STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*811

സപ്തധാരാ പദ്ധതിയിലെ ടൂറിസം വികസനപരിപാടികള്‍

ഡോ. കെ. ടി. ജലീല്‍

ശ്രീ. എം. ചന്ദ്രന്‍

,, കെ. കെ. നാരായണന്‍

,, പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി - പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സപ്തധാരാ പദ്ധതിയില്‍ ടൂറിസം വികസനത്തിനായി എന്തൊക്കെ പരിപാടികളാണ് പ്രഖ്യാപിച്ചിരുന്നത് ; വിശദാംശം നല്‍കാമോ ;

(ബി)പ്രസ്തുത പരിപാടികളൊക്കെ പൂര്‍ത്തിയാക്കിയോ ; ഓരോന്നും ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ;

(സി)സപ്തധാരാ പദ്ധതിക്കും ബഡ്ജറ്റില്‍ വിഭാവനം ചെയ്ത പദ്ധതിക്കും 2011-12 ലും 2012-13 ലും നീക്കിവച്ചിരുന്ന തുകയും ചെലവഴിച്ച തുകയും എത്രയെന്നറിയിക്കാമോ ;

(ഡി)ബഡ്ജറ്റില്‍ വിഭാവനം ചെയ്യാതിരുന്ന ഏതെല്ലാം പദ്ധതികളാണ് സപ്തധാരാ പദ്ധതിയുടെ ഭാഗമായി നടപ്പില്‍ വരുത്തിയതെന്ന് വ്യക്തമാക്കുമോ ?

*812

പ്രാദേശിക കുടിവെള്ള വിതരണത്തിന് കമ്പനി

ശ്രീ. കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

,, .പി. ജയരാജന്‍

,, എസ്. രാജേന്ദ്രന്‍

,, ബാബു എം.പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സപ്തധാര പദ്ധതിയുടെ ഭാഗമായി പ്രാദേശിക കുടിവെള്ള വിതരണത്തിന് കമ്പനി തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നുവോ; ഇതിനായി 2011-12, 2012-13 വര്‍ഷങ്ങളിലെ ബഡ്ജറ്റില്‍ എന്ത് തുക വീതം നീക്കിവെച്ചിരുന്നു; ഇതുവരെ എന്ത് തുക ചെലവഴിച്ചു; വിശദമാക്കാമോ;

(ബി)പ്രസ്തുത കമ്പനി സര്‍ക്കാര്‍ മേഖലയില്‍ സ്ഥാപിക്കാനാണോ ഉദ്ദേശിച്ചിരിക്കുന്നത്; ഇവയുടെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ;

(സി)കമ്പനിയുടെ സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കാമോ; സൌജന്യ നിരക്കിലോ സബ്സിഡി നിരക്കിലോ കുടിവെള്ളം വിതരണം ചെയ്യാന്‍ ഈ കമ്പനി തയ്യാറാകുമോ;

(ഡി)വാട്ടര്‍ അതോറിറ്റിയും ഈ കമ്പനിയും തമ്മിലുള്ള ബന്ധം എന്തായിരിക്കും; വ്യക്തമാക്കുമോ ?

*813

രാത്രികാലങ്ങളിലെ പോസ്റുമാര്‍ട്ടം

ശ്രീ. ലൂഡി ലൂയിസ്

,, വി. ഡി. സതീശന്‍

,, കെ. അച്ചുതന്‍

,, വി.റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പോസ്റുമാര്‍ട്ടം നടത്തുന്നത് ഏതെല്ലാം സമയങ്ങളിലാണ്;

(ബി)ഏതെല്ലാം ആശുപത്രികളിലാണ് ഇത് നടത്തുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)രാത്രി കാലങ്ങളിലും പോസ്റുമാര്‍ട്ടം നടത്തുന്നതിനുള്ള നിയമസാധുത പരിശോധിച്ച് ഇതിനുവേണ്ട സൌകര്യമൊരുക്കുവാന്‍ തയ്യാറാകുമോ ?

