STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*361

സര്‍ക്കാര്‍ ആശുപത്രിയില്‍ സൌജന്യമായി മരുന്നു നല്‍കുന്ന പദ്ധതി

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. എസ്. ശര്‍മ്മ

'' ബാബു എം. പാലിശ്ശേരി

ശ്രീമതി കെ. കെ. ലതിക

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രിയില്‍ സൌജന്യമായി മരുന്ന് നല്‍കുന്നതിനായി എന്തെങ്കിലും പദ്ധതി പ്രഖ്യാപിച്ചിരുന്നോ ; എങ്കില്‍ പദ്ധതിയുടെ വിശദാംശം നല്‍കുമോ ; ഇതിനായി ബജറ്റില്‍ അധികമായി എന്ത് തുകയാണ് വകയിരുത്തിയിരിക്കുന്നതെന്ന് അറിയിക്കുമോ ;

(ബി) നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കായി എത്തുന്നവര്‍ക്ക് മരുന്ന് നല്‍കുന്നതിന് പണം വാങ്ങാറുണ്ടോ ; എങ്കില്‍ കഴിഞ്ഞ വര്‍ഷം ഈ ഇനത്തില്‍ ആകെ ലഭിച്ച തുക എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ ;

(സി) മുന്‍സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ വഴി മരുന്ന് സംഭരിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് സൌജന്യമായി നല്‍കിയിരുന്നോ ; അതിനായി 2010-11 വര്‍ഷം ചെലവഴിച്ച തുക എത്രയായിരുന്നുവെന്ന് വിശദമാക്കുമോ ?

*362

ബാലവേല

ശ്രീ. കെ. അജിത്

,, . ചന്ദ്രശേഖരന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. . കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അന്യസംസ്ഥാന തൊഴിലാളികളുടെ വരവ് വര്‍ദ്ധിച്ചതോടെ ബാലവേലയുടെ തോത് വളരെയധികം ഉയര്‍ന്നിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;

(ബി)പതിനെട്ട് വയസ് തികയാത്ത അന്യസംസ്ഥാന തൊഴിലാളികളെ കുറഞ്ഞ കൂലി നല്‍കി അമിതമായി ജോലി ചെയ്യിപ്പിച്ച് ചൂഷണം നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടോയെന്നു വെളിപ്പെടുത്തുമോ;

(സി)ബാലവേല തടയുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങളുടെ പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

*363

പട്ടികജാതി പട്ടികവര്‍ഗ്ഗ ഗോത്ര കമ്മീഷന്‍

ശ്രീ. സി. മമ്മൂട്ടി

,, എം. ഉമ്മര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്ക സമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പട്ടികജാതി പട്ടികവര്‍ഗ്ഗ ഗോത്ര കമ്മീഷന്റെ പ്രവര്‍ത്തനം വിലയിരുത്താറുണ്ടോ; എങ്കില്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്കുമോ;

(ബി)പട്ടികജാതി പട്ടികവര്‍ഗ്ഗ ഗോത്രവിഭാഗങ്ങളുടെ ക്ഷേമത്തിനായി കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്ത് നടപ്പിലാക്കിയ ക്ഷേമ പദ്ധതികള്‍ കമ്മീഷന്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ വ്യക്തമാക്കുമോ;

(സി)പ്രസ്തുത കാലയളവില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ ഗോത്ര വിഭാഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് കമ്മീഷന്‍ നല്കിയ ശുപാര്‍ശകളുടെ വിശദ വിവരം നല്കുമോ?

*364

മരുന്നുകളുടെ ദുരുപയോഗം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, പാലോട് രവി

,, വി. ഡി. സതീശന്‍

,, എം.. വാഹീദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മരുന്നുകളുടെ ദുരുപയോഗം തടയുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഏതെല്ലാം വിഭാഗത്തില്‍പ്പെട്ട മരുന്നുകളുടെ വിതരണവും, വില്‍പ്പനയും ഉപയോഗവുമാണ് നിയന്ത്രിക്കപ്പെട്ടിട്ടുള്ളത്;

(സി)പ്രസ്തുത നിയന്ത്രണം കര്‍ശനമായി നടപ്പാക്കുവാന്‍ ഭരണതലത്തില്‍ എന്തെല്ലാം മോണിറ്ററിംഗ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്?

