UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5615

വിഷന്‍ - 2013

ശ്രീ. . സി. ബാലകൃഷ്ണന്‍

,, വി. ഡി. സതീശന്‍

,, ലൂഡി ലൂയിസ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

()വിഷന്‍ - 2013 എന്ന പ്രത്യേക എന്‍ട്രന്‍സ് കോച്ചിംഗ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതിയില്‍ പട്ടികജാതി വിഭാഗത്തിലുളള വിദ്യാര്‍ത്ഥികള്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഈ വിഭാഗക്കാര്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് എന്‍ട്രന്‍സ് കോച്ചിംഗിന് നല്‍കിയിട്ടുളളത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

 
5616

വിജ്ഞാന്‍വാടികളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. കെ. അച്ചുതന്‍

'' കെ. മുരളീധരന്‍

'' വി. റ്റി. ബല്‍റാം

'' ഷാഫി പറമ്പില്‍

()വിജ്ഞാന്‍വാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(ബി)പട്ടികജാതി സങ്കേതങ്ങളില്‍ എന്തെല്ലാം ആധുനിക സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത് ; വിശദാംശംങ്ങള്‍ നല്‍കുമോ ;

(സി)വിജ്ഞാന്‍വാടികള്‍ക്ക് കൂടുതല്‍ സൌകര്യങ്ങള്‍ നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

 
5617

പ്രത്യേക ഘടക പദ്ധതിയില്‍ വകകൊള്ളിച്ച തുക

ശ്രീ. വി. ശശി

()പ്രത്യേക ഘടക പദ്ധതിയിലെ പൂള്‍ഡ് ഫണ്ട്, ക്രിട്ടിക്കല്‍ ഗ്യാപ്പ് ഫില്ലിംഗ് സ്കീം എന്നിവയ്ക്ക് 2011-2012 ലെ ബഡ്ജറ്റില്‍ എത്ര ലക്ഷം രൂപ വകകൊള്ളിച്ചുവെന്നും അതില്‍ എത്ര ലക്ഷം രൂപാ വീതം ചെലവഴിച്ചുവെന്നും ഏതെല്ലാം പദ്ധതികള്‍ നടപ്പാക്കിയെന്നും വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത തുകകളില്‍ ഏതെങ്കിലും തുക പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടോ ; എങ്കില്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് എന്തു തുക വീതമാണ് കൈമാറിയിട്ടുള്ള തെന്നും പ്രസ്തുത സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പദ്ധതികളേതൊക്കെയാണെന്നും വ്യക്തമാക്കുമോ ?

5618

പട്ടികജാതി കോളനികളിലെ റോഡുകളുടെ നവീകരണം

ശ്രീ.ബി.സത്യന്‍

()സംസ്ഥാനത്തെ പട്ടികജാതി കോളനികളിലെ റോഡുകള്‍ നവീകരിക്കുന്നതിനോ നിര്‍മ്മിക്കുന്നതിനോ പദ്ധതികള്‍ നിലവിലുണ്ടോ ; വ്യക്തമാക്കാമോ;

(ബി)പട്ടികജാതി കോളനികളിലെ റോഡുകളുടെ നവീകരിണത്തിനായി സമര്‍പ്പിക്കുന്ന പ്രോജക്ടുകള്‍ക്ക് പ്ളാനിംഗ് ബോര്‍ഡ് അംഗീകാരം നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ആറ്റിങ്ങല്‍ മണ്ഡലത്തിലെ പട്ടികജാതി കോളനികളിലെ റോഡുകളുടെ ശോച്യാവസ്ഥ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ പ്രസ്തുത റോഡുകള്‍ നവീകരിക്കുന്നതിന് നടപടി സ്വീകരിക്കാമോ ?

