STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*121

കാര്യക്ഷമമായ പഞ്ചായത്ത് ഭരണം

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, മോന്‍സ് ജോസഫ്

,, റ്റി.യു. കുരുവിള

,, സി.എഫ്. തോമസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പഞ്ചായത്തുകളുടെ വര്‍ദ്ധിച്ചുവരുന്ന ജോലിഭാരം കണക്കിലെടുത്ത് ത്രിതല പഞ്ചായത്തുകളിലെ ഭരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) പഞ്ചായത്തില്‍ ഫണ്ടുകള്‍ വിനിയോഗിക്കുന്നതിന് കൃത്യതയുള്ളതും, സുതാര്യവുമായ നടപടികള്‍ സ്വീകരിക്കുമോ;

(സി) പഞ്ചായത്തുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

*122

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ് അവലോകനം

ശ്രീ. ബി. സത്യന്‍

,, എം. . ബേബി

'' . പ്രദിപ്കുമാര്‍

ഡോ. കെ. ടി. ജലീല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() 2011-12 -ല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ് സംബന്ധിച്ച അവലോകനം നടത്തിയിട്ടുണ്ടോ ; വിശദാംശം നല്‍കാമോ ;

(ബി) സാമ്പത്തികവര്‍ഷം അവസാനിക്കാറായപ്പോഴും പദ്ധതിച്ചെലവ് എങ്ങുമെത്താത്തതിനെത്തുടര്‍ന്ന് പദ്ധതി തുക വിനിയോഗ

കാലാവധി മൂന്നുമാസത്തേക്ക് കൂടി നീട്ടണമെന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും ആവശ്യമുയര്‍ന്നിരുന്നോ ;

(സി) ഈ ആവശ്യം സംബന്ധിച്ച് എന്ത് തീരുമാനം കൈക്കൊണ്ടു ; അതിനുള്ള കാരണമെന്തെന്ന് വ്യക്തമാക്കാമോ ;

(ഡി) പദ്ധതി വിനിയോഗത്തില്‍ കുറവ് വരുത്തിയ തദ്ദേശസ്വയംഭരണസ്ഥപാനങ്ങള്‍ക്ക് അടുത്ത സാമ്പത്തികവര്‍ഷത്തില്‍ വിഹിതം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കാമോ ?

*123

മലയോര വികസന അതോറിറ്റി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. കെ. ജയചന്ദ്രന്‍

,, രാജു എബ്രഹാം

,, എസ്. രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() 2011-12 ബജറ്റില്‍ (പുതുക്കിയത്) പ്രഖ്യാപിക്കപ്പെട്ട മലയോര വികസന അതോറിറ്റി രൂപീകരിക്കപ്പെട്ടിട്ടുണ്ടോ;

(ബി) ഏതെല്ലാം താലൂക്കുകളെയാണ് ഈ അതോറിറ്റിയുടെ കീഴില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(സി) മലയോര പ്രദേശങ്ങളുടെ വികസനത്തിനായുള്ള മാസ്റര്‍ പ്ളാനുകള്‍ അതോറിറ്റി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി) അതോറിറ്റിക്കായി 2011-12 ബജറ്റില്‍ എത്ര തുകയാണ് നീക്കിവയ്ക്കപ്പെട്ടത്; അതില്‍ എത്ര തുക ചെലവഴിച്ചു?

*124

ബി.പി.എല്‍ പട്ടിക

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, എസ്. ശര്‍മ്മ

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ഏതുവര്‍ഷം പ്രസിദ്ധീകരിക്കപ്പെട്ട ബി.പി.എല്‍ പട്ടികയാണ് നിലവിലുളളത് ;

(ബി) ഈ ലിസ്റ് തയ്യാറാക്കുന്നതിനുളള സര്‍വ്വേ നടത്തിയത് ഏതു വര്‍ഷമാണ് ;

(സി) ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി പുതുതായി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ ;

(ഡി) ഈ അപേക്ഷകളും പട്ടികയിന്മേലുളള പരാതികളും പരിശോധിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചുവോ ; പരിശോധനാ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ ?