T*365

പുകയില ലഹരി പദാര്‍ത്ഥങ്ങളുടെ നിരോധനം

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, വി. ശശി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് പുകയില ലഹരി പദാര്‍ത്ഥങ്ങള്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ സുലഭമായി ലഭിയ്ക്കുന്ന ഏതെല്ലാം ഉല്പങ്ങളാണ് നിരോധനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് പറയാമോ ;

(ബി)പ്രസ്തുത നിരോധനം കര്‍ശനമായി നടപ്പാക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണ് ;

(സി)പുകയില ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന തകരാറുകളെ സംബന്ധിച്ച് സ്ക്കൂള്‍, കോളേജ് തലങ്ങളില്‍ ബോധവത്ക്കരണം നടത്തുന്നുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

*366

ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി

ശ്രീ. . കെ. ബാലന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, ജെയിംസ് മാത്യു

,, ബി. ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി പതിച്ചുനല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലയിലെ ആദിവാസി സമൂഹം സമരത്തിലേര്‍പ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രശ്നം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;

(ബി)1999-ലെ ആദിവാസി ഭൂസംരക്ഷണ നിയമപ്രകാരം ഭൂമിയില്ലാത്ത ആദിവാസികള്‍ക്കും, നാമമാത്ര ഭൂമിയുള്ള ആദിവാസികള്‍ക്കും എത്ര ഭൂമിക്കാണ് അവകാശമെന്ന് വെളിപ്പെടുത്തുമോ;

(സി)ഇത്തരത്തില്‍ ഭൂമിക്ക് അവകാശപ്പെട്ട എത്ര ആദിവാസികള്‍ സംസ്ഥാനത്ത് ഉണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടോ; തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ സമരം ചെയ്യുന്ന ആദിവാസികളെ ബലപ്രയോഗത്തിലൂടെ ഇറക്കിവിടുന്നത് നിര്‍ത്തിവയ്ക്കുമോ?

*367

മിനിമം വേജസ് നിര്‍ണ്ണയം

ശ്രീ. വി. ചെന്താമരാക്ഷന്‍

,, പി. കെ. ഗുരുദാസന്‍

,, സി. കൃഷ്ണന്‍

,, . എം. ആരിഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരളത്തില്‍ മിനിമം വേജസ് നിര്‍ണ്ണയിക്കുന്നതിന് അര്‍ഹതയുള്ള എത്ര മേഖലകളാണുള്ളത് ; ഇതില്‍ എത്ര മേഖലകളില്‍ മിനിമം വേജസ് പുനര്‍ നിര്‍ണ്ണയിക്കുകയോ പുതുതായി വിജ്ഞാപനം ചെയ്യുകയോ ചെയ്തിട്ടുണ്ട് ;

(ബി)സര്‍ക്കാര്‍ നോട്ടിഫൈ ചെയ്ത മിനിമം വേജസ് കര്‍ശനമായി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദീകരിക്കുമോ ;

(സി)ഇതുവരെ മിനിമം വേജസ് നിര്‍ണ്ണയിച്ചിട്ടില്ലാത്ത മേഖലകളില്‍ ആയത് നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

*368

ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

,, . . അസീസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്ര ഡോക്ടര്‍മാരുടെ ഒഴിവുകളാണ് നിലവിലുളളത്; ജില്ല തിരിച്ച കണക്ക് നല്‍കുമോ ;

(ബി) പകര്‍ച്ചപ്പനി വ്യാപകമായ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുളളത് ;

(സി) സര്‍ക്കാര്‍ ആശുപത്രികളില്‍ സൌജന്യമായി എല്ലാതരം മരുന്നുകളും രോഗികള്‍ക്ക് ലഭ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എന്ന് മുതല്‍ നടപ്പിലാക്കി തുടങ്ങി; വ്യക്തമാക്കുമോ ?

*369

ജലവിതരണത്തില്‍ സ്വകാര്യവല്‍ക്കരണം

ശ്രീ. . പ്രദീപ്കുമാര്‍

,, കെ. രാധാകൃഷ്ണന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, എസ്. രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ദേശീയ ജലനയപ്രകാരം ജലവിതരണം സ്വകാര്യമേഖലയ്ക്ക് നല്‍കണമെന്നും നല്‍കുന്ന സേവനത്തിന്റെ നിലവാരമനുസരിച്ച് തുക ഈടാക്കണമെന്നും പ്രഖ്യാപിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടറിയിക്കാമോ; സംസ്ഥാന സര്‍ക്കാരിന്റെ നയം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ: വിശദാംശം ലഭ്യമാക്കുമോ?

