STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*631

ശബരി റെയില്‍പാത

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യു റ്റി. തോമസ്

,, സി. കെ. നാണു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ;

(ബി)പ്രസ്തുത തടസ്സങ്ങള്‍ നീക്കാന്‍ സാധിക്കാത്തതെന്തു കൊണ്ടെന്ന് വ്യക്തമാക്കുമോ ;

(സി)റെയില്‍വേ ബഡ്ജറ്റില്‍ ശബരി പാതയ്ക്കായി മുന്‍ സാമ്പത്തിക വര്‍ഷവും ഈ സാമ്പത്തിക വര്‍ഷവും എന്തു തുക വകയിരുത്തിയെന്ന് വ്യക്തമാക്കുമോ; പ്രസ്തുത തുക എന്തിനാണ് ചെലവഴിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;

(ഡി)പ്രസ്തുത തുക റെയില്‍പാത നിര്‍മ്മാണത്തിനായി ചെലവഴിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ ?

*632

കെ. എസ്. . ഡി. സി. യുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. ബാബു എം. പാലിശ്ശേരി

,, പി.ശ്രീരാമകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കെ. എസ്. . ഡി. സി. യുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എന്തെല്ലാം പുതിയ പദ്ധതികളില്‍ കെ. എസ്..ഡി. സി. പങ്കാളിത്തത്തിന് ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കെ. എസ്. . ഡി. സി. പങ്കാളിത്തത്തോടെ ഉല്പാദന മേഖലയില്‍ നിലവില്‍ വന്ന വ്യവസായ സംരംഭങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ?

*633

ഉണര്‍വ്-2012

ശ്രീ. കെ. മുരളീധരന്‍

,, പി. സി. വിഷ്ണുനാഥ്

,, . പി. അബ്ദുള്ളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഉണര്‍വ്-2012 ന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം, വിശദമാക്കുമോ;

(ബി)സംഘങ്ങളുടെ സാമ്പത്തികാടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്, വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിശദമാക്കുമോ?

*634

സഹകരണ കാര്‍ഷിക വായ്പാവിതരണം

ശ്രീ. ബി. ഡി. ദേവസ്സി

,, കോടിയേരി ബാലകൃഷ്ണന്‍

,, കെ. രാധാകൃഷ്ണന്‍

,, വി. ചെന്താമരാക്ഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സഹകരണ കാര്‍ഷിക വായ്പാ വിതരണ മേഖലയില്‍ നിലവിലുള്ള ത്രിതല സംവിധാനം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)റിസര്‍വ്വ് ബാങ്കിന്റെ വാര്‍ഷിക വായ്പാ അവലോകന റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം എന്തായിരുന്നുവെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ?

*635

പലിശ നിരക്കുകള്‍ നിര്‍ണ്ണയിക്കുന്നതിന് സഹകരണ മേഖലയിലെ സംവിധാനം

ശ്രീ. ജി. സുധാകരന്‍

,, എസ്. ശര്‍മ്മ

,, എം. ചന്ദ്രന്‍

,, സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാന - ജില്ലാ - പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിനും, വായ്പയ്ക്കുമുളള പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചിട്ടുണ്ടോ; സംഘങ്ങള്‍ ഈടാക്കുന്ന മറ്റേതെങ്കിലും നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടുണ്ടോ ;

(ബി)പലിശ നിരക്കുകള്‍ നിര്‍ണ്ണയിക്കുന്നതിന് സഹകരണ മേഖലയില്‍ നിലവിലുളള സംവിധാനം എന്താണ് ; ഏത് മാനദണ്ഡ പ്രകാരമാണ് നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത് ;

(സി)പുതുക്കപ്പെട്ട പലിശ നിരക്കും ദേശസാല്‍കൃത ബാങ്കുകളുടെ നിലവിലുളള പലിശനിരക്കും തമ്മിലുളള വ്യത്യാസം വിശദമാക്കുമോ ?