*125

വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൌണ്‍സിലിന്റെ പ്രവര്‍ത്തനം

ശ്രീ. പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൌണ്‍സിലിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ ; ഇതിന്റെ പ്രവര്‍ത്തനം ഏറ്റവും ഫലപ്രദമായി നടക്കുന്ന ജില്ല ഏതാണ് ;

(ബി) പ്രസ്തുത സ്ഥാപനത്തിനു കീഴില്‍ എത്ര രജിസ്റേര്‍ഡ് കൃഷിക്കാരും സ്വയം സഹായസംഘങ്ങളും ഉണ്ടെന്നും പഴം, പച്ചക്കറി ഉല്പാദനകാര്യത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇവര്‍ക്ക് എത്രത്തോളം മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നും അറിയിക്കുമോ ;

(സി) സംസ്ഥാനത്ത് കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന പഴം, പച്ചക്കറി കാര്‍ഷിക ഉല്പന്നങ്ങള്‍ എന്നിവ വിറ്റഴിയ്ക്കുന്നതിനും കേടുകൂടാതെ സംഭരിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ കൂടുതലായി ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

*126

ക്ഷീരോല്പാദന കേന്ദ്രങ്ങള്‍ക്ക് ധനകാര്യ സ്ഥാപനം

ശ്രീ. വി.റ്റി. ബല്‍റാം

,, . പി. അബ്ദുളളക്കുട്ടി

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസവും ആസൂത്രണവൂം സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ക്ഷീരോല്പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാം;

(ബി) ഇതിനായി ഒരു പുതിയ ധനകാര്യ സ്ഥാപനം രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്ന് ഇതിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്ന കാര്യം ആലോചിക്കുമോ?

*127

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എസ്. ശര്‍മ്മ

,, എളമരം കരീം

,, പി. ശ്രീരാമകൃഷ്ണന്‍

,, . എം. ആരീഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മഴക്കാലപൂര്‍വ്വ ശുചീകരണം സംബന്ധിച്ച് ശുചിത്വമിഷന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയായിരുന്നു;

(ബി) മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയായിരുന്നു എന്ന് വ്യക്തമാക്കാമോ;

(സി) ഈ വിഷയത്തില്‍ മന്ത്രിതലത്തില്‍ എത്ര യോഗങ്ങള്‍ നടത്തുകയുണ്ടായി; യോഗതീരുമാനങ്ങള്‍ എന്തൊക്കെയായിരുന്നു;

(ഡി) വേനല്‍മഴ ആരംഭിക്കുന്നതിനു മുന്‍പായി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങള്‍ വിശദമാക്കുമോ?

*128

തന്റേടം ജന്‍ഡര്‍ പാര്‍ക്ക് പദ്ധതി

ശ്രീ. . റ്റി. ജോര്‍ജ്

'' തേറമ്പില്‍ രാമകൃഷ്ണന്‍

'' വി. ഡി. സതീശന്‍

'' റ്റി. എന്‍. പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() തന്റേടം ജന്‍ഡര്‍ പാര്‍ക്ക് പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ, വിശദമാക്കുമോ ;

(ബി) ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ ;

(സി) ഈ പദ്ധതി വിജയിപ്പിക്കുന്നതിനായി എന്തെല്ലാം നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു ;

(ഡി) പദ്ധതിക്ക് വേണ്ടത്ര പ്രചരണം നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

*129

കര്‍ഷക ആത്മഹത്യ

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. എളമരം കരീം

,, വി. ചെന്താമരാക്ഷന്‍

,, ബാബു എം. പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കര്‍ഷക ആത്മഹത്യയ്ക്ക് പരിഹാര നടപടികളുടെ പ്രഖ്യാപനമുണ്ടായിട്ടും ആത്മഹത്യകള്‍ തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) 2012 മാര്‍ച്ച് 21 ന് ശേഷമുള്ള കാലയളവില്‍ എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന കണക്ക് ലഭ്യമാക്കുമോ;

(സി) സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിഹാര നടപടികളെ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;

(ഡി) പരിഹാര നടപടികളിലെ പോരായ്മകള്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

() കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളിലൂടെ ഇല്ലാതാക്കിയ കര്‍ഷക ആത്മഹത്യ സംസ്ഥാനത്ത് ഇപ്പോഴും ഉണ്ടാകുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ തയ്യാറാകുമോ ?