5619

പട്ടികജാതി വിഭാഗക്കാര്‍ക്കായുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പട്ടികജാതി വിഭാഗത്തില്‍ പ്പെടുന്ന എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി മുഖേന നിയമനം ലഭിച്ചു എന്നും അത് ഏതൊക്കെ വകുപ്പുകളിലും ഏതൊക്കെ സ്ഥാപനങ്ങളിലുമാണെന്നും വിശദമാക്കാമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംവരണപ്രകാരം പട്ടികജാതി വിഭാഗക്കാരുടെ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; പ്രസ്തുത ഒഴിവുകളില്‍ നിയമനം നടത്തിയി ട്ടുണ്ടോ; എന്ന് വ്യക്തമാക്കാമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പട്ടികജാതി വിഭാഗത്തില്‍ പ്പെട്ടവര്‍ക്കായുള്ള ഒഴിവുകള്‍ നികത്തുന്നതിന് 'സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്' നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് ഏതൊക്കെ വകുപ്പുകളിലെ നിയമനത്തിനുവേണ്ടിയാണെന്ന് വ്യക്തമാക്കുമോ;

(ഡി)സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ ക്ളാസ് ക വിഭാഗത്തില്‍പ്പെട്ട തസ്തികകളില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരുടെ നിയമനത്തിനായുള്ള ഒഴിവുകള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ വകുപ്പുകളിലാണെന്ന് വ്യക്തമാക്കാമോ;

()പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സംവരണം ചെയ്തിരുന്ന ഒഴിവുകളിലെ നിയമനത്തിന് ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാതിരുന്നതു മൂലം പ്രസ്തുത നിയമനം മറ്റേതെങ്കിലും വിഭാഗക്കാര്‍ക്ക് നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?

 
5620

കോച്ചിംഗ് & അലൈഡ് സ്കീം

ശ്രീ. വി. ശശി

()തൊഴില്‍ രഹിതരായ പട്ടികജാതി യുവതിയുവാക്കള്‍ക്കായി നൂറു ശതമാനം കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന കോച്ചിംഗ് & അലൈഡ് സ്കീമിന് 2011-2012 ലെ ബഡ്ജറ്റില്‍ എന്തു തുക വകകൊള്ളിച്ചിരുന്നു ; ഇതില്‍ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി)തുക ചെലവഴിക്കാതെ ലാപ്സാക്കിയതിന് കാരണമെന്തെന്ന് വിലയിരുത്തിയിട്ടുണ്ടോ ;

(സി)എങ്കില്‍ വരും വര്‍ഷങ്ങളില്‍ തുക ലാപ്സാകാതിരിക്കാന്‍ എന്തു നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

5621

അംബേദ്കര്‍ ഭവന് അനുവദിച്ച ഭൂമി

ശ്രീ. വി. ശശി

()തിരുവനന്തപുരം ജില്ലയില്‍ അംബേദ്കര്‍ ഭവന്‍ നിര്‍മ്മിക്കുന്നതിനും മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിന് എത്ര ഏക്കര്‍ ഭൂമിയാണ് അനുവദിച്ചിട്ടുള്ളത്; പട്ടികവിഭാഗങ്ങള്‍ക്കുവേണ്ടി എന്തെല്ലാം സൌകര്യങ്ങളാണ് ഇവിടെ സജ്ജമാക്കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(ബി)അംബേദ്കര്‍ ഭവന്‍ നിര്‍മ്മാണത്തിനായി 2011-12 -ലെ ബഡ്ജറ്റില്‍ എത്ര ലക്ഷം രൂപ വകകൊള്ളിച്ചിരുന്നു; അതില്‍ എത്ര ലക്ഷം രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)തുക ചെലവഴിച്ചില്ലെങ്കില്‍ അത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുമോ?

5622

പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള ചികിത്സാ ധനസഹായം

ശ്രീ. വി. ചെന്താമരാക്ഷന്‍

()പട്ടികജാതി വിഭാഗക്കാര്‍ക്ക് അനുവദിക്കുന്ന ചികിത്സാ ധനസഹായം അപേക്ഷസമര്‍പ്പിച്ച് എത്ര സമയത്തിനുള്ളില്‍ നല്‍കണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്;

(ബി)അനുവദിക്കുന്ന ധനസഹായം അപേക്ഷകരെ കണ്ടെത്താനാകാത്തതിനാല്‍ തിരിച്ചടയ്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ ഇത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

5623

ഹോസ്റലുകളില്‍ സ്ഥിരം വാര്‍ഡന്‍

ശ്രി. സി. കെ. നാണു

()പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വടകരയിലുള്ള ഹോസ്റലുകളില്‍ സ്ഥിരമായി വാര്‍ഡനില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത ഹോസ്റലുകളില്‍ വാര്‍ഡനെ സ്ഥിരമായി നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ?

