STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*391

റേഷന്‍ സാധനങ്ങളുടെ ഗുണനിലവാരം

ശ്രീ. ലൂഡി ലൂയിസ്

,, ജോസഫ് വാഴക്കന്‍

'' ഡൊമിനിക് പ്രസന്റേഷന്‍

'' എം. . വാഹീദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() റേഷന്‍ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ടോ ;

(ബി)ഗുണനിലവാരം പരിശോധിക്കുവാന്‍ ലബോറട്ടറികള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(സി)ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത് ?

*392

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ്

ശ്രീ. വി. ചെന്താമരാക്ഷന്‍

,, എം. ചന്ദ്രന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ.. എം. ആരിഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ് വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഇത്തരം ഒരു തീരുമാനത്തിലേയ്ക്ക് നയിച്ച സാഹചര്യമെന്താണ്;

(സി)ഈ തീരുമാനം ഭൂമാഫിയകള്‍ ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യത ഉണ്ടാകും എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഈ തീരുമാനം വയല്‍ പ്രദേശങ്ങള്‍ കുറയുന്നതിന് ഇടയാക്കുമെന്ന കാര്യം പരിഗണിച്ചിട്ടുണ്ടോ ?

*393

വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനഃസ്ഥാപിക്കുന്നതിന് സര്‍വ്വകക്ഷിസംഘം

ശ്രീ. കെ. വി. വിജയദാസ്

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. വി. ശിവന്‍കുട്ടി

'' ബാബു എം. പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

കേരളത്തിന് അര്‍ഹതപ്പെട്ട അരിവിഹിതവും മണ്ണെണ്ണയും വെട്ടിക്കുറച്ചത് പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി കേരളത്തില്‍ നിന്നും ഒരു സര്‍വ്വകക്ഷിസംഘത്തെ കേന്ദ്രത്തിലേക്ക് അയയ്ക്കുവാന്‍ തയ്യാറാകുമോ ; ഇല്ലെങ്കില്‍ വിശദാംശം നല്‍കുമോ ?

*394

സഞ്ചയിക സമ്പാദ്യ പദ്ധതി

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

ശ്രീമതി ഗീതാ ഗോപി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നതിനുവേണ്ടി നിലവിലുണ്ടായിരുന്ന സഞ്ചയിക എന്ന പദ്ധതി പൂര്‍ണ്ണമായും അവസാനിപ്പിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഈ പദ്ധതിക്ക് പകരമായി മറ്റേതെങ്കിലും പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാരിന് ഉദ്ദേശ്യമുണ്ടോ ;

(സി)സഹകരണ വകുപ്പുമായി ചേര്‍ന്ന് സ്കൂള്‍ സഹകരണ സംഘങ്ങള്‍ ശക്തിപ്പെടുത്തികൊണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ചെറുസമ്പാദ്യം സ്വരൂപിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ; എങ്കില്‍ നടപടികള്‍ വിശദമാക്കുമോ ?

*395

ശബരിമല റോഡുകളുടെ മെയിന്റനന്‍സ്

ശ്രീ. കെ. മുരളീധരന്‍

,, പാലോട് രവി

,, ഷാഫി പറമ്പില്‍

,, .പി. അബ്ദുള്ളക്കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ശബരിമല റോഡുകളുടെ ഹെവി മെയിന്റനന്‍സിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി)എങ്കില്‍ ഇതിനുവേണ്ടി എന്ത് തുക പ്രത്യേക അനുമതി പ്രകാരം നല്‍കിയിട്ടുണ്ടെന്ന് പറയുമോ;

(സി)ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ;

(ഡി)എങ്കില്‍ അടുത്ത മണ്ഡലകാലത്തിന് മുന്‍പ് ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കുമോയെന്ന് വിശദമാക്കുമോ?

*396

-ടെന്‍ഡര്‍

ശ്രീ. പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പൊതുമരാമത്ത് വകുപ്പില്‍ ഇ-ടെന്‍ഡര്‍ പൂര്‍ണ്ണമായി നടപ്പാക്കുന്നതിനുളള നടപടികള്‍ ഏത് ഘട്ടംവരെയായി;

(ബി)പ്രസ്തുത വകുപ്പില്‍ നിലവില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്‍ ഏതാണ്;

(സി)നാഷണല്‍ ഇ-ഗവേണന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി എന്‍. . സി. യുടെ സോഫ്റ്റവെയര്‍ എന്നുമുതല്‍ ഉപയോഗിച്ചു തുടങ്ങുമെന്ന് അറിയിക്കുമോ;

(ഡി)നിലവിലുളള സോഫ്റ്റ് വെയറിനെ അപേക്ഷിച്ച് എന്‍. .സി. യുടെ സോഫ്റ്റ് വെയറിനുള്ള മേന്‍മ എന്താണ്;

()പൊതുമരാമത്ത് വകുപ്പില്‍ ഇ-ടെന്‍ഡര്‍ പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?

