STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*541

പട്ടയഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതിനുളള നിയമഭേദഗതി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

'' വി. പി. സജീന്ദ്രന്‍

,, സി. പി. മുഹമ്മദ്

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പട്ടയ ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട് നിയമഭേദഗതി ചെയ്യാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)പട്ടയ ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതിനുളള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്നും ഏതെല്ലാം മരങ്ങളാണ് മുറിച്ച് മാറ്റാവുന്നതെന്നും വ്യക്തമാക്കുമോ;

(സി)എന്ന് മുതല്‍ക്കാണ് പട്ടയം ലഭിച്ച ഭൂമിയില്‍ പ്രസ്തുത നിയമം പ്രയോഗത്തില്‍ വരുന്നതെന്ന് വെളിപ്പെടുത്തുമോ?

*542

കെ.എസ്.റ്റി.പി റോഡുകളുടെ പരിശോധന

ശ്രീ. കെ. മുരളീധരന്‍

'' .പി. അബ്ദുള്ളക്കുട്ടി

'' സണ്ണി ജോസഫ്

'' കെ. അച്ചുതന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കെ.എസ്.റ്റി.പിയുടെ കീഴിലുള്ള റോഡ് നിര്‍മ്മാണങ്ങളുടെ പരിശോധന നടത്തുവാന്‍ എന്തു സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്; അറിയിക്കുമോ;

(ബി)ഇതിനായി വിദഗ്ദ്ധ കണ്‍സള്‍ട്ടണ്‍സികളെ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തു നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ?

*543

ഭൂമിക്കടിയില്‍ രൂപം കൊള്ളുന്ന വിള്ളലുകള്‍ സംബന്ധിച്ച് പഠനം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, പി. ഉബൈദുള്ള

,, സി. മമ്മൂട്ടി

,, കെ. എന്‍. . ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പശ്ചിമഘട്ട മലനിരകളിലും, സമീപ പ്രദേശങ്ങളിലും ഭൂമിക്കടിയില്‍ വിള്ളലുകള്‍ രൂപം കൊള്ളുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അത് സംബന്ധിച്ച് പഠിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ഇത്തരം വിള്ളലുകള്‍ രൂപം കൊള്ളുന്നതിന്റെ സാഹചര്യവും അതുമൂലം ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളും എന്തൊക്കെയായിരിക്കും എന്നതു സംബന്ധിച്ച് വിദഗ്ദ്ധ അഭിപ്രായം ലഭിച്ചിട്ടുണ്ടോ; വിശദ വിവരം നല്കാമോ?

*544

സ്കൂളുകളില്‍ ജലശ്രീ ക്ളബ്ബുകള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

'' . ചന്ദ്രശേഖരന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. വി. ശശി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ സ്കൂളുകളില്‍ ജലശ്രീ ക്ളബ്ബുകള്‍ രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; ഈ ക്ളബ്ബുകളുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി ഏതെല്ലാം വകുപ്പുകളുടെ സഹകരണം തേടിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ഈ പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും എന്തെങ്കിലും സഹായങ്ങള്‍ ലഭിക്കാന്‍ സാദ്ധ്യതയുണ്ടോ; ഉണ്ടെങ്കില്‍ എന്തുമാത്രം സഹായം ലഭിക്കുമെന്ന് വെളിപ്പെടുത്തുമോ?

*545

എച്ച്..വി. ബാധിതരായ കുട്ടികളെ സഹായിക്കാന്‍ നടപടി

ശ്രീ. അന്‍വര്‍ സാദത്ത്

'' ലൂഡി ലൂയിസ്

'' എം. . വാഹീദ്

'' കെ. ശിവദാസന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിഭ്യാദ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()എച്ച്..വി. ബാധിതരായ കുട്ടികളെ സഹായിക്കാന്‍ എന്തെല്ലാം നടപടികളാണ് വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടിട്ടുള്ളത് ;

(ബി)ഇതിനുള്ള ധനാഗമമാര്‍ഗ്ഗം എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത് ;

