STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*721

ലൈബ്രറി സെസ്സ്

ശ്രീ. എം. ഉമ്മര്‍

,, എന്‍. ഷംസുദ്ദീന്‍

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പ്രോപ്പര്‍ട്ടി ടാക്സിനൊപ്പം ഈടാക്കുന്ന ലൈബ്രറി സെസ്സ്, സര്‍ക്കാരിന് കൈമാറാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനമെന്താണെന്ന് വ്യക്തമാക്കുമോ;

(ബി)പിരിച്ചെടുക്കുന്ന ലൈബ്രറി സെസ്സിന്റെ കണക്ക് പ്രത്യേകമായി സൂക്ഷിക്കാനുള്ള സംവിധാനം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് വിശദമാക്കുമോ;

(സി)ലൈബ്രറി സെസ്സ് യഥാകാലം കൈമാറുന്ന കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുമോ?

*722

അജ്ഞാതരോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ പദ്ധതി

ശ്രീ. പി. . മാധവന്‍

,, കെ. ശിവദാസന്‍ നായര്‍

,, എം. . വാഹീദ്

,, ഡൊമനിക് പ്രസന്റേഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()അജ്ഞാതരോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നൂവരെ സഹായിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ബി)ഇവര്‍ക്കായി പ്രത്യേക പദ്ധതിക്ക് രൂപം നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ നല്കാമോ;

(സി)ഇതിനായി നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതിയും മാനദണ്ഡങ്ങളില്‍ മാറ്റവും വരുത്തുന്ന കാര്യം പരിഗണിക്കുമോ ;

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് ; വിശദമാക്കുമോ ?

*723

സ്റേഷനറി സാധനങ്ങള്‍

ശ്രീ. റ്റി. വി. രാജേഷ്

,, പി. കെ. ഗുരുദാസന്‍

,, എളമരം കരീം

,, എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സര്‍ക്കാരിനാവശ്യമായ സ്റേഷനറി ഇനങ്ങള്‍ക്ക് പ്രധാനമായും ആശ്രയിക്കുന്നത് സംസ്ഥാനത്തിന് പുറത്തുളള സ്ഥാപനങ്ങളെയാണോ;

(ബി)സംസ്ഥാനത്തുതന്നെ ഉല്പാദിപ്പിക്കുകയോ നിര്‍മ്മിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നു മാത്രമേ സ്റേഷനറി സാധനങ്ങള്‍ വാങ്ങുകയുളളൂ എന്ന നിലപാട് സ്വീകരിക്കുമോ;

(സി)സംസ്ഥാനത്ത് ആവശ്യമായ സ്റേഷനറി സാധനങ്ങള്‍ ഇവിടെ തന്നെ തയ്യാറാക്കപ്പെടുന്നതിന് സ്റേഷനറി വകുപ്പ് നടപടി സ്വീകരിക്കുമോ ?

*724

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കാലാവധി

ശ്രീ. കെ.കെ. നാരായണന്‍

,, . കെ. ബാലന്‍

,, സി. കെ. സദാശിവന്‍

,, കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അധികകാലം തുടരാനാകില്ലെന്ന കേന്ദ്ര ഗ്രാമവികസന മന്ത്രി ശ്രീ.ജയറാം രമേഷിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ആയത് ഇന്ത്യാ ഗവണ്‍മെന്റിന്റെ നിലപാടാണോ എന്ന കാര്യം ആരാഞ്ഞിട്ടുണ്ടോ; ഇത് ശരിയാണെങ്കില്‍ സംസ്ഥാനത്ത് ബദല്‍ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;

(സി)ഈ പദ്ധതി എത്ര കാലം തുടരണമെന്നാണ് സംസ്ഥാന ഗവണ്‍മെന്റിന്റെ അഭിപ്രായമെന്ന് വെളിപ്പെടുത്തുമോ ?

