UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5323

പ്രധാനമന്ത്രിയുടെ തൊഴില്‍സൃഷ്ടി പദ്ധതി

ശ്രീ. വി. ശശി

()പ്രധാനമന്ത്രിയുടെ തൊഴില്‍സൃഷ്ടി പദ്ധതിയുടെ വിശദാംശം വെളിപ്പെടുത്തുമോ;

(ബി)ഏതെല്ലാം വ്യവസായ സംരംഭങ്ങള്‍ക്കാണ് പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ സഹായം ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)വ്യവസായ സംരംഭങ്ങള്‍ക്ക് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് എന്തെല്ലാം സംവിധാനമാണ് നിലവിലുള്ളതെന്ന് അറിയിക്കുമോ;

(ഡി)പ്രസ്തുത പദ്ധതിക്ക് ഏതെല്ലാം സ്ഥാപനങ്ങളാണ് സാമ്പത്തിക സഹായം നല്‍കുന്നതെന്ന് അറിയിക്കുമോ?

5324

മൈന്‍ സേഫ്ടി ആക്ട്

ശ്രീമതി കെ. കെ. ലതിക

()മൈന്‍ സേഫ്റ്റി ആക്ട് കേരളത്തില്‍ ബാധകമാണോ എന്നും എങ്കില്‍ നടപ്പാക്കിയിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ആക്ടിന് വിധേയമായിട്ടാണോ സംസ്ഥാനത്ത് കരിങ്കല്‍- ചെങ്കല്‍ ഖനനം നടത്തിവരുന്നത് എന്ന് പരിശോധിച്ചിട്ടുണ്ടോ;

(സി)ആക്ടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ കണ്ടെത്തിയിട്ടുണ്ടോ എന്നും പ്രസ്തുത ക്വാറികള്‍ ഏതൊക്കെയെന്നും ഉടമകളുടെ മേല്‍വിലാസം സഹിതം വ്യക്തമാക്കുമോ;

(ഡി)ഇവര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?

5325

ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിംഗ് സോണ്‍

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്ത് ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിംഗ് സോണുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത സോണുകളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിക്കുമോ;

(സി)ഇത് പ്രകാരം സംസ്ഥാനത്തെ വ്യവസായ മേഖലയില്‍ ഉണ്ടാകുന്ന പ്രയോജനം എന്താണെന്ന് വ്യക്തമാക്കുമോ?

5326

വ്യാപാര വാണിജ്യമേഖലകള്‍

ശ്രീ. വി.ഡി. സതീശന്‍

,, കെ. മുരളീധരന്‍

,, പാലോട് രവി

,, ലൂഡി ലൂയിസ്

()സംസ്ഥാനത്ത് വ്യാപാര വാണിജ്യമേഖലകള്‍ സ്ഥാപിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)ഇവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും വിശദമാക്കുമോ;

(സി)പ്രധാന നഗരങ്ങളുടെ സമീപപ്രദേശങ്ങളിലെ സാമ്പത്തിക വളര്‍ച്ചയ്ക്കുവേണ്ടി വ്യാപാരവാണിജ്യ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് വിശദീകരിക്കുമോ?

5327

പുതിയ വ്യവസായ സംരംഭങ്ങള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

,, ബി. ഡി. ദേവസ്സി

ശ്രീമതി കെ. എസ്. സലീഖ

,, കെ. കെ. ലതിക

()സംസ്ഥാനത്ത് ചെറുകിട - ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് അറിയിക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര സംരംഭകര്‍ എത്ര കോടി രൂപ മുതല്‍മുടക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇതുവരെ ഇതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു എന്നും വ്യക്തമാക്കുമോ;

(സി)ലൈറ്റ്/ജനറല്‍ എഞ്ചിനീയറിംഗ് മേഖലയില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി)നവീന മാതൃകയിലുള്ള ബഹുനില വ്യവസായ എസ്റേറ്റുകള്‍ സ്ഥാപിക്കാനുള്ള എന്തെങ്കിലും നിര്‍ദ്ദേശം നിലവിലുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം വ്യക്തമാക്കുമോ ?

