UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5230

ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ സഹായം

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

,, എം. വി. ശ്രേയാംസ് കുമാര്‍

()ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിന് പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)2011-2012 സാമ്പത്തിക വര്‍ഷം എന്‍.സി.ഡി.സി.യില്‍ നിന്ന് എത്ര തുകയുടെ സഹായം ലഭ്യമാക്കാന്‍ സാധിച്ചു; വ്യക്തമാക്കുമോ;

(സി)എന്‍.സി.ഡി.സി. യുടെ സഹായത്തോടെ നടപ്പു സാമ്പത്തിക വര്‍ഷം ഏതെല്ലാം പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?

5231

ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ സഹായം

ശ്രീ. പി. . മാധവന്‍

,, കെ. ശിവദാസന്‍ നായര്‍

,, എം. പി. വിന്‍സെന്റ്

,, പി. സി. വിഷ്ണുനാഥ്

()ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ സഹകരണ മേഖലയുടെ വികസനത്തിന് എന്തെല്ലാം സഹായങ്ങളാണ് നല്‍കിവരുന്നത്; വിശദമാക്കുമോ;

(ബി)സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിന് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എന്തെല്ലാം ധനസഹായങ്ങള്‍ കോര്‍പ്പറേഷന്‍ നല്‍കുകയുണ്ടായി; വിശദാംശങ്ങള്‍എന്തെല്ലാം;

(സി)സംസ്ഥാനത്തെ സംസ്കരണ യൂണിറ്റുകള്‍ക്കും പീഡിത സംസ്കരണ യൂണിറ്റുകള്‍ക്കും എന്തെല്ലാം ധനസഹായങ്ങളാണ് നല്‍കിയത്; വിശദമാക്കുമോ?

5232

.സി.ഡി.പി. പദ്ധതി

ശ്രീ. എം. ഹംസ

()ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ സഹായത്താല്‍ നടപ്പാക്കി വരുന്ന ഐ.സി.ഡി.പി. പദ്ധതി സംസ്ഥാനത്തെ ഏതെല്ലാം ജില്ലകളില്‍ ആണ് നടപ്പിലാക്കി വരുന്നത് ; പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ ;

(ബി)പ്രസ്തുത പദ്ധതി അടുത്തതായി ഏതെല്ലാം ജില്ലകളില്‍ കൂടെ നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത് ; വിശദമാക്കാമോ ;

(സി)അടുത്തതായി ഐ.സി.ഡി.പി. പദ്ധതിയില്‍ പാലക്കാട് ജില്ലയെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ ?

5233

ആര്‍..ഡി.എഫ്. സഹായ പദ്ധതി

ശ്രീ. കെ. മുരളീധരന്‍

,, റ്റി. എന്‍. പ്രതാപന്‍

,, പാലോട് രവി

()ആര്‍..ഡി.എഫ്. സഹായ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)സഹകരണ മേഖലയിലെ ശാക്തീകരണത്തിന് എന്തെല്ലാം കാര്യങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(സി)ഈ പദ്ധതികള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ ?

5234

കേപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ ഫീസ് ഘടന

ശ്രീ. ജി. സുധാകരന്‍

()കേപ്പിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 2009-2010 വര്‍ഷത്തിലെ ഫീസ് ഘടന എന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ ;

(ബി)കേപ്പിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2012-2013 അദ്ധ്യായന വര്‍ഷത്തെ ഫീസ് ഘടന എന്തെന്ന് വിശദമാക്കുമോ ;

(സി)കേപ്പിന്റെ കീഴിലുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതെല്ലാം; ഓരോ സ്ഥാപനങ്ങളിലും ഏതെല്ലാം കോഴ്സുകളാണ് നടത്തുന്നത്; ഓരോ കോഴ്സുകളിലും എത്ര പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത് ;

(ഡി)കേപ്പിന്റെ കീഴിലുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വേണ്ടത്ര അദ്ധ്യാപകരും മറ്റ് ജീവനക്കാരും ഇല്ലായെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇതു പരിഹരിക്കാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ?

5235

കേപില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്തെ കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്) - ല്‍ സൂപ്രധാന തസ്തികകളില്‍ ആളുകളില്ലാത്തതിനാല്‍ കേപ് - ന്റെ പ്രവര്‍ത്തനം അവതാളത്തിലാകുന്നത് പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ;

(ബി)ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഒന്നിച്ച് രാജിവച്ചുപോയ സാഹചര്യമെന്താണെന്ന് വിശദമാക്കാമോ;

(സി)അനധികൃത നിയമനങ്ങള്‍ക്കായി മന്ത്രി ഓഫീസ് നിര്‍ബന്ധിച്ചതു മൂലമാണ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ രാജിവച്ചതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ഡി)ഇതുവഴി ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

()ഉണ്ടെങ്കില്‍ ഇത്തരം നടപടികള്‍ അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

