STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*271

എം.എസ്.ഡി.പി. പദ്ധതി

ശ്രീ. കെ.എം.ഷാജി

,, എം.പി. അബ്ദുസ്സമദ് സമദാനി

,, എന്‍..നെല്ലിക്കുന്ന്

,, വി.എം.ഉമ്മര്‍ മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മുസ്ളീം ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ പിന്നോക്കാവസ്ഥ അവസാനിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുളള എം.എസ്.ഡി.പി. യുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ ;

(ബി)പ്രസ്തുത പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന് എന്തെങ്കിലും പ്രായോഗിക വൈഷമ്യങ്ങള്‍ അനുഭവപ്പെടുന്നുണ്ടോ ; എങ്കില്‍ അവയെന്താണെന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത പദ്ധതിക്കായി കേരളത്തില്‍ നിന്ന് വയനാട് ജില്ല മാത്രമാണ് തെഞ്ഞെടുക്കപ്പെട്ടിട്ടുളളതെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;

(ഡി)പദ്ധതിയുടെ പ്രയോജനം അര്‍ഹരായ എല്ലാവര്‍ക്കും ലഭ്യമാകത്തക്ക വിധത്തില്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ?

*272

ഏകീകൃത ബാലവികസന പദ്ധതി

ശ്രീ. സി.മമ്മൂട്ടി

'' എം. ഉമ്മര്‍

'' കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേന്ദ്ര സര്‍ക്കാരിന്റെ ഏകീകൃത ബാലവികസന പദ്ധതിയുടെ (.സി.ഡി.എസ്) നടത്തിപ്പില്‍ സംസ്ഥാനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുറകിലാണെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ലഭ്യമായ വിവരങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)മുന്‍ സര്‍ക്കാരിന്റെ കാലത്ത് അംഗന്‍വാടികളുടെ നവീകരണത്തിന് വേണ്ടി അനുവദിച്ച തുക ചെലവഴിക്കാതിരുന്നിട്ടുണ്ടോ; എങ്കില്‍ വിശദ വിവരം നല്‍കാമോ;

(ഡി)പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താനും, വിജയകരമാക്കാനും എന്തൊക്കെ നടപടികളാണ് ഉദ്ദേശിക്കു ന്നതെന്ന് വിശദമാക്കാമോ?

*273

ഭൂവുടമകളുമായി കരാറുണ്ടാക്കി പഴം പച്ചക്കറി കൃഷി

ശ്രീ. . എം. ആരിഫ്

,, സി. കൃഷ്ണന്‍

,, രാജു എബ്രഹാം

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും, വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഭൂവുടമകളുമായി കരാറുണ്ടാക്കി പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നതിന് കൃഷിഭവനുകള്‍ വഴി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ പദ്ധതിയെ സംബന്ധിച്ച് വിശദമാക്കുമോ;

(ബി) മുന്‍വര്‍ഷം ബജറ്റിലെ ഈ പ്രഖ്യാപനം വഴി എത്ര ടണ്‍ പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഉല്‍പ്പാദിപ്പിക്കുകയുണ്ടായി; ഈ വര്‍ഷത്തെ ലക്ഷ്യം എത്രയാണ്;

(സി) ഭൂവുടമകളുമായി കൃഷിഭവനുകള്‍ എത്ര കരാറുകള്‍ ഉണ്ടാക്കിയെന്നും അതുവഴി എത്ര ഹെക്ടര്‍ സ്ഥലങ്ങളില്‍ ഉല്‍പാദനം നടന്നുവെന്നും ഇതിനായി മുന്‍വര്‍ഷം ഖജനാവില്‍ നിന്നും ചെലവഴിച്ച തുക എത്രയാണെന്നും വിശദമാക്കുമോ;

*274

കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ കാലോചിതമായ മാറ്റം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍,

,, പാലോട് രവി

'' എം.. വാഹീദ്

'' എം.പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ കാലോചിതമായ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് എന്തെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി) ഇതിന്‍മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശി ക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