*636

നാഫ്തയ്ക്ക് ഇറക്കുമതി പാരിറ്റി പ്രൈസിംഗ്

ശ്രീ. സി.കെ. സദാശിവന്‍

,, പി.കെ. ഗുരുദാസന്‍

,, ആര്‍. രാജേഷ്

,, രാജു എബ്രഹാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഇന്ത്യയില്‍ അധിക ഉല്‍പാദനം നടക്കുന്നതിനാല്‍ കയറ്റുമതി ചെയ്യുന്ന ഒരു ഉല്‍പന്നമാണ് നാഫ്ത എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നാഫ്തയ്ക്ക് ഇറക്കുമതി പാരിറ്റി പ്രൈസിംഗ് നടപ്പാക്കുന്നത് അശാസ്ത്രീയമാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)നാഫ്തയുടെ വിലകുറച്ച് കായംകുളം, ബി.എസ്..എസ്. നിലയങ്ങളിലെ വൈദ്യുതി നിരക്ക് താങ്ങാവുന്ന തരത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

*637

പുതിയ വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ നടപടി

ശ്രീ. എം. . വാഹീദ്

,, പാലോട് രവി

,, ഷാഫി പറമ്പില്‍

,, . പി. അബ്ദുള്ളക്കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പുതിയ വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക സംരംഭങ്ങളെ സഹായിക്കുന്നതിനുമായി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ബി)ഇതിനായി എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ ;

(സി)ഇതിനുവേണ്ടി എന്തു തുക വകയിരുത്തിയിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്തുമോ?

*638

സഹകരണമേഖലയിലെ കര്‍ഷകരുടെ വായ്പാകുടിശ്ശിക

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

,, പി. കെ. ഗുരുദാസന്‍

,, ജെയിംസ് മാത്യു

,, പി. റ്റി. എ റഹീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഋണബാധ്യതയില്‍പ്പെട്ട കര്‍ഷകരുടെ രക്ഷയ്ക്കായി, അന്താരാഷ്ട്ര സഹകരണ വര്‍ഷമായ 2012-ല്‍ സര്‍ക്കാര്‍ എന്തെങ്കിലും പ്രത്യേക നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)സംസ്ഥാനത്തെ സഹകരണമേഖലയിലെ കര്‍ഷകരുടെ വായ്പാകുടിശ്ശിക സംബന്ധിച്ച കണക്കുകള്‍ ലഭ്യമാണോ; വിശദമാക്കുമോ?

*639

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പുനരുദ്ധാരണം

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, സി. മമ്മൂട്ടി

,, എം. ഉമ്മര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതികള്‍ പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ;

(ബി)ഇത്തരം വ്യവസായ സ്ഥാപനങ്ങളുടെ ഭൂമി അന്യാധീനപ്പെടാതിരിക്കാനും, കെട്ടിടങ്ങളും മെഷിനറിയും നശിച്ചുപോകാതെ സംരക്ഷിക്കാനും ഉള്ള ഒരു സമഗ്ര പദ്ധതിക്ക് രൂപം നല്‍കുമോ?

*640

കെ.എസ്.ആര്‍.ടി.സി.യിലെ സൌജന്യപാസ്സുകള്‍

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, മുല്ലക്കര രത്നാകരന്‍

,, . കെ. വിജയന്‍

,, കെ. അജിത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കെ.എസ്.ആര്‍.ടി.സി.യില്‍ മൊത്തം എത്ര സൌജന്യപാസ്സുകള്‍ വിതരണം ചെയ്തിട്ടുണ്ട്;

(ബി)സൌജന്യ പാസ്സ് ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് അനുവദിക്കുന്നതെന്നും അതില്‍ ഓരോ വിഭാഗത്തിനും എത്ര വീതം പാസ്സ് നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(സി)സൌജന്യ പാസ്സ് അനുവദിക്കുന്നതിലൂടെ പ്രതിവര്‍ഷം എന്ത് തുകയാണ് ടിക്കറ്റ് വരുമാനത്തില്‍ കുറവ് വരുന്നത്; ഇതില്‍ എന്ത് തുക സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നുണ്ട്;

