STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*301

കണ്ണൂര്‍ വിമാനത്താവളം

ശ്രീ. ജെയിംസ് മാത്യു

,, കോടിയേരി ബാലകൃഷ്ണന്‍

,, . പി. ജയരാജന്‍

,, റ്റി. വി. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കണ്ണൂര്‍ എയര്‍പോര്‍ട്ടിനുവേണ്ടി സിയാല്‍ തയ്യാറാക്കിയ പദ്ധതി രൂപരേഖ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി) ഇതനുസരിച്ച് പദ്ധതിക്കായി ഇനിയും ഭൂമി അക്വയര്‍ ചെയ്യേണ്ടതുണ്ടോ; മുന്‍സര്‍ക്കാരിന്റെ കാലത്ത് ഏറ്റെടുത്ത മുഴുവന്‍ ഭൂമിയും എയര്‍പോര്‍ട്ട് കമ്പനിക്ക് ഇപ്പോഴും കൈമാറാത്തത് എന്തുകൊണ്ടാണ്; ഇതിനകം കൈമാറിയതെത്ര;

(സി) ലാന്റ് അക്വിസിഷനു വേണ്ടി മൊത്തം എന്തു തുക ചെലവ് പ്രതീക്ഷിക്കുന്നു; ഇതിന് മാത്രമായി ബഡ്ജറ്റില്‍ എന്തു തുക വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) എയര്‍പോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏതെല്ലാം വര്‍ക്കുകള്‍ ഇനിയും ടെന്‍ഡര്‍ ചെയ്യുകയുണ്ടായി; ഏതെല്ലാം വര്‍ക്കുകള്‍ ടെന്‍ഡര്‍ ചെയ്യേണ്ടതായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

*302

വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ രാത്രി കാലഡ്യൂട്ടി

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

,, . . അസീസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം സംസ്ഥാനത്തെ എത്ര പോലീസ് സ്റേഷനുകളിലാണ് ഉദ്യോഗസ്ഥരുടെ പ്രവൃത്തി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തിയിട്ടുള്ളത് ;

(ബി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാത്രികാല ഡ്യൂട്ടി ഒഴിവാക്കി ഉത്തരവായിട്ടുള്ളത് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റേഷനുകളിലും നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എല്ലാ പോലീസ് സ്റേഷനുകളിലും ഇത് കര്‍ശനമായി നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കുമോ?

*303

പെട്രോളിന്റെയും നിര്‍മ്മാണവസ്തുക്കളുടേയും വിലവര്‍ദ്ധന

ശ്രീ. കെ. രാധാകൃഷ്ണന്‍

,, സാജുപോള്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പെട്രോള്‍, നിര്‍മ്മാണ വസ്തുക്കള്‍, സാമഗ്രികള്‍ എന്നിവയുടെ വിലയും കൂലി ചെലവും ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ചെലവിലുണ്ടാകുന്ന വര്‍ദ്ധന എത്ര ശതമാനം ആയിരിക്കും; വിശദമാക്കാമോ;

(ബി) വില വര്‍ദ്ധന സംസ്ഥാനത്തിന്റെ പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ; പദ്ധതി ചെലവില്‍ എത്ര ശതമാനം വര്‍ദ്ധന പ്രതീക്ഷിക്കുന്നു?

*304

സദാചാര പോലീസ്

ശ്രീമതി ഗീതാ ഗോപി

ശ്രീ. വി. എസ്. സുനില്‍കുമാര്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. കെ. രാജു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് സദാചാര പോലീസ് പ്രവര്‍ത്തിക്കുന്നുണ്ടോ ; ഉണ്ടെങ്കില്‍ ഈ പോലീസിന്റെ ചുമതലകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി) ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം സദാചാര പോലീസിന്റെ അതിക്രമങ്ങള്‍ എവിടെയെല്ലാമാണ് ഉണ്ടായത്: അതിക്രമങ്ങളില്‍ എത്ര പേര്‍ മരണപ്പെട്ടുവെന്ന് വ്യക്തമാക്കാമോ ;