5328

പബ്ളിക് സെക്ടര്‍ എന്റര്‍ പ്രൈസസ് ബോര്‍ഡ് രൂപീകരണം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, . എം. ആരിഫ്

,, ബാബു. എം. പാലിശ്ശേരി

,, സി. കൃഷ്ണന്‍

()പബ്ളിക് സെക്ടര്‍ എന്റര്‍ പ്രൈസസ് ബോര്‍ഡ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ നിലവിലുള്ള ഏതെല്ലാം സ്ഥാപനങ്ങള്‍ ഇല്ലാതാകും എന്നാണ് കണ്ടെത്തിയിട്ടുള്ളത്; നിര്‍ദ്ദിഷ്ട ബോര്‍ഡ് ഏത് വകുപ്പിന്റെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുന്നതെന്നും, വ്യവസായ വകുപ്പിന്റെ കീഴിലല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ബോര്‍ഡിന്റെ ഇടപെടല്‍ ഏത് തരത്തിലായിരിക്കുമെന്നും വ്യക്തമാക്കുമോ;

(ബി)ബോര്‍ഡിന്റെ ചെയര്‍മാന്റെയും മറ്റ് അംഗങ്ങളുടെയും നിയമന രീതി എന്തായിരിക്കും എന്നും ഇവരുടെ നിയമനാധികാരി ആരായിരിക്കും എന്നും വിശദമാക്കുമോ;

(സി)പ്രസ്തുത ബോര്‍ഡ് എന്നത്തേക്ക് നിലവില്‍ വരുമെന്ന് വ്യക്തമാക്കുമോ?

5329

പൊതുമേഖലാ സ്ഥാപന നിയന്ത്രണ ബോര്‍ഡ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്തെ പൊതു മേഖലാ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ പുതിയ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ആയതിന്റെ ഘടനയും, ഉദ്ദേശ്യ ലക്ഷ്യങ്ങളും വിശദമാക്കാമോ;

(സി)ആരെല്ലാമാണ് പ്രസ്തുത ബോര്‍ഡില്‍ അംഗങ്ങളെന്നും; അവരെ തെരഞ്ഞെടുക്കുന്നതിനുളള മാനദണ്ഡങ്ങളെന്തൊക്കെയെന്നും വിശദീകരിക്കാമോ;

(ഡി)ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിവര്‍ഷം എന്ത് തുക ചെലവഴിക്കേണ്ടിവരുമെന്ന് വെളിപ്പെടുത്താമോ?

5330

ഭക്ഷ്യസംസ്കരണ മിഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും

ശ്രീ. പി.. മാധവന്‍

,, വി.പി. സജീന്ദ്രന്‍

,, സി.പി. മുഹമ്മദ്

,, റ്റി.എന്‍. പ്രതാപന്‍

()സംസ്ഥാനത്ത് ഭക്ഷ്യ സംസ്ക്കരണ മിഷന്‍ സ്ഥാപിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യവും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)ഇതിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നതാരാണ്; വിശദമാക്കുമോ;

(ഡി)ഇതിനുള്ള തുക എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്?

5331

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും കെ.എസ്..ഡി.സി യും ചേര്‍ന്നുള്ള പുതിയ പദ്ധതി

ശ്രീ. പി.സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

,, എം.വി. ശ്രേയാംസ് കുമാര്‍

ഡോ.എന്‍.ജയരാജ്

()ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും കെ.എസ്..ഡി.സി യും ചേര്‍ന്ന് പുതിയ പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുവോ;

(ബി)എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്; ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;

(സി)നടപ്പു സാമ്പത്തിക വര്‍ഷം ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നു; വിശദാംശങ്ങള്‍ നല്‍കുമോ?