5236

ചെറുകിട കൃഷിക്കാര്‍ക്കും പാട്ടകൃഷിക്കാര്‍ക്കും വായ്പ

ശ്രീമതി ജമീലാ പ്രകാശം

()ചെറുകിട കൃഷിക്കാര്‍ക്കും പാട്ടകൃഷിക്കാര്‍ക്കും വായ്പ നല്കുന്നതിന് പ്രാഥമിക വായ്പ സഹകരണ സംഘങ്ങള്‍ വേണ്ടത്ര താല്പര്യം എടുക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ അത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

5237

ഭവന വായ്പയെടുത്ത് തിരിച്ചടയ്ക്കുവാന്‍ സാധിക്കാത്ത പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()ഹൌസിംഗ് സഹകരണ സംഘങ്ങളില്‍ നിന്നും ഭവന വായ്പയെടുത്ത് തിരിച്ചടയ്ക്കുവാന്‍ സാധിക്കാത്ത പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ജപ്തി നടപടികള്‍ക്ക് വിധേയരായി ബുദ്ധിമുട്ടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരം കുടുംബങ്ങളെ സഹായിക്കാന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പുകളുമായി ബന്ധപ്പെട്ട് പദ്ധതി തയ്യാറാകുമോ?

5238

ആശ്വാസ് പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ആശ്വാസ് പദ്ധതിപ്രകാരം എത്രപേര്‍ വായ്പാ കുടിശ്ശിക തിരിച്ചടച്ചു;

(ബി)എത്ര തുക ഈ പദ്ധതിപ്രകാരം ലഭ്യമായിട്ടുണ്ടെന്ന് വിശദമാക്കാമോ ;

(സി)വായ്പാ തിരിച്ചടച്ചവര്‍ക്ക് നല്കിയ അനുകൂല്യങ്ങള്‍ വ്യക്തമാക്കാമോ ;

(ഡി)ഈയിനത്തില്‍ എത്ര രൂപയാണ് ആനുകൂല്യമായി അനുവദിച്ചിട്ടുള്ളത് ;

()വായ്പാ തിരിച്ചടയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതികള്‍ പരിഗണനയിലുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ നല്കുമോ ?

5239

എന്റെ സംഘം - കാമ്പയിന്‍

ശ്രീ..സി. ബാലകൃഷ്ണന്‍

,, ബെന്നി ബെഹനാന്‍

,, കെ. ശിവദാസന്‍ നായര്‍

,, അന്‍വര്‍ സാദത്ത്

()എന്റെ സംഘം-കാമ്പയിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം, വിശദമാക്കുമോ;

(ബി)സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഓരോ അംഗത്തെയും സജീവ പങ്കാളിയാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(സി)കാമ്പയിന്‍ എന്നു മുതലാണ് നടപ്പിലാക്കിയത് ?

5240

സഹകരണ മേഖല ശക്തിപ്പെടുത്തല്‍

ശ്രീമതി കെ. എസ്. സലീഖ

()അന്താരാഷ്ട്ര സഹകരണ വര്‍ഷാചരണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സഹകരണ മേഖല ഊര്‍ജ്ജസ്വലമാക്കുവാന്‍ എന്തൊക്കെ കര്‍മ്മപരിപാടികള്‍ ഈ വര്‍ഷം ആസൂത്രണം ചെയ്യുകയുണ്ടായി; വിശദമാക്കുമോ;

(ബി)ഇതില്‍ എന്തൊക്കെ കര്‍മ്മപരിപാടികള്‍ പ്രവര്‍ത്തിയില്‍ കൊണ്ടു വരുവാന്‍ സാധിച്ചു ; എന്ന് വ്യക്തമാക്കുമോ;

(സി)വര്‍ഷാചരണത്തിന്റെ ഭാഗമായി പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ഈ വര്‍ഷം എത്ര സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഹരി മൂലധനം നല്‍കുവാനാണ് തീരുമാനിച്ചത്; ആയത് എത്ര കണ്ട് ലക്ഷ്യത്തിലെത്താന്‍ സാധിച്ചു; വ്യക്തമാക്കുമോ;

(ഡി)ഇത്തരം സംഘങ്ങള്‍ മുഖേന എത്ര കോടി രൂപയുടെ കാര്‍ഷിക വായ്പ നല്‍കാനാണ് തീരുമാനിച്ചത്; ആയത് ഇതേവരെ എത്ര കോടി രൂപ നല്‍കിയെന്നും, ഇതിന്റ ഫലമായി എത്ര കൃഷി ക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചെന്നും വ്യക്തമാക്കുമോ;

()അന്താരാഷ്ട്ര സഹകരണ വര്‍ഷാചരണത്തിന്റെ ഭാഗമായി ഫാര്‍മേഴ്സ് സെന്ററുകള്‍ പ്രായോഗിക തലത്തില്‍ കൊണ്ടുവരുവാന്‍ സഹകരണ വകുപ്പ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; എത്ര സെന്ററുകള്‍ തുറക്കാനാണ് തീരുമാനിച്ച തെന്നും അതില്‍ എത്രയെണ്ണം തുറന്നുവെന്നും വ്യക്തമാക്കുമോ;

(എഫ്)ഇത്തരം സെന്ററുകളിലൂടെ കര്‍ഷകര്‍ക്ക് ഏതൊക്കെ തരത്തിലുള്ള പ്രയോജനം ലഭിക്കുമെന്ന് വിശദമാക്കുമോ?

