STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*181

ഊര്‍ജ്ജ സംരക്ഷണത്തിനായി സ്വീകരിച്ച നടപടികള്‍

ശ്രീ.ബി.ഡി. ദേവസ്സി

,, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, കെ. കെ. നാരായണന്‍

,, ബാബു. എം. പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഊര്‍ജ്ജ സംരക്ഷണത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;

(ബി) എങ്കില്‍ ഈ ആവശ്യത്തിനായി 2011-12 ബജറ്റില്‍ എന്ത് തുക നീക്കിവെച്ചിരുന്നു; ഇതില്‍ എത്ര രൂപ ചെലവാക്കി; ചെലവാക്കിയ തുകയുടെ വിശദാംശങ്ങള്‍ നല്‍കാമോ;

(സി) ഊര്‍ജ്ജ സംരക്ഷണ ഫണ്ട് രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ ശേഖരണം, വിനിയോഗം എന്നിവ സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാമോ?

*182

സ്വയംസന്നദ്ധത പുനരധിവാസ പദ്ധതി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്വയം സന്നദ്ധത പുനരധിവാസ പദ്ധതി എന്നാണ് പ്രഖ്യാപിച്ചത്; ആയതിന്റെ ഉടദ്ദശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(ബി) പ്രസ്തുത പദ്ധതി പ്രകാരം പുനരധിവസിപ്പിക്കപ്പെടുന്നവര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്കുന്നതെന്ന് അറിയിക്കുമോ ;

(സി) ഈ പദ്ധതിപ്രകാരം ഇതിനോടകം എത്ര കുടുംബങ്ങളെ പുനരധിവസിപ്പിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ ?

*183

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണം

ഡോ. കെ. ടി. ജലീല്‍

ശ്രീ. എളമരം കരീം

,, സി. കെ. സദാശിവന്‍

,, സാജു പോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണം ഉപേക്ഷിക്കുവാന്‍ തയ്യാറാകുമോയെന്ന് വ്യക്തമാക്കുമോ ;

(ബി) പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ച് വികസിപ്പിക്കുന്നതിന് മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ പദ്ധതികളുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(സി) മുന്‍ സര്‍ക്കാര്‍ ആരംഭിച്ച 11 പുതിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തുടരുന്നതിന് നടപടി സ്വീകരിക്കുമോ ; അവ ഓരോന്നിന്റെയും ഇപ്പോഴത്തെ അവസ്ഥ വിശദമക്കാമോ ?

*184

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും ജലവൈദ്യുതപദ്ധതികളും

ശ്രീ. എസ്. ശര്‍മ്മ

,, . കെ. ബാലന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മാധവ് ഗാഡ്ഗില്‍ കമ്മിറ്റി വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ വികസനത്തെ ഏതെല്ലാം രീതിയില്‍ ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ ;

(ബി) പ്രസ്തുത റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അതിരപ്പിള്ളി വൈദ്യുതി പദ്ധതി ഉള്‍പ്പെടെ സംസ്ഥാനത്തെ ഒരു ജലവൈദ്യുത പദ്ധതിയും നടപ്പിലാക്കാന്‍ കഴിയാതെ വരുമെന്ന് കരുതുന്നുണ്ടോ ;

(സി) എങ്കില്‍ കേന്ദ്ര സര്‍ക്കാരിന് മുമ്പില്‍ എന്ത് നിലപാട് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വിശദമാക്കാമോ ?

*185

-ഡിസ്ട്രിക്റ്റ്

ശ്രീ.ഡൊമിനിക് പ്രസന്റേഷന്‍

,, വി.ഡി. സതീശന്‍

,, എം.പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() -ഡിസ്ട്രിക്റ്റ് പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ്; വിശദമാക്കുമോ;

(ബി) ഏതൊക്കെ ജില്ലകളില്‍ ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്;

(സി) പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

*186

സമാന്തര സര്‍വ്വീസ് കാരണം കെ.എസ്.ആര്‍.ടി.സി ക്കുണ്ടാകുന്ന നഷ്ടം

ശ്രീമതി പി അയിഷാപോറ്റി

ശ്രീ. വി. ശിവന്‍കുട്ടി

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, റ്റി.വി. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് സമാന്തര സര്‍വ്വീസ് നടത്തപ്പെടുന്നത് കാരണം കെ.എസ്.ആര്‍.ടി.സി ക്ക് നഷ്ടം നേരിടുന്നതായി കരുതുന്നുണ്ടോ;

