UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5275

സാമൂഹിക വനവല്‍ക്കരണവും വനസംരക്ഷണവും

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

()സാമൂഹിക വനവല്‍ക്കരണത്തിന്റെയും വനസംരക്ഷണത്തിന്റെയും ഭാഗമായി ഇപ്പോള്‍ നടന്നുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണ്;

(ബി)ഈ സംരക്ഷണപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാനായി ഓരോ പഞ്ചായത്തോ, മുനിസിപ്പാലിറ്റിയോ, താലൂക്കോ കേന്ദ്രീകരിച്ച് ഉപയോഗശൂന്യമായി കിടക്കുന്ന അഞ്ചോ അതിലധികമോ ഏക്കര്‍ ഭൂമി ഏറ്റെടുത്ത് അവിടെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥകളോടുകൂടിയ നിബിഡവനം നിര്‍മ്മിക്കുന്ന കാര്യം ആലോചിക്കുമോ?

5276

മാതൃകാ സ്വാഭാവിക വനം

ശ്രീ. വി.ഡി. സതീശന്‍

,, എം.. വാഹീദ്

,, എം.പി. വിന്‍സെന്റ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

()മാതൃകാ സ്വാഭാവിക വനം പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി)എവിടെയാണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്;

(ഡി)സംസ്ഥാനത്ത് വ്യാപകമായി ഈ പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാമാണ്?

5277

വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ഹൈബി ഈഡന്‍

,, പി. . മാധവന്‍

()വനം വകുപ്പ് ജീവനക്കാര്‍ വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നു എന്ന് ഉറപ്പ് വരുത്തുവാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത് ;

(ബി)ഇതിനായി വനത്തിനുള്ളില്‍ സോളാര്‍ സംവിധാനത്തോടെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തുമോ ;

(സി)വനസംരക്ഷണത്തിനുള്ള ഉദ്യോഗസ്ഥര്‍ക്ക് പുതിയ യൂണിഫോം ഏര്‍പ്പെടുത്തുമോ ?

5278

വനസംരക്ഷണ സമിതികള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

,, എം.പി. വിന്‍സെന്റ്

,, പാലോട് രവി

()വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്;

(ബി)ഇതിനായി രൂപീകരിച്ചിട്ടുള്ള വനം സംരക്ഷണ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(സി)പ്രസ്തുത സമിതികള്‍ക്ക് എന്തെല്ലാം സഹായങ്ങളും സൌകര്യങ്ങളുമാണ് നല്‍കാനുദ്ദേശിക്കുന്നത്?

5279

ഫോറസ്റ് ടൂറിസം വികസനം

ശ്രീ. കെ. മുരളീധരന്‍

'' വി. പി. സജീന്ദ്രന്‍

'' ലൂഡി ലൂയിസ്

'' . പി. അബ്ദുള്ളക്കുട്ടി

()ഫോറസ്റ് ടൂറിസത്തിനായി വനം വികസന കോര്‍പ്പറേഷന്റെയും വനം വകുപ്പിന്റെയും കീഴിലുള്ള പ്രകൃതി രമണീയമായ സ്ഥലങ്ങളിലേക്ക് ടൂര്‍പാക്കേജുകള്‍ തുടങ്ങുന്ന കാര്യം ആലോചനയിലുണ്ടോ ; വിശദമാക്കുമോ ;

(ബി)പ്രസ്തുത സ്ഥലങ്ങളിലെ റെസ്റ് ഹൌസുകള്‍, ക്യാമ്പ് ഷെഡുകള്‍, ലോഗ് ഹൌസുകള്‍ എന്നിവ നവീകരിച്ച് ടൂറിസ്റുകള്‍ക്ക് സൌകര്യമൊരുക്കി കൊടുക്കുമോ ;

(സി)സഞ്ചാരികള്‍ക്ക് ആവശ്യമുള്ള അടിസ്ഥാനസൌകര്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