*370

ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് സംവിധാനങ്ങള്‍

ശ്രീ. .കെ. വിജയന്‍

,, വി.എസ്. സുനില്‍ കുമാര്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. സി. ദിവാകരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാം;

(ബി)അതിര്‍ത്തി കടന്ന് സംസ്ഥാനത്തേക്ക് എത്തുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണുള്ളത്; പുതിയ എന്തെങ്കിലും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;

(സി)ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ എന്തെല്ലാം തരത്തിലുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കുമോ?

*371

നൂതന തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍

ശ്രീ. സണ്ണി ജോസഫ്

,, ബെന്നി ബഹനാന്‍

,, അന്‍വര്‍ സാദത്ത്

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായി എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)ഇതിനായി നൂതന തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനുദ്ദേശിക്കുന്നുവെന്ന് അറിയിക്കാമോ ?

*372

നദികളുമായി ബന്ധപ്പെട്ട് ടൂറിസം വികസന പദ്ധതി

ശ്രീ. എം.. വാഹീദ്

,, കെ. മുരളീധരന്‍

,, കെ. ശിവദാസന്‍ നായര്‍

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ പ്രധാന നദികളുടെ തനിമയും പാരമ്പര്യവും നിലനിര്‍ത്തുവാനും സംരക്ഷണവും ലക്ഷ്യമിട്ട് ടൂറിസം വികസന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി)ഏതെല്ലാം നദികളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(സി)നദികളുടെ തീരങ്ങളില്‍ അധിവസിക്കുന്ന ജനവിഭാഗങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ച് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുമോ?

(ഡി) പദ്ധതി സംബന്ധിച്ച രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?

*373

സ്വകാര്യ ലാബുകളിലെ പരിശോധനകള്‍ക്ക് ഏകീകൃത നിരക്ക്

ശ്രീ. ജോസ് തെറ്റയില്‍

,, സി. കെ. നാണു

,, മാത്യു ടി. തോമസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്വകാര്യ ലാബുകള്‍ നടത്തുന്ന പരിശോധനകള്‍ക്ക് സംസ്ഥാനത്ത് ഏകീകൃത നിരക്ക് നിലവിലുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ആയത് പ്രദര്‍ശിപ്പിക്കുവാനുളള ഉത്തരവുകള്‍ നിലവിലുണ്ടോ;

(സി) പ്രസ്തുത ലാബുകളുടെ ഗുണനിലവാരവും പ്രവര്‍ത്തനങ്ങളും പരിശോധിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുളളത് ; വിശദമാക്കുമോ ?

*374

മരുന്നുകളുടെ ഗുണനിലവാര പരിശോധനയിലെ വീഴ്ച

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. കെ. ജയചന്ദ്രന്‍

,, കെ. ദാസന്‍

,, എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഗുണനിലവാരമില്ലാത്ത മരുന്നുകളും വ്യാജമരുന്നുകളും സംസ്ഥാനത്തെ വിപണിയില്‍ സുലഭമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മരുന്നു ഗുണനിലവാര പരിശോധനയില്‍ സംസ്ഥാനത്തു വന്‍ വീഴ്ചയുണ്ടായെന്ന ഫാര്‍മസി കൌണ്‍സിലിന്റെ പ്രസ്താവന പരിശോധിച്ചിരുന്നോ;

(സി) പ്രസ്തുത മരുന്നുകളുടെ വിപണനം തടയാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് എടുത്തിട്ടുളളതെന്ന് വിശദമാക്കാമോ ?

*375

.റ്റി..കള്‍ക്ക് ഐ.എസ്.. സര്‍ട്ടിഫിക്കറ്റ്

ശ്രീ. കെ. മുരളീധരന്‍

,, സണ്ണി ജോസഫ്

,, പാലോട് രവി

,, പി.. മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() .റ്റി..കള്‍ക്ക് ഐ.എസ്.. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) എത്ര വര്‍ഷത്തിനകം പ്രസ്തുത ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് കരുതുന്നത് എന്നറിയിക്കാമോ;

(സി)ഓരോ ഐ.റ്റി..യ്ക്കും പ്രത്യേകമായി വെബ് സൈറ്റുകള്‍ രൂപം നല്‍കിയിട്ടുണ്ടോ; വിശദീകരിക്കുമോ?

