UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6070

.ഡി.ബി. വായ്പാ സഹായത്തോടെ പദ്ധതികള്‍

ശ്രീ. കെ. അജിത്

()മുനിസിപ്പാലിറ്റികളുമായും കോര്‍പ്പറേഷനുകളുമായും ബന്ധപ്പെട്ട് എ.ഡി.ബി. വായ്പാ സഹായത്തോടെ ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്;

(ബി)ഈ പദ്ധതിയുടെ നിര്‍വ്വഹണ വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ;

(സി)സംസ്ഥാനത്ത് എ.ഡി.ബി. സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളില്‍ എ.ഡി.ബി. സംഘം സംതൃപ്തി രേഖപ്പടുത്തിയിട്ടുണ്ടോ;

(ഡി)മുനിസിപ്പാലിറ്റികളുമായും കോര്‍പ്പറേഷനുകളുമായും ബന്ധപ്പെട്ട് എ.ഡി.ബി. സഹായത്തോടെ കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ?

6071

ജെ.എന്‍.എന്‍.യു.ആര്‍.എം പദ്ധതികള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, എം. പി. വിന്‍സെന്റ്

,, സി. പി. മുഹമ്മദ്

,, ജോസഫ് വാഴക്കന്‍

()ജെ.എന്‍.എന്‍.യു.ആര്‍.എം പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതികള്‍ ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്;

(സി)പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

6072

കെട്ടിട നികുതി-പുനര്‍നിര്‍ണ്ണയം

ശ്രീമതി പി. അയിഷാ പോറ്റി

()കെട്ടിട നികുതി നിര്‍ണയം നടത്തുന്നതിനായി തയ്യാര്‍ ചെയ്തിട്ടുള്ള ചോദ്യാവലി ദുര്‍ഗ്രഹവും സങ്കീര്‍ണവും സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമേറിയതുമാണെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് ലഘൂകരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)പ്രസ്തുത ചോദ്യാവലി പൂരിപ്പിച്ച് തദ്ദേശഭരണസ്ഥാപനങ്ങളില്‍ ഏല്‍പിക്കുന്നതിന് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധി എന്നുവരെയാണെന്ന് അറിയിക്കുമോ;

(സി)നികുതി പുനര്‍നിര്‍ണയത്തിലൂടെ കെട്ടിടനികുതിയില്‍ ശരാശരി എത്ര രൂപയുടെ വര്‍ദ്ധനവുണ്ടാകും എന്ന് വ്യക്തമാക്കുമോ?

6073

വ്യാവസായികേതര കെട്ടിടനിര്‍മ്മാണത്തിന് ഇളവുകള്‍

ശ്രീ. എം. പി. വിന്‍സെന്റ്

()കെട്ടിട നിര്‍മ്മാണചട്ടങ്ങള്‍ പരിഷ്കരിക്കുമ്പോള്‍ വ്യാവസായികേതര കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)നിലവിലുള്ള കെട്ടിടം പൊതു അതിര്‍ത്തിയില്‍ നിന്ന് പാലിച്ച അകലം മാത്രമേ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടവും പാലിക്കേണ്ടതുള്ളു എന്ന വ്യവസ്ഥ നിലവിലുണ്ടോ; ഇല്ലെങ്കില്‍ ഈ വ്യവസ്ഥ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

6074

മുനിസിപ്പാലിറ്റികളിലെ സ്റാഫ് പാറ്റേണ്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()മുനിസിപ്പാലിറ്റികളിലെ സ്റാഫ് പാറ്റേണ്‍ പരിഷ്കരിച്ചത് എപ്പോഴാണെന്ന് വ്യക്തമാക്കുമോ;

(ബി)സ്റാഫ് പാറ്റേണ്‍ പരിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

6075

ജനന സര്‍ട്ടിഫിക്കറ്റിലെ തെറ്റുതിരുത്തല്‍

ശ്രീ. പി. ഉബൈദുളള

()ജനന സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തുന്നതിന് തിരുവനന്തപുരം ജനന മരണ രജിസ്ട്രാര്‍ക്ക് 19-10-2011-ലെ 140037-ാം നമ്പര്‍ രസീത് പ്രകാരമുളള അപേക്ഷ ലഭിച്ചിട്ടുണ്ടായിരുന്നോ;

(ബി)പ്രസ്തുത അപേക്ഷയുടെ പൂര്‍ണ്ണമായ കോപ്പി ലഭ്യമാക്കുമോ ?