*814

സ്പെഷ്യലിസ്റ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീ. കെ. അജിത്

,, സി ദിവാകരന്‍

,, വി. ശശി

,, പി തിലോത്തമന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ ജില്ലാതല ആശുപത്രികളില്‍ സ്പെഷ്യലിസ്റുകളായ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഇത്തരത്തിലുള്ള എത്ര ഡോക്ടര്‍മാര്‍ ഓരോ ജില്ലയിലും സേവനം അനുഷ്ഠിക്കുന്നുണ്ട് ;

(ബി)ഓരോ ജില്ലയിലും കുറവുള്ള സ്പെഷ്യലിസ്റുകളായ ഡോക്ടര്‍മാരുടെ എണ്ണം എത്ര ; ജില്ല തിരിച്ച് വെളിപ്പെടുത്തുമോ ; ഈ കുറവ് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളെടുത്തു ;. വിശദമാക്കുമോ ;

(സി)സംസ്ഥാനത്ത് മൊത്തം ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും മറ്റ് പാരാമെഡിക്കല്‍ സ്റാഫുകളുടേയും എത്ര തസ്തികകള്‍ വീതം ഒഴിഞ്ഞു കിടപ്പുണ്ട് ; വിശദമാക്കുമോ ?

*815

കുടിവെള്ള സ്രോതസ്സുകളില്‍ തടയണ നിര്‍മ്മാണം

ശ്രീ. സണ്ണി ജോസഫ്

,, പാലോട് രവി

,, പി. . മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വേനല്‍ക്കാലങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി)ഇതിനുവേണ്ടി എല്ലാ കുടിവെള്ള സ്രോതസ്സുകളുമായി ബന്ധപ്പെടുത്തി തടയണകള്‍ നിര്‍മ്മിക്കുന്ന കാര്യം ആലോചിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ?

*816

ചികിത്സയ്ക്കും പരിശോധനകള്‍ക്കും സ്റാന്‍ഡേര്‍ഡ് നിരക്കുകള്‍

ശ്രീ. കെ. എം. ഷാജി

,, റ്റി. . അഹമ്മദ് കബീര്‍

,, സി. മമ്മൂട്ടി

,, പി. ബി. അബ്ദുള്‍ റസാക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാന്‍ നിര്‍ബന്ധിതരാകുന്ന പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്യുന്നതു തടയാന്‍ എന്തൊക്കെ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;

(ബി)ചികിത്സയ്ക്കും, പരിശോധനകള്‍ക്കും സ്റാന്‍ ഡേര്‍ഡ് നിരക്കുകള്‍ നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)സൌകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഗ്രേഡ് നിശ്ചയിച്ച് പരമാവധി ചികിത്സാനിരക്കുകള്‍ നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

*817

ക്ഷേത്രം വക ഭൂമി അന്യാധീനപ്പെടുത്തുന്നത് തടയാന്‍ നടപടികള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സപ്തധാരാ പദ്ധതിയില്‍ ക്ഷേത്രം വക ഭൂമി അന്യാധീനപ്പെടുത്തുന്നത് തടയാന്‍ എന്തൊക്കെ പരിപാടികളാണ് പ്രഖ്യാപിച്ചിരുന്നത്; വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത നടപടികളിലൂടെ അന്യാധീനപ്പെട്ട എത്ര ഏക്കര്‍ ഭൂമി തിരികെ പിടിച്ചു;

(സി)ഇനി എത്ര ഏക്കര്‍ ഭൂമി തിരികെ പിടിക്കാനുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; വന്‍കിട കയ്യേറ്റക്കാര്‍ ആരൊക്കെയെന്ന് അറിയിക്കുമോ;

(ഡി)പ്രസ്തുത ഭൂമി സമയബന്ധിതമായി തിരികെ പിടിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