5332

സ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍

ശ്രീ. പാലോട് രവി

,, റ്റി. എന്‍. പ്രതാപന്‍

,, സി. പി. മുഹമ്മദ്

,, വര്‍ക്കല കഹാര്‍

()സംസ്ഥാനത്ത് സ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി)ഇവയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുമോ ;

(സി)ഇവ മൂലം എത്ര കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിട്ടി ട്ടുളളത് ;

(ഡി)എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത് ?

5333

പൊതുമേഖലാ സ്ഥാപനങ്ങളിലെ അവലോകന സംവിധാനം

ശ്രീ. സണ്ണി ജോസഫ്

,, സി.പി. മുഹമ്മദ്

,, വര്‍ക്കല കഹാര്‍

,, ഹൈബി ഈഡന്‍

വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ അവലോകന സംവിധാനം ഫലപ്രദമാക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

5334

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഇ-ടെന്റഡറും ഇ-പ്രൊക്യൂര്‍മെന്റും

ശ്രീ. അന്‍വര്‍ സാദത്ത്

,, ബെന്നി ബെഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

()വ്യവസായ വകുപ്പിനു കീഴിലുളള പൊതു മേഖലാ സ്ഥാപനങ്ങളില്‍ ഇ-ടെന്‍ഡര്‍ ,-പ്രൊക്യൂര്‍മെന്റ് സൌകര്യങ്ങള്‍ തുടങ്ങിയിട്ടുണ്ടോ എന്ന് വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും നേട്ടങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇവ നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാമെന്നും വെളിപ്പെടുത്തുമോ?

5335

റിയാബിന്റെ അവലോകനം

ശ്രീ. എളമരം കരീം

()2011-12 സാമ്പത്തിക വര്‍ഷം വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം റിയാബ് അവലോകനം നടത്തിയിട്ടുണ്ടോ;

(ബി)നഷ്ടത്തിലായ സ്ഥാപനങ്ങളുടെ പേരും നഷ്ടത്തിന്റെ കണക്കും വ്യക്തമാക്കുമോ;

(സി)വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ 2010-11, 2011-12 വര്‍ഷങ്ങളിലെ മൊത്തം ടേണ്‍ ഓവര്‍, ലാഭം/നഷ്ടം എന്നിവ വ്യക്തമാക്കുമോ?

5336

ലാഭത്തിലും നഷ്ടത്തിലും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്

ശ്രീമതി ജമീലാ പ്രകാശം

()കേരളത്തില്‍ ആകെ എത്ര വ്യവസായ സ്ഥാപനങ്ങളാണ് പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്നത്;

(ബി)അവയില്‍ എത്ര എണ്ണം ലാഭത്തിലും എത്ര എണ്ണം നഷ്ടത്തിലും പ്രവര്‍ത്തിക്കുന്നു; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

5337

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്

ശ്രീ. എം. ഉമ്മര്‍

()സംസ്ഥാനത്ത് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല വ്യവസായ സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ ;

(ബി)ഇവയില്‍ ആകെ എത്ര തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നറിയിക്കുമോ ;

(സി)പുതിയ ഏതെങ്കിലും വ്യവസായ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ മേഖലയിലോ, സര്‍ക്കാര്‍ സ്വകാര്യ സംയുക്ത മേഖലയിലോ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

5338

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സംരംഭങ്ങള്‍ക്ക് പുതിയ യൂണിറ്റുകള്‍

ശ്രീ. റ്റി. യു. കുരുവിള

പൊതുമേഖലയില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന വ്യവസായ സംരംഭങ്ങളുടെ കൂടുതല്‍ യൂണിറ്റുകള്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