(സി) ഈ അതിക്രമങ്ങള്‍ തടയുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

*305

മൊബൈല്‍ ഫോണ്‍ മോഷണം

ശ്രീ. എം. ഉമ്മര്‍

,, എം. പി. അബ്ദുസ്സമദ് സമദാനി

,, എന്‍. ഷംസുദ്ദീന്‍

,, സി. മമ്മുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മൊബൈല്‍ ഫോണുകളുടെ മോഷണം വര്‍ദ്ധിച്ചുവരുന്നതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) കുറഞ്ഞ വിലയ്ക്ക് മൊബൈല്‍ സെറ്റും ഫ്രീയായി സിം കാര്‍ഡും കിട്ടുന്നതിനാല്‍ ഫോണ്‍ സെറ്റ് നഷ്ടപ്പെടുന്നവര്‍ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) മോഷണം സംബന്ധിച്ച അന്വേഷണം നടക്കാത്തതിനാല്‍ ഇത്തരം സെറ്റുകള്‍ ഏതെല്ലാം വിധത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് കണ്ടെത്താറില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇത്തരത്തില്‍ മോഷ്ടിക്കപ്പെടുന്ന സെറ്റുകള്‍ തീവ്രവാദപ്രവര്‍ത്തനമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടാമെന്നതിനാല്‍ ഈ വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തുമോ?

*306

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നിവേദക സംഘം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചതും അനുമതി ലഭിച്ചതുമായ പദ്ധതികള്‍

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നിവേദക സംഘം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചതും അനുമതി ലഭിച്ചതുമായ പദ്ധതികളുടെ നടത്തിപ്പിന് മുന്‍ഗണനാക്രമം നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) കേന്ദ്രം അംഗീകരിച്ച പദ്ധതികളിന്മേല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ സാധിച്ചത് ഏതൊക്കെയാണെന്ന് വിശദമാക്കുമോ?

*307

അശാസ്ത്രീയ മത്സ്യബന്ധനം

ശ്രീ. സി.കെ. സദാശിവന്‍

,, പി.കെ. ഗുരുദാസന്‍

,, കെ.വി.അബ്ദുള്‍ ഖാദര്‍

ഡോ. കെ.ടി. ജലീല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേരള കടല്‍ത്തീരത്തെ അശാസ്ത്രീയമായ മത്സ്യബന്ധനം മൂലം മത്സ്യസമ്പത്തില്‍ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മത്സ്യത്തൊഴിലാളി സമൂഹത്തെ ഏതെല്ലാം നിലയില്‍ ഇത് ബാധിക്കുമെന്ന് വ്യക്തമാക്കുമോ;

(സി) എങ്കില്‍ മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

(ഡി) കടല്‍ മത്സ്യബന്ധന രംഗത്ത് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു പോരുന്ന നയസമീപനങ്ങള്‍ തിരുത്തപ്പെടേണ്ടതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നുണ്ടോ; എങ്കില്‍ മത്സ്യസമ്പത്തിന്റെ ശോഷണത്തിനിടയാക്കുന്ന നയങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമോയെന്ന് വ്യക്തമാക്കുമോ?

*308

സ്ത്രീകളുടെ സുരക്ഷയ്ക്ക് പുതിയ നിയമഠ

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വി. ഡി. സതീശന്‍

,, ഹൈബി ഈഡന്‍

,, സി. പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്യാനുദ്ദേശിക്കുന്നത്; ഇതിനായി പുതിയ നിയമം കൊണ്ടുവരുന്നകാര്യം പരിഗണനയിലുണ്ടോ;

(ബി) നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ട വ്യവസ്ഥകള്‍ വനിതാ സംഘടനകളുമായി ചര്‍ച്ചചെയ്യുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?