(ബി) സാധാരണക്കാരായ ജനങ്ങള്‍ സമാന്തര സര്‍വ്വീസിനെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍തക്കവിധം കെ.എസ്.ആര്‍.ടി.സി റൂട്ടുകള്‍ നിശ്ചയിക്കാന്‍ തയ്യാറാകുമോ;

(സി) സമാന്തര സര്‍വ്വീസ് നടത്തുന്നവര്‍ നിയമപരമല്ലാതെ സര്‍വ്വീസ് നടത്തുന്നതിനാല്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടാതിരുക്കാനുള്ള ശ്രമത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) സമാന്തര സര്‍വ്വീസ് തടയുന്നതിനും യാത്രക്കാര്‍ക്ക് ആവശ്യമായ ഗതാഗത സൌകര്യം ലഭ്യമാക്കുന്നതിനും എന്തു നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

*187

തണല്‍ മരങ്ങള്‍

ശ്രീ. മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

,, റ്റി.യു. കുരുവിള

,, സി.എഫ്. തോമസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വര്‍ദ്ധിച്ച് വരുന്ന ആഗോള താപനം ലഘൂകരിക്കുന്നതിന് റെയില്‍വേ പുറമ്പോക്കിലും, നാഷണല്‍ ഹൈവേ, സ്റേറ്റ് ഹൈവേ എന്നിവയുടെ ഓരങ്ങളിലും തണല്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കുന്നതിന് എന്തെങ്കിലും പദ്ധതി നിലവില്‍ ഉണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി) സ്കൂളുകള്‍, കോളേജുകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഫലവൃക്ഷത്തൈകളും തണല്‍ മരങ്ങളും വച്ച് പിടിപ്പിക്കുന്നതിന് ഒരു പ്രത്യേക പദ്ധതി തയ്യാറാക്കി നടപ്പാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

*188

ഗതാഗത വികസനത്തിന് മാസ്റര്‍ പ്ളാന്‍

ശ്രീ. ജെയിംസ് മാത്യു

,, എം. . ബേബി

ശ്രീമതി കെ.എസ്. സലീഖ

ശ്രീ. ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാന ഗതാഗത വികസനത്തിന് മാസ്റര്‍പ്ളാന്‍ തയ്യാറായിട്ടുണ്ടോ;

(ബി) ഏത് ഏജന്‍സിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി) ഏജന്‍സി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ വെളിപ്പെടുത്തുമോ?

*189

വൈദ്യുതി സപ്ളൈ കോഡ് ഭേദഗതി

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വൈദ്യുതി സപ്ളൈ കോഡിന്റെ 12-ാം വകുപ്പ് ഭേദഗതി ചെയ്യാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത ഭേദഗതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി) പ്രസ്തുത ഭേദഗതി ജനങ്ങളെ എപ്രകാരം ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

*190

പേഴ്സണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റം

ശ്രീ. എം. പി. വിന്‍സെന്റ്

,, വി. ഡി. സതീശന്‍

,, പി. സി. വിഷ്ണുനാഥ്

,, പാലോട് രവി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് പേഴ്സണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റം പദ്ധതി ആവിഷ്ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് നടപ്പാക്കുന്നതിന് ഏതെല്ലാം ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയ്ക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) പദ്ധതി നടപ്പാക്കുന്നതിനുള്ള ധനസമാഹരണ മാര്‍ഗ്ഗങ്ങള്‍ എതെല്ലാമാണെന്ന് വ്യക്തമാക്കുമോ

*191

ഭക്ഷ്യസംസ്കരണ വ്യവസായം

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ഭക്ഷ്യസംസ്കരണ വ്യവസായങ്ങളുടെ സാധ്യതയെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) ഭക്ഷ്യസംസ്കരണ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്;

(സി) പ്രസ്തുത വ്യവസായങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എത്ര പദ്ധതികള്‍ കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്; ആയതില്‍ എത്ര പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചുവെന്ന് അറിയിക്കുമോ?