5339

ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ വായ്പകള്

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാന ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനില്‍ ചെറുകിട വ്യവസായ സംരംഭകര്‍ക്ക് നല്‍കിയിരുന്ന വായ്പകളില്‍ ഇതു വരെ കുടിശ്ശികയായി പിരിഞ്ഞു കിട്ടേണ്ട തുക എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി)പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് നല്‍കിയിരുന്ന ചെറുകിട വായ്പകള്‍ക്ക് പലിശ എത്രയായിരുന്നുവെന്നും ഇപ്പോള്‍ പ്രസ്തുത വായ്പാ കുടിശ്ശികകള്‍ക്ക് ഈടാക്കുന്ന പലിശ എത്രയാണെന്നും അറിയിക്കുമോ;

(സി)വായ്പാകുടിശ്ശിക പിരിച്ചെടുക്കുന്നതിന് കോര്‍പ്പേറേഷന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)വ്യവസായ സംരംഭങ്ങള്‍ തകര്‍ന്ന് സാമ്പത്തിക ക്ളേശം അനുഭവിക്കുന്ന വായ്പാ കുടിശ്ശികക്കാരില്‍ നിന്ന് തുക ഈടാക്കുവാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ പരമാവധി ഇളവുകള്‍ അനുവദിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

5340

വ്യവസായ മേഖലയിലെ വിദേശ നിക്ഷേപം

ശ്രീ. . പി. ജയരാജന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വ്യവസായ മേഖലയില്‍ എത്ര കോടിരൂപയുടെ വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇതില്‍ പൂര്‍ണ്ണമായും സ്വകാര്യ മൂലധന നിക്ഷേപം എത്രയെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത കാലയളവില്‍ വ്യവസായ മേഖലയിലെ വിദേശ നിക്ഷേപത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ക്ക് എത്ര വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത കാലയളവില്‍ വ്യവസായ മേഖലയിലെ വിദേശ നിക്ഷേപത്തില്‍ സംസ്ഥാന ഗവണ്‍മെന്റും മറ്റേതെങ്കിലും വിദേശ ഗവണ്‍മെന്റുകളുമായി സഹകരിച്ചുള്ള ഏതെല്ലാം പദ്ധതികള്‍ക്ക് വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

()വിദേശ നിക്ഷേപം സ്വീകരിച്ചുള്ള വ്യവസായ പദ്ധതികള്‍ക്കായി എത്ര ഭൂമി നല്‍കിയിട്ടുണ്ടെന്നും പ്രസ്തുത ഭൂമിയുടെ വിലയായി നിശ്ചയിച്ചിട്ടുള്ള തുക എത്രയെന്നും വ്യക്തമാക്കുമോ?

5341

ചേര്‍ത്തലയില്‍ റെയില്‍വേ കമ്പോണന്റ്സ് ഫാക്ടറി

ശ്രീ. പി. തിലോത്തമന്‍

()ചേര്‍ത്തല ആട്ടോ കാസ്റും റെയില്‍വേയും ചേര്‍ന്നുള്ള സംയുക്ത സംരംഭം ഉപേക്ഷിച്ച് സ്വകാര്യ പങ്കാളിത്തത്തോടെ റെയില്‍വേ കമ്പോണന്റ് ഫാക്ടറി ആരംഭിക്കുവാന്‍ സര്‍ക്കാരിന് റെയില്‍വേയില്‍ നിന്നും എന്തെങ്കിലും അറിയിപ്പ് കിട്ടിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത തീരുമാനത്തിന് മാറ്റം വരുത്തി റെയിവേ വാഗണ്‍ യൂണിറ്റ് ചേര്‍ത്തലയില്‍ ആരംഭിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)റെയില്‍വേയുമായുള്ള സംയുക്ത സംരംഭമായോ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭം എന്ന നിലയിലോ, സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തില്‍പ്പെട്ട സംരംഭം എന്ന നിലയ്ക്കോ പ്രസ്തുത റെയില്‍വേ സംരംഭത്തെ ചേര്‍ത്തലയില്‍ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കുമോ?