*309

പ്രത്യേക സാമ്പത്തിക പാക്കേജ്

പ്രൊഫ. സി. രവീന്ദ്രനാഥ്

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. ആര്‍. രാജേഷ്

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേരളത്തിന് പതിനൊന്നായിരം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ചിട്ടുണ്ടോ ;

(ബി) കേരള സര്‍ക്കാര്‍ നല്‍കിയ നിവേദനത്തിലെ ഈ ആവശ്യത്തോട് പ്രധാനമന്ത്രിയുടെ പ്രതികരണം എന്തായിരുന്നു; മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള നിവേദക സംഘത്തിന് ലഭിച്ച ഉറപ്പുകള്‍ എന്തൊക്കെയായിരുന്നു ;

(സി) ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ ഇതിനകം എത്ര കോടി രൂപ ഏതെല്ലാം പ്രത്യേക പാക്കേജുകളിലായി സംസ്ഥാനത്തിന് മാത്രമായി അനുവദിക്കുകയുണ്ടായി ;

(ഡി) ഏതെല്ലാം ആവശ്യങ്ങള്‍ക്ക് എത്ര കോടി രൂപ വീതം അനുവദിക്കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത് ?

T*310

കടലാക്രമണം

ശ്രീ. എസ്. ശര്‍മ്മ

,, സി. കെ. സദാശിവന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() തീരദേശമേഖലയിലാകെ കടലാക്രമണം രൂക്ഷമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ എന്തൊക്കെ മുന്‍കരുതല്‍ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) വീടും മത്സ്യബന്ധനോപകരണങ്ങളും മറ്റ് സ്വത്തുക്കളും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?

*311

യുവ മാനേജ്മെന്റ് വിദഗ്ദ്ധരുടെ സേവനം

ശ്രീ. വി. ഡി. സതീശന്‍

,, കെ. അച്ചുതന്‍

,, എം. പി. വിന്‍സെന്റ്

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() യുവാക്കളുടെ കഴിവുകള്‍ ഭരണ നിര്‍വ്വഹണത്തില്‍ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഇതിനായി മാനേജ്മെന്റ് വിദഗ്ദ്ധരെ മന്ത്രിമാരോടൊപ്പം നിയമിക്കുന്നകാര്യത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ;

() എങ്കില്‍ എത്ര വര്‍ഷത്തേയ്ക്കാണ് നിയമനമെന്ന് വ്യക്തമാക്കുമോ;

(ഡി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാക്കുമോ?

*312

വംശനാശം നേരിടുന്ന ഉള്‍നാടന്‍ മത്സ്യങ്ങള്‍

ശ്രീ. സി. എഫ്. തോമസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഉള്‍നാടന്‍ മത്സ്യങ്ങള്‍ക്ക് വംശനാശം വന്നുകൊണ്ടിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ വംശനാശ ഭീഷണിയില്‍ നിന്നും ഇവയെ സംരക്ഷിക്കുവാന്‍ എന്തു നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

*313

സംസ്ഥാന വിവരാവകാശ കമ്മീഷന്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

,, വി.എം. ഉമ്മര്‍ മാസ്റര്‍

,, സി. മോയിന്‍ കുട്ടി

,, പി. ഉബൈദുള്ള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇക്കാര്യത്തില്‍ ചില സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ നടപടികള്‍ ഉണ്ടായ കാര്യം അറിയാമോ;

(സി) കമ്മീഷന്റെ പ്രവര്‍ത്തനം, നിയമത്തില്‍ വിഭാവനം ചെയ്തിട്ടുള്ള പ്രകാരം ഫലപ്രദമാകാത്തതിനുള്ള കാരണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ പരിഹാര നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് പറയാമോ;

(ഡി) കമ്മീഷന്റെ നിയമാനുസൃത ഉത്തരവുകള്‍ നടപ്പാക്കാത്ത അവസ്ഥയുണ്ടായാല്‍ അവ പരിഹരിക്കുവാന്‍ എന്തൊക്കെ നിയമനടപടികളാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ?