5241

സഹകരണ ബാങ്കുകളില്‍ ആധുനിക ബാങ്കിംഗ് സൌകര്യങ്ങള്‍

ശ്രീ. റോഷി അഗസ്റിന്‍

,, എം.വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

ശ്രീ; പി.സി. ജോര്‍ജ്

()സഹകരണ മേഖലയില്‍ ത്രിതലത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളില്‍ ആധുനിക ബാങ്കിംഗ് സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുവോ; ഇതിന്റെ സാധ്യതകളെ കുറിച്ച് പഠിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)കൊമേഴ്സ്യല്‍ ബാങ്കുകളെ അപേക്ഷിച്ച് സഹകരണ ബാങ്കുകള്‍ അഭിമുഖീകരിക്കുന്ന പോരായ്മകള്‍ എന്തെല്ലാമാണ്;

(സി)സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം ആധുനികവത്കരിക്കുകയും അതു വഴി എന്‍.ആര്‍.ഐ അടക്കമുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ഉതകുന്ന കര്‍മ്മ പരിപാടികള്‍ ആവിഷ്ക്കരിക്കുമോ?

5242

സഹകരണ ബാങ്കുകളില്‍ എ.ടി.എം

ശ്രീമതി. കെ.കെ. ലതിക

()സംസ്ഥാനത്തെ സഹകണ ബാങ്കുകളില്‍ എ.ടി.എം സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)ഇക്കാര്യത്തില്‍ എന്തെങ്കിലും നിയമതടസ്സങ്ങളുണ്ടോ;

(സി).ടി.എം സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഏതൊക്കെ ബാങ്കുകളിലാണെന്ന് വ്യക്തമാക്കുമോ ?

5243

സഹകരണ രജിസ്ട്രാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രഡിറ്റ് സഹകരണ സംഘങ്ങള്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സഹകരണ രജിസ്ട്രാറിനു കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്രഡിറ്റ് സഹകരണ സംഘങ്ങളില്‍ ഇപ്പോഴും കംപ്യൂട്ടര്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്ത എത്ര സംഘങ്ങള്‍ ഉണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി)എല്ലാ സഹകരണ സംഘങ്ങള്‍ക്കും വെബ്സൈറ്റ് നിലവില്‍ വന്നിട്ടുണ്ടോ;

(സി)വെബ്സൈറ്റ് നിലവില്‍ വന്നിട്ടുള്ളതും കംപ്യൂട്ടര്‍ വല്‍ക്കരിക്കുകയും ചെയ്തിട്ടുള്ള സഹകരണ വായ്പാ സംഘങ്ങളുടെ ലിസ്റ് ജില്ല തിരിച്ച് ലഭ്യമാക്കാമോ ?

5244

സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം

ശ്രീ. സി.മോയിന്‍കുട്ടി

'' എം. ഉമ്മര്‍

'' അബ്ദുറഹിമാന്‍ രണ്ടത്താണി

()സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഒരു വിലയിരുത്തല്‍ നടത്തുമോ;

(ബി)പ്രസ്തുത സംഘങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)ഈ സംഘങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഡ്യൂട്ടിയി ലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സേവനം വിട്ടുകൊടുക്കാന്‍ വ്യവസ്ഥയുണ്ടോ; ഇല്ലെങ്കില്‍ ജീവനക്കാരുടെ സംഘങ്ങളില്‍ അത്തരം പ്രവര്‍ത്തന രീതി നടക്കുന്നുണ്ടോ എന്നകാര്യം പരിശോധിക്കുമോ;

(ഡി)സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവനക്കാരെ പ്രത്യേകം നിയമിക്കാനും, ജീവനക്കാര്‍ ഡ്യൂട്ടിസമയത്ത് സംഘത്തില്‍ സേവനം അനുഷ്ടിക്കുന്നത് ഒഴിവാക്കാനും നടപടി സ്വീകരിക്കുമോ?

5245

ജില്ലാ സഹകരണ ബാങ്കുകള്‍ക്കു പ്രത്യേകം ലൈസന്‍സ്

ശ്രീ. പി. സി. വിഷ്ണുനാഥ്

,, . പി. അബ്ദുള്ളക്കുട്ടി

,, വി. പി. സജീന്ദ്രന്‍

,, . സി. ബാലകൃഷ്ണന്‍

()ഈ സര്‍ക്കാരിന്റെ കാലത്ത് ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പ്രത്യേകം ലൈസന്‍സ് ലഭ്യമായിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഏതെല്ലാം ബാങ്കുകള്‍ക്കാണ് ലൈസന്‍സ് ലഭിച്ചത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)പ്രത്യേക ലൈസന്‍സ് റിസര്‍വ്വ് ബാങ്കില്‍ നിന്നും ലഭിക്കാന്‍ ഈ ബാങ്കുകള്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത് ;

(ഡി)എല്ലാ ജില്ലാ സഹകരണ ബാങ്കുകള്‍ക്കും റിസര്‍വ്വ് ബാങ്കിന്റെ പ്രത്യേക ലൈസന്‍സ് ലഭിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ ?