*725

-കൃഷി പദ്ധതി

പ്രൊഫ. സി. രവീന്ദ്രനാഥ്

ഡോ. കെ. ടി. ജലീല്‍

ശ്രീ. രാജു എബ്രഹാം

,, കെ. വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കൃഷിയുടെ വികസനത്തിന് സംസ്ഥാനത്ത് വിവര സാങ്കേതിക വിദ്യയുടെ പ്രയോഗം എന്താണെന്ന് വെളിപ്പെടുത്താമോ;

(ബി)-കൃഷി പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത് എന്താണ്; ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി എന്താണെന്നും ഇതിന് ബഡ്ജറ്റില്‍ വകയിരുത്തപ്പെട്ട തുക എത്രയാണെന്നും ലക്ഷ്യം കൈവരിക്കുന്നതിന് ഇത് പര്യാപ്തമാണോ എന്നും വിശദീകരിക്കുമോ?

*726

കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായ വില

ശ്രീ. പുരുഷന്‍ കടലുണ്ടി

,, എം.. ബേബി

,, കെ.വി. അബ്ദുള്‍ ഖാദര്‍

,, പി. ശ്രീരാമകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കുമോ;

(ബി)ഇതിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്നറിയിക്കാമോ; ഈ പദ്ധതികള്‍ക്ക് ഓരോന്നിനും നീക്കിവെച്ചിട്ടുള്ള തുക എത്രയെന്നറിയിക്കാമോ;

(സി)കാര്‍ഷിക വിപണിയില്‍ ഇടപെടുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും സഹായം 2012-13 ല്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ ?

*727

പച്ചത്തേങ്ങ സംഭരണം

ശ്രീമതി കെ. കെ. ലതിക

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

ശ്രീ. ജെയിംസ് മാത്യു

,, വി. ചെന്താമരാക്ഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് കേരകര്‍ഷകരില്‍ നിന്നും പച്ചത്തേങ്ങ സംഭരിക്കാനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;

(ബി)ഏതെല്ലാം ഏജന്‍സികള്‍ മുഖേനയാണ് സംഭരണം നടത്തുന്നത് എന്നറിയിക്കാമോ;

(സി)എന്ത് നിരക്കിലാണ് പച്ചത്തേങ്ങ സംഭരണം നടത്തുന്നത്; നിരക്ക് നിശ്ചയിച്ചത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് എന്നറിയിക്കാമോ?

*728

സംയോജിത കോഴി വികസന പദ്ധതി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, . എം. ആരിഫ്

,, സി. കൃഷ്ണന്‍

ശ്രീമതി കെ. എസ്. സലീഖ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കെ.എസ്.പി.ഡി.സി. യും ചേര്‍ന്ന് നടപ്പാക്കുന്ന സംയോജിത കോഴി വികസന പദ്ധതിയുടെ ലക്ഷ്യവും നേട്ടവും സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി)സംസ്ഥാനത്ത് കോഴിയുടെ ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരം എത്രയാണ്;

(സി)കോഴി പൂര്‍ണ്ണമായും സംസ്ഥാനത്തു നിന്നുതന്നെ ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യം സര്‍ക്കാരിന് ഉണ്ടോ; എങ്കില്‍ അതിന് അനുസൃതമായി രൂപം നല്‍കിയ പദ്ധതിയും ബഡ്ജറ്റ് വിഹിതവും സംബന്ധിച്ച് വിശദമാക്കാമോ?

*729

പതിനൊന്നാം പഞ്ചവല്‍സര പദ്ധതിയില്‍ കൃഷിവികസനം

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. . പി. ജയരാജന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, പി. ശ്രീരാമകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കൃഷിവികസനത്തിന് പതിനൊന്നാം പഞ്ചവല്‍സര പദ്ധതി വിഭാവനം ചെയ്ത പദ്ധതികളുടേയും പരിപാടികളുടേയും ലക്ഷ്യവും നേട്ടവും സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)കാര്‍ഷിക ഉല്പാദനരംഗത്ത് എന്തെല്ലാം നേട്ടങ്ങള്‍ കൈവരിച്ചു; വ്യത്യസ്ത മേഖലയിലെ കര്‍ഷകരുടെ അവസ്ഥയില്‍ പദ്ധതി എന്ത് മാറ്റം വരുത്തുകയുണ്ടായി;

(സി)കാര്‍ഷിക മേഖലയും കര്‍ഷകനും ഇപ്പോഴും നേരിടുന്ന പ്രമുഖ വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ടോ ?

