STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*91

സര്‍വ്വശിക്ഷാ അഭിയാന്‍ പുതിയ പദ്ധതികള്‍

ശ്രീ. കെ. എന്‍. . ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സര്‍വ്വശിക്ഷാ അഭിയാന്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവച്ച കോടിക്കണക്കിന് രൂപ പാഴാക്കിയെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുഴുവന്‍ കമ്പ്യൂട്ടറുകളും ആവശ്യമായ മറ്റ് പശ്ചാത്തല സൌകര്യങ്ങളും ഒരുക്കിക്കൊടുക്കുവാന്‍ എസ്. എസ്. . ഫണ്ട് വിനിയോഗിക്കാതിരുന്നത് എന്തുകൊണ്ടാണ്;

(സി) പുതുതായി എസ്. എസ്. .മുഖേന നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ ഏതൊക്കെയാണ്; വിശദമാക്കുമോ?

*92

സപ്ളൈകോ വഴി നെല്ലു സംഭരണം

ശ്രീ. ജെയിംസ് മാത്യു

,, കെ.രാധാകൃഷ്ണന്‍

,, സി.കെ.സദാശിവന്‍

,, സാജു പോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സപ്ളൈകോ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നുണ്ടോ;

(ബി) ഇതിന് ഏതെങ്കിലും തരത്തില്‍ തടസ്സം നേരിട്ടിട്ടുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) സംഭരിച്ച നെല്ലിന് കര്‍ഷകര്‍ക്ക് ഉചിതമായ പ്രതിഫലം കാലതാമസമില്ലാതെ നല്‍കുന്നുണ്ടോ;

(ഡി) പ്രതിഫലം ലഭിക്കാത്തതിനാല്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇങ്ങനെ സംഭവിക്കാന്‍ ഇടയായത് സംബന്ധിച്ച് പരിശോധന നടത്തി ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

*93

ഉന്നതവിദ്യാഭ്യാസ നയരൂപീകരണത്തിനായുള്ള കമ്മിറ്റികള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ. സുരേഷ് കുറുപ്പ്

ശ്രീമതി പി. അയിഷാ പോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഉന്നതവിദ്യാഭ്യാസ നയരൂപീകരണവുമായി ബന്ധപ്പെട്ട് എത്ര കമ്മിറ്റികള്‍ നിലവിലുണ്ട് ;

(ബി) അനന്തമുര്‍ത്തി കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ; എങ്കില്‍ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമായിരുന്നു ; അവ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ ; അതിന്മേലുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണ് ;

(സി) പുതുതായി ഒരു കമ്മിറ്റി രൂപീകരിക്കേണ്ട സാഹചര്യം എന്തായിരുന്നു.

(ഡി) പ്രത്യേകമായി ഏതുമേഖല സംബന്ധിച്ച് പഠനം നടത്താനാണ് പ്രസ്തുത കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത് ;

() പ്രസ്തുത സാഹചര്യത്തില്‍ അനന്തമൂര്‍ത്തി കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

*94

ദേശിയപാതാ വികസനത്തിന് സ്ഥലമെടുപ്പ്

ശ്രീ. ബാബു എം. പാലിശ്ശേരി

,, ജി. സുധാകരന്‍

,, കെ.വി. വിജയദാസ്

,, സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ദേശിയപാതാ വികസനത്തിന് സ്ഥലമെടുപ്പ് ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;

(ബി) ഏതെല്ലാം മേഖലകളിലാണ് സ്ഥലമെടുപ്പും പണികളും തുടരുവാന്‍ ഉദ്ദേശിക്കുന്നത്;

(സി) ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത് ഏതു തരത്തിലാണ്;

(ഡി) പ്രസ്തുത പാതകളില്‍ ടോള്‍പിരിവ് ഉണ്ടാകുമോ; എങ്കില്‍ എത്ര സ്ഥലങ്ങളിലാണ് ടോള്‍ പിരിവ് ഉണ്ടാകാന്‍ സാധ്യതയുള്ളത് ?

