്റി.
ജോര്‍ജ്
,,
ജോസഫ്
വാഴക്കന്‍
,,
പി. എ.
മാധവന്‍
,,
റ്റി.
എന്‍.
പ്രതാപന്‍
(എ)തീരദേശ
വികസന
ഫണ്ടിനായി
ലോട്ടറി
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ
; എങ്കില്‍
വിശദമാക്കുമോ
;
(ബി)ലോട്ടറിയില്‍
നിന്നു
ലഭിക്കുന്ന
വരുമാനത്തിന്റെ
ഗുണഭോക്താക്കള്‍
ആരൊക്കെയാണ്
; വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
? |
<<back |
next page>>
|