*730

കാര്‍ഷിക വികസന രംഗത്തെ പദ്ധതികള്‍

ശ്രീ. എം.ചന്ദ്രന്‍

ശ്രീമതി.പി. അയിഷാ പോറ്റി

ശ്രീ. ബാബു എം.പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കാര്‍ഷിക വികസന രംഗത്ത് കൃഷിവകുപ്പും സഹകരണ വകുപ്പും സംയുക്തമായി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തൊക്കെയാണ്;

(ബി)ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് രണ്ടു വകുപ്പുകളിലേയും പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് ഈ വര്‍ഷം എന്തെല്ലാം തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്; അവയില്‍ നടപ്പിലാക്കിയവ എന്തൊക്കെയാണ്;

(സി)ഇതിനായി ഈ വര്‍ഷം ഇതിനകം ചെലവഴിക്കപ്പെട്ട തുക എത്ര എന്ന് വെളിപ്പെടുത്തുമോ ?

*731

നഗരങ്ങളിലെ കെട്ടിട നികുതി വര്‍ദ്ധനവിന്റെ പുന:പരിശോധന

ശ്രീ. കെ.അച്ചുതന്‍

,, .സി. ബാലകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

,, ഡൊമിനിക് പ്രസന്റേഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നഗരങ്ങളിലെ കെട്ടിട നികുതി വര്‍ദ്ധനവ് പുന:പരിശോധിക്കുന്ന കാര്യം തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)എത്ര ചതുരശ്ര അടിവരെ വിസ്തീര്‍ണ്ണമുളള കെട്ടിടങ്ങള്‍ക്കാണ് ഇളവുകള്‍ ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിന് എന്ന് മുതല്‍ പ്രാബല്യം നല്‍കാനാണ് ഉദ്ദേശിച്ചിട്ടുളളത്; വിശദമാക്കുമോ ?

*732

ഹൈടെക് ഡെയറി’ ഫാമുകളുടെ പ്രവര്‍ത്തനം

ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

ഡോ.എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹൈടെക് ഡെയറി ഫാമുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; ഇപ്രകാരം എത്ര ഡെയറി ഫാമുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്; വിശദമാക്കുമോ;

(ബി)ഹൈടെക് ഡെയറി ഫാമുകളുടെ സവിശേഷതകള്‍ എന്തെല്ലാമാണ്; ക്ഷീരമേഖലയുടെ വികസനത്തിന് ഇത് എത്രത്തോളം സഹായകരമാണ്; വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്ത് കൂടുതല്‍ ഹൈടെക് ഡെയറി ഫാമുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ?

*733

കിസാന്‍ ക്രെഡിറ്റ് പദ്ധതി പ്രകാരം വായ്പ

ശ്രീമതി. .എസ്. ബിജിമോള്‍

ശ്രീ. സി.ദിവാകരന്‍

,, കെ.രാജു

,, .കെ.വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കിസാന്‍ ക്രെഡിറ്റ് പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് പരമാവധി എത്ര രൂപ വരെ വായ്പ ലഭിക്കുന്നുണ്ട്;

(ബി)പൊതുമേഖലാ ബാങ്കുകള്‍ വഴി നടപ്പാക്കി വന്ന ഈ പദ്ധതിയില്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളെയും സഹകരണ ബാങ്കുകളെയും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(സി)ഇത്തരം വായ്പകള്‍ക്ക് പൊതുമേഖലാ ബാങ്കുകള്‍ എത്ര ശതമാനം പലിശയാണ് ഈടാക്കുന്നത്, ഷെഡ്യൂള്‍ഡ് ബാങ്കുകളിലും സഹകരണ ബാങ്കുകളിലും എത്ര ശതമാനം പലിശയാണ് ഇതിന് നിശ്ചയിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(ഡി)ഷെഡ്യൂള്‍ഡ് ബാങ്കിനും സഹകരണ ബാങ്കിനും പലിശ സബ്സിഡി നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ ഇത്തരം ബാങ്കുകളില്‍ നിന്നും ഉയര്‍ന്ന പലിശനിരക്കില്‍ വായ്പയെടുക്കുന്ന കര്‍ഷകരെ സഹായിക്കുന്നതിന് എന്തെങ്കിലും പദ്ധതിയുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?