*95

കയര്‍ ഭൂവസ്ത്ര പ്രയോഗവത്ക്കരണ പദ്ധതി

ശ്രീ. ഹൈബി ഈഡന്‍

,, പാലോട് രവി

,, എം. പി. വിന്‍സന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കയര്‍ ഭൂവസ്ത്ര പ്രയോഗവത്ക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;

(ബി) പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(സി) പദ്ധതി നടപ്പാക്കുന്നത് ഏത് ഏജന്‍സി വഴിയാണ് ;

(ഡി) പ്രസ്തുത പദ്ധതി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

*96

റേഷന്‍ മണ്ണെണ്ണയുടെ ലഭ്യതയും വിതരണവും

ശ്രീ. കെ. അജിത്

,, മുല്ലക്കര രത്നാകരന്‍

,, . കെ. വിജയന്‍

ശ്രീമതി ഗീതാ ഗോപി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ നല്‍കുന്നുണ്ടോ ; ഉണ്ടെങ്കില്‍ ഇപ്പോള്‍ ഓരോ കാര്‍ഡിനും ലഭിക്കുന്ന മണ്ണെണ്ണയുടെ അളവ് എത്രയാണ് ;

(ബി) റേഷന്‍ മണ്ണെണ്ണയ്ക്കും പൊതു കമ്പോളത്തില്‍ വില്ക്കുന്ന മണ്ണെണ്ണയ്ക്കും ലിറ്ററിന് ഈടാക്കുന്ന വിലയെത്രയാണ്;

(സി) റേഷന്‍ മണ്ണെണ്ണയ്ക്ക് സബ്സിഡി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാക്കുന്നതിന് എന്തെങ്കിലും പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ഡി) റേഷന്‍ മണ്ണെണ്ണ ലഭ്യമാകുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാം ;

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിനുശേഷം എത്ര പ്രാവശ്യം മണ്ണെണ്ണ ക്വാട്ട വെട്ടിക്കുറച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ?

*97

ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരുടെ സ്ഥലംമാറ്റം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, റ്റി. വി. രാജേഷ്

,, പി.റ്റി.. റഹീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരുടെ സ്ഥലംമാറ്റത്തില്‍ ക്രമക്കേട് നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) സ്ഥലംമാറ്റം സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ ;

(സി) കംപാഷനേറ്റ് ഗ്രൌണ്ടില്‍ 2011-12 അധ്യയനവര്‍ഷം എത്ര പേര്‍ക്ക് സ്ഥലംമാറ്റം നല്‍കിയിട്ടുണ്ട് ; ഇത് എത്ര ശതമാനം വരുമെന്ന് കണക്കാക്കിയിട്ടുണ്ടോ ;

(ഡി) കംപാഷനേറ്റ് ഗ്രൌണ്ടില്‍ എത്ര ശതമാനം സ്ഥലംമാറ്റം നല്‍കാമെന്നാണ് നിജപ്പെടുത്തിയിട്ടുള്ളത്?

*98

കരമന-കളിയിക്കാവിള റോഡ് വികസനം

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

,, ..അസീസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കരമന-കളിയിക്കാവിള റോഡ് വികസനത്തിന് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കുമോ;

(ബി) എത്ര മീറ്റര്‍ വീതിയിലാണ് കരമന-കളിയിക്കാവിള റോഡ് വികസിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നത്;

(സി) ഈ റോഡ് വികസനത്തിന് സ്കെച്ചും പ്ളാനും അടങ്ങിയ രൂപരേഖ തയ്യാറായിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ ഇതിന്റെ സോഫ്റ്റ് കോപ്പി ലഭ്യമാക്കുമോ;

() ഈ റോഡ് വികസനം എന്ന് തുടങ്ങാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?