(സി)പ്രസ്തുത സംരംഭത്തില്‍ സഹായത്തിനായി അദ്ധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തെ തയ്യറാക്കുന്ന കാര്യം പരിഗണിക്കുമോ ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

*546

അരിവിലയുടെ നിയന്ത്രണം

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. കെ.വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പൊതുവിപണിയില്‍ അരിവില കുതിയച്ചുയരുമ്പോള്‍ സര്‍ക്കാര്‍ നിഷ്ക്രിയമായിരിക്കുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന് കാരണമെന്താണ്;

(ബി)സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാറുണ്ടോ; ഇല്ലെങ്കില്‍ അത് വിലവര്‍ദ്ധനവിന് കാരണമാകുന്നുണ്ടോ;

(സി)അരിവില കൂടിയപ്പോള്‍ മുന്‍സര്‍ക്കാരിന്റെ കാലത്ത് കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്ലെറ്റ് വഴിയും സഹകരണ ചന്തകളിലൂടെയും വിലകുറച്ച് അരിനല്‍കി വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)അരിവില നിയന്ത്രിക്കുന്നതിന് ഭക്ഷ്യസിവില്‍ സപ്ളൈസ് വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്ത് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു?

*547

സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ പുതിയ കോഴ്സുകള്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

,, സി.കെ. നാണു

,, മാത്യൂ റ്റി. തോമസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ ഏതെല്ലാം സര്‍ക്കാര്‍ കോളേജുകളില്‍ ഈ അദ്ധ്യയനവര്‍ഷം പുതിയ കോഴ്സുകള്‍ അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി)എയ്ഡഡ് കോളേജുകളില്‍ ഈ വര്‍ഷം പുതിയ കോഴ്സുകള്‍ അനുവദിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)നിര്‍ദ്ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി കോഴ്സിന് ശേഷം തുടര്‍വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

*548

കായല്‍ കയ്യേറ്റം തടയാന്‍ നടപടി

ശ്രീ.എം.. ബേബി

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. സി.കെ. സദാശിവന്‍

,, വി. ചെന്താമരാക്ഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ കായലുകളില്‍ നടക്കുന്ന കയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എത്ര കായലുകളിലാണ് ഇത്തരത്തിലുള്ള കയ്യേറ്റങ്ങള്‍ നടക്കുന്നത്;

(സി)ഇതിന്റെ ഭാഗമായി ഏതെല്ലാം കായലുകളുടെ വിസ്തൃതി കുറഞ്ഞിട്ടുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ഡി)കായല്‍ കയ്യേറ്റങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

()കായല്‍ കയ്യേറ്റങ്ങളുടെ പേരില്‍ കേസുകള്‍ നിലവിലുണ്ടോ എന്ന് വിശദമാക്കുമോ ?

*549

പുതിയ സര്‍ക്കാര്‍, എയിഡഡ് അണ്‍ എയിഡഡ് സ്കൂളുകള്‍

ഡോ. കെ. ടി. ജലീല്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, ജെയിംസ് മാത്യു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പുതുതായി സര്‍ക്കാര്‍ സ്കൂളുകളും അണ്‍ എയിഡഡ് സ്കൂളുകളും അനുവദിക്കുന്നതു സംബന്ധിച്ച നയം വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര അണ്‍എയിഡഡ് സ്കൂളുകളെ എയിഡഡ് ആക്കിയിട്ടുണ്ട്; എത്ര എയിഡഡ് സ്കൂളുകളെ സര്‍ക്കാര്‍ സ്കൂളുകളാക്കിയിട്ടുണ്ട്; എത്ര സര്‍ക്കാര്‍ സ്കൂളുകളെ എയിഡഡ് സ്കൂളുകളാക്കി; ഇത് ഏതൊക്കെ ജില്ലയില്‍ എത്ര വീതം;

(സി)ഇത് ഏതെങ്കിലും പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണോ; അല്ലെങ്കില്‍ സ്കൂളുകള്‍ തെരഞ്ഞെടുത്തത് ഏത് മാനദണ്ഡമനുസരിച്ചാണ്; ഇതിനായി പ്രതിവര്‍ഷം സര്‍ക്കാരിന് ഉണ്ടാകുന്ന അധിക ചെലവ് എത്ര; വ്യക്തമാക്കാമോ;