*734

പച്ചക്കറി ഉല്പാദനവും ആവശ്യകതയും തമ്മിലുളള അന്തരം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, എം. ഹംസ

ശ്രിമതി കെ. കെ. ലതിക

ശ്രീ. ജെയിംസ് മാത്യു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ പച്ചക്കറി ഉല്പാദനവും ആവശ്യകതയും തമ്മിലുളള അന്തരവും അത് പരിഹരിക്കുന്നതിനുളള നടപടികളും സംബന്ധിച്ച് വിശദമാക്കാമോ;

(ബി)പച്ചക്കറി ഉല്പാദനം വര്‍ദ്ധിപ്പിക്കാനുളള പ്രഖ്യാപനങ്ങളും പദ്ധതികളും പ്രായോഗികമാക്കാനുളള ഫലപ്രദമായ എന്ത് ശ്രമങ്ങളാണ് കൃഷി വകുപ്പ് നടത്തിയിട്ടുളളത്;

(സി)സംസ്ഥാനത്തിനാവശ്യമായ പച്ചക്കറികളെല്ലാം സംസ്ഥാനത്തുതന്നെ ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യമുണ്ടോ; ഇത് സാധിക്കുന്നതിന് ബഡ്ജറ്റില്‍ പണം വകയിരുത്തപ്പെട്ടിട്ടുണ്ടോ?

*735

സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍

ശ്രീ. സി.പി. മുഹമ്മദ്

,, ഹൈബി ഈഡന്‍

'' .റ്റി. ജോര്‍ജ്

'' ഷാഫി പറമ്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് സാന്ത്വനം നല്കുന്നതിനായി പ്രവര്‍ത്തിച്ചു വരുന്ന സന്നദ്ധ സംഘടനകളുമായി യോജിച്ച് സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ പദ്ധതികള്‍ നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ ;

(സി)ഇത് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാന്‍ നടപടികള്‍ സ്വീകരിച്ചി ട്ടുണ്ടോ; വിശദമാക്കുമോ?

*736

ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ പുനരധിവാസം

ശ്രീ... അസീസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ കണക്ക് എടുത്തിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എത്ര പേരുണ്ടെന്ന് ജില്ല തിരിച്ച് വെളിപ്പെടുത്തുമോ;

(സി)മാതാപിതാക്കളുടെ കാലശേഷം അനാഥരാകുന്ന ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ടോ;

(ഡി)ഇവരുടെ വൈദ്യ ശുശ്രൂഷയ്ക്കായി ഒരുക്കിയിട്ടുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

*737

അനധികൃത മാംസവില്പന കേന്ദ്രങ്ങള്‍

ശ്രീ. മാത്യു. റ്റി. തോമസ്

,, ജോസ് തെറ്റയില്‍

,, സി. കെ. നാണു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ലൈസന്‍സ് ഇല്ലാതെ അറവുശാലകളും കോഴിഫാമുകളും മാംസവില്‍പ്പനകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് തടയുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(സി)ഇവിടങ്ങളില്‍ നിന്നുള്ള മാംസാവിശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും സംസ്കരിക്കുവാനുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് വിലയിരുത്താറുണ്ടോ;

(ഡി)ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

*738

യു..ഡി.എസ്.എസ്.എം.ടി പദ്ധതി

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

'' പി.കെ. ബഷീര്‍

'' അബ്ദുറഹിമാന്‍ രണ്ടത്താണി

'' സി. മോയിന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ചെറുകിട ഇടത്തരം പട്ടണങ്ങളുടെ പശ്ചാത്തല സൌകര്യവികസനപദ്ധതി (യു..ഡി.എസ്.എസ്.എം.ടി) യുടെ നാളിതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയതില്‍ നിന്ന് എത്തിച്ചേര്‍ന്ന പ്രധാന കണ്ടെത്തലുകള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;

(ബി)ഈ പദ്ധതി മുഖേന സംസ്ഥാനത്തെ മുന്‍സിപ്പാലിറ്റികള്‍ പശ്ചാത്തല സൌകര്യവികസനകാര്യത്തില്‍ ആര്‍ജ്ജിച്ച നേട്ടം വെളിപ്പെടുത്തുമോ;

(സി)നടപ്പു സാമ്പത്തികവര്‍ഷം ലക്ഷ്യമിട്ടിട്ടുള്ള പ്രധാന പ്രവര്‍ത്ത നങ്ങള്‍ എന്തെല്ലാമെന്നും അതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള മുന്നൊരുക്കങ്ങള്‍ എന്തെല്ലാമെന്നും വിശദമാക്കാമോ?