*275

സോയില്‍ ഹെല്‍ത്ത് കാര്‍ഡ്

ശ്രീ. . കെ. വിജയന്‍

,, മുല്ലക്കര രത്നാകരന്‍

,, ജി. എസ്. ജയലാല്‍

,, വി. ശശി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിനുളള നടപടികളായിട്ടുണ്ടോ; ഈ കാര്‍ഡ് കൊണ്ടുളള പ്രയോജനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി) ഇതുവരെ എത്ര സാമ്പിളുകള്‍ ശേഖരിച്ചു; ഇതില്‍ എത്ര സാമ്പിളുകള്‍ ഇതിനകം വിശകലനം ചെയ്തു;

(സി) മണ്ണിന്റെ ഗുണനിലവാരം മനസ്സിലാക്കി ആവശ്യമായ ഘടകങ്ങള്‍ ചേര്‍ത്ത് കൃഷി ചെയ്ത് കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കര്‍ഷകരെ സഹായിക്കുന്ന എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?

*276

നഗര വികസനത്തിനുള്ള മാസ്റര്‍ പ്ളാന്‍

ശ്രീ. പി. ഉബൈദുള്ള

,, റ്റി. . അഹമ്മദ് കബീര്‍

,, പി. ബി. അബ്ദുള്‍ റസാക്

,, പി. കെ. ബഷീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കോര്‍പ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും സമഗ്ര വികസനം ലക്ഷ്യമാക്കി മാസ്റര്‍ പ്ളാന്‍ തയ്യാറാക്കുന്ന പ്രവൃത്തിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി) മാസ്റര്‍ പ്ളാനിന്റ ഉദ്ദേശ്യലക്ഷ്യങ്ങളും അവ തയ്യാറാക്കുന്നതിനുള്ള മാനദണ്ഡങ്ങളും സംബന്ധിച്ച വിശദാംശം നല്‍കാമോ;

(ഡി) എത്ര മാസ്റര്‍ പ്ളാന്‍ ഇപ്പോള്‍ തയ്യാറാക്കുന്നുണ്ടെന്നും ഓരോന്നിന്റെയും പ്രവര്‍ത്തന പുരോഗതിയും വിശദമാക്കുമോ;

() മാസ്റര്‍ പ്ളാന്‍ എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് ?

*277

ശിശുക്ഷേമ സമിതി

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. എം. ഹംസ

,, വി. ശിവന്‍കുട്ടി

,, സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിലാകാ നിടയായ സാഹചര്യങ്ങള്‍ വിശദമാക്കാമോ ;

(ബി) നിലവിലുണ്ടായിരുന്ന സ്റാന്‍ഡിംഗ് കമ്മിറ്റിയെ നിയമവിരുദ്ധമായി പിരിച്ചുവിട്ട നടപടി തിരുത്തിയിട്ടുണ്ടോ ;

(സി) ശിശുക്ഷേമ സമിതിയുടെ കാര്യത്തില്‍ കേരള ഹൈക്കോടതി സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമായിരുന്നു;

(ഡി) ഏറ്റവും ഒടുവില്‍ നടന്ന ജനറല്‍ ബോഡി യോഗതീരുമാനങ്ങള്‍ വിശദമാക്കാമോ ;

() 14.05.2012-ലെ നടന്ന ജനറല്‍ ബോഡി യോഗം സംബന്ധിച്ച് കേരള ഹൈക്കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

*278

ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ സെന്റര്‍

ശ്രീ..പി.അബ്ദുളളക്കുട്ടി

,, കെ.അച്ചുതന്‍

,, വി.ഡി.സതീശന്‍

,, എം..വാഹിദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയുംവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി) ഇന്‍സ്റിറ്റ്യൂട്ടിനുളള സ്ഥലം ലഭ്യമായിട്ടുണ്ടോ, വിശദമാക്കുമോ;

(ഡി)നടപ്പ് അദ്ധ്യയന വര്‍ഷം തന്നെ ക്ളാസ്സുകള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