*376

രാജീവ് ആരോഗ്യശ്രീ പദ്ധതി

ശ്രീ.സി.കെ. സദാശിവന്‍

,, ജെയിംസ് മാത്യു

ശ്രീമതി.കെ.എസ്. സലീഖ

ശ്രീ.കെ.കെ. നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() രാജീവ് ആരോഗ്യശ്രീ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് പറയാമോ;

(ബി) നിലവില്‍ എത്ര ബി.പി.എല്‍-.പി.എല്‍ കുടുംബങ്ങള്‍ക്കാണ് പ്രസ്തുത പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്;

(സി) എത്ര സ്വകാര്യ ആശുപത്രികള്‍ നിലവില്‍ പ്രസ്തുത പദ്ധതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്; സ്വകാര്യ മേഖലയിലെ ആശുപത്രികളുടെ പിന്മാറ്റത്തിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ?

*377

സമഗ്ര രോഗ പ്രതിരോധ പരിപാടി

ശ്രീ. ബാബു എം. പാലിശ്ശേരി

,, എം. ചന്ദ്രന്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. . എം. ആരിഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സമഗ്ര രോഗപ്രതിരോധ പരിപാടി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് പറയാമോ;

(ബി) എങ്കില്‍ എന്തൊക്കെ പരിപാടികളാണ് പൂര്‍ത്തിയാക്കിയതെന്ന് വിശദമാക്കാമോ;

(സി) ജലശുദ്ധത ഉറപ്പാക്കാനായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനകളുടെ വിശദാംശം നല്‍കാമോ ?

*378

പിന്നോക്ക വിഭഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്

ശ്രീ. ഷാഫി പറമ്പില്‍

,, റ്റി.എന്‍. പ്രതാപന്‍

'' ഹൈബി ഈഡന്‍

'' വി.റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പിന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍ പിന്നോക്ക വിഭഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കുന്ന തിനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിക്കുള്ള കേന്ദ്ര-സംസ്ഥാന വിഹിതം എത്രയാണ് എന്ന് അറിയിക്കുമോ:

(സി)പ്രസ്തുത സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളെ എപ്രകാരമാണ് തെരഞ്ഞെടുക്കുന്നത്;

(ഡി)ഏതെല്ലാം കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രസ്തുത സ്കോളര്‍ഷിപ്പ് തുക ലഭിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

T*379

പുകയില ഉല്പനങ്ങള്‍ക്ക് നിരോധനം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, പി. കെ. ബഷീര്‍

,, കെ. എന്‍. . ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്കൂള്‍ പരിസരത്ത് പുകയില ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുളള ഉത്തരവ് പിന്‍വലിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് നടപടി സ്വീകരിച്ചകാര്യം ശ്രദ്ധയില്‍പ്പെട്ടീട്ടുണ്ടോ;

(ബി) മയക്കുമരുന്നു ചേര്‍ത്ത ഭക്ഷ്യവിഭവങ്ങളും, പുകയില ഉല്പന്നങ്ങളും സ്കൂള്‍ പരിസരങ്ങളിലും, പൊതു മാര്‍ക്കറ്റിലും സുലഭമാണെന്നകാര്യം ശ്രദ്ധയില്‍വന്നിട്ടുണ്ടോ; ആയത് നിയന്ത്രിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) നിലവിലുണ്ടായിരുന്ന നാമമാത്ര നിരോധനം പോലും എടുത്തുകളഞ്ഞതിന് ഉത്തരവാദികളായവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു; വിശദമാക്കുമോ;

(ഡി) ഭാവിതലമുറയെ ഒന്നടങ്കം രോഗികളാക്കാന്‍ കാരണമാവുമെന്ന് ആരോപിക്കപ്പെടുന്ന, മയക്കുമരുന്ന്, പുകയില എന്നിവ ചേര്‍ന്ന ഭക്ഷ്യവസ്തുക്കളും, ലഹരി ഉല്പന്നങ്ങളും പൂര്‍ണ്ണമായും നിരോധിക്കാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