(ഡി)എയിഡഡ് സ്കൂളുകള്‍ക്കു വേണ്ടി സര്‍ക്കാരിന്റെ മുമ്പാകെ എത്ര അപേക്ഷകളുണ്ട്;

()ഏര്യാ ഇന്റന്‍സീവ് ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റെ കീഴില്‍ സംസ്ഥാനത്തു പ്രവര്‍ത്തിച്ചു വന്ന സ്കൂളുകളുടെ കാര്യത്തില്‍ മന്ത്രിസഭ എടുത്ത തീരുമാനം എന്താണ്;

(എഫ്)ഇക്കാര്യത്തില്‍ വിദ്യാഭ്യാസം ധനകാര്യം നിയമ വകുപ്പുകളുടെ അഭിപ്രായം എന്തായിരുന്നു; മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നടത്തിയ പ്രസ്താവന എന്തായിരുന്നു;

(ജി)ഇതിനുവിരുദ്ധമായി പിന്നീട് തീരുമാനം എടുത്തിട്ടുണ്ടോ; വിശദമാക്കാമോ ?

*550

കൌമാര വിദ്യാഭ്യാസം

ശ്രീ. സി.പി.മുഹമ്മദ്

'' ഡൊ മിനിക് പ്രസന്റേഷന്‍

,, റ്റി.എന്‍.പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കൌമാര വിദ്യാഭ്യാസ പരിപോഷണത്തിനായി എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ;

(ബി)പ്രത്യേക പരിഗണനയോടെയുളള പഠന പദ്ധതി തയ്യാറാക്കാന്‍ നടപടിയെടുത്തിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി)ഈ പഠന പദ്ധതി ഏതെല്ലാം ക്ളാസ്സുകളിലാണ് നടപ്പാക്കാനുദ്ദേശിക്കുന്നത് ?

*551

വിദ്യാര്‍ത്ഥികളിലെ അച്ചടക്കവും, ദേശസ്നേഹവും, സാമൂഹ്യബോധവും

ശ്രീ. കെ.എന്‍..ഖാദര്‍

'' പി.ഉബൈദുളള

,, പി.ബി.അബ്ദുള്‍ റസാക്

,, സി.മമ്മൂട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വിദ്യാര്‍ത്ഥികളില്‍ അച്ചടക്കം, ദേശസ്നേഹം, സാമൂഹ്യബോധം എന്നിവ വളര്‍ത്താന്‍ ഉദ്ദേശിച്ച് സ്കൂള്‍ തലത്തില്‍ നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദവിവരം നല്‍കാമോ ;

(ബി)എന്‍.സി.സി., എന്‍.എസ്.എസ് എന്നിവ ഇക്കാര്യത്തില്‍ എത്രത്തോളം സഹായകരമാകുന്നു എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(സി)മുകളില്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികളില്‍ പുരോഗതിയുണ്ടാക്കാന്‍ പാഠപുസ്തകങ്ങളില്‍ മാറ്റം ആവശ്യമുണ്ടെന്നു കരുതുന്നുണ്ടോ ; എങ്കില്‍ അതു പരിശോധിക്കാന്‍ വിദഗ്ദ്ധരടങ്ങിയ ഒരു കമ്മിറ്റിയെ നിയോഗിക്കുമോ ?

*552

സ്കൂള്‍ മോണിറ്ററിംഗ് കമ്മിറ്റി

ശ്രീ. കെ. അച്ചുതന്‍

'' കെ. ശിവദാസന്‍ നായര്‍

,, ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ സ്കൂളുകളില്‍ സ്കൂള്‍ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത കമ്മിറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)കമ്മിറ്റിയിലെ അംഗങ്ങള്‍ ആരെല്ലാമാണ്;

(ഡി)ഏതെല്ലാം സ്കൂളുകളിലാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത്?