*279

വികലാംഗര്‍ക്ക് സൌജന്യ മോട്ടോര്‍ വാഹനങ്ങള്‍

ശ്രീ. സി.കെ. സദാശിവന്‍

,, എസ്. ശര്‍മ്മ

,, പി. ശ്രീരാമകൃഷ്ണന്‍

ശ്രീമതി കെ.എസ്.സലീഖ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ശാരീരിക വൈകല്യം സംഭവിച്ചിട്ടുള്ളവര്‍ക്ക് സാമൂഹ്യക്ഷേമ വകുപ്പ് വഴി സൌജന്യമായി മോട്ടോര്‍ വാഹനങ്ങള്‍ നല്‍കുന്ന പദ്ധതിയുടെ വിശദാംശം നല്‍കുമോ;

(ബി) പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മുന്‍ഗണനാ ക്രമം ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്;

(സി) പദ്ധതി നടത്തിപ്പിനായി ബഡ്ജറ്റില്‍ എന്തു തുക നീക്കി വെച്ചിട്ടുണ്ട് ?

*280

സന്നദ്ധ സാമൂഹ്യക്ഷേമ സംഘടനകള്‍ക്കുളള ധനസഹായം

ശ്രീ. എം. . ബേബി

,, പി. റ്റി. . റഹീം

,, റ്റി. വി. രാജേഷ്

,, എസ്. രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സന്നദ്ധ സാമൂഹ്യക്ഷേമ സംഘടനകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ധനസഹായം നല്‍കുന്നതിന് നിശ്ചയിച്ചിട്ടുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ് ;

(ബി) പ്രസ്തുത ധനസഹായം ലഭിക്കുന്നതിന് സന്നദ്ധ സംഘടനകള്‍ അപേക്ഷ നല്‍കേണ്ടത് ആര്‍ക്കാണ് ;

(സി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ട പ്രസ്തുത തുക വിവിധ സന്നദ്ധ സാമൂഹ്യക്ഷേമ സംഘടനകള്‍ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് ഉത്തരവുകള്‍ പുറപ്പെടുവിക്കാറുണ്ടോ ; എങ്കില്‍ ഇത്തരത്തില്‍ 2012- 13 കാലയളവില്‍ പുറപ്പെടുവിച്ച ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ ;

(ഡി) രാഷ്ട്രീയ നേതാക്കള്‍ നേതൃത്വം കൊടുക്കുന്ന ഏതെല്ലാം സംഘടനകള്‍ക്ക് ഇക്കാലയളവില്‍ ധനസഹായം അനുവദിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ ?

*281

സംസ്ഥാന ഗ്രാമീണ ഉപജീവന മിഷന്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാന ഗ്രാമീണ ഉപജീവന മിഷന്റെ വ്രര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് ;

(ബി) സംസ്ഥാനത്ത് ഏത് ഏജന്‍സിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നത് ;

(സി) പ്രസ്തുത പദ്ധതിയില്‍ അംഗങ്ങളാകുന്നതിന് നിഷ്ക്കര്‍ഷിച്ചിട്ടുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ് ;

(ഡി) കുടുംബശ്രീയില്‍ അംഗങ്ങളല്ലാത്ത നിര്‍ദ്ധനരെ പ്രസ്തുത പദ്ധതിയില്‍ പുതിയതായി ചേര്‍ക്കുന്നതിന് തടസ്സമുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ?

*282

ഭൌമ വിവര ശേഖരണ സംവിധാനം

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

പ്രൊഫ.സി.രവീന്ദ്രനാഥ്

ശ്രീ.വി.ശിവന്‍കുട്ടി

ശ്രീമതി പി.അയിഷാ പോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ പട്ടണങ്ങളുടെയും നഗരങ്ങളുടെയും വികസനത്തിന് ഭൌമ വിവര ശേഖരണ സംവിധാനം വികസിപ്പിക്കുന്നതിന് ദേശീയ നഗര വികസന സംവിധാന പദ്ധതി പ്രകാരം കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും 2011-12ല്‍ എന്തുതുക ലഭിച്ചു;

(ബി) സംസ്ഥാനത്തെ ഏതെല്ലാം പട്ടണങ്ങളിലും നഗരങ്ങളിലുമാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കിവരുന്നത്;