*397

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏകോപനം

ശ്രീ. കെ. ദാസന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, സി. കെ. സദാശിവന്‍

,, രാജു എബ്രഹാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പൊതുവിദ്യാഭ്യാസ രംഗത്ത് വിവിധ സംവിധാനങ്ങളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ശക്തിപ്പെടുത്താന്‍ മുന്‍സര്‍ക്കാരിന്റെ കാലത്ത് കെ.സി.എഫ് മുന്നോട്ടു വച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറാകുമോ;

(ബി)വിദ്യാഭ്യാസഘടനാമാറ്റം സംബന്ധിച്ച ലിഡാ കമ്മീഷന്‍ മുന്നോട്ടു വച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ്; ഇവ ആരെല്ലാമായിട്ടാണ് ചര്‍ച്ച ചെയ്തിട്ടുള്ളത്;

(സി)അദ്ധ്യാപക വിദ്യാര്‍ത്ഥി സംഘടനകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്തിരുന്നുവോ; വിശദമാക്കാമോ?

*398

പ്രകൃതിക്ഷോഭം മൂലം കാര്‍ഷിക വിളകള്‍ക്ക് ഉണ്ടാകുന്ന നാശത്തിന് നഷ്ടപരിഹാരം

ശ്രീ. . കെ. വിജയന്‍

,, വി. എസ്. സുനില്‍കുമാര്‍

,, വി. ശശി

,, . ചന്ദ്രശേഖരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പ്രകൃതിക്ഷോഭം മൂലം കാര്‍ഷിക വിളകള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാറുണ്ടോ ; എങ്കില്‍ ഓരോ ഇനത്തിന്റെ നാശനഷ്ടത്തിനും നിശ്ചയിച്ചിട്ടുളള പരമാവധി നഷ്ടപരിഹാരം എത്ര വീതമെന്ന് വ്യക്തമാക്കുമോ ;

(ബി) ഇപ്പോള്‍ നല്‍കുന്ന നഷ്ടപരിഹാരതുക കുറവാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് വര്‍ദ്ധിപ്പിക്കാനുദ്ദേശിക്കു ന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(സി) നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടോ ; എങ്കില്‍ എത്ര തുകയുടെ വര്‍ദ്ധനവിനാണ് ഇതില്‍ നിര്‍ദ്ദേശിച്ചിട്ടുളളതെന്ന് വെളിപ്പെടുത്തുമോ ?

*399

കേരള സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട്

ശ്രീ. പി. ഉബൈദുള്ള

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, കെ. എം. ഷാജി

,, എന്‍. . നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരള സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടിന്റെ രണ്ടാം ഘട്ടത്തില്‍ വിഭാവനം ചെയ്തിട്ടുള്ള പദ്ധതികളെക്കുറിച്ച് വിവരിക്കുമോ;

(ബി) പ്രസ്തുത പദ്ധതിപ്രകാരം തെരഞ്ഞെടുത്ത റോഡുകളുടെ വിശദവിവരം നല്കുമോ; എത്ര കിലോ മീറ്റര്‍ റോഡുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ;

(സി) പ്രസ്തുത പദ്ധതിക്കുവേണ്ടി ഏത് വിധത്തില്‍ പണം സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

*400

കാര്യക്ഷമമായ റവന്യൂ ഭരണം

ശ്രീ. കെ.എന്‍.എ ഖാദര്‍

,, എം. ഉമ്മര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കറയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാന റവന്യൂ ഭരണം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് സ്വീകരിച്ച നടപടികളെന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി) വില്ലേജ് ഓഫീസുകള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

*401

സ്വാശ്രയ കോളേജുകളിലെ അനധികൃത പ്രവേശനം


*401

ശ്രീ. ജി. സുധാകരന്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ.ആര്‍. രാജേഷ്

,, ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേരള സര്‍വ്വകലാശാലയുടെ പരിധിയില്‍ വരുന്ന സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനധികൃത പ്രവേശനം നല്‍കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ എത്ര കോളേജുകളില്‍ ഇത്തരത്തില്‍ പ്രവേശനം നല്‍കിയിട്ടുണ്ടെന്നും ഏതെല്ലാം കോഴ്സുകള്‍ക്കാണ് പ്രവേശനം നല്‍കിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ; പ്രസ്തുത അനധികൃത പ്രവേശനം കണ്ടെത്താനുള്ള സംവിധാനം എന്താണ്;

(സി)അനധികൃത പ്രവേശനം നല്‍കിയ സ്വാശ്രയ കോളേജുകളുടെ പേരില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

*402

കാര്യക്ഷമമായതും സമയബന്ധിതവുമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, കെ. ശിവദാസന്‍ നായര്‍

,, റ്റി. എന്‍. പ്രതാപന്‍

,, എം. . വാഹീദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായും സമയബന്ധിതമായും നടത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) ദുരിതാശ്വാസ ധനസഹായം കാലതാമസമില്ലാതെ വിതരണം ചെയ്യാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ;

(സി)ഇതിനായി എന്തെല്ലാം കാര്യങ്ങളാണ് വകുപ്പ് തലത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

*403

ചകിരി ഇറക്കുമതിയും സംഭരണവും

ശ്രീ. കെ. അജിത്

,, പി. തിലോത്തമന്‍

,, വി. ശശി

,, ജി.എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ചകിരി ഇറക്കുമതി ചെയ്യുന്നുണ്ടോ; എങ്കില്‍ എവിടെ നിന്നെല്ലാം; പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്ന ചകിരി എത്രയെന്ന് വെളിപ്പെടുത്തുമോ;

(ബി) കേരളത്തില്‍ തൊണ്ട് സംഭരിക്കുന്നതിനായി നിലവില്‍ എന്തെങ്കിലും സംവിധാനങ്ങളുണ്ടോ; എങ്കില്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി) തൊണ്ടു സംഭരണം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാനുള്ള സാദ്ധ്യതയുണ്ടോ ?

*404

രജിസ്ട്രേഷന്‍ വകുപ്പിന്റെ റവന്യൂ കളക്ഷന്‍

ശ്രീ. . റ്റി. ജോര്‍ജ്

,, സണ്ണി ജോസഫ്

,, . പി. അബ്ദുളളക്കുട്ടി

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും ഉപഭോക്തൃസംരക്ഷണവുംരജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() രജിസ്ട്രേഷന്‍ വകുപ്പില്‍ റവന്യൂ കളക്ഷന്‍ വര്‍ദ്ധിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ ;

(ബി) റവന്യൂ കളക്ഷനില്‍ പിന്നോക്കം നില്‍ക്കുന്ന ജില്ലകളില്‍ പ്രസ്തുത ലക്ഷ്യം കൈവരിക്കുന്നതിന് സ്വീകരിച്ചിട്ടുളള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണ് ;

(സി) ഇതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ ?

*405

മരാമത്ത് പ്രവൃത്തികളുടെ പരിഷ്കരിച്ച എസ്റിമേറ്റ് നിരക്ക്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, .പി. ജയരാജന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മരാമത്ത് പ്രവൃത്തികളുടെ എസ്റിമേറ്റ് നിരക്ക് പരിഷ്കരിക്കുകയുണ്ടായോ;

(ബി) മുന്‍സര്‍ക്കാരിന്റെ കാലത്ത് അവസാനമായി എസ്റിമേറ്റ് പരിഷ്കരിച്ച് ഉത്തരവായതെന്നാണെന്ന് അറിയിക്കുമോ;

(സി)ടെണ്ടര്‍ കമ്മിറ്റികള്‍ എസ്റിമേറ്റ് നിരക്ക് അധികരിച്ച് നല്‍കുന്നുണ്ടോ; എങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര പ്രവൃത്തികള്‍ക്ക് എത്ര ശതമാനം വീതം എസ്റിമേറ്റ് നിരക്ക് അധികരിച്ച് നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ; ഇതിനുള്ള കാരണം വ്യക്തമാക്കുമോ?