6076

 നഗരങ്ങളിലെ പാര്‍ക്കിംഗ് സൌകര്യങ്ങള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()സംസ്ഥാനത്ത് നഗരങ്ങളിലെ തിരക്കും ഗതാഗതക്കുരുക്കും അനുദിനം വര്‍ദ്ധിച്ചുവരുന്നത് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ബി)വാഹനങ്ങളുടെ പാര്‍ക്കിംഗ് സൌകര്യങ്ങള്‍ മെച്ച്പ്പെടുത്തുന്നതിനായി സ്വകാര്യ മേഖലയെ പങ്കാളികളാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(സി)നഗരങ്ങളിലെ സര്‍ക്കാര്‍ ഭൂമിയില്‍ ബഹുനില പാര്‍ക്കിംഗ് സൌകര്യം ഒരുക്കുന്ന കാര്യം പരിശോധിക്കുമോ ?

6077

നഗരങ്ങളിലെ വാഹന പാര്‍ക്കിംഗ്

ശ്രീ..കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

()നഗരങ്ങളിലെ വാഹന പാര്‍ക്കിംഗ് ഉണ്ടാക്കുന്ന പ്രയാസങ്ങളും പാര്‍ക്കിങ്ങില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;

(ബി)കെട്ടിടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിര്‍മ്മാണ അനുമതി നല്‍കുമ്പോള്‍ തന്നെ അവിടെ എത്തുന്ന വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ചുള്ള പാര്‍ക്കിംഗ് സൌകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ കൂടി പരിശോധനാ വിഷയമാക്കുമോ;

(സി)ഓണ്‍ റോഡ് പാര്‍ക്കിംഗ് പൂര്‍ണ്ണമായും ഒഴിവാക്കുമോ;

(ഡി)ഇതിനായി ബഹുനില പാര്‍ക്കിംങ് സംവിധാനങ്ങള്‍ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ഏര്‍പ്പെടുത്തുമോ;

()സമീപപ്രദേശങ്ങളില്‍ നിന്ന് വാഹനങ്ങള്‍ നഗരങ്ങളില്‍ പ്രവേശിച്ച് ഉണ്ടാകുന്ന ഗതാഗത തിരക്കും പാര്‍ക്കിംഗ് പ്രശ്നങ്ങളും ഒഴിവാക്കുവാന്‍ നഗര പ്രാന്തങ്ങളില്‍ വന്‍കിട പാര്‍ക്കിംഗ് സ്ഥലങ്ങളും ഇത്തരം വാഹനങ്ങളുടെ നഗര പ്രവേശനത്തിന് ഫീസും ഏര്‍പ്പെടുത്തുമോ;

(എഫ്)ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് നഗരപ്രാന്തങ്ങളിലെ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ലോ ഫ്ളോര്‍ ബസ്സുകളില്‍ സൌജന്യ യാത്ര അനുവദിക്കുമോ ?

6078

കോര്‍പ്പറേഷനിലെ താല്‍ക്കാലിക നിയമനങ്ങള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കോര്‍പ്പറേഷന്‍ കൌണ്‍സിലുകളില്‍ നിയമിക്കപ്പെടുന്ന കോണ്‍ട്രാക്ട് താല്‍ക്കാലിക ദിവസവേതനക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് കോര്‍പ്പറേഷന്‍ കൌണ്‍സിലുകള്‍ക്ക് അധികാരമുണ്ടോ ;

(ബി)തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഓരോ കൌണ്‍സിലിന്റെ കാലഘട്ടത്തിലും എത്രപേരെ വീതം നേരിട്ട് ഇപ്രകാരം നിയമിച്ചിട്ടുണ്ട് ; അത്തരം നിയമനം ലഭിച്ച എത്രപേരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്; വിശദവിവരം നല്കുമോ ?