(സി)പദ്ധതിയിന്‍പ്രകാരമുളള സ്ഥല വിവരങ്ങളുമായി ബന്ധപ്പെട്ട ജോലികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഈ ജോലികള്‍ ആരെയാണ് ഏല്പിച്ചിരിക്കുന്നത്;

(ഡി) പദ്ധതി പ്രകാരമുളള സാമൂഹ്യ-സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ ഇപ്പോള്‍ ഏത് ഘട്ടം വരെയെത്തി; വ്യക്തമാക്കാമോ;

() പദ്ധതി സംസ്ഥാനത്തെ മറ്റു പട്ടണങ്ങളിലും നഗരങ്ങളിലും കൂടി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ?

*283

മഹിളാസംഘകൃഷി പദ്ധതി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, വര്‍ക്കല കഹാര്‍

,, പാലോട് രവി

,, സണ്ണി ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മഹിളാ സംഘകൃഷി പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി ആരാണ് ഏറ്റെടുത്ത് നടപ്പാക്കുന്നത്;

(സി) പദ്ധതിക്ക് എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ഡി)ഭക്ഷ്യ സുരക്ഷയ്ക്കായി എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്?

*284

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി

ശ്രീ. ബാബു എം.പാലിശ്ശേരി

,, .പ്രദീപ്കുമാര്‍

,, കെ.സുരേഷ് കുറുപ്പ്

,, ബി.സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്കായി 2011-12 സാമ്പത്തിക വര്‍ഷം ബഡ്ജറ്റില്‍ എത്ര തുകയാണ് നീക്കിവെച്ചിരുന്നത്; അതില്‍ എത്ര തുക ചെലവഴിച്ചു;

(ബി) പദ്ധതി നടപ്പാക്കപ്പെട്ടത് സംസ്ഥാനത്തെ എത്ര നഗരങ്ങളിലാണ് എന്ന് വെളിപ്പെടുത്താമോ;

(സി) പദ്ധതി പ്രകാരം നഗര പ്രദേശങ്ങളിലെ കുടുംബങ്ങളില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തില്‍ 100 ദിവസമെങ്കിലും തൊഴില്‍ ഉറപ്പുവരുത്താന്‍ സാധിച്ചിട്ടുണ്ടോ എന്ന് കാര്യം വിലയിരുത്തിയിട്ടുണ്ടോ?

*285

ജൂവനൈല്‍ ജസ്റീസ് നിയമം

ശ്രീ. പി. . മാധവന്‍

,, കെ. മുരളീധരന്‍

,, ഷാഫി പറമ്പില്‍

,, പി. സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കുട്ടികള്‍ക്കായുള്ള അനാഥാലയങ്ങളെ ജുവനൈല്‍ ജസ്റിസ് നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത നിര്‍ദ്ദേശം നടപ്പിലാക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി) ഇതു സംബന്ധിച്ച് വിശദമായ പഠനം നടത്താന്‍ തയ്യാറാകുമോ;

(ഡി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

*286

പ്ളാസ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനം

ശ്രീ. പി.കെ. ബഷീര്‍

,, പി.ബി. അബ്ദുള്‍ റസാക്

,, പി. ഉബൈദുള്ള

,, റ്റി.. അഹമ്മദ് കബീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പ്ളാസ്റിക് മാലിന്യങ്ങളുടെ ശേഖരണം, റീസൈക്ളിംഗ്, നിര്‍മ്മാര്‍ജ്ജനം എന്നിവയ്ക്ക് സംസ്ഥാനത്തെ മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ ഇപ്പോള്‍ നടപ്പാക്കി വരുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കുമോ;

(ബി) പ്ളാസ്റിക് ക്യാരിബാഗുകളുടെ നിരോധനം സംബന്ധിച്ച് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും സ്വീകരിച്ചിട്ടുള്ള നയം വ്യക്തമാക്കുമോ;

(സി) നിരോധനം സംബന്ധിച്ച് ഇപ്പോള്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ പര്യാപ്തമാണോ; ഇല്ലെങ്കില്‍ ഫലപ്രദമായ മറ്റു നടപടികള്‍ സ്വീകരിക്കുന്ന കാര്യം ആലോചിക്കുമോ;