5342

ഇന്‍കെല്‍ സ്ഥാപിക്കുന്ന വ്യവസായ പാര്‍ക്കുകള്‍

ശ്രീ. വി. ശശി

()ഇന്‍കെല്‍ കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന 2011-12 ലെ ബഡ്ജറ്റ് പ്രഖ്യാപനമനുസരിച്ച്, എത്ര പാര്‍ക്കുകള്‍ ആരംഭിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി)പുതിയ പാര്‍ക്കുകള്‍ ആരംഭിച്ചതിന് എന്തെല്ലാം സഹായങ്ങള്‍ നല്‍കിയെന്നും, പാര്‍ക്കുകള്‍ എവിടെയെല്ലാം സ്ഥാപിച്ചുവെന്നും വെളിപ്പെടുത്താമോ?

5343

ഇന്‍കെലിന്റെ വ്യവസായ പാര്‍ക്കുകള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()ഇന്‍കെലിന്റെ ആഭിമുഖ്യത്തില്‍ 2011-12 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ എവിടെയെല്ലാം വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇത്തരം പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ ഭൌതിക സാഹചര്യങ്ങള്‍ എന്തെല്ലാമെന്നും, ഇതിന് സര്‍ക്കാരില്‍ നിന്നും എന്തൊക്കെ സഹായം ലഭ്യമാകും എന്നും വ്യക്തമാക്കാമോ?

5344

മൈനിംഗ് & ജിയോളജിവകുപ്പിന്റെ പ്രവര്‍ത്തനം

ശ്രീ. . ചന്ദ്രശേഖരന്‍

()വര്‍ദ്ധിച്ചുവരുന്ന ക്വാറി അപകടങ്ങള്‍, മണ്ണ്-മണല്‍ കടത്ത് എന്നിവ ഫലപ്രദമായി തടയാന്‍ മൈനിംഗ് & ജിയോളജി വകുപ്പിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ബി)നിലവില്‍ ഖനനം നടന്നുവരുന്ന താലൂക്കുകളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് താലൂക്ക്തലത്തില്‍ ജിയോളജി ഓഫീസുകള്‍ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ ;

(സി)നിലവില്‍ ഒരു അസിസ്റന്റ് ജിയോളജിസ്റ് തസ്തികമാത്രമുള്ള ജില്ലകളില്‍ ഒരു അധിക തസ്തിക സൃഷ്ടിക്കുവാന്‍ തയ്യാറാക്കുമോ ?

5345

മലബാര്‍ സിമന്റ്സിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം

ശ്രീ. സി. പി. മുഹമ്മദ്

വാളയാറിലെ മലബാര്‍ സിമന്റ്സ് ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

5346

കൈത്തറി സംഘങ്ങള്‍ക്കുള്ള നബാര്‍ഡ് പാക്കേജ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ.ദാസന്‍

,, സി.കൃഷ്ണന്‍

,, കെ.വി.വിജയദാസ്

()കൈത്തറി സംഘങ്ങള്‍ക്ക് വേണ്ടി നബാര്‍ഡ് തയ്യാറാക്കിയ പാക്കേജ് നടപ്പാക്കാനാവശ്യമായ സംസ്ഥാന ഗവണ്‍മെന്റിന്റെ വിഹിതം എത്രയാണ്; ഇതിന് അനുസൃതമായ തുക സംസ്ഥാന ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം പുതിയ വായ്പ നല്‍കാന്‍ 75% പലിശ തുക ഒഴിവാക്കിക്കൊണ്ട് തയ്യാറായിട്ടുളള സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തുമോ;

(സി)പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായി, അര്‍ഹത നിശ്ചയിക്കാനുളള വയബിള്‍, പൊട്ടന്‍ഷ്യലി വയബിള്‍ എന്നീ കാറ്റഗറിയിലുളള സംഘങ്ങളുടെ ആഡിറ്റ് നടത്തിയ ലിസ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഇതിനായി നബാര്‍ഡ് ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ഡി)പാക്കേജ് എന്നു മുതല്‍ നടപ്പാക്കുമെന്ന് വെളിപ്പെടുത്താമോ;