*406

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, റ്റി.. അഹമ്മദ് കബീര്‍

,, പി.കെ. ബഷീര്‍

,, എന്‍. ഷംസുദ്ദീന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനം നേരിടേണ്ടിവരുന്ന പ്രധാന ദുരന്തങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച മുന്‍ഗണനാലിസ്റ് വെളിപ്പെടുത്താമോ;

(ബി) ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദ വിവരം നല്‍കാമോ;

(സി) പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള ജീവഹാനിയുള്‍പ്പെടെയുള്ള നാശനഷ്ടങ്ങളുടെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം നടത്തി വിവരം ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ വെളിപ്പെടുത്തുമോ;

(ഡി)സംസ്ഥാനത്ത് റോഡപകടങ്ങളിലുണ്ടാകുന്ന ജീവഹാനിയും മറ്റു നാശനഷ്ടങ്ങളും കണക്കിലെടുത്ത് അതിനെ പ്രധാന ദുരിതമായി കണക്കാക്കി, നിയന്ത്രണ നടപടികളും ആശ്വാസ നടപടികളും കൈക്കൊള്ളുമോ ?

*407

റോഡ് സൈഡിലുള്ള അപകടകരമായ പരസ്യബോര്‍ഡുകള്‍

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യു. റ്റി. തോമസ്

,, സി. കെ. നാണു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() റോഡരികിലും വളവുകളിലും സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വാഹനങ്ങള്‍ ഡ്രൈവ് ചെയ്യുന്നവരുടെ ശ്രദ്ധ തിരിക്കുന്ന ഇത്തരം ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി) അപകടകാരണങ്ങളാകുന്ന ഇത്തരം പരസ്യബോര്‍ഡുകള്‍, പഴകി ദ്രവിച്ച ഡിസ്പ്ളേ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റുകള്‍, കേബിളുകള്‍ എന്നിവ മാറ്റുവാന്‍ ഇതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

*408

അദ്ധ്യാപക പരിശീലനം

ശ്രീ. ഹൈബി ഈഡന്‍

,, സണ്ണി ജോസഫ്

,, പാലോട് രവി

,, ബെന്നി ബെഹനാന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ മുഴുവന്‍ അദ്ധ്യാപകര്‍ക്കും പരിശീലനം നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ;

(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(സി)ഏതെല്ലാം ഏജന്‍സികളുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത് ;

(ഡി)എത്ര ഘട്ടമായിട്ടാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത് ?

*409

പാചകവാതകത്തിന്റെ സബ്സിഡി

ശ്രീ. വി. ശിവന്‍കുട്ടി

,, കോടിയേരി ബാലകൃഷ്ണന്‍

,, എം. ഹംസ

,, . പ്രദീപ്കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പാചകവാതകത്തിന്റെ സബ്സിഡി എടുത്തുകളയുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് പാചകവാതകത്തിന്റെ വിലവര്‍ദ്ധന താങ്ങാന്‍ കഴിയുന്നതല്ല എന്ന കാര്യം അറിവുണ്ടോ;

(സി) എങ്കില്‍ ഇത്തരം നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നടപടി സ്വീകരിക്കുമോ ;

(ഡി)സംസ്ഥാനത്തെ പാചകവാതക ഉപഭോക്താക്കളെ സംബന്ധിച്ച കണക്കുകള്‍ ലഭ്യമാണോ ; വിശദമാക്കാമോ ?

*410

ജീവനക്കാരുടെ ഭവനവായ്പ രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കുന്നതിന് നടപടി

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

,, .. അസീസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭവനവായ്പ അനുവദിക്കുന്നതിന് വസ്തു ഈടായി രജിസ്റര്‍ ചെയ്യുമ്പോള്‍ രജിസ്ട്രേഷന്‍ ഫീസ് ഈടാക്കുന്നുണ്ടോ;

(ബി) ഉണ്ടെങ്കില്‍ വായ്പയുടെ എത്ര ശതമാനമാണ് രജിസ്ട്രേഷന്‍ ഫീസായി ഈടാക്കുന്നത്;

(സി) പ്രസ്തുത ഭവന വായ്പാ തുക പലിശ സഹിതം തിരിച്ചടയ്ക്കേണ്ടതാകയാല്‍ രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

*411

എസ്.എസ്.എല്‍.സി ബുക്കിലെ തെറ്റു തിരുത്തല്‍

ശ്രീ. റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

,, സി. എഫ്. തോമസ്

,, തോമസ് ഉണ്ണിയാടന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() എസ്.എസ്.എല്‍.സി ബുക്കില്‍ ജനനതീയതി ഉള്‍പ്പെടെ ഉളള തെറ്റുകള്‍ തിരുത്തുന്നതിനുളള കാലതാമസം മൂലം വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;