(ഡി) തങ്ങളുടെ പരിധിയിലെ തോടുകള്‍, കുളങ്ങള്‍, മറ്റ് ജലനിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ അടിഞ്ഞുകൂടിയിട്ടുള്ള പ്ളാസ്റിക് മാലിന്യങ്ങള്‍ മാറ്റി ശുദ്ധീകരിക്കുന്ന കാര്യത്തില്‍ മുനിസിപ്പാലിറ്റികള്‍ക്കും നഗരസഭകള്‍ക്കും എന്തെങ്കിലും പദ്ധതിയുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

*287

ഉത്തേജന പലിശ ഇളവ് പദ്ധതി

ശ്രീ. ജി. സുധാകരന്‍

,, . കെ. ബാലന്‍

,, ജെയിംസ് മാത്യു

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജന പലിശ ഇളവ് പദ്ധതി പ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും കാര്‍ഷിക വായ്പ എടുത്തവര്‍ക്ക് പലിശ സബ്സിഡി നല്‍കിയിട്ടുണ്ടോ ;

(ബി) മുന്‍വര്‍ഷം എത്ര പേര്‍ക്ക് പലിശ സബ്സിഡി ലഭ്യമാക്കുകയുണ്ടായി ; എന്തു തുക ഈ ഇനത്തില്‍ സര്‍ക്കാര്‍ ചെലവഴിച്ചു ; ബഡ്ജറ്റില്‍ വകയിരുത്തിയ തുക ലാപ്സാവുക യുണ്ടായോ ;

(സി) തന്നാണ്ടില്‍ പലിശ സബ്സിഡി നല്‍കുന്നതിന് എന്തു തുക വേണ്ടിവരുമെന്ന് കരുതുന്നു; ബഡ്ജറ്റില്‍ എന്തു തുക വകയിരുത്തിയിട്ടുണ്ട് ;

(ഡി) കാര്‍ഷിക പ്രതിസന്ധി മൂലം കടക്കെണിയില്‍പ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമോ ?

T*288

കുടുംബശ്രീയുടെ സംഘകൃഷി

ശ്രീ. ബി.ഡി. ദേവസ്സി

,, പി.കെ. ഗുരുദാസന്‍

,, കെ.കെ. ജയചന്ദ്രന്‍

,, പി.റ്റി.എ റഹീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()2010-11, 2011-12, വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് കുടുംബശ്രീയുടെ അയല്‍ക്കൂട്ടങ്ങള്‍ നടപ്പാക്കിയ സംഘകൃഷിയുടെ വിജയകരമായ നടത്തിപ്പിനെക്കുറിച്ച് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)സംസ്ഥാനത്ത് തരിശുഭൂമി രഹിത പഞ്ചായത്തുകള്‍ സൃഷ്ടിക്കാന്‍ ഈ പദ്ധതിക്ക് കഴിയുമോയെന്ന് വ്യക്തമാക്കുമോ;

(സി)എങ്കില്‍ നടപ്പു വര്‍ഷം ഇതിനായി എന്ത് തുക നീക്കി വെച്ചിട്ടുണ്ടെന്നും ഇതിനായി പഞ്ചായത്തുകളില്‍ നിന്ന് എന്തെല്ലാം സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും വ്യക്തമാക്കുമോ;

(ഡി)സംഘകൃഷിയില്‍ എതെങ്കിലും തരത്തില്‍ നഷ്ടം വന്നിട്ടുള്ള സംഘങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ സഹായങ്ങള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ തുടര്‍ന്നും സഹായം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

*289

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മുനിസിപ്പാലിറ്റികള്‍

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

,, സി. എഫ്. തോമസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മുനിസിപ്പാലിറ്റികളുടെ വിശദാംശം ലഭ്യമാക്കുമോ ;

(ബി)പ്രസ്തുത മുനിസിപ്പാലിറ്റികളുടെ കാര്യത്തില്‍ എന്തെങ്കിലും സഹായ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