*192

കൂടംകുളം നിലയത്തില്‍നിന്നും കേരളത്തിനുള്ള വിഹിതം

ശ്രീ. കെ. സുരേഷ് കുറുപ്പ്

,, കോടിയേരി ബാലകൃഷ്ണന്‍

,, . കെ. ബാലന്‍

,, രാജു എബ്രഹാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കൂടംകുളം ആണവ വൈദ്യുതി നിലയത്തില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിവിഹിതം ലഭിക്കില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത വൈദ്യുതി വിഹിതം നേടിയെടുക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാന്‍ പ്രസരണ ലൈനുകള്‍ക്ക് ശേഷിയില്ലെന്ന വാദം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) കൂടംകുളത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുളള തിരുനെല്‍വേലി-എടമണ്‍-ഈസ്റ്കൊച്ചി 400 കെ.വി. ലൈനിന്റെ പണി പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; ഏത് ഭാഗത്താണ് ലൈനിന്റെ പണി ഇനി പൂര്‍ത്തിയാക്കാനുളളതെന്ന് വ്യക്തമാക്കുമോ;

(ഡി) ആണവ നിലയത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന്റെ ട്രയല്‍ റണ്‍ നടന്നിട്ടുളളതും ഉല്പാദനം ഉടന്‍ ആരംഭിക്കുമെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

*193

കെ.എസ്.ആര്‍.ടി.സി.യില്‍ സ്വകാര്യപങ്കാളിത്തം

ശ്രീ. . പി. ജയരാജന്‍

,, . എം. ആരിഫ്

,, വി. ചെന്താമരാക്ഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് സ്വകാര്യപങ്കാളിത്തം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(ബി) കെ.എസ്.ആര്‍.ടി.സി യില്‍ പുതിയ ബസ്സുകള്‍ വാങ്ങുന്നതിനും ബസ് ഡിപ്പോകളുടെ നിര്‍മ്മാണത്തിനും ഏതെല്ലാം രീതിയിലുള്ള സ്വകാര്യപങ്കാളിത്തമാണ് ഉദ്ദേശിക്കുന്നത്;

(സി) കെ.എസ്.ആര്‍.ടി.സി യില്‍ കൂടുതല്‍ മൂലധനം നിക്ഷേപിച്ച് ഇവ സ്വന്തം നിലയില്‍ വികസിപ്പിക്കാന്‍ തയ്യാറാകുമോ?

*194

സൌരോര്‍ജ്ജ തീയേറ്ററുകള്‍

ശ്രീ. എം.. വാഹീദ്

,, കെ. ശിവദാസന്‍ നായര്‍

,, ബെന്നി ബെഹനാന്‍

,, .റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള തീയേറ്ററുകള്‍ സൌരോര്‍ജ്ജം ഉപയോഗിക്കുന്ന രീതിയിലേയ്ക്ക് മാറ്റുവാന്‍ ആലോചിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി) ഇത് സംബന്ധിച്ച് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ;

(ഡി) ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഓഫീസുകളിലും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

*195

ധാതു സമ്പത്തില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍

ശ്രീ. കെ.മുഹമ്മദുണ്ണി ഹാജി

,, എം. ഉമ്മര്‍

,, കെ.എന്‍.. ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവര സാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ ധാതു സമ്പത്ത് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമാക്കി വിപണനം ചെയ്യുന്ന കാര്യത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കുമോ;

(ബി) ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) സംസ്ഥാനത്തിന്റെ തീരപ്രദേശത്ത് ലഭ്യമായ ധാതു സമ്പത്ത് ഇപ്പോള്‍ ഏതൊക്കെ ഏജന്‍സികളാണ് ശേഖരിക്കുന്നതെന്ന് വിശദമാക്കുമോ ?

*196

'ആശ്വാസ്' പദ്ധതി

ശ്രീ. ഹൈബി ഈഡന്‍

,, കെ. ശിവദാസന്‍ നായര്‍

'' എം.. വാഹിദ്

'' പി.. മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ആശ്വാസ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(ബി) പ്രസ്തുത പദ്ധതി പ്രകാരം വായ്പാ കുടിശ്ശിക ഇനത്തില്‍ എത്ര കോടി രൂപ പിരിച്ചെടുക്കുകയുണ്ടായി, വിശദാംശങ്ങള്‍ നല്‍കുമോ;

(സി) എന്തെല്ലാം ആനുകൂല്യങ്ങളാണ് വായ്പക്കാര്‍ക്ക് ഈ പദ്ധതി വഴി നല്‍കിയിട്ടുള്ളത്; പദ്ധതിയുടെ കാലാവധി എത്രയായിരുന്നു വെന്നു വ്യക്തമാക്കുമോ?

