STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*661

ഇന്‍കം സപ്പോര്‍ട്ട് സ്കീം

ശ്രീ.പി.കെ. ഗുരുദാസന്‍

,, കെ.കെ. നാരായണന്‍

,, എം.ഹംസ

,, ബി.ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കയര്‍, കൈത്തറി, ഖാദി, ബീഡി, ഈറ്റ, പനമ്പ്, മത്സ്യബന്ധനം, മത്സ്യസംസ്ക്കരണം, തുടങ്ങി സാമ്പത്തിക വരുമാനത്തില്‍ പിന്നേക്കം നില്‍ക്കുന്ന മേഖലയിലുള്ളവരെ സരക്ഷിക്കുന്നതിന് മുന്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഇന്‍കം സപ്പോര്‍ട്ട് സ്കീം ഇപ്പോള്‍ നടപ്പിലാക്കുന്നുണ്ടോ;

(ബി)മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ ഈ സ്കീമിന് എത്ര കോടി രൂപ അനുവദിക്കുകയുണ്ടായി; വ്യക്തമാക്കാമോ;

(സി)2011-12 സാമ്പത്തിക വര്‍ഷത്തില്‍ ഈ പദ്ധതി മുഖേന ഏതെല്ലാം വിഭാഗങ്ങള്‍ക്കായി എത്ര കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്;

(ഡി)2012-13 ല്‍ പ്രസ്തുത പദ്ധതി തുടര്‍ന്നും നടപ്പിലാക്കാന്‍ ബഡ്ജറ്റില്‍ എന്തു തുക വകയിരുത്തിയിട്ടുണ്ട്. വകയിരുത്തിയിട്ടില്ലെങ്കില്‍ എന്തുകൊണ്ട് എന്നറിയിക്കുമോ ?

T*662

ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍

ശ്രീ. വി. ഡി. സതീശന്‍

,, റ്റി. എന്‍. പ്രതാപന്‍

,, വി. റ്റി. ബല്‍റാം

,, ഡൊമിനിക് പ്രസന്റേഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ എന്തെല്ലാം കര്‍ശന നടപടികളാണ് നിലവിലുള്ളത്;

(ബി)നിലവിലുള്ള ശിക്ഷാനടപടികള്‍ ഫലവത്തല്ല എന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ശിക്ഷാനടപടികളില്‍ മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ?

*663

കെട്ടിട നിര്‍മ്മാണ സൈറ്റുകളില്‍ സേഫ്റ്റി ഓഡിറ്റിംഗ്

ശ്രീ. പാലോട് രവി

,, . പി. അബ്ദുള്ളക്കുട്ടി

,, വി. പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ കെട്ടിട നിര്‍മ്മാണ സൈറ്റുകളില്‍ സേഫ്റ്റി ഓഡിറ്റിംഗ് ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി)ഇതിനായി എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് പരിഗണനയിലുള്ളത് ; വിശദമാക്കുമോ ;

(സി)സേഫ്റ്റി ഓഡിറ്റിംഗ് ശക്തിപ്പെടുത്തുന്നതിന് വകുപ്പു തലത്തില്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

*664

ആംബുലന്‍സ് സൌകര്യമുള്ള ആശുപത്രികള്‍

ശ്രീ. ബെന്നി ബെഹനാന്‍

'' ആര്‍. സെല്‍വരാജ്

,, അന്‍വര്‍ സാദത്ത്

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ഏതെല്ലാം തരം ആശുപത്രികള്‍ക്കാണ് ആംബുലന്‍സ് സംവിധാനമുള്ളത്;

(ബി)പ്രസവ ചികിത്സ നടത്തുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ആംബുലന്‍സ് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി)എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

*665

പെരിഞ്ചാംകുട്ടിയില്‍ നിന്ന് കുടിയിറക്കപ്പെട്ട ആദിവാസികള്‍

ശ്രീ. . കെ. ബാലന്‍

,, എസ്. രാജേന്ദ്രന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, . പ്രദീപ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഇടുക്കിയിലെ പെരിഞ്ചാംകുട്ടിയില്‍ നിന്ന് ആദിവാസികള്‍ കുടിയിറക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ എത്ര പേരെ; എന്നാണ് കുടിയിറക്കിയത്, കുടിയിറക്കാനുളള കാരണം എന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി)കുടിയിറക്കിയവരെ പുനരധിവസിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര പേരെ എവിടെയെല്ലാമാണ് പുനരധിവസിപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ബാക്കിയുളളവരെ എന്ന് പുനരധിവസിപ്പിക്കും;

(സി)ഇവരുടെ പേരില്‍ വനം, പോലീസ് അധികൃതര്‍ ഏതെങ്കിലും തരത്തിലുളള കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടോ. ഉണ്ടെങ്കില്‍ ആയതിന്റെ വിശദവിവരങ്ങള്‍ വ്യക്തമാക്കുമോ?