*99

കയര്‍ മേഖലയുടെ നവീകരണവും, തൊഴിലാളികളുടെ മിനിമം കൂലിയും

ശ്രീ. . എം. ആരിഫ്

,, എസ്. ശര്‍മ്മ

,, കെ. ദാസന്‍

,, പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കയര്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുതകുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്താമോ ;

(ബി) സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം കൂലി കയര്‍ ഫാക്ടറി മേഖലയിലെ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ലഭ്യമാകുന്നുണ്ടോ എന്ന് അറിയിക്കുമോ ;

(സി) കയര്‍ തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും, മിനിമം കൂലി ഉറപ്പാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വെളിപ്പെടുത്താമോ :

(ഡി) കയര്‍ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന തൊഴിലാളികളെയും ഇപ്പോള്‍ തൊഴില്‍ ഇല്ലാതായവരെയും സംബന്ധിച്ച കണക്കുകള്‍ നല്‍കുമോ ?

*100

ഭൂരഹിതര്‍ക്ക് ഭൂമി

ശ്രീ. . ചന്ദ്രശേഖരന്‍

,, വി. എസ്. സുനില്‍ കുമാര്‍

ശ്രീമതി ഗീതാ ഗോപി

,, . എസ്. ബിജി മോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() 'ഭൂരഹിതര്‍ക്ക് ഭൂമി' എന്ന പദ്ധതി പ്രകാരം ഭൂമി ലഭ്യമാക്കുന്നതിന് ആകെ എത്ര അപേക്ഷകള്‍ ലഭിച്ചു;

(ബി) പ്രസ്തുത അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയായിട്ടുണ്ടോ, ഇല്ലെങ്കില്‍ ഇതിനുളള നടപടികള്‍ ഏതു ഘട്ടത്തിലായി എന്ന് വെളിപ്പെടുത്തുമോ ;

(സി) പ്രസ്തുത അപേക്ഷകള്‍ തുടര്‍ നടപടികളില്ലാതെ വില്ലേജ് ആഫീസുകളില്‍ കെട്ടിക്കിടക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ;

(ഡി) പ്രസ്തുത ഭൂരഹിതര്‍ക്ക് നല്‍കുന്നതിനായി എത്ര ഹെക്ടര്‍ ഭൂമി ആവശ്യമുണ്ടെന്ന് വ്യക്തമാക്കുമോ ?

*101

വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയിലെ ഇടപെടല്‍

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. സാജു പോള്‍

ശ്രീമതി കെ.എസ്. സലീഖ

ശ്രീ. കെ.കെ. നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നിത്യോപയോഗ സാധനങ്ങള്‍ക്ക് അതിരൂക്ഷമായ വിലക്കയറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിവിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അത് വിശദമാക്കുമോ ;

(ബി) വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് വിപണിയില്‍ ഇടപെടുക എന്ന മുന്‍ സര്‍ക്കാര്‍ നയം തുടരാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി) എങ്കില്‍ ഈ രംഗത്ത് മുന്‍ സര്‍ക്കാര്‍ സ്വീകരിച്ചുപോന്ന മാതൃകയിലുള്ള നടപടികള്‍ക്ക് തയ്യാറാകുമോ ; 2009-10, 2010-11, 2011-12 വര്‍ഷങ്ങളില്‍ മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ ഓപ്പറേഷന് വേണ്ടി ചെലവായ തുക വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ ;

(ഡി) വിപണിയിലെ ഇടപ്പെടലുകള്‍ക്കായി ബജറ്റില്‍ എന്ത് തുക വകയിരുത്തിയിട്ടുണ്ട് ; സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന് എന്ത് തുക പ്രസ്തുത ഇനത്തില്‍ നല്‍കുവാനായിട്ടുണ്ട് ;

() വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി ഏതെല്ലാം സാധനങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്സ്ഡി നല്‍കിവരുന്നു ; അതിനായി വകയിരുത്തപ്പെട്ട തുകയില്‍ എത്ര തുക ഈ വര്‍ഷം ചെലവഴിക്കുകയുണ്ടായി ;

(എഫ്) മാവേലി, സ്റോറുകളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമല്ലാതായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ കാരണം വ്യക്തമാക്കുമോ ?