5280

ഇന്റന്‍സീവ് ഫോറസ്റ് മാനേജ്മെന്റ് പദ്ധതി

ശ്രീ. ബെന്നി ബെഹനാന്‍

,, വി.ഡി.സതീശന്‍

,, പി.സി.വിഷ്ണുനാഥ്

,, അന്‍വര്‍ സാദത്ത്

()കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഇന്റന്‍സീവ് ഫോറസ്റ് മാനേജ്മെന്റ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(ബി)ഈ പദ്ധതിയിന്‍ കീഴില്‍ സംസ്ഥാനത്ത് സംരക്ഷണത്തിനായി തെരഞ്ഞെടുക്കപ്പെട്ട കാടുകള്‍ എത്രയാണ് ; വിശദമാക്കുമോ ;

(സി)എന്ത് തുകയാണ് ഈ പദ്ധതിക്കായി നീക്കി വച്ചിട്ടുളളത് ;

(ഡി)പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ?

 
5281

വനം വകുപ്പില്‍ ആധുനികവല്‍ക്കരണം

ശ്രീമതി പി. അയിഷാപോറ്റി

()സംസ്ഥാനത്ത് വനം വകുപ്പില്‍ ആധുനീകരണം നടപ്പാക്കുന്നത് സംബന്ധിച്ച് വിദഗ്ദസമിതി പഠനം നടത്തിയിരുന്നോ;

(ബി)പ്രസ്തുത സമിതി എന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്;

(സി)റിപ്പോര്‍ട്ടില്‍ ആധുനികവല്‍ക്കരണം സംബന്ധിച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമായിരുന്നു;

(ഡി)പ്രസ്തുത റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് കൈക്കൊണ്ട നപടപടികള്‍ വ്യക്തമാക്കുമോ?

 
5282

നെല്ലിയാമ്പതിയിലെ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെല്ലിയാമ്പതിയില്‍ പാട്ടക്കാലാവധി കഴിഞ്ഞ എത്ര തോട്ടങ്ങളാണ് സ്വകാര്യ വ്യക്തികള്‍ നടത്തിവരുന്നത്;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര തോട്ടങ്ങള്‍ ഏറ്റെടുത്തു;

(സി)പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ എറ്റെടുക്കുന്നതിനുള്ള കാലതാമസമെന്താണെന്ന് വ്യക്തമാക്കുമോ?

5283

നെല്ലിയാമ്പതി തോട്ടങ്ങളിലെ തൊഴിലാളികളുടെ സംരക്ഷണം

ശ്രീ. വി. ചെന്താമരാക്ഷന്‍

()സര്‍ക്കാര്‍ ഏറ്റെടുത്ത നെല്ലിയാമ്പതിയിലെ തോട്ടങ്ങളിലെ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത തോട്ടങ്ങളിലെ തൊഴിലാളികളുടെ തൊഴില്‍ ഉറപ്പാക്കുന്നതിനായി എന്തെങ്കിലും പ്രത്യേക തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

 
5284

ആയൂര്‍ ടൌണിലുളള വനം വകുപ്പിന്റെ സ്ഥലം

ശ്രീ.കെ.രാജു

()ആയൂര്‍ ടൌണിന്റെ ഹൃദയഭാഗത്ത് വനം വകുപ്പിന്റെ 10 സെന്റ് സ്ഥലം കാട് മൂടി യാതൊരു പ്രയോജനവും ഇല്ലാത്ത അവസ്ഥയില്‍ കിടക്കുകയാണെന്നുളളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത സ്ഥലം വിനിയോഗിക്കുന്നതിന് വനം വകുപ്പ് എന്ത് പദ്ധതിയാണ് ആവിഷ്ക്കരിച്ചിട്ടുളളത്;

(സി)പ്രസ്തുത സ്ഥലം ഉപയുക്തമാക്കി തീര്‍ക്കുന്നതിനായി ഈ സ്ഥലം ഉള്‍ക്കൊളളുന്ന ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിന് ആയത് വിട്ടുനല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

 
5285

കൊല്ലം കിഴക്കന്‍ മേഖല റിസര്‍വ്വ് വനത്തിലെ കാട്ടുതീ

5285

ശ്രീ. മുല്ലക്കര രത്നാകരന്‍

കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയിലെ റിസര്‍വ്വ് ഫോറസ്റില്‍ ഈയിടെ ഉണ്ടായ കാട്ടുതീയുടെ കാരണം കണ്ടെത്തിയിട്ടുണ്ടോ; ഇതുമൂലം എത്ര ഹെക്ടര്‍ വനം കത്തി നശിച്ചു; നഷ്ടം കണക്കാക്കിയിട്ടുണ്ടോ?