*314

ജനസൌഹൃദ പോലീസ്

ശ്രീ. പാലോട് രവി

,, എം. . വാഹിദ്

'' കെ. ശിവദാസന്‍ നായര്‍

'' പി. . മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ജനസൌഹൃദ പോലീസ് എന്ന ലക്ഷ്യം കൈവരിക്കുവാന്‍ എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ;

(ബി) ഇതിനായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തികൊണ്ട് പോലീസിന്റെ കാര്യക്ഷമതയും ജനസേവന സംവിധാനവും മെച്ചപ്പെടുത്താനായി വിപുലമായ ഒരു പദ്ധതിയ്ക്ക് രൂപം നല്‍കുന്ന കാര്യം പരിഗണിക്കുമോ ;

(സി) പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കാര്യക്ഷമമായി പ്രതികരിക്കാന്‍ കഴിയുന്ന വിധത്തില്‍ ഡേറ്റാബേസ് തയ്യാറാക്കുന്ന സംവിധാനം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമോ ;

(ഡി) ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ എടുത്തിട്ടുണ്ട് ; വ്യക്തമാക്കുമോ ?

*315

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലും കബോട്ടാഷ് നിയമവും

ശ്രീ. . പി. അബ്ദുളളക്കുട്ടി

,, ബെന്നി ബെഹനാന്‍

,, വി. ഡി. സതീശന്‍

,, പി. സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാം;

(ബി) പ്രസ്തുത നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ ;

(സി)ടെര്‍മിനലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കാത്തത് കബോട്ടാഷ് നിയമം ഭേദഗതി ചെയ്യാത്തത് കൊണ്ടാണ് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) കബോട്ടാഷ് നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുമോ ; വിശദമാക്കുമോ ?

*316

ഉള്‍നാടന്‍ മത്സ്യസമ്പത്ത്

ശ്രീ. മാത്യു. റ്റി. തോമസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഉള്‍നാടന്‍ ജലാശയങ്ങളില്‍ അന്യസംസ്ഥാന സംഘങ്ങള്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതു തടയുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) അനിയന്ത്രിതമായ ചൂഷണവും പരിസ്ഥിതി മാറ്റവും മൂലം നാടന്‍ മത്സ്യസമ്പത്ത് കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇത് പരിഹരിക്കുവാനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വെളിപ്പെടുത്തുമോ ?

*317

മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്

ശ്രീ. . കെ. ബാലന്‍

,, എം. . ബേബി

ഡോ. കെ. ടി. ജലീല്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കപ്പെട്ട മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ കേരളത്തിലെ ഏതെല്ലാം താലൂക്കുകളെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഒന്നും രണ്ടും സോണുകളില്‍ ഉള്‍പ്പെടുത്തുന്നതിനായി കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നറിയാമോ;

(സി)കേരളത്തിന്റെ പൊതുവികസനവുമായി ബന്ധപ്പെട്ട ഏതെല്ലാം മേഖലകളില്‍ ഏതെല്ലാം നിലയിലുള്ള തടസ്സങ്ങള്‍ ഉണ്ടാക്കുന്നതാണ് പ്രസ്തുത റിപ്പോര്‍ട്ട് എന്ന് പരിശോധിച്ചിട്ടുണ്ടോ;

(ഡി)പ്രസ്തുത റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഏറെയും പരിസ്ഥിതി മൌലികവാദപരവും വികസന വിരുദ്ധവുമാണെന്ന ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()എങ്കില്‍ ശുപാര്‍ശകള്‍ കേന്ദ്ര ഗവണ്‍മെന്റ് പഠിച്ചുവരുന്ന ഘട്ടത്തില്‍ തന്നെ, കേരളത്തെ എങ്ങിനെയൊക്കെ ബാധിക്കുമെന്ന് പരിശോധിക്കാനും ഒബ്ജക്ഷനുകള്‍ ഉന്നയിക്കാനും സര്‍ക്കാര്‍ തയ്യാറാകുമോ ?