*818

പാരമ്പര്യ ചികിത്സാരീതി

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, എന്‍. എ നെല്ലിക്കുന്ന്

,, പി. ഉബൈദുള്ള

,, വി. എം. ഉമ്മര്‍ മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വൈദ്യചികിത്സാരംഗത്തെ പാരമ്പര്യ അറിവുകള്‍ ക്രോഡീകരിക്കുന്നതിനും അവയുടെ പ്രയോഗക്ഷമത ഉറപ്പുവരുത്തി മനുഷ്യസമൂഹത്തിന് ഉപയോഗപ്രദമാക്കാനും എന്തൊക്കെ നടപടികള്‍ ഇതേവരെ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പാരമ്പര്യ ചികിത്സകര്‍ ഉപയോഗിക്കുന്ന ഒറ്റമൂലികളുടെ പ്രയോഗക്ഷമത ഉറപ്പാക്കാനുള്ള എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)പാരമ്പര്യ ചികിത്സകര്‍ അവരുടെ ചികിത്സാ രീതികള്‍ വെളിപ്പെടുത്താതിരിക്കുന്നതുമൂലം ക്ഷമതയുള്ള നിരവധി ചികിത്സാപ്രയോഗങ്ങള്‍ അന്യം നിന്നുപോയിട്ടുള്ളതു കണക്കിലെടുത്ത് അവയെ കണ്ടെത്തി മനുഷ്യസമൂഹത്തിന് പ്രയോജനപ്പെടുത്താന്‍ തക്കംവിധം സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുമോ?

*819

ലേബര്‍ കോടതികള്‍

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

,, കെ. മുഹമ്മദുണ്ണി ഹാജി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, കെ.എന്‍..ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ ലേബര്‍ കോടതികള്‍ ഏതെല്ലാം മേഖലകളിലെ തൊഴിലാളികളുടെ കേസുകളാണ് കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്താകെ എത്ര ലേബര്‍ കോടതികളാണ് പ്രവര്‍ത്തിച്ചുവരുന്നത്;

(സി)ഇവയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

*820

ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാര പരിശോധന

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, പി. ഉബൈദുള്ള

,, എന്‍. . നെല്ലിക്കുന്ന്

,, എന്‍. ഷംസുദ്ദീന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()അതിപ്രാചീനമായ ആയുര്‍വേദ ചികിത്സാ രീതിക്ക് പ്രാമുഖ്യം നേടിയെടുക്കുന്നതിനും, ഔഷധക്കൂട്ടുകളുടെ പ്രയോഗക്ഷമത ഉറപ്പാക്കുന്നതിനും ഉദ്ദേശിച്ച് എന്തൊക്കെ ഗവേഷണ പ്രവര്‍ത്തങ്ങള്‍ ഇപ്പോള്‍ നടന്നു വരുന്നുണ്ട് ; വിശദമാക്കുമോ ;

(ബി)ആയുര്‍വേദത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതിന് മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്കും സര്‍ട്ടിഫിക്കേഷനും ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം വിശദമാക്കുമോ ;

(സി)ഗുണനിലവാര പരിശോധന നടത്തി, മതിയായ സര്‍ട്ടിഫിക്കറ്റുകളില്ലാതെ മരുന്നുകള്‍ വില്പന നടത്തുന്നത് അവസാനിപ്പിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നത് ; വിശദമാക്കുമോ ?

*821

ഗ്യാബിയോണ്‍ കടല്‍ഭിത്തി നിര്‍മ്മാണ രീതി

ശ്രീ. പി.കെ.ഗുരുദാസന്‍

,, എളമരം കരീം

,, ബി. സത്യന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കടലാക്രമണ ഭീഷണി നേരിടുന്ന ഏതെങ്കിലും സ്ഥലങ്ങളില്‍ പുതുതായി കടല്‍ ഭിത്തികെട്ടുന്നതിനോ, നിലവിലുളള കടല്‍ ഭിത്തിയുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിനോ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;

(ബി)മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ച് നിര്‍മ്മിച്ച ഗ്യാബിയോണ്‍ കടല്‍ഭിത്തി നിര്‍മ്മാണരീതിയുടെ കാര്യക്ഷമത വിലയിരുത്തിയിട്ടുണ്ടോ;

(സി)പ്രസ്തുത ഭിത്തി നിര്‍മ്മിച്ചതിനു ശേഷമുണ്ടായ വര്‍ഷകാലം കഴിഞ്ഞുളള റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുമോ?

