STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*751

കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ശേഖരിക്കുന്ന നികുതികളിലെ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം

ശ്രീ. ജെയിംസ് മാത്യു

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, ബി.ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ശേഖരിക്കുന്ന നികുതികളില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം വര്‍ദ്ധിപ്പിച്ചു കിട്ടുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)ഇപ്പോള്‍ ഏതെല്ലാം നികുതികളുടെ എത്ര ശതമാനം വീതമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി)സംസ്ഥാനവിഹിതം എത്ര ശതമാനം വര്‍ദ്ധിപ്പിച്ചു കിട്ടുന്നതിനുവേണ്ടിയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്; ആവശ്യം പരിഗണിക്കുകയുണ്ടായോ?

*752

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമങ്ങള്‍

ശ്രീ. എം. ചന്ദ്രന്‍

,, ജി. സുധാകരന്‍

,, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പെണ്‍കുട്ടികളെ പട്ടാപ്പകല്‍ തട്ടികൊണ്ടു പോകുന്നതും ആക്രമിക്കുന്നതുമായ സംഭവങ്ങള്‍ തലസ്ഥാനനഗരിയില്‍ ഉള്‍പ്പെടെ വ്യാപകമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം മറ്റെന്നത്തെക്കാളും ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട് നാളിതുവരെ രജിസ്റര്‍ ചെയ്ത കേസ്സുകളുടെ എണ്ണം വിശദമാക്കാമോ ?

*753

ഭൂചലനങ്ങളും പ്രഭവ കേന്ദ്രവും രേഖപ്പെടുത്താനുള്ള സംവിധാനങ്ങള്‍

ശ്രീ. എസ്. രാജേന്ദ്രന്‍

,, കെ.കെ. ജയചന്ദ്രന്‍

,, കെ. സുരേഷ് കുറുപ്പ്

,, രാജൂ എബ്രഹാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()ഭൂചലനങ്ങളും അവയുടെ പ്രഭവ കേന്ദ്രവും രേഖപ്പെടുത്താനുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി)മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഏതെല്ലാം സ്ഥലങ്ങളില്‍ ഭൂചലനങ്ങള്‍ ഉണ്ടായതായി രേഖപ്പെടുത്തുകയുണ്ടായി?

(സി)കൂടെക്കൂടെ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ഭൂചലനങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ എന്തെങ്കിലും നിഗമനങ്ങളോ നടപടികളോ സ്വീകരിക്കപ്പെട്ടിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ?

*754

ലോട്ടറി മേഖലയിലെ ഗുണപരമായ മാറ്റങ്ങള്‍

ശ്രീ. സി. എഫ്. തോമസ്

,, മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

,, തോമസ് ഉണ്ണിയാടന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ലോട്ടറി മേഖലയില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)'കാരുണ്യ ലോട്ടറി' പോലെ വിധവകള്‍ക്കും അനാഥര്‍ക്കും മറ്റ് പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ പുതിയ ലോട്ടറി ആരംഭിക്കുന്നതിന് നടപടി ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

*755

അന്വേഷണ വിവരങ്ങളും മൊഴികളും മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍

ശ്രീ. ആര്‍. രാജേഷ്

,, എളമരം കരീം

,, കോടിയേരി ബാലകൃഷ്ണന്‍

,, പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പോലീസിന്റെ പ്രത്യേക അന്വേഷണ സംഘങ്ങളില്‍ നിന്നും അന്വേഷണ വിവരങ്ങളും മൊഴികളും മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ വിശദമാക്കാമോ;

(ബി)പ്രസ്തുത വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഏതെങ്കിലും പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും അന്വേഷണ വിവരങ്ങളോ മൊഴികളോ ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഫോണ്‍വഴി ചോര്‍ത്തിക്കൊടുത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)അത്തരത്തിലുള്ള ആക്ഷേപങ്ങളോ, പത്രവാര്‍ത്തയോ ശ്രദ്ധയില്‍പ്പെടുകയുണ്ടായോ: എങ്കില്‍ ആയത് സംബന്ധിച്ച് അന്വേഷണം നടത്തുമോ; വ്യക്തമാക്കാമോ ?