(ബി) പരീക്ഷാ ഭവനില്‍ നിന്നുളള സേവനങ്ങള്‍ സുതാര്യമാക്കുന്നതിനും അവ എത്രയും വേഗം ലഭ്യമാക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

*412

റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കിവരുന്ന മണ്ണെണ്ണ സബ്സിഡിയില്‍ മാറ്റം

ശ്രീ. . പ്രദീപ്കുമാര്‍

'' കെ.കെ. നാരായണന്‍

ഡോ. കെ.ടി. ജലീല്‍

ശ്രീ. എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കിവരുന്ന മണ്ണെണ്ണ സബ്സിഡിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശമുണ്ടോ; എങ്കില്‍ ഇത്തരം മാറ്റം വരുത്തുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്താണ്;

(ബി) പുതിയ സമ്പ്രദായമനുസരിച്ച് ബി.പി.എല്‍ കാര്‍ഡുടമകളടക്കം എല്ലാവരും ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ അക്കൌണ്ട് ആരംഭിക്കണമെന്ന് നിര്‍ദ്ദേശമുണ്ടോ;

(സി) മുന്‍പ് ആവശ്യപ്പെട്ട പ്രകാരം വളരെയേറെ ഉപഭോക്താക്കള്‍ പോസ്റല്‍ എസ്.ബി അക്കൌണ്ട് തുടങ്ങിയ കാര്യം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ഡി)ഇത്തരത്തിലുള്ള മാറ്റം സാധാരണ ഉപഭോക്താക്കളെ സാരമായി ബാധിക്കും എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

*413

സ്കൂളുകളുടെ അടിസ്ഥാന സൌകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് നടപടി

ശ്രീ. എസ്. രാജേന്ദ്രന്‍

,, എളമരം കരീം

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, ബി.ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ സ്കൂളുകളുടെ അടിസ്ഥാന സൌകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ടോയ്ലറ്റും കുടിനീര്‍ യൂണിറ്റകളും സ്ഥാപിച്ചിട്ടുണ്ടോ;

(സി)ഇവ ഉള്‍പ്പെടെ അടിസ്ഥാന സൌകര്യങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാത്ത എത്ര സ്കൂളുകള്‍ സംസ്ഥാനത്തുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)ബഹു: കേരള ഹൈക്കോടതി ഇക്കാര്യത്തില്‍ നല്‍കിയ നിര്‍ദ്ദേശം എന്തായിരുന്നു?

*414

ഉല്പന്നങ്ങളുടെ വ്യാജ പരസ്യം

ശ്രീ.റ്റി.. അഹമ്മദ് കബീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഇല്ലാത്ത ഗുണങ്ങള്‍ പറഞ്ഞുകൊണ്ടുള്ള വിവിധ ഉല്പന്നങ്ങളുടെ വ്യാജ പരസ്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഗുണങ്ങള്‍ മാത്രമെ ഉല്പന്നങ്ങളുടെ പരസ്യത്തില്‍ ഉള്‍പ്പെടുത്താവൂ എന്ന നിയമം കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

*415

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അക്രഡിറ്റേഷന്‍

ശ്രീ. അന്‍വര്‍ സാദത്ത്

,, കെ. ശിവാദാസന്‍ നായര്‍

,, വി. റ്റി. ബല്‍റാം

,, പി. . മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) ഇത് സംബന്ധിച്ച പഠനം നടത്തുവാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

(സി) പ്രസ്തുത റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ എന്തെല്ലാമാണ് ; വിശദമാക്കുമോ ?

*416

സ്കൂളുകളില്‍ ലൈഫ്സ്കില്‍ ക്ളബുകള്‍

ശ്രീ. വി. ഡി. സതീശന്‍

,, പി. സി. വിഷ്ണുനാഥ്

,, സി. പി. മുഹമ്മദ്

,, റ്റി. എന്‍. പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ സ്കൂളുകളില്‍ ലൈഫ് സ്കില്‍ ക്ളബ്ബുകള്‍ തുടങ്ങാനുദ്ദേശിക്കുന്നുണ്ടോ;

(ബി)ഈ ക്ളബ്ബുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പരിശീലന പാഠ്യപദ്ധതി തയ്യാറാക്കുമോ;

(ഡി)ഇതിനായി പ്രത്യേക പരിശീലന പാക്കേജ് ആവിഷ്കരിക്കുന്ന കാര്യം പരിഗണിക്കുമോ?