*318

സദാചാര പോലീസ് മര്‍ദ്ദനം

ശ്രീ. കെ. കെ. നാരായണന്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, ജി. സുധാകരന്‍

,, സി. കെ. സദാശിവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് സദാചാര പോലീസ് വ്യാപകമായിരിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സദാചാര പോലീസിനു പിന്നില്‍ മതമൌലികവാദികളാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നിരീക്ഷിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സദാചാരത്തിന്റെ പേരില്‍ നിക്ഷിപ്ത താല്പര്യങ്ങള്‍ നടപ്പാക്കുന്നവര്‍ക്കെതിരെ എന്ത് നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നു;

(ഡി)സദാചാര പോലീസുകാരുടെ മര്‍ദ്ദനത്തില്‍ സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ എത്രപേര്‍ മരണപ്പെട്ടിട്ടുണ്ട് ?

*319

മത്സ്യബന്ധന വകുപ്പിലെ പട്രോള്‍ ബോട്ടുകളും സുരക്ഷാ കിറ്റുകളും

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

'' പി.സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഫിഷറീസ് വകുപ്പിന് കീഴില്‍ എത്ര പട്രോള്‍ ബോട്ടുകള്‍ ഉണ്ട്; ഇതില്‍ എത്രയെണ്ണം പ്രവര്‍ത്തന സജ്ജമാണ്;

(ബി)മത്സ്യബന്ധനയാന ഉടമകള്‍ക്ക് ഏതെല്ലാം പദ്ധതി പ്രകാരം കടല്‍ സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)കടല്‍ സുരക്ഷാ കിറ്റുകള്‍ ഏറ്റവും ഒടുവില്‍ എന്നാണ് വിതരണം ചെയ്തത് എന്ന് വ്യക്തമാക്കുമോ;

(ഡി)മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളി കളെയും യാനങ്ങളെയും രക്ഷപെടുത്തുന്നതിന് മറൈന്‍ എന്‍ഫോസ്മെന്റ് വിഭാഗത്തിന് അത്യാധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

*320

സ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷന്‍ ഏജന്‍സി

ശ്രീ. പുരുഷന്‍ കടലുണ്ടി

,, . പ്രദീപ് കുമാര്‍

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ക്രമസമാധാനം പരിപാലിക്കുന്നതില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ;

(ബി)സി.ബി.. മാതൃകയില്‍ സ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷന്‍ ഏജന്‍സി ഏര്‍പ്പെടുത്തണമെന്ന് തീരുമാനിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഇതിനായി പ്രത്യേക നിയമനിര്‍മ്മാണം നടത്താനുദ്ദേശിക്കുന്നുണ്ടോ ?

*321

മദ്യത്തിന്റെ വിലവര്‍ദ്ധനവ്

ശ്രീ. ബാബു എം. പാലിശ്ശേരി

,, പി. കെ. ഗുരുദാസന്‍

'' വി. ചെന്താമരാക്ഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മദ്യോല്പാദന കമ്പനികള്‍ മദ്യത്തിന്റെ വില കൂട്ടണമെന്നാവശ്യപ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ പ്രസ്തുത ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാനുദ്ദേശിക്കുന്നുണ്ടോ ; വില എത്ര ശതമാനമായി വര്‍ദ്ധിപ്പിക്കണമെന്നാണാവശ്യപ്പെട്ടത് ; ഈ ആവശ്യവുമായി കമ്പനി പ്രതിനിധികള്‍ മന്ത്രിയെ കാണുകയുണ്ടായോ ;

(സി) ബീവറേജസ് കോര്‍പ്പറേഷന്‍ ഏതെല്ലാം കമ്പനികളുടെ മദ്യമാണ് വാങ്ങുന്നത് ;

(ഡി)മദ്യവില കൂട്ടാതിരിക്കുന്നതുമൂലം എന്തെങ്കിലും ബുദ്ധിമുട്ട് ഉള്ളതായി കരുതുന്നുണ്ടോ ; എങ്കില്‍ വിശദമാക്കാമോ ;

()പ്രതിമാസം കേരളത്തില്‍ വിറ്റഴിക്കുന്ന മദ്യത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്താമോ ;

(എഫ്)മദ്യോപഭോഗം കുറച്ചുകൊണ്ടുവരുന്നതിന് നടപടി സ്വികരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ?