*197

ഡ്രൈവര്‍ക്ക് നിയന്ത്രിക്കാവുന്ന വാതില്‍

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വാതിലുകള്‍ തുറന്നിട്ട് അമിതവേഗത്തില്‍ ചീറിപ്പായുന്ന സ്വകാര്യ ബസ്സുകളില്‍ നിന്നും യാത്രക്കാര്‍ തെറിച്ച് വീണ് അപകടങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ ; ;

(ബി) അടച്ചുറപ്പുള്ള വാതില്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്ത ബസ്സുകള്‍ക്കെതിരെ നടപടി എടുക്കണമെന്നുള്ള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ഡി) ബസ്സുകളില്‍ ഡ്രൈവര്‍ക്ക് നിയന്ത്രിക്കാവുന്ന വാതിലുകള്‍ സ്ഥാപിക്കണമെന്ന ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ ശുപാര്‍ശ നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വെളിപ്പെടുത്തുമോ ?

*198

പുതിയ ജലവൈദ്യുത പദ്ധതികള്‍

ശ്രീ. കെ.മുരളീധരന്‍

,, ജോസഫ് വാഴക്കന്‍

,, .സി.ബാലകൃഷ്ണന്‍

,, എം.പി.വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഈ സര്‍ക്കാരിന്റെ കാലത്ത് ജലവൈദ്യുത പദധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കുമോ;

(ബി) എങ്കില്‍ ഏതെല്ലാം ജല വൈദ്യുത പദ്ധതികളുടെ രൂപരേഖയാണ് തയ്യാറാക്കിയിട്ടുളളത്, വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) പ്രസ്തുത ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

*199

വാതകാധിഷ്ഠിത പവര്‍ പ്ളാന്റ്

ശ്രീ. കെ. അച്ചുതന്‍

,, വി.പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് വാതകാധിഷ്ഠിത പവര്‍ പ്ളാന്റ് യാഥാര്‍ത്ഥ്യമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(ബി) ഇത് സംബന്ധിച്ച് കരാര്‍ ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(സി) പ്രസ്തുത പവര്‍ പ്ളാന്റിന്റെ ശേഷി എത്രയെന്നും ഈ പ്രോജക്ടിന്റെ എസ്റിമേറ്റ് തുക എത്രയാണെന്നും വ്യക്താക്കുമോ;

(ഡി) പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ഭൂമി ഏറ്റെടുക്കാന്‍ തുടങ്ങിയിട്ടുണ്ടോ?

*200

ഉല്‍പാദന-സേവന മേഖലകളില്‍ സൂക്ഷ്മ ഇടത്തരം സംരംഭങ്ങള്‍

ശ്രീ. ഷാഫി പറമ്പില്‍

,, വി.റ്റി. ബല്‍റാം

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഈ സര്‍ക്കാരിന്റെ കാലത്ത് എന്തെല്ലാം ചെറുകിട, ഇടത്തരം വ്യാവസായിക സംരംഭങ്ങളാണ് തുടങ്ങിയതെന്ന് വിശദമാക്കുമോ;

(ബി) ഉല്‍പാദന മേഖലയിലും സേവന മേഖലയിലും സൂക്ഷ്മ ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുകയുണ്ടായോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ഇതു മൂലം എത്രപേര്‍ക്കാണ് തൊഴില്‍ കണ്ടെത്താനായത്;

(സി) മുന്‍സര്‍ക്കാരിന്റെ കാലത്തുള്ളതിനേക്കാള്‍ ഈ മേഖലയില്‍ എത്ര ശതമാനം വര്‍ദ്ധനവാണ് ഉണ്ടായതെന്ന് വിശദമാക്കുമോ?