5624

പട്ടികജാതിക്കാര്‍ക്കായുള്ള ഭൂമി വാങ്ങല്‍ പദ്ധതി

ശ്രീ. ആര്‍. സെല്‍വരാജ്

,, വി. പി. സജീന്ദ്രന്‍

,, പി. സി. വിഷ്ണുനാഥ്

,, ഡൊമിനിക് പ്രസന്റേഷന്‍

()പട്ടികജാതിക്കാര്‍ക്കായുള്ള ഭൂമിവാങ്ങല്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള പദ്ധതിയ്ക്ക് ധനസഹായം നല്‍കുന്നതില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)നഗരസഭകളില്‍ നിന്നുള്ള പദ്ധതിയ്ക്ക് ധനസഹായത്തില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?

5625

കാസര്‍ഗോഡ് ജില്ലയില്‍ പട്ടികജാതിയില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് സ്വന്തമായി വീട്

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ പട്ടികജാതിയില്‍പ്പെട്ട എത്ര കുടുംബങ്ങള്‍ക്ക് സ്വന്തമായി കിടപ്പാടമുണ്ടെന്നും, ഇനി എത്ര കുടുംബങ്ങള്‍ക്ക് കിടപ്പാടം ലഭ്യമാക്കാനുണ്ടെന്നും താലൂക്ക് തിരിച്ച് വ്യക്തമാക്കാമോ ?

5626

കൊട്ടാരക്കര മണ്ഡലത്തിലെ പട്ടികജാതി കോളനികള്‍

ശ്രീമതി പി. അയിഷാ പോറ്റി

()കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍ ആകെ എത്ര പട്ടികജാതി കോളനികള്‍ ഉണ്ട്;

(ബി)ഗ്രാമപഞ്ചാത്തുകള്‍ തിരിച്ചുളള പേരു വിവരം ലഭ്യമാക്കുമോ;

(സി)പ്രസ്തുത പട്ടികജാതി കോളനികളുടെ അടിസ്ഥാന സൌകര്യ വികസനങ്ങള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

5627

പട്ടികജാതിക്കാര്‍ക്ക് മാത്രമായി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കോഴിക്കോട് ജില്ലയില്‍ പട്ടികജാതിക്കാര്‍ക്ക് മാത്രമായി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(ബി)ഉണ്ടെങ്കില്‍ അവ എവിടെയെല്ലാമാണെന്നും എന്തെല്ലാം കോഴ്സുകളാണ് പ്രസ്തുത സ്ഥാപനങ്ങളില്‍ ഉള്ളതെന്നും വ്യക്തമാക്കുമോ ;

(സി)പേരാമ്പ്ര മണ്ഡലത്തിലെ ചക്കിട്ടപാറയില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കായി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(ഡി)ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ ?

5628

നാട്ടിക നിയോജകമണ്ഡലത്തില്‍ പട്ടികജാതി ക്ഷേമവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്

ശ്രീമതി ഗീതാ ഗോപി

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പട്ടികജാതി ക്ഷേമവകുപ്പിന്റെ നേതൃത്വത്തില്‍ നാട്ടിക നിയോജകമണ്ഡലത്തില്‍ ആരംഭിച്ചതും പൂര്‍ത്തീകരിച്ചതുമായ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളുടെ വിശദാംശം പ്രത്യേകം പ്രത്യേകമായി വെളിപ്പെടുത്താമോ?

5629

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അനുവദിച്ച തുക

ശ്രീ. ജോസ് തെറ്റയില്‍

()കറുകുറ്റി,മൂമുക്കന്നൂര്‍ പഞ്ചായത്തുകളില്‍പ്പെട്ട 40 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന എസ്.സി. കോളനിയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ബന്ധപ്പെട്ട പഞ്ചായത്തുകള്‍ പാസാക്കി സമര്‍പ്പിച്ച പ്രമേയത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള തുക അനുവദിക്കുന്നതിലെ കാലതാമസത്തിന് കാരണമെന്താണെന്ന് വിശദമാക്കുമോ?