(ഡി)കാന്‍സര്‍ രോഗികള്‍ക്ക് സൌജന്യ പാസ്സ് അനുവദിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ഈ രോഗികള്‍ക്ക് സൌജന്യ യാത്രാ പാസ്സ് അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

*641

വൈദ്യുതിയുടെ പ്രസരണ നഷ്ടം കുറയ്ക്കുന്നതിന് സാങ്കേതിക വിദ്യ

ശ്രീ. എം. ഉമ്മര്‍

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, സി. മമ്മൂട്ടി

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വൈദ്യുതിയുടെ പ്രസരണ നഷ്ടം കുറയ്ക്കുന്നതിന് ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന സാങ്കേതിക വിദ്യ വിശദമാക്കാമോ ;

(ബി)ഇക്കാര്യത്തില്‍ വിദേശരാജ്യങ്ങള്‍ വ്യത്യസ്തമായ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അതില്‍ ഏറ്റവും ഫലപ്രദമായ സാങ്കേതിക വിദ്യ ഏതാണെന്ന് കണ്ടെത്തിയിട്ടുണ്ടോ ;

*642

കെ.ടി.ഡി.എഫ്.സി. നിക്ഷേപനയം

ശ്രീ. റ്റി. വി. രാജേഷ്

,, ജി. സുധാകരന്‍

,, വി. ചെന്താമരാക്ഷന്‍

,, പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കെ.ടി.ഡി.എഫ്.സി യുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും അവ പരിഷ്കരിക്കുവാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ;

(ബി)കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കുമായി വാഹനവായ്പയായി ഇതുവരെ എന്ത് തുക അനുവദിച്ചു; വ്യക്തമാക്കുമോ;

(സി)നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി കെ.ടി.ഡി.എഫ്.സി നിക്ഷേപനയത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

*643

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ സംരക്ഷണം

ശ്രീ... അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനായി വനം വകുപ്പ് ഒരു വര്‍ഷം ചെലവിടുന്ന തുക എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി)പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ച് വ്യക്തമാക്കുമോ ?

*644

പാരാലിംപിക് ദേശീയചാമ്പ്യന്‍ഷിപ്പ്

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ശാരീരിക വൈകല്യമുള്ളവര്‍ക്കായി ബാംഗ്ളൂരില്‍ വച്ച് നടത്തപ്പെട്ട പാരാലിംപിക് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തില്‍ നിന്ന് എത്ര പേര്‍ മത്സരിച്ചെന്ന് പേരും മേല്‍വിലാസവും സഹിതം വെളിപ്പെടുത്താമോ ;

(ബി)ഇവര്‍ ഏതെല്ലാം ഇനങ്ങളില്‍ മത്സരിച്ചെന്നും എത്ര മെഡല്‍ കരസ്ഥമാക്കിയെന്നും വ്യക്തമാക്കുമോ ;

(സി)പാരാലിംപിക് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തില്‍ നിന്ന് മത്സരിച്ചവരില്‍ എത്ര പേരെ 2013-ല്‍ ജര്‍മ്മനിയില്‍ വച്ച് നടത്തുന്ന പാരാലിംപിക്സിലേയ്ക്ക് തെരഞ്ഞെടുത്തു; ഇപ്രകാരം തെരഞ്ഞെടുക്കപ്പെട്ടവരുടെ വിശദാംശങ്ങള്‍ നല്കുമോ ;

(ഡി)ഇപ്രകാരം കേരളത്തിന് അഭിമാനകരമായി മെഡല്‍ നേട്ടം കൈവരിച്ച കായിക താരങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം നല്കുന്നതിനും വിദഗ്ദ്ധ പരിശീലനം ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കുമോ ?