*201

സീപ്ളെയിന്‍ സര്‍വ്വീസ്

ശ്രീ. കെ.വി.അബ്ദുള്‍ ഖാദര്‍

,, സി.കെ.സദാശിവന്‍

,, ബി. സത്യന്‍

,, കെ.ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വര്‍ദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കുന്നതിനായി സീപ്ളെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനുളള ബജറ്റ് നിര്‍ദ്ദേശത്തിന്റെ വിശദാംശം വ്യക്തമാക്കാമോ ;

(ബി) ഇതു സംബന്ധിച്ച് എന്തെല്ലാം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി) ഈ ആവശ്യത്തിനായി ബജറ്റില്‍ നീക്കിവെച്ച തുകയില്‍ ഇതുവരെ എന്തു തുക ചെലവഴിച്ചു ; വിശദമാക്കുമോ ?

*202

സമഗ്ര വൃക്ഷവല്‍ക്കരണ പദ്ധതി

ശ്രീ. പി. തിലോത്തമന്‍

,, മുല്ലക്കര രത്നാകരന്‍

,, വി. ശശി

,, കെ. അജിത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് സമഗ്ര വൃക്ഷവല്‍ക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാമാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കിക്കൊണ്ടിരുന്ന എന്റെ മരം പദ്ധതി, വഴിയോര തണല്‍ പദ്ധതി, സാമൂഹ്യവനവല്‍ക്കരണത്തിനായുള്ള പദ്ധതികള്‍ എന്നിവ ഇപ്പോഴും തുടരുന്നുണ്ടോ; ഉണ്ടെങ്കില്‍ ഈ പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ വിശദമാക്കുമോ;

(സി) ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫലവൃക്ഷ തൈകളും ഔഷധ സസ്യങ്ങളും വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അവ ഏതെല്ലാം ഇനങ്ങളില്‍പ്പെട്ടവയാണെന്ന് വെളിപ്പെടുത്തുമോ ?

*203

കിന്‍ഫ്രാ പാര്‍ക്കുകളിലെ സ്വകാര്യ നിക്ഷേപം

ശ്രീ. ജോസഫ് വാഴക്കന്‍

,, . സി. ബാലകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

,, എം. . വാഹീദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കിന്‍ഫ്രാ പാര്‍ക്കുകളില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട് ;

(ബി) കിന്‍ഫ്രാ പാര്‍ക്കുകളില്‍ സ്വകാര്യ നിക്ഷേപങ്ങള്‍ക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി) എത്ര കോടി രൂപയുടെ സ്വകാര്യനിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്; ഇതുവഴി എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്?

*204

കേപ്പിന്റെ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. വി. റ്റി. ബല്‍റാം

,, കെ. അച്ചുതന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി ഗ്രാമവ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേപ്പിന്റെ നേതൃത്വത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചു നടപ്പാക്കാനുദ്ദേശിക്കുന്നത്; ഏതെല്ലാം കോഴ്സുകളാണ് പുതുതായി തുടങ്ങിയിട്ടുള്ളത് എന്ന് വിശദമാക്കുമോ;

(ബി) കേപ്പിന്റെ കീഴിലുള്ള എന്‍ജിനീയറിംഗ് കോളേജുകളില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

*205

വനം കയ്യേറ്റത്തിന് പരിഹാര നടപടി

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

,, സി. ദിവാകരന്‍

,, കെ. അജിത്

ശ്രീമതി. .എസ്. ബിജിമോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അടിക്കാട് തെളിച്ചും ചെറുമരങ്ങള്‍ വെട്ടിയും നടത്തുന്ന വനം കയ്യേറ്റങ്ങള്‍ പശ്ചിമ ഘട്ടത്തില്‍ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇപ്രകാരം എത്ര ഹെക്ടര്‍ വനം കയ്യേറിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി) വനത്തിനു പുറത്തുളള ഭൂമി കണ്ടെത്തി പുനരധിവാസം നടത്തി വനം കയ്യേറ്റത്തിന് പരിഹാരം കണ്ടെത്തുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ ; ഉണ്ടെങ്കില്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(സി) ഇത്തരം വനം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തുമോ ?