*756

സര്‍ക്കാര്‍തല തീരുമാനങ്ങള്‍ നീതി പൂര്‍വ്വമാക്കാന്‍ നടപടി

ശ്രീ. കെ.എം.ഷാജി.

,, എം.പി. അബ്ദുസ്സമദ് സമദാനി

,, പി.ബി. അബ്ദുള്‍ റസാക്

,, എന്‍..നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()ജനകീയ പ്രശ്നങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ വസ്തുതകള്‍ പരിശോധിക്കാതെയും, നീതിന്യായ നിയമതത്വങ്ങള്‍ പാലിക്കാതെയും തീരുമാനങ്ങളെടുക്കുന്നതില്‍ അതൃപ്തിയുണ്ടായിട്ടാണ് ബഹുഭൂരിപക്ഷം പേരും കോടതികളെ അഭയം പ്രാപിക്കുന്നതെന്ന കാര്യം ഗൌരവ പൂര്‍വ്വം കാണുമോ;

(ബി)രണ്ടോ മൂന്നോ ആവശ്യങ്ങള്‍ ഒരപേക്ഷയിലുണ്ടെങ്കില്‍ അതില്‍ ഒരു ആവശ്യത്തില്‍ മാത്രം തീരുമാനമെടുത്ത് വിഷയം അവസാനിപ്പിക്കുന്ന പ്രവണത പലകേസുകളിലും പ്രകടമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സര്‍ക്കാര്‍തലത്തില്‍ നീതിപൂര്‍വ്വമായ തീരുമാനങ്ങളെടുക്കാന്‍ നടപടി സ്വീകരിച്ചു കൊണ്ട് കോടതി വ്യവഹാരങ്ങളുടെ ബാഹുല്യം കുറച്ചുകൊണ്ടുവരുന്ന കാര്യത്തിന് പ്രാധാന്യം നല്‍കുമോ?

*757

ആരാധനാലയങ്ങള്‍ക്ക് നേരേയുള്ള ആക്രമണങ്ങളും മോഷണങ്ങളും

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യു റ്റി. തോമസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരളത്തില്‍ ആരാധനാലയങ്ങള്‍ക്ക് നേരേയുള്ള ആക്രമണങ്ങളും മോഷണങ്ങളും വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കഴിഞ്ഞ ഒരു വര്‍ഷം ഇത്തരം എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(സി)ഇതില്‍ എത്ര എണ്ണത്തിന്റെ അന്വേഷണം പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചിട്ടുണ്ട്;

(ഡി)ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കാമോ?

*758

കോടതികളിലെ അടിസ്ഥാനസൌകര്യങ്ങള്‍

ശ്രീ. വര്‍ക്കല കഹാര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

,, ഡൊമിനിക് പ്രസന്റേഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ കോടതികളില്‍ അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ എന്തെല്ലാം കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് ;

(ബി)വക്കീല്‍ ഗുമസ്തന്മാര്‍ക്ക് ജോലി സ്ഥലവും കക്ഷികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുവാനുള്ള സ്ഥലവും അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ?