*666

മാതൃ - ശിശു മരണ നിരക്ക്

ശ്രീ. സണ്ണി ജോസഫ്

'' എം.പി.വിന്‍സെന്റ്

,, ജോസഫ് വാഴക്കന്‍

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മാതൃ- ശിശു മരണനിരക്ക് കുറയ്ക്കുന്നതിന് സമഗ്ര പദ്ധതി രൂപവത്ക്കരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഗര്‍ഭിണികളെ പ്രസവ ആശുപത്രികളില്‍ അടിയന്തിരമായി എത്തിക്കുന്നതിനുളള ആംബുലന്‍സ് സംവിധാനം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമോ ;

(സി)എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ പദ്ധതി നടപ്പാക്കുമോ ;

(ഡി)ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് ഇത് നടപ്പാക്കുന്നത് ?

*667

തോട്ടം തൊഴിലാളി നിയമം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, പി. കെ. ഗുരുദാസന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, കെ. കെ. ജയചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തോട്ടം തൊഴിലാളി നിയമം പരിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ;

(ബി)ഈ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പൂട്ടിക്കിടക്കുന്ന ഏതെങ്കിലും തോട്ടങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നോ ;

(സി)പ്രസ്തുത പ്രഖ്യാപനം നൂറുദിനത്തിനുള്ളില്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ; എങ്കില്‍ അവ ഏതെല്ലാമെന്ന് അറിയിക്കുമോ ;

(ഡി)തോട്ടം തൊഴിലാളികളുടെ കുട്ടികളെ സ്കൂളില്‍ എത്തിക്കാന്‍ വാഹന സൌകര്യം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് പാലിക്കപ്പെട്ടിട്ടുണ്ടോ ?

*668

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ട്രെയിനിംഗ് സെന്ററുകള്‍

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

'' വി.ഡി. സതീശന്‍

,, അന്‍വര്‍ സാദത്ത്

,, വി.റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ട്രെയിനിംഗ് സെന്ററുകള്‍ നവീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം;

(ബി)എന്തെല്ലാം പരിശീലനങ്ങളാണ് ഈ സെന്ററുകള്‍ നല്‍കിവരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)ഈ ട്രെയിനിംഗ് സെന്ററുകളുടെ അടിസ്ഥാന സൌകര്യവികസനത്തിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

*669

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ട്രെയിനിംഗ് സെന്ററുകള്‍

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

'' വി.ഡി. സതീശന്‍

,, അന്‍വര്‍ സാദത്ത്

,, വി.റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ട്രെയിനിംഗ് സെന്ററുകള്‍ നവീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം;

(ബി)എന്തെല്ലാം പരിശീലനങ്ങളാണ് ഈ സെന്ററുകള്‍ നല്‍കിവരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)ഈ ട്രെയിനിംഗ് സെന്ററുകളുടെ അടിസ്ഥാന സൌകര്യവികസനത്തിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

*670

കേരളത്തെ ആയുര്‍വ്വേദത്തിന്റെ ആഗോള കേന്ദ്രമാക്കാന്‍ പദ്ധതികള്‍

ശ്രീ.വി.റ്റി. ബല്‍റാം

,, ഷാഫി പറമ്പില്‍

,, പി.സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരളത്തെ ആയുര്‍വ്വേദത്തിന്റെ ആഗോളകേന്ദ്രമാക്കാന്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)പ്രസ്തുത പദ്ധതി വഴി ഏതെല്ലാം രോഗങ്ങള്‍ക്കാണ് ചികിത്സ നല്‍കാന്‍ കഴിയുന്നത്;

(ഡി)ഏകോപന ചികിത്സയ്ക്ക് ഏതെല്ലാം ഏജന്‍സിയുമായാണ് സഹകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

().റ്റി പ്രൊഫഷണലുകളുടെ സഹായത്തോടെ ഏകോപന ചികിത്സാപദ്ധതിക്ക് ആവശ്യമായ സാങ്കേതിക വിദ്യകള്‍ തയ്യാറാക്കുമോയെന്ന് വിശദമാക്കുമോ ?