5630

പട്ടികജാതി കോളനികളിലെ കുടിവെളള വിതരണം

ശ്രീമതി ഗീതാ ഗോപി

()നാട്ടിക നിയോജക മണ്ഡലത്തില്‍ എത്ര പട്ടികജാതി കോളനികളുണ്ട് ; അവ ഏതെല്ലാമാണ് ; പഞ്ചായത്ത് തിരിച്ച് വെളിപ്പെടുത്താമോ ;

(ബി)പ്രസ്തുത കോളനികളില്‍ പൂര്‍ണ്ണമായും കുടിവെളള വിതരണമുളള കോളനികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(സി)കുടിവെളള വിതരണം കാര്യക്ഷമമായി നടപ്പിലാക്കിയിട്ടില്ലാത്ത കോളനികളില്‍ കുടിവെളള ലഭ്യത ഉറപ്പ് വരുത്തുന്നതിന് പ്രത്യേക കുടിവെളള പദ്ധതികള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

5631

ഹോസ്റല്‍ നിര്‍മ്മാണത്തിന് വകയിരുത്തിയ തുക

ശ്രീ. വി. ശശി

()പട്ടികജാതി വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടിയുള്ള പോസ്റ് മെട്രിക് ഹോസ്റല്‍ നിര്‍മ്മാണത്തിനും (100% സി. എസ്. എസ്.) ആണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ഹോസ്റല്‍ നിര്‍മ്മാണത്തിനും (50% സി. എസ്. എസ്.) വേണ്ടി 2011-12-ലെ ബഡ്ജറ്റില്‍ എന്തു തുക വീതം വകകൊള്ളച്ചിരുന്നുവെന്നും, അതില്‍ എന്തുതുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ?

(ബി)തുക ചെലവഴിച്ചില്ലായെങ്കില്‍, ലാപ്സാകാനുള്ള കാരണം വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വരും വര്‍ഷങ്ങളില്‍ ബഡ്ജറ്റ് തുക പൂര്‍ണ്ണമായും ചെലവഴിക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തുമോ?

5632

പട്ടികജാതി വിഭാഗങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് പട്ടികജാതി വിഭാഗങ്ങള്‍ക്ക് സ്വകാര്യ മേഖലയല്‍ തൊഴില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)ഇതിനകം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്ര പേര്‍ക്ക് സര്‍ക്കാര്‍ ഇടപെടലിലൂടെ ഇപ്രകാരം തൊഴില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ?

5633

ചേലക്കര ഐ.ടി.ഐയുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()ചേലക്കര മണ്ഡലത്തിലെ വരവൂരില്‍ പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ഐ.ടി.ഐയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് പറയാമോ;

(ബി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏത് സ്ഥാപനത്തിനാ ണെന്നും ആയത് പൂര്‍ത്തീകരിക്കേണ്ട കാലാവധി എപ്പോഴാണെന്നും അറിയിക്കുമോ;

(സി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കു മെന്നത് ഉറപ്പു വരുത്താന്‍ നടപടി സ്വീകരിക്കുമോ?

5634

പട്ടികജാതി വികസനവകുപ്പില്‍ അഡീഷന്‍ റ്റു കേഡര്‍ വ്യവസ്ഥ

ശ്രീ. പി. തിലോത്തമന്‍

()പട്ടികജാതിവികസന വകുപ്പില്‍ മിക്കജില്ലാഓഫീസുകളിലും റിസര്‍ച്ച് അസിസ്റന്റ്, സ്റാസ്റിക്കല്‍ അസിസ്റന്റ് എന്നീ തസ്തികകള്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്നവയാണെന്നതിനാല്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും ഇത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നുമുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ അയച്ച അ3. 3158/2010 തീയതി. 1-3-2010 നമ്പര്‍ കത്തിന്മേല്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമേ ;

(സി)പട്ടികജാതിവികസനവകുപ്പിലെ റിസര്‍ച്ച് അസിസ്റന്റ്, സ്റാറ്റിസ്റിക്കല്‍ അസിസ്റന്റ് തസ്തികകളില്‍ ഡെപ്യൂട്ടേഷനിലൂടെ നിയമിക്കുന്നതിനുപകരം അഡീഷന്‍ റ്റു കേഡര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കുമോ ?