*322

തീവ്രവാദ കേസുകളുടെ തുടരന്വേഷണം

ശ്രീ. . പ്രദീപ്കുമാര്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, പി. ശ്രീരാമകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ തീവ്രവാദ കേസുകളുടെ അന്വേഷണത്തിനും നിരീക്ഷണത്തിനും കേരള പോലീസില്‍ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ തുടരുന്നുണ്ടോ;

(ബി) പ്രസ്തുത സ്ക്വാഡ് അന്വേഷിച്ചുവന്നിരുന്ന തീവ്രവാദ കേസുകള്‍ ഏതൊക്കെയായിരുന്നു; ഇവയുടെ തുടര്‍അന്വേഷണങ്ങള്‍ നടത്തുമോ; സ്ക്വാഡിന്റെ ചുമതല ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് സ്ഥലം മാറ്റിയിട്ടുണ്ടോ ?

*323

നദികളെകുറിച്ചുള്ള പഠനറിപ്പോര്‍ട്ട്

ശ്രീ. .റ്റി. ജോര്‍ജ്

,, കെ.മുരളീധരന്‍

,, സണ്ണി ജോസഫ്

,, വി.റ്റി.ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ നദികളിലെ വെളളത്തിന്റെ ഗുണനിലവാരത്തെപ്പറ്റി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ പഠനം നടത്തിയിട്ടുണ്ടോ;

(ബി) പ്രസ്തുത പഠന റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)ഏതെല്ലാം നദികളെക്കുറിച്ചാണ് പഠനം നടത്തിയിട്ടുളളതെന്ന് പറയാമോ;

(ഡി)നദീതടങ്ങളിലെ ഭൂഗര്‍ഭ ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ചിട്ടുണ്ടോ;

()പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

*324

നഗര സുരക്ഷാ പരിപാടി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, കെ. ശിവദാസന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് പോലീസിന്റെ സഹായത്തോടെ നഗരസുരക്ഷാ പരിപാടി നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) പ്രസ്തുത പദ്ധതിയില്‍ ഏതെല്ലാം ഏജന്‍സികളെയാണ് പങ്കാളികളാക്കാനുദ്ദേശിക്കുന്നത്;

(സി) ആദ്യ ഘട്ടത്തില്‍ ഏതെല്ലാം നഗരങ്ങളിലാണ് ഇത് നടപ്പാക്കുന്നത്;

(ഡി)സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും ഇതു വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ?

*325

എയര്‍പോര്‍ട്ട് കാര്‍ഗോ

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, എന്‍. . നെല്ലിക്കുന്ന്

,, കെ. എം. ഷാജി

,, പി. ബി. അബ്ദുള്‍ റസാക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകള്‍ വഴി യാത്ര ചെയ്യുന്നവരുടെയും, അയയ്ക്കുന്ന കാര്‍ഗോയുടെയും സുരക്ഷയും സുഗമമായ നീക്കവും ഉറപ്പൂവരുത്താന്‍ നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി) കാര്‍ഗോ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നതു സംബന്ധിച്ച പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോയെന്നു വെളിപ്പെടുത്തുമോ ;

(സി) കാര്‍ഗോയില്‍ വരുന്ന ബാഗേജുകള്‍ പൊളിച്ചും പായ്ക്കിംഗ് കീറിയും സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഘം ജീവനക്കാര്‍ക്കിടയില്‍ ഉണ്ടെന്ന വസ്തുത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ ;

(ഡി) മോഷ്ടിച്ച വസ്തുക്കള്‍ മതിലിനു പുറത്തേയ്ക്കെറിഞ്ഞു കൊടുത്തു കടത്തുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ എന്തു നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കുമോ ?