*759

സര്‍ക്കാര്‍ ഓഫീസുകളുടെപ്രര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ‘മൊബൈല്‍ മോണിറ്ററിംഗ് സിസ്റം’

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, മോന്‍സ് ജോസഫ്

,, സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി ജീവനക്കാര്‍ കൃത്യമായി ഓഫീസിലെത്തുന്നത് ഉറപ്പ് വരുത്തുന്നതിനും ജനങ്ങള്‍ക്ക് ന്യായമായ ആവശ്യങ്ങള്‍ കാലതാമസം കൂടാതെ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും താലൂക്ക് തലത്തില്‍ ഒരു ‘മൊബൈല്‍ മോണിറ്ററിംഗ് സിസ്റം’ ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)ജനങ്ങളുടെ പരാതിയിന്മേല്‍ ഉടന്‍ സ്ഥലത്തെത്തി പരിഹാരം കാണുന്നതിനും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും, ബോധപൂര്‍വ്വം ആക്ഷേപിക്കാനാണ് പരാതി എങ്കില്‍ പരാതിക്കാരന് തക്കതായ ശിക്ഷ നല്കുന്ന തരത്തിലും മൊബൈല്‍ മോണിറ്ററിംഗ് സിസ്റത്തിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിനും നടപടികള്‍ ഉണ്ടാകുമോ?

*760

തീരദേശ ജാഗ്രതാ സമിതികള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, മുല്ലക്കര രത്നാകരന്‍

,, . കെ. വിജയന്‍

ശ്രീമതി ഗീതാ ഗോപി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് തീരദേശ ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടോ ;

(ബി)ഇല്ലെങ്കില്‍ ജാഗ്രതാ സമിതികള്‍ എന്ന് രൂപീകരിക്കുമെന്ന് വ്യക്തമാക്കുമോ ;

(സി)ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനോദ്ദേശ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

*761

ഇലക്ട്രോണിക് പോലീസ് ബീറ്റ് സംവിധാനം

ശ്രീ. പാലോട് രവി

,, കെ. മുരളീധരന്‍

'' ലൂഡി ലൂയിസ്

'' ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഇലക്ട്രോണിക് പോലീസ് ബീറ്റ് സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി)ഏതൊക്കെ നഗരങ്ങളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത് ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത സംവിധാനം പ്രവര്‍ത്തിക്കുന്നത് ;

(ഡി)എല്ലാ നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

*762

കേരള ഫിഷറീസ് സര്‍വ്വകലാശാലയുടെ ഗവേഷണ ഫലങ്ങള്‍

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

,, സണ്ണി ജോസഫ്

,, .സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരള ഫിഷറീസ് സര്‍വ്വകലാശാലയുടെ ഗവേഷണ ഫലങ്ങള്‍ മത്സ്യമേഖലയുടെ വികസനത്തിന് ഉപയുക്തമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശം വെളിപ്പെടുത്തുമോ;

(ബി)മത്സ്യകൃഷിയുടെ ശാസ്ത്രീയ വശം അപഗ്രഥിച്ച് പ്രായോഗിക തലത്തില്‍ എത്തിക്കുന്നതിനായി സര്‍വ്വകലാശാലയിലെ പ്രത്യേക വിഭാഗങ്ങളിലെ വിദഗ്ദ്ധര്‍ പ്രായോഗികതലത്തിലുള്ളവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ സര്‍വ്വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കുമോ;

(ഡി)ഇതിനായി സര്‍വ്വകലാശാലയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

*763

കാല്‍നടയാത്രക്കാരുടെ സുരക്ഷ

ശ്രീ. വി. ശശി

,, മുല്ലക്കര രത്നാകരന്‍

,, പി. തിലോത്തമന്‍

,, . ചന്ദ്രശേഖരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ വിവിധ ട്രാഫിക് അപകടങ്ങളില്‍പ്പെട്ട് എത്ര കാല്‍നടയാത്രക്കാര്‍ മരണമടഞ്ഞു; എത്ര പേര്‍ക്ക് പരിക്കേറ്റു;

(ബി)കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്ക് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)പുതിയ സംവിധാനങ്ങള്‍ക്കായി ഏതെല്ലാം വകുപ്പുകളുടെ സഹായം തേടിയിട്ടുണ്ട്; ഈ സംവിധാനത്തിന്റെ പുരോഗതി വിലയിരുത്തുമോ?