5635

വിശ്വകര്‍മ്മജരെ പരമ്പരാഗത തൊഴില്‍ സമുദായമായി പ്രഖ്യാപിക്കുന്ന ഉത്തരവ്

ശ്രീ. . കെ. ശശീന്ദ്രന്‍

()വിശ്വകര്‍മ്മജരെ പരമ്പരാഗത തൊഴില്‍ സമുദായമായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കുമോ;

(ബി)ഈ ഉത്തരവ് അനുസരിച്ച് സ്വീകരിച്ച തുടര്‍ നടപടികളുടെ വിശദവിവരം വെളിപ്പെടുത്താമോ ?

5636

പിന്നോക്ക സമുദായക്ഷേമ വകുപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ.റ്റി.വി. രാജേഷ്

()പിന്നോക്ക സമുദായക്ഷേമ വകുപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നറിയിക്കുമോ?

5637

പിന്നോക്ക സമുദായ കോര്‍പ്പറേഷന് വായ്പ കുടിശ്ശികയിനത്തില്‍ ലഭിക്കാനുള്ള തുക

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് പിന്നോക്ക സമുദായ കോര്‍പ്പറേഷന്‍ മുഖേന എത്ര കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്;

(ബി)പിരിഞ്ഞു കിട്ടാനിടയില്ലാത്ത കുടിശ്ശിക തുക എഴുതിത്തളളുന്ന കാര്യം പരിഗണിക്കുമോ?

5638

പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വായ്പകള്‍

ശ്രീ. എം. ഉമ്മര്‍

()പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വഴി നല്‍കുന്ന വായ്പകള്‍ കാലാനുസൃതമായി ഉയര്‍ത്തുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)ഇവ ലഭ്യമാക്കുന്നതിനുളള ജാമ്യ വ്യവസ്ഥകള്‍ കൂടുതല്‍ ലളിതമാക്കുന്ന കാര്യം ആലോചിക്കുമോ;

(സി)ഇപ്പോള്‍ വിദ്യാഭ്യാസ വായ്പയായി നല്‍കുന്ന പരമാവധി തുകയെത്രയെന്നറിയിക്കുമോ;

(ഡി)ഏതെല്ലാം വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ഇപ്പോള്‍ വായ്പ നല്‍കുന്നതെന്ന് വ്യക്തമാക്കുമോ?

5639

ടൂറിസം മേഖലയുടെ വികസനം

ശ്രീ. ജോസഫ് വാഴക്കന്‍

'' ആര്‍. സെല്‍വരാജ്

'' കെ. അച്ചുതന്‍

'' .സി ബാലകൃഷ്ണന്‍

()സ്റേറ്റ് ടൂറിസം അഡ്വൈസറി കൌണ്‍സിലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)ടൂറിസം മേഖലയുടെ വികസനത്തിന് കൌണ്‍സില്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)എന്തെല്ലാം അധികാരങ്ങളാണ് കൌണ്‍സിലിന് നല്‍കാനു ദ്ദേശിക്കുന്നത്; വിശദമാക്കുമോ?

5640

സപ്തധാര

ശ്രീ. പി. ഉബൈദുള്ള

()സപ്തധാര പദ്ധതിയില്‍ പ്രഖ്യാപിച്ച ഉത്തരവാദ ടൂറിസം പദ്ധതി എന്തെന്ന് വിശദീകരിക്കുമോ;

(ബി)പ്രസ്തുത പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)ഇതിലൂടെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ടൂറിസം സാധ്യതകള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുമോ;

(ഡി)പുതുതായി ഏതെല്ലാം കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വിശദീകരിക്കുമോ?