5246

ഹൌസിംഗ് സഹകരണ സംഘങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ഫീസ്

ശ്രീ. കെ. വി. വിജയദാസ്

()കേരളത്തിലെ ഹൌസിംഗ് സഹകരണ സംഘങ്ങള്‍ അതിലെ അംഗങ്ങള്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നതിന് വസ്തുവിലയുടെ എത്ര ശതമാനം തുകയാണ് നിലവില്‍ രജിസ്ട്രേഷന്‍ ഫീസായി ഈടാക്കുന്നത്;

(ബി)ഹൌസിംഗ് സഹകരണ സംഘങ്ങള്‍ക്ക് വസ്തു രജിസ്ട്രേഷന് 2% രജിസ്ട്രേഷന്‍ എന്നത് ഉയര്‍ത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; ഏതെല്ലാം ഉത്തരവുകളുടെ അടിസ്ഥാനത്തിലാണിതെന്ന് വ്യക്തമാക്കുമോ;

(സി)ഹൌസിംഗ് സൊസൈറ്റികളെത്തന്നെ തകര്‍ക്കുന്ന രജിസ്ട്രേഷന്‍ ഫീസ് വര്‍ദ്ധന പിന്‍വലിച്ച് 2% എന്ന സമ്പ്രദായം തുടങ്ങുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?

5247

സഹകരണാടിസ്ഥാനത്തില്‍ സംസ്ക്കരണ യൂണിയനുകള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, . റ്റി. ജോര്‍ജ്

,, ജോസഫ് വാഴക്കന്‍

,, കെ. അച്ചുതന്‍

()സഹകരണാടിസ്ഥാനത്തില്‍ സംസ്ക്കരണ യൂണിയനുകള്‍ സ്ഥാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ്;

(സി)ഏതെല്ലാം സഹകരണ ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

5248

നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വം

ശ്രീ. വി. ഡി. സതീശന്‍

,, എം. എ വാഹീദ്

,, ലൂഡി ലൂയിസ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

()വായ്പാ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഈ സര്‍ക്കാരിന്റെ കാലത്ത് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)എന്ത് തുക വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ പദ്ധതി അനുസരിച്ച് സുരക്ഷിതത്വം ലഭിക്കുന്നത്, വിശദാംശങ്ങള്‍ എന്തെല്ലാം?

5249

പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ പലിശ നിരക്ക്

ശ്രീ.കെ.രാജു

()പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ പലിശ നിരക്ക് കുറച്ചിട്ടുണ്ടോ ; കുറച്ചത് ബാങ്കുകളുടെ പ്രവര്‍ത്തനത്തിന് തിരിച്ചടിയാകുമെന്ന് കരുതുന്നുണ്ടോ ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)സ്വയം തൊഴില്‍, വിവാഹം, വിദ്യാഭ്യാസ വായ്പ, .എം.എസ്. ഭവന പദ്ധതി തുടങ്ങിയ വായ്പകളിലെ പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ?

5250

സഹകരണ സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്ന സമ്പത്ത്

ശ്രീ. റ്റി. യു. കുരുവിള

()സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്ന സമ്പത്ത് ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ;

(ബി)സഹകരണ സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്ന സമ്പത്തിന്റെ ഒരു നിശ്ചിത ശതമാനം പലിശ കുറവില്‍ കാര്‍ഷികവായ്പയും വിദ്യാഭ്യാസ വായ്പയും നല്‍കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ ?

5251

സഹകരണബാങ്കിന്റെ നിഷ്ക്രിയ ആസ്തി

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാന സഹകരണ ബാങ്കിന്റെ നിഷ്ക്രിയ ആസ്തി ഇപ്പോള്‍ എത്രയാണ് ;

(ബി)നിഷ്ക്രിയ ആസ്തി കുറയ്ക്കാനും റബ്കോയുടെ കടം വീട്ടാനും ഉദ്ദേശിച്ച് ആസുത്രണം ചെയ്ത സഹകരണസംഘങ്ങളുടെ കണ്‍സോര്‍ഷ്യം വഴി എത്ര കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിച്ചത് ; ആയത് വഴി എത്ര കോടി രൂപയാണ് ലഭിച്ചത് ; വിശദമാക്കുമോ ;

(സി)സംസ്ഥാനത്തെ എത്ര വായ്പേതര സഹകരണ സ്ഥാപനങ്ങള്‍ സംസ്ഥാന സഹകരണ ബാങ്കിന് കുടിശ്ശികയാക്കിട്ടുണ്ട് ; അവ ഏതൊക്കെ സഹകരണ സ്ഥാപനങ്ങളെന്നുംഎത്ര കോടി രൂപ വീതമാണ് കുടിശ്ശിക വരുത്തിയതെന്നും വ്യക്തമാക്കുമോ;

(ഡി)സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം വഴി ലക്ഷ്യമിട്ടതെന്താണ്; കൂടാതെ സംസ്ഥാന സഹകരണ ബാങ്കിന്റെ നിഷ്ക്രിയ ആസ്തി കുറച്ചില്ലെങ്കില്‍ വരാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ ?