*764

സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്

ശ്രീ. .സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, പി. . മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും വിശദമാക്കുമോ;

(ബി)എത്ര സ്കൂളുകളില്‍ ഇത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ആരുടെയെല്ലാം സഹകരണത്തോടെയാണ് പ്രസ്തുത ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്; വിശദമാക്കുമോ;

(ഡി)എല്ലാ സ്കൂളുകളിലും ഇതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് നടപടകള്‍ സ്വീകരിക്കുമോ?

*765

പി.എസ്.സി. പരീക്ഷകള്‍ക്ക് ബിരുദം അടിസ്ഥാന യോഗ്യത

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, എം.. വാഹീദ്

,, ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()ചില തസ്തികകളിലേയ്ക്ക് അപേക്ഷിക്കാന്‍ ബിരുദ പരീക്ഷയുടെ മാര്‍ക്ക് പി.എസ്.സി മാനദണ്ഡമാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം തസ്തികകള്‍ക്കാണ് ഇങ്ങനെ മാനദണ്ഡം നിശ്ചയിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതു കൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ് വിശദമാക്കുമോ?

*766

പരമ്പരാഗത വിഭാഗങ്ങള്‍ക്ക് മത്സ്യബന്ധനാവകാശവും പ്രാഥമിക വില്പനാവകാശവും

ശ്രീ. സി. ദിവാകരന്‍

,, പി. തിലോത്തമന്‍

,, കെ. അജിത്

,, . ചന്ദ്രശേഖരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തീരത്തു നിന്നും സമുദ്രാതിര്‍ത്തിയായി വേര്‍തിരിച്ചിട്ടുളള ടെറിട്ടോറിയല്‍ കണ്ടിഗ്വസ് മേഖലകളില്‍ പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്നതിനുളള അവകാശം നിയമപരമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ടോ;

(ബി)മത്സ്യമേഖലയിലെ ചൂഷണവും അരക്ഷിതാവസ്ഥയും ഒഴിവാക്കുന്നതിന് മത്സ്യബന്ധനാവകാശവും പ്രാഥമിക വില്പനാവകാശവും പരമ്പരാഗത വിഭാഗക്കാരില്‍ നിക്ഷിപ്തമാക്കിക്കൊണ്ടുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുളള എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

*767

അട്ടപ്പാടി പാക്കേജ് സംബന്ധിച്ച ഉന്നതല യോഗം

ശ്രീ. . കെ. ബാലന്‍

,, കെ. വി. വിജയദാസ്

,, സി. കൃഷ്ണന്‍

ശ്രീമതി കെ. കെ. ലതിക

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()അട്ടപ്പാടി പാക്കേജിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കുകയുണ്ടായോ;

(ബി)പ്രസ്തുത യോഗത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി; യോഗതീരുമാനങ്ങള്‍ വിശദമാക്കാമോ;

(സി)മുന്‍ സര്‍ക്കാര്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായുളള കമ്മിറ്റിയുടെ റിപ്പോര്‍ട്ട് യോഗം പരിഗണിക്കുകയുണ്ടായോ;

(ഡി)എങ്കില്‍ ആയത് നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ ഇതിനകം സ്വീകരിക്കുകയുണ്ടായി;

()അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി സംബന്ധമായി നിലവില്‍ കോടതികളില്‍ പരിഗണനയിലിരിക്കുന്ന കേസുകള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ ?