*380

ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയിലെ പട്ടികയില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കാന്‍ നടപടി

ശ്രീ. വി.റ്റി. ബല്‍റാം

,, വി. ഡി. സതീശന്‍

,, പി. . മാധവന്‍

,, റ്റി. എന്‍. പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയിലെ പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സിയായ ചിയാകിന്റെ കണ്ടെത്തലുകള്‍ എന്തൊക്കെയായിരുന്നുവെന്ന് വിശദമാക്കാമോ;

(സി) പട്ടികയില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കാന്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

*381

ഗാര്‍ഹിക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

ശ്രീ. കെ. കെ. നാരായണന്‍

ശ്രീമതി കെ. കെ. ലതിക

,, കെ. എസ്. സലീഖ

ശ്രീ. കെ. വി. അബ്ദുള്‍ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേണ്ടി മുന്‍സര്‍ക്കാരിന്റെ കാലത്ത് രൂപം നല്‍കിയ ക്ഷേമനിധിയുടെ പ്രവര്‍ത്തനം വിശദമാക്കാമോ;

(ബി) പ്രസ്തുത ക്ഷേമനിധിയില്‍ അംഗങ്ങളെ ചേര്‍ത്തിട്ടുണ്ടെങ്കില്‍ ആയതിന്റെ കണക്ക് ലഭ്യമാക്കുമോ;

(സി) ക്ഷേമനിധി ബോര്‍ഡ് ഇതുവരെ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി എന്ന് വിശദീകരിക്കുമോ ?

*382

ബേക്കല്‍ ടൂറിസം വികസനം

ശ്രീ. ഹൈബി ഈഡന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, അന്‍വര്‍ സാദത്ത്

,, വി.റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ബേക്കല്‍ ടൂറിസം വികസനത്തിന് പുതിയ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ സവിശേഷതകള്‍ എന്തെല്ലാമാണ്;

(സി)എത്ര കോടി രൂപയുടെ അടിസ്ഥാന സൌകര്യ വികസനമാണ് പ്രസ്തുത പദ്ധതി മുഖേന ലക്ഷ്യമിട്ടിട്ടുള്ളത്;

(ഡി)പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

*383

ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുന്നതിന് നൂതന മാര്‍ഗ്ഗങ്ങള്‍

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, എം. വി. ശ്രേയാംസ്കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ഭൂഗര്‍ഭ ജലനിരപ്പ് മുന്‍കാലങ്ങളില്‍ നിന്നും വ്യത്യാസപ്പെട്ടിട്ടുണ്ടോ;

(ബി) ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുന്നതിന് നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്;

(സി) പ്രകൃതിയെയും ജലസമ്പത്തിനെയും സംരക്ഷിക്കുന്നതിന് കേരളത്തിന് സമാനമായ ഭൂപ്രകൃതിയുള്ള നോര്‍വേപോലെയുള്ള രാജ്യങ്ങള്‍ അവലംബിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ സാധിക്കുമോ; വിശദാംശങ്ങള്‍ നല്കുമോ?

*384

മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ്

ശ്രീ. . പി. ജയരാജന്‍

ഡോ. കെ. ടി. ജലീല്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

,, വി. ശിവന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാന്‍ ആലോചിക്കുന്നുണ്ടോ ; എങ്കില്‍ കാരണമെന്താണെന്ന് അറിയിക്കാമോ ;

(ബി) ഇതു സംബന്ധിച്ച് മെഡിക്കല്‍ കോളേജ് അദ്ധ്യാപക സംഘടനകളുമായി ആരോഗ്യമന്ത്രി 2012 ഏപ്രിലില്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശം വെളിപ്പെടുത്താമോ ;

(സി) കെ.ജി.എം.സി.ടി.എ ഇക്കാര്യത്തില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ?

*385

വിനോദസഞ്ചാര കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് നടപടി

ശ്രീ. കെ. ദാസന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി ഈ സര്‍ക്കാര്‍ 2011 മെയ് മാസം മുതല്‍ 2012 മാര്‍ച്ച് 31 വരെ എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചത്; ഇതിനായി എന്തു തുക ചെലവഴിച്ചു;

(ബി)പ്രസ്തുത നടപടികള്‍ അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)മറ്റ് രാജ്യങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ടൂറിസ്റുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി ആധുനിക വിവരസാങ്കേതിക വിദ്യ അടിസ്ഥാനമാക്കി വിവരങ്ങള്‍ നല്‍കുന്ന കേന്ദ്രങ്ങള്‍ സംസ്ഥാനത്തിനു പുറത്തുളള പ്രധാനപ്പെട്ട എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും, പട്ടണങ്ങളിലും ഏര്‍പ്പെടുത്തുമോ; വിശദാംശം ലഭ്യമാക്കുമോ?