6079

താഴത്തങ്ങാടി ഓട വൃത്തിയാക്കുന്നതിനും വീടു പണിയുന്നതിനും സഹായം

ശ്രീ.സി.കെ. നാണു

()വടകര മുനിസിപ്പാലിറ്റിയില്‍ സ്ഥിരമായി മലിനജലമൊഴുകുന്ന താഴത്തങ്ങാടിയിലെ ഓടകള്‍ വൃത്തിയാക്കാന്‍ സാധാരണ മുനിസിപ്പാലിറ്റികള്‍ക്ക് അനുവദിക്കുന്ന സഹായത്തിനു പുറമേ പ്രത്യേക സഹായം അനുവദിക്കുമോ;

(ബി)വടകര മണ്ഡലത്തില്‍ ശുചീകരണ ജോലിയിലേര്‍പ്പെട്ടവര്‍ക്ക് നല്‍കിയ കോളനിയിലെ വീടുകള്‍ പലതും ഇപ്പോള്‍ തകര്‍ന്ന നിലയിലായതിനാല്‍ അവ അടിയന്തിരമായി പുതുക്കി പണിയാന്‍ നടപടി സ്വീകരിക്കുമോ ?

6080

കോര്‍പ്പറേഷനുകളുടെ പദ്ധതിവിഹിതം

ശ്രീ. എം. ചന്ദ്രന്‍

()2011-12-ല്‍ സംസ്ഥാനത്തെ ഏതെല്ലാം കോര്‍പ്പറേഷനുകളാണ് പദ്ധതി വിഹിതത്തിന്റെ 60% ത്തില്‍ താഴെ തുക ചെലവഴിച്ചത്;

(ബി)പ്രസ്തുത കോര്‍പ്പറേഷനുകളുടെ 2012-13 ലെ പദ്ധതി വിഹിതത്തില്‍ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ടോ;

(സി)എങ്കില്‍ ഓരോ കോര്‍പ്പറേഷനുമുണ്ടായിരുന്ന വിഹിത്തില്‍നിന്നും എന്തു തുക വെട്ടിക്കുറച്ചിട്ടുണ്ട്;

(ഡി)ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ ?

6081

അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി”

ശ്രീ. എം. ഹംസ

()നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായുള്ള “അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി”യ്ക്ക് എന്നാണ് തുടക്കമിട്ടത്; തുടക്കത്തില്‍ ഏതെല്ലാം നഗരസഭകളില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കി; വിശദാംശം ലഭ്യമാക്കാമോ;

(ബി)പ്രസ്തുത തൊഴിലുറപ്പു പദ്ധതിയില്‍ എത്ര പേര്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(സി)അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി നിലവില്‍ എവിടെയെല്ലാം നടപ്പിലാക്കി വരുന്നുണ്ട്;

(ഡി)2012-13 വര്‍ഷത്തില്‍ എത്ര രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്;

()പ്രസ്തുത തുക വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ല്യമാക്കാമോ?

6082

കോര്‍പ്പറേഷനില്‍ കൌണ്‍സിലര്‍മാരെ ആക്രമിച്ച സംഭവം

ശ്രീ. എന്‍.. നെല്ലിക്കുന്ന്

()തിരുവനന്തപുരം നഗരസഭയില്‍ സത്യാഗ്രഹം നടത്തിയ കൌണ്‍സിലര്‍മാരെ ജീവനക്കാര്‍ കയ്യേറ്റം ചെയ്ത സംഭവത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കുമോ ;

(ബി)സംഭവത്തില്‍ ഏതെങ്കിലും സംഘടനയിലെ അംഗങ്ങള്‍ നിയമം കയ്യിലെടുത്തതായി അറിവുണ്ടോ;

(സി)ഇതുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെ ക്രിമിനല്‍ നിയമ പ്രകാരവും വകുപ്പുതലത്തിലും കര്‍ശന നടപടി സ്വീകരിക്കുമോ ?