*671

സെല്‍ഫ് സഫിഷ്യന്റ് വില്ലേജ്

ശ്രീ. വര്‍ക്കല കഹാര്‍

'' ആര്‍. സെല്‍വരാജ്

'' ഡൊമിനിക് പ്രസന്റേഷന്‍

'' .റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സെല്‍ഫ് സഫിഷ്യന്റ് വില്ലേജ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)പട്ടികജാതി കോളനിയുടെ സമഗ്ര വികസനത്തിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാം ശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത പദ്ധതിയുടെ പ്രയോജനം എത്ര കുടുംബങ്ങള്‍ക്ക് ലഭിക്കുമെന്ന് വ്യക്തമാക്കുമോ?

*672

പടക്കനിര്‍മ്മാണ തൊഴിലാളികളുടെ സുരക്ഷിതത്വം

ശ്രീ. . കെ. വിജയന്‍

'' വി. എസ്. സുനില്‍ കുമാര്‍

,, മുല്ലക്കര രത്നാകരന്‍

,, . ചന്ദ്രശേഖരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് എത്ര പടക്കനിര്‍മ്മാണ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഇവയിലെല്ലാം കൂടി എത്ര തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്;

(ബി)പ്രസ്തുത തൊഴിലാളികള്‍ക്ക് മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര;

(സി)പടക്ക നിര്‍മ്മാണ കമ്പനികളില്‍ കാര്യക്ഷമമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന് എന്തെങ്കിലും സംവിധാനങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ഡി)പ്രസ്തുത തൊഴിലാളികള്‍ക്ക് ക്ഷേമനിധി, ഇന്‍ഷ്വറന്‍സ് പരിരക്ഷ തുടങ്ങിയവ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

*673

സ്കൂളുകളിലെ ഔഷധത്തോട്ട പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, കെ. ശിവദാസന്‍ നായര്‍

,, പാലോട് രവി

,, . റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്കൂളുകളിലെ ഔഷധത്തോട്ട പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ആയത് നടപ്പാക്കുന്നത്;

(സി)ഇതിന് ധനസഹായം നല്‍കുന്നത് ആരാണ്; വിശദാംശം ലഭ്യമാക്കുമോ;

(ഡി)ഔഷധത്തോട്ടം തയ്യാറാക്കിക്കൊടുക്കുന്നത് ആരാണ് ?

*674

കുടിവെളളത്തിന് സിയാല്‍ മോഡല്‍ കമ്പനി

ശ്രീ. ബി. ഡി. ദേവസ്സി

'' രാജു എബ്രഹാം

,, കെ. ദാസന്‍

ശ്രീമതി കെ. എസ്. സലീഖ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കുടിവെളളത്തിന് സിയാല്‍ മോഡല്‍ കമ്പനി രൂപീകരിക്കാനുളള പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഈ പദ്ധതിക്ക് വേണ്ടി റിപ്പോര്‍ട്ടു തയ്യാറാക്കിയിട്ടുണ്ടോ; റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; പദ്ധതിയില്‍ പ്രതിദിനം എത്ര ലിറ്റര്‍ വെളളം കൈകാര്യം ചെയ്യാനാണുദ്ദേശിക്കുന്നത്;

(ബി)ഈ പദ്ധതി പൂര്‍ണ്ണമായും കേരള വാട്ടര്‍ അതോറിറ്റിയ്ക്ക് നടപ്പാക്കാന്‍ സാധിക്കുമോ; വാട്ടര്‍ അതോറിറ്റി ഇപ്പോള്‍ നടത്തിവരുന്ന പദ്ധതികള്‍ക്ക് ആകെ ചെലവ് എത്ര രൂപയാണ്?

*675

പട്ടികവര്‍ഗ്ഗ കോളനികളുടെ വികസനപ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

'' എളമരം കരീം

,, എം. ചന്ദ്രന്‍

,, പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മുന്‍സര്‍ക്കാരിന്റെ കാലത്ത് പട്ടികവര്‍ഗ്ഗ കോളനികളില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി)ഇരുപത്തിയഞ്ച് പട്ടികവര്‍ഗ്ഗകോളനികളെ മാതൃകാ പട്ടികവര്‍ഗ്ഗ കോളനികളാക്കി മാറ്റുമെന്ന സപ്തധാരാ പ്രഖ്യാപനം നടപ്പാക്കപ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത ഉദ്ദേശ്യലക്ഷ്യം നേടാനായി ഇതുവരെ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ?