*553

ഭൂമി ഏറ്റെടുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ നടപടി

ശ്രീ. ഹൈബി ഈഡന്‍

'' വി. റ്റി. ബല്‍റാം

,, . റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പൊതു ആവശ്യത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)ഇത് സംബന്ധിച്ച് നിയോഗിച്ച ഉപസമിതി എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി)ഇതിനായി നിയമഭേദഗതി നടത്തുന്നതിന് ആലോചിക്കുമോ ; എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ ?

*554

സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനിലെ പര്‍ച്ചേസ്

ഡോ. എന്‍. ജയരാജ്

ശ്രീ. പി.സി. ജോര്‍ജ്

'' എം.വി.ശ്രേയാംസ് കുമാര്‍

'' റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ നിത്യോപയോഗ സാധനങ്ങള്‍ മൊത്തമായി വാങ്ങുന്നതിന് അവലംബിച്ചിട്ടുള്ള മാര്‍ഗ്ഗം എന്താണ്; ഇത് കുറ്റമറ്റവിധം നടക്കുന്നുണ്ടോ; ഈ സംവിധാനം എന്നു മുതല്‍ പ്രാവര്‍ത്തികമായി; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)-ടെന്‍ഡര്‍ സംവിധാനം നിലവില്‍ വന്നതിനുശേഷം സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന് കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ്;

(സി)സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍ പുതിയ പരിഷ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്കുമോ?

*555

വാഹന ഇന്ധന വിതരണ കേന്ദ്രങ്ങളിലെ സൌകര്യങ്ങളും സുരക്ഷാ സംവിധാനവും

ശ്രീ. പി. കെ. ബഷീര്‍

'' റ്റി.. അഹമ്മദ് കബീര്‍

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, എന്‍. ഷംസുദ്ദീന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വാഹന ഇന്ധനവിതരണ കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കേണ്ടതും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കേണ്ടതുമായ സൌകര്യങ്ങളെന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി)വാഹനങ്ങള്‍ക്ക് എല്‍.പി.ജി. ഇന്ധനം നല്കുന്ന പമ്പുകളില്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ; അവ ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുളള സംവിധാനമെന്തെന്ന് വ്യക്തമാക്കുമോ;

(സി)പമ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് സൌജന്യമായി നല്കേണ്ട വെളളം, ഏയര്‍ എന്നിവയ്ക്കുളള സംവിധാനം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമോ ?

*556

അദ്ധ്യാപകരുടെ ക്ളസ്റര്‍ പരിശീലനങ്ങള്‍

ശ്രീ. കെ. അജിത്

'' സി. ദിവാകരന്‍

,, കെ.രാജു

,, .കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് അദ്ധ്യാപകര്‍ക്ക് നല്‍കി വന്നിരുന്ന ക്ളസ്റര്‍ പരിശീലനങ്ങളും അവധിക്കാല പരിശീലനങ്ങളും നിര്‍ത്തലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ നിര്‍ത്തലാക്കാനുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)അദ്ധ്യാപകരുടെ വ്യക്തിത്വ വികസനത്തിനുള്ള പരിശീലനങ്ങള്‍ നല്‍കാന്‍ കോര്‍പ്പറേറ്റുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന് ചുമതലപ്പെടുത്തിയ ഏജന്‍സികള്‍ ഏതെല്ലാം?

*557

കയര്‍ മേഖലയിലെ പ്രതിസന്ധി

ശ്രീ. സി.കെ.സദാശിവന്‍

'' ജി.സുധാകരന്‍

,, കെ. ദാസന്‍

,, എസ്. ശര്‍മ്മ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കയര്‍പിരി-കയര്‍ ഫാക്ടറി മേഖലയിലെ സ്തംഭനാവസ്ഥ മൂലം കയര്‍ മേഖലയിലുണ്ടായിട്ടുള്ള പ്രതിസന്ധി വിലയിരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)ചകിരിക്ഷാമവും, തൊഴിലാളികളുടെ കൊഴിഞ്ഞു പോക്കും കയര്‍ മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് പരിശോധിച്ചിട്ടുണ്ടോ;