*386

കേരള ജലസേചന ജലസംരക്ഷണ നിയമത്തിന് ഭേദഗതി

ശ്രീ. പി. സി. ജോര്‍ജ്

,, എം. വി. ശ്രേയാംസ്കുമാര്‍

'' റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() 2003-ലെ കേരള ജലസേചന ജലസംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ നല്കാമോ ;

(ബി)ഇപ്രകാരം നിയമഭേദഗതിയിലൂടെ സംസ്ഥാനത്ത് സ്റേറ്റ് റിവര്‍ ആന്റ് വെറ്റ്ലാന്റ് അതോറിറ്റി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ പ്രസ്തുത അതോറിറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(സി)നടപ്പ് സഭാസമ്മേളനത്തില്‍ത്തന്നെ പ്രസ്തുത ഭേദഗതി കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമോ ?

*387

തിരുവനന്തപുരം നഗരത്തിലെ പൈപ്പ് പൊട്ടല്‍

ശ്രീ. ബി. സത്യന്‍

,, കോലിക്കോട് എന്‍. കൃഷ്ണന്‍നായര്‍

'' രാജു എബ്രഹാം

'' വി. ശിവന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും പൈപ്പ് പൊട്ടി കുടിവെള്ള വിതരണം താറുമാറാകുന്നത് പരിഹരിക്കുന്നതിനായി എന്തെങ്കിലും പദ്ധതി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നുവോ ; വിശദമാക്കാമോ ;

(ബി) ഈ പദ്ധതിയുടെ വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ;

(സി) കഴിഞ്ഞ വര്‍ഷം എന്ത് തുകയാണ് ഇതിനായി നീക്കിവെച്ചിരുന്നത് ; 2012 മാര്‍ച്ച് 31 വരെ എന്ത് തുക ചെലവഴിച്ചു ?

*388

സമഗ്ര ആരോഗ്യ ഇന്‍ഷ്വുറന്‍സ് പദ്ധതി

ശ്രീ. സാജുപോള്‍

,, സി. കൃഷ്ണന്‍

,, വി. ചെന്താമരാക്ഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍മാറിയതായി വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത പദ്ധതിയില്‍ പങ്കാളികളായിട്ടുളള സ്വകാര്യ ആശുപത്രികള്‍ എത്രയാണെന്ന് അറിയിക്കാമോ;

(സി)സ്വകാര്യ ആശുപത്രികള്‍ പിന്‍മാറിയതിനാല്‍ രോഗികള്‍ നേരിടുന്ന പ്രശ്നം മനസ്സിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ ?

*389

അന്യസംസ്ഥാന തൊഴിലാളികളുടെ സുരക്ഷ

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, പി. കെ. ബഷീര്‍

,, എം. പി. അബ്ദുസ്സമദ് സമദാനി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ധാരാളമായി തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതുമൂലം ഉളവായിട്ടുള്ള പ്രശ്നങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചറിയുന്നതിനും, അന്തര്‍ സംസ്ഥാന കുറ്റവാളികള്‍ ഇവര്‍ക്കിടയില്‍ നുഴഞ്ഞു കയറുന്നതു തടയാനും, ഇവര്‍ക്ക് രജിസ്ട്രേഷന്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ; ഇവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, അവര്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

*390

പൂട്ടികിടക്കുന്ന തോട്ടങ്ങള്‍

ശ്രീ. അന്‍വര്‍ സാദത്ത്

,, .റ്റി. ജോര്‍ജ്

'' വി.പി. സജീന്ദ്രന്‍

'' ബെന്നി ബെഹനാന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പൂട്ടികിടക്കുന്ന തോട്ടങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചിട്ടുണ്ട്;

(സി)അടഞ്ഞുകിടക്കുന്ന മറ്റു തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കു ന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?

 <<back    
                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.