*645

പുതിയ സ്പോര്‍ട്സ് നയം

ശ്രീ. രാജു എബ്രഹാം

,, എം.. ബേബി

ഡോ. കെ.ടി. ജലീല്‍

ശ്രീ. ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാന സര്‍ക്കാരിന്റെ കരട് സ്പോര്‍ട്സ് നയത്തിന്റെ പ്രധാനലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ബി)സ്കൂള്‍തലത്തില്‍ തന്നെ പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കുവാന്‍ പ്രസ്തുത നയത്തില്‍ എന്തെല്ലാം വിഭാവനം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)സ്കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന സ്കോളര്‍ഷിപ്പ് തുക കാലോചിതമായി ഉയര്‍ത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് എന്ത് സഹായമാണ് ലഭിക്കുക;

(ഡി)സ്പോര്‍ട്സില്‍ പ്രൊഫഷണലിസം ഏര്‍പ്പെടുത്താനും ഇതിന്റെ ഭാഗമായി അത്ലറ്റിക് കമ്മീഷന്‍ രൂപീകരിക്കാനും നടപടി ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ കമ്മീഷന്റെ ഘടനയും പ്രവര്‍ത്തനവും എന്തൊക്കെയാണെന്ന് വിശദമാക്കുമോ?

*646

ബസ് സ്റോപ്പ് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, കെ.എന്‍.. ഖാദര്‍

,, പി.കെ. ബഷീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പ്രധാന റോഡുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുശേഷം, ബസ് സ്റോപ്പുകള്‍ പുനര്‍നിര്‍ണ്ണയിക്കുകയും, വ്യക്തമായി അടയാളപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഓരോ തരം ബസുകള്‍ക്കും സ്റോപ്പുകള്‍ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വിശദമാക്കുമോ;

(സി)നഗരപ്രദേശങ്ങളില്‍ ശരാശരി എത്ര അകലത്തിലാണ് ബസ്സ് സ്റോപ്പുകള്‍ നിശ്ചയിച്ചിട്ടുള്ളത്; സ്റോപ്പുകള്‍ നിശ്ചയിക്കുന്നതില്‍ എന്തൊക്കെ ഘടകങ്ങള്‍ പരിഗണിക്കാറുണ്ട്; വ്യക്തമാക്കുമോ ?

*647

സെയ്ഫ് വുമണ്‍ സെയ്ഫ് ട്രാവല്‍ പദ്ധതി

ശ്രീ. കെ. അച്ചുതന്‍

,, വി. പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

,, വി. റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സെയ്ഫ് വുമണ്‍ സെയ്ഫ് ട്രാവല്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)സ്ത്രീകള്‍ക്ക് യാത്രകളില്‍ മുന്തിയ പരിഗണന നല്‍കുന്നതിന് എന്തെല്ലാം സൌകര്യങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)എവിടെയൊക്കെയാണ് ഈ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ആയതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

*648

സൌരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

,, എന്‍. . നെല്ലിക്കുന്ന്

,, പി. ഉബൈദുളള

,, എന്‍. ഷംസുദ്ദീന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സൌരോര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നതി നുളള പദ്ധതി വൈദ്യുതിബോര്‍ഡ് ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ ഏതു സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)സൌരോര്‍ജ്ജം വൈദ്യുതി ഉല്പാദത്തിന് ഉപയോഗപ്പെടുത്തുന്ന ആധുനിക സാങ്കേതിക വിദ്യയെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ;

(ഡി)എങ്കില്‍ പ്രസ്തുത പഠന റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ നല്കാമോ ?

*649

ചെറുവനങ്ങള്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വി.ഡി. സതീശന്‍

,, പി.സി. വിഷ്ണുനാഥ്

,, വി.റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ചെറുവനങ്ങള്‍ വച്ച് പിടിപ്പിക്കുന്നതിന് പദ്ധതിയിട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്?