*130

മാലിന്യസംസ്കരണത്തിനായി ഫ്ളാറ്റുകള്‍ക്ക് സഹായം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ബെന്നി ബെഹനാന്‍

,, .സി. ബാലകൃഷ്ണന്‍

,, പി.. മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മാലിന്യസംസ്കരണത്തിനായി നഗരങ്ങളിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ക്ക് എന്തൊക്കെ സഹായങ്ങളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) ഫ്ളാറ്റുകളില്‍ ബയോഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിക്കാന്‍ ധനസഹായം നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;

(സി) ധനസഹായം നല്‍കാനുദ്ദേശിക്കുന്ന ഫ്ളാറ്റ് സമുച്ചയങ്ങള്‍ക്ക് അനുവദിക്കുന്ന പ്ളാന്റുകളുടെ എണ്ണം എത്രയാണെന്ന് നിജപ്പെടുത്തിയിട്ടുണ്ടോ?

*131

ഖരമാലിന്യ സംസ്കരണ പ്ളാന്റുകള്‍

ശ്രീ. വി. ഡി. സതീശന്‍

,, അന്‍വര്‍ സാദത്ത്

,, ബെന്നി ബെഹനാന്‍

,, കെ. അച്ചുതന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നഗരങ്ങളില്‍ ഖരമാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്;

(ബി) ഇതിനുളള വന്‍കിട പ്ളാന്റുകള്‍ എവിടെയൊക്കെയാണ് സ്ഥാപിക്കാനുദ്ദേശിക്കുന്നത്;

(സി) പ്ളാന്റുകള്‍ സ്ഥാപിക്കുമ്പോള്‍ പരിസ്ഥിതി പ്രശ്നം സൃഷ്ടിക്കാത്തവിധം പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുമോ ?

*132

ഇടുക്കി, കുട്ടനാട് പാക്കേജുകളുടെ പ്രവര്‍ത്തനം

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി.ജോര്‍ജ്

ഡോ. എന്‍ ജയരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഇടുക്കി, കുട്ടനാട് പാക്കേജുകളുടെ പ്രവര്‍ത്തനം ഏതുഘട്ടത്തിലാണെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത പാക്കേജുകളില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാനുദ്ദേശിക്കുന്ന എത്ര പ്രോജക്ടുകള്‍ക്ക് നാളിതുവരെ കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചുവെന്നും എത്ര തുക അനുവദിച്ചു;

(സി) ഈ മേഖലയില്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുന്ന പ്രസ്തുത പാക്കേജുകള്‍ താമസംവിനാ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

*133

ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളുടെ ക്ഷേമത്തിന് പദ്ധതി

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, എന്‍. . നെല്ലിക്കുന്ന്

,, സി. മോയിന്‍കുട്ടി

,, വി. എം. ഉമ്മര്‍ മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ന്യൂനപക്ഷ വിഭാഗത്തിലെ വനിതകളുടെ ക്ഷേമത്തിനായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ;

(ബി) പ്രസ്തുത വിഭാഗത്തിലെ വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കുടുംബശ്രീ മാതൃകയില്‍ സ്വയംസഹായ സംഘങ്ങള്‍ ആരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ ;

(സി) സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വനിതകള്‍ക്ക് സൌജന്യ തൊഴില്‍ പരിശീലനവും സാമ്പത്തിക സഹായവും ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമോ ;

(ഡി) പുനര്‍ വിവാഹം കഴിക്കാത്ത, മൊഴി ചൊല്ലപ്പെട്ട പാവപ്പെട്ട ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വനിതകളുടെ പുനരധിവാസത്തിനുളള എന്തെങ്കിലും പദ്ധതി പരിഗണനയിലുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ?

