STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*31

കാട്ടുതീ കൊണ്ടുള്ള നഷ്ടം

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, മുല്ലക്കര രത്നാകരന്‍

,, പി. തിലോത്തമന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കാട്ടുതീയില്‍പ്പെട്ട് എത്ര ഹെക്ടര്‍ വനം നശിച്ചിട്ടുണ്ട് ; അവ എവിടെയെല്ലാമാണ് ;

(ബി) മറയൂര്‍ റിസര്‍വ്വ് വനത്തിലുണ്ടായ കാട്ടുതീയില്‍ എത്ര നഷ്ടമുണ്ടായിട്ടുണ്ട് ; എത്ര ചന്ദനമരങ്ങള്‍ കത്തി നശിച്ചിട്ടുണ്ട് ;

(സി) ഫയര്‍ ലൈന്‍ തെളിയിക്കുന്നതിലെ അപാകതയും അഴിമതിയുമാണ് തീ പടരുന്നതിന് കാരണമായതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) വനസംരക്ഷണ സമിതികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ; ഇല്ലെങ്കില്‍ അവ പ്രവര്‍ത്തനക്ഷമമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

*32

കഞ്ചിക്കോട് റെയില്‍വെ കോച്ച് ഫാക്ടറി

ശ്രീ. വി.പി. സജീന്ദ്രന്‍

,, വി.ഡി. സതീശന്‍

,, ജോസഫ് വാഴക്കന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കഞ്ചിക്കോട് റെയില്‍വെ കോച്ച് ഫാക്ടറി തുടങ്ങുവാന്‍ കേന്ദ്ര ഗവണ്‍മെന്റ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി) ഫാക്ടറിയുടെ പ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാനം എന്തൊക്കെ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്;

(സി) ഫാക്ടറി യാഥാര്‍ത്ഥ്യമാകുന്നതോടെ വ്യവസായ-തൊഴില്‍ മേഖലകളില്‍ എന്തൊക്കെ നേട്ടങ്ങളാണ് ഉണ്ടാകുന്നത്;

(ഡി) കോച്ച് ഫാക്ടറിയുടെ ഉല്‍പാദനലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

*33

എമര്‍ജിംഗ് കേരള” സംഗമം

ശ്രീ. കെ. എന്‍. . ഖാദര്‍

,, എം. പി. അബ്ദുസ്സമദ് സമദാനി

,, എന്‍. . നെല്ലിക്കുന്ന്

,, സി. മോയിന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() “എമര്‍ജിംഗ് കേരള” സംഗമം സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ വിശദവിവരം നല്കാമോ ;

(ബി) പ്രസ്തുത വിഷയത്തിന്മേല്‍ മേല്‍ നടത്തിയ പ്രാരംഭ ചര്‍ച്ചകളുടെയും പ്രവര്‍ത്തനങ്ങളുടെയും ഫലത്തെക്കുറിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(സി) മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നടത്തിയ റോഡ് ഷോകളുടെയും, വിദേശരാജ്യ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ നിക്ഷേപ സാദ്ധ്യത സംബന്ധിച്ച പ്രതീക്ഷകള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താമോ ;

(ഡി) പ്രസ്തുത സംഗമത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടികള്‍ സംബന്ധിച്ച വിശദവിവരം നല്കാമോ ?

*34

കൊച്ചി മെട്രോ റെയില്‍

ശ്രീ. പി. . മാധവന്‍

,, ബെന്നി ബെഹനാന്‍

,, പി. സി. വിഷ്ണുനാഥ്

,, വി. റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കൊച്ചി മെട്രോ റെയില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;

(ബി) ഇതിനായി കേന്ദ്ര ഗവണ്‍മെന്റിന്റെ പി..ബി. യുടെ അനുമതി ലഭിച്ചിട്ടുണ്ടോ ;വിശദമാക്കുമോ ;

(സി) പ്രസ്തുത പദ്ധതിയ്ക്കായി കേന്ദ്ര സംസ്ഥാന ബഡ്ജറ്റുകളില്‍ എന്തു വിഹിതം നീക്കി വച്ചിട്ടുണ്ട് ;

(ഡി) ജെ..സി.. യില്‍ നിന്നും വായ്പ ലഭിക്കുന്നതിനുള്ള നടപടികള്‍ എവിടെവരെയായി എന്നും വായ്പയുടെ കാലാവധി എത്രയാണെന്നും വ്യക്തമാക്കുമോ ?