*650

എന്റെ മരം പദ്ധതി

ശ്രീ. . സി. ബാലകൃഷ്ണന്‍

,, വി. പി. സജീന്ദ്രന്‍

,, കെ. അച്ചുതന്‍

,, .റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്കൂളുകളിലെ എന്റെ മരം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ;

(ബി)ഏതെല്ലാം സ്കൂളുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

*651

വൈദ്യുതി ചാര്‍ജ്ജ് ഓണ്‍ലൈനായി അടയ്ക്കുവാന്‍ സംവിധാനം

ശ്രീ. ആര്‍. സെല്‍വരാജ്

,, എം.. വാഹീദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വൈദ്യുതി ചാര്‍ജജ് ഓണ്‍ലൈനായി അടയ്ക്കുവാന്‍ നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ഏത് വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കള്‍ക്കാണ് ഈ സംവിധാനം ലഭ്യമാക്കിയിട്ടുള്ളത്; വിശദാംശം നല്‍കുമോ;

(ഡി)പ്രസ്തുത സംവിധാനത്തിന്‍കീഴില്‍ മുഴുവന്‍ ഉപഭോക്താക്കളേയും ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

*652

സംസ്ഥാന ഹജ്ജ് ഹൌസില്‍ സിവില്‍ സര്‍വ്വീസ് കോച്ചിംഗ്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേന്ദ്ര ഹജ്ജ് കമ്മിറ്റി സിവില്‍ സര്‍വ്വീസിനടക്കം കോച്ചിംഗ് നല്‍കുന്ന കേന്ദ്രങ്ങള്‍ നടത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ സംസ്ഥാന ഹജ്ജ് ഹൌസിലും ഇതുപോലുളള സംവിധാനവും ന്യൂനപക്ഷ പദ്ധതികള്‍ക്കായുളള ഹെല്‍പ്പ് ഡെസ്കും തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ?

*653

ആഗോളതലത്തിലെ ഇലക്ട്രോണിക്സ് വ്യവസായ സാദ്ധ്യത

ശ്രീ. കെ. രാജു

,, . ചന്ദ്രശേഖരന്‍

,, പി. തിലോത്തമന്‍

,, കെ. അജിത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ആഗോളതലത്തില്‍ ഇലക്ട്രോണിക്സ് വ്യവസായത്തിനുള്ള സാദ്ധ്യത സംസ്ഥാനത്ത് എങ്ങനെ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നതിനെ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം കാലഘട്ടങ്ങളിലാണ് പഠനങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ഇത്തരം പഠന റിപ്പോര്‍ട്ടുകളിലൂടെ ലഭിച്ച പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമായിരുന്നുവെന്ന് വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

*654

കെ.എസ്.ആര്‍.ടി.സി യെ ലാഭകരമാക്കുന്നതിന് പദ്ധതി

ശ്രീ. എളമരം കരീം

,, എം. ഹംസ

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കെ.എസ്.ആര്‍.ടി.സി.യുടെ നഷ്ടം കുറയ്ക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)കെ.എസ്.ആര്‍.ടി.സി യുടെ സര്‍വ്വീസ് കാര്യക്ഷമമാക്കുന്നതിന് കേന്ദ്രത്തില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോ; ഇത് പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ;

(സി)സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ച പ്പെട്ട തരത്തില്‍ സര്‍വ്വീസ് നടത്തുന്നതിന് ആവശ്യമായ കേന്ദ്ര സഹായം ലഭിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)കെ.എസ്.ആര്‍.ടി.സി യെ ലാഭകരമായ പൊതുമേഖലാ സ്ഥാപനമാക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി ആവിഷ്ക്കരിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ?

*655

കാര്‍ഷിക വായ്പയ്ക്ക് പലിശ സബ്സിഡി

ശ്രീ. ജോസഫ് വാഴക്കന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

'' സണ്ണി ജോസഫ്

'' പാലോട് രവി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കാര്‍ഷിക വായ്പയ്ക്ക് പലിശ സബ്സിഡി നല്‍കുന്ന പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി)ഈ പദ്ധതിയ്ക്ക് എന്ത് തുക അനുവദിച്ചിട്ടുണ്ട് ; വിശദമാക്കുമോ ;

(സി)ഇതിന്റെ പ്രയോജനങ്ങള്‍ ആര്‍ക്കെല്ലാമാണ് ലഭിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

*656

ഉല്‍സവ സീസണുകളിലെ കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. അന്‍വര്‍ സാദത്ത്