*768

പുഞ്ചികമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

ശ്രീ. എളമരം കരീം

,, കെ. രാധാകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാന്‍ നിശ്ചയിക്കപ്പെട്ട പുഞ്ചികമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ ;

(ബി)ഇതില്‍ ഉള്‍പ്പെടുത്തുന്നതിനായി മുന്നോട്ടുവച്ച കാര്യങ്ങള്‍ എന്തൊക്കെയായിരുന്നു ;

(സി)യു.പി.. മിനിമം പരിപാടിയില്‍ ‘സാമൂഹ്യമേഖലാ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനങ്ങളെ പ്രാപ്തമാക്കും വിധത്തില്‍ സംസ്ഥാനങ്ങളുടെ വായ്പാഭാരം ഇല്ലാതാക്കുന്നതിന് കേന്ദ്ര നികുതികളില്‍ നിന്നുള്ള വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സമീപനം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ ;

(ഡി)ഇക്കാര്യം പരിഗണനാ വിഷയമായി കേന്ദ്ര സര്‍ക്കാര്‍ എടുത്ത് പറഞ്ഞിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

*769

മത്സ്യമേഖലയിലെ കേന്ദ്രപദ്ധതികളുടെ പ്രവര്‍ത്തനം

ശ്രീ. പി. കെ. ഗുരുദാസന്‍

'' ജി. സുധാകരന്‍

'' എസ്. ശര്‍മ്മ

'' കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മത്സ്യമേഖലയില്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ ; പദ്ധതികളുടെ ലക്ഷ്യവും നടന്ന പ്രവൃത്തികളും സംബന്ധിച്ച് വിശദമാക്കാമോ ;

(ബി)പുതുതായി കേന്ദ്രസഹായത്തിനായി സമര്‍പ്പിച്ച പദ്ധതികളും അംഗീകാരം ലഭിച്ചവയും സംബന്ധിച്ച് വിശദമാക്കാമോ ?

*770

റെന്റ് എ കാര്‍” സംവിധാനം

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()“റെന്റ് - - കാര്‍” സംവിധാനം സാമൂഹ്യവിരുദ്ധരും വാടകകൊലയാളികളും ദുരുപയോഗപ്പെടുത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത സംവിധാനം നിരീക്ഷിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ആഭ്യന്തരവകുപ്പ് നടത്തുന്നുണ്ടോ;

(സി)ക്രിമിനലുകളും, മോഷ്ടാക്കളും റെന്റ് - - കാര്‍ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാന്‍ ആവശ്യമായ നിയമനിര്‍മ്മാണം നടത്താന്‍ നടപടി സ്വീകരിക്കുമോ

*771

സ്ഥിരം കുറ്റവാളികളെ തിരിച്ചറിയാന്‍ സംവിധാനം

ശ്രീ. എം. . വാഹിദ്

,, സണ്ണി ജോസഫ്

,, ലൂഡി ലൂയിസ്

,, സി. പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ തിരിച്ചറിയാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ നിലവിലുണ്ട്; വിശദമാക്കാമോ;

(ബി)ഇതിനായി ഒരു ഡേറ്റാബാങ്ക് തയ്യാറാക്കുന്ന കാര്യം ആലോചിക്കുമോ;

(സി)ഏതെല്ലാം തരത്തിലുളള കുറ്റകൃത്യങ്ങളാണ് പ്രസ്തുത ഡേറ്റാബാങ്കില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

*772

ലോകായുക്തയുടെ മുന്‍പാകെയുള്ള തീര്‍പ്പാകാത്ത കേസുകള്‍

ശ്രീ.. പ്രദീപ്കുമാര്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, .എം. ആരിഫ്

,, കെ. സുരേഷ് കുറുപ്പ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()ലോകായുക്തയുടെ മുന്‍പാകെ നിലവില്‍ എത്ര കേസുകള്‍ തീര്‍പ്പാക്കാനായി ബാക്കി നില്‍പ്പുണ്ടെന്ന് അറിയിക്കുമോ;

(ബി)ലോകായുക്തയുടെ ഏതെങ്കിലും അധികാരാവകാശങ്ങള്‍ എടുത്തുകളയണമെന്ന് കരുതുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ;

(സി)ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും മന്ത്രിമാര്‍ ഹാജരാകണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഏത് കേസില്‍;

(ഡി)കേസിന് ആധാരമായ വിഷയം എന്താണെന്ന് വ്യക്തമാക്കുമോ ?