 
5286

ഓഫീസ് വളപ്പിലെ മരംമുറിച്ച നടപടി

ശ്രീ. .കെ. ബാലന്‍

()തിരുവനന്തപുരം നഗരത്തിലെ ഓഫീസ് കോമ്പൌണ്ടുകളില്‍ നിന്നും മരങ്ങള്‍ മുറിയ്ക്കുന്നതിന് ശുപാര്‍ശ ചെയ്യാന്‍ സമിതിയെ നിയമിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ മരങ്ങള്‍ മുറിക്കുന്നതിന് മുന്‍പ് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്;

(സി)ഏത് വകുപ്പാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്; ഇപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കാതെ നഗരത്തിലെ ഏതെങ്കിലും ഓഫീസ് കോമ്പൌണ്ടില്‍ നിന്നും മരങ്ങള്‍ മുറിച്ചതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏത് ഓഫീസിനെ കുറിച്ചാണ് പരാതി ഉണ്ടായിട്ടുള്ളത്; പ്രസ്തുത ഓഫീസ് മേധാവിയുടെ പേരില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ?

 
5287

കുറ്റ്യാടി റേഞ്ചില്‍ ഇ. എഫ്. എല്‍. നിയമപ്രകാരം ഏറ്റെടുത്ത ഭൂമി

ശ്രീമതി കെ. കെ. ലതിക

()വനം വകുപ്പിന്റെ കുറ്റ്യാടി റേഞ്ചിന്റെ പരിധിയില്‍ ഇ. എഫ്. എല്‍. നിയമപ്രകാരം എത്ര കൈവശകൃഷിക്കാരുടെ ഭൂമി സര്‍ക്കാരിലേയ്ക്ക് നിക്ഷിപ്തമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇത്തരത്തില്‍ ഭൂമി സര്‍ക്കാരിലേയ്ക്ക് നിക്ഷിപ്തമാക്കിയ നടപടിക്കെതിരെ കൃഷിക്കാര്‍ കേസ് കൊടുത്തിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ ഏത് കോടതിയിലാണ് കേസ് നല്‍കിയിട്ടുളളതെന്നും കേസ് സംബന്ധമായി സര്‍ക്കാര്‍ അഡ്വക്കേറ്റുമാര്‍ക്ക് വകുപ്പില്‍ നിന്ന് സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്ട്സ് കൊടുത്തിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത സ്റേറ്റ്മെന്റുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

5288

ഫോറസ്റ് ഗാര്‍ഡുമാരുടെ എണ്ണം

ശ്രീ.എം.ഉമ്മര്‍

()സംസ്ഥാനത്ത് ജോലിചെയ്ത് വരുന്ന ഫോറസ്റ് ഗാര്‍ഡുമാരുടെ എണ്ണം ഡിവിഷന്‍ തിരിച്ച് ലഭ്യമാക്കുമോ ;

(ബി)ഏറ്റവും കൂടുതല്‍ വനഭൂമിയുളള ഫോറസ്റ് ഡിവിഷന്‍ ഏതാണെന്നറിയിക്കുമോ ;

(സി)ഫോറസ്റ് ഗാര്‍ഡുമാര്‍ക്ക് നിലവില്‍ നല്‍കിവരുന്ന ആയുധങ്ങള്‍ ഏതൊക്കെയാണ് ;

(ഡി)ഈ ആയുധങ്ങള്‍ വന സംരക്ഷണത്തിന് പര്യാപ്തമാണോ ?