*822

ക്ളിനിക്കല്‍ എസ്റാബ്ളിഷ്മെന്റ്

ശ്രീ. വി.ഡി. സതീശന്‍

,, കെ.അച്ചുതന്‍

,, .സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ക്ളിനിക്കല്‍ എസ്റാബ്ളിഷ്മെന്റ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി നിയമ നിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ;

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദമാക്കുമോ?

*823

ക്ളിനിക്കല്‍ ട്രയല്‍ നടത്താത്ത മരുന്നുകളുടെ വില്പന

ശ്രീ. എളമരം കരീം

,, വി. ശിവന്‍കുട്ടി

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, ജെയിംസ് മാത്യു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ക്ളിനിക്കല്‍ ട്രയല്‍ നടത്താത്ത മരുന്നുകള്‍ ഇന്ത്യയിലെ മാര്‍ക്കറ്റില്‍ വില്ക്കുന്നുണ്ടെന്ന് പാര്‍ലമെന്ററി സമിതി കണ്ടെത്തിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരം മരുന്നുകള്‍ കേരള വിപണിയില്‍ വില്ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)ഇത്തരം മരുന്നുകള്‍ കേരള വിപണിയില്‍ ഇറക്കിയ എത്ര കമ്പനികള്‍ക്കും ഷോപ്പുകള്‍ക്കുമെതിരെ ഡ്രഗ്സ് കണ്‍ട്രോളര്‍ നടപടി സ്വീകരിക്കുകയുണ്ടായി; ഇതിന്റെ പേരില്‍ എത്ര ലൈസന്‍സ് റദ്ദ് ചെയ്യുകയുണ്ടായി; വിശദമാക്കുമോ?

*824

ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ മാതൃകയില്‍ പുതിയ കുടിവെള്ള പദ്ധതി

ശ്രീ. വി.പി. സജീന്ദ്രന്‍

,, വര്‍ക്കല കഹാര്‍

, തേറമ്പില്‍ രാമകൃഷ്ണന്‍

,, .പി. അബ്ദുള്ളക്കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ മാതൃകയില്‍ ജപ്പാന്‍ സര്‍ക്കാരുമായി സഹകരിച്ച് പുതിയ കുടിവെള്ള പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി)പദ്ധതിയുടെ എസ്റിമേറ്റ് എത്ര കോടി രൂപയാണ്;

(ഡി)പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?

*825

മള്‍ട്ടിപര്‍പ്പസ് ജോബ് ക്ളബ്ബുകളും സര്‍വ്വീസ് സെന്ററുകളും

ശ്രീ. സി.മോയിന്‍കുട്ടി

,, പി.കെ.ബഷീര്‍

,, എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മള്‍ട്ടി പര്‍പ്പസ് ജോബ് ക്ളബ്ബുകള്‍, സര്‍വ്വീസ് സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനം വിശദമാക്കുമോ;

(ബി)ഇവ എവിടെയൊക്കെ പ്രവര്‍ത്തിക്കുന്നു; ഇവയുടെ നാളിതുവരെയുളള പ്രവര്‍ത്തന നേട്ടം വിശദമാക്കുമോ;

(സി)രജിസ്റര്‍ ചെയ്തിട്ടുളള തൊഴില്‍രഹിതരായ വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവര്‍ക്കുളള സ്വയം തൊഴില്‍ പദ്ധതി പ്രസ്തുത സര്‍വ്വീസ് സെന്ററുകള്‍ മുഖേനയാണോ നടപ്പാക്കുന്നത്; എങ്കില്‍ അതു സംബന്ധമായ വിശദ വിവരം നല്‍കാമോ?