*102

റോഡ് പണിയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നടപടി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, എം. പി. വിന്‍സെന്റ്

,, കെ. മുരളീധരന്‍

,, പാലോട് രവി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() റോഡ് പണിയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ എന്തെല്ലാം സംവിധാനമാണ് ഉദ്ദേശിക്കുന്നത് ;

(ബി) ഇതിനായി ഒരു പ്രത്യേക പരിശോധനാസംഘത്തെ നിയോഗിച്ചിട്ടുണ്ടോ; പ്രസ്തുത പരിശോധനാ സംഘത്തിന്റെ പ്രവര്‍ത്തനരീതി വിശദമാക്കുമോ;

(സി) പരിശോധനാ സംഘത്തിന്റെ റിപ്പോര്‍ട്ടിന്മേല്‍ എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുന്നതെന്ന് വിശദമാക്കുമോ?

*103

റോഡ് പുറമ്പോക്കുകളിലെ കയ്യേറ്റങ്ങള്‍

ശ്രീ. എം. ഉമ്മര്‍

,, സി. മോയിന്‍കുട്ടി

,, പി. ബി. അബ്ദുള്‍ റസാക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() റോഡ് പുറമ്പോക്കുകളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് നിലവിലുള്ള സംവിധാനം ശക്തിപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ;

(ബി) റോഡ് വികസനത്തിന് പൊന്നും വിലയ്ക്കെടുത്ത ഭൂമി യഥാസമയം ഉപയോഗപ്പെടുത്താത്തതിനാല്‍ വീണ്ടും കയ്യേറുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) സമ്മേളനങ്ങളുടെയും, ആഘോഷങ്ങളുടെയും പേരില്‍ റോഡ് പുറമ്പോക്കുകളില്‍ വിവിധ സംഘടനകള്‍ പന്തലുകളും, ഷെഡ്ഡുകളും നിര്‍മ്മിക്കുകയും ക്രമേണ സ്ഥിരം നിര്‍മ്മാണങ്ങള്‍ നടത്തി കൈവശപ്പെടുത്തുകയും ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ;

(ഡി) പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പുറമ്പോക്ക് ഭൂമിയില്‍ നടന്നിട്ടുള്ള കൈയ്യേറ്റങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ അടിയന്തരമായി വിവരശേഖരണം നടത്തി അവ സമയബന്ധിതമായി ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ?

*104

സര്‍ക്കാര്‍ അധീനതയിലുള്ള മിച്ചഭൂമി

ശ്രീ. കെ.വി.വിജയദാസ്

,, രാജു എബ്രഹാം

,, എസ് രാജേന്ദ്രന്‍

,, കെ. കുഞ്ഞിരാമന്‍(ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സര്‍ക്കാരിന്റെ കൈവശം ഇപ്പോള്‍ എത്ര ഹെക്ടര്‍ മിച്ചഭൂമി വിതരണം ചെയ്യപ്പെടാതെയുണ്ട്;

(ബി) മിച്ചഭൂമി ആയതും എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഏറ്റെടുക്കാന്‍ കഴിയാത്തതുമായ എത്ര ഹെക്ടര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്;

(സി) സര്‍ക്കാര്‍ അധീനതയിലുള്ള മിച്ചഭൂമി ഭൂരഹിതരല്ലാത്ത വ്യക്തികള്‍ക്ക് പതിച്ചുനല്‍കുന്നുണ്ടോ;

(ഡി) ഇതിന് എന്തെല്ലാം വ്യവസ്ഥകളാണ് നിലവിലുള്ളത്; അത് പാലിക്കപ്പെടുന്നുണ്ടോ ?