*35

കരിമണല്‍ ലഭിക്കാത്തതുമൂലം ഐ.ആര്‍.. നേരിടുന്ന പ്രതിസന്ധി

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. എം.. ബേബി

,, സി.കെ. സദാശിവന്‍

,, ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കരിമണല്‍ ഖനനം സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ നയം വ്യക്തമാക്കുമോ;

(ബി) കരിമണല്‍ ലഭിക്കാത്തതിനാല്‍ ഐ.ആര്‍.. ലിമിറ്റഡ് പ്രതിസന്ധി നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കാമോ;

(സി) .ആര്‍..യുടെ കരിമണല്‍ ഖനനം സ്തംഭനാവസ്ഥയിലാക്കിയ സമരത്തിനാധാരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ?

*36

പൊതുമേഖലാ സ്ഥാപനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍

ശ്രീ. ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

,, . റ്റി. ജോര്‍ജ്

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണുള്ളത് ;

(ബി) പൊതുമേഖലാ സ്ഥാപനങ്ങളില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് ആധുനിക സംവിധാനം ഏര്‍പ്പെടുത്തുമോ;വിശദാംശം നല്‍കുമോ;

(സി) ഇതിനായുള്ള സ്വതന്ത്ര നിരീക്ഷണ സംവിധാനത്തിന്റെ ചുമതല ആര്‍ക്ക് നല്‍കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

*37

ഇന്‍കെല്ലിന്റെ അടിസ്ഥാന വികസനം

ശ്രീ. എം. പി. വിന്‍സെന്റ്

,, റ്റി.എന്‍. പ്രതാപന്‍

,, എം.. വാഹീദ്

.. വി.പി. സജീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() 'ഇന്‍കെല്ലി'ന്റെ അടിസ്ഥാന വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിക്കുള്ള ഫണ്ട് എപ്രകാരമാണ് സ്വരൂപിക്കുന്നത്;

(സി) ഇന്‍കെല്‍ ഇപ്പോള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ വിശദവിവരം ലഭ്യമാക്കുമോ;

(ഡി) ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ എത്ര തുകയുടേതാണെന്ന് വ്യക്തമാക്കുമോ;

() തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ ഇന്‍കെല്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ?

*38

വനഭൂമി കയ്യേറ്റവും അനധികൃത റിസോര്‍ട്ട് നിര്‍മ്മാണവും

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, സി. മമ്മൂട്ടി

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ പ്രധാന വന്യമൃഗ സങ്കേതങ്ങളോട് ചേര്‍ന്നുള്ള തോട്ടം ഭൂമികളില്‍ അനധികൃത റിസോര്‍ട്ടുകളുടെ നിര്‍മ്മാണം വര്‍ദ്ധിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിനെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(ബി) വന്യമൃഗ സങ്കേതങ്ങളോട് ചേര്‍ന്ന് സ്വകാര്യ തോട്ടങ്ങള്‍ക്കുവേണ്ടി പാട്ടത്തിനു നല്കിയിട്ടുള്ള ഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണോ;

(സി) പ്രസ്തുത മേഖലകളിലെ വനഭൂമിയും, റവന്യൂ പുറമ്പോക്കുഭൂമിയും പ്രത്യേകം അളന്ന് തിരിച്ചിട്ടുണ്ടോ; ഈ പ്രദേശത്തെ പാട്ടത്തിനെടുത്ത ഭൂമിയിലോ അതിനോടനുബന്ധിച്ച കയ്യേറ്റഭൂമിയിലോ റിസോര്‍ട്ട് പണികഴിപ്പിച്ച് കമേര്‍സ്യല്‍ ബിസിനസ് നടത്താന്‍ അനുമതി നല്കിയിട്ടുണ്ടോ;

(ഡി) ഇല്ലെങ്കില്‍, അനധികൃത കയ്യേറ്റ ഭൂമിയും, നിയമ ലംഘനം നടത്തി നിര്‍മ്മിച്ച റിസോര്‍ട്ടുകളും നിയമാനുസൃതം ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുമോ?