*206

ക്രോസ് സബ്സിഡി

ശ്രീ. .കെ. വിജയന്‍

,, . ചന്ദ്രശേഖരന്‍

ശ്രീമതി. ഗീതാ ഗോപി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വൈദ്യുതി നിരക്കില്‍ ഇപ്പോള്‍ നിലവിലുള്ള ക്രോസ് സബ്സിഡി വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി) ക്രോസ് സബ്സിഡി ഇരുപത് ശതമാനത്തില്‍ കൂടരുതെന്ന കേന്ദ്ര നിലപാടിന്മേല്‍ എന്തു നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(സി) ക്രോസ് സബ്സിഡി കുറയ്ക്കുന്നതിലൂടെ ഗാര്‍ഹികാവശ്യത്തിനും കാര്‍ഷികാവശ്യത്തിനുമായി ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്ക് കുത്തനെ ഉയരുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

*207

ജെ.എന്‍.ആര്‍.യു. എം.

ശ്രീ. സാജു പോള്‍

,, വി. ശിവന്‍കുട്ടി

,, ബാബു എം. പാലിശ്ശേരി

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ജെ.എന്‍.ആര.യു.എം. പ്രകാരമുള്ള ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത് ലാഭകരമാണോ;

(ബി) ഈ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നതിന് കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സര്‍വ്വീസ് നഷ്ടത്തിലാക്കുന്നതായി കരുതുന്നുണ്ടോ;

(സി) ഈ സര്‍വ്വീസ് കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനും ലാഭകരമാക്കുന്നതിനും ഉതകുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കാമോ ?

*208

ഊര്‍ജ്ജക്ഷമത കുറഞ്ഞ ഉപകരണങ്ങള്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, റ്റി. . അഹമ്മദ് കബീര്‍

,, കെ. എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഉപകരണങ്ങളുടെ ഊര്‍ജ്ജക്ഷമത പരിശോധിക്കുന്നതിനും നിശ്ചിത നിലവാരമില്ലാത്തവ വില്പന നടത്തുന്നതു നിയന്ത്രിക്കാനും നിലവിലുള്ള സംവിധാനം എന്താണെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത സംവിധാനം അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഊര്‍ജ്ജക്ഷമത കുറഞ്ഞ ഉപകരണങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതുകൊണ്ടുണ്ടാകാവുന്ന ഊര്‍ജ്ജനഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ;

(ഡി) അമിതമായ തോതില്‍ വൈദ്യുതി ആവശ്യമുള്ള ചൈനീസ് ഉപകരണങ്ങള്‍ നിയന്ത്രണമില്ലാതെ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കുന്നത് സംസ്ഥാനത്തിന്റെ ഊര്‍ജ്ജമേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?

*209

വ്യവസായ സൌഹൃദസംസ്ഥാനം

ശ്രീ. ആര്‍. രാജേഷ്

,, എസ്. രാജേന്ദ്രന്‍

ശ്രീമതി. കെ.കെ. ലതിക

ശ്രീ. പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വ്യവസായ സൌഹൃദ സംസ്ഥാനമായി കേരളത്തെ പരിവര്‍ത്തിപ്പിക്കുന്നതില്‍ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തുടരുവാന്‍ തയ്യാറാകുമോ;

(ബി) കേരളത്തിന് വികസിപ്പിച്ചെടുക്കാന്‍ കഴിയുന്ന വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഇടപെടലുകള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(സി) ഇതിന്റെ ഫലമായി എന്തെല്ലാം സംരംഭങ്ങള്‍ പുതുതായി സ്ഥാപിതമായിട്ടുണ്ടെന്ന് വിശദമാക്കാമോ?

*210

സൌരോര്‍ജ്ജ പ്ളാന്റുകള്‍

ശ്രീ. അന്‍വര്‍ സാദത്ത്

,, ഷാഫി പറമ്പില്‍

,, വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലും ജില്ലാ ഭരണ കേന്ദ്രങ്ങളിലും സൌരോര്‍ജ്ജ പ്ളാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) ഇതിന്റെ പദ്ധതി രൂപരേഖ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ഏതു സമിതിയാണെന്ന് വ്യക്തമാക്കുമോ;

(സി) ഇതുകൊണ്ടുളള നേട്ടങ്ങള്‍ എന്തെല്ലാമാണ്; സംസ്ഥാനത്തെ മറ്റു സ്ഥാപനങ്ങളിലും സൌരോര്‍ജ്ജ പ്ളാന്റുകള്‍ വ്യാപകമാക്കുന്ന കാര്യം പരിഗണിക്കുമോ ?

 <<back    
                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.