*676

ശുദ്ധമായ കുടിവെള്ളത്തിന് ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യ

ശ്രീ. കെ. ശിവദാസന്‍ നായര്‍

'' എം. . വാഹീദ്

'' പാലോട് രവി

'' റ്റി. എന്‍. പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ;

(ബി)ഇതിനായി ഏത് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(സി)പ്രസ്തുത സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് എന്ത് തുക ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

*677

ടൂറിസം ഡെസ്റിനേഷന്‍ സെന്ററുകള്‍

ശ്രീ.ജോസ് തെറ്റയില്‍

,, മാത്യു.റ്റി. തോമസ്

,, സി. കെ. നാണു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ടൂറിസം ഡെസ്റിനേഷന്‍ സെന്ററുകളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ സഹായം ലഭ്യമായിട്ടുണ്ടോ; കേന്ദ്ര സഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്താണെന്ന് വ്യക്തമാക്കാമോ ;

(ബി)കേന്ദ്രസഹായം ലഭ്യമായിട്ടുള്ള ടൂറിസം ഡെസ്റിനേഷന്‍ സെന്ററുകള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ ?

*678

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പരിശോധന

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

'' പി. കെ. ബഷീര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മാനസികരോഗ ചികില്‍സാ മേഖലയിലെ ആധുനിക ഗവേഷണഫലങ്ങള്‍ സംസ്ഥാനത്തെ ചികില്‍സാ രംഗത്ത് പ്രയോജനപ്പെടുത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി)മാനസികരോഗ ചികിത്സയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുളള സംവിധാനം എന്തൊക്കെയാണ്;

(സി)പ്രസ്തുത രംഗത്ത് നിലനിന്നിരുന്ന പ്രാകൃത ചികിത്സാരീതികള്‍ ഇപ്പോഴും തുടരുന്നുണ്ടോ;

(ഡി)മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പരിശോധനയ്ക്ക് നിലവിലുളള സംവിധാനമെന്താണെന്ന് വിശദമാക്കുമോ

*679

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ

ശ്രീ. കെ. സുരേഷ് കുറുപ്പ്

പ്രൊഫ. സി. രവീന്ദ്രനാഥ്

ഡോ. കെ. ടി. ജലീല്‍

ശ്രീമതി കെ. കെ. ലതിക

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ സംബന്ധിച്ച പ്രശ്നം പരിശോധിച്ചിട്ടുണ്ടോ; ഏറ്റവും ഒടുവിലത്തെ സ്ഥിതിവിവരക്കണക്ക് പ്രകാരം അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി)സംസ്ഥാനത്തിന് പുറത്തും വിദേശരാജ്യങ്ങളിലും എത്ര അഭ്യസ്തവിദ്യര്‍ ജോലി നോക്കി വരുന്നുണ്ടെന്നുളളതും അവര്‍ തൊഴില്‍ മേഖലയില്‍ നിന്നു പുറംതളളപ്പെട്ടുകൊണ്ടിരിക്കുകയാണെന്നുമുളള വസ്തുത അറിയാമോ; എങ്കില്‍ വിശദമാക്കാമോ;

(സി)ഇതിന് ഫലപ്രദമായ പരിഹാരം കണ്ടെത്താന്‍ ഇതിനകം എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?

*680

ടൂറിസം മേഖലയുടെ വിപുലമായ സാധ്യതകള്‍

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

'' പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തിന്റെ ടൂറിസം മേഖലയുടെ വിപുലമായ സാധ്യതകള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)സംസ്ഥാനത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിനും തുടങ്ങിവച്ചിട്ടുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ?

*681

ക്ഷേമനിധി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. റ്റി. യു. കുരുവിള

'' തോമസ് ഉണ്ണിയാടന്‍

,, മോന്‍സ് ജോസഫ്

,, സി. എഫ്. തോമസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ജീവിതനിലവാരം ഉയരുന്നതും ജീവിതസൂചികയിലെ വലിയതോതിലുള്ള വര്‍ദ്ധനവും പരിഗണിച്ച് എല്ലാ ക്ഷേമനിധി പെന്‍ഷനുകളും കുറഞ്ഞത് 1000/-രൂപ (ആയിരം രൂപ) എങ്കിലും ആയി ഉയര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ബി)ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് പ്രത്യേക മെഡിക്കല്‍ അലവന്‍സ് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

*682

വാട്ടര്‍ അതോറിറ്റിയുടെ പൊതുടാപ്പുകള്‍

ശ്രീ. കെ. ദാസന്‍

'' എളമരം കരീം

,, കെ. കുഞ്ഞിരാമന്‍(ഉദുമ)