*39

സ്കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍

ശ്രീ. സാജു പോള്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, . പ്രദീപ്കുമാര്‍

,, കെ. സുരേഷ് കുറുപ്പ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങളില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ;

(ബി) ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കുളള പരിചയം പത്തുവര്‍ഷമായി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിനായി സ്കൂള്‍ വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതില്‍ കര്‍ശന നിലപാടുകള്‍ സ്വീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) ആയതിനായി കേരള മോട്ടോര്‍ വാഹന നിയമത്തിലും ചട്ടങ്ങളിലും എന്തെല്ലാം മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

*40

ഇരുചക്രവാഹനാപകടങ്ങള്‍

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നാറ്റ്പാക്ക് പുറത്തുവിട്ട കണക്കുപ്രകാരം സംസ്ഥാനത്ത് ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ കൂടുതലും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ടതാണെന്നിരിക്കെ ഇത് നിയന്ത്രിക്കാന്‍ എന്തു നടപടിയാണ് റോഡ് സുരക്ഷാ അതോറിറ്റി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ;

(ബി) റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത, മുന്നറിയിപ്പ് ബോര്‍ഡുകളുടെ അഭാവം, റോഡുകളിലെ മങ്ങിയ അടയാളങ്ങള്‍, തെരുവുവിളക്കുകള്‍ ഇല്ലാത്തത്, റോഡുവീതികൂട്ടിയിട്ടും പോസ്റുകള്‍ മാറ്റി സ്ഥാപിക്കാത്തത് തുടങ്ങിയ പ്രശ്നങ്ങള്‍ സ്ഥിരമായി അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലത്തെങ്കിലും ശാശ്വതമായി പരിഹരിക്കാന്‍ എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ ?

*41

സ്മാര്‍ട്ട്സിറ്റി നിര്‍മ്മാണ പുരോഗതി

ശ്രീ. സി.എഫ്.തോമസ്

,, റ്റി.യു.കുരുവിള

,, തോമസ് ഉണ്ണിയാടന്‍

,, മോന്‍സ് ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതിക വിദ്യയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മ്മാണ പുരോഗതിയെക്കുറിച്ച് വിശദമാക്കാമോ;

(ബി) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

*42

വിവിധോദ്ദേശ്യ ഇന്‍ഡോര്‍ സ്റേഡിയങ്ങള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, . സി. ബാലകൃഷ്ണന്‍

,, സി. പി. മുഹമ്മദ്

,, കെ. അച്ചുതന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വിവിധോദ്ദേശ്യ ഇന്‍ഡോര്‍ സ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിന് പദ്ധതിയിട്ടിട്ടുണ്ടോ; ഇതിന് കേന്ദ്ര സഹായം ലഭ്യമാണോ ; വിശദമാക്കുമോ ;

(ബി) എവിടെയൊക്കെയാണ് ഇവ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ ?

*43

വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷ

ശ്രീ. ബി. സത്യന്‍

ശ്രീമതി കെ.കെ. ലതിക

ശ്രീ. പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്കൂള്‍ കുട്ടികളുടെ യാത്രാ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) സഞ്ചാരയോഗ്യമല്ലാത്ത വാഹനങ്ങളെയും ശേഷിയില്‍ കൂടുതല്‍ കുട്ടികളെ കയറ്റുന്ന വാഹനങ്ങളെയും നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) സ്കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കുവാന്‍ എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?