5252

വിലക്കയറ്റം തടയാന്‍ സഹകരണ വകുപ്പ് സ്വീകരിച്ച നടപടികള്‍

ശ്രീ. റ്റി. വി. രാജേഷ്

()അവശ്യസാധനങ്ങളുടെയും പച്ചക്കറികളുടെയും വിലക്കയറ്റം തടയാന്‍ സഹകരണ വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ;

(ബി)ഹോട്ടലുകളിലെ അമിതമായ വിലവര്‍ദ്ധനവ് തടയാന്‍ സഹകരണ വകുപ്പിന്റെ കീഴില്‍ ന്യായവില ഹോട്ടലുകള്‍ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച വിശദാംശം നല്‍കുമോ?

5253

കാപ്പി പാക്കേജിന്റെ ഭാഗമായി വയനാട് ജില്ലയിലെ സഹകരണ ബാങ്കുകള്‍ക്ക് ലഭിക്കാനുള്ള തുക

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റര്‍

()കാപ്പി പാക്കേജിന്റെ ഭാഗമായി വയനാട് ജില്ലയിലെ സഹകരണ ബാങ്കുകള്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച 10 കോടി രൂപ വയനാട് ജില്ലാ സഹകരണ ബാങ്കിന് നല്‍കിയത് എന്നാണ്;

(ബി)ഈ സംഖ്യ ഏതെല്ലാം പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് എത്ര രൂപവെച്ചു ഇതുവരെ നല്‍കിയെന്നും, എന്നാണ് നല്‍കിയത് എന്നും വിശദമാക്കാമോ;

(സി)ഇനി ഏതെല്ലാം ബാങ്കുകള്‍ക്കാണ് തുക നല്‍കാനുള്ളത്;

(ഡി)പ്രാഥമിക ബാങ്കുകള്‍ 2 വര്‍ഷം മുമ്പ് വായ്പക്കാരുടെ അക്കൌണ്ടുകളില്‍ വരവുവെച്ച ഈ തുകക്ക് കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കും ജില്ലാ ബാങ്കും ഉള്‍പ്പെടെ അപക്സ് ബാങ്കുകള്‍ പലിശ ഈടാക്കുന്നതു മൂലവും മറ്റും പ്രാഥമിക ബാങ്കുകള്‍ക്കു ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;

()ജില്ലാ ബാങ്കിന്റെ അക്കൌണ്ടില്‍ പണം വന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രൈമറി ബാങ്കിനു പണം കൈമാറാന്‍ വൈകിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ?

5254

സഹകരണ മേഖലയിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം

ശ്രീ. പുരുഷന്‍ കടലുണ്ടി

()സഹകരണമേഖലയിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെങ്കില്‍ അടുത്ത മൂന്ന് വര്‍ഷത്തില്‍ റിട്ടയര്‍ ചെയ്യുന്ന എത്ര ജീവനക്കാര്‍ക്ക് ഇതുകൊണ്ട് ഗുണം ലഭിക്കും;

(ബി)സഹകരണ മേഖലയിലെ പ്രാഥമിക ബാങ്കുകളില്‍ ഇപ്പോള്‍ എത്ര ജീവനക്കാരുടെ ഒഴിവുകള്‍ നികത്തപ്പെടേണ്ടതായുണ്ട് വിശദമാക്കുമോ?

5255

ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ ജില്ലാ സഹകരണ ബാങ്കിന്റെ ശാഖകള്

ശ്രീ. ബി. സത്യന്‍

()ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ എവിടെയെല്ലാമാണ് തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിന്റെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്;

(ബി)ശാഖകള്‍ അനുവദിക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;

(സി)കാര്‍ഷിക മേഖലയായ നഗരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരു ശാഖ ആരംഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാമോ?

5256

തൃശ്ശൂര്‍ ജില്ലയില്‍ സഹകരണ സംഘങ്ങള്‍

ശ്രീമതി ഗീതാ ഗോപി

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തൃശ്ശൂര്‍ ജില്ലയില്‍ എത്ര സഹകരണ സംഘങ്ങള്‍ രജിസ്റര്‍ ചെയ്തു എന്നും ആയതിന്റെ വിശദാംശങ്ങളും വെളിപ്പെടുത്തുമോ?

5257

പുന്നപ്ര സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട നടപടി

ശ്രീ. ജി. സുധാകരന്‍

()പുന്നപ്ര സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ പിരിച്ചുവിടാനുണ്ടായ കാരണങ്ങള്‍ വിശദമാക്കുമോ ;

(ബി)സഹകരണ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചതെന്ന് ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പിരിച്ചുവിടല്‍ സംബന്ധിച്ച് കേസുകള്‍ നിലവിലുണ്ടോ ; വിശദാംശം നല്‍കുമോ ;

(ഡി)പ്രസ്തുത ബാങ്കിന്റെ 2012 മെയ് 31 വരെയുള്ള ടെന്റേറ്റീവ് ആസ്തി ബാധ്യത സ്റേറ്റ്മെന്റ് ലഭ്യമാക്കുമോ ?