*105

റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം

ശ്രീ. എസ്. ശര്‍മ്മ

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, സി. കെ. സദാശിവന്‍

,, ബി. ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() റേഷന്‍ കടകള്‍ വഴി മണ്ണെണ്ണ ലഭിക്കുവാന്‍ കാര്‍ഡ് ഉടമകള്‍ക്ക് ബാങ്ക് അക്കൌണ്ട് ഉണ്ടായിരിക്കണമെന്ന നിര്‍ദ്ദേശം നിലവിലുണ്ടോ; ഇക്കാര്യത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എന്തായിരുന്നു; സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകളില്‍ എത്ര പേര്‍ക്ക് ഈ നിര്‍ദ്ദേശം ബാധകമാകുമെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പരിഗണിച്ചിട്ടുണ്ടോ;

(സി) ഇപ്പോള്‍ റേഷന്‍ കടകള്‍ വഴി എത്ര അളവിലാണ് മണ്ണെണ്ണ വിതരണം ചെയ്യുന്നതെന്നും അതിന്റെ നിരക്ക് എത്രയാണെന്നും വിശദമാക്കാമോ; സബ്സിഡി ബാങ്കുകള്‍ വഴിയാക്കുമ്പോള്‍ ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് റേഷന്‍ കടയില്‍ കൊടുക്കേണ്ടിവരുന്ന തുക എത്രയായിരിക്കും;

(ഡി) സംസ്ഥാനത്ത് മണ്ണെണ്ണയുടെ യഥാര്‍ത്ഥത്തിലുള്ള ആവശ്യവും ലഭ്യതയും തമ്മിലുള്ള വ്യത്യാസം വിശദമാക്കാമോ ?

*106

സ്കൂള്‍ പഠനസമയം

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് സ്കൂള്‍ അദ്ധ്യയനസമയം നിലവില്‍ എപ്രകാരമാണ്;

(ബി) ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സ്കൂളുകളുടെ പഠന സമയത്തില്‍ പ്രകടമായ വ്യത്യാസം ഉണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(സി) സ്കൂളുകളുടെ സമയക്രമത്തില്‍ മാറ്റം വേണമെന്നത് സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള അഭിപ്രായങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) സ്കൂളുകളിലെ പഠനസമയം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഗുണകരമാകുന്ന വിധത്തില്‍ പുന:ക്രമീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

*107

സൌജന്യ യൂണിഫോം പദ്ധതി

ശ്രീ. വി.ഡി. സതീശന്‍

,, സണ്ണി ജോസഫ്

,, ലൂഡി ലൂയീസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സര്‍ക്കാര്‍ സ്കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൌജന്യ യൂണിഫോം നല്‍കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കാമോ ;

(ബി) ഇതിനായി എന്തെല്ലാം നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടുണ്ട്;

(സി) ഈ അദ്ധ്യയന വര്‍ഷത്തില്‍ പ്രസ്തുത പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

*108

കയറിന്റെ സംഭരണവില

ശ്രീ. .കെ. വിജയന്‍

,, പി.തിലോത്തമന്‍

ശ്രീമതി. .എസ്. ബിജി മോള്‍

ശ്രീ. വി.ശശി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കയറിന്റെ സംഭരണവിലയും വില്പനവിലയും നിശ്ചയിക്കു ന്നതിന് സ്വീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ എന്തെന്ന് വ്യക്തമാക്കാമോ;

(ബി) ഇത് അവസാനമായി നിശ്ചയിച്ചതെന്നാണ്; വില പുതുക്കി നിശ്ചയിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(സി) വില നിശ്ചയിക്കാതിരുന്നതുമൂലം സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം മന്ദീഭവിച്ച വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം സംഘങ്ങളില്‍ എത്ര തുകയുടെ കയര്‍ കെട്ടികിടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ഡി) കയര്‍ സംഭരിക്കുന്നതിന് കയര്‍ വികസന കോര്‍പ്പറേഷനില്‍ എന്തെല്ലാം സംവിധാനങ്ങളാണുള്ളത് ;

() സംഘങ്ങളില്‍ നിന്നും കയര്‍ സംഭരിക്കുന്നതിനുള്ള അവകാശം സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയിട്ടുണ്ടോ?