*44

നാഷണല്‍ ഗെയിംസുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, അബ്ദുസ്സമദ് സമദാനി

,, കെ. എന്‍. . ഖാദര്‍

,, സി. മോയിന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നാഷണല്‍ ഗെയിംസിന് സംസ്ഥാനം ആതിഥ്യം വഹിക്കുന്നതുമായി ബന്ധപ്പെട്ട് ഇതേവരെ കൈക്കൊണ്ട നടപടികള്‍ വിശദമാക്കുമോ;

(ബി) ഏതൊക്കെ കേന്ദ്രങ്ങളിലാണ് മത്സരങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നത്;

(സി) സ്റേഡിയങ്ങളുടെ വികസനം, സ്വിമ്മിംഗ് പൂളുകളുടെ നിര്‍മ്മാണവും വികസനവും എന്നിവ സംബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള രൂപരേഖയുടെ വിശദവിവരം നല്‍കാമോ;

(ഡി) നാഷണല്‍ ഗെയിംസിനോടനുബന്ധിച്ച് എവിടെയൊക്കെയാണ് സ്പോര്‍ട്സ് ഗ്രാമങ്ങള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

*45

വൈദ്യുതി നിരക്ക് വര്‍ദ്ധന

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

,, . പി. ജയരാജന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, കെ. രാധാകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വൈദ്യുതി നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് കെ.എസ്..ബി വൈദ്യുതി റഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി) നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെടാന്‍ കെ.എസ്..ബി ക്ക് അനുമതി നല്‍കിയിരുന്നുവോ;

(സി) തമിഴ്നാട്, ആന്ധ്രപ്രദേശ് , കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ കമ്മീഷന്‍ അംഗീകരിച്ച നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി വിതരണം ചെയ്യുന്നതിന് സംസ്ഥാന ഗവണമെന്റുകള്‍ നല്‍കുന്ന സബ്സിഡിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി) നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്തുമ്പോള്‍ ഇതേ രീതിയില്‍ സബ്സിഡി അനുവദിച്ച് സാധാരണക്കാര്‍ക്ക് ഇളവ് അനുവദിക്കാന്‍ ആലോചിക്കുന്നുണ്ടോ;

() 2012-13 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഇതിനായി എന്ത് തുക നീക്കിവെച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?

*46

സഹകരണസംഘംനിയമവും പാര്‍ലമെന്റ് പാസ്സാക്കിയ ഭരണഘടനാഭേദഗതിയും

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

,, പി.ബി.അബ്ദുള്‍ റസാക്

,, എം. ഉമ്മര്‍

,, എന്‍. ഷംസുദ്ദീന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സഹകരണസംഘം നിയമം ഉദാരമാക്കുന്നതിന്റെ ഭാഗമായി പാര്‍ലമെന്റ് പാസ്സാക്കിയ ഭരണഘടനാഭേദഗതി വ്യവസ്ഥകളുടെ വിശദവിവരം നല്‍കുമോ;

(ബി) ഈ ഭേദഗതി മുഖേന സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളില്‍ ഉണ്ടാകാവുന്ന മാറ്റങ്ങളെക്കുറിച്ച് വിലിയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

(സി) സംസ്ഥാനത്ത് ഈ ഭേദഗതി നടപ്പാക്കാന്‍ സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ഡി) ഭേദഗതി വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കുമോ;

() ഇതിനായി നിലവിലെ സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ ?

*47

വാഹനങ്ങളിലെ ഗ്ളാസ്സുകളുടെ കാര്യത്തിലെ നിബന്ധനകള്‍

ശ്രീ. പി. ഉബൈദുള്ള

,, റ്റി.. അഹമ്മദ് കബീര്‍

,, പി.കെ. ബഷീര്‍

,, കെ.എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഗ്ളാസ്സുകളുടെ കാര്യത്തില്‍ നിബന്ധനകള്‍ കര്‍ശനമാക്കി കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിധിപ്പകര്‍പ്പ് ലഭിച്ചിട്ടുണ്ടോ;

(ബി) വിധിയിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള വ്യവസ്ഥകള്‍ മോട്ടോര്‍ വാഹന നിയമത്തില്‍ നിലവിലുണ്ടോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച് വിവരം വിശദമാക്കുമോ;

(സി) സുപ്രീം കോടതിയുടെ ഇക്കാര്യത്തിലുള്ള വിധി നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ഡി) നിയമവ്യവസ്ഥകള്‍ക്കു വിരുദ്ധമായ വിധത്തിലുള്ള ഗ്ളാസ്സുകള്‍ ഫിറ്റു ചെയ്തിട്ടുളള വാഹനങ്ങളുടെ കാര്യത്തില്‍ അവ മാറ്റി സ്ഥാപിക്കുന്നതിന് ന്യായമായ സമയം സുപ്രീം കോടതി അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ ?