6083

നഗരസഭയില്‍ കൌണ്‍സിലര്‍മാരെ കയ്യേറ്റം ചെയ്ത സംഭവം

ശ്രീ. സി. മോയിന്‍കുട്ടി

()തലസ്ഥാന നഗരസഭയില്‍ കൌണ്‍സിലര്‍മാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ എത്രപേര്‍ക്കെതിരെ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ; ഓരോരുത്തര്‍ക്കുമെതിരെ സ്വീകരിച്ച നടപടിയെന്താണെന്ന് വിശദമാക്കുമോ;

(ബി)എത്ര മണിക്ക് പ്രസ്തുത സംഭവം നടന്നുവെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്;

(സി)പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് എത്രപേരെ സസ്പെന്റ് ചെയ്തിട്ടുണ്ട്; സസ്പെന്റ് ചെയ്ത ആരെയെങ്കിലും തിരിച്ചെടുത്തിട്ടുണ്ടോ;

(ഡി)തിരിച്ചെടുത്തിട്ടുണ്ടെങ്കില്‍ ആരെയൊക്കെ തിരിച്ചെടുത്തു എന്നും എന്തടിസ്ഥാനത്തിലാണ് തിരിച്ചെടുത്തതെന്നും വ്യക്തമാക്കുമോ?

6084

മാലിന്യ സംസ്ക്കരണം- പാഠ്യവിഷയം

ശ്രീ. എം. പി. വിന്‍സെന്റ്

()ജനകീയ പങ്കാളിത്തത്തോടെ മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ഒരു ബഹുമുഖ പദ്ധതി നടപ്പിലാക്കുമോ;

(ബി)മാലിന്യ സംസ്ക്കരണം ഒരു വിഷയമായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമോ;

(സി)ഉപയോഗശൂന്യമായ പ്ളാസ്റിക് വസ്തുക്കള്‍ ടാറിംഗിന് ഉപയോഗപ്പെടുത്തുന്ന പദ്ധതി വ്യപകമാക്കുമോ?

6085

ചെറുകിട നഗരങ്ങളിലെ മാലിന്യ സംസ്ക്കരണം

ശ്രീ. ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

,, ബെന്നി ബെഹനാന്‍

,, .പി. അബ്ദുള്ളക്കുട്ടി

()ചെറുകിട നഗരങ്ങളിലെ മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ആയതിനായി ചെറുകിട സംസ്കരണ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;

(സി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ?

6086

എല്ലാ ജില്ലകളിലുംആധുനിക മാലിന്യ സംസ്ക്കരണ പ്ളാന്റുകള്‍

ശ്രീ. പി. ഉബൈദുള്ള

()സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആധുനിക മാലിന്യ സംസ്ക്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതു സംബന്ധിച്ച നടപടികള്‍ ഏതു ഘട്ടത്തിലാണ്; വിശദാംശം നല്‍കുമോ;

(സി)വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

6087

കരുനാഗപ്പള്ളിയില്‍ പ്ളാസ്റിക് മാലിന്യം റീസൈക്കിള്‍ ചെയ്യാന്‍ പദ്ധതി

ശ്രീ. സി. ദിവാകരന്‍

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയില്‍ പ്ളാസ്റിക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്ത് പുനരുപയോഗം നടത്തുന്ന പദ്ധതിനടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ ?

6088

ആലപ്പുഴ നഗരസഭയുടെ മാലിന്യനിര്‍മ്മാര്‍ജ്ജനം

ശ്രീ. ജി. സുധാകരന്‍

ആലപ്പുഴ നഗരസഭയ്ക്ക് മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി അനുവദിച്ചിട്ടുള്ള പദ്ധതികള്‍ ഏതെല്ലാം ; ആയതിന്റെ സര്‍ക്കാര്‍ വിഹിതം എത്രയെന്ന് വ്യക്തമാക്കുമോ ?