 
5289

വനംവകുപ്പിലെ ജീവനക്കാരുടെ വര്‍ദ്ധന

ശ്രീ. കെ. അജിത്

()കേരള വനം വകുപ്പിലെ റിസര്‍വ്വ് ഫോറസ്റ് വാച്ചര്‍ മുതല്‍ റെയിഞ്ച് ഓഫീസര്‍ വരെയുള്ളതും അസിസ്റന്റ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍ മുതല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍ വരെയുള്ളതുമായ ജീവനക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തിനുള്ളിലുണ്ടായ വര്‍ദ്ധന തസ്തിക തിരിച്ച് വ്യക്തമാക്കുമോ;

(ബി)വനം വകുപ്പിലെ മിനിസ്റീരിയല്‍ ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആകെ എത്രയെന്ന് വ്യക്തമാക്കുമോ?

 
5290

വനംവകുപ്പിലെ ജീവനക്കാരുടെ വര്‍ദ്ധന

ശ്രീ. കെ. അജിത്

()കേരള വനം വകുപ്പിലെ റിസര്‍വ്വ് ഫോറസ്റ് വാച്ചര്‍ മുതല്‍ റെയിഞ്ച് ഓഫീസര്‍ വരെയുള്ളതും അസിസ്റന്റ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍ മുതല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍ വരെയുള്ളതുമായ ജീവനക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തിനുള്ളിലുണ്ടായ വര്‍ദ്ധന തസ്തിക തിരിച്ച് വ്യക്തമാക്കുമോ;

(ബി)വനം വകുപ്പിലെ മിനിസ്റീരിയല്‍ ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആകെ എത്രയെന്ന് വ്യക്തമാക്കുമോ?

5291

പാമ്പുകടിയേറ്റവര്‍ക്ക് ചികിത്സയ്ക്ക് ധനസഹായം

ശ്രീ. ബി. സത്യന്‍

()പാമ്പു കടിയേറ്റവര്‍ക്ക് ചികിത്സയ്ക്ക് വനം വകുപ്പ് ധനസഹായം അനുവദിക്കാറുണ്ടോ

(ബി)ഉണ്ടെങ്കില്‍ അത് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;

(സി)അപേക്ഷ നല്‍കേണ്ടത് ആര്‍ക്കാണ്; അപേക്ഷയോടൊപ്പം ഏതെല്ലാം രേഖകള്‍ ഹാജരാക്കണമെന്ന് വ്യക്തമാക്കുമോ?

5292

പാമ്പുകടിയേറ്റ് മരണം-ആശ്രിതര്‍ക്ക് ധനസഹായം

ശ്രീ. തോമസ്ചാണ്ടി

കാട്ടില്‍വെച്ച് പാമ്പുകടിയേറ്റ് മരണമടയുന്നവരുടെ ആശ്രിതര്‍ ക്കുള്ള മൂന്ന് ലക്ഷം രൂപ ധനസഹായം നാട്ടില്‍വെച്ച് പാമ്പുകടിയേറ്റ് മരണമടയുന്നവരുടെ ആശ്രിതര്‍ക്കും അനുവദിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

5293

കാട്ടാനശല്യം

ശ്രീ. വി.റ്റി. ബല്‍റാം

,, വി.പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

,, സണ്ണി ജോസഫ്

()കാട്ടാനകളുടെ ആക്രമണം മൂലം ആള്‍നാശവും കൃഷിനാശവും കൂടുതലായ മേഖലയില്‍ ആനകളുടെ ശല്യം കുറയ്ക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(ബി)ഇതിനായി ആനകളെ മയക്കുവെടി വെച്ച് തളച്ച് ആനക്കൂട്ടത്തിലെത്തിച്ച് മെരുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(സി)ആനകളെ ചട്ടം പഠിപ്പിക്കുന്ന ആനക്കൂടുകള്‍ വികസിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