*134

എന്‍ഡോസള്‍ഫാന്‍ പഠന റിപ്പോര്‍ട്ട്

ശ്രീ. .ചന്ദ്രശേഖരന്‍

,, മുല്ലക്കര രത്നാകരന്‍

,, ചിറ്റയം ഗോപകുമാര്‍

,, .കെ.വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെക്കുറിച്ചും എന്‍ഡോസള്‍ഫാന്‍ ഇരകളെക്കുറിച്ചും സംസ്ഥാനത്ത് ഏതെല്ലാം രീതിയിലുളള എത്ര പഠനങ്ങള്‍ നടന്നിട്ടുണ്ട്; ഈ പഠന റിപ്പോര്‍ട്ടുകളിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;

(ബി) ഈ പഠന റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി) എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെക്കുറിച്ചുളള അഭിപ്രായം എന്താണെന്ന് വ്യക്തമാക്കുമോ?

*135

കാര്‍ഷികമേഖലയില്‍ ആവിഷ്ക്കരിച്ചിട്ടുളള പദ്ധതികള്‍

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, പി.കെ. ബഷീര്‍

,, പി. ഉബൈദുളള

,, കെ.എന്‍..ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നടപ്പുവര്‍ഷത്തെ പദ്ധതിയില്‍ കാര്‍ഷിക മേഖലയ്ക്ക് അനുവദിച്ച തുകയും സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയില്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ആവിഷ്ക്കരിച്ചിട്ടുളള പദ്ധതികളും വിശദമാക്കുമോ;

(ബി) മുന്‍വര്‍ഷം കാര്‍ഷിക മേഖലയ്ക്ക് വകയിരുത്തിയ തുകയില്‍ എത്ര ശതമാനം ചെലവഴിച്ചു എന്നും എന്തൊക്കെ നേട്ടങ്ങള്‍ കൈവരിച്ചു എന്നും വിശദമാക്കുമോ;

(സി) നടപ്പുവര്‍ഷം ഏതൊക്കെ കൃഷിക്കാണ് പ്രാമുഖ്യം നല്കിയിട്ടുളളത്; അതിനായി പദ്ധതികള്‍ തയ്യാറാക്കി കഴിഞ്ഞിട്ടുണ്ടോ; അവയുടെ വിശദവിവരം നല്കാമോ;

(ഡി) ചെറുകിട കര്‍ഷകരുടെ കൃഷി ഭൂമികളില്‍ വ്യത്യസ്ത കാര്‍ഷിക വിഭവങ്ങളുടെ പരാമവധി ഉല്പാദനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശം നല്കാമോ?

*136

ബഹുനില കെട്ടിട നിര്‍മ്മാണം - പുതിയ മാര്‍ഗ്ഗരേഖകള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, കെ. കെ. നാരായണന്‍

,, സാജു പോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ബഹുനില കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗരേഖകള്‍ പുറപ്പെടുവിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ നല്‍കാമോ ;

(സി) പ്രസ്തുത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട് ആക്ഷേപം ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ വന്‍കിട കെട്ടിട നിര്‍മ്മാതാക്കള്‍ പരാതി നല്‍കിയിട്ടുണ്ടോ ; ഇക്കാര്യത്തില്‍ എന്തെങ്കിലും ഉറപ്പ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടോ ; വിശദാംശം വെളിപ്പെടുത്തുമോ ;

(ഡി) മേല്പറഞ്ഞ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാനത്ത് അനധികൃതമായി ബഹുനില കെട്ടിടനിര്‍മ്മാണം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ?

*137

പ്ളാസ്റിക് മാലിന്യ സംസ്കരണം

ശ്രീ. ഹൈബി ഈഡന്‍

,, റ്റി.എന്‍. പ്രതാപന്‍

,, .സി. ബാലകൃഷ്ണന്‍

,, എം.പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പഞ്ചായത്തുകളില്‍ പ്ളാസ്റിക് മാലിന്യം സംസ്ക്കരിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് ;

(ബി) മാലിന്യ സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ ; എങ്കില്‍ ഇതിനായി എന്തെല്ലാം സഹായങ്ങളാണ് പഞ്ചായത്തുകള്‍ക്ക് നല്‍കാനുദ്ദേശിക്കുന്നത്

(സി) ഇതു നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നണ്ടെന്ന് വിശദമാക്കുമോ ?