*109

റോഡ് വികസനത്തിന് പ്രത്യേക ഏജന്‍സി

ശ്രീ. എം. . വാഹീദ്

'' ലൂഡി ലൂയിസ്

'' ഡൊമിനിക് പ്രസന്റേഷന്‍

'' ബെന്നി ബഹനാന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() റോഡ് വികസനത്തിന് പ്രത്യേക ഏജന്‍സി രൂപീകരിച്ചിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത ഏജന്‍സിയുടെ കീഴില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്താനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത ഏജന്‍സിയുടെ കീഴില്‍ എത്ര കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാനാണുദ്ദേശിക്കുന്നത്; ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ നിലവാരം എന്താണെന്ന് വെളിപ്പെടുത്താമോ ;

(സി) റോഡ് വികസനവുമായി ബന്ധപ്പെട്ട് ഏതെല്ലാം തരത്തിലുള്ള എത്ര ഏജന്‍സികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട് ; ഇവയുടെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

*110

അദ്ധ്യയന ദിനങ്ങള്‍

ശ്രീ. ജി. എസ്. ജയലാല്‍

,, മുല്ലക്കര രത്നാകരന്‍

,, കെ. അജിത്

,, കെ. രാജു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്കൂളുകളിലെ അദ്ധ്യയന ദിനങ്ങള്‍ എത്രയാണ്; ഇത് വര്‍ദ്ധിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടൊ;

(ബി) എങ്കില്‍ എല്‍.പി., യു. പി., ഹൈസ്ക്കൂള്‍ വിഭാഗങ്ങളില്‍ എത്ര ദിവസമായി വര്‍ദ്ധിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്;

(സി) അദ്ധ്യയന ദിവസങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(ഡി) ഇതു സംബന്ധിച്ച് ഒരു പൊതു ധാരണ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തു കൊണ്ടാണെന്ന് വിശദമാക്കുമോ ?

*111

പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള പദ്ധതി തയ്യാറാക്കല്‍

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

,, എം. ഉമ്മര്‍

,, സി. മോയിന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ട് അവ നേരിടുന്നതിനായി ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്നും ജില്ലാതലത്തില്‍ ഇതിനായി എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് എന്നും വിശദമാക്കുമോ ;

(ബി) ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിന്റെ സ്രോതസും ആയതിനു 2011-12 കാലയളവില്‍ ലഭിച്ച തുകയും വ്യക്തമാക്കുമോ ;

(സി) സംസ്ഥാനത്തിനു നേരിടേണ്ടിവരാവുന്ന പ്രകൃതി ദുരന്തങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തിയിട്ടുണ്ടോ ;

(ഡി) എങ്കില്‍ അവ പ്രതിരോധിക്കാനായി എന്തൊക്കെ ആധുനിക ഉപകരണങ്ങള്‍ കരുതണമെന്നും, അവ അവശ്യഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി നല്‍കിക്കൊണ്ട് ഏതൊക്കെ സംസ്ഥാന ഏജന്‍സികളെ സജ്ജരാക്കണമെന്നതും സംബന്ധിച്ച രൂപരേഖയുണ്ടാക്കിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ?

*112

സപ്ളൈകോയ്ക്ക് അനുവദിച്ചതില്‍ ലാപ്സായ തുക

ശ്രീ. . കെ. ബാലന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ. കെ. നാരായണന്‍

ശ്രീമതി കെ. എസ്. സലീഖ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കഴിഞ്ഞ ബഡ്ജറ്റില്‍ സപ്ളൈകോയ്ക്ക് അനുവദിച്ച 10.40 കോടി രൂപ ലാപ്സായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത സാഹചര്യം ഉണ്ടായതിന് കാരണമെന്ത് ;

(സി) അതിന് കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ;

(ഡി) സംസ്ഥാനത്ത് സപ്ളൈകോ കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന് പ്രതിഫലം നല്‍കാന്‍ കഴിയാതിരിക്കുന്ന സാഹചര്യത്തില്‍ അത് ഒരു വീഴ്ചയായി കണക്കാക്കിയിട്ടുണ്ടോ ?