*773

ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാരുടെ ആനുകൂല്യങ്ങള്‍

ശ്രീ. എം. ഹംസ

,, എസ്. രാജേന്ദ്രന്‍

ശ്രീമതി പി. അയിഷാ പോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് ഏറ്റവും ഒടുവില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ വിശദമാക്കുമോ;

(ബി)നിലവിലുള്ള ഏതെല്ലാം ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ വേണ്ടെന്ന് വച്ചിരിക്കുന്നത്;

(സി)ഏജന്റുമാര്‍ക്ക് ലഭിച്ചുവന്നിരുന്ന അലവന്‍സുകളിലും ബോണസിലും വരുത്തിയ മാറ്റം എന്താണ്?

*774

റവന്യൂ കുടിശ്ശിക

ശ്രീ. സി. കൃഷ്ണന്‍

,, റ്റി. വി. രാജേഷ്

,, ബി. സത്യന്‍

,, രാജു എബ്രഹാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()റവന്യൂ കുടിശ്ശിക പിരിച്ചെടുക്കുന്നതിനുളള ശ്രമങ്ങള്‍ എന്തെല്ലാമാണ് ;

(ബി)സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ റവന്യൂ കുടിശ്ശിക വിശദമാക്കാമോ ; ഇവ ഏതെല്ലാം വിഭാഗങ്ങളിലാണെന്ന് വ്യക്തമാക്കാമോ ;

(സി)റവന്യൂ കുടിശ്ശിക ഈടാക്കാനുളള ഏതെങ്കിലും നടപടിക്ക് സ്റേ നല്‍കുകയുണ്ടായിട്ടുണ്ടോ ; എങ്കില്‍ എത്ര കേസ്സുകള്‍ക്ക് സ്റേ നല്‍കി ;

(ഡി)റവന്യൂ കുടിശ്ശിക പൂര്‍ണ്ണമായും പിരിച്ചെടുക്കുന്നതിലൂടെ റവന്യൂ കമ്മി ഇല്ലാതാകുമോ ?

*775

സ്കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ചു കൊണ്ടു പോകുന്നതിനെതിരെ നടപടി

ശ്രീ. പി.കെ ബഷീര്‍

,, റ്റി.. അഹമ്മദ് കബീര്‍

,, പി. ഉബൈദുള്ള

,, കെ.എന്‍.. ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് അപകടകരമാകുന്ന വിധത്തില്‍ കൊണ്ടു പോകുന്നത് പതിവായിട്ടും അതിനെതിരെ നടപടിയുണ്ടാകത്തതിനെക്കുറിച്ച് അന്വേഷിക്കുമോ ;

(ബി)നിരവധി അപകടങ്ങളുണ്ടായിട്ടും പോലീസ് ശുഷ്ക്കാന്തിയോടെ ഈ വിഷയത്തില്‍ ഇടപെടാതിരിക്കുന്ന സ്ഥിതി വിശേഷം നിലവിലുണ്ടോ ;

(സി)ഇനിയുമൊരപകടമുണ്ടാകും മുമ്പ് ഇക്കാര്യത്തില്‍ അടിയന്തിര നടപടിയുണ്ടാകുമോ ?

*776

കബോട്ടാഷ് നിയമത്തില്‍ ഇളവ്

ശ്രീ. തോമസ് ചാണ്ടി

,, . കെ. ശശീന്ദന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കണമെന്ന അപേക്ഷ എന്നാണ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്; ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും എന്ത് മറുപടിയാണ് ലഭിച്ചത്; വ്യക്തമാക്കാമോ;

(ബി)മൂന്നു വര്‍ഷത്തേയ്ക്ക് ഇളവ് അനുവദിക്കണമെന്ന് ആസൂത്രണ കമ്മീഷന്‍ നേരത്തെ ശുപാര്‍ശ നല്‍കിയിരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ ശുപാര്‍ശയ്ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും എന്ത് മറുപടിയാണ് ലഭിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;