*417

സ്കൂള്‍ ക്ളസ്റര്‍ സംവിധാനം

ശ്രീ. .പി. ജയരാജന്‍

ശ്രീമതി കെ.കെ. ലതിക

ശ്രീ. കെ. രാധാകൃഷ്ണന്‍

ശ്രീമതി കെ.എസ്. സലീഖ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സ്കൂള്‍ ക്ളസ്റര്‍ സംവിധാനത്തെക്കുറിച്ച് വിശദമാക്കാമോ;

(ബി)ഗ്രാമീണപ്രദേശങ്ങളില്‍ വര്‍ഷങ്ങളായി തുടരുന്നതും എന്നാല്‍ നഗരപ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അംഗബലം കുറവുള്ളതുമായ പ്രൈമറി സ്കൂളുകളുടെ നിലവാരം പ്രസ്തുത സംവിധാനത്തിലൂടെ ഉയര്‍ത്തുന്നതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ;

(സി)ഇത്തരം സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കാമോ;

(ഡി)അണ്‍ എയിഡഡ് സ്കൂളുകള്‍ക്ക് വ്യാപകമായി എന്‍..സി നല്‍കുന്ന നടപടികള്‍ കാരണം സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ തകരുന്നു എന്നു കാണിച്ച് അദ്ധ്യാപക-വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന പ്രക്ഷോപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()സ്വകാര്യവിദ്യാലയങ്ങളെ അമിതമായി പ്രോത്സാഹിപ്പിക്കുന്ന നയം തിരുത്താന്‍ നടപടി സ്വീകരിക്കുമോ?

*418

സബ്രജിസ്ട്രാര്‍ ഓഫീസുകളിലെ റെക്കോഡുകളുടെ ഡിജിറ്റൈസേഷന്‍

ശ്രീ. ബി. സത്യന്‍

,, എസ്. ശര്‍മ്മ

'' എസ്. രാജേന്ദ്രന്‍

'' കെ. സുരേഷ് കുറുപ്പ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സബ്രജിസ്ട്രാര്‍ ഓഫീസുകളിലെ റെക്കോര്‍ഡുകള്‍ ഡിജിറ്റൈസ് ചെയ്യൂന്നതിനുള്ള എന്‍.എല്‍.ആര്‍.എം.പി. പദ്ധതി സപ്തധാരാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ;

(സി) സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ ?

*419

ഭൂമി കേരളം പദ്ധതി

ശ്രീ. റോഷി അഗസ്റിന്‍

ഡോ.എന്‍. ജയരാജ്

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

,, പി.സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് 'ഭൂമികേരളം' പദ്ധതിയിലൂടെ നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

()ഭൂമികേരളം പദ്ധതിയുടെ കീഴില്‍ റീസര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ള വില്ലേജുകളില്‍ കൈവശഭൂമിയുടെ അളവുകളെ സംബന്ധിച്ചും ഉടമസ്ഥാവകാശം സംബന്ധിച്ചും നിലനിന്നിരുന്ന പരാതികളില്‍ തീര്‍പ്പു കല്പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ഡി) നിലവില്‍ പ്രസ്തുത പദ്ധതിയുടെ കീഴില്‍ റീസര്‍വ്വെ നടപടികള്‍ അവശേഷിക്കുന്ന ജില്ലകള്‍ ഏതെല്ലാമാണ് എന്ന് വ്യക്തമാക്കുമോ;

(ഡി)റീസര്‍വ്വെ ജോലികള്‍ കുറ്റമറ്റ രീതിയില്‍ നിര്‍വ്വഹിക്കുന്നതിന് എന്തെല്ലാം മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

*420

പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത കോര്‍പ്പറേഷനുകളുടെ കീഴിലുള്ള റോഡുകള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, വി. ഡി. സതീശന്‍

,, ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പുനരുദ്ധാരണത്തിനായി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത കോര്‍പ്പറേഷനുകളുടെ കീഴിലുള്ള തെരഞ്ഞെടുത്ത റോഡുകളുടെ പ്രവൃത്തികള്‍ക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പറയാമോ;

(ബി) ഇതിന് എന്തു തുക വകയിരുത്തിയിരുന്നുവെന്ന് വിവരിക്കുമോ;

(സി)കോര്‍പ്പറേഷനുകളിലെ ഇത്തരം റോഡുകളുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ടോ;

(ഡി)എങ്കില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്ത പ്രസ്തുത റോഡുകള്‍ സമയബന്ധിതമായി തീര്‍ക്കുവാന്‍ നടപടി സ്വീകരിക്കുമോ?

 <<back    
                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.