6089

ടോയ്ലറ്റ് മാലിന്യ സംസ്കരണം

ശ്രീ. കെ. അജിത്

()സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ ടോയ്ലറ്റ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ടോയ്ലറ്റ് മാലിന്യസംസ്കരണത്തിന് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;

(സി)സെപ്റ്റിക് ടാങ്ക് ക്ളീനിംഗ് എന്ന പരസ്യം നല്‍കി ഇത്തരം ജോലികള്‍ ഏറ്റെടുക്കുന്നവര്‍ മാലിന്യം എവിടെയാണ് കളയുന്നതെന്ന് പരിശോധിക്കാറുണ്ടോ;

(ഡി)ടോയ്ലറ്റ് മാലിന്യസംസ്കരണത്തിന് വിദേശങ്ങളിലെ പോലെ സംസ്ഥാനത്ത് നൂതന സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

6090

ഓടകളിലേയ്ക്ക് മാലിന്യമൊഴുക്കുന്ന സ്ഥാപനങ്ങള്‍

ശ്രീ. ആര്‍. രാജേഷ്

()നഗരങ്ങളിലെ ഓടകളിലേയ്ക്ക് മാലിന്യവാഹിനി കുഴലുകള്‍ തുറക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ എന്ത് നടപടികള്‍ ആണ് സ്വീകരിച്ചിട്ടുളളത്;

(ബി)നഗരങ്ങളില്‍ മാലിന്യം ശാസ്ത്രീയമായി സംസ്ക്കരിക്കാതെ ഉപേക്ഷിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമോ?

6091

വിളപ്പില്‍ശാലയിലെ മാലിന്യ സംസ്കരണ പ്ളാന്റ്

ശ്രീ. വി. ശിവന്‍കുട്ടി

()തിരുവനന്തപുരം വിളപ്പില്‍ശാലയിലെ മാലിന്യ സംസ്കരണപ്ളാന്റ് അടിയന്തിരമായി പ്രവര്‍ത്തിപ്പിക്കണമെന്നു നിര്‍ദ്ദേശിച്ചു കൊണ്ട് ഹൈക്കോടതിയും സുപ്രീം കോടതിയും പുറപ്പെടുവിച്ച വിധികള്‍ എന്നാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ;

(ബി)പ്രസ്തുത വിധികള്‍ സമയബന്ധിതമായി നടപ്പിലാക്കാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നതു കാരണം എന്തെങ്കിലും കോടതി അലക്ഷ്യ നടപടി നേരിടുന്നുണ്ടോ;

(സി)ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

6092

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ചെലവാക്കിയ തുക

ശ്രീ.കെ. മുരളീധരന്‍

()തിരുവനന്തപുരം കോര്‍പ്പറേഷന്‍ 2005-06 വര്‍ഷം മുതല്‍ നഗരത്തിലെ റോഡ്, ഓട, പാലം, കുളം എന്നിവയുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണിക്കും ഓരോ വര്‍ഷവും എത്ര രൂപ ചെലവാക്കിയിട്ടുണ്ട്;

(ബി)പ്രസ്തുത കാലയളവില്‍ മഴക്കാലവര്‍ഷ ശുചീകരണത്തിനും അനുബന്ധമായ ജോലികള്‍ക്കും എത്ര രൂപ വീതം ചെലവഴിച്ചിട്ടുണ്ട്?

6093

തമ്പാനൂരില്‍ നടപ്പാലം നിര്‍മ്മാണം

ശ്രീ. സി. മോയിന്‍കുട്ടി

തമ്പാനൂരില്‍ റെയില്‍വേ സ്റേഷനും, ബസ് സ്റേഷനും ഇടയിലുള്ള റോഡിലെ വാഹനങ്ങളുടെയും യാത്രക്കാരുടേയും തിരക്കും നിരന്തരമായുണ്ടാകുന്ന അപകടങ്ങളും പരിഗണിച്ച് പ്രസ്തുത ബസ് സ്റേഷനെയും, റെയില്‍വേ സ്റേഷനെയും ബന്ധിപ്പിച്ചുകൊണ്ട് ഒരു നടപ്പാലം നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ?