*826

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് തൊഴിലാളികളുടെ ക്ഷേമം

ശ്രീ. വി. റ്റി. ബല്‍റാം

,, അന്‍വര്‍ സാദത്ത്

,, എം. പി. വിന്‍സെന്റ്

,, പി. സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് രംഗത്തെ തൊഴിലാളികളുടെ ക്ഷേമത്തിനായി എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(ബി)ഇതിനായി നിയമ നിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)മണി ചെയിന്‍ തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഈ വിഭാഗം തൊഴിലാളികള്‍ പീഡിപ്പിക്കപ്പെടുന്നത് തടയാന്‍ എന്തെല്ലാം വ്യവസ്ഥകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

*827

കെ. ടി. ഡി. സി. യെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിന് നടപടി

ശ്രീ. പി. റ്റി.. റഹീം

,, വി. ചെന്താമരാക്ഷന്‍

,, റ്റി. വി. രാജേഷ്

,, കെ. കുഞ്ഞമ്മത് മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവുഠ വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കെ. ടി. ഡി. സി. സ്ഥാപനങ്ങളെ ലോകോത്തര സ്ഥാപനങ്ങളാക്കി മാറ്റുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ അതിനുവേണ്ടി സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്താമോ;

(ബി)കെ. ടി. ഡി. സി. യുടെ ഏതെല്ലാം സ്ഥാപനങ്ങളില്‍ അതിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും അതിനായി ഈ വര്‍ഷം ചെലവഴിച്ച തുകയുടെ വിശദാംശങ്ങളും വെളിപ്പെടുത്താമോ;

(സി)ലോകോത്തരമാകുന്നതിന് കെ. ടി. ഡി.സി.യുടെ ഓരോ സ്ഥാപനവും ഏത് നിലവാരത്തിലേയ്ക്ക് ഉയരണമെന്നാണ് കണക്കാക്കപ്പെട്ടിട്ടുളളത്; വിശദമാക്കാമോ;

(ഡി)അതിനായി ബോര്‍ഡ് അനുമതിയോടെ രൂപം കൊടുത്ത പദ്ധതികളുടെ വിശദാംശങ്ങളും ആയതിലേയ്ക്ക് ഈ വര്‍ഷം ചെലവാക്കാനുദ്ദേശിക്കുന്ന തുകയുടേയും അവ എങ്ങിനെയാണ് കണ്ടെത്തുവാനുദ്ദേശിക്കുന്നതെന്നും വിശദമാക്കുമോ ;

()2011-12 ലെ ബഡ്ജറ്റില്‍ വകയിരുത്തിയ 5 കോടി രൂപയില്‍ കെ. ടി. ഡി. സി. എത്ര ചെലവഴിച്ചു ?

*828

വ്യവസായബന്ധ സമിതി

ശ്രീ. കെ.കുഞ്ഞിരാമന്‍ (ഉദുമ)

,, പി.കെ. ഗുരുദാസന്‍

,, സാജൂ പോള്‍

,, എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വ്യവസായബന്ധ സമിതിയുടെ പ്രവര്‍ത്തന രീതി വ്യക്തമാക്കുമോ; സമിതിയുടെ തീരുമാനം പാലിക്കപ്പെടാന്‍ നിയമപരമായി ബാദ്ധ്യതയുണ്ടോ;

(ബി)ഏതെങ്കിലുമൊരു കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വ്യവസായബന്ധ സമിതിക്ക് ഉപരി പരിശോധന നടത്താന്‍ അധികാരമുണ്ടോ;

(സി)ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ വ്യവസായബന്ധ സമിതിതീരുമാനം എടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ?

*829

കുട്ടനാട് പാക്കേജിലെ പദ്ധതികള്‍

ശ്രീ. എസ്. ശര്‍മ്മ

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. ജി. സുധാകരന്‍

,, സി. കെ. സദാശിവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് അഡ്മിനിസ്ട്രേഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള കുട്ടനാട് പാക്കേജില്‍ ജലവിഭവ വകുപ്പ് ഏതൊക്കെ പദ്ധതികളാണ് പ്രഖ്യാപിച്ചിരുന്നത്; വിശദാംശം ലഭ്യമാക്കാമോ;

(ബി)മുന്‍വര്‍ഷം നീക്കിവച്ചിരുന്ന 200 കോടി രൂപയില്‍ ഒരു ശതമാനം (2.19 കോടി രൂപ) മാത്രം ചെലവഴിക്കാനിടയായ സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ?