(സി)കയര്‍പിരിമേഖലയെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന ബഹു. കേന്ദ്ര ഗ്രാമവികസന മന്ത്രി ആലപ്പുഴയില്‍ വച്ച് പ്രസ്താവിച്ചത് ഇതുവരെ നടപ്പാക്കപ്പെടാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)കയര്‍ തൊഴിലാളിക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം മോശമായതിനാല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാകാത്തത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

*558

വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഏകീകരണം

ശ്രീ. വി. പി. സജീന്ദ്രന്‍

,, . സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി എകീകരിക്കുന്നകാര്യം പരിഗണനയിലുണ്ടോ;

(ബി)ഇതുകൊണ്ടുളള നേട്ടങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ?

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

*559

ഹയര്‍സെക്കണ്ടറി പാഠ്യപദ്ധതി

ശ്രീ. എം. പി. വിന്‍സെന്റ്

'' ആര്‍. സെല്‍വരാജ്

'' ലൂഡി ലൂയിസ്

'' കെ. അച്ചുതന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിഭ്യാദ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഹയര്‍സെക്കണ്ടറി പാഠ്യപദ്ധതി പരിഷ്ക്കരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)ഏത് രീതിയിലാണ് പാഠ്യപദ്ധതി പരിഷ്ക്കരിക്കാനുദ്ദേശിക്കുന്നത് ;

(സി)ഇതിനായി കരിക്കുലം കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടോ ;

(ഡി)പുതുക്കിയ പാഠ്യപദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമോ ?

*560

പുതിയ വില്ലേജുകളുടെ രൂപീകരണം

ശ്രീ. . റ്റി. ജോര്‍ജ്

'' പാലോട് രവി

,, വി. റ്റി. ബല്‍റാം

,, സി. പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് പുതിയ വില്ലേജുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതു നയത്തിന്റെ ഭാഗമായാണ് പുതിയ വില്ലേജുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ?

*561

കേന്ദ്രസര്‍ക്കാരിന്റെ ഏരിയാ ഇന്റന്‍സീവ് ഡെവലപ്പ്മെന്റ് പ്രോഗ്രാം

ശ്രീ..കെ.ബാലന്‍

ഡോ:കെ.ടി.ജലീല്‍

ശ്രീ. .പ്രദീപ്കുമാര്‍

,, കെ.വി.അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേന്ദ്രസര്‍ക്കാരിന്റെ ഏരിയാ ഇന്റന്‍സീവ് ഡെവലപ്പ്മെന്റ് പ്രോഗ്രാം അനുസരിച്ച് സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ട സ്കൂളുകളുടെ ഭാവിപ്രവര്‍ത്തനം സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാമോ; ഈ സ്കൂളുകളുടെ പ്രവര്‍ത്തനവും ആവശ്യകതയും സംബന്ധിച്ച പഠനം നടത്തിയിട്ടുണ്ടോ; പഠന റിപ്പോര്‍ട്ട് ലഭ്യമാക്കാമോ ;

(ബി)കേന്ദ്ര സര്‍ക്കാര്‍ ഈ പ്രോഗ്രാമിന്‍ കീഴില്‍ കേരളത്തിലെ നോണ്‍ ഗവണ്‍മെണ്ട് ഓര്‍ഗനൈസേഷനുകള്‍ക്ക് ഓരോന്നിനും നാളിതുവരെ വിവിധ ഇനത്തില്‍ നല്‍കിയ ഗ്രാന്റുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ; അല്ലാതെ ലഭിച്ച സഹായങ്ങളുടെ കണക്കുകള്‍ ലഭ്യമാക്കാമോ ;

(സി)ഓര്‍ഗനൈസേഷന്‍ നടത്തിവരുന്ന ഓരോ സ്കൂളിലും എത്ര അദ്ധ്യാപക-അദ്ധ്യാപകേതര ജീവനക്കാരുണ്ടെന്നും ഇപ്പോള്‍ ഏതെല്ലാം ഡിവിഷനുകളില്‍ എത്ര വീതം വിദ്യാര്‍ത്ഥികളാണന്നതടക്കമുളള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(ഡി)കേന്ദ്ര സഹായം അവസാനിക്കുമ്പോള്‍ ഈ ഇന്‍സ്റിറ്റ്യൂഷനുകളുടെ ഭാവി സംബന്ധിച്ച് പ്രോഗ്രാം അനുശാസിക്കുന്നത് എന്താണ് ; കേന്ദ്രഗവണ്‍മെന്റ് എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിരുന്നുവോ ?