6094

നടപ്പാലങ്ങള്‍ നിര്‍മ്മിക്കുന്നതിന് പദ്ധതി

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ റോഡു വികസനം, വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന എന്നിവ മൂലം കാല്‍ നട യാത്രക്കാര്‍ക്കുണ്ടാകുന്ന ദുരിതം പരിഹരിക്കാന്‍ തിരക്കുള്ള പ്രധാന ജംഗ്ഷനുകളില്‍ നടപ്പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു സമഗ്ര പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുമോ?

6095

പെരുമ്പാവൂര്‍ നഗരത്തിന്റെ മാസ്റര്‍ പ്ളാന്‍

ശ്രീ. സാജു പോള്‍

()നഗരങ്ങളുടെ മാസ്റര്‍ പ്ളാനുകള്‍ തയ്യാറാക്കുന്നതിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ ;

(ബി)ഏതെല്ലാം നഗരങ്ങളുടെ മാസ്റര്‍ പ്ളാനുകള്‍ പൂര്‍ത്തിയായി;

(സി)പെരുമ്പാവൂര്‍ മാസ്റര്‍ പ്ളാനിന്റെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കുമോ ?

6096

കേരള ലോക്കല്‍ ഗവണ്‍മെന്റ് ഡെവലപ്പ്മെന്റ് ഫണ്ട്

ശ്രീ.കെ.ദാസന്‍

()സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കേരള ലോക്കല്‍ ഗവണ്‍മെന്റ് ഡെവലപ്പ്മെന്റ് ഫണ്ടിന്റെ ഘടനയും രൂപവും വിശദമാക്കാമോ ; പ്രസ്തുത ഫണ്ട് രൂപീകരിക്കുന്നത് എ.ഡി.ബി. വ്യവസ്ഥകള്‍ അനുസരിച്ചാണോ ;

(ബി).ഡി.ബി. ഈ ഫണ്ട് നടത്തിപ്പിനായി മുന്നോട്ട് വെച്ചിട്ടുളള നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം എന്ന് വിശദമാക്കാമോ ;

(സി).ഡി.ബി. മുന്നോട്ട് വെച്ചിട്ടുളള നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്റെ ജനാധിപത്യ സാമൂഹിക സാമ്പത്തിക താല്‍പര്യങ്ങള്‍ എത്രത്തോളം സംരക്ഷിക്കപ്പെടുന്നുണ്ട്?

6097

അങ്കമാലി-പുറമ്പോക്ക് ഭൂമി പതിച്ചു നല്‍കാനുളള അപേക്ഷ

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി വില്ലേജിലെ റീസര്‍വ്വെ ബ്ളോക്ക് 11 സര്‍വ്വെ 403/1ല്‍ പ്പെട്ട റോഡ് പുറമ്പോക്ക് ഭൂമി പതിച്ച് നല്കണമെന്ന് ആവശ്യപ്പെട്ട് ഓടത്തുംപറമ്പില്‍ ജോര്‍ജ്ജും വേറോനിക്ക ജോര്‍ജ്ജും മറ്റുളളവരും ചേര്‍ന്ന് തദ്ദേശസ്വയംഭരണ വകുപ്പിന് സമര്‍പ്പിച്ചിട്ടുളള അപേക്ഷയില്‍ ഫയര്‍ നമ്പര്‍ 68596/ആര്‍.സി.4/2008/തസ്വ.ഭവ. നടപടി സ്വീകരിക്കുന്നതിലെ താലതാമസം എന്താണെന്ന് വ്യക്തമാക്കാമോ;

(ബി)ഇവര്‍ക്കുളള ഭൂമി എന്ന് പതിച്ച് നല്‍കാന്‍ സാധിക്കുമെന്ന് അറിയിക്കുമോ?