5641

ടൂറിസം മാസ്റര്‍ പ്ളാന്‍ തയ്യാറാക്കുന്നതിന് നടപടി

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

'' റോഷി അഗസ്റിന്‍

'' പി. സി. ജോര്‍ജ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്തെ ടൂറിസം വികസനത്തിനായി ഏതെല്ലാം പദ്ധതികളാണ് കേന്ദ്ര ടൂറിസം വകുപ്പിന് സമര്‍പ്പിച്ചിരിക്കുന്നതെന്ന് വിശദമാക്കുമോ ;

(ബി)ഇതില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് ഇതിനോടകം അംഗീകാരം ലഭിച്ചിട്ടുണ്ട് ; വ്യക്തമാക്കുമോ ;

(സി)സംസ്ഥാനത്തിന്റെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന തരത്തില്‍ ടൂറിസം മാസ്റര്‍ പ്ളാന്‍ തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

5642

ടൂറിസം മാസ്റര്‍ പ്ളാന്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

'' എം. പി. വിന്‍സെന്റ്

'' ഡൊമിനിക് പ്രസന്റേഷന്‍

'' എം. . വാഹീദ്

()സംസ്ഥാനത്തിന്റെ സവിശേഷസാഹചര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി വൈവിദ്ധ്യമായ ടൂറിസം പദ്ധതികള്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ ടൂറിസം മാസ്റര്‍ പ്ളാന്‍ തയ്യാറാക്കാന്‍ ശ്രമിക്കുമോ ;

(ബി)ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്കാമോ ?

5643

കേന്ദ്രാനുമതി ലഭിച്ച ടൂറിസം പദ്ധതികള്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

()2011-12 സാമ്പത്തിക വര്‍ഷത്തില്‍ ടൂറിസം രംഗത്തെ ഏതെല്ലാം പദ്ധതികള്‍ക്കാണ് കേന്ദ്ര ഗവണ്‍മെന്റ് അനുമതി നല്കിയത്;

(ബി)പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റ് ഭരണാനുമതി നല്‍കിയിട്ടുണ്ടോ;

(സി)കേന്ദ്രാനുമതിയുടെ നമ്പരും തീയതിയും ഇവ ഓരോന്നിനും സംസ്ഥാന ഗവണ്‍മെന്റ ഭരണാനുമതി നല്കിപുറപ്പെടുവിച്ച ഉത്തരവുകളുടെ നമ്പരും തീയതിയും ലഭ്യമാക്കുമോ?

5644

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നൂതന പദ്ധതി

ശ്രീ. സി. ദിവാകരന്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളിലൂടെ എത്ര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കാമോ?

5645

കേരള വേസ്റ്ഫ്രീ ഡെസ്റിനേഷന്‍ പദ്ധതി

ശ്രീ. എം. ഹംസ

()പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ശരിയായ രീതിയില്‍ മാലിന്യസംസ്ക്കരണം നടപ്പിലാക്കാത്തതിനാല്‍ വൃത്തിഹീനമായി കിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കേരള വേസ്റ് ഫ്രീ ഡെസ്റിനേഷന്‍ എന്ന പദ്ധതിയുടെ നിലവിലുളള അവസ്ഥ എന്തെന്ന് വ്യക്തമാക്കാമോ;

(സി)പ്രസ്തുത പദ്ധതിയിലൂടെ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് ലക്ഷ്യമിടുന്നത്; വിശദാംശം ലഭ്യമാക്കാമോ ?

5646

ടൂറിസം സ്ഥിതി വിവര കണക്കുകള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്തെ ഏറ്റവും ഒടുവിലത്തെ ടൂറിസം സ്ഥിതിവിവര കണക്കുകള്‍ പരിശോധിച്ചട്ടുണ്ടോ ;

(ബി)എങ്കില്‍ 2006 മുതല്‍ 2012 വരെ ഓരോവര്‍ഷവും ആഭ്യന്തര വിദേശ ടൂറിസ്റുകള്‍ നടത്തിയ സന്ദര്‍ശനത്തിന്റെ സ്ഥിതിവിവര കണക്കുകള്‍ വിശദമായി ഇനം തിരിച്ച് ലഭ്യമാക്കുമോ ?