*138

കാലിത്തീറ്റ ലഭ്യത

ശ്രീ. സി. കൃഷ്ണന്‍

,, കെ. രാധാകൃഷ്ണന്‍

,, റ്റി.വി. രാജേഷ്

,, കെ. കുഞ്ഞിരാമന്‍(ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കാലിത്തീറ്റയുടെ വരവ് കുറഞ്ഞതോടെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധി നേരിടുകയാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കാലിത്തീറ്റ ലഭ്യത ഉറപ്പുവരുത്തുവാന്‍ സര്‍ക്കാര്‍ തലത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് വിശദമാക്കാമോ;

(സി) കന്നുകുട്ടി പരിപാലനം, പശുവളര്‍ത്തല്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലിത്തീറ്റ ലഭ്യത ഉറപ്പുവരുത്തുവാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കഴിയുന്നുണ്ടോ;

(ഡി) ക്ഷീര കര്‍ഷകരെ ഈ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടുത്താന്‍ എന്തൊക്കെ ചെയ്യുമെന്ന് വ്യക്തമാക്കാമോ?

*139

മാലിന്യ സംസ്കരണം

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

,, പി.ബി. അബ്ദുള്‍ റസാക്ക്

,, കെ.എം. ഷാജി

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സസ്ഥാനത്തെ നഗരങ്ങളിലെ മാലിന്യം സംസ്കരിക്കുന്നതിനും പുനരുപയോഗിക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതികളുടെ വിശദവിവരം നല്‍കാമോ;

(ബി) മാലിന്യസംസ്ക്കരണ കാര്യത്തില്‍ മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുടെ പങ്ക് എന്താണെന്ന് വിശദമാക്കുമോ; പ്രസ്തുത ആവശ്യത്തിനായി മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം നല്‍കാറുണ്ടോ; എങ്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ഓരോ സ്ഥാപനത്തിനും നല്‍കിയ തുകയുടെ വിശദവിവരം നല്‍കാമോ;

(സി) മാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്കരിക്കുന്ന കാര്യത്തില്‍ മുന്‍സിപ്പാലിറ്റികളും, നഗരസഭകളും ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ഡി) ഇക്കാര്യത്തില്‍ ശുചിത്വ മിഷന്റെ പങ്കെന്താണ്; ശുചിത്വ മിഷന്‍ ഏറ്റെടുത്തു നടപ്പാക്കിയ പദ്ധതികളുടെയും ചെലവഴിച്ച തുകയുടെയും വിശദവിവരം നല്‍കാമോ?

*140

നഗരവികസത്തിന് മാസ്റര്‍പ്ളാന്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ഹൈബി ഈഡന്‍

,, സണ്ണി ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് നഗര വികസന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം എന്ന് അറിയിക്കുമോ;

(ബി) കോര്‍പ്പറേഷനുകളുടേയും നഗരസഭകളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാസ്റര്‍ പ്ളാന്‍ തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(സി) ആയതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് എന്ന് വിശദമാക്കാമോ?

*141

ശിശുക്ഷേമപ്രവര്‍ത്തനങ്ങളുടെ ഏകോപനം

ശ്രീ. സി.മമ്മൂട്ടി

,, എം.ഉമ്മര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കുട്ടികളുടെ ശാരീരിക മാനസിക വികാസം, അവരുടെ അവകാശ സംരക്ഷണം തുടങ്ങിയ ശിശുക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) വിവിധ വകുപ്പുകള്‍ ഏകോപനമില്ലാതെ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഈ രംഗത്ത് ഉദ്ദേശിച്ച ഫലമുണ്ടാകുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി) ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന എന്തെങ്കിലും പദ്ധതി ആസൂത്രണം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ;