6098

മുസ്ളീം മതവിഭാഗത്തിനു വേണ്ടിയുള്ള പദ്ധതികള്‍

ശ്രീ. പി. റ്റി. . റഹീം

()ന്യൂനപക്ഷങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഏതെല്ലാം മതവിഭാഗത്തില്‍പെട്ടവര്‍ക്കാണ് എന്ന് വ്യക്തമാക്കാമോ;

(ബി)കേന്ദ്ര സര്‍ക്കാര്‍ മുസ്ളീം മത വിഭാഗത്തിന് വേണ്ടി മാത്രമായി മദ്രസാ നവീകരണ പദ്ധതിയല്ലാതെ ഏതെല്ലാം പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?

6099

ന്യൂനപക്ഷ കേന്ദ്രീകൃത ബ്ളോക്കുകള്‍

ശ്രീ. പി. റ്റി. . റഹീം

()സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനായി ഇതുവരെ സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി)സച്ചാര്‍ കമ്മിറ്റി ഏതുവിഭാഗം ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ സംബന്ധിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്;

(സി)മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ എത്ര ബ്ളോക്കുകളെയാണ് ന്യൂനപക്ഷ കേന്ദ്രീകൃത ബ്ളോക്കുകളായി കണ്ടെത്തിയത്;

(ഡി)10 ന്യൂനപക്ഷ കേന്ദ്രീകൃത ബ്ളോക്കുകളില്‍ ഉറുദു ഐ. ടി. .കള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ലിസ്റ് നല്‍കിയിരുന്നുവോ;

()പ്രസ്തുത ബ്ളോക്കുകള്‍ ഏതെല്ലാമാണ്;

(എഫ്)ഈ ഐ. ടി. . കള്‍ എന്ന് സ്ഥാപിക്കാന്‍ സാധിക്കും;

(ജി)കൂടുതല്‍ ബ്ളോക്കുകളെ ന്യൂനപക്ഷ കേന്ദ്രീകൃത ബ്ളോക്കുകളാക്കുന്നതിന് ലിസ്റ് തയ്യാറാക്കി കേന്ദ്ര അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ടോ;

(എച്ച്)എങ്കില്‍ പുതുതായി ഉള്‍പ്പെടുത്തിയ ബ്ളോക്കുകള്‍ ഏതെല്ലാമാണ്?

6100

ന്യൂനപക്ഷ ക്ഷേമ പ്രൊമോട്ടര്‍മാരുടെ നിയമനം

ശ്രീ. വി. പി. സജീന്ദ്രന്‍

,, കെ. അച്ചുതന്‍

,, വി. റ്റി. ബല്‍റാം

,, റ്റി. എന്‍. പ്രതാപന്‍

()ന്യൂനപക്ഷ ക്ഷേമ പ്രമോട്ടര്‍മാരെ നിയമിക്കുന്നതിന് അനുമതി കൊടുത്തിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇവരെ നിയമിക്കുന്നതിന്റെ മാനദ്ണഡങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇവര്‍ പ്രവര്‍ത്തിക്കുന്നത് ആരുടെ നിയന്ത്രണത്തിലാണ്; വിശദമാക്കുമോ?

6101

ന്യനപക്ഷ ക്ഷേമവകുപ്പില്‍ പ്രൊമോട്ടര്‍മാര്‍

ശ്രീ.കെ.ദാസന്‍

()ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പ്രേരക്മാരെ നിയമിക്കാന്‍ വ്യവസ്ഥയുണ്ടോ എന്ന് വിശദീകരിക്കാമോ ;

(ബി)ന്യൂന പക്ഷ ക്ഷേമ പ്രമോട്ടര്‍മാരെ നിയമിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാം എന്ന് വിശദീകരിക്കാമോ ?

6102

വടകര മുനിസിപ്പാലിറ്റിയിലെ ന്യൂനപക്ഷക്ഷേമ പദ്ധതികള്‍

ശ്രീ. സി. കെ. നാണു

വടകര മുനിസിപ്പാലിറ്റിയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് പ്രത്യേകമായി എന്തെല്ലാം പദ്ധതികളാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.