*113

ഹോട്ടലുകളിലെ വില ഏകീകരണം

ശ്രീ. ബി. സത്യന്‍

,, എസ്. രാജേന്ദ്രന്‍

ശ്രീമതി കെ.കെ. ലതിക

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് തോന്നിയ പോലെ വില ഈടാക്കിവരുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് നിയന്ത്രിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) ഉപഭോക്താക്കളില്‍ നിന്ന് അന്യായവില ഈടാക്കിയ എത്ര ഹോട്ടലുടമകള്‍ക്കെതിരെ ഈ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്;

(സി) വില ഏകീകരിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ;

(ഡി) എല്ലാ ഹോട്ടലുകളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നു എന്ന് ഉറപ്പാക്കിയിട്ടുണ്ടോ;

() ഭക്ഷണസാധനങ്ങളുടെ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ?

*114

റേഷന്‍ സാധനങ്ങളുടെ വിതരണം

ശ്രീ. വി.എസ്.സുനില്‍കുമാര്‍

,, പി. തിലോത്തമന്‍

,, വി. ശശി

,, ചിറ്റയം ഗോപകുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തിന് പ്രതിമാസം എത്ര ടണ്‍ അരിയാണ് അനുവദിച്ചിരുന്നത്; ഇപ്പോള്‍ പ്രതിമാസം എത്ര ടണ്‍ അരി ലഭിക്കുന്നുണ്ട്;

(ബി) ദാരിദ്യ്ര രേഖയ്ക്ക് താഴെയുളളവര്‍ക്ക് എത്ര കിലോഗ്രാം അരിയാണ് അനുവദിച്ചിരുന്നത്; ഇപ്പോള്‍ എത്രയാണ് നല്കുന്നത്;

(സി) റേഷന്‍കടകള്‍ വഴി കിലോഗ്രാമിന് രണ്ടു രൂപ നിരക്കിലും ഒരു രൂപ നിരക്കിലും അരി വിതരണം നടത്തുന്നുണ്ടോ; എങ്കില്‍ പ്രതിമാസം ഇതിനാവശ്യമായിവരുന്ന അരിയുടെ അളവെത്ര;

(ഡി) റേഷന്‍ സാധനങ്ങളുടെ വിതരണം കൃത്യമായി നടക്കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ; ഉണ്ടെങ്കില്‍ റേഷന്‍ സാധനങ്ങള്‍ കൃത്യമായി വിതരണം ചെയ്യുന്നതിനും വെട്ടിക്കുറച്ച അരിവിഹിതം വീണ്ടെടുക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ?

*115

റേഷന്‍ കാര്‍ഡ് അച്ചടി

ശ്രീ. പി.കെ. ബഷീര്‍

,, സി. മമ്മൂട്ടി

,, വി.എം. ഉമ്മര്‍ മാസ്റര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() റേഷന്‍ കാര്‍ഡ് അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട് കരാര്‍ ഉണ്ടാക്കിയിരുന്നോ; എങ്കില്‍ കരാറിലെ വ്യവസ്ഥകള്‍ സംബന്ധിച്ച വിശദവിവരം നല്‍കാമോ;

(ബി) പ്രസ്തുത കരാര്‍ റദ്ദാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ എന്നാണ് ഈ കരാര്‍ നിലവില്‍ വന്നതെന്നും കരാര്‍ റദ്ദുചെയ്യാനിടയാക്കിയ സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കുമോ;

(സി) കരാര്‍ റദ്ദാക്കല്‍മൂലം, റേഷന്‍ കാര്‍ഡ് വിതരണത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കാന്‍ സ്വീകരിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ വ്യക്തമാക്കുമോ;

(ഡി) റേഷന്‍ കാര്‍ഡുകളുടെ അച്ചടി, വിതരണം എന്നിവ സംബന്ധിച്ച് പുതിയ നയരൂപീകരണത്തിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