(ഡി) സ്ഥിരം മദ്യപാനികളായ കുടുംബനാഥന്മാരുടെ കുടുംബങ്ങളിലെ കുട്ടികള്‍ നേരിടേണ്ടിവരുന്ന ശാരീരിക, മാനസിക പീഡനങ്ങള്‍ സംബന്ധിച്ച പ്രശ്നം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;

() എങ്കില്‍ അത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

*142

ഗ്രാമസഭകളുടെ പ്രവര്‍ത്തനം

ശ്രീ. പി. സി. വിഷ്ണുനാഥ്

,, എം. പി. വിന്‍സെന്റ്

,, വി. പി. സജീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഗ്രാമസഭകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ;

(ബി) നിയമപരമായി ചേരേണ്ട ഗ്രാമസഭകളുടെ എണ്ണത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്താനുദ്ദേശിക്കുന്നത്;

(സി) അടിയന്തിര സാഹചര്യത്തിലും പ്രത്യേക വിഷയങ്ങള്‍ക്കായും വിശേഷാല്‍ ഗ്രാമസഭകള്‍ ചേരുന്നതിനുളള നടപടിക്രമങ്ങളെ ക്കുറിച്ച് ആലോചിക്കുമോ ?

*143

വെളിച്ചെണ്ണയുടെ വിലയിടിവ്

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. എം. ചന്ദ്രന്‍

,, ബി.ഡി ദേവസ്സി

,, കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പൊതുവിപണിയില്‍ വെളിച്ചെണ്ണയുടെ വിലയിടിയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സംസ്ഥാന ബഡ്ജറ്റില്‍ മറ്റു ഭക്ഷ്യ എണ്ണകളുടെ നികുതി നാല് ശതമാനത്തില്‍ നിന്നും ഒരു ശതമാനമായി കുറച്ചതു മൂലം അവയുടെ വിലയിലുണ്ടായ മാറ്റം വെളിച്ചെണ്ണ വിലയെ എങ്ങനെ ബാധിച്ചുവെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;

(സി) വിലയിടിവ് തടയുന്നതിനായി സംസ്ഥാനത്തെ തുറമുഖങ്ങളിലൂടെയുള്ള പാമോയില്‍ ഇറക്കുമതി നിരോധിക്കാന്‍ ശ്രമം നടത്തുമോ;

(ഡി) കേര കര്‍ഷകരുടെ സംരക്ഷണം ഉറപ്പാക്കുന്ന തരത്തില്‍ വെളിച്ചെണ്ണയ്ക്ക് ന്യായവില ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ?

*144

പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജന

ശ്രീ. എം. പി. വിന്‍സെന്റ്

,, സണ്ണി ജോസഫ്

,, വി.ഡി. സതീശന്‍

,, ബെന്നി ബെഹനാന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജനയില്‍ ഉള്‍പ്പെടുത്തിയ റോഡുകളുടെ നവീകരണ ജോലികള്‍ മുടങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇക്കാര്യത്തില്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് റോഡ് പണി ത്വരിതപ്പെടുത്തുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ ;

(സി) പദ്ധതിയുടെ മാനദണ്ഡങ്ങള്‍ അടുത്ത കാലത്ത് പരിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ ?

*145

സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, സി. പി. മുഹമ്മദ്

'' വര്‍ക്കല കഹാര്‍

'' ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സാമൂഹ്യക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കാനും, വിപൂലീകരിക്കാനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ;

(ബി) ഏതെല്ലാം പെന്‍ഷനുകളാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്, വിശദാംശങ്ങള്‍ നല്‍കാമോ ;

(സി) ഏതെല്ലാം വിഭാഗത്തിനാണ് പുതുതായി പ്രതിമാസധനസഹായം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നറിയിക്കുമോ ?