*326

പോലീസ് പരാതി അതോറിറ്റി

ശ്രീ. പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

'' റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പോലീസ് പരാതി അതോറിറ്റി ശക്തിപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ; വ്യക്തമാക്കുമോ ;

(ബി)പോലീസ് പരാതി അതോറിറ്റിയുടെ ഘടന എപ്രകാരമാണ് ;

(സി)പ്രസ്തുത അതോറിറ്റിയുടെ ഫലപ്രദമായ പ്രവര്‍ത്തനം സാധ്യമാക്കുന്നതിന് മാതൃകാ ചട്ടങ്ങള്‍ രൂപീകരിച്ചുവോ ; വ്യക്തമാക്കുമോ ?

*327

വിഴിഞ്ഞം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് പദ്ധതി

ശ്രീ. എം.. ബേബി

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, വി. ശിവന്‍കുട്ടി

,, ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വിഴിഞ്ഞം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് പദ്ധതിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായ സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ;

(ബി)പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെല്ലാം പ്രവൃത്തികള്‍ സമയബന്ധിതമായി നടക്കുന്നു എന്ന് വ്യക്തമാക്കുമോ;

(സി)ഏറ്റവും ഒടുവില്‍ പദ്ധതിയെ സംബന്ധിച്ച വിലയിരുത്തല്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നതെപ്പോഴാണ്; വിശദമാക്കുമോ;

(ഡി)മുന്‍വര്‍ഷവും നടപ്പുവര്‍ഷവും ബഡ്ജറ്റില്‍ പദ്ധതിക്കായി വകയിരുത്തപ്പെട്ട തുകകളില്‍ എന്ത് തുക ഇതിനകം ചെലവഴിക്കുകയുണ്ടായി; മൊത്തം പദ്ധതി ചെലവ് എത്രയെന്ന് വിശദമാക്കുമോ?

*328

നദീ സംയോജനം

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, മുല്ലക്കര രത്നാകരന്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. . ചന്ദ്രശേഖരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()നദീസംയോജനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പമ്പ-അച്ചന്‍കോവില്‍ നദികളെ തമിഴ്നാട്ടിലെ വൈപ്പാറുമായി സംയോജിപ്പിക്കാനുള്ള നീക്കമുണ്ടോയെന്ന് പറയുമോ;

(ബി)എങ്കില്‍ ഇതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക തകര്‍ച്ചയെക്കുറിച്ചും സാമൂഹ്യ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും വിലയിരുത്തിട്ടുണ്ടോ;

(സി)നദികളുടെ സ്വാഭാവിക പ്രവാഹത്തെ തടസ്സപ്പെടുത്തി വഴിതിരിച്ചു വിടാന്‍ ഇടയാക്കുന്ന പ്രസ്തുത നദീ സംയോജന പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം വെളിപ്പെടുത്തുമോ?

*329

ബയോഡൈവേഴ്സിറ്റി ക്ളബ്ബുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, പി. സി. വിഷ്ണുനാഥ്

,, പി. . മാധവന്‍

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() ബയോഡൈവേഴ്സിറ്റി ക്ളബ്ബുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാ മാണ് ;

(ബി) പ്രസ്തുത ക്ളബ്ബുകള്‍ എവിടെയൊക്കെയാണ് പ്രവര്‍ത്തിക്കുന്ന തെന്ന് പറയാമോ;

(സി) ക്ളബ്ബുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

*330

പി.എസ്.സി യിലെ കാള്‍ സെന്റര്‍

ശ്രീ. ഷാഫി പറമ്പില്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, എം.എ വാഹീദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()പി.എസ്.സി യിലെ കാള്‍ സെന്ററുകളുടെ ഉദ്ദേശ്യലക്ഷ്യവും പ്രവര്‍ത്തന രീതികളും എന്തൊക്കെയാണ്;

(ബി)കാള്‍ സെന്ററുകള്‍ വഴി എന്തെല്ലാം സഹായങ്ങളാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതെന്ന് പറയുമോ;

(സി)കോള്‍ സെന്ററുകളുടെ എല്ലാ ലൈനുകളും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)പ്രസ്തുത കാള്‍ സെന്ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

 <<back  

 

                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.