5294

മലക്കപ്പാറ, വാഴച്ചാല്‍, അതിരപ്പിള്ളി മേഖലകളിലെ വന്യമൃഗശല്യം

ശ്രീ. ബി. ഡി. ദേവസ്സി

()ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട മലക്കപ്പാറ, വാഴച്ചാല്‍, അതിരപ്പിള്ളി മേഖലകളില്‍ പുലി, ആന തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം നിരന്തരമായി ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ബി)മലക്കപ്പാറയിലെ ടാറ്റാ ടീ എസ്റേറ്റിലും പരിസരങ്ങളിലും നിരന്തരമായി ആനകളില്‍ നിന്ന് ആക്രമണം ഉണ്ടാകുന്നത് തടയുന്നതിനായി തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്സിന് ചുറ്റും ഇലക്ട്രിക് ഫെന്‍സിംഗ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)മലക്കപ്പാറയിലെ ടാറ്റാ ടീ കമ്പനി തൊഴിലാളികളുടെ സംരക്ഷണത്തിനായി നടപടികള്‍ കൈക്കൊള്ളുന്നതാണെന്ന് ഉറപ്പു നല്‍കിയെങ്കിലും ഇതിനായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

5295

സുവോളജിക്കല്‍ പാര്‍ക്ക്

ശ്രീ. എന്‍..നെല്ലിക്കുന്ന്

,, പി. ഉബൈദുളള

,, എന്‍. ഷംസുദ്ദീന്‍

,, റ്റി.. അഹമ്മദ് കബീര്‍

()സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരത്തിലുളള ഒരു സുവോളജിക്കല്‍ പാര്‍ക്ക് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ ഇതിനാവശ്യമായ ഫണ്ട് ഏതു വിധത്തില്‍ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്;

(സി)ഇതിന് അനുയോജ്യമായ പ്രദേശം ഏതാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ആയത് തീരുമാനിക്കുന്നതിന് പരിഗണിക്കുന്ന മാനദണ്ഡങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ?

 
5296

കണ്ടല്‍ കാടുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()പരിസ്ഥിതി സംരക്ഷണത്തില്‍ കണ്ടല്‍ കാടുകളുടെ പ്രാധാന്യത്തെക്കുറിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;

(ബി)സംസ്ഥാനത്ത് കണ്ടല്‍ കാടുകളെക്കുറിച്ച് സര്‍വ്വേ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ നിലവില്‍ എത്ര ഹെക്ടര്‍ കണ്ടല്‍ കാടുകള്‍ ഉണ്ടെന്നും എത്ര ഹെക്ടര്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അറിയിക്കുമോ;

(സി)കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോയെന്നു വിശദമാക്കുമോ?

5297

മൃഗത്തോല്‍ വീട്ടില്‍ സൂക്ഷിക്കുന്നവര്‍ക്കെതിരെ പൊതു താല്‍പര്യഹര്‍ജി

ശ്രീ. ബാബു എം. പാലിശ്ശേരി

,, ബി. സത്യന്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. ആര്‍. രാജേഷ്

()വന്യമൃഗങ്ങളെ വേട്ടയാടി അവയുടെ തോലും മറ്റ് ശരീര ഭാഗങ്ങളും കൈവശം വയ്ക്കുന്നത് തടയുന്നതിന് നിലവിലെ നിയമ വ്യവസ്ഥ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി)സംസ്ഥാനത്ത് ഈ വ്യവസ്ഥകള്‍ നടപ്പിലാക്കാനുളള ബാദ്ധ്യതകള്‍ ഏതെല്ലാം ഉദ്യോഗസ്ഥന്മാര്‍ക്കാണ് നല്‍കിയിട്ടുളളതെന്ന് വ്യക്തമാക്കാമോ;

(സി)വന്യമൃഗങ്ങളുടെ തോല്‍ വീട്ടില്‍ സൂക്ഷിക്കുന്നവരെയും ആ വിവരം ലഭിച്ചാല്‍ റിപ്പോര്‍ട്ടു ചെയ്യാത്തവരെയും ശിക്ഷിക്കാന്‍ വന്യജീവി നിയമത്തില്‍ വ്യവസ്ഥയുണ്ടോ; എങ്കില്‍ ഇപ്രകാരം തോല്‍ സൂക്ഷിക്കുന്നവരെയും ആ വിവരം റിപ്പോര്‍ട്ടു ചെയ്യാത്തവരെയും കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കുമോ;

(ഡി)മൃഗത്തോല്‍ വീട്ടില്‍ സൂക്ഷിക്കുന്നവരെ തനിക്കറിയാമെന്ന ചില അധികാരികളുടെ പ്രഖ്യാപനത്തിന് ആധാരമായ വസ്തുതകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

()ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വെളിപ്പെടുത്തുമോ;

(എഫ്)ഈ വെളിപ്പെടുത്തല്‍ സംബന്ധിച്ച് ഏതെങ്കിലും പൊതു താല്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ വന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?