*562

തീര്‍ത്ഥാടന കേന്ദ്രങ്ങളിലേയ്ക്കുള്ള റോഡുകളുടെ നവീകരണം

ശ്രീ. തോമസ് ഉണ്ണിയാടന്‍

'' മോന്‍സ് ജോസഫ്

'' റ്റി. യു. കുരുവിള

'' സി. എഫ്. തോമസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേയ്ക്കുള്ള റോഡുകള്‍ അന്തര്‍ദേശീയ നിലവാരത്തില്‍ നവീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വികരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി)സംസ്ഥാനത്തെ റോഡുകളുടെ നവീകരണത്തിന് എന്തെല്ലാം പുതിയ നടപടികളാണ് സ്വീകരിച്ച് വരുന്നത് വ്യക്തമാക്കുമോ ?

*563

റേഷന്‍ ഗോതമ്പ്

ശ്രീ. കെ.കെ.നാരായണന്‍

'' കെ.സുരേഷ് കുറുപ്പ്

,, രാജു എബ്രഹാം

,, എം.ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് റേഷന്‍ ഗോതമ്പ് വിതരണം നിര്‍ത്തലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ ലഭിച്ചിട്ടുണ്ടോ ;

(സി)ഇത്തരം ഒരു നീക്കം സംസ്ഥാനത്തെ സാധാരണ ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ ?

*564

കരമന-കളിയിക്കാവിള ദേശീയപാത വികസനം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, വി. ശിവന്‍കുട്ടി

,, ബി സത്യന്‍

,, എളമരം കരീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഹൈവേ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ 2010 ഒക്ടോബറില്‍ കരമന-കളിയിക്കാവിള ദേശീയപാതാ വികസനത്തിന് ആരംഭിച്ച ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തി വച്ചിരിക്കുകയാണോ ;

(ബി)ഇത് നിര്‍ത്തിവയ്ക്കാനുള്ള കാരണം വിശദമാക്കാമോ;

(സി)ഇതുമായി ബന്ധപ്പെട്ട് പുതിയ വിജ്ഞാപനം പുറത്തിറക്കേണ്ടതുണ്ടോ; നടപടികള്‍ എന്ന് പൂര്‍ത്തിയാക്കുമെന്ന് അറിയിക്കുമോ ?

*565

ഒരു രൂപ നിരക്കില്‍ അരി നല്‍കുന്ന പദ്ധതി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

'' റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് കിലോഗ്രാമിന് ഒരു രൂപാ നിരക്കില്‍ അരി വിതരണം ചെയ്യുക വഴി എന്ത് തുകയുടെ അധിക ബാധ്യതയാണ് നാളിതുവരെ സര്‍ക്കാരിന് ഉണ്ടായിട്ടുള്ളത്;

(ബി)ഈ ഇനത്തില്‍ പ്രതിവര്‍ഷം ഖജനാവില്‍ നിന്ന് ചെലവഴിക്കപ്പെടേണ്ട തുക എത്രയാണ്;

(സി)കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ അരി നല്‍കുന്ന ബൃഹത്തായ പദ്ധതിയില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

*566

റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ ഗുണമേന്മ

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പൊതുവിതരണ ശൃംഖലവഴി വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ ക്വാളിറ്റി സെല്ലിന്റെ സഹായത്തോടെ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശമാക്കുമോ?