*146

അനാഥരുടെ പുനരധിവാസം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, പി.ബി. അബ്ദുള്‍ റസാക്

,, കെ.എം. ഷാജി

,, റ്റി.. അഹമ്മദ് കബീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ഒറ്റപ്പെട്ടുകഴിയുന്ന വൃദ്ധര്‍, മനോനില തെറ്റിയവര്‍, സ്ത്രീകള്‍, കുട്ടികള്‍, തെരുവില്‍ അലയുന്നവര്‍, നടക്കാനാകാത്ത വിധം ശരീരം തളര്‍ന്നവര്‍ എന്നിവരെ സംബന്ധിച്ച വിവരശേഖരണം ഏതെങ്കിലും ഏജന്‍സി മുഖേന നടത്തിയിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ;

(ബി) പ്രസ്തുത വിഭാഗങ്ങളുടെ സംരക്ഷണം, ശുശ്രൂഷ, പുനരധിവാസം എന്നിവ സംബന്ധിച്ച് നടപ്പാക്കിവരുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കുമോ;

(സി) ഇവരെ സംബന്ധിച്ച വാര്‍ഡുതല വിവരങ്ങള്‍ ശേഖരിക്കാതെ അവര്‍ക്കുവേണ്ടി ആസൂത്രണം ചെയ്തുനടപ്പാക്കുന്ന പദ്ധതികള്‍ ഉദ്ദേശിക്കുന്ന ഫലം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ;

(ഡി) ഈ വിഭാഗത്തില്‍പ്പെടുന്നവരുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ വാര്‍ഡുതലത്തില്‍ ശേഖരിച്ച്, അതിനനുസൃതമായി പദ്ധതികള്‍ ആസൂതണം ചെയ്ത് നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

*147

സമഗ്ര കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. സി. പി. മുഹമ്മദ്

,, കെ. മുരളീധരന്‍

,, . റ്റി. ജോര്‍ജ്

,, എം. . വാഹീദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സര്‍ക്കാര്‍ പ്രഖ്യാപിച്ച സമഗ്ര കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) കര്‍ഷകര്‍ക്കായി നിലവിലുള്ള ഏതെങ്കിലും പദ്ധതികളെ പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി സംയോജിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി) പുതിയ പദ്ധതിയില്‍ കര്‍ഷകരുടേയും സര്‍ക്കാരിന്റേയും വിഹിതം എത്രവീതമാണ്;

(ഡി) പദ്ധതി പ്രഖ്യാപിച്ച തീയതി മുതല്‍ മുന്‍കാല പ്രാബല്യം നല്‍കി നടപ്പാക്കുമോ?

*148

മൊബൈല്‍ ഇന്‍സിനറേറ്റര്‍

ശ്രീ. . സി. ബാലകൃഷ്ണന്‍

,, പി. . മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ന്യൂനപക്ഷ ക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ നഗരങ്ങളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന മാലിന്യ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) ഇതിനായി ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) നഗരങ്ങള്‍ക്കായി മൊബൈല്‍ ഇന്‍സിനറേറ്റര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതിനു വേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ?

*149

നിര്‍ഭയ പദ്ധതി

ശ്രീ. സണ്ണി ജോസഫ്

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നിര്‍ഭയ പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ; ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി) ഇതിന്റെ നടത്തിപ്പിനായി പ്രത്യേക കോടതിയും അതിവേഗ കോടതികളും തുടങ്ങുന്ന കാര്യം പരിഗണിക്കുമോ;

(സി) എല്ലാ ജില്ലകളിലും ഷെല്‍ട്ടര്‍ ഹോമുകള്‍ തുടങ്ങുന്ന കാര്യം ആലോചിക്കുമോ;

(ഡി) പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാതല കമ്മിറ്റികള്‍ രൂപീകരിക്കുമോ;

() ഈ പദ്ധതിക്കുള്ള കോര്‍പ്പസ്സ് ഫണ്ട് എങ്ങനെ സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

*150

ക്ഷീരമേഖലയില്‍ സ്വയംതൊഴില്‍ പദ്ധതി

ശ്രീ. വര്‍ക്കല കഹാര്‍

,, അന്‍വര്‍ സാദത്ത്

,, കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ക്ഷീരമേഖലയില്‍ സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്;

(ബി) ആയതിന് തയ്യാറാകുന്ന സംരംഭകര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്;

(സി) സംരംഭകര്‍ക്ക് തീവ്ര പരിശീലനം നല്‍കുന്ന കാര്യം പരിഗണിക്കുമോ; ആയതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

 <<back    
                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.