,, വി. ചെന്താമരാക്ഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ലക്ഷക്കണക്കിനുളള പാവപ്പെട്ട കുടുംബങ്ങളുടെ കുടിവെളളത്തിനായുളള ഏക ആശ്രയം വാട്ടര്‍ അതോറിറ്റിയുടെ പൊതുടാപ്പുകള്‍ ആണെന്ന കാര്യം അറിവുണ്ടോ ;

(ബി)എങ്കില്‍ ഇവ നിര്‍ത്തലാക്കാനുളള ശ്രമങ്ങള്‍ ഒഴിവാക്കുമോ ;

(സി)ജല അതോറിറ്റിയും തദ്ദേശസ്വയംഭരണ വകുപ്പും ചേര്‍ന്നുളള സംസ്ഥാനതല ഏകോപന സമിതിയുടെ അവസാന യോഗത്തില്‍ ഇതു സംബന്ധിച്ചുണ്ടായ നിര്‍ദ്ദേശം എന്തായിരുന്നു; വിശദമാക്കാമോ ;

(ഡി)പൊതുടാപ്പുകള്‍ ഏത് കാലയളവിനുളളില്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടാനായിരുന്നു നിര്‍ദ്ദേശം ?

*683

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളുടെ കമ്പ്യൂട്ടര്‍വത്ക്കരണം

ശ്രീ. ആര്‍. രാജേഷ്

'' എം. . ബേബി

,, എം. ഹംസ

,, റ്റി. വി. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്ത് തൊഴില്‍ കാത്തിരിക്കുന്ന അഭ്യസ്തവിദ്യരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നിലവിലെ അവസ്ഥ വിശദമാക്കാമോ;

(ബി)ഇതിന് ഫലപ്രദമായ പരിഹാരനടപടി കണ്ടെത്തിയിട്ടുണ്ടോ; മുന്‍വര്‍ഷം ഇക്കാര്യത്തിലുള്ള ലക്ഷ്യം എന്തായിരുന്നു; അത് കൈവരിച്ചിട്ടുണ്ടോ; നടപ്പു വര്‍ഷത്തിലെ ലക്ഷ്യം വിശദമാക്കാമോ;

(സി)രജിസ്റര്‍ ചെയ്തവരുടെ വര്‍ദ്ധനവിന് ആനുപാതികമായി സംസ്ഥാനത്തെ എംപ്ളോയ്മെന്റ് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല എന്നകാര്യം വിലയിരുത്തിയിട്ടുണ്ടോ ;

(ഡി)എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്ക്കരിക്കുമെന്ന നൂറുദിന പരിപാടി പ്രഖ്യാപനം നടപ്പാക്കപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()ഇതിനായി എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിന് നടപ്പ് വര്‍ഷത്തെ ബഡ്ജറ്റില്‍ എന്ത് തുക വകയിരുത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ;

(എഫ്)ഇത് വഴി എംപ്ളോയ്മെന്റ് ഓഫീസുകളുടെ പ്രവര്‍ത്തനം സൂതാര്യമാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

*684

ജല അതോറിറ്റിയുടെ കീഴിലുള്ള പദ്ധതികള്‍

ശ്രീ. വി. ശശി

'' സി. ദിവാകരന്‍

,, ജി. എസ്. ജയലാല്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ജല അതോറിറ്റിയുടെ കീഴില്‍ എത്ര പദ്ധതികളുടെ പണി പുരോഗമിച്ചു വരുന്നുണ്ട്; പ്രസ്തുത പദ്ധതികളുടെ ജോലികള്‍ അരംഭിച്ചതെപ്പോഴൊക്കെയാണെന്നും അവ എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാനാകുമെന്നും വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്ര പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)ജല ശുദ്ധീകരണത്തിനായി എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്; നിലവിലുള്ള എത്ര ശുദ്ധീകരണ പ്ളാന്റുകള്‍ അടിയന്തിരമായി നവീകരിക്കേണ്ടതുണ്ടെന്നും അതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും വിശദമാക്കുമോ?