*567

കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാന്‍ നടപടി

ശ്രീ. എളമരം കരീം

,, കെ.കെ.നാരായണന്‍

പ്രൊഫ: സി.രവീന്ദ്രനാഥ്

ശ്രീ. ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പിനുമെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ ;

(ബി)നിത്യോപയോഗ സാധനങ്ങള്‍ക്ക് നാള്‍ക്കുനാള്‍ വിലക്കയറ്റം ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാല്‍ കരിഞ്ചന്തയും പൂഴ്ത്തവയ്പും സംസ്ഥാനത്ത് വ്യാപകമായിരിക്കുന്നതായി അറിവുണ്ടോ ;

(സി)കരിഞ്ചന്തയും പൂഴ്ത്തിവയ്പും നിയന്ത്രിക്കുന്നതിനുളള സംവിധാനം എന്താണ് ; ഈ സംവിധാനം വഴി ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര പൂഴ്ത്തിവയ്പുകളും കരിഞ്ചന്ത വില്പനയും കണ്ടുപിടിക്കുകയുണ്ടായി ; എത്ര പേരെ ശിക്ഷിക്കുകയുണ്ടായി ?

*568

സ്കൂള്‍ അദ്ധ്യയന ദിവസങ്ങള്‍

ശ്രീ. റ്റി. വി. രാജേഷ്

'' കെ. കുഞ്ഞമ്മത് മാസ്റര്‍

,, ആര്‍. രാജേഷ്

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്കൂളുകളിലെ അദ്ധ്യയന ദിവസങ്ങള്‍ സംബന്ധിച്ച്, ക്വാളിറ്റി ഇംപ്രൂവ്മെന്റ് സമിതി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ വിശദമാക്കുമോ;

(ബി)ഇവ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ; സാധ്യായ ദിവസങ്ങളുടെ എണ്ണം സംബന്ധിച്ച കേന്ദ്ര നിയമത്തിലെ വ്യവസ്ഥകള്‍ എന്താണ്;

(സി)അദ്ധ്യാപക സംഘടനകളുമായി നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയുണ്ടായോ; സാധ്യായ ദിവസങ്ങള്‍ സംബന്ധിച്ച അന്തിമമായ തീരുമാനം വിശദമാക്കുമോ?

*569

ഒന്നാം ക്ളാസ് പ്രവേശനം നേടിയ കുട്ടികള്‍

ശ്രീമതി കെ. കെ. ലതിക

'' പി. അയിഷാപോറ്റി

ശ്രീ. . എം. ആരിഫ്

,, എസ്. രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഈ വര്‍ഷം ഒന്നാം ക്ളാസ് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടോ; എങ്കില്‍ എത്ര;

(ബി)എയിഡഡ് അണ്‍ എയിഡഡ് സ്കൂളുകളില്‍ ഈ കാലയളവില്‍ എത്ര കുട്ടികള്‍ പ്രവേശനം നേടിയിട്ടുണ്ട്;

(സി)സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനത്തിനുണ്ടായ കുറവിന് കാരണം പരിശോധിച്ചിട്ടുണ്ടോ;

(ഡി)സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരം ഉയര്‍ത്തി അവയുടെ നിലനില്പിനുതകുംവിധമുളള നടപടികള്‍ സ്വീകരിക്കുമോ ?

*570

കടകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നതിന് നടപടി

ശ്രീ. സണ്ണി ജോസഫ്

'' അന്‍വര്‍ സാദത്ത്

'' .സി. ബാലകൃഷ്ണന്‍

'' വി.റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ എല്ലാ കടകളിലും വിലവിവര പട്ടിക പ്രദര്‍ശിപ്പി ക്കണമെന്നുള്ളത് നിര്‍ബന്ധമാക്കാന്‍ എന്തെല്ലാംനടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)ഇവ പരിശോധിക്കുവാന്‍ നിലവില്‍ എന്തെങ്കിലും സംവിധാനം ഉണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി ജില്ലാ, സംസ്ഥാനതലങ്ങളില്‍ സമിതികള്‍ രൂപീകരിക്കാനു ദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ഡി)പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ ഇത്തരം സമിതികള്‍ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ?

 <<back    
                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.