*290

സ്വകാര്യ സ്ഥാപനങ്ങളിലെ മാലിന്യസംസ്കരണം

ശ്രീ. എം. . വാഹീദ്

,, കെ. മുരളീധരന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവുംവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നഗരങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഉറവിടമാലിന്യ സംസ്ക്കരണത്തിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) സ്വകാര്യ സ്ഥാപനങ്ങളുടെ നിര്‍വ്വചനത്തില്‍ ഏതെല്ലാം സ്ഥാപനങ്ങളാണ് ഉള്‍പ്പെടുന്നത്;

(സി)പ്രസ്തുത സ്ഥാപനങ്ങളിലെ ഉറവിടമാലിന്യസംസ്ക്കരണത്തിന് സഹായങ്ങള്‍ നല്‍കുന്നുണ്ടോ; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്?

*291

ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ;

(സി) ജനന-മരണ രജിസ്ട്രേഷന്‍ നടത്തുന്ന ദിവസംതന്നെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

T*292

കെയര്‍ പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

,, വി.ഡി. സതീശന്‍

,, റ്റി.എന്‍. പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ‘കെയര്‍’ (ഇഅഞഋ) പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്;

(സി) പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ?

*293

പി.പി.പി. വ്യവസ്ഥയില്‍ സംരംഭങ്ങള്‍

ശ്രീ. കെ.വി. വിജയദാസ്

,, എളമരം കരീം

'' കെ. രാധാകൃഷ്ണന്‍

'' എസ്. രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പബ്ളിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് വ്യവസ്ഥയില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) പ്ളാനിംഗ് ബോര്‍ഡ് ഇക്കാര്യത്തില്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി) ഏതെല്ലാം രംഗങ്ങളില്‍ പി.പി.പി വ്യവസ്ഥയില്‍ സംരംഭങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി)ഇത് സംബന്ധിച്ച വ്യവസ്ഥകള്‍ക്ക് അന്തിമ രൂപം നല്‍കി യിട്ടുണ്ടോ; വിശദമാക്കാമോ;

()ഇത്തരം സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ വക ഭൂമി നല്‍കാനു ദ്ദേശമുണ്ടോയെന്നു വ്യക്തമാക്കുമോ?

*294

കിസാന്‍ അഭിമാന്‍’ പദ്ധതി

ശ്രീ.പി.കെ. ഗുരുദാസന്‍

,, വി.ചെന്താമരാക്ഷന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് നെല്‍കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് ‘കിസാന്‍ അഭിമാന്‍’ പദ്ധതി പ്രകാരമുള്ള പെന്‍ഷന്‍ ഇപ്പോഴും നല്‍കുന്നുണ്ടോ;

(ബി) പ്രസ്തുത പദ്ധതി പ്രകാരമുള്ള പെന്‍ഷന്‍ അര്‍ഹരായ കര്‍ഷകര്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ; പെന്‍ഷനര്‍ഹതയുള്ളവരുടെ എണ്ണം ജില്ലതിരിച്ച് വിശദമാക്കാമോ;

(സി) കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ പെന്‍ഷന്‍ വിതരണത്തില്‍ എത്ര മാസത്തെ കുടിശ്ശിക ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കാമോ;

(ഡി) കുടിശ്ശിക പൂര്‍ണമായും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

() തന്നാണ്ടില്‍ പെന്‍ഷന്‍ വിതരണത്തില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ ?

T*295

പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയുടെ കാലതാമസം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

ഡോ. ടി. എം. തോമസ് ഐസക്

പ്രൊഥ. സി. രവീന്ദ്രനാഥ്

ശ്രീ. ജെയിംസ് മാത്യു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി പ്രഖ്യാപിക്കാന്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണ്; പ്രസ്തുത പദ്ധതിയ്ക്ക് അന്തിമരൂപം ആയിട്ടുണ്ടോ; കേന്ദ്ര പ്ളാനിംഗ് കമ്മീഷനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോ;

(ബി) 2012-17 കാലഘട്ടത്തില്‍ നടപ്പാക്കേണ്ട പദ്ധതിയുടെ ആദ്യ ആറുമാസങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി പ്രഖ്യാപിക്കാന്‍ പോലും കഴിയാത്തത് എന്തെല്ലാം വീഴ്ചകള്‍ മൂലമാണ്;

(സി) പദ്ധതി ദേശീയ വികസന കൌണ്‍സിലിന്റെ അനുമതിക്കായി സമര്‍പ്പിച്ചുവോ; ഇല്ലെങ്കില്‍ ഇപ്പോഴത്തെ അവസ്ഥ എന്താണ്?