*739

നഗരങ്ങളിലെ അനധികൃത കെട്ടിട നിര്‍മ്മാണം

ശ്രീ. എം.. വാഹീദ്

,, പാലോട് രവി

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. മുരളീധരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നഗരങ്ങളില്‍ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി)അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരില്‍ നിന്ന് കനത്ത പിഴ ഈടാക്കുവാന്‍ നിയമ നടപടികള്‍ കര്‍ശനമാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇത്തരം നിര്‍മ്മാണങ്ങള്‍ കണ്ടെത്താന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്?

*740

കോര്‍പ്പറേഷനുകളിലെ ടാക്സ്മാപ്പിംഗ് സംവിധാനം

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, കെ. രാജു

,, കെ. അജിത്

,, ജി.എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കോര്‍പ്പറേഷനുകളില്‍ നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിനായി ടാക്സ് മാപ്പിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്തല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി)ഈ സംവിധാനത്തിലൂടെ നികുതി പിരിവ് എത്രമാത്രം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ?

*741

കരനെല്‍കൃഷി പദ്ധതി

ശ്രീ. ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

,, റ്റി. എന്‍. പ്രതാപന്‍

,, . റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് കരനെല്‍കൃഷി പദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)എവിടെയെല്ലാമാണ് പ്രസ്തുത പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്?

*742

സോയില്‍ മ്യൂസിയം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വി. ഡി. സതീശന്‍

,, വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് സോയില്‍ മ്യൂസിയം സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; എവിടെയാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് ; ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് സ്ഥാപിക്കുന്നത് ?

*743

ക്ഷീരകര്‍ഷകര്‍ക്ക് പശുവിനെ വാങ്ങാന്‍ പലിശരഹിത വായ്പ

ശ്രീ. സണ്ണി ജോസഫ്

,, സി.പി. മുഹമ്മദ്

,, പി.സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ക്ഷീരകര്‍ഷകര്‍ക്ക് പശുവിനെ വാങ്ങാന്‍ പലിശരഹിത വായ്പാ പദ്ധതി ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം: വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഏത് ഏജന്‍സിയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് വിശദമാക്കുമോ ?

*744

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് തെര്‍മല്‍ സാങ്കേതിക വിദ്യ

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, . പി. അബ്ദുളളക്കുട്ടി

,, വി. റ്റി. ബല്‍റാം

,, . റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നഗരങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് തെര്‍മല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഏതൊക്കെ നഗരങ്ങളിലാണ് ഇതിനായി പ്ളാന്റുകള്‍ സ്ഥാപിക്കുന്നത്;

(സി)ഇവയുടെ മാലിന്യ സംസ്ക്കരണശേഷി എത്രയാണ്; വിശദമാക്കുമോ ;

(ഡി)ഇതിലൂടെ പ്രതിദിനം എത്ര ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാകുമെന്നാണ് കരുതുന്നത്; വിശദമാക്കുമോ?