*830

വയോജന ക്ളിനിക്കുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

,, വി. ശശി

ശ്രീമതി ഗീതാ ഗോപി

ശ്രീ. . കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വയോജന ക്ളിനിക്കുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏതുവരെയായിട്ടുണ്ട്; വ്യക്തമാക്കുമോ;

(ബി)വയോജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായുള്ള ദേശീയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പരിപാടികളാണ് നടപ്പാക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി)വയോജനങ്ങളെ വീടുകളില്‍ എത്തി പരിചരിക്കുന്നതിനുള്ള ഹോം നഴ്സിംഗ് സമ്പ്രദായവും, സാന്ത്വന പരിചരണവും ഈ പദ്ധതിയിലുണ്ടോ;

(ഡി)ഈ വര്‍ഷം എത്ര ജില്ലകളില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നുണ്ട്; ഇതിനായി എത്ര സമയം വേണ്ടി വരുമെന്ന് അറിയിക്കുമോ?

*831

വിജ്ഞാന്‍ ഭാരതി പദ്ധതി

ശ്രീ. വര്‍ക്കല കഹാര്‍

,, കെ.ശിവദാസന്‍ നായര്‍

,, ലൂഡി ലൂയിസ്

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()'വിജ്ഞാന്‍ ഭാരതി' പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ;

(ബി)എവിടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത് ;

(സി)പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ വിദ്യാഭ്യാസ സൌകര്യത്തിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത് ;

(ഡി)പ്രസ്തുത പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

*832

സ്ത്രീതൊഴിലാളികള്‍ക്കുള്ള സൌകര്യങ്ങളുടെ അപര്യാപ്തത

ശ്രീ. ജി. എസ്. ജയലാല്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

,, ഗീതാ ഗോപി

ശ്രീ. പി. തിലോത്തമന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്ത്രീത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന വിവിധ തൊഴിലിടങ്ങളിലെ സൌകര്യങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സൂപ്പര്‍ മാര്‍ക്കറ്റുകള്‍, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍, ഫാന്‍സി സ്റോറുകള്‍, സ്വകാര്യ ലബോറട്ടറികള്‍, ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ എത്ര സ്ത്രീ തൊഴിലാളികള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്;

(സി)അസംഘടിത മേഖലയിലെ ഇത്തരം തൊഴിലാളികളുടെ തൊഴിലിടങ്ങളിലെ പ്രാഥമിക സൌകര്യങ്ങള്‍ അപര്യാപ്തമാണെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് എതിരായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ?

*833

മെഡിക്കല്‍ കോളേജുകളിലേയ്ക്ക് രോഗികളെ റഫര്‍ ചെയ്യുന്നതിനുള്ള മാര്‍ഗ്ഗരേഖ

ശ്രീ. ആര്‍ സെല്‍വരാജ്

,, ബെന്നി ബെഹനാന്‍

,, വര്‍ക്കല കഹാര്‍

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ മറ്റ് ആശുപത്രികളില്‍ നിന്നും മെഡിക്കല്‍ കോളേജുകളിലേയ്ക്ക് രോഗികളെ റഫര്‍ ചെയ്യുന്നതിനുള്ള മാര്‍ഗ്ഗരേഖ പുറത്തിറക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ മാര്‍ഗ്ഗരേഖയുടെ വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)റഫറല്‍ സംവിധാനം നിരീക്ഷിക്കാന്‍ ജില്ലാ സംസ്ഥാനതലങ്ങളില്‍ കമ്മിറ്റികള്‍ രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

*834

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള അന്യാധീനപ്പെട്ട ഭൂമി

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, . പ്രദീപ്കുമാര്‍

,, സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള വിവിധ ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി തിരികെ പിടിക്കാനുളള മുന്‍ സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കപ്പെട്ടതായി വന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇക്കാര്യത്തില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ;

(സി)ഭൂമി തിരിച്ചുപിടിക്കാനായി പ്രത്യേക റവന്യൂ സംഘങ്ങളെ നിയമിക്കുന്നത് പരിഗണിക്കുമോ?