*296

തൊഴിലുറപ്പ് പദ്ധതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പരിഷ്ക്കരണം.

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, എം. വി. ശ്രേയാംസ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്ക്കരിക്കുന്ന സമിതിക്കു മുമ്പാകെ കേരളത്തിന്റെ എന്തെല്ലാം ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്ന് പറയാമോ;

(ബി) ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ സമിതിയ്ക്കു മുമ്പാകെ ഉന്നയിച്ചിരുന്നുവോ; വ്യക്തമമാക്കുമോ ?

(സി) തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുന്ന ആളുകളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനും കൂടുതല്‍ ആളുകളെ പ്രസ്തുത മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും ഉതകുന്ന പുതിയ പരിപാടികള്‍ ആവിഷ്ക്കരിക്കുമോ?

*297

ഹരിതഗ്രാമം ശുചിത്വ ഗ്രാമം പദ്ധതി

ശ്രീ. സി. പി. മുഹമ്മദ്

,, ഷാഫി പറമ്പില്‍

,, അന്‍വര്‍ സാദത്ത്

,, . റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഹരിതഗ്രാമം ശുചിത്വഗ്രാമം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്, വിശദമാക്കുമോ;

(സി)പദ്ധതി നടത്തിപ്പിനായി പഞ്ചായത്തുകളില്‍ എന്തെല്ലാം സംവിധാനമാണ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)ബയോഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിന് നല്‍കുന്ന സഹായങ്ങള്‍ എന്തെല്ലാമാണ് എന്ന് വിശദമാക്കുമോ?

*298

കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി

ശ്രീ. ബെന്നി ബെഹനാന്‍

,, പി.സി. വിഷ്ണുനാഥ്

,, സണ്ണി ജോസഫ്

,, കെ. അച്ചുതന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ ഏതെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്യാനുദ്ദേശിക്കുന്നത്;

(ബി) സംസ്ഥാനത്തിനുപുറത്ത് ദേശീയവിപണന ശൃംഖല ഉണ്ടാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണ്;

(സി) ഇതിന് ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ സഹായം അഭ്യര്‍ത്ഥിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

*299

അനധികൃത കെട്ടിട നിര്‍മ്മാണ നിയന്ത്രണത്തിന് വിജിലന്‍സ് സംവിധാനം

ശ്രീ. വര്‍ക്കല കഹാര്‍

,, .റ്റി.ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നഗരങ്ങളില്‍ നടത്തുന്ന അനധികൃത കെട്ടിട നിര്‍മ്മാണം നിയന്ത്രിക്കുവാനും കെട്ടിടനിര്‍മ്മാണ വേളയിലു ണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കുവാനും എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(ബി)ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പില്‍ വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; എന്നറിയിക്കുമോ?

T*300

വിഷന്‍ 2030 പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, കെ. മുരളീധരന്‍

,, . സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പ്മന്ത്രി സദയം മറുപടി നല്‍കുമോ:

() വിഷന്‍ 2030 എന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ;

(ബി)പ്രസ്തുത പദ്ധതിക്ക് വിഷന്‍ ഡോക്യുമെന്റ് ഉണ്ടോ ;

(സി)ഏതെല്ലാം മേഖലകളിലാണ് പ്രസ്തുത പദ്ധതി തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നത് ;

(ഡി)പ്രസ്തുത കാര്യങ്ങള്‍ക്ക് ആരാണ് മേല്‍നോട്ടം വഹിക്കുന്നത് ;

() ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?

 <<back  

 

                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.