5258

നന്മ സ്റോറുകള്‍

ശ്രീ. സി. ദിവാകരന്‍

()നന്മ സ്റോറുകള്‍ എത്ര എണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്;

(ബി)കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)നന്മ സ്റോറുകള്‍ സ്ഥാപിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ?

5259

വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കണ്‍സ്യൂമര്‍ഫെഡ

ശ്രീമതി കെ.എസ്. സലീഖ

()സംസ്ഥാനത്ത് ഇപ്പോഴുള്ള രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ പൊതുവിപണിയില്‍ ഫലപ്രദമായി ഇടപെടാന്‍ കണ്‍സ്യൂമര്‍ഫെഡ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം കണ്‍സ്യൂമര്‍ഫെഡിന് കീഴില്‍ പുതുതായി ആരംഭിച്ച ത്രിവേണി സ്റോറുകള്‍, മൊബൈല്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫ്ളോട്ടിങ് യൂണിറ്റുകള്‍, നീതി മെഡിക്കല്‍ സ്റോറുകള്‍, നീതി മെഡിക്കല്‍ വെയര്‍ഹൂസുകള്‍, ശീതീകരിച്ച ഗോഡൌണുകള്‍ തുടങ്ങി എത്ര വീതമാണെന്ന് തരംതിരിച്ച് വ്യക്തമാക്കുമോ; ഇത്തരത്തില്‍ ഈ വര്‍ഷം എത്രയെണ്ണം കൂടി പുതുതായി ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി)കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ കണ്‍സ്യൂമര്‍ഫെഡ് വഴി ഓണം/റംസാന്‍ ഉത്സവകാലങ്ങളില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ന്യായവില വില്‍പന കേന്ദ്രങ്ങളും ഉത്സവകാല ചന്തകളും സംസ്ഥാനത്ത് വ്യാപകമായി നടപ്പില്‍ വരുത്തി വിലക്കയറ്റം പിടിച്ചു നിര്‍ത്തിയതായി ഈ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടുവോ; എങ്കില്‍ ഈ വര്‍ഷം ഓണം/റംസാന്‍ കാലത്ത് പുതിയ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

5260

നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധന

ശ്രീ. എം. ഹംസ

()പഴം, പച്ചക്കറി, പലവ്യഞ്ജനം മുതലായ നിത്യോപയോഗ സാധനങ്ങളുടെ അമിത വിലവര്‍ദ്ധന സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണെന്ന കാര്യം ശ്രദ്ധയിലുണ്ടോ ;

(ബി)പഴം, പച്ചക്കറി, പലവ്യഞ്ജനം മുതലായവയുടെ വിലക്കയറ്റം തടയുന്നതിനായി പൊതുമാര്‍ക്കറ്റില്‍ ഇടപെടുന്നതിനായി സഹകരണ വകുപ്പ്എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ ;

(സി)നഗരസഭകളിലെ എല്ലാവാര്‍ഡിലും, ഗ്രാമപഞ്ചായത്തുകളിലെ പ്രധാന കവലകളിലും ഓരോ പഴം, പച്ചക്കറി, പലവ്യഞ്ജന സ്റാളുകള്‍ തുടങ്ങാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ; എങ്കില്‍ ഇവ എന്ന് ആരംഭിക്കുമെന്ന്അറിയിക്കാമോ ?

5261

സഹകരണ വകുപ്പിന്‍കീഴില്‍ പുതിയ മാവേലി/സപ്ളൈകോ സ്ഥാപനങ്ങള്‍

ശ്രീ.സി. ദിവാകരന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സഹകരണ വകുപ്പിന്‍കീഴില്‍ പുതിയ എത്ര മാവേലി/സപ്ളൈകോ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്;

(ബി)എവിടെയെല്ലാമാണ് പ്രസ്തുത സ്ഥാപനങ്ങള്‍ ആരംഭിച്ചത് ?

5262

കുട്ടനാട്ടില്‍ കണ്‍സ്യൂമര്‍ഫെഡിന് കീഴില്‍ പുതിയ ത്രിവേണി സ്റോറുകള്‍

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട്ടില്‍ കണ്‍സ്യൂമര്‍ഫെഡിന് കീഴില്‍ പുതിയ ത്രിവേണി സ്റോറുകള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം പഞ്ചായത്തുകളില്‍ ആണ് ആരംഭി ക്കുന്നതെന്ന് വിശദമാക്കുമോ ;

(സി)കുട്ടനാട്ടില്‍ പുതിയതായി നീതി സ്റോറുകള്‍ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ?