5647

വയനാടിന്റെ വിനോദ സഞ്ചാര സാധ്യതകള്‍

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

()കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ വയനാട് സന്ദര്‍ശിച്ച ആഭ്യന്തര വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം എത്രയെന്നു വ്യക്തമാക്കുമോ ;

(ബി)വയനാടിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി)ലോക ടൂറിസം ഭൂപടത്തില്‍ വയനാടിന് ഇടം കണ്ടെത്താനുളള പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

5648

തെന്മല ഇക്കോ ടൂറിസം

ശ്രീ. കെ. രാജു

()തെന്മല ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന ബോട്ട് സര്‍വ്വീസ് നിലച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത ടൂറിസം സെന്ററിലെ പ്രധാന ആകര്‍ഷണം ബോട്ട് സര്‍വ്വീസ് ആയതിനാല്‍ ആയത് പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)ഈ കേന്ദ്രത്തിലേക്ക് പുതിയ ബോട്ടുകള്‍ വാങ്ങുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ബോട്ടുകള്‍ എപ്പോള്‍ വാങ്ങും എന്ന് വ്യക്തമാക്കുമോ?

5649

അഷ്ടമുടിക്കായല്‍ ടൂറിസം

ശ്രീ. പി.കെ. ഗുരുദാസന്‍

()അഷ്ടമുടിക്കായല്‍ ടൂറിസവുമായി ബന്ധപ്പെട്ട് എന്തെല്ലാം പദ്ധതികളാണ് ടൂറിസം വകുപ്പ് തയ്യാറാക്കുന്നത്; വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്നും കത്ത് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് അറിയിക്കുമോ;

(സി)അഷ്ടമുടിക്കായല്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

5650

ആലപ്പുഴ മെഗാടൂറിസം പദ്ധതി

ശ്രീ. സി. കെ. സദാശിവന്‍

()ആലപ്പുഴ മെഗാടൂറിസം പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഭാഗമായി കായംകുളത്ത് എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?

5651

ആലപ്പുഴ മാസ്റര്‍ പ്ളാന്‍ പ്രോജക്ട്

ശ്രീ. സി.കെ. സദാശിവന്‍

()ആലപ്പുഴ ടൂറിസം ലക്ഷ്യമാക്കിയുള്ള മാസ്റര്‍ പ്ളാന്‍ പ്രോജക്ട്-റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത മാസ്റര്‍ പ്ളാന്‍ ആരാണ് തയ്യാറാക്കിയിട്ടുള്ളത്; അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)മാസ്റര്‍ പ്ളാനില്‍ എന്തെല്ലാം പദ്ധതികളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ?

5652

കരുമാടിക്കുട്ടന്‍ പാര്‍ക്ക് ടൂറിസം സര്‍ക്യൂട്ട്

ശ്രീ. ജി. സുധാകരന്‍

()അമ്പലപ്പുഴ കരുമാടിക്കുട്ടന്‍ പാര്‍ക്ക് ടൂറിസം സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുവാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)കരുമാടിക്കുട്ടന്‍ പാര്‍ക്കില്‍ സ്വകാര്യ പരിപാടികള്‍ നടത്തുന്നതിന് അനുമതി നല്‍കാറുണ്ടോ;

(സി)ഉണ്ടെങ്കില്‍ അതിനുളള മാനദണ്ഡം എന്താണ്; പാര്‍ക്ക് മറ്റാവശ്യങ്ങള്‍ക്കായി നല്‍കിയിട്ടുളളത് ആര്‍ക്കൊക്കെയാണെന്ന് വ്യക്തമാക്കാമോ ?