(സി)ഈ നിയമത്തില്‍ ഇളവ് നല്‍കാത്തതിനാല്‍ ഇന്ത്യന്‍ തുറമുഖങ്ങളിലെത്തുന്ന കണ്ടെയ്നറുകളുടെ ഭൂരിഭാഗവും കോളംബോ ഉള്‍പ്പെടെയുളള വിദേശ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലുകള്‍ കൈകാര്യം ചെയ്യുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ഒരു സര്‍വ്വകക്ഷി സംഘത്തെ കേന്ദ്രത്തിലേയ്ക്ക് അയയ്ക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

*777

പഴക്കമുളള ട്രഷറി ഓഫീസുകളുടെ നവീകരണം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, പി. ഉബൈദുളള

,, കെ. എന്‍. . ഖാദര്‍

,, പി. കെ. ബഷീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പഴക്കമുളള ട്രഷറി ഓഫീസുകള്‍ നവീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ ;

(ബി)എങ്കില്‍ ഏറ്റവും പഴക്കമുളള ട്രഷറികള്‍ ഏതെല്ലാമെന്ന് ഐഡന്റിഫൈ ചെയ്തിട്ടുണ്ടോ ; അവ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ ;

*778

യുവാക്കളിലെ മദ്യാസക്തി നിയന്ത്രിക്കുന്നതിന് നടപടി

ശ്രീ. സണ്ണി ജോസഫ്

,, വി. റ്റി. ബല്‍റാം

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()യുവാക്കളിലെ മദ്യാസക്തി നിയന്ത്രിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;

(ബി)പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് വെട്ടിക്കുറിച്ചിട്ടുണ്ടോ; എങ്കില്‍ എത്രകണ്ട് വെട്ടിക്കുറച്ചുവെന്ന് വെളിപ്പെടുത്തുമോ;

(സി)ബാര്‍ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം വെട്ടിക്കുറയ്ക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;

(ഡി)ഡ്രൈഡേയുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ദിവസങ്ങളാണ് പുതുതായി ഡ്രൈഡേയായി പ്രഖ്യാപിച്ചിട്ടുള്ളത്;

()സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ ജനങ്ങളിലെ മദ്യാസക്തി കുറച്ചുകൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ?

*779

ട്രാഫിക് റെഗുലേറ്ററി സെന്ററുകള്‍

ശ്രീ. അന്‍വര്‍ സാദത്ത്

,, എം.പി. വിന്‍സെന്റ്

,, വി.റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ട്രാഫിക്ക് റെഗുലേറ്ററി സെന്ററുകള്‍ ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ദേശീയപാതയിലും സ്റേറ്റ് ഹൈവേയിലും അപകടങ്ങള്‍ കുറയ്ക്കുവാനും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നു എന്നുറപ്പു വരുത്തുവാനും എന്തെല്ലാം ചുമതലകളാണ് ഈ സെന്ററുകള്‍ക്ക് നല്‍കിയിട്ടുളളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എവിടെയൊക്കെയാണ് ഈ സെന്ററുകള്‍ ആരംഭിക്കാനുദ്ദേശിക്കുന്നത് വിശദാംശങ്ങള്‍ എന്തെല്ലാം?

*780

മത്സ്യ വിഹാര പ്രജനന പ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ നടപടി

ശ്രീ. കെ.അജിത്

,, വി.എസ്. സുനില്‍ കുമാര്‍

,, കെ.രാജു

ശ്രീമതി. .എസ്. ബിജിമോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മത്സ്യ വിഹാര പ്രജനന പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)ജല മലിനീകരണം തടഞ്ഞ് പ്രകൃതി സംതുലനാവസ്ഥ നിലനിര്‍ത്തി മത്സ്യ ഉല്‍പ്പാദന വര്‍ദ്ധനവുണ്ടാക്കുന്നതിന് എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

 <<back  

 

                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.