5263

ഏറനാട് ഇടിവണ്ണയില്‍ ത്രിവേണി സ്റോര്‍

ശ്രീ. പി. കെ. ബഷീര്‍

ഏറനാട് നിയോജക മണ്ഡലത്തിലെ ചാലിയാര്‍, ഇടിവണ്ണയില്‍ ത്രിവേണി സ്റോര്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അപേക്ഷയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

5264

തിരുവനന്തപുരം ജില്ലയിലെ സഞ്ചരിക്കുന്ന ത്രിവേണി സ്റോറുകള്

ശ്രീ. ബി.സത്യന്‍

()തിരുവനന്തപുരം ജില്ലയില്‍ സഞ്ചരിക്കുന്ന ത്രിവേണി സ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ എത്ര യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ;

(സി)ആറ്റിങ്ങല്‍ കേന്ദ്രമായി സഞ്ചരിക്കുന്ന ത്രിവേണി സ്റോറുകള്‍ ആരംഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാമോ ?

5265

ഖാദിക്ക് നല്‍കിവരുന്ന റിബേറ്റുകള്‍

ശ്രീ. സി. കെ. നാണു

,, ജോസ് തെറ്റയില്‍

()കേന്ദ്ര ഖാദി കമ്മീഷന്‍ ഉത്സവകാലത്ത് ഖാദിയ്ക്ക് നല്‍കിവരുന്ന റിബേറ്റുകള്‍ നിറുത്തലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവ പുനസ്ഥാപിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആവശ്യമായ ന ടപടികള്‍ സ്വീകരിക്കുമോ;

(ബി)നിലവില്‍ ഉണ്ടായിരുന്ന 35% റിബേറ്റ് ഉത്സവകാലത്ത് നിലനിര്‍ത്താന്‍ ആവശ്യമായ തുക നല്‍കുമോ;

(സി)ഖാദിയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ എന്തെല്ലാം നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ?

5266

ഖാദി ഉല്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ നടപടി

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ അധകാരമേറ്റ ശേഷം ഖാദി ഉല്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ടെങ്കില്‍ അതുവഴി പ്രസ്തുത ഉല്പന്നങ്ങള്‍ക്ക് സമൂഹത്തില്‍ ഉണ്ടായ സ്വീകാര്യതകള്‍ വ്യക്തമാക്കുമോ;

(ബി)ഖാദി ഉല്പന്നങ്ങള്‍ക്ക് നല്‍കുന്ന സബ്സിഡി വര്‍ദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമോ;

(സി)ഖാദി ഉല്പന്നങ്ങളുടെ വിപണനത്തിനായി കൂടുതല്‍ ഔട്ട്ലെറ്റുകള്‍ തുടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

5267

ഖാദിയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുവാന്‍ നടപടി

ശ്രീ. മാത്യൂ റ്റി. തോമസ്

()കേന്ദ്ര ഖാദി കമ്മീഷന്‍ ഉത്സവകാലത്ത് ഖാദിക്ക് നല്‍കി വരുന്ന റിബേറ്റുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അവ പുനസ്ഥാപിക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടോ ;

(ബി)സംസ്ഥാനത്ത് നിലവില്‍ ഉണ്ടായിരുന്ന 35% റിബേറ്റ് ഉത്സവകാലത്ത് നിലനിര്‍ത്താന്‍ ആവശ്യമായ തുക നല്‍കാന്‍ നടപടി സ്വീകരിക്കുമോ ;

(സി)ഖാദിയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുവാന്‍ ആവശ്യമായ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ ?

5268

ഖാദി ഗ്രാമവ്യവസായ മേഖലയുടെ കരുതല്‍ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ആര്‍. സെല്‍വരാജ്

,, സണ്ണി ജോസഫ്

,, ജോസഫ് വാഴക്കന്‍

,, വര്‍ക്കല കഹാര്‍

()ഈ സര്‍ക്കാരിന്റെ കാലത്ത് ഖാദി ഗ്രാമവ്യവസായ മേഖലയ്ക്ക് കരുതലും കരുത്തുമായി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഏതെല്ലാം വിഭാഗത്തിലുള്ള തൊഴിലാളികള്‍ക്കാണ് കുറഞ്ഞ വേതനം കൊടുത്തു തീര്‍ത്തിട്ടുള്ളത്;

(സി)എന്നുമുതല്‍ക്കുള്ള തുകയാണ് നല്‍കിയത്; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി)എത്ര തൊഴിലാളികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുള്ളത് ?

5269

ഖാദിഗ്രാമ വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധികള്‍

ശ്രീ. മോന്‍സ് ജോസഫ്

()സംസ്ഥാനത്തെ ഖാദി ഗ്രാമ വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കോട്ടയം ജില്ലയിലെ കുളത്തൂര്‍ ഖാദി വ്യവസായ യൂണിറ്റിന്റെ പുനരുദ്ധാരണത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;

(സി)ഖാദി യൂണിറ്റുകള്‍ ഈ വര്‍ഷം യന്ത്രവല്‍ക്കരിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എത്രയെണ്ണം ഏതൊക്കെ;

(ഡി)സംസ്ഥാനത്തെ ഖാദി ഗ്രാമവ്യവസായ മേഖല വൈവിധ്യവല്‍ക്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

()ഖാദി തുണിത്തരങ്ങള്‍ വിറ്റഴിക്കുന്നതിനുവേണ്ടി ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ തുണിത്തരങ്ങള്‍ ഏറ്റെടുക്കുന്നതിന് പ്രത്യേക ഉത്തരവ് നല്‍കുമോ ?