5653

പുന്നപ്ര പറവൂര്‍ ബീച്ച് ടൂറിസം

ശ്രീ. ജി. സുധാകരന്‍

()പുന്നപ്ര-പറവൂര്‍ ബീച്ച് ടൂറിസത്തിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)പുന്നപ്ര-പറവൂര്‍ ബീച്ച് ടൂറിസം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴ എം. എല്‍.. നല്കിയ കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;

(സി)ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥ സംഘം പറവൂര്‍ കടപ്പുറം സന്ദര്‍ശിക്കുകയും അതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടോ;ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

5654

കൊല്ലം ജില്ലയില്‍ മലവേല്‍ ടൂറിസം വികസന പദ്ധതി

ശ്രീ. കെ. രാജു

()കൊല്ലം ജില്ലയില്‍ ഇടമുളയ്ക്കല്‍ വില്ലേജില്‍ മലവേല്‍ ടൂറിസം വികസന പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി കൈമാറ്റം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതിന് ഡി. റ്റി. പി. സി. സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത പദ്ധതിക്ക് ഭൂമി കൈമാറ്റം ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

5655

തിരുവല്ല വാരൂര്‍ പാര്‍ക്ക്

ശ്രീ. മാത്യു റ്റി. തോമസ്

()തിരുവല്ലയിലെ ചന്തക്കടവിലുളള ഡി. റ്റി. പി. സി. യുടെ കീഴിലുളള വാരൂര്‍ പാര്‍ക്ക് പുനരുദ്ധരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)നിലവില്‍ ഇവിടെ എത്ര ജീവനക്കാര്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ?

5656

എറണാകുളം ഗവണ്‍മെന്റ് ഗസ്റ്ഹൌസിലെ അഴിമതി

ശ്രീ. സി. പി. മുഹമ്മദ്

()എറണാകുളം ഗവണ്‍മെന്റ് ഗസ്റ്ഹൌസിലെ അഡ്മിനിട്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ. ഇന്ദിര, കാറ്ററിംഗ് മാനേജര്‍ ജിന്‍ജോയി, മുന്‍കാറ്ററിംഗ് മാനേജര്‍ ജെ. ജി. പ്രേംകുമാര്‍ എന്നിവര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ എറണാകുളം ടൂറിസം റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ അന്വേഷിച്ച് നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ട് സമര്‍പ്പിച്ച 31-3-2012-ലെ റിപ്പോര്‍ട്ട് ടൂറിസം ഡയറക്ടര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കുന്നതിനുവേണ്ടി സര്‍ക്കാരിലേക്ക് അയച്ച് കൊടുക്കാതെ ടൂറിസം ഡയറക്ടറേറ്റിലെ എസ്റാബ്ളിഷ്മെന്റ് സീനിയര്‍ സുപ്രണ്ട് ഫയല്‍ പൂഴ്ത്തി വച്ചതിനെതിരെ വകുപ്പുമന്ത്രിക്കും, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പരാതി ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമേ ;

(സി)അഴിമതി ആരോപണ വിധേയരായ പ്രസ്തുത ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തില്‍ എന്തൊക്കെ നടപടികളാണ് സ്വികരിച്ചതെന്ന് വിശദീകരിക്കാമോ ?

5657

ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍

ശ്രീ. . പ്രദീപ് കുമാര്‍

,, . എം. ആരിഫ്

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, കെ. കെ. നാരായണന്‍

()ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ അതിന്റെ ഉദ്ദേശ്യലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിന് ഇനിയും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്;

(ബി)ഇതിനായി സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ്; വെളിപ്പെടുത്തുമോ;

(സി)സംസ്ഥാനത്തെ -വ്യവസായ -വ്യാപാര -വാണിജ്യ മേഖലയെ പ്രസ്തുത പദ്ധതിയുടെ മുഖ്യ ഭാഗമാക്കി മാറ്റുന്നതിന് സാധിച്ചിട്ടുണ്ടോ;

(ഡി)ഫെസ്റിവലിന്റെ ഭാഗമായി വിറ്റഴിക്കപ്പെടുന്ന ഉല്പന്നങ്ങള്‍ സംസ്ഥാനത്തുതന്നെ ഉല്പാദിപ്പിക്കുന്നു എന്നുറപ്പാക്കാന്‍ എന്തെല്ലാം ശ്രമങ്ങളാണ് നടത്താനുദ്ദേശിക്കുന്നത്;

()ഇതിന്റെ ഭാഗമായി കേരളത്തിന്റെ തനത് ഉല്പന്നങ്ങള്‍ എന്തെല്ലാം നിലയില്‍ പ്രമോട്ടു ചെയ്തു വരുന്നുണ്ട്?

<<back   
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.