()ഇക്കാര്യത്തില്‍ കൈത്തറിത്തൊഴിലാളി കൌണ്‍സില്‍ സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിട്ടുണ്ടോ; എന്തെല്ലാം ആവശ്യങ്ങളാണതില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

5347

കൈത്തറി മേഖലയ്ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി

ശ്രീ. കെ. രാധാകൃഷ്ണന്‍

()മുന്‍ വര്‍ഷം സംസ്ഥാനത്തെ കൈത്തറി സംഘങ്ങളുടെ സംരക്ഷണത്തിന് നബാര്‍ഡിന്റെ സഹായത്തോടെ കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതി കേരളത്തില്‍ നടപ്പിലാക്കിയിട്ടുണ്ടോ ;

(ബി)എങ്കില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തൊക്കെയാണെന്നും പ്രസ്തുത പദ്ധതി മുഖേന കേരളത്തിലെ കൈത്തറി തൊഴിലാളി കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ ;

(സി)പ്രസ്തുത പദ്ധതി കേരളത്തില്‍ നടപ്പിലാക്കിയിട്ടില്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വിശദമാക്കുമോ ;

(ഡി)പരമ്പരാഗത കൈത്തറി വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കി കൈത്തറി സംഘങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ ?

5348

കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന പുരോഗതി

ശ്രീ. ജി.എസ്. ജയലാല്‍

()സംസ്ഥാനത്തെ കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന പുരോഗതിക്കും നിലനില്‍പിനും വേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുമോ;

(ബി)സംഘങ്ങള്‍ക്കുള്ള റിബേറ്റ് കുടിശ്ശിക ജില്ലതിരിച്ച് അറിയിക്കുമോ;

(സി)കുടിശ്ശിക തുക എന്നത്തേക്ക് കൊടുക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

5349

ഇന്റഗ്രേറ്റഡ് പവര്‍ലൂം യൂണിറ്റുകള്‍

ശ്രീ. വി. ശശി

()സംസ്ഥാനത്ത് എത്ര ഇന്റഗ്രേറ്റഡ് പവര്‍ലൂം യൂണിറ്റുകള്‍ സ്ഥാപിച്ചുവെന്നും അവയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും വ്യക്തമാക്കാമോ;

(ബി)കോട്ടയം ഇന്റഗ്രേറ്റഡ് പവര്‍ലൂം യൂണിറ്റിന്റെ നവീകരണത്തിന് വേണ്ടി നീക്കിവച്ച 22 കോടി രൂപ ഏതെല്ലാം സ്രോതസ്സുകളില്‍ നിന്നും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് വ്യക്തമാക്കാമോ;

(സി)ഇതേ മാതൃകയില്‍ സംസ്ഥാനത്താരംഭിച്ച ഇന്റഗ്രേറ്റഡ് പവര്‍ലൂം സൊസൈറ്റികളെയെല്ലാം നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

5350

ബാലരാമപുരം സ്പിന്നിംഗ് മില്ലിന്റെ പ്രവര്‍ത്തനം

ശ്രീമതി ജമീലാ പ്രകാശം

()ബാലരാമപുരത്തുള്ള തിരുവനന്തപുരം സ്പിന്നിംഗ് മില്ലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചതിനുശേഷം എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(ബി)പ്രസ്തുത സ്ഥാപനത്തില്‍ ഇപ്പോള്‍ എത്ര തൊഴിലാളികള്‍ ജോലി ചെയ്തുവരുന്നു ;

(സി)എത്ര മിനിസ്റീരിയല്‍ സ്റാഫ് പ്രവര്‍ത്തിക്കുന്നുയെന്നും എത്ര മാനേജീരിയല്‍ സ്റാഫ് പ്രവര്‍ത്തിക്കുന്നു എന്നുമുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.