*48

ലാന്റ് അക്വസിഷന്‍ ഓഫീസുകള്‍ നിര്‍ത്തലാക്കിയ നടപടി

ശ്രീ. എം. ഹംസ

,, കെ. രാധാകൃഷ്ണന്‍

,, കെ. കെ. നാരായണന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ റെയില്‍വേ വികസനത്തിനായി ഭൂമി ഏറ്റെടുക്കാന്‍ വേണ്ടി രൂപീകൃതമായ ലാന്റ് അക്വസിഷന്‍ ഓഫീസുകള്‍ നിര്‍ത്തലാക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ അവ ഏതെല്ലാം ഓഫീസുകളാണെന്നും അതിനുളള കാരണം എന്താണെന്നും വ്യക്തമാക്കാമോ;

(ബി) റെയില്‍വേയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം നേരിടുന്നുവെന്ന പരാതി നിലനില്‍ക്കേ ഈ ഓഫീസുകള്‍ നിര്‍ത്തലാക്കിയത് പുന:പരിശോധിക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കാമോ;

(സി) റെയില്‍വേ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം ഒഴിവാക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുമോ?

*49

ഉപഭോഗസമയക്രമത്തിനുള്ള വൈദ്യുതിവില

ശ്രീ. ജി. സുധാകരന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. . എം. ആരിഫ്

,, ബി. ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഉപയോഗിക്കുന്ന സമയത്തിനനുസരിച്ച് വൈദ്യുതിയുടെ വില നിശ്ചയിക്കുന്ന സമ്പ്രദായം സംസ്ഥാനത്ത് നടപ്പിലാക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാരിന്റെയോ, വൈദ്യുതി ബോര്‍ഡിന്റെയോ പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി) മറ്റേതെങ്കിലും സംസ്ഥാനത്ത് ഇത്തരത്തിലുള്ള സംവിധാനം നിലവിലുള്ളതായി അറിയാമോ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ;

(ഡി) ഇത്തരം സംവിധാനം ഏര്‍പ്പെടുത്തിയാലുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത എത്രയാണെന്ന് കണക്കാക്കാന്‍ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം നല്‍കുമോ;

() ഗാര്‍ഹിക ഉപഭോക്താക്കളെ ഈ സമ്പ്രദായത്തിന്റെ കീഴില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(എഫ്) ഇതു സംബന്ധിച്ച് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കുമോ?

*50

കൈത്തറി പാക്കേജ്

ശ്രീ. കെ.വി. വിജയദാസ്

,, സി. കൃഷ്ണന്‍

,, കെ.കെ. നാരായണന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കൈത്തറി മേഖലയുടെ സമഗ്രവികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച കൈത്തറി പാക്കേജിന്റെ വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പാക്കേജിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് ഏതെല്ലാം ഇനങ്ങളിലായി എത്ര കോടി രൂപയുടെ സഹായമാണ് ലഭിക്കേണ്ടിയിരുന്നത്;

(സി) കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് കൈത്തറി പാക്കേജിന്റെ ലഭ്യതക്കായി സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ടായിരുന്നു ; ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ ;

(ഡി) കേന്ദ്ര പാക്കേജില്‍ കൈത്തറി രംഗത്തെ കടങ്ങള്‍ എഴുതിത്തള്ളാനുള്ള എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ ; എങ്കില്‍ ഈ നിര്‍ദ്ദേശം പാലിക്കാത്തതുകൊണ്ട് പാക്കേജിന്റെ പ്രയോജനം സംസ്ഥാനത്തിന് നഷ്ടമായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; നിര്‍ദ്ദേശം പാലിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ ;

() കൈത്തറി പാക്കേജ് നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ?