*745

കെ.എസ്.യു.ഡി.പി.യുടെ പ്രവര്‍ത്തന പുരോഗതി

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, എം. ഉമ്മര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഏഷ്യന്‍ വികസന ബാങ്കിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന കെ.എസ്.യു.ഡി.പി. യുടെ നടപ്പുസാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ ജൂണ്‍ 30 വരെയുള്ള ഭൌതികനേട്ടം എത്ര ശതമാനമാണെന്ന് വ്യക്തമാക്കുമോ;

(സി)കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ പദ്ധതി പ്രവര്‍ത്തനത്തില്‍ മാന്ദ്യമുണ്ടായതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

(ഡി)പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമാക്കാന്‍ സര്‍വ്വേ നടത്തി അര്‍ഹരായവരുടെ/പ്രദേശത്തിന്റെ ലിസ്റ് മുന്‍കൂട്ടി പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

*746

കേരള പഞ്ചായത്ത്രാജ് ആക്ടില്‍ നാലാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

ഡോ. കെ. ടി. ജലീല്‍

ശ്രീ. കെ. വി. വിജയദാസ്

,, രാജു എബ്രഹാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നാലാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കേരള പഞ്ചായത്ത് രാജ് ആക്ടില്‍ കാലാനുസൃതമായ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ നിര്‍ദ്ദേശങ്ങളോടുള്ള നിലപാട് എന്താണ് എന്നറിയിക്കാമോ;

(സി)പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി കേരള പഞ്ചായത്ത് രാജ് ആക്ടില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ?

*747

തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്ത സ്ത്രീകള്‍ക്കുള്ള ആനുകൂല്യങ്ങള്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

,, ബെന്നി ബെഹനാന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കഴിഞ്ഞ സാമ്പത്തിക വര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്ത സ്ത്രീകള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്;

(ബി)എത്ര സ്ത്രീകള്‍ക്കാണ് ഇങ്ങനെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ഈ ആനുകൂല്യങ്ങള്‍ക്കുള്ള തുക എവിടെനിന്നാണ് കണ്ടെത്തുന്നതെന്ന് വിശദമാക്കുമോ?

*748

മാലിന്യം പായ്ക്കറ്റിലാക്കി സൂക്ഷിക്കുന്നതിനുള്ള പദ്ധതി

ശ്രീ. വി. റ്റി. ബല്‍റാം

,, വി. പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

,, . പി. അബ്ദുളളക്കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ മാലിന്യ സംസ്ക്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുന്നതുവരെ മാലിന്യം പായ്ക്കറ്റുകളിലാക്കി സൂക്ഷിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സിയുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്;

(സി)ഇതിനുള്ള തുക എവിടെ നിന്നാണ് കണ്ടെത്തുന്നത്;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

*749

വികസന അതോറിറ്റികളുടെ രൂപീകരണവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അധികാരങ്ങളും

ശ്രീ. വി. ചെന്താമരാക്ഷന്‍

,, സി. കെ. സദാശിവന്‍

,, എസ്. രാജേന്ദ്രന്‍

,, ബാബു എം. പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് പുതിയ വികസന അതോറിറ്റികള്‍ രൂപീകരിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങളിന്മേല്‍ കടന്നുകയറ്റത്തിന് ഇടയാക്കുമോ;ഇപ്രകാരമുള്ള കടന്നുകയറ്റം ഗുണകരമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പുതിയ അതോറിറ്റികള്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഏതെങ്കിലും പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ളതാണോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

*750

ഇന്ദിരാ ആവാസ് യോജന ഭവന പദ്ധതി

ശ്രീ. ബി.ഡി. ദേവസ്സി

,, പി.കെ. ഗുരുദാസന്‍

,, ബി. സത്യന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ഇന്ദിരാ ആവാസ് യോജന പ്രകാരം 2012-13-ല്‍ എത്ര പുതിയ വീടുകള്‍ നിര്‍മ്മിക്കാനും എത്ര വീടുകള്‍ പുനരുദ്ധരിക്കാനുമാണ് ഉദ്ദേശിക്കുന്നത്;

(ബി)എന്തുതുകയാണ് ഇതിനായി ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതെന്ന് അറിയിക്കുമോ;

(സി)ഈ പദ്ധതി നടപ്പാക്കാനായി എന്തു തുക ചെലവഴിക്കേണ്ടിവരുമെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)ഇപ്പോള്‍ ഈ പദ്ധതി നടപ്പാക്കാനായി ബഡ്ജറ്റില്‍ നീക്കിവച്ചിരിക്കുന്ന തുക പര്യാപ്തമാണോ; ഇല്ലെങ്കില്‍ എന്ത് പരിഹാര നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ?

 <<back  

 

                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.