*685

ജീവനക്കാരുടെ മെഡിക്കല്‍ റീ-ഇംബേഴ്സ്മെന്റ്

ശ്രീ. എം. പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ജീവനക്കാരുടെ മെഡിക്കല്‍ റീ-ഇംബേഴ്സ്മെന്റ് ബില്ലുകള്‍ പാസ്സാക്കി നല്‍കുന്ന നടപടിക്രമം ലഘൂകരിക്കുമോ ;

(ബി)സര്‍ക്കാര്‍ ആശുപത്രികള്‍, ആര്‍.സി.സി, ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍ എന്നിവയിലെ റീഇംബേഴ്സ്മെന്റ് ബില്ലുകളെ ഡി.എം./ ഡയറക്ടറുടെ ശുപാര്‍ശയില്‍ നിന്നും ഒഴിവാക്കുമോ ;

(സി)സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നവര്‍ക്ക് റഫറന്‍സ് വേണമെന്ന വ്യവസ്ഥ ഒഴിവാക്കി റീ ഇംബേഴ്സ്മെന്റ് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ; വിശദമാക്കുമോ ?

*686

വനാവകാശ നിയമപ്രകാരം ഭൂമി വിതരണം

ശ്രീ. ജെയിംസ് മാത്യു

'' .കെ. ബാലന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()2008-ലെ വനാവകാശ നിയമപ്രകാരം പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട എത്ര കുടുംബങ്ങള്‍ക്ക് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഭൂമി വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; എത്ര ഹെക്ടര്‍ ഭൂമി വിതരണം ചെയ്തിട്ടുണ്ട് ;

(ബി)ആദിവാസി പുനരധിവാസ മിഷന്‍ മുഖേന എത്ര കുടുംബങ്ങള്‍ക്കാണ് മുന്‍സര്‍ക്കാരിന്റെ കാലത്ത് ഭൂമി നല്‍കിയത്; അതിനായി എത്ര ഏക്കര്‍ ഭൂമി വേണ്ടിവന്നു;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വനാവകാശ നിയമപ്രകാരവും പുനരധിവാസ മിഷന്‍ മുഖേനയും എത്ര കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കിയിട്ടുണ്ടെന്നും അതിനായി എത്ര ഹെക്ടര്‍ ഭൂമി ആവശ്യമായി വന്നുവെന്നും വ്യക്തമാക്കുമോ?

*687

ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ നടപടി

ശ്രീ. ബാബു എം. പാലിശ്ശേരി

'' ജി. സുധാകരന്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവോ;

(ബി)ഇക്കാര്യത്തില്‍ ഈ സര്‍ക്കാര്‍ എന്തു നടപടി എടുത്തുവെന്ന് അറിയിക്കാമോ;

(സി)ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനോട് ഈ സര്‍ക്കാരിന്റെ നിലപാട് അറിയിക്കാമോ?

*688

ബാങ്ക് മുഖേന തൊഴിലാളികളുടെ ആനുകൂല്യ വിതരണം

ശ്രീ. ആര്‍. സെല്‍വരാജ്

,, ജോസഫ് വാഴക്കന്‍

,, വര്‍ക്കല കഹാര്‍

,, റ്റി. എന്‍. പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ തൊഴിലാളികളുടെ എല്ലാ ആനുകൂല്യങ്ങളും ബാങ്കുകള്‍ വഴി വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിനായി തൊഴിലാളികളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇത് എന്ന് മുതല്‍ പ്രാവര്‍ത്തികമാക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്?

*689

സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ആരോഗ്യ സര്‍വ്വകലാശാലയുടെ പരിശോധന

ശ്രീ.എം.. ബേബി

,, റ്റി.വി. രാജേഷ്

,, കെ.വി. അബ്ദുള്‍ ഖാദര്‍

,, കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ആരോഗ്യ സര്‍വ്വകലാശാല നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;

(ബി)പരിശോധനാ സംഘം എന്തെല്ലാം ശുപാര്‍ശകളാണ് സമര്‍പ്പിച്ചിട്ടുള്ളത്;

(സി)ഏതെങ്കിലും ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ ?

*690

എകീകൃത പൊതുജനാരോഗ്യനിയമം

ശ്രീ. കെ. വി. വിജയദാസ്

'' എസ്. ശര്‍മ്മ

,, പി. ശ്രീരാമകൃഷ്ണന്‍

,, സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ഏകീകൃതവും ഫലപ്രദവുമായ പൊതുജനാരോഗ്യ നിയമം നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;

(ബി)1955-ലെ തിരു-കൊച്ചി പൊതുജനാരോഗ്യ നിയമവും 1935-ലെ പൊതുജനാരോഗ്യ നിയമവും കാലാനുസൃതമായി പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യമായിട്ടുണ്ടോ;

(സി)വര്‍ദ്ധിച്ചുവരുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് 'ഒരുജനകീയ പൊതുജനാരോഗ്യ നയം' രൂപപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

 <<back  

 

                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.