5298

കോടനാട് മൃഗശാല-അഭയാരണ്യം

ശ്രീ. സാജു പോള്‍

()കോടനാട് കപ്രക്കാട്ടെ മൃഗശാല അഭയാരണ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി)അഭയാരണ്യത്തിന്റെ മാസ്റര്‍ പ്ളാന്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ;

(സി)മാസ്റര്‍ പ്ളാന് അംഗീകാരം ലഭിച്ചിട്ടുണ്ടോ;

(ഡി)കോടനാട്ടെ റസ്ക്യൂ സെന്ററില്‍ നിന്നും മൃഗങ്ങളെ അഭയാരണ്യത്തിലേക്കു മാറ്റുന്നതിന്റെ പുരോഗതി വ്യക്തമാക്കുമോ;

()നിലവിലുള്ള പശ്ചാത്തല സൌകര്യങ്ങള്‍ എന്തൊക്കെയാണ്; അഭയാരണ്യത്തിന്റെ വിപുലീകരണത്തിനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണ്;

(എഫ്)അവിടെ വിവിധ ഇനം ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും നട്ടുവളര്‍ത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദ വിവരം അറിയിക്കുമോ?

(ജി)കൂടുതല്‍ മൃഗങ്ങളെയും പക്ഷികളെയും അഭയാരണ്യത്തിലേക്ക് കൊണ്ടു വരാന്‍ നടപടി സ്വീകരിക്കുമോ; ഇപ്പോഴുള്ളവയുടെ എണ്ണം ഇനം തിരിച്ച് അറിയിക്കുമോ;

(എച്ച്)ആവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ; നിലവിലുള്ളവരുടെ വിവരം നല്‍കുമോ;

()അഭയാരണ്യത്തിലെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കും മറ്റു സംവിധാനങ്ങള്‍ക്കുമായി ഇതിനകം ഏതെല്ലാം ഏജന്‍സികള്‍ എത്ര തുക വീതം ചെലവഴിച്ചു എന്ന് അറിയിക്കുമോ?

5299

പ്ളൈവുഡ് ഫാക്ടറികളുടെ പ്രവര്‍ത്തനാനുമതി

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് എത്ര പ്ളൈവുഡ് ഫാക്ടറികള്‍ക്കാണ് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളത് എന്ന് അറിയിക്കാമോ;

(ബി)പുതിയ പ്ളൈവുഡ് ഫാക്ടറികള്‍ അനുവദിക്കുമ്പോള്‍ പ്രവര്‍ത്തനാനുമതിക്കായി തുക ഈടാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; വ്യക്തമാക്കുമോ;

(സി)തടിയധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുന്നതിന് ഏതെല്ലാം വകുപ്പുകളുടെ അനുമതികളാണ് വേണ്ടത്; ആയവ ലഭിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന ഫീസ് ഘടന വ്യക്തമാക്കുമോ;

(ഡി)വനം വകുപ്പിന് കഴിഞ്ഞ ഒരു വര്‍ഷക്കാലം തടിയധിഷ്ഠിത വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കിയതു വഴി എത്ര തുകയുടെ വരുമാനം ഉണ്ടായി എന്ന് വ്യക്തമാക്കുമോ ?

5300

ദേശീയ ഗെയിംസ്

ശ്രീ. റോഷി അഗസ്റിന്‍

'' എം. വി. ശ്രേയാംസ്കുമാര്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

ദേശീയ ഗെയിംസ് കേരളത്തില്‍വച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം മുന്നൊരുക്കങ്ങളാണ് ഇനിയും നടത്തപ്പെടേണ്ടത് ; വ്യക്തമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.