5270

ഖാദി വ്യവസായ മേഖലയിലെ തൊഴില്‍ദായക പദ്ധതി

ശ്രീ. ആര്‍.സെല്‍വരാജ്

,, പി..മാധവന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, സണ്ണി ജോസഫ്

()ഖാദി വ്യവസായ മേഖലയിലെ തൊഴില്‍ദായക പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം, വിശദമാക്കുമോ ;

(ബി)ഗ്രാമവ്യവസായ യൂണിറ്റുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയില്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ;

(സി)ഈ യൂണിറ്റുകള്‍ക്ക് മാര്‍ജിന്‍ മണി ഗ്രാന്റായി നല്‍കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി)ഈ സര്‍ക്കാരിന്റെ കാലത്ത് ഈ ഇനത്തില്‍ എന്തു തുക നല്‍കുകയുണ്ടായി; വിശദമാക്കുമോ ?

5271

ഖാദി വസ്ത്രധാരണം സംബന്ധിച്ച ഉത്തരവ്

ശ്രീ. മുല്ലക്കര രത്നാകരന്‍

സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയിലൊരിക്കലെങ്കിലും ഖാദി വസ്ത്രങ്ങള്‍ ധരിക്കണമെന്നതുമായി ബന്ധപ്പെട്ട എത്ര ഉത്തരവുകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്; ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?

5272

മയ്യില്‍ ഗ്രാമപഞ്ചായത്തിലെ ധാന്യമില്ല്

ശ്രീ. ജെയിംസ് മാത്യൂ

()മയ്യില്‍ ഗ്രാമപഞ്ചായത്തിലെ നണിയൂര്‍ നമ്പ്രത്ത് ജനവാസകേന്ദ്രത്തില്‍ ധാന്യമില്ല് പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദം നല്കിയിട്ടുണ്ടോ ;

(ബി)ഇതിന് ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനാനുമതി നല്കിയിട്ടില്ലെന്ന കാര്യം മനസ്സിലാക്കിയിട്ടുണ്ടോ ;

(സി)ഇവിടെ തുടങ്ങാനുദ്ദേശിക്കുന്ന ധാന്യമില്ലിനെതിരെ പരിസരവാസികള്‍ അധികാരികള്‍ക്കെല്ലാം പരാതി നല്കിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)ജനങ്ങളാകെ എതിര്‍ക്കുന്ന മലിനീകരണകാരിയാവുന്ന മില്ലിന് എന്തുകൊണ്ടാണ് അനുവാദം ലഭ്യമാക്കിയതെന്ന് വിശദീകരിക്കുമോ ?

5273

ഇലക്ട്രോണിക്സ് മാലിന്യനിര്‍മ്മാര്‍ജ്ജനം

ശ്രീ. .പി. ജയരാജന്‍

()1986 ലെ എന്‍വയോണ്‍മെന്റ് (പ്രൊട്ടക്ഷന്‍) ആക്റ്റിന്‍പ്രകാരം ഇലക്ട്രോണിക്സ് മാലിന്യ നിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച് നിലവിലുള്ള നിബന്ധനകളും കൈക്കൊള്ളേണ്ട നടപടികളും എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)വ്യക്തികളും സ്ഥാപനങ്ങളും ഉപയോഗിച്ച് പുറംതള്ളുന്ന ഇലക്ട്രോണിക്സ് മാലിന്യങ്ങള്‍ നശിപ്പിക്കുന്നതിനോ റീസൈക്കിള്‍ ചെയ്യുന്നതിനോ സംസ്ഥാനത്ത് എന്തെങ്കിലും സംവിധാനം നിലവിലുണ്ടോയെന്നു വ്യക്തമാക്കുമോ;

(സി)ഇലക്ട്രോണിക്സ് മാലിന്യങ്ങളില്‍ പലതും അശ്രദ്ധമായും അറിവില്ലാതെയും കൈകാര്യം ചെയ്യുന്നതിന്റെ ഫലമായുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ഈ മേഖലയിലെ തൊഴിലാളികളെ ബോധവല്‍ക്കരിക്കുവാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ;

(ഡി)വീടുകളിലും സ്ഥാപനങ്ങളിലും ഇലക്ട്രോണിക്സ് മാലിന്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവ ശാശ്വതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ സ്ഥായിയായ എന്ത് പരിപാടിയാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

5274

പുഴകളും നദികളും മലിനമാകുന്നത് തടയാന്‍ നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()പുഴകളും നദികളും മലിനമാകുന്നത് തടയാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ ;

(ബി)പുഴകളിലെ വെള്ളം പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടോ ;

(സി)എങ്കില്‍ അവ വിശദമാക്കാമോ ;

(ഡി)പുഴകളിലെ വെള്ളം മലിനമാകുന്നത്മുലം മത്സ്യങ്ങള്‍ ചത്ത് പൊങ്ങുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

()എങ്കില്‍ ഇവ ശുദ്ധമാക്കുന്നതിന് കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കാമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.