*835

വ്യാജ മരുന്നുകളുടെ വിവരം അറിയിക്കുന്നവര്‍ക്ക് പാരിതോഷികം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ഹൈബി ഈഡന്‍

,, . റ്റി. ജോര്‍ജ്

,, എം. പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വ്യാജ മരുന്നുകളെക്കുറിച്ച് വിവരം അറിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്ന കാര്യം പരിഗണിക്കുമോ ;

(ബി)പ്രസ്തുത വിവരങ്ങള്‍ അറിയിക്കുന്നവരുടെ പേരുവിവരം രഹസ്യമായി വയ്ക്കുന്ന കാര്യം പരിഗണിക്കുമോ ; വിശദമാക്കുമോ ?

*836

ദേശീയ രോഗ നിയന്ത്രണ പദ്ധതി

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

,, ചിറ്റയം ഗോപകുമാര്‍

,, . ചന്ദ്രശേഖരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ആശുപത്രികളില്‍ നിന്നുള്ള രോഗാണു സംക്രമണം തടയുന്നതിന് ദേശീയ രോഗ നിയന്ത്രണ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ പദ്ധതിയിലൂടെ എന്തെല്ലാമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്ത് ഏതെല്ലാം നിലവാരത്തിലുള്ള ആശുപത്രികളിലാണ് ഈ പദ്ധതി ഏര്‍പ്പെടുത്തുന്നതെന്ന് വെളിപ്പെടുത്തുമോ?

*837

കില നടത്തിയ പട്ടികജാതി സര്‍വ്വേ

ശ്രീ. കെ.വി. വിജയദാസ്

,, ബി.ഡി. ദേവസ്സി

,, കെ. ദാസന്‍

,, കെ.കെ. നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കില നടത്തിയ പട്ടികജാതി സര്‍വ്വേ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(ബി)പട്ടികജാതിക്കാര്‍ സര്‍വ്വമേഖലയിലും പിന്നിലായിരിക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2011-12-ല്‍ ഗ്രാന്റ് ഇന്‍ എയിഡ് ആയി നീക്കിവച്ചിരുന്ന തുകയുടെ 41 ശതമാനത്തിലധികം (315 കോടി രൂപ) നല്‍കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ?

*838

പുതിയ ആരോഗ്യ പ്രശ്നങ്ങള്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

,, പി.. മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ആരോഗ്യ രംഗത്ത് ഓരോ വര്‍ഷവും പുതിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ഥിതി നേരിടാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി)ഇതിനായി ജനങ്ങളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സമഗ്രവും ശാസ്ത്രീയവുമായ പഠനം നടത്തുന്ന കാര്യം പരിഗണിക്കുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികളാണ് എടുക്കുവാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ ?

*839

പരമ്പരാഗത മേഖല തൊഴിലാളി ധനസഹായ പദ്ധതി

ശ്രീ. എം. . വാഹീദ്

,, കെ. അച്ചുതന്‍

,, വി. ഡി. സതീശന്‍

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് പരമ്പരാഗത മേഖലകളിലെ തൊഴിലാളികള്‍ക്ക് ധനസഹായ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)എന്തെല്ലാം ആനുകൂല്യങ്ങളാണ് പദ്ധതി വഴി തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

*840

അഡ്വഞ്ചര്‍ ടൂറിസം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് അഡ്വഞ്ചര്‍ ടൂറിസത്തിന്റെ സാധ്യതകള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്കുമോ ;

(ബി)പ്രസ്തുത ലക്ഷ്യം മുന്‍നിര്‍ത്തി ടൂറിസം മേഖലയില്‍ ഇതുവരെ എന്തെല്ലാം കാര്യങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ട് ;വിശദാംശം നല്കുമോ ;

(സി)അഡ്വഞ്ചര്‍ ടൂറിസം മേഖലയുടെ വികസനത്തിന് നടപ്പുസാമ്പത്തിക വര്‍ഷം എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് . വ്യക്തമാക്കാമോ ;

(ഡി)കഴിഞ്ഞ അഞ്ചു വര്‍ഷം ഈ ഇനത്തില്‍ നീക്കിവച്ച തുക എത്ര വീതമാണ് ; വിശദാംശം നല്കുമോ ?

 <<back  

 

                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.