*51

നന്മ പദ്ധതി

ശ്രീ. റ്റി. വി. രാജേഷ്

,, ജി. സുധാകരന്‍

,, വി. ശിവന്‍കുട്ടി

,, . പ്രദീപ്കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സഹകരണ മേഖലയില്‍ പുതുതായി ആരംഭിച്ച നന്മ പദ്ധതിയും നിലവിലുള്ള നീതി സ്റോര്‍ പദ്ധതിയും തമ്മിലുള്ള വ്യത്യാസങ്ങള്‍ വെളിപ്പെടുത്താമോ;

(ബി) ഇതിനകം എത്ര നീതി സ്റോറുകള്‍ അനുവദിക്കുകയുണ്ടായി; എന്തെല്ലാം സാധനങ്ങള്‍ ഇതുവഴി വിതരണം ചെയ്തുവരുന്നുണ്ട്;

(സി) എത്ര നന്മ സ്റോറുകള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്; എന്തെല്ലാം സാധനങ്ങള്‍ ഇതുവഴി വിതരണം ചെയ്തു വരുന്നു;

(ഡി) നീതി സ്റോറുകളും നന്മ സ്റോറുകളും വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ സംഭരണം, വിപണനം, വില നിശ്ചയിക്കല്‍, സര്‍ക്കാര്‍ സബ്സിഡി തുടങ്ങിയ കാര്യങ്ങളിലെ വ്യത്യാസങ്ങള്‍ വിശദമാക്കുമോ; ഇവ രണ്ടും നടത്തുന്നത് സഹകരണ സംഘങ്ങളാണോ എന്ന് വ്യക്തമാക്കുമോ;

() നീതി സ്റോറുകളുടെയും നന്മ സ്റോറുകളുടെയും നടത്തിപ്പിനുവേണ്ടി തന്നാണ്ടില്‍ എന്തു തുക വീതം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്; ഇതില്‍ സബ്സിഡി തുക എത്ര ?

*52

വിദ്യാര്‍ത്ഥികളുടെ യാത്രാ ക്ളേശം

ശ്രീ. ആര്‍. രാജേഷ്

ഡോ. കെ. ടി. ജലീല്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വിദ്യാര്‍ത്ഥികളുടെ യാത്രാക്ളേശം ഒഴിവാക്കുന്നതിനായി എന്തെങ്കിലും നടപടികള്‍ പുതുതായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) കണ്‍സഷന്‍ നിരക്കില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസ്സ് ജീവനക്കാരില്‍ നിന്നും നേരിടേണ്ടി വരുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ ;

(സി) കണ്‍സഷന്‍ നിഷേധിച്ചുകൊണ്ട് അധിക ചാര്‍ജ് ഈടാക്കുന്ന സ്വകാര്യ ബസ്സ് ജീവനക്കാര്‍ക്കെതിരെ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമോ ;

(ഡി) വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തില്‍ നിന്നും എന്തെങ്കിലും നിര്‍ദ്ദേശം ലഭിച്ചിരുന്നോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കാമോ ;

*53

സ്വകാര്യ ബസ്സുകള്‍ക്ക് റൂട്ടുകള്‍ അനുവദിക്കാനുള്ള നടപടികള്‍

ശ്രീ. പി. തിലോത്തമന്‍

,, . ചന്ദ്രശേഖരന്‍

'' കെ. രാജു

ശ്രീമതി ഗീതാ ഗോപി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്വകര്യ ബസ്സുകള്‍ക്ക് പുതിയ റൂട്ടുകള്‍ അനുവദിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയോ അനുവദിക്കുകയോ ചെയ്തിട്ടുണ്ടോ ;

(ബി) ഇതില്‍ കെ.എസ്.ആര്‍.ടി.സി. ലാഭകരമായി സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന എത്ര റൂട്ടുകള്‍ ഉണ്ടേന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ ;

(സി) ഈ കാലയളവില്‍ സ്വകാര്യ ബസ്സുകള്‍ക്ക് നിലവില്‍ ഓടിക്കൊണ്ടിരുന്ന എത്ര റൂട്ടുകള്‍ റദ്ദാക്കി പുതിയ റൂട്ടുകള്‍ അനുവദിച്ചിട്ടുണ്ട് ;

(ഡി) സ്വകര്യ ബസ്സുകള്‍ക്ക് പുതിയ റൂട്ടുകള്‍ അനുവദിക്കുന്നതിനും, നിലവിലുള്ളവ മാറ്റികൊടുക്കുന്നതിനും എന്തെങ്കിലും മാനദണ്ഡങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദമാക്കുമോ ?