*116

സാങ്കേതിക സര്‍വ്വകലാശാല

ശ്രീ. റ്റി..അഹമ്മദ് കബീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനും, ഫലപ്രദമായ നിയന്ത്രണ സംവിധാനം സൃഷ്ടിക്കുന്നതിനുമായി ഒരു സാങ്കേതിക സര്‍വ്വകലാശാല സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ;

(സി) ഇതരസംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന സാങ്കേതിക സര്‍വ്വകലാശലകളുടെ ഘടന പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ഡി) സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയമേഖലകളിലായി പോളിടെക്നിക്കുകളുള്‍പ്പെടെ എത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ;

() ഇവയുടെ പ്രവര്‍ത്തനമികവ് വിലയിരുത്തുന്നതിന് നിലവിലുള്ള സംവിധാനമെന്താണെന്ന് വ്യക്തമാക്കാമോ?

*117

സമഗ്ര റോഡ് നയം

ശ്രീ. വി. റ്റി. ബല്‍റാം

,, കെ. ശിവദാസന്‍ നായര്‍

,, ജോസഫ് വാഴക്കന്‍

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സമഗ്ര റോഡ് നയത്തിന് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) ഇതിന്റെ കരട് തയ്യാറാക്കാന്‍ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ ;

(സി) ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ഏതുഘട്ടം വരെയായി എന്ന് വ്യക്തമാക്കുമോ ?

*118

ബൈപാസുകള്‍

ശ്രീ. .പി.ജയരാജന്‍

,, എളമരം കരിം

,, ബി.ഡി.ദേവസ്സി

,, സാജു പോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ബൈപാസുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;;

(ബി) ബൈപാസുകള്‍ നിര്‍മ്മിക്കേണ്ടതായി കണ്ടെത്തിയ സ്ഥലങ്ങള്‍ ഏതൊക്കെയാണ് ; സര്‍വ്വേ പൂര്‍ത്തിയായവ ഏതൊക്കെയാണ് ; അവ ഓരോന്നും നിര്‍മ്മിക്കുന്നതിനായി ഇതിനകം സ്വീകരിക്കപ്പെട്ട നടപടികള്‍ വിശദമാക്കാമോ;

(സി) മുന്‍വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ആദ്യഘട്ട ബൈപാസുകളില്‍ നിര്‍മ്മാണം ആരംഭിക്കാത്തവ ഏതൊക്കെയാണ്?

*119

റബ്ബറൈസ്ഡ് പി.ഡബ്ള്യൂ.ഡി. റോഡുകള്‍

ശ്രീ. മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

,, റ്റി.യൂ.കുരുവിള

,, സി.എഫ്.തോമസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ മുഴുവന്‍ പി.ഡബ്ള്യൂ.ഡി. റോഡുകളും റബ്ബറൈസ്ഡ് ആക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;

(ബി) റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത്;

(സി) റോഡുകളുടെ നവീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എന്തൊക്കെ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ?

*120

രജിസ്ടേഷന്‍ വകുപ്പിലെ ആധുനിക സംവിധാനങ്ങള്‍

ശ്രീ. വി.പി. സജീന്ദ്രന്‍

,, പി.. മാധവന്‍

,, റ്റി.എന്‍. പ്രതാപന്‍

,, സണ്ണി ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() രജിസ്ട്രേഷന്‍ വകുപ്പില്‍ പൊതുജനങ്ങള്‍ക്കായി എന്തെല്ലാം ആധുനിക സംവിധാനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് അറിയിക്കാമോ;

(ബി) ഏകജാലക സംവിധാനം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതുവഴി ലഭിക്കുന്ന സേവനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;

(സി) അഴിമതി തടയുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ;

(ഡി) രേഖകളുടെ ഡിജിറ്റൈസേഷന്‍ നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടുത്തിലാണ്; ഇത് എന്ന് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?

 <<back  

 

                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.