,, ഷാഫി പറമ്പില്‍

,, ബെന്നി ബെഹനാന്‍

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വരുന്ന ഓണം-റംസാന്‍ സീസണുകളില്‍ വിപണികളില്‍ ഇടപെടുന്നതിന് കണ്‍സ്യൂമര്‍ഫെഡ് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)എത്ര ഔട്ട്ലെറ്റുകളാണ് തുറക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സിഏതെല്ലാം നിത്യോപയോഗ സാധനങ്ങളാണ് ഈ ഔട്ട്ലെറ്റുകള്‍വഴി ലഭ്യമാക്കാനുദ്ദേശിക്കുന്നത്;

(ഡി)ഈ സാധനങ്ങള്‍ എന്തു വിലക്കുറവിലാണ് ജനങ്ങള്‍ക്ക് നല്‍കുന്നത് ?

T*657

ചെറുകിട വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപം

ശ്രീ. . പി. ജയരാജന്‍

,, . കെ. ബാലന്‍

,, . പ്രദീപ്കുമാര്‍

,, എസ്. ശര്‍മ്മ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ചെറുകിട വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സാമ്പത്തിക ഭദ്രതയേയും ചെറുകിട കച്ചവടക്കാരേയും ഏതെല്ലാം നിലയില്‍ ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത തീരുമാനം, നിത്യോപയോഗ സാധനങ്ങളുടെ വില പൂര്‍ണ്ണമായും ബഹുരാഷ്ട്ര കുത്തകകള്‍ തീരുമാനിക്കുന്നതിലേക്ക് നയിക്കും എന്ന് അറിയുമോ;

(സി)കര്‍ഷകരില്‍ നിന്ന് വിളവെടുപ്പ് ഘട്ടത്തില്‍ നാമമാത്രമായ വില നല്‍കി ഉല്പന്നങ്ങള്‍ ശേഖരിക്കുകയും മാര്‍ക്കറ്റില്‍ ദൌര്‍ലഭ്യം സൃഷ്ടിച്ച് കൊള്ളലാഭം കൊയ്യുകയും ചെയ്യുന്ന രീതിയ്ക്ക് സംസ്ഥാനത്തെ ഉപഭോക്താക്കളെ വിട്ടുകൊടുക്കാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ?

*658

ടൂറിസം വികസനരംഗത്ത് സഹകരണവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' കെ. ശിവദാസന്‍ നായര്‍

'' എം. . വാഹീദ്

'' സി. പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ടൂറിസം വികസനരംഗത്ത് സഹകരണവകുപ്പ് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ബി)ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് സംഘങ്ങള്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)സംഘങ്ങള്‍ക്ക് ഓഹരിയും സബ്സിഡിയും നല്‍കുന്ന കാര്യം ആലോചിക്കുമോ ; വിശദമാക്കുമോ ?

*659

ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയും തൊഴിലവസരങ്ങളും

ശ്രീ. പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തില്‍ വളര്‍ച്ച ഉണ്ടായിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)പ്രസ്തുത സംരംഭങ്ങള്‍ വഴി സംസ്ഥാനത്ത് എന്ത് തുകയുടെ നിക്ഷേപങ്ങളും എത്ര തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് അറിയിക്കുമോ;

(സി)ഈ നിക്ഷേപങ്ങള്‍ ഏതെല്ലാം മേഖലകളിലാണെന്ന് വ്യക്തമാക്കുമോ ?

*660

ചെക്ക് പോസ്റുകളില്‍ ഇലക്ട്രോണിക് വേയിംഗ് മെഷീന്‍

ശ്രീ. വി. പി. സജീന്ദ്രന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റുകളില്‍ ഇലക്ട്രോണിക് വേയിംഗ് മെഷീന്‍ സ്ഥാപിക്കുവാന്‍ ആലോചനയുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എവിടെയൊക്കെയാണ് ഇത് സ്ഥാപിക്കാനുദ്ദേശിക്കുന്നത്?

 <<back  

 

                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.