*54

സഹകരണമേഖലയില്‍ നന്മസ്റോറുകള്‍

ശ്രീ. . കെ. വിജയന്‍

,, വി.എസ്.സുനില്‍ കുമാര്‍

,, ജി.എസ്.ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് കണ്‍സ്യൂമര്‍ ഫെഡിന്റെ നിയന്ത്രണത്തില്‍ നന്മസ്റോറുകള്‍ ആരംഭിച്ചിട്ടുണ്ടോ; ഇവ സഹകരണസംഘങ്ങള്‍ മുഖേനയാണോ ആരംഭിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(ബി) ഈ സ്റോറുകളില്‍കൂടി എന്തെല്ലാം സാധനങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി) സഹകരണ സംഘങ്ങളില്‍ നിലവിലുളള നീതിസ്റോറുകളില്‍കൂടി എന്തെല്ലാം സാധനങ്ങള്‍ വിതരണം ചെയ്തുവരുന്നു; നന്മസ്റോറുകളിലും നീതി സ്റോറുകളിലും കൂടി വിതരണം ചെയ്യുന്ന സാധനങ്ങള്‍ക്കുളള വിലകള്‍ താരതമ്യം ചെയ്യുമോ;

(ഡി) പൊതുമാര്‍ക്കറ്റില്‍നിന്നും എത്രശതമാനം വിലകുറച്ചാണ് ഈ സ്റോറുകളില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ?

*55

വനംകൊള്ള

ശ്രീ. വി.ശശി

ശ്രീമതി. ഗീതാ ഗോപി

ശ്രീ. കെ.അജിത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും-സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തുള്ള സംരക്ഷിത വന പ്രദേശങ്ങളില്‍ വനം കൊള്ള നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ, ഉണ്ടെങ്കില്‍ 2011 മേയ് മാസത്തിനു ശേഷം ഇപ്രകാരം എത്ര വനം കൊള്ളകള്‍ നടന്നു;

(ബി) ഇത്തരം വനപ്രദേശങ്ങളില്‍ നിന്നും എത്ര തുകയ്ക്കുള്ള ചന്ദനം ഉള്‍പ്പെടെയുള്ള മരങ്ങള്‍ വനം മാഫിയ കൊള്ള സംഘങ്ങള്‍ മുറിച്ചു കടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(സി) വനംവകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും വനം മാഫിയ കൊള്ള സംഘങ്ങളുടെയും കൂട്ടുകെട്ട് രൂപപ്പെട്ടിട്ടുള്ളതിനെ ഏതു തരത്തില്‍ നേരിടാനാണുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി) വനംകൊള്ള നടത്തുന്നവര്‍ക്കെതിരെ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

*56

ഊര്‍ജ്ജസംരക്ഷണം

ശ്രീ. ബെന്നി ബെഹനാന്‍

,, വി.റ്റി. ബല്‍റാം

,, .പി. അബ്ദുള്ളക്കുട്ടി

,, പി.. മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഊര്‍ജ്ജസംരക്ഷണത്തിനായി എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) ഗാര്‍ഹിക മേഖല, വ്യവസായ മേഖല, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഊര്‍ജ്ജ ആഡിറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(സി) പ്രസ്തുത ഊര്‍ജ്ജ സംരക്ഷണത്തിലൂടെ എത്ര ശതമാനം വൈദ്യുതി ലാഭിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

*57

റെയില്‍വേ പദ്ധതികളില്‍ കേന്ദ്ര അവഗണന

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. . എം. ആരിഫ്

,, വി. ചെന്താമരാക്ഷന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() റെയില്‍വേ ബജറ്റുകളില്‍ സംസ്ഥാനത്തിന് പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനത്തോട് അവഗണന കാണിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ചേര്‍ത്തലയില്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ബോഗി നിര്‍മ്മാണ യൂണിറ്റിന്റെ കാര്യത്തില്‍ റെയില്‍വേ നിലപാട് മാറ്റിയിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;

(സി) റെയില്‍വേയും കേന്ദ്രവും കാണിക്കുന്ന ഇത്തരം സമീപനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാമോ;

(ഡി) കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ പൊതുമേഖലയില്‍ ഈ സ്ഥാപനം തുടങ്ങാന്‍ സാധ്യമല്ല എന്ന് റെയില്‍വേ ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ;

() ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള ഭാവിപരിപാടികള്‍ ആലോചിക്കാന്‍ ഒരു സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ക്കാന്‍ നടപടി സ്വീകരിക്കുമോ ?

*58

ബൈതരണി കല്‍ക്കരിപ്പാടം

ശ്രീ. കെ. ദാസന്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, ജെയിംസ് മാത്യുല്ല

,, ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വൈദ്യുതി ഉല്‍പ്പാദനത്തിനായി കേരളത്തിന് അനുവദിച്ച ബൈതരണി കല്‍ക്കരിപ്പാടത്തില്‍ നടക്കുന്ന വിവിധ പ്രവൃത്തികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വിശദമാക്കുമോ;

(ബി) കല്‍ക്കരി ഖനന നടപടികള്‍ സമയബന്ധിതമായി പുരോഗമിക്കാത്തതിനാല്‍ കേരളത്തിനുള്ള അനുമതി റദ്ദാക്കുന്നതിന് മുന്നോടിയായി കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും നോട്ടീസ് ലഭിച്ചിട്ടുണ്ടോ;

(സി) ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് ?

*59

സ്മാര്‍ട്ട് സിറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എളമരം കരീം

,, എസ്. ശര്‍മ്മ

,, സാജു പോള്‍

,, ബാബു എം. പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി) വളവുകാട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ നിര്‍മ്മാണം തുടങ്ങിയ പദ്ധതിയുടെ ഒന്നാംഘട്ടം രണ്ടുവര്‍ഷത്തിനകവും മാര്‍ക്കറ്റിംഗ് കം-സെയില്‍സ് ഓഫീസിന്റെ നിര്‍മ്മാണം 14 ആഴ്ചകള്‍ക്കകവും തീര്‍ക്കുമെന്ന് പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങിനു ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നോ;

(സി) എങ്കില്‍ ഇതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചുവോ; ഈ പ്രവൃത്തികള്‍ സമയബന്ധിതമായി നടക്കുന്നുണ്ടോ; എന്ന് പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ഡി) നേരത്തെ തയ്യാറാക്കിയ പദ്ധതിയുടെ മാസ്റര്‍ പ്ളാനില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം വ്യക്തമാക്കുമോ;

() പദ്ധതി ആരംഭിക്കുന്നതിന് മുമ്പ്, .ടി അനുബന്ധ പരിശീലന കേന്ദ്രം തുടങ്ങുമെന്ന ടീകോമിന്റെ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ എന്താണ് തടസ്സമെന്ന് വ്യക്തമാക്കുമോ;

(എഫ്) സ്മാര്‍ട്ട് സിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം അവസാനമായി ചേര്‍ന്നത് എന്നാണ്; പദ്ധതിയുടെഎല്ലാ നിര്‍മ്മാണ പ്രവൃത്തികളും ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ

*60

കരട് ഗതാഗത നയം

ശ്രീ. അന്‍വര്‍ സാദത്ത്

,, വര്‍ക്കല കഹാര്‍

,, സണ്ണി ജോസഫ്

,, ഷാഫി പറമ്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഗതാഗതനയത്തിന്റെ കരട് തയ്യാറാക്കിയിട്ടുണ്ടോ;

(ബി) ഇതിന്റെ പ്രത്യേകതകളും ഉദ്ദേശ ലക്ഷ്യങ്ങളും എന്തൊക്കെയാണ്;

(സി) ആധുനികവും, കാര്യക്ഷമവും, സുരക്ഷിതവും, പരിസ്ഥിതി സൌഹാര്‍ദ്ദവുമായ ഗതാഗത സംവിധാനം ആവിഷ്ക്കരിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ഡി) കരട് നയത്തിന്‍മേല്‍ പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ അവസരം